# പള്ളിയുടെ ചുറ്റുമുള്ള മുസബ്ബ ലല്ലാത്ത സ്ഥലത്ത് മഹാൻമാരുടെ ഖബറിനോട് ബന്ധിച്ച് ഖുബ്ബകൾ പോലെയുള്ളവ നിർമിക്കൽ ജാഇസാണ് #
പള്ളിക്കും മറ്റു ദീനീ ആവശ്യത്തിനും വേണ്ടി പഴയ കാലത്ത് ജന്മികൾ നൽകുന്ന ഭൂമി മിൽക്കിലുള്ള ഭൂമിയാണ്. മുസബ്ബലോ മൗഖൂഫോ അല്ല. അവിടെ പള്ളി നിർമിക്കുന്നു .ആവശ്യമായ മറ്റു ബിൽഡിങ്ങുകൾ നിർമിക്കുന്നു. മരണപെട്ടവരെ മറമാടുന്നു .
കൃഷി ചെയ്യുന്നു. മഹാൻമാർ ആരെങ്കിലും മരണപെട്ടാൽ ആളുകൾക്ക് സിയാറത്തിന്റെ സൗകര്യത്തിന് വേണ്ടി അവരുടെ ഖബറിനോട് അനുബന്ധിച്ച് ഖുബ്ബ പോലോത്തത് നിർമിക്കുന്നു.
മയ്യിത്തിന് സ്വദഖ ചെയ്താൽ അത് മയ്യിത്തിന് ഉപകാരപെടും എന്ന നബി സ്വ വചനത്തിന്റെ അടിസ്ഥാനത്തിൽ മയ്യിത്തുകളായ മഹാൻമാർക്ക് ഗുണം കിട്ടുന്നതിന് വേണ്ടി സ്വദഖയായി അവിടെ നൽകുന്നു. ആ കിട്ടുന്ന പൈസ ദർസ് പഠനം , അവരുടെ ഖിദ്മ ചെയ്യുന്നവർക്ക് ശമ്പളം നൽകൽ, മറ്റു കാരുണ്യ പ്രവർത്തനങ്ങൾ തുടങ്ങിയവക്ക് ഉപയോഗിക്കുന്നു.അമലുകൾ മുൻ നിറുത്തി അല്ലാഹുവിനോട് ദുആ ചെയ്താൽ ഉത്തരം ലഭിക്കാൻ കൂടുതൽ നല്ലതാണ് എന്ന അവിതർക്കിതമായ ഇസ്ലാമിക തത്വത്തിന്റെ അടിസ്ഥാനത്തിൽ മയ്യിത്തുകളായ മഹാൻമാരുടെ ഗുണത്തിന് വേണ്ടി ചെയ്ത സ്വദഖ എന്ന അമൽ മുൻനിറുത്തി അല്ലാഹുവോട് ചോദിക്കുന്നു.
ഈ പ്രവർത്തനങ്ങളിൽ എവിടെയും ഇസ്ലാമിന് വിരുദ്ധമായി ഒന്നും ഇല്ല.
No comments:
Post a Comment