# കള്ളനോട്ട് ഇറങ്ങുന്നത് കൊണ്ട് ഇറങ്ങുന്ന നോട്ടല്ലാം കള്ളനോട്ട്#
കറാമത്ത് എന്താണ് എന്നത് ആദ്യം വ്യക്തമാക്കേണ്ടതുണ്ട്.
കറാമത്ത് മഹാന്മാരിലൂടെ അല്ലാഹു വെളിവാക്കുന്ന അസാധാരണമായ കാര്യങ്ങളാണ് .
സാധാരണ കാര്യകാരണ ബന്ധങ്ങൾക്ക് അതീതമായതാണ്.
കറാമത്തുകൾ മഹാന്മാരുടെ പ്രവർത്തനങ്ങൾക്ക് ബന്ധമില്ലാതെ ഉണ്ടാവുന്ന രൂപമുണ്ട് .ഉദാഹരണം ഗുഹാവാസികളുടെ ഉറക്കം.
300 ഓളം വർഷം ഭക്ഷണങ്ങളോ പാനീയമോ ഇല്ലാതെ ദീർഘമായ ഉറക്കം അതിനുശേഷം അവർ ഉണരുകയും കാര്യങ്ങൾ ചർച്ച ചെയ്യുകയും ചെയ്യുന്നു.
ഇതെല്ലാം അസാധാരണ സംഭവങ്ങളാണ് അത്ഭുതങ്ങളാണ് ഇതെല്ലാം നടത്തുന്നത് പ്രപഞ്ച സൃഷ്ടാവായ അല്ലാഹുവാണ് അല്ലാഹുവിൻറെ അപാരമായ കഴിവിൽ വിശ്വസിക്കുന്ന ഒരാൾക്ക് ഇതിൽ സംശയിക്കേണ്ടതില്ല. ഇതിനെ അസാധ്യമായി കാണുകയുമില്ല.
രണ്ടാമതൊരു ഇനം മഹാന്മാരുടെ പ്രവർത്തനങ്ങളോട് ബന്ധിച്ചു അവരുടെ ഉദ്ദേശങ്ങൾക്ക് അനുസരിച്ച് അല്ലാഹു സുബ്ഹാനവുതാല നടത്തുന്ന അത്ഭുതങ്ങളാണ്.
ഉദാഹരണം പറഞ്ഞാൽ ആയിരക്കണക്കിന് കിലോമീറ്റർ ദൂരത്തുള്ള ബൽക്കീസ് രാജ്ഞിയുടെ കൊട്ടാരം നിമിഷം കൊണ്ട് നിങ്ങളുടെ മുന്നിലെത്തിക്കുക. അല്ലാഹുവിന്റെ വലിയ്യായ സ്വാലിഹായ ഒരു പണ്ഡിതൻ സുലൈമാൻ നബിയോട് പറയുന്നതും കൊണ്ടുവരുന്നതും
പ്രപഞ്ച പ്രപഞ്ച അപാരമായ കഴിവിൽ വിശ്വസിക്കുന്ന ആർക്കും സംശയിക്കേണ്ടതില്ല.
എന്നാൽ യുക്തർക്ക് ട്രോളും . വഹാബികൾ അതിന് കൈയ്യും മെയ്യും മറന്ന് സഹായിക്കും
ഇവിടെ ആ സ്വാലിഹായ മനുഷ്യൻ ചില ദിക്റുകളും ദുആ നിർവഹിച്ചാണ് അയാളുടെ ഉദ്ദേശത്തിന് അനുസരിച്ച് ഇങ്ങോട്ട് കൊണ്ടുവരുന്നത് അഥവാ അള്ളാഹു ഇങ്ങോട്ട് കൊണ്ടുവരാൻ കാരണക്കാരൻ ആയത്.
ഖുർആൻ പറയുന്ന ഈ അത്ഭുതത്തെയും ട്രോളാവുന്നതാണ് .
അത്രയും ദൂരത്തുള്ള കൊട്ടാരത്തെ കൊണ്ടുവന്ന വ്യക്തി ഉള്ളപ്പോൾ പിന്നെ അയാൾക്ക് രോഗം വരാൻ പാടില്ല ആ കാലഘട്ടത്തിൽ ഒരാളും രോഗം വന്ന് മരിക്കാൻ പാടില്ല കാരണം ഇയാളുടെ മുന്നിൽ വന്നാൽ അതെല്ലാം സുഖപ്പെടണമല്ലോ യാത്രാ ബുദ്ധിമുട്ട് ഉണ്ടാകാൻ പാടില്ല നിമിഷം കൊണ്ട് ഉദ്ദേശിച്ച സ്ഥലങ്ങളിൽ എത്താൻ കഴിയണം ഇങ്ങനെ ഇങ്ങനെ ധാരാളം വഹാബി ട്രോളർമാർക് അവിടെയും സാധ്യതകളുണ്ട്.
ഒരു വാഹനത്തിലെ പെട്രോൾ കഴിഞ്ഞ് പ്രയാസപ്പെടുന്ന സമയത്ത് അതിലുള്ള മഹാൻ അല്ലാഹുവിനോട് ദുആ ചെയ്തു അത് അല്പം ദൂരം സഞ്ചരിക്കുന്നത് അല്ലെങ്കിൽ ഒരു പെട്രോൾ പമ്പ് വരെ എങ്കിലും ആ വാഹനത്തെ പെട്രോൾ ഇല്ലാതെ തന്നെ ഈ മഹാന്റെ ഉദ്ദേശത്തിന് അനുസരിച്ച് അല്ലാഹു സഞ്ചരിപ്പിക്കുന്നത് ഒരു അസാധ്യമായ കാര്യമാണെന്ന് വിശ്വസിക്കുന്നത് അല്ലാഹുവിൻറെ ശക്തിയിൽ ഉള്ള വിശ്വാസക്കുറവ് മുഖേനയാണ് ഉണ്ടാകുന്നത്.
