Sunday, April 17, 2022

ബദ്ര്‍ ദിനം: പ്രമാണങ്ങളിൽ

 *ذكرى غزوة بـدر الكـبـرى-[يوم الفرقان يوم الـتـقـى الجمعان]* 

====

*ബദ്ര്‍ ദിനം:-*

=========

ബദ്ര്‍ യുദ്ധം നടന്നത് റമളാന്‍ പതിനേഴിനാണ്, സത്യവും അസത്യവും വേര്‍തിരിഞ്ഞ, വ്യക്തമാക്കപ്പെട്ട ദിനമാണത്. ബദ്,ര്‍ യുദ്ധത്തി ന്റെ കാരണങ്ങളും പാശ്ചാത്തല ചരിത്രങ്ങളും വിശാലമായി അവതരിപ്പിക്കേണ്ടതാണ്. അന്നേദിനം വിശുദ്ദ ഇസ്,ലാമില്‍ പവിത്ര മാക്കപ്പെട്ട ദിനമാണത്.. ആ ബദ്ര്‍ സ്മരണ ലോകമുസ്,ലിംകള്‍ എക്കാലത്തും നിരാക്ഷേപം നടത്തി ക്കൊണ്ടിരിക്കുകയും ബദ്ര്‍ യുദ്ധത്തില്‍ പങ്കെടുത്ത ബദ്,രീങ്ങളുടെ പ്രകീര്‍ത്തനങ്ങള്‍ പാടുകയും പറയുകയും ചെയ്യുന്നു, ആ മഹത്തുക്കളുടെ പേരില്‍ ഭക്ഷണം ദാനം ചെയ്തു കൊണ്ടിരിക്കുന്നു, ഖേദകരമെന്നുപറയട്ടെ ഇപ്പോള്‍ചിലയാളുകള്‍ മുസ്,ലിംകള്‍ അനുവര്‍ത്തിച്ചു വരുന്ന ബദ്,രീങ്ങ ളേയും മറ്റു ശുഹദാക്കളേയും മഹത്തുക്കളേയും സ്മരിക്കുന്നതും അവരുടെ പ്രകീര്‍ത്തനങ്ങള്‍ പറയുന്നതും ബിദ്അത്തും പുത്തനാ ചാരവുമാണെന്ന് വാദിച്ചു കൊണ്ട് സാധാരണക്കാരെ ആശയകുഴപ്പത്തിലാക്കാന്‍ ശ്രമം നടത്തിക്കൊണ്ടിരിക്കുകയാണ്. അതോ ടൊപ്പം വിമര്‍ശിക്കുന്നവര്‍ തന്നെ അവരുടെ പ്രസ്ഥാന നേതാക്കളുടെ മദ്ഹുകളും അനുസ്മരണങ്ങളും അവരുടെ മാസികകളില് ഗദ്യമായും പദ്യമായും ലേഖനങ്ങളായും പ്രസിദ്ധീകരിക്കുകയും സ്റ്റേജുകളില്‍ അനുസ്മരണ പ്രഭാഷണങ്ങളും പരിപാടികളും സംഘ ടിപ്പിക്കുകയും ചെയ്യുന്നു എന്ന വിരോധാഭാസവും നാം കണ്ടു കൊണ്ടിരിക്കുന്നു. ഇങ്ങിനെ മുസ്,ലിംകള്‍ ചെയ്യുന്ന എല്ലാ സല്‍കര്‍ മ്മങ്ങള്‍ക്കും അള്ള് വെക്കുന്ന ഒഹാബീ പ്രസ്ഥാനക്കാരും മറ്റും ബദ്ര്‍ ദിന സ്മരണയും മറ്റു മഹത്തുക്കളെ സ്മരിക്കുന്ന പരിപാ ടികളും വലിയ പാതകമായി ചിത്രീകരിക്കുകയും അതുവഴി സാധാരണക്കാരെ തെറ്റുദ്ധരിപ്പിക്കുകയും ചെയ്തു കൊണ്ടിരിക്കു കയാണ്. എന്നാല്‍ ബദ്ര്‍ദിനം അനുസ്മരിക്കേണ്ടതുണ്ടോ എന്ന് നമുക്കൊന്ന് പരിശോധിക്കാം. ബദ്ര്‍ദിനം ലോകമുസ്,ലിംകള്‍ക്ക് വലിയ അനുഗ്രഹമായിരുന്നു എന്ന സത്യം ബുദ്ധിയുള്ള ആരും സമ്മതിക്കുന്ന വസ്തുതയാണ്. എങ്കില്‍ അല്ലാഹു അവന്റെ വിശു ദ്ധ ഖുര്‍ആനിലൂടെ പഠിപ്പിക്കുന്നത് കാണുക, അല്ലാഹു പറയുന്നു: 

