Sunday, July 3, 2022

ഹജ്ജ് ആണ്ടനുസ്മരണമെന്ന് മൗലവിമാരും*

 🌹

*ഹജ്ജ്  ആണ്ടനുസ്മരണമെന്ന് മൗലവിമാരും*


നാദാപുരം ഖണ്ഡനത്തിൽ ഹുസൈൻ സലഫിയുടെ ചോദ്യം മക്കത്ത് ആണ്ട് നേർച്ചയുണ്ടോ? ഉത്തരം കിട്ടില്ലന്നുറപ്പിലായിരിക്കും സലഫി ചോദിച്ചത്. ഉസ്താദിനെ ഒന്ന് മുട്ടിക്കാൻ ഇത്തരം പല കുരുട്ട് ചോദ്യങ്ങളും സലഫി ചോദിച്ചിരുന്നു. എല്ലാറ്റിനും മറുപടി പറഞ്ഞു. ഈ ചോദ്യത്തിനും മറുപടി കൊടുത്തു. ആണ്ട് എന്നാൽ വർഷത്തിൽ ഒരിക്കൽ നടക്കുന്ന  അനുസ്മരണ പരിപാടിയാണല്ലോ. ഹജ്ജ് ഇബ്‌റാഹിം നബി (അ)നെയും കുടുംബത്തെയും അനുസ്മരിക്കലാണ്,അത് വർഷത്തിൽ ഒരിക്കലാണ്, അത് നടക്കുന്നത് മക്കത്ത് വെച്ചാണ്,ഹജ്ജ് നേർച്ചയാക്കാൻ പറ്റുന്ന അമലുമാണല്ലോ. സുന്നതായ ഹജ്ജ് നിർബന്ധമായി ഒരാൾ ഏറ്റെടുത്താൽ അത് നേർച്ചയുമായി. സദസ്സിന് നന്നായി ബോധ്യപ്പെട്ടു. സലഫിയുടെ അനിയായികൾ കഥയറിയാതെ ആവേശം കൊണ്ടു.

"ഇപ്പോഴിതാ മുജാഹിദുകൾക്ക് മുമ്പിൽ നാദാപുരത്തു വെച്ച് ഉത്തരം മുട്ടിയപ്പോൾ പരിശുദ്ധ ഹജ്ജ് കർമത്തെപോലും ചവിട്ടി മെതിച്ചു ആണ്ട് നേർച്ച യാക്കിയി ചിത്രീകരിച്ചിരിക്കകയാണ്." 

(ഇസ്‌ലാഹ് 2007 ജനു : പേ : 15)


എന്നാൽ ഉസ്താദ് ഇത് പറയുന്നതിന്റെ വർഷങ്ങൾക്ക് മുമ്പ് കെ. എൻ. എം ഇറക്കിയ ഹജ്ജ് - ഉംറ കർമ രീതിയും കഅബലയ ചരിത്രവും എന്ന പുസ്തകത്തിൽ ഇത് വിശദമായി പറയുന്നുണ്ട്.

"അല്ലാഹുവിന്റെ അനുഗ്രഹത്തിന് പാത്രീഭൂതരായ പ്രവാചകന്മാർ, സച്ചരിതർ, രക്തസാക്ഷികൾ തുടങ്ങിയ ശിഷ്ട ജനങ്ങളുടെ ജീവിത കഥകൾ അയവിറക്കികൊണ്ട് ഒരു സ്ഥലത്തും കാലത്തും ഒരു വമ്പിച്ച സജ്ജന സമൂഹം തടിച്ചുകൂടലാണ് ഹജ്ജ് കൊണ്ട് ഉദ്ദേശിക്കപ്പെടുന്നത്.... ഹജ്ജിന്റെ അടിസ്ഥാനപരമായ ഉദ്ദേശ്യങ്ങൾ പലതാണ്. അതിൽ അതിപ്രധാനമായ ഒന്ന് ഈ സമുദായത്തിന്റെ നേതാവും സ്ഥാപകനുമായ ഖലീലുല്ലാഹി ഇബ്‌റാഹീം നബി (അ )നോടുള്ള ബന്ധം പുതുക്കലാണ്... ഹജ്ജ് ലോക മുസ്‌ലിംകളുടെ ജീവിതത്തെയും സ്ഥിതിഗതികളെയും വിലയിരുത്തുന്ന ഒരു പ്രത്യേക രൂപത്തിലുള്ള വാർഷിക സമ്മേളനം കൂടിയാണ്."

(പേജ് : 97,98)


ചുരുക്കത്തിൽ ഹജ്ജ് എന്നാൽ വഫാതായ ഇബ്‌റാഹിം നബി(അ)നോടുള്ള ബന്ധം പുതുക്കലും അവരുടെ ജീവിത കഥകൾ അയവിറക്കലും അതിനുവേണ്ടിയുള്ള വാർഷിക സമ്മേളനവുമാണ് എന്നാണ് മേൽ വാചകങ്ങളിലൂടെ മൗലവിമാർ പഠിപ്പിക്കുന്നത്. ഇതിന്റെ മലയാളത്തിലുള്ള ഒറ്റ പദമാണ്  "ആണ്ട് അനുസ്മരണം".


*✍️aboohabeeb payyoli*

No comments:

Post a Comment

നമസ്കാരത്തിൽ നെഞ്ചത്ത് കൈ കെട്ടൽ കറാഹതാകുന്നു : ഇബ്നുതൈമിയ്യ.

  നമസ്കാരത്തിൽ നെഞ്ചത്ത് കൈ കെട്ടൽ കറാഹതാകുന്നു : ഇബ്നുതൈമിയ്യ. ഇമാം ഇബ്നുതൈമിയ്യ  തന്റെ شرح العمدة : ٦٦٠، ٦٦١، ٦٦٢، ٦٦٣، ٦٦٤ പേജുകളിൽ എ...