Monday, October 3, 2022

വഹാബികൾ ചെയ്യുന്ന* 🔟 *ബിദ്അത്തുകൾ

 🔵🌹🔵🌹🔵

*വഹാബികൾ ചെയ്യുന്ന*

🔟 *ബിദ്അത്തുകൾ*

=====================

*✍️aboohabeeb payyoli*

        9048 171 939

=====================

നബി(സ)ചെയ്യാത്തതെല്ലാം ബിദ്അതാണ്, അനാചാരമാണ് എന്നാണല്ലോ വഹാബി മതം. മൗലവിമാർ എഴുതുന്നു : അല്ലാഹുവും റസൂലും കൽപിച്ചിട്ടുണ്ടോ എന്നാണ് നോക്കേണ്ടത്. ഉണ്ടെങ്കിൽ അങ്ങനെ തന്നെ ചെയ്യണം. ഇല്ലെങ്കിൽ അതൊക്കെ ദൂരെ എറിയണം."(അൽമനാർ 2015 ഡിസംബർ പേജ് :5)


എന്നാൽ വഹാബി വിശ്വാസ പ്രകാരം അവർ തന്നെ ചെയ്യുന്ന ബിദ്അതുകൾ നിരവധിയുണ്ട്. ചില ഉദാഹരണങ്ങൾ :


1️⃣ ഖുത്ബയിൽ സ്വലാത്ത് ചൊല്ലൽ നിർബന്ധമാണെന്ന് മൗലവിമാർ പഠിപ്പിക്കുകയും നിർബന്ധ പൂർവ്വം സ്വലാത്ത് ചൊല്ലുകയും ചെയ്യുന്നു.(അൽമനാർ 2022 ജൂൺ പേജ് 32)

എന്നാൽ ഇത് നബി(സ)ചെയ്തിട്ടില്ലന്ന് അവർ തന്നെ സമ്മതിക്കുന്നു.(ശബാബ് 2009 ജൂലൈ 10 പേജ്:21 )


2️⃣ നിക്കാഹിന്റെ മുമ്പ് മൗലവിമാർ വിശാലമായി പ്രസംഗിക്കുന്നു. ഇത് നബി (സ)ചെയ്തിട്ടില്ലന്ന് അവർ തന്നെ സമ്മതിക്കുന്നു. (ശബാബ്   വാരിക 2009 ഒക്ടോബർ 16 പേജ് :21)


3️⃣ഇബ്റഹിമിയ്യ സ്വലാത്ത് അല്ലാത്ത ഒരു സ്വലാത്തും പാടില്ല,ബിദ്അതാണ് എന്ന് വാദിക്കുന്നു (വിചിന്തനം വാരിക 2009 മാർച്ച് 6 പേജ് : 4) അതോടൊപ്പം "സ്വല്ലല്ലാഹു അലൈഹി വസല്ലം" എന്ന് മൗലവിമാർ ചൊല്ലുന്നു. ഇങ്ങനെ നബി(സ)യോ നബി(സ)പേര് കേൾക്കുമ്പോൾ സ്വാഹബാതോ ചൊല്ലിയിട്ടില്ലന്ന് അവർ തന്നെ സമ്മതിക്കുന്നു. (ശബാബ്  2017 ഫെബ്രുവരി 3പേജ് : 31)


4️⃣'യതീംഖാന'  നബി(സ)യുടെ കാലത്തില്ലെന്നും എന്നാൽ നബി(സ)മാതൃക കാണിക്കാത്ത യതീംഖാന സുന്നത്തിന്റെ പരിധിയിൽ വരുമെന്നും പഠിപ്പിക്കുന്നു.

(വിചിന്തനം 2010

 ഫെബ്രുവരി 12 പേ :12)


5️⃣ നബി(സ)യോ സ്വഹാബികളോ ദഅവത്തിന് വേണ്ടി സംഘടന ഉണ്ടാക്കിയിട്ടില്ലന്ന് മൗലവിമാർ സമ്മതിക്കുന്നു.(ശബാബ് 2009 ജനു 30) എന്നാൽ ദഅവത്തിന് വേണ്ടി സ്ത്രീകൾക്കു വരെ(MGM, KNM, ISM,...)അവർ തന്നെ സംഘടന ഉണ്ടാക്കുന്നു. അതോടൊപ്പം നിസ്കാര ശേഷമോ മയ്യിത്ത് എടുക്കും മുമ്പോ സംഘടിച്ച് ദുആ പാടില്ലെന്നും ബിദ്അതാണെന്നും വാദിക്കുന്നു.കാരണം അത് നബി(സ)ചെയ്തിട്ടില്ലത്രേ.


