Thursday, January 4, 2024

തങ്ങൾ ലീഗിന്റെ* *നേതൃസ്ഥാനത്ത് 58

 https://www.facebook.com/100024345712315/posts/pfbid02p69tZDpXDn8yMc7o7MrToYR6e6C9GFxmy74iPQW8zP72C2jSGSaqRuWLVuPTk8HBl/?mibextid=9R9pXO

മുജാഹിദ് പ്രസ്ഥാനം 

ഒരു ചരിത്ര പഠനം 58/313

➖➖➖➖➖➖➖➖➖➖➖➖

✍️ Aslam saquafi payyoli


*തങ്ങൾ ലീഗിന്റെ* 

*നേതൃസ്ഥാനത്ത്*


കേരളത്തിൽ വഹാബിസം പ്രചരിപ്പിക്കാൻ ഏറ്റവും കൂടുതൽ സഹായകമായത് രാഷ്ട്രീയപാർട്ടിയാണെന്നതിൽ സംശയമില്ല. മുസ്‌ലിംകളുടെ പിന്തുണ കൂടുതൽ ലഭിക്കാൻ അവർ ആദരിക്കപ്പെടുന്ന സയ്യിദ് കുടുംബത്തിലെ കാരണവരായിരുന്ന സയ്യിദ് അബ്ദുറഹ്മാൻ ബാഫഖി തങ്ങളെ മുസ്ലിംലീഗിന്റെ പ്രസിഡണ്ട് സ്ഥാനത്തേക്ക് നിയോഗിച്ച സൂത്രധാരകർ കെ എം മൗലവിയും കെ എം സീതി സാഹിബുമായിരുന്നു. 


കെ.എം മൗലവി ജീവചരിത്രം എന്ന പുസ്തകത്തിൽ കെ കെ കരീം എഴുതുന്നു :


"ഇന്ത്യൻ വിഭജനാനന്തരം കേരള മുസ്‌ലിം ലീഗ് പ്രസിഡണ്ട് സ്ഥാനത്തേക്ക് സയ്യിദ് അബ്ദുറഹ്മാൻ ബാഫഖി തങ്ങളുടെ പേര് നിർദ്ദേശിച്ചത് തന്നെ മൗലവി സാഹിബായിരുന്നു. "

(കെ എം മൗലവി സാഹിബ്

ജീവചരിത്രം പേജ് 109)


വിശ്വാസികൾ അറപ്പോടെയും വെറുപ്പോടെയും കണ്ട

കെ എം മൗലവിക്ക് വിശ്വാസികളെ അഭിസംബോധന ചെയ്യാൻ അവസരം സൃഷ്ടിച്ചതും വഹാബിസത്തിന് വളരാനുള്ള അടിത്തറപാകിയതും ഈ രണ്ട് കെ എമ്മുമാരുടെ കുതന്ത്രമായിരുന്നു.


മുജാഹിദ് എട്ടാം സംസ്ഥാന

സമ്മേളന സുവനീർ :


"1940 കളിൽ സൂഫി മുസ്‌ലിംകൾ നേതാക്കളായി അംഗീകരിച്ചിരുന്ന സയ്യിദ് അബ്ദുറഹ്മാൻ ബാഫഖി തങ്ങളെയും പാണക്കാട് പൂക്കോയ തങ്ങളെയും മുസ്‌ലിം ലീഗിനോട് സഹകരിപ്പിക്കുന്നതിൽ സീതി സാഹിബ് വിജയിച്ചു. അതോടുകൂടി ലീഗ് സമുദായ മനസ്സ് കീഴടക്കി. "

(സുവനീർ - പേജ് : 74)


"കെഎം മൗലവി സാഹിബ് സയ്യിദ് അബ്ദുറഹ്മാൻ ബാഫഖി തങ്ങളുടെ പേര് നിർദ്ദേശിക്കുകയാണുണ്ടായത്. ബാഫഖി തങ്ങൾക്ക് മലബാർ മുസ്‌ലിംകൾക്കിടയിൽ ഉണ്ടായിരുന്ന വ്യക്തിപരമായ സ്വാധീനമായിരുന്നു അതിന് കാരണം. മുസ്ലിം സമുദായത്തിലെ എല്ലാ വിഭാഗങ്ങൾക്കും സ്വീകാര്യനായ വ്യക്തിത്വം കൂടിയായിരുന്നു അദ്ദേഹം. "