وذكّرهم بأيام الله إنَّ فِي ذَٰلِكَ لَآيَاتٍ لِّكُلِّ صَبَّارٍ شَكُورٍ (سورة إبراهيم-الآية:5)

അല്ലാഹു പറയുന്നു: അവരോട് അല്ലാഹുവിന്റെ "അയ്യാമു" കളെ കുറിച്ച് ഓര്‍മ്മിപ്പിച്ചു കൊടുക്കുക. നിശ്ചയം അങ്ങി നെ ചെയ്യുന്നതില്‍  അധികമായി ക്ഷമകൈകൊള്ളുന്നവരും അധികമായി നന്ദിചെയ്യുന്നവരുമായ മുഴുവന്‍ ആളുകള്‍ക്കും ദൃഷ്ടാന്തമുണ്ട്. (സൂറ:ഇബ്,റാഹീം-സൂക്തം:5). ഈ ആയത്ത് വിശദീകരിച്ചു കൊണ്ട് ഖുര്‍ആന്‍ വ്യാഖ്യാതാക്കള്‍ പറയുന്നത് കാണുക:

عن ابن عباس عن أبي بن كعب عن النبيّ صلى الله عليه وسلم: في قوله يبارك وتعالى: [وذكّرهم بأيّام الله] قال: بنعم الله تبارك وتعالى. (تفسير ابن كثير:4/478)

