Monday, August 8, 2022

ഫാത്വിമയുടെ നാവ് ചുമ്പിച്ചു എന്നും എന്നും ചില ഗ്രന്തങ്ങളിൽ ഉദ്ധരിച്ചു കാണുന്നു.. യഥാർത്ഥമെന്ത്?

 


https://www.facebook.com/Aslam-Kamil-Saquafi-Parappanangadi-227211094293475/




തിരുനബി യെ ആക്ഷേപിക്കാൻ ഇസ്ലാമികവിരോധികൾ


കൊണ്ട് വരുന്ന ചില കള്ളത്തരങ്ങൾ കാണുക


 തിരുനബി മകൾ ഫാത്വിമയെ നെഞ്ചത്ത് മുത്തം ചെയ്തു എന്നും . ഫാത്വിമയുടെ നാവ് ചുമ്പിച്ചു എന്നും  ചില ഗ്രന്തങ്ങളിൽ ഉദ്ധരിച്ചു കാണുന്നു.. യഥാർത്ഥമെന്ത്?


മറുപടി


.അത്തരം റിപ്പോർട്ടുകൾ കള്ള കഥകൾ മാത്രമാണന്നും കള്ള നിർമിത ഹദീസുകൾ ഇസ്ലാമിന്റെ ശത്രുക്കൾ നിർമിച്ചിട്ടുണ്ട് എന്നും മേൽ റിപ്പോർട്ടുകൾ موضوع

കള്ള നിർമിത ഹദീസുകൾ ആണന്നും അത് സ്വീകാര്യമല്ലന്നും

താഴെ പറയുന്ന ഗ്രന്തങ്ങളിൽ വിവരിച്ചിട്ടുണ്ട്.


1.ഇമാം സുയൂത്വി അല്ല ആലിൽ മസ്നൂഅ ഫിൽ അഹാദീസിൽ മൗളൂഅ .

(കള്ള നിർമിത ഹദീസുകളിൽ പറയുന്ന ഗ്രന്തം )

പേജ്  358 . 359 360 


2 :" അൽ മൗളൂആത്ത് "എന്ന ഇമാം ഇബ്നുൽ ജവ്സി യുടെ ഗ്രന്തം പേജ്  409 .410.411 ... 


3: ഇമാം ദഹബി മീസാനുൽ ഇഅതിദാൽ എന്ന ഗ്രന്തം ” പേജ് (4/460) 


4:ഹാഫിള് ഇബ്നു ഹജർ അസ്ഖലാനീ  ലിസാനുൽ മീസാൻ എന്ന ഗ്രന്തം പേജ്” (4/460) 


ഉത് ഉദ്ധരിച്ച ഖത്വീബുൽ ബഗ്ദാദി റ തന്നെ അതിന്റെ റിപ്പോർട്ടരിൽ പെട്ട


ഇത് ഉദ്ധരിച്ച ഖത്വീബുൽ ബഗ്ദാദി താരിഖ്  (5/292-293/

  ൽ തന്നെ ഇത് റിപ്പോർട്ട് ച്ചെയ്ത മുഹമ്മദ് ബ്ന് ഖലീൽ അറിയപെടാത്ത വെക്തിയാണ് എന്ന് പറഞ്ഞിട്ടുണ്ട്.

مُحَمَّد بن الخليل مجهول ] .


താരീഖ് ബഗ്ദാദ് 5/292 293


 ഇസ്ലാമിനേയും തിരുനബിയേയും നിസാരപെടുത്തൻ വേണ്ടി 

ഇത്തരം കള്ള നിർമിതമായ കാര്യങ്ങൾ ഇസ്ലാമിന്റെ ശത്രുക്കൾ പലതും കെട്ടിച്ചമച്ചിട്ടുണ്ട് . അവയുടെ നിജസ്തിതി പണ്ഡിതന്മാർ വെക്തമാക്കുകയും കള്ളൻമാരെ പിടികൂടുകയും ചെയ്തിട്ടുണ്ട്. അത് കൊണ്ടാണ് സ്വഹീഹായതും ഹസനായതുമായ ളഈ ഫായതും  നിർമിതമായതുമായ ഹദീസുകളും  വേർത്തിക്കുകയും നിർമിതമായ ഹദീസുകൾ തള്ളപ്പെടുന്നതാണന്ന് പണ്ഡിതന്മാർ പറയുകയും ചെയ്തത് .


സ്വീകരിക്കാൻ പറ്റാത്ത ഹദീസുകൾ ചില പണ്ഡിതൻമാർ അവരുടെ ഗ്രന്തങ്ങളിൽ കൊണ്ട് വന്നത്

ഇത്തരം ചില റിപ്പോർട്ടുകൾ കാണുന്നുണ്ട് എന്ന് വെക്തമാക്കാൻ മാത്രമാണ്.

അതിന്റെ നിജസ്ഥിതി എന്താണന്ന് അവർ തന്നെ ഗ്രന്തങ്ങളിൽ വെക്തമാക്കുകയും ചെയ്തിട്ടുണ്ട്.


ഇത്തരം കള്ള നിർമിതമായ കാര്യങ്ങൾ ശത്രുക്കൾ നിർമിക്കുമെന്ന് തിരുനബി സ്വ തന്നെ പ്രവചിക്കുകയുംവെക്തമാക്കുകയും

ആരെങ്കിലും എന്റെ മേൽ കളവ് നിർമിച്ചു പറഞ്ഞാൽ അവന്റെ ഇരിപ്പിടം നരകത്തിലാണന്ന് വെക്തമാക്കുകയും ചെയ്തിട്ടുണ്ട്.


ഇത്തരം കള്ളത്തരങ്ങൾ ഇസ്ലാമിന്റെ പേരിലും പ്രവാചകന്റെ പേരിലും വെച്ച് കെട്ടി പറഞ്ഞപ്പോൾ പറഞ്ഞവരേയും പറഞ്ഞതിനേയും നെല്ലും പതിരും വേർതിരിച്ചു പണ്ഡിതന്മാർ വെക്തമാക്കി എന്നതാണ് ഇസ്ലാമിന്റെ പ്ര ത്തേകത. ഇസ്ലാമിനെ തകർക്കാൻ വേണ്ടി കള്ള നിർമിത ഹദീസുകൾ  നിർമിച്ചു കൊണ്ടും മറ്റു ഉപദ്രവങ്ങൾ കൊണ്ടും ശത്രുക്കൾ എല്ലാ അടവും പയറ്റിയിട്ടും ഒരു പോറലുമേൽക്കാതെ പ്രഭയോടെ ഇസ്ലാം നിലനിൽക്കുന്നു എന്നതാണ് ഇസ്ലാം ലോക സൃഷ്ടാവിന്റെ യഥാർത്ഥ മതമാണ് എന്നതിന്റെ ഏറ്റവും വലിയ തെളിവ്. 


എന്നാൽ ഇസ്ലാമല്ലാത്ത മറ്റു മതങ്ങൾ പരിശോധിച്ചാൽ പ്രവാചകന്മാർ പഠിപ്പിച്ച ഏക ദൈവ വിശ്വാസം പോലും മാറ്റം വരുത്തി ത്രിയേകത്വമാണോ ശരി അത് പൈശാചികമാണോ എന്ന് വരെ ആ മത വിശ്വാസികൾ പരസ്പരം തർക്കിച്ചു കൊണ്ടിരിക്കുന്ന കാഴ്ച്ചയാണ് നമുക്ക് കാണുന്നത്.


അസ് ലം കാമിൽ സഖാഫി

പരപ്പനങ്ങാടി



 


No comments:

Post a Comment

കുടുംബത്തിനും ആശ്രിതർക്കും ചെലവ് നൽകൽ* النفقة على العيال

 കുടുംബത്തിനും ആശ്രിതർക്കും ചെലവ് നൽകൽ* النفقة على العيال *കുടുംബത്തിനും ആശ്രിതർക്കും ചെലവ് നൽകൽ* النفقة على العيال Aslam Kamil Saquafi para...