Tuesday, October 11, 2022

നബി ﷺ ജനിച്ച ദിവസം ലോകത്ത് സംഭവിച്ച നിരവധി അത്ഭുതങ്ങൾ സാവ തടാകം വറ്റി വ രണ്ടു

 📗📖📗📖📗📖📗📖


*നബിദിനാഘോഷം ചരിത്രത്താളുകളിലൂടെ* 


       *ഭാഗം* 1⃣5️⃣


📗📖📗📖📗📖📗📖


  Ashraf Sa-adi bakimar

☪☪☪☪☪☪☪☪


*നബി ﷺ ജനിച്ച ദിവസം ലോകത്ത് സംഭവിച്ച നിരവധി അത്ഭുതങ്ങൾ*


♻✳♻✳♻✳♻✳


*റബീഉൽ അവ്വൽ 12ന് സംഭവിച്ച അത്ഭുതങ്ങൾ ഹാഫിള് ഇബ്നു കസീർ ലോക പ്രശസ്തമായ അവരുടെ "അൽ ബിദായത്തു  വന്നിഹായ"📚 എന്ന ഗ്രന്ഥത്തിൽ തുടർന്ന് വിശദീകരിക്കുന്നു;* 


*لَمَّا كَانَتِ اللَّيْلَةُ الَّتِي وُلِدَ فيها*

 *رَسُولُ اللَّهِ صَلَّى اللَّهُ عَلَيْهِ وَسَلَّمَ ارْتَجَسَ إِيوَانُ كِسْرَى وَسَقَطَتْ مِنْهُ أَرْبَعَ عَشْرَةَ شُرْفَةً، وَخَمَدَتْ نَارُ فَارِسَ، وَلَمْ تُخْمَدْ قَبْلَ ذَلِكَ بِأَلْفِ عَامٍ، وَغَاضَتْ بُحَيْرَةُ سَاوَةَ*،


*നബി ﷺ തങ്ങൾ ജനിച്ച രാവിൽ കിസ്രയുടെ കൊട്ടാരങ്ങൾ വിറച്ചു, അവിടുത്തെ1⃣4⃣ ഗോപുരങ്ങൾ തകർന്നു വീണു. പേർഷ്യക്കാർ ആരാധിച്ചിരുന്ന അഗ്നി (തീ) അത് കെട്ടു പോയി. ആയിരം വർഷങ്ങൾക്കു മേൽ ആ തീ അതിനു മുമ്പ്  കെട്ടിട്ടില്ലായിരുന്നു എന്നതാണ് ചരിത്രം.*


 *സാവാ തടാകം വറ്റി വരണ്ടു തുടങ്ങി നിരവധി അത്ഭുതങ്ങൾ റബീഉൽ അവ്വൽ1⃣2⃣ ന് പുണ്യ നബി ﷺ യുടെ ജന്മദിനത്തിൽ സംഭവിച്ചു .ഇതൊക്കെ വളരെ വിശദമായി  ഹാഫിള് ഇബ്നു കസീർ വിശദീകരിച്ചു*...


*ഇതൊക്കെ നാം പറയുമ്പോഴും എഴുതുമ്പോഴും അസഹിഷ്ണുത കാണിക്കുന്ന ഒരു വിഭാഗം മൗലിദ്  വിരോധികളായ ആളുകൾ ഇന്നുമുണ്ട് അവർക്ക് ഇത് കേൾക്കുമ്പോൾ വിഷമമാണ് .ഈ വിഷമത്തിന്റെ ഉൽഭവം നമുക്കൊന്ന് പരിശോധിക്കാം*


*حَكَى السُّهَيْلِيُّ عَنْ تَفْسِيرِ بَقِيِّ بْنِ مَخْلَدٍ الْحَافِظِ أَنَّ إِبْلِيسَ رَنَّ أَرْبَعَ رَنَّاتٍ: حِينَ لُعِنَ، وَحِينَ أُهْبِطَ، وَحِينَ وُلِدَ رَسُولُ اللَّهِ صَلَّى اللَّهُ عَلَيْهِ وَسَلَّمَ، وَحِينَ أُنْزِلَتِ الْفَاتِحَةُ*.


*ഇബിലീസ് 4 തവണയാണ് കരഞ്ഞു അട്ടഹസിച്ചത് "അൽ ബിദായ വന്നിഹായ📚" വിശദീകരിക്കുന്നു* 


*1 അല്ലാഹു ഇബിലീസിനെ ശപിക്കപ്പെട്ട സമയമായിരുന്നു,(2) മറ്റൊന്ന് ഇബിലീസിനെ ഭൂമിയിലേക്ക് ഇറക്കപ്പെട്ട സമയം, മൂന്നാമത്തേത് നബി ﷺ തങ്ങൾ ജനിച്ച ദിവസം ആയിരുന്നു, നാലാമത് ഫാത്തിഹ സൂറത്തിന്റെ അവതരണവും*

 

*ഇബിലീസ് കരഞ്ഞ അവസാന രണ്ട് കാര്യങ്ങൾ പ്രത്യേകം അടിവരയിടുക. "മഹാനായ നബി ﷺ തങ്ങളുടെ ജന്മ ദിവസവും,ഫാത്തിഹ സൂറത്ത് ഇറങ്ങിയപ്പോഴും ഈ രണ്ടു വിഷയങ്ങളിലും വല്ലാത്ത അസഹിഷ്ണുത കാണിക്കുന്ന ആളുകൾ നമ്മുടെ മുമ്പിൽ തന്നെ ഉണ്ടല്ലോ നബി ദിനത്തിൻറെ അന്നും അതു പോലെ ഏതൊരു നല്ല കാര്യത്തിനും "ഫാത്തിഹ" പാരായണം ചെയ്യപ്പെടുമ്പോൾ ആ സമയവും മുഖം തിരിച്ചു കളഞ്ഞു നടക്കുന്ന വിഭാഗം ആരാണെന്ന് പ്രത്യേകിച്ച് പറയേണ്ടതില്ല*..


