Saturday, May 7, 2022

പണ്ഡിതൻമാരെ പരിഹസിക്കുന്ന മുജാഹിദ്

 ദർസിൽ ചെറിയ ക്ലാസ്സിൽ പഠിക്കുന്ന കാലം ഒരു ഓട്ടോയിൽ കയറിയപ്പോ ഡ്രൈവർ എന്നോട് പറഞ്ഞു "നിങ്ങൾ പഠിക്കുന്നതൊക്കെ കൊള്ളാം പക്ഷെ, നരകത്തിൽ കൂടുതലും പണ്ഡിതന്മാർ ആണെന്ന് ഓർമ വേണം." ഞാൻ അത്ഭുതപ്പെട്ടു. എന്താണിയാൾ പറയുന്നത്!?. ചെറുപ്പം മുതലേ കിതാബുകളിൽ കണക്കല്ലാത്ത മഹത്വം പറഞ്ഞ ഇൽമ് പഠിക്കുന്നതിനു ഇത്രമാത്രം ശിക്ഷ ലഭിക്കുമെന്നോ?!" പിന്നെയാണ് കാര്യം മനസ്സിലായത്. വഹാബികൾ ആദ്യമായി അനുയായികൾക്ക്‌ പഠിപ്പിക്കുന്നത് പരിശുദ്ധ ഇൽമിനെയും അതിന്റെ അഹ്‌ലുകാരേയും താഴ്ത്തിക്കെട്ടാനും,  അവരാണ് പടച്ചവന്റെ മുന്നിൽ ഏറ്റവും മോശപ്പെട്ടവർ എന്ന് വരുത്തിതീർക്കാനുമാണ് എന്ന സത്യം. അതിനു വേണ്ടി കിട്ടുന്ന എന്തെങ്കിലും തുണ്ടുകൾ ആദ്യം പറയും. ആയിരക്കണക്കിന് മഹത്വം ഉള്ളതിൽ ഒരു കോട്ടം കണ്ടാൽ അത് മാത്രം Highlight ചെയ്തു അനുയായികളെ പഠിപ്പിച്ചു ഉലമാക്കൾ മുഴുവൻ തട്ടിപ്പുകാരാണെന്ന് വരുത്തി തീർക്കും. 

           തുടക്കം മുതലേ പരിഭാഷയിൽ മയക്കിക്കെടുത്തി  താലോലിചിട്ടാണ് മൗലവിമാർ അനുയായികളെ വളർത്തിയിട്ടുള്ളത്. അതില്ലാതെ കേരളത്തിലെ വഹാബസിത്തിനു വളരാനാകില്ല.

         പറഞ്ഞു വരുന്നത് പരിശുദ്ധ ഖുർആൻ ഇൽമിനെയും ഇൽമു പഠിച്ച ഉലമക്കളെയും വളരെയധികം പ്രശംസിച്ച ഗ്രന്ഥമാണ്. എത്രയോ ആയതുകളിൽ ഖുർആൻ ഉലമാഇന്റെ മഹത്വം പറയുന്നുണ്ട്.

ചിലത് ഇവിടെ കൊടുക്കാം

(شَهِدَ ٱللَّهُ أَنَّهُۥ لَاۤ إِلَـٰهَ إِلَّا هُوَ وَٱلۡمَلَـٰۤىِٕكَةُ وَأُو۟لُوا۟ ٱلۡعِلۡمِ قَاۤىِٕمَۢا بِٱلۡقِسۡطِۚ لَاۤ إِلَـٰهَ إِلَّا هُوَ ٱلۡعَزِیزُ ٱلۡحَكِیمُ) [Surah Aal-E-Imran 18]

അല്ലാഹു ഏകനാണ് എന്നതിൽ ആദ്യം സാക്ഷി അവനും പിന്നെ മലാഇകത്തും പിന്നെ അറിവുള്ളവരും ആണ്.

മറ്റൊരു ആയതിൽ

(إِنَّمَا یَخۡشَى ٱللَّهَ مِنۡ عِبَادِهِ ٱلۡعُلَمَـٰۤؤُا۟ۗ  [Surah Fatir 28]

അല്ലാഹുവിന്റെ അടിമകളിൽ വെച്ച് അവനെ ഭയന്ന് ജീവിക്കുന്നവർ പണ്ഡിതന്മാർ മാത്രമാണ്.

എത്ര മനോഹരമായിട്ടിയാണ് അല്ലാഹു ഇൽമുള്ളവരെ സവിശേഷത പറയുന്നത്. ഹദീസുകളിലേക്ക് ഇറങ്ങിച്ചെന്നാൽ കണക്കല്ലാത്ത മഹത്വമാണ് അറിവ് പഠിക്കുന്നവർക്കും അതിന് വേണ്ടി ഇറങ്ങിതിരിച്ചവർക്കും അല്ലാഹു നൽകുന്നത്.