(കേരള മുസ്ലിം നവോത്ഥാനത്തിന്റെ 

നൂറു വർഷങ്ങൾ - വിസ്ഡം ഗ്രൂപ്പ് )


പ്രസിഡൻറ് സ്ഥാനത്ത് തങ്ങളാണെങ്കിലും മറ്റുള്ള ഭാരവാഹിത്വങ്ങളെല്ലാം വഹിച്ചിരുന്നത് മുജാഹിദ് നേതൃത്വം തന്നെയായിരുന്നു.


തങ്ങളും മൗലവിമാരും ഒരേ വേദിയിൽ പ്രത്യക്ഷപ്പെടുമ്പോൾ  മൗലവിരോടുള്ള വെറുപ്പ് സമുദായത്തിന് നഷ്ടപ്പെടുകയും അവരുടെ പ്രസംഗങ്ങൾ കേൾക്കാനുള്ള അവസരങ്ങളും ലഭിച്ചു തുടങ്ങി. ഇത് മൗലവിമാർ നന്നായി മുതലെടുത്തു. മാത്രമല്ല അവർ വിളിച്ചു പറയുന്ന അന്ധവിശ്വാസങ്ങൾക്ക് മറുപടി പറയാനുള്ള അവസരങ്ങൾ പോലും ഇല്ലാതായി. കാരണം ലീഗിൻെറ പ്രഭാഷകർ തന്നെയാണ് വഹാബി പ്രഭാഷകരായി വരുന്നത്. അത്തരക്കാർക്ക് മറുപടി പറയേണ്ട എന്ന ഒരു ചിന്ത വിശ്വാസികളിൽ വന്നു തുടങ്ങി. വഹാബികൾ ആണെങ്കിലോ അവർക്ക് അവരുടെ ആദർശം എല്ലായിടത്തും പറയാം. 


"പ്രശ്നബാധിത പ്രദേശങ്ങൾ കുറാഫികളുടെ പ്രകോപനങ്ങൾ ഉണ്ടായേക്കാവുന്ന സ്ഥലങ്ങൾ കേസിക്കു വളരെ പത്ഥ്യമായിരുന്നു. സർവ്വ നിയന്ത്രണങ്ങളും വിട്ട് ഹാലിളകി തന്നെ അവിടങ്ങളിൽ നിർഭയം കെ സി പ്രസംഗിക്കും. ഉഗ്രൻ വെല്ലുവിളികളും നടത്തും. കെ സി യോടടുക്കാൻ അവിടുത്തെ പാമരജനങ്ങൾ ആയ യാഥാസ്ഥിതികൾക്ക് മറ്റൊരു തടസ്സവുമുണ്ടായി. നാളെ രാഷ്ട്രീയ (മുസ്‌ലിം ലീഗ്) സ്റ്റേജിൽ വരാനുള്ളതും ഇതേ കെ. സി തന്നെയാണല്ലോ. ഈ ചാൻസ് തൗഹീദ് അടിച്ചു പൂശുന്നതിന് ഇവിടെ മാത്രമല്ല എവിടെയും കെ.സി ഉപയോഗപ്പെടുത്തുകയും ചെയ്തു.

(വളവന്നൂർ മണ്ഡലം 

മുജാഹിദ് സമ്മേളനം 2006

പേജ് : 32 )

No comments:

Post a Comment

ജമാഅത്തിന്റെ നിലവിലുള്ള സകാത്ത് വിതരണത്തിലും ഉണ്ട് പ്രശ്നങ്ങൾ.

 ജമാഅത്തിന്റെ നിലവിലുള്ള സകാത്ത് വിതരണത്തിലും ഉണ്ട് പ്രശ്നങ്ങൾ. ജമാഅത്തിന് സകാത്തിൻ്റെ ധനം അവകാശികൾക്ക് നൽകുന്നതിന് പകരം ഓട്ടോറിക്ഷ പോലുള്ള ...