*കഴിഞ്ഞ രണ്ടു ഭാഗങ്ങളിലായി ഹാഫിള് ഇബ്നു കസീർ ഉദ്ധരിച്ച റബീഉൽ അവ്വൽ1⃣2⃣ നു സംഭവിച്ച അദ്ഭുതങ്ങൾ നാം വിശദീകരിച്ചുവല്ലോ പലപ്പോഴും സാധാരണക്കാരെ തെറ്റിദ്ധരിപ്പിക്കാൻ ഇതൊക്കെ ദുർബലപ്പെട്ട സംഭവങ്ങളാണ് എന്ന് പറഞ്ഞു പുത്തൻ വാദികൾ തെറ്റിദ്ധരിപ്പിക്കാറുണ്ട് അതു കൊണ്ടു തന്നെ ഈ വിഷയവും നമുക്കൊന്ന് പരിശോധിക്കാം* 

 

*അൽ ബിദായ വന്നിഹായ📚 യുടെ തുടക്കത്തിൽ ഹാഫിള് ഇബ്നു കസീർ ഇങ്ങനെ എഴുതുന്നു;*


 *وإنما الاعتماد والاستناد على كتاب الله وسنة رسول الله ﷺ، ما صح نقله أو حسن وما كان فيه ضعف نبيٍّنه*. 


*"ഈ കിത്താബ് എഴുതുന്നതിന് എൻറെ അവലംബം ഖുർആനും, സുന്നത്തുമാണ് അതായത് ഒന്നുകിൽ എനിക്ക് ആ സംഭവം സഹീഹായ ലഭിച്ചത് അല്ലെങ്കിൽ ,ഹസൻ ആയി ലഭിച്ചത് ഞാൻ ഉദ്ധരിക്കുന്നതിൽ എന്തെങ്കിലും ദുർബലതകളോ,  ന്യൂനതകളോ  ഉണ്ടെങ്കിൽ അത് ഞാൻ വിശദീകരിക്കും.*


*നബി ﷺ തങ്ങളുമായി ബന്ധപ്പെട്ട ഈ അത്ഭുതങ്ങൾ ഇബ്നു കസീർ*


*فَصْلٌ فِيمَا وَقَعَ مِنَ الْآيَاتِ لَيْلَةَ مَوْلِدِهِ عَلَيْهِ الصَّلَاةُ وَالسَّلَامُ*


 *"നബിﷺ ജനിച്ച രാത്രിയിൽ സംഭവിച്ച അത്ഭുതങ്ങൾ" എന്ന അദ്ധ്യായത്തിൽ സ്ഥിരപ്പെടുത്തുക യാണ് അദ്ദേഹം ചെയ്തിട്ടുള്ളത്. അതു കൊണ്ടു തന്നെ ഉദ്ധരിക്കപ്പെട്ട സംഭവങ്ങളൊന്നും തള്ളപ്പെടേണ്ടതോ , ദുർബലതയുള്ളതോ അല്ല എന്ന് വ്യക്തമാവുന്നു*


*ഈ ചരിത്ര സത്യങ്ങൾ റിപ്പോർട്ട് ചെയ്ത മറ്റു ഗ്രന്ധങ്ങൾ കൂടി അറിയുക* .


1⃣ *ഇമാം ഹാഫിള് യൂസുഫു ഷാമി* 

{ *"സുബുലുൽ ഹുദാ വർറശാദ്"*📚 }


2⃣ *ഇമാം സുയൂത്തി* 

{ *അൽ  ഖസായിസുൽ കുബ്റ*📚}

 

3⃣ *ഇമാം ഇബ്നു അസാകിർ*  

{ *താരീഖ് ദിമഷ്‌ക്ക്*📚 } 


4⃣ *ഇമാം ഹാഫിള് അബൂ നുഐം*

{ *ദലാഇലുല് നുബുവ്വ*📚} 


*ഈ പറയപ്പെട്ട ലോക ചരിത്രത്തിൽ  മഹാന്മാരായ ഇമാമുകൾ കെട്ട്  കഥ പ്രചരിപ്പിച്ചു എന്നാണോ മൗലിദ് വിരോധികൾ വിശ്വസിക്കുന്നത്❓ എന്ത് തന്നെയായാലും മുസ്ലിം ലോകത്തിനു ഇത് കെട്ട്  കഥയാണെന്ന് വിശ്വസിക്കാൻ സാധ്യമല്ല. യുക്തി കൊണ്ട് മതം ചിന്തിക്കുന്നവന് പരിശുദ്ധ ഇസ്ലാമിനെ ഉൾക്കൊള്ളാൻ കഴിയില്ല എന്നത് തീർച്ച തന്നെ.* 


_______________________


*ദുആ വസിയതോടെ*


Ashraf Sa-adi bakimar

No comments:

Post a Comment

മദ്ഹബിന് വിരുദ്ധമായി ഒരു ഹദീസ് കണ്ടാൽ

  *മദ്ഹബ് സ്വീകരിക്കൽ* -* ഇസ്ലാമിക ആദര്‍ശ പഠനത്തിന് ഇസ്ലാമിക് ഗ്ലോബല്‍ വോയ്സ് ബ്ലോഗ് ഉപയോഗപ്പെടുത്തുക*  https://islamicglobalvoice.blogspot....