Tuesday, June 7, 2022

മുത്തലാഖ് ഇബ്നു ഉമറ് ന്റെ ഹദീസ് തെളിവാകുമോ

 അഹ്ലുസ്സുന്നയുടെ ആദർശ പഠനത്തിന്  ഇസ്ലാമിക് ഗ്ലോബൽ ' ബ്ലോഗ് ഉപയോഗപ്പെടുത്തുക


https://islamicglobalvoice.blogspot.in/?m=0 

*മുത്തലാഖ്*


ചോദ്യം


മൂന്ന് ത്വലാഖ് ചൊല്ലിയാൽ ഒറ്റ ന്നും സംഭവിക്കുകയില്ല എന്നതിന്ന് തെളിവായി ഒരു ഒഹാബി മൗലവി കൊണ്ട് വന്ന തെളിവ്  ഇബ്നു ഉമർ ഭാര്യയെ ത്വലാഖ് ചൊല്ലിയ പോൾ തിരുനബി صلى الله عليه وسلم

അവരോട് ഭാര്യയെ മടക്കി എടുക്കാനും ശുദ്ധി സമയത്ത് ത്വലാഖ് ചെയ്യണമെന്നും ക്കൽപ്പിച്ചു എന്ന ഹദീസാണ്   യഥാർത്ത മെന്ത്?


മറുപടി


ഈ ഹദീസിൽ ഒരിടത്തും മൂന്ന് ത്വലാഖ് ഒന്നിച്ചു ചൊല്ലി എന്നോ അതിന് ശേഷം ഒറ്റ ത്വലാഖും സംഭവിച്ചില്ല എന്നോ പറയുന്നില്ല.


ആ ഹദീസ്

താഴെ നൽകുന്നു.


5251 - ﺣﺪﺛﻨﺎ ﺇﺳﻤﺎﻋﻴﻞ ﺑﻦ ﻋﺒﺪ اﻟﻠﻪ، ﻗﺎﻝ: ﺣﺪﺛﻨﻲ ﻣﺎﻟﻚ، ﻋﻦ ﻧﺎﻓﻊ، ﻋﻦ ﻋﺒﺪ اﻟﻠﻪ ﺑﻦ ﻋﻤﺮ ﺭﺿﻲ اﻟﻠﻪ ﻋﻨﻬﻤﺎ: ﺃﻧﻪ ﻃﻠﻖ اﻣﺮﺃﺗﻪ ﻭﻫﻲ ﺣﺎﺋﺾ، ﻋﻠﻰ ﻋﻬﺪ ﺭﺳﻮﻝ اﻟﻠﻪ ﺻﻠﻰ اﻟﻠﻪ ﻋﻠﻴﻪ ﻭﺳﻠﻢ، ﻓﺴﺄﻝ ﻋﻤﺮ ﺑﻦ اﻟﺨﻄﺎﺏ ﺭﺳﻮﻝ اﻟﻠﻪ ﺻﻠﻰ اﻟﻠﻪ ﻋﻠﻴﻪ ﻭﺳﻠﻢ ﻋﻦ ﺫﻟﻚ، ﻓﻘﺎﻝ ﺭﺳﻮﻝ اﻟﻠﻪ ﺻﻠﻰ اﻟﻠﻪ ﻋﻠﻴﻪ ﻭﺳﻠﻢ: «§ﻣﺮﻩ ﻓﻠﻴﺮاﺟﻌﻬﺎ، ﺛﻢ ﻟﻴﻤﺴﻜﻬﺎ ﺣﺘﻰ ﺗﻄﻬﺮ، ﺛﻢ ﺗﺤﻴﺾ ﺛﻢ ﺗﻄﻬﺮ، ﺛﻢ ﺇﻥ ﺷﺎء ﺃﻣﺴﻚ ﺑﻌﺪ، ﻭﺇﻥ ﺷﺎء ﻃﻠﻖ ﻗﺒﻞ ﺃﻥ ﻳﻤﺲ، ﻓﺘﻠﻚ اﻟﻌﺪﺓ اﻟﺘﻲ ﺃﻣﺮ اﻟﻠﻪ ﺃﻥ ﺗﻄﻠﻖ ﻟﻬﺎ اﻟﻨﺴﺎء» صحيح البخاري


മെൻസസ് സമയത്ത് ത്വലാഖ് ഹറാമായത് കൊണ്ടാണ് തിരുനബി ഇബ്നു ഉമർ റ മെൻസസ് സമയത്ത് ത്വലാഖ് ചൊല്ലിയപ്പോൾ  ഭാര്യയെ  മടക്കി എടുക്കാനും ശുദ്ധി സമയത്ത് ത്വലാഖ് ചെയ്യാനും പറഞ്ഞത്. മെൻസസ് സമയത്ത് ത്വലാഖ് ഹറാമായത് കൊണ്ട് അത്തരം പ്രവർത്തി ശ്രദ്ധിക്കാതെ ഇബ്നു ഉമർ റ ചെയ്തപ്പോൾ അതിനെ നിരുൽസാഹപെടുത്താൻ വേണ്ടിയും അതിന്റെ അനുവദനീയ രീതി ശുദ്ധി സമയത്ത് ത്വലാഖ് ചെയ്യലാണന്ന് പഠിപ്പിക്കാനും വേണ്ടിയുമാണ് തിരുനബി സ്വ സ്ത്രീയെമടക്കി എടുക്കാനും ശുദ്ധി സമയത്ത് ത്വലാഖ് ചെയ്യാനും കൽപ്പിച്ചത്. അല്ലാതെ മൂന്ന് ത്വലാഖ് ഒരുമിച്ച് ചൊല്ലിയാൽ ഒറ്റ ത്വലാഖും സംഭവിക്കാത്തത് കൊണ്ടല്ല


ഇവിടെ  ഇബ്നു ഉമർ റ മൂന്ന് ത്വലാഖ് ചൊല്ലി എന്ന് ഹദീസുകളിൽ പറയുന്നില്ല.

മൂന്ന് ത്വലാഖ് ചൊല്ലിയപ്പോൾ ത്വലാഖ് സംഭവിച്ചില്ല എന്നും പറഞ്ഞിട്ടില്ല.

അങ്ങനെ പറഞ്ഞിട്ടുണ്ടങ്കിൽ അതാണ് ഒഹാബി മാല വിമാർ തെളിയിക്കേണ്ടത്. എങ്കിൽ മാത്രമേ മൂന്ന് ത്വലാഖ് ഒന്നിച്ച് ചൊല്ലിയാൽ ഒരു ത്വലാഖും സംഭവിക്കില്ല എന്ന ഇജ്മാഇന്ന് വിരുദ്ധമായ ഒഹാബി വാദം തെളിയുകയുള്ളു.


അസ് ലം കാമിൽ സഖാഫി

പരപ്പനങ്ങാടി


 

No comments:

Post a Comment

മദ്ഹബിന് വിരുദ്ധമായി ഒരു ഹദീസ് കണ്ടാൽ

  *മദ്ഹബ് സ്വീകരിക്കൽ* -* ഇസ്ലാമിക ആദര്‍ശ പഠനത്തിന് ഇസ്ലാമിക് ഗ്ലോബല്‍ വോയ്സ് ബ്ലോഗ് ഉപയോഗപ്പെടുത്തുക*  https://islamicglobalvoice.blogspot....