ഈ സംഭവം നേരിട്ട് കാണാത്തതു കൊണ്ട് അങ്ങനെ നടന്നത് എനിക്ക് വിശ്വാസയോഗ്യമായി ലഭിക്കാത്തതുകൊണ്ട് ഞാനത് അംഗീകരിക്കുന്നില്ല എന്ന് പറയാം അതേ സ്ഥാനത്ത് അങ്ങനെ ഒരു കാര്യം സംഭവിക്കൽ അസാധ്യമാണെന്ന് പറയുന്നത് അല്ലാഹുവിൻറെ ഖുദ്റത്തിലുള്ള വിശ്വാസക്കുറവ് മുഖേനയാണ്.
وكذلك ما حدث لسيدنا علي رَضِيَ اللهُ عَنْهُ يوم خيبر حين كان يشتكي عينيه “فجئ به إلى رسول الله صَلَّى اللهُ عَلَيْهِ وَسَلَّم لما سأل عنه، فبصق في عينيه ودعا له فبرأ حتى كأن لم يكن به وجع“. (صحيح البخاري، كتاب المغازي، باب غزوة خيبر 7/ 476. وصحيح مسلم، كتاب الفضائل، فضل علي رضي الله عنه 15/ 176).
അലി (റ) കണ്ണിന് ബുദ്ധിമുട്ട് പറഞ്ഞപ്പോൾ കണ്ണിലേക് തുപ്പി ദുആ ചെയ്ത് സുഖപെടുത്തിയ നബി അവസാനകാലം പനി പിടിപെട്ടപ്പോൾ എന്തുകൊണ്ട് സ്വന്തം ശരിയാക്കിയില്ല അങ്ങനെ അങ്ങനെ ട്രോളുകളുടെ ചാൻസുകൾ ധാരാളം ഒഴിഞ്ഞു കിടക്കുന്നു ട്രോളേണ്ടവർക്ക് അത് ചെയ്യാം വിശ്വാസികൾക്ക് വിശ്വസിക്കാം.
ഹോട്ടലിൽ കയറി പൈസ കൊടുക്കാതെ ഇറങ്ങുന്നത് കറാമത്താണെന്ന് ആരാണ് പറഞ്ഞത് ? അങ്ങനെ ആരും പറയുമെന്ന് തോന്നുന്നില്ല അതിൽ എന്താണ് അത്ഭുതം ഉള്ളത്.എന്നല്ല മുകല്ലഫായ ഒരാളാണ് അത് ചെയ്യുന്നതെങ്കിൽ ഹറാമാണ്.
തുണി എടുക്കാതെ നടക്കുന്നത് കറാമത്ത് ആണെന്ന് ആരും പറഞ്ഞിട്ടില്ല.
ആയിരക്കണക്കിന് കിലോമീറ്റർ ദൂരത്തുള്ള കൊട്ടാരം ഒരു പണ്ഡിതന്റെ ഉദ്ദേശത്തിനനുസരിച്ച് അദ്ദേഹത്തിന്റെ
ആഫലമായി കൊണ്ടുവന്ന അല്ലാഹുവിന് ഒരു വലിയ്യിനെ പുരികത്തിൽ ഒളിക്കാൻ മാത്രം ചെറുതാക്കൽ അസാദ്ധ്യമോ ?
ഒരു മഹാനെ കടിച്ച പാമ്പിന്റെ ജീവൻ അൽപസമയത്തിനകം അള്ളാഹു ഇല്ലാതെ ആക്കാൻ അല്ലാഹുവിന് കഴിയൂലെ ?
ഒരു നല്ല മനുഷ്യനെ കടിച്ച് അല്പസമയത്തിനകം ആ പാമ്പ് ചത്തത് കണ്ട് കഴിഞ്ഞാൽ സാധാരണയിൽ നമ്മൾ പറയുക അയാളെ കടിച്ച കാരണം അല്ലാഹു അതിൻറെ ജീവൻ ഇല്ലാതെ ആക്കി എന്നാണ്. അത് അദ്ദേഹത്തിന് അല്ലാഹു നൽകിയ കറാമത്തായാണ്. അത് നമ്മുടെ ധാരണയാണ്.
ഡോക്ടറുടെ അടുത്ത് പോയി മരുന്നു കഴിച്ച് അസുഖം മാറിയാൽ ആ ഡോക്ടർ കാരണം അല്ലാഹു എൻറെ രോഗം ശിഫ ആക്കി എന്ന് പറയുന്ന രൂപത്തിൽ
സത്യത്തിൽ ഒരുപക്ഷേ ഈ ഡോക്ടർ നൽകിയ മരുന്ന് അസുഖം ഷിഫയാവുന്നതിനുള്ള കാരണമേ അല്ലാതിരിക്കാം പക്ഷേ നമ്മൾ നമ്മുടെ ധാരണയനുസരിച്ച് അങ്ങനെ പറയുന്നു അത്രയേ ഉള്ളൂ ഇവിടെയും.
കറാമത്തുകളുടെ പേരിൽ കുറേ ഇല്ലാത്ത കഥകൾ പറയപ്പെടുന്നുണ്ട് എന്നത് സത്യമാണ്.
കള്ളനോട്ടുകൾ ഇറങ്ങുന്നുണ്ട് എന്നതുകൊണ്ട് ഇറങ്ങുന്ന നോട്ടെല്ലാം കള്ളനോട്ട് ആണെന്ന് പറയുന്ന തത്വം എത്രത്തോളം യുക്തിരഹിതമാണ്.
No comments:
Post a Comment