സ്വഹാബീ വര്യന്മാരായ മഹാനായ റഈസുല്‍ മുഫസ്സിരീന്‍ ഇബ്നു അബ്ബാസ്(റ)വും മഹാനായ ഉബയ്യുബ്നു കഅ്‌ബ് (റ)വും നബി(സ്വ)യില്‍ നിന്ന് ഉദ്ധരിക്കുന്നു: നബി(സ്വ) പറഞ്ഞു: "അവരോട് അങ്ങ് അല്ലാഹുവിന്റെ ദിനങ്ങളെ പറ്റി പറഞ്ഞു കൊടുക്കണം" അതായത് "അല്ലാഹുവിന്റെ അനുഗ്രഹങ്ങളെ പറ്റി അവരെ ഓര്‍മ്മിപ്പിക്കണം". ഇബ്നുകസീര്‍ തന്റെ(തഫ്സീറുല്‍ ഖുര്‍ആനില്‍അളീം:4/478)ല്‍ വ്യാഖ്യാനിച്ചതായി കാണാം. ഈ ആയത്തില്‍ പറഞ്ഞ അനുഗ്രഹം ഏതാ ണെന്നു കൂടി മുഫസ്സിറുകള്‍ പഠിപ്പിച്ചിട്ടുണ്ട് അതവാ മഹാനായ മൂസാനബി(അ)നെ തന്റെ ശത്രുവായ ഫിര്‍ഔനില്‍ നിന്നും പരിവാരങ്ങളില്‍നിന്നും രക്ഷപ്പെടുത്തുകയും, നൈല്‍ നദിയെ രണ്ടായി പിളര്‍ത്തി രക്ഷപ്പെടുകയും ചെയ്തതു പോലുള്ള അല്ലാഹു മൂസാ നബി(അ)ന്നും അനുയായികള്‍ക്കും ചെയ്തു കൊടുത്ത അനുഗ്രഹങ്ങള്‍ സ്മരിക്കാനാണ് അല്ലാഹു കല്പിക്കുന്നത്. ഇക്കാര്യം വളരെ വ്യക്തമായി ഹാഫിള് ഇബ്നുകസീര്‍ തന്റെ തഫ്സീറില്‍ വ്യാഖ്യാനിച്ചതാ യി കാണാം. ഇബ്നു കസീറിന്റെ തഫ്സീര്‍ ഏറ്റവും പ്രാമാണിക തഫ്സീറാണെന്ന് ഒഹാബീ പ്രസ്ഥാനത്തിന്റെ ആശയ പ്രചരണ രംഗത്തെ ശക്തിദുര്‍ഘമായി ഒഹാബികള്‍തന്നെ പരിചയപ്പെടുത്തിയ ഔദ്യോഗിക മുഖപത്രമായ (അല്‍മനാര്‍-2000,ജൂലായ്-ലക്ക)ത്തിലും, മുജാഹിദ് പ്രസ്ഥാനം പിളരുന്നതിന്ന് മുമ്പ് അവരുടെ പ്രസിദ്ധീകരണ വിഭാഗമായ "യുവത" പുറത്തിറക്കിയ (ഖുര്‍ആന്റെ വെളിച്ചം) എന്ന ബുക്കിന്റെ (പേജ്/10,ലും, 44.ലും) പറഞ്ഞതായി കാണാവുന്നതുമാണ്. ഈ ആയത്ത് ഇബ്നുകസീര്‍ വ്യാഖ്യാനിച്ചതു പോലെ ഹിജ്റ:502.ല്‍ വഫാത്തായ ഇമാം ഖത്വീബുത്തിബ്,രീസി(റ) തന്റെ (അല്‍മുലഖ്ഖസ്വു മിന്‍ ഇഅറാബില്‍ ഖുര്‍ആന്‍:പേജ്/94)ലും, ഹിജ്റ:310.ല്‍ വഫാത്തായ ഇമാം ഇബ്നുജരീര്‍ അത്ത്വബ്രി(റ) തന്റെ (തഫ്സീര്‍:13/594,595)ലും, ഹിജ്റ:671.ല്‍ വഫാത്തായ ഇമാം ഖുര്‍ത്വുബി(റ)തന്റെ (അല്‍ജാമിഉ ലിഅഹ്ക്കാമില്‍ ഖുര്‍ആന്‍:12/106)ലും, ഹിജ്റ:516.ല്‍ വഫാത്തായ മുഹ്,യിസ്സുന്ന ഇമാം ബഗ്വവി(റ) തന്റെ തഫ്സീറായ (മആലിമുത്തന്‍സീ ല്‍:4/335)ലും, എത്രത്തൊളം 1956.ല്‍ മരണപ്പെട്ട സൗദിയിലെ സലഫീ നേതാവായിരുന്ന "നാസിറുസ്സഅദി" വരെ തന്റെ (തഫ്സീര്‍:പേജ്/418)ലും വ്യഖ്യാനിച്ചതായി കാണാം.

മഹാനായ ഇമാം അഹ്മദു ബ്നു ഹമ്പല്‍(റ) തന്റെ മുസ്നദില്‍ റിപ്പോറ്ട്ട് ചെയ്യുന്നു:

روى عبد الله ابن أحمد بن حنبل عن ابن عباس، عن أبي بن كعب، عن النبي صلى الله عليه وسلم في قوله تبارك وتعالى ‏{‏وذكّرهم بأيام الله‏}‏ قال بنعم الله تبارك وتعالى . (مسند الإمام أحمد:رقم الحديث-20207)