6️⃣ ദിക്ർ, ദുആ നബി(സ)ചൊല്ലിയ രൂപത്തിൽ ആവണമെന്ന് മൗലവിമാർ പഠിപ്പിക്കുന്നു. (അൽമനാർ 2019 ഏപ്രിൽ പേജ് :8) എന്നാൽ തസ്ബീത് എന്ന പേരിൽ നബി(സ) പഠിപ്പിക്കാത്ത ദിക്ർ, ദുആ മൗലവിമാർ തന്നെ പഠിപ്പിക്കുന്നു. (മനഃശാന്തി പ്രാർത്ഥനയിലൂടെ.പേജ് 77,ഹുസൈൻ സലഫി.)


7️⃣ റമദാനിൽ നബി(സ)പ്രത്യേകകാലയളവ് നിശ്ചയിച്ചുകൊണ്ടോ അല്ലാതെയോ ഖുർആൻ കാമ്പയിൻ നടത്തിയിരുന്നില്ലന്ന് മൗലവിമാർ സമ്മതിക്കുന്നു. (ശബാബ് 2013 ആഗസ്റ്റ്‌ 9പേജ് : 38)

എന്നാൽ സമയം നിശ്ചയിച്ചുകൊണ്ട് അവർ തന്നെ റമളാനിൽ ഖുർആൻ ക്യാമ്പയിൻ നടത്തുന്നു.


8️⃣ നബി(സ) പെരുന്നാൾ ദിവസം നാം ഇന്ന് ചൊല്ലിവരാറുള്ള തക്ബീർ അതേ രൂപത്തിൽ ചൊല്ലിയതിന് ഹദീസിൽ തെളിവില്ലെന്ന് മൗലവിമാർ സമ്മതിക്കുന്നു.(ശബാബ് 2009 നവംബർ 27പേജ് : 31) എന്നാൽ അവർ തന്നെ പെരുന്നാൾ ദിവസം ഈ മാതൃകയില്ലാത്ത രൂപം തക്ബീർ ചൊല്ലാൻ സ്വീകരിക്കുന്നു.


9️⃣നബി(സ)പഠിക്കാത്ത ദിക്ർ, ദുആ പാടില്ലെന്ന് വാദിക്കുന്ന(അൽമനാർ 2019 ഏപ്രിൽ പേജ് :8)മൗലവിമാർ അവരുടെ മരണമടഞ്ഞ നേതാക്കളുടെ പേരിന് പിറകിൽ (റ) ചേർക്കുന്നു. ഇങ്ങനെ നബി(സ)ചെയ്തതിന് തെളിവില്ല. 


🔟 ഹദ്ദാദ് റാത്തീബ് ബിദ്അത് ആവാനുള്ള കാരണം സമയം, എണ്ണം നിശ്ചയിച്ചത് കൊണ്ടാണെന്ന് മൗലവിമാർ പഠിപ്പിക്കുന്നു. (ഫാത്തിഹയുടെ തീരത്ത്,പേജ് :115 കെ.ഉമർ മൗലവി) എന്നാൽ ഇൽമ് പഠിപ്പിക്കാൻ മൗലവിമാർ സമയം നിശ്ചയിക്കുന്നു. (ശബാബ് 2008 നവംബർ 14 പേജ്: 33) ദഅവത്തിന് എണ്ണവും ദിവസവും സമയവും നിശ്ചയിക്കുന്നു. (ഉദാഹരണം 5 വർഷം കൂടുമ്പോൾ സമ്മേളനം, ക്യാമ്പുകൾ)


🔵⚪🔵⚪🔵⚪🔵⚪🔵

No comments:

Post a Comment

സുന്നി അല്ലാത്ത പുത്തൻ വാദികളോട് നിസ്സഹകരണം* التَّحْذِيرُ عَنِ الْمُبْتَدِعَةِ ഭാഗം : 3

  *സുന്നി അല്ലാത്ത പുത്തൻ വാദികളോട് നിസ്സഹകരണം* التَّحْذِيرُ عَنِ الْمُبْتَدِعَةِ ഭാഗം : 3 Aslam Kamil saquafi parappanangadi ______________...