 ٢٩- [عن أبي أمامة الباهلي:] فضلُ العالمِ على العابِدِ، كفَضْلِي على أدناكم، إِنَّ اللهَ عزَّ وجلَّ وملائِكتَهُ، وأهلَ السمواتِ والأرضِ، حتى النملةَ في جُحْرِها، وحتى الحوتَ، ليُصَلُّونَ على معلِّمِ الناسِ الخيرَ

الألباني (ت ١٤٢٠)، صحيح الجامع ٤٢١٣  •  صحيح  •  أخرجه الترمذي (٢٦٨٥)، والطبراني (٨/٢٧٨) (٧٩١١، ٧٩١٢)، وابن شاهين في «الترغيب في فضائل الأعمال» (٢١٦)

ഒരു ആലിമും ഒരു ഇബാദത് ചെയ്തു ജീവിക്കുന്ന വ്യക്തിയും തമ്മിൽ ചേർത്തു നോക്കുന്നത് എന്റെയും എന്റെ ഉമ്മത്തിലെ ഏറ്റവും ചെറിയ സ്ഥാനത്തുള്ള വ്യക്തിയുടെയും ഇടയിലുള്ള വ്യത്യാസം പോലിരിക്കും. അല്ലാഹുവും അവൻ്റെ മലക്കകളും ആകാശഭൂമികളിലെ മുഴുവൻ ജീവികളും മാളത്തിലുള്ള ഉറുമ്പ് വരെ, കടലിലെ ചെറു മത്സ്യം വരെ ഇല്മു പഠിപ്പിക്കുന്നവനു വേണ്ടി ദുആ ചെയ്ത് കൊണ്ടിരിക്കും. (തുർമുദി -2658) നബിﷺയും അവുടുത്തെ ഉമ്മത്തിലെ ഒരു താഴ്ന്ന വ്യക്തിയും തമ്മിൽ എത്ര വ്യത്യാസമുണ്ടോ അത്രയും വ്യത്യസം ഒരു ആലിമും ഒരു ആലിമല്ലാത്ത ആബിദും തമ്മിൽ ഉണ്ടെന്നാണ് മുത്ത് നബിﷺ പഠിപ്പിക്കുന്നത്.

         ഇങ്ങനെയുള്ള അറിവിന്റെയും ഉലമക്കളുടെയും മഹത്വം ഏതെങ്കിലും കാലത്ത് ഒരു വഹാബി പറഞ്ഞതായി ആരെങ്കിലും കേട്ടിട്ടുണ്ടോ..?? ഏതെങ്കിലും ഒരു പോസ്റ്റ്‌ ഈ വിഷയത്തിൽ കാണാൻ സാധിച്ചിട്ടുണ്ടോ നിങ്ങൾക്ക്??

        എന്നാൽ മൗലവിമാർ ഇതിനെ നേരെ തലതിരിച്ചാണ് അനുയായികൾക്ക് പഠിപ്പിക്കുക. അല്ലാഹു

അവനെ ഭയക്കുന്ന ഏറ്റവും

വലിയ വിഭാഗമെന്ന് പരിചയപ്പെടുത്തിയ ലോകതുള്ള ഭൂരിപക്ഷം പണ്ഡിതരും തട്ടിപ്പ് വീരന്മാരായിട്ടാണ് സമൂഹത്തിന് മുന്നിൽ പ്രദർശിപ്പിക്കുക. ഏതൊരു അനുയായിയും വഹാബിസത്തിലേക്ക് വരുന്നതിന്റെ ആദ്യ സ്റ്റെപ് അന്വേഷിച്ചു നോക്കിയിട്ടുണ്ടോ നിങ്ങൾ!? ലോകത്തുള്ള മുഴുവൻ പണ്ഡിതരും തട്ടിപ്പുകാരാണ്, കീശവീർപ്പിക്കാൻ വേണ്ടി ഉണ്ടാക്കിയതാണ് തുടങ്ങി ആശയങ്ങളായിരിക്കും അവരിലേക്ക് ആദ്യമായി കിട്ടിയ ഇൻഫർമേഷൻ.

       ഇതിന് വേണ്ടി കഴിയുന്ന ഖുർആൻ ആയത്തുകൾ യാതൊരു ഉളുപ്പുമില്ലാതെ ദുർവ്യാഖ്യാനിക്കും. അതിൽ പെട്ട ഒന്നാണ് സൂറത്തു തൗബയിലെ ആയത്.

