Saturday, July 15, 2023

ദിക്‌ർ ഹൽഖ.ഇനി വഹാബികൾക്കും ദിക്‌ർ ഹൽഖയുടെ ബറക്കത്തെടുക്കാം

 *ഇനി വഹാബികൾക്കും  ദിക്‌ർ ഹൽഖയുടെ ബറക്കത്തെടുക്കാം*

✍️Aslamsaquafi payyoli


1998 ൽ KNM പ്രസിദ്ധീകരിച്ച മുസ്ലിംങ്ങളിലെ അനാചാരങ്ങൾ എന്ന പുസ്തകത്തിൽ 151ആം നമ്പർ അനാചാരമായി ചേർത്തത് ദിക്ർ ഹൽഖ: യാണ്. 

അതായത് സുന്നികൾ സാധാരണ ചെയ്തുവരുന്ന ദിക്റിന്റെ മജ്ലിസുകൾ അത് ബിദ്അത്താണ് അനാചാരമാണ് അതിൽ പങ്കെടുക്കുന്നത് കുറ്റകരമാണ് എന്നൊക്കെയായിരുന്നു വഹാബികൾ ഇവിടെ പഠിപ്പിച്ചിരുന്നത്. 


പാവം, ഒരുപാട് വഹാബി വിശ്വാസികൾ ഇക്കാലം വരെ ദിക്റിന്റെ മജ്ലിസിൽ പങ്കെടുക്കാതെ ജീവിച്ചു. കുറെ ആളുകൾ അങ്ങനെ മരണമടയുകയും ചെയ്തു. 

എന്നാൽ സുന്നികൾ ജ്‌ലിസിന്റെ പ്രാധാന്യം ഹദീസുകളിൽ വന്നത് പറയുകയും അത് ഉൾക്കൊള്ളുകയും അത്തരം സദസ്സുകൾ സംഘടിപ്പിക്കുകയും ചെയ്തുകൊണ്ടിരുന്നു.


വർഷങ്ങൾ കഴിഞ്ഞു, തൗഹീദിലും സുന്നത്തിലുമായി വഹാബികൾ തല്ലി പിരിഞ്ഞു. തൗഹീദിലും സുന്നത്തിലും അവരുടെ അഴിച്ചു പണികൾ തകൃതിയായി നടന്നുകൊണ്ടിരിക്കുന്നതിനിടയിൽ പല ശിർക്കുകളും തൗഹീദായും പല ബിദ്അതുകളും സുന്നത്തായും മാറി മറിയുന്നുണ്ട്.

അതിൽ പെട്ട ഒന്നാണ് ദിക്ർ ഹൽഖ:  


ഫദ്ലുൽ ഹഖ് ഉമരി എഴുതുന്നു:

"അല്ലാഹുവിന്റെ ദിക്റ് കൊണ്ടും നല്ലവരോടൊപ്പം ഇരുന്നുകൊണ്ടുമുള്ള തബറുക്ക്. നബി (സ) പറയുന്നു: അല്ലാഹുവിന്റെ ചില മലക്കുകൾ ഉണ്ട്.  അല്ലാഹുവിനെ സ്മരിക്കുന്ന ആളുകളെ അന്വേഷിച്ചു കൊണ്ട് അവർ വഴിയിലൂടെ നടക്കുന്നു. അങ്ങനെ ദിക്റിൽ മുഴുകിയ ആളുകളെ അവർ കാണുമ്പോൾ മറ്റുള്ള മലക്കുകളെ അവർ വിളിച്ചു പറയും:  നിങ്ങളുടെ ആവശ്യത്തിലേക്ക് വരൂ. ആ മലക്കുകൾ ചിറകുകൾ കൊണ്ട് ഒന്നാനാകാശം വരെ അവരെ പൊതിയുന്നതാണ്.... (ബുഖാരി 6408)

അല്ലാഹുവിന്റെ ഭാഗത്തുനിന്നുള്ള പാപമോചനം ലഭിക്കാനും, ബറക്കത്ത് ലഭിക്കുവാനുമുള്ള ഒരു മാർഗ്ഗമാണ് സദസ്സുകൾ എന്ന് ഈ ഹദീസ് നമ്മെ ബോധ്യപ്പെടുത്തുന്നു.  മാത്രവുമല്ല അതിനുവേണ്ടി ഒരുങ്ങി വന്നവൻ അല്ലെങ്കിലും ആ സദസ്സിൽ ഇരിക്കുന്നവരിലേക്കൊക്കെ ബറക്കത്ത് വ്യാപിക്കുമെന്നും ഈ ഹദീസിൽ സുതരാം വ്യക്തമാണ് "

(അഖീദതു അഹ്‌ലിസുന്നതി വൽ ജമാഅ: പേജ്: 112 113)


*ഇനി ദൂരെ നിൽക്കുന്ന വഹാബികൾക്കു അടുത്തേക്കു വരാം, മജ്ലിസിൽ പങ്കെടുക്കാം. പാപം പൊറുപ്പിക്കാം, ബറകത്തും സ്വീകരിക്കാം. ഇത് വരെ വഹാബി മൗലവിമാർ പറഞ്ഞു പറ്റിച്ചതൊക്കെ തത്ക്കാലം മറന്നേക്കാം.*


🔘▪️🔘▪️🔘▪️🔘▪️🔘▪️🔘

No comments:

Post a Comment

മദ്ഹബിന് വിരുദ്ധമായി ഒരു ഹദീസ് കണ്ടാൽ

  *മദ്ഹബ് സ്വീകരിക്കൽ* -* ഇസ്ലാമിക ആദര്‍ശ പഠനത്തിന് ഇസ്ലാമിക് ഗ്ലോബല്‍ വോയ്സ് ബ്ലോഗ് ഉപയോഗപ്പെടുത്തുക*  https://islamicglobalvoice.blogspot....