മഹാനായ ഇബ്നുഅബ്ബസ്(റ) ഉബയ്യുബ്നു കഅബ്(റ) എന്നിവരും നബി(സ്വ)യില്‍ നിന്നും സൂറ:ഇബ്റാഹീമിലെ അഞ്ചാം സൂക്തത്തില്‍ പറഞ്ഞത് "അല്ലാഹുവിന്റെ അനുഗ്രഹങ്ങളെ സ്മരിക്കണം" എന്നാണു പഠിപ്പിച്ചിട്ടുള്ളത്. (മുസ്നദുല്‍ ഇമാം അഹ്മദ്:ഹദീസ് നമ്പര്‍:20207)ല്‍ കാണാവുന്നതാണ്. എന്നാല്‍ അല്ലാഹു നമുക്ക് നല്‍കിയ അനുഗ്രഹങ്ങ ളില്‍ വളരെ പ്രധാനപ്പെട്ടതും നാം എപ്പോഴും ഓര്‍ത്തിരിക്കേണ്ടതും ഓര്‍മ്മിപ്പിക്കേണ്ടതുമായ മഹത്തായ അനുഗ്രഹമാ ണു സത്യം ജയിച്ചടക്കുകയും അസത്യം തകര്‍ന്നടിയുകയും ചെയ്ത ബദ്ര്‍ ദിനം, അല്ലാഹു തന്നെ ആ ബദ്റിന്റെ മഹത്വ വും ബദ്റില്‍ പങ്കെടുത്ത സ്വഹാബത്തിന്റെ മഹത്വവും വിശുദ്ധ ഖുര്‍ആനില്‍ പഠിപ്പിച്ചതായി കാണാം, മാത്രമല്ല ആ ബദ്റ് ദിനത്തെ അല്ലാഹു ഖുര്‍ആനില്‍ വിശേഷിപ്പിച്ചതു തന്നെ "യൗമുല്‍ഫുര്‍ഖാന്‍" (സത്യവും അസത്യവും വേര്‍തിരിഞ്ഞ ദിനം) എന്നാണ്. ആ ദിവസം ഒരു മുസ്,ലിമിനെ സംബന്ധിച്ചിടത്തോളം വിസ്മരിക്കാന്‍ സാധിക്കില്ല. അതു കൊണ്ടാണ് ലോകത്തുള്ള സത്യവിശ്വാസികള്‍ ബദ്റ് സമരണ പുതുക്കുകയും ബദ്റില്‍ പങ്കെടുത്ത മഹാന്മാരായ സ്വാഹാബാക്കളേ യും നബി(സ്വ)യേയും പ്രകീര്‍ത്തിക്കുകയും അന്നേ ദിനം ഭക്ഷണം ഉണ്ടാക്കി ദാനം ചെയ്യുകയും ചെയ്യുന്നത്. ഈ പ്രവര്‍ത്തിക്ക് സ്വഹാബത്തിന്റെയും നബി(സ്വ)യുടെ തന്നെയും പ്രവര്‍ത്തിയില്‍ നമുക്ക് രേഖയുണ്ട്.

ഇമാം ബുഖാരി(റ) തന്റെ സ്വഹീഹില്‍ റിപ്പോറ്ട്ട് ചെയ്യുന്നു:

حَدَّثَنَا مُسَدَّدٌ حَدَّثَنَا بِشْرُ بْنُ الْمُفَضَّلِ حَدَّثَنَا خَالِدُ بْنُ ذَكْوَانَ قَالَ قَالَتِ الرُّبَيِّعُ بِنْتُ مُعَوِّذٍ ابْنِ عَفْرَاءَ. جَاءَ النَّبِىُّ صلى الله عليه وسلم: فَدَخَلَ حِينَ بُنِىَ عَلَىَّ ، فَجَلَسَ عَلَى فِرَاشِى كَمَجْلِسِكَ مِنِّى، فَجَعَلَتْ جُوَيْرِيَاتٌ لَنَا يَضْرِبْنَ بِالدُّفِّ وَيَنْدُبْنَ مَنْ قُتِلَ مِنْ آبَائِى يَوْمَ بَدْرٍ ، إِذْ قَالَتْ إِحْدَاهُنَّ وَفِينَا نَبِىٌّ يَعْلَمُ مَا فِى غَدٍ. فَقَالَ: دَعِى هَذِهِ، وَقُولِى بِالَّذِى كُنْتِ تَقُولِينَ. (صحيح البخاري: رقم الحديث: 5147)و(4001)