{ ۞ یَـٰۤأَیُّهَا ٱلَّذِینَ ءَامَنُوۤا۟ إِنَّ كَثِیرࣰا مِّنَ ٱلۡأَحۡبَارِ وَٱلرُّهۡبَانِ لَیَأۡكُلُونَ أَمۡوَ ٰ⁠لَ ٱلنَّاسِ بِٱلۡبَـٰطِلِ وَیَصُدُّونَ عَن سَبِیلِ ٱللَّهِۗ } [سُورَةُ التَّوۡبَةِ: ٣٤]

"ഓ സത്യ വിശ്വാസിക്കളെ... ഭൂരിപക്ഷം യഹൂദരിലെ പണ്ഡിതരും നസാറാക്കളിലെ പണ്ഡിതരും ജനങ്ങളെ സമ്പത്ത് അർഹതയില്ലാതെ കൊള്ളയടിക്കുന്നവരാണ്. അല്ലാഹുവിന്റെ മാർഗത്തെ തൊട്ട് തടയുന്നവരും ആണ്. (തൗബ -34)

         ഇസ്ലാമിലെ പണ്ഡിതരെ കുറിച്ച് ഖുർആൻ ഉപയോഗിച്ച പദം രണ്ടെണ്ണമാണ് എന്റെ ശ്രദ്ധയിൽ പെട്ടിട്ടുള്ളത്.

ഒന്ന്: {العلم/العلماء / أوتوا العلم /وألوا العلم}

 രണ്ട്: {الحكمة}

ഈ രണ്ട് വാക്ക് ഉപയോഗിച്ച സ്ഥലത്തൊക്കെ അല്ലാഹു വലിയ മഹത്വമാക്കികൊണ്ടാണ് ഉപയോഗിച്ചത്. സുലൈമാൻ നബിക്ക്‌ അല്ലാഹു നൽകിയ ഉന്നത സ്ഥാനം റബ്ബ് വിശദീകരിക്കുന്നത് കാണുക {وَءَاتَىٰهُ ٱللَّهُ ٱلۡمُلۡكَ وَٱلۡحِكۡمَةَ}

"സുലൈമാൻ നബിക്ക് അല്ലാഹു അധികാരവും അറിവും നൽകി'

          എന്നാൽ ഖുർആനിൽ എല്ലായിടത്തും യഹൂദ, നസാറ പണ്ഡിതരെ പറ്റി പറയാൻ ഉപയോഗിച്ച പദം --ٱلۡأَحۡبَارِ / وَٱلرُّهۡبَانِ/الأرباب-- എന്നിങ്ങനെയാണ്. ഈ പദത്തെയാണ് ദീനിലെ പണ്ഡിതരെ മേൽ ചാർത്തി വഹാബികൾ ജനങ്ങളെ വലയിൽ വീഴ്ത്താറുള്ളത്. ഈ പദങ്ങൾ 4 തവണ ഖുർആനിൽ ഉപയോഗിച്ചത് കാണാം. എല്ലാം യഹൂദ,നസാറ പണ്ഡിതരെ പറ്റിയാണ്. ഈ ആയതിന്റെ തൊട്ട് മുൻ ആയത്തുകൾ പരിശോദിച്ചാൽ തന്നെ ഇത്‌ വ്യക്തമാകും.

ഇമാം സുയൂതി(റ) ഈ പദങ്ങളെ വിശദീകരിക്കുന്നത് കാണുക.

وأخْرَجَ أبُو الشَّيْخِ، عَنْ قَتادَةَ: ﴿اتَّخَذُوا أحْبارَهُمْ﴾ اليَهُود: ﴿ورُهْبانَهُمْ﴾ النَّصارى:  [الدر المنثور للإمام السيوطي]

ആഹ്ബാറുകൾ എന്ന് പറഞ്ഞാൽ യഹൂദികളുടെ പണ്ഡിതർ ആണ്. റുഹ്ബാനുകൾ അവരിലെ നസാറാകളിലെ പണ്ഡിതരും. (ദുറുൽ മൻസൂർ)

     ഇത്കൊണ്ട് ആരും വഹാബികളിലെ പദാനുപദ പരിഭാഷകളിലും അവർ പ്രചരിപ്പിക്കുന്ന പോസ്റ്ററുകളിലും വഞ്ചിതരാവരുത്.! എനിക്ക് മുന്നിൽ തന്നെ പലരും അവരുടെ poster കൊണ്ടന്നിട്ടിട്ടുണ്ട്. ഞാൻ ഉടനെ പറയാറ് തൗബ സൂറത്തിൽ  ഈ ഒരർത്ഥത്തിൽ ഒരു ആയതും തിരഞ്ഞിട്ട് കിട്ടിയിട്ടില്ല! എന്നാണ്. അല്ലാഹു ഇത്തരം വഞ്ചകരിൽ നിന്നും അവരെ പരിഭാഷ തുണ്ടുകളിൽ നിന്നും നമ്മെ കാക്കട്ടെ..!!

✍️ Mohammed Yaseen Kalluvettupara

No comments:

Post a Comment

മദ്ഹബിന് വിരുദ്ധമായി ഒരു ഹദീസ് കണ്ടാൽ

  *മദ്ഹബ് സ്വീകരിക്കൽ* -* ഇസ്ലാമിക ആദര്‍ശ പഠനത്തിന് ഇസ്ലാമിക് ഗ്ലോബല്‍ വോയ്സ് ബ്ലോഗ് ഉപയോഗപ്പെടുത്തുക*  https://islamicglobalvoice.blogspot....