Friday, June 16, 2023

ഉളുഹിയ്യത്ത് 2സ്ത്രീകൾക്കും ഉള്ഹിയ്യത്തോ

 🌼 *സ്ത്രീകൾക്കും ഉള്ഹിയ്യത്തോ..* 🌼 

മക്കളുടെ അഖീഖ അറവ് സുന്നത്താകുന്നത് അറവിനുള്ള സാമ്പത്തീക കഴിവുള്ള പിതാവിനാണ്. പിതാവുണ്ടെങ്കിൽ ഉമ്മക്ക്  മക്കളുടെ അഖീഖ അറവ് സുന്നത്തില്ല. എന്നാൽ ഉള്ഹിയ്യത്ത് അതിന് കഴിവുള്ള പുരുഷനും സ്ത്രീക്കും സുന്നത്താണ്.സ്ത്രീ കൈകാര്യങ്ങൾക്ക് പുരുഷനെ ഏൽപിക്കാവുന്നതാണ്.ഭർത്താവ് ഉള്ഹിയ്യത്തിൽ പങ്കെടുത്തത് കൊണ്ട് ഭാര്യക്ക് ഉള്ഹിയ്യത്തിൻ്റെ മാംസം കിട്ടും പുണ്യം കിട്ടുകയില്ല. സുന്നത്തായ ഉംറ അടക്കം ധാരാളം സാമ്പത്തിക പുണ്യകർമ്മങ്ങൾ നിർവ്വഹിക്കുന്ന സഹോദരിമാർ  ഇക്കാലത്ത് ഉള്ഹിയ്യത്തിൽ പങ്കെടുക്കൽ വിരളമായത് അറിയാത്തത് കൊണ്ടാണെങ്കിൽ ഈ അറിവ് ഷെയർ ചെയ്യപ്പെടേണ്ടതാണ്. 

സി.ടി.എ. സഖാഫി  മുദരിസ് മൈത്ര കുണ്ടുവഴി.

No comments:

Post a Comment

കുടുംബത്തിനും ആശ്രിതർക്കും ചെലവ് നൽകൽ* النفقة على العيال

 കുടുംബത്തിനും ആശ്രിതർക്കും ചെലവ് നൽകൽ* النفقة على العيال *കുടുംബത്തിനും ആശ്രിതർക്കും ചെലവ് നൽകൽ* النفقة على العيال Aslam Kamil Saquafi para...