റുബയ്യിഉ ബിന്‍,ത്ത് മുഅവ്വിദുബ്നുല്‍ അഫ്റാഅ്‌(റ)പറയുന്നു: എന്റെ കല്ല്യാണ ദിവസം നബി(സ്വ) എന്റെ വീട്ടിലേ ക്കു വന്നു, ആ സമയത്ത് ചെറിയ പെണ്‍കുട്ടികള്‍ ദഫ് മുട്ടി ക്കൊണ്ട് എന്റെ പിതാക്കളില്‍ നിന്ന് ബദ്റ് യുദ്ധത്തില്‍ ശഹീദായവരെ പ്രകീര്‍ത്തിച്ചു പാട്ടു പാടുകയായിരുന്നു, മഹാനായ നബി(സ്വ) സദസ്സിലേക്ക് കടന്നുവന്നപ്പോള്‍ ആ കൂട്ട ത്തില്‍ ഒരു കുട്ടി (وَفِينَا نَبِيٌّ يَعْلَمُ مَا فِي غَدٍ) (ഞങ്ങളില്‍ ഒരു നബിയുണ്ട്, ആ നബി നാളെ സംഭവിക്കുന്ന കാര്യങ്ങള്‍ അറിയു ന്നവരാണ്) എന്ന അര്‍ത്ഥം വരുന്ന പാട്ടുപാടുകയും ചെയ്തു, ആ സമയത്ത് നബി(സ്വ) പറഞ്ഞു നിങ്ങള്‍ എന്നെ കുറിച്ച് പാടുന്നത് നിര്‍ത്തി നിങ്ങള്‍ ഇതുവരെ പാടിയിരുന്ന നിങ്ങളുടെ പിതാക്കളായ ബദ്,രീങ്ങളുടെ മദ്ഹുകള്‍ തന്നെ തുടര്‍ന്നോളൂ, (സ്വഹീഹുല്‍ ബുഖാരി:ഹദീസ് നമ്പര്‍:5147). ഈ ഹദീസ് വ്യാഖ്യാനിച്ചു ശൈഖുല്‍ ഇസ്,ലാം ഇമാം സകരി യ്യല്‍ അന്‍സ്വാരി(റ) പറയുന്നു:

)كُنْتِ تَقُولِينَ) أَيْ مِنَ الْـمَدْحِ وَالثَّنَاءِ الْمُتَعَلِّقِينَ بِالْمَغَازِي وَالشَّجَاعَةِ وَنَحْوِهِمَا. (تُحْفَةُ الْبَارِي بِشَرَحِ صَحِيحِ الْبُخَارِي :5/341) لِشَيْخِ الْإِسْلاَمْ زَكَرِيَّا الْأَنْصَارِيِّ رَحِمَهُ الله – ت:926هــ

ഈ ഹദീസില്‍ നിങ്ങള്‍ ബദ്,രീങ്ങളെ കുറിച്ച് പറഞ്ഞിരുന്നത് തന്നെ പറഞ്ഞോളൂ എന്ന് പറഞ്ഞതു കൊണ്ട് ഉദ്ധേശം ബദ്,രീങ്ങളുടെ മദ്ഹും അവരെ വാഴ്ത്തിപ്പറയലും അവരുടെ ധീരതയെ കുറിച്ച് പറയലും ബദ്ര്‍ യുദ്ധത്തിന്റെ ചരിത്രം അവതരിപ്പിക്കലുമൊക്കെയാണ്". ഹിജ്റ:926.ല്‍ വഫാത്തായ അല്‍ഇമാം ശൈഖുല്‍ഇസ്,ലാം സകരിയ്യല്‍ അന്‍സ്വാ രി(റ) വിന്റെ(തുഹ്ഫത്തുല്‍ ബാരി ബിശറഹി സ്വഹീഹില്‍ ബുഖാരി:5/341)ല്‍ വിവരിച്ചതായി കാണാം.

ഈ ഹദീസില്‍ നമുക്ക് മറ്റൊരു പാഠവും കൂടിയുണ്ട് അതായത് നബി(സ്വ) വീട്ടിലേക്ക് കടന്നു വന്ന സമയത്ത് ഒരു കുഞ്ഞുപെണ്‍കുട്ടി, നബി(സ്വ)യെ വാഴ്ത്തിക്കൊണ്ട് "ഞങ്ങളില്‍ ഒരു നബിയുണ്ട്, നാളെ സംഭവിക്കുന്ന കാര്യങ്ങള്‍ മുന്നേ പ്രവചിക്കുന്നവരാണ്" എന്ന് പാടിയത് നബി(സ്വ) മറഞ്ഞ കാര്യങ്ങള്‍ അറിയാന്‍ സാധിക്കുമെന്ന് ആ കുട്ടികള്‍ മനസ്സിലാ ക്കിയത് കൊണ്ടാണ്, ആ കുട്ടികള്‍ക്ക് അത് ആരു പറഞ്ഞുകൊടുത്തു!, അവരുടെ പിതാക്കളും മാതാക്കളും തന്നെ പഠിപ്പിച്ചു കൊടുത്തു!!, അതവാ സ്വഹാബത്തിന്റെ വിശ്വാസം നബി(സ്വ)ക്ക് ഗ്വൈബ് (മറഞ്ഞകാര്യങ്ങള്‍) അറിയാന്‍ സാധിക്കുമെന്നതായിരുന്നു  എന്ന വിശ്വാസമാണു സ്വഹാബത്തിനുണ്ടായിരുന്നത് എന്നു വ്യക്തം.

അപ്പോള്‍ പിന്നെ ഒഹാബികള്‍ സാധാരണ പറയാറുള്ളത്, പെണ്‍കുട്ടി അങ്ങിനെ പാടിയ സമയത്ത് നബി(സ്വ) അതിനെ വിലക്കിയിട്ടുണ്ട് എന്നാണ്, എന്നാല്‍ നമുക്ക് പറയാനുള്ളത് ആകുട്ടികളെ നബി(സ്വ)തടഞ്ഞത് നബി(സ്വ) ഗ്വൈബ് അറിയു കയില്ല, അതുകൊണ്ട് അങ്ങിനെ പാടാന്‍ പാടില്ലാ എന്ന നിലക്കല്ല, മറിച്ച് എന്റെ മദ്ഹ് ഇപ്പോള്‍ പാടേണ്ടതില്ല, ആദ്യം നിങ്ങള്‍ പാടിയിരുന്ന നിങ്ങളുടെ പിതാക്കളായ ബദ്,രീങ്ങളുടെ മദ്ഹുകള്‍ തന്നെ തുടര്‍ന്നോളൂ എന്ന അര്‍ത്ഥത്തിലാണ്, അല്ലായിരുന്നുവെങ്കില്‍ നബി(സ്വ) ആ കുട്ടികളെ  പഠിപ്പിക്കേണ്ടിയിരുന്നത് ഹദീസില്‍ പറഞ്ഞ രീതിയിലല്ല മറിച്ച് എനി ക്ക് ഗ്വൈബ് അറിയുകയില്ല ഗ്വൈബ് അറിയുന്നവന്‍ അല്ലാഹു മാത്രമാണ് എന്ന് വ്യക്തമായി ആ കുട്