മുജാഹിദ് ആദർശ പരിണാമം
*തറാവീഹ് : ഇപ്പോൾ 11 പറ്റേ വിട്ടു.*
*20 ലേക്ക് എത്തിനിൽക്കുന്നു.*
➖️➖️➖️➖️➖️➖️➖️➖️➖️
✍️Aslam saqafi payyoli
കുറേകാലമായി എല്ലാ ശഅബാൻ മാസത്തിലും മുജാഹിദ് പ്രസിദ്ധീകരണമായ അൽ ഇസ്‌ലാഹിൽ തറാവീഹ് 11ആണെന്ന് സ്ഥിരപ്പെടുത്തിയായിരുന്നു ലേഖനങ്ങൾ എഴുതാറുള്ളത്.
മാ കാ ന യസീദു ഫീ റമളാന.... ഈ ഹദീസ് അറിയാത്ത വഹാബികൾ ഉണ്ടാവില്ല.
തറാവീഹ് 11 ആണെന്നതിന് വർഷങ്ങളോളം അവർ ദുർവ്യാഖ്യാനം ചെയ്ത ഹദീസ് ആണിത്. എന്നാൽ പ്രസ്തുത ഹദീസ് ഈ ശഅബാനിൽ കാണുന്നില്ലെന്ന് മാത്രമല്ല തറാവീഹ് 20 റകഅതുണ്ടെന്ന യാഥാർഥ്യത്തിലേക്ക് അവരും ഇപ്പോൾ എത്തിയിരിക്കുന്നു.
പുതിയ അൽ ഇസ്ലാഹ് മാസികയിലെ അവതരണം ഇങ്ങനെയാണ്.
"ഇമാം ശാഫിഈ(റ)പറയുന്നു: മദീനയിൽ 39 റക്അത്ത് നിസ്കരിക്കുന്നത് ഞാൻ കണ്ടിട്ടുണ്ട്. 20 റക്അത്താണ് ഞാൻ കൂടുതൽ ഇഷ്ടപ്പെടുന്നത്. (അൽ ഉമ്മ്).
തബഉ താബിഉകൾമദീനയിൽ 39 റക്അത്ത് നിസ്കരിച്ചിരുന്നു എന്നാണ് ഇമാം ശാഫിഈ(റ)പറയുന്നത്.
അതിനുമുമ്പ് ഇബ്നു അബ്ബാസ്(റ)ന്റെ വിദ്യാർത്ഥിയായ അത്വാഅ(റ)പറയുന്നു :
റമളാനിൽ അവർ 20 റക്അത്തും മൂന്ന് റക്അത്ത് വിത്റും നിസ്കരിക്കുന്നതായി ഞാൻ കണ്ടിട്ടുണ്ട്"
(അൽ ഇസ്ലാഹ് 2023
മാർച്ച് പേജ്7)
*israj da-awa wing*
*sirajulhudaalumni*
🌹🌹🌹🌹🌹🌹🌹🌹🌹
No comments:
Post a Comment