Tuesday, August 9, 2022

മുഹറം പത്തിന് മഹത്തുക്കളോട് കൂടെ ദിക്ർ ദുആകളിൽ പങ്കുചേർന്നാൽ ശീഈയാകുമത്രെ

 മുഹറം പത്തിന് മഹത്തുക്കളോട്  കൂടെ ദിക്ർ ദുആകളിൽ പങ്കുചേർന്നാൽ ശീഈയാകുമത്രെ......!


മുഹറം പത്തിന് മഹത്തുക്കളോടൊത്തുള്ള ദിക്ർ, ദുആ മജ്ലിസുകൾക് തിരുനബിയിലും സ്വാഹാബത്തിലും നമുക്ക് മാതൃക ഉണ്ട്. ആ മാതൃക പിൻപറ്റി പിൻകാലത് മഹത്തുക്കളായ പണ്ഡിതരുടെ നേത്രത്തിൽ ആശൂറാഅ് സംഗമങ്ങൾ നടന്നിട്ടുമുണ്ട്. അവരെ ഒന്നും ആരും ഇന്ന് വരെ ശീഈ ആക്കിയിട്ടുമില്ല. എന്നാൽ ശീഈ ആചാരങ്ങൾ ഒന്നുമില്ലാതെ മുൻഗാമികളെ പിൻപറ്റി നമ്മുടെ നാട്ടിൽ നടത്തപ്പെടുന്ന ആശൂറാഅ് സംഗമങ്ങളെ വിമർശിക്കുന്ന  സോഷ്യൽ മീഡിയ ജീവികളുടെ നിലവിളി കാണുമ്പോൾ സങ്കടമാണ് തോന്നുന്നത്.   


സ്വഹീഹ് മുസ്ലിമിൽ കാണാം :

സ്വഹാബത്ത് ആശൂറാഅ് ദിനത്തിൽ കുട്ടികളെ വരെ നോമ്പ് നോൽപിച്ച് പള്ളിയിൽ കൊണ്ട് പോവുകയും   ഇഫ്ത്വാർ സമയം വരെ പള്ളിയിൽ  ചിലവഴിച്ചതും കുട്ടികൾ കരയുമ്പോൾ കളിക്കോപ്പുകൾ നൽകിയതും സ്വഹീഹ് മുസ്ലിമിൽ കാണാം. 

ഇതു തന്നെയല്ലേ മലപ്പുറത്തും കാരന്തൂരിലും നടക്കുന്നത്.

ഈ ദിനം ആരാധനകളെ കൊണ്ട് ധന്യമാക്കേണ്ട മഹത്വമേറിയ ദിനമാണെന്ന് നിരവധി പണ്ഡിതർ രേഖപെടുത്തിയിട്ടുമുണ്ട്. 


قال الإمام ابن الجوزي: هو يوم عظيم فينبغي أن يفعل فيه ما يمكن من الخير. [فهو وأمثاله مواسم الخيرات فاغتنموها واحذروا الغفلات] .

التبصرة للإمام ابن الجوزي 2/ 8.


وفي تفسير روح البيان: فان العمل فى رمضان وفى يوم الجمعة وفى ليلة القدر وفى عشر ذى الحجة وفى عاشوراء أعظم من سائر الأيام والأزمان.


പി.പി. ഉവൈസ് അദനി വെട്ടുപാറ

No comments:

Post a Comment

ആർത്തവം (ഹയ്ള്)الحيض

  സ്ത്രീയും പ്രായപൂർത്തിയും Part 1 ഏതൊരു വ്യക്തിയും ഇസ്‌ലാമിക നിയമങ്ങൾക്ക് അക്ഷരാർത്ഥത്തിൽ വിധേയനാകുന്നത് പ്രായപൂർത്തിയോടെയാണ് മൂന്നിലൊരു ലക...