Monday, June 26, 2023

ഇൽമുൽ കലാം:സലഫുകളിൽ പെട്ട ചില പണ്ഡിതന്മാർ ഇൽ മുൽകലാമിനെ ആക്ഷേപിച്ചിട്ടുണ്ടല്ലോ

Aslam Kamil Saquafi


സലഫുകളിൽ പെട്ട ചില പണ്ഡിതന്മാർ 

ഇൽ മുൽകലാമിനെ ആക്ഷേപിച്ചിട്ടുണ്ടല്ലോ എന്ന ചോദ്യത്തിന് ഇമാം മഹല്ലി رحمه الله

പറയുന്നു .


ഇൽമുൽ കലാമിന്റെ   പണ്ഡിതന്മാരുടെ റൂട്ടിന്റെ മേലിൽപ്രമാണങ്ങൾ സ്ഥിരീകരിച്ചു കൊണ്ടും തെളിവുകൾ സ്ഥിരപ്പെടുത്തിക്കൊണ്ടും സംശയങ്ങൾ നീക്കിക്കൊണ്ടുംആയത്തിലുള്ള പഠനം അർഹതയുള്ളവർക്ക് ഫർള് കിഫായ ആണ്


അതിന് അർഹത ഇല്ലാത്തവരാണെങ്കിൽ അത്തരം ചിന്തകളെ കൊണ്ട് കൂടുതൽ സംശയങ്ങളിലേക്ക് നീങ്ങുന്നവർ ആണെങ്കിൽ അവരുടെ വിശ്വാസം നഷ്ടപ്പെടാൻ വരെ കാരണമാകുന്നുണ്ടെങ്കിൽ അവർക്ക് ആയത്തിലുള്ള പഠനംപാടില്ലാത്തതാകുന്നു.ഇങ്ങനെയുള്ള അർഹതയില്ലാത്തവരുടെ ആയത്തുള്ള പഠനത്തെ സംബന്ധിച്ചാണ് സലഫുകളിൽ പെട്ട ഇമാം ശാഫിയും മറ്റും വിരോധിച്ച ഇൽ മുൽ കലാം


  കാരണം  മതപരമായ വിശ്വാസ കാര്യങ്ങൾ ഉറപ്പായ ഖണ്ഡിതമായ പ്രമാണങ്ങളെ കൊണ്ട്  അറിയുന്നതിനാണ് ഇൽ മുൽ കലാം ശറഹു ജംഉൽ ജവാമി 2/421


اما النظر على طريق المتكلمين من تحرير الادلة وتدقيقها و دفع الشكوك والشبه ههنا ففرضُ أن هـذ كفاية في حق المتأهلين لم يكن فى قيام بعضهم به و اما غيرهم ممن يخشى عليه من الخوض فيه الوقوع فى الشبه النظر على والضلال فليس له الخوض فيه وهذا تحمل نهنى الشافعى وغيره من السلف رضى الله عنهم عن الاشتغال أيضا لا ت الكلام و هو العلم بالعقائد الدينية عن الأدلة اليقينية شرح جمع الحوامع2/421


 ഇതിൽ നിന്നും ഇൽമുൽ കലാമ്  എന്നാൽ വിശ്വാസ ശാസ്ത്ര വിജ്ഞാനത്തിന്റെ പേരാണെന്നും 

അത് ആയത്തിലുള്ള പഠനമാണെന്നും മനസ്സിലാക്കാം അത് പഠിക്കൽ  അർഹതയുള്ള വർക്ക് സാമൂഹിക ബാധ്യതയാണ്. ഫർള് കിഫായയാണ്

സലഫുകളിൽ പെട്ട ചില പണ്ഡിതന്മാർ എതിർത്തത് അർഹതയില്ലാത്തവർ ആയത്തിലുള്ള പഠനത്തിലേക്ക് നീങ്ങിയാൽ പൂർണമായ സംശയദൂരീകരണം സാധ്യമാവാതെ വിശ്വാസത്തിന് ഭംഗം വരെ പറ്റിയാണ് മനസ്സിലാക്കാം  


അസ് ലം കാമിൽ സഖാഫി

പരപ്പനങ്ങാടി

No comments:

Post a Comment

മദ്ഹബിന് വിരുദ്ധമായി ഒരു ഹദീസ് കണ്ടാൽ

  *മദ്ഹബ് സ്വീകരിക്കൽ* -* ഇസ്ലാമിക ആദര്‍ശ പഠനത്തിന് ഇസ്ലാമിക് ഗ്ലോബല്‍ വോയ്സ് ബ്ലോഗ് ഉപയോഗപ്പെടുത്തുക*  https://islamicglobalvoice.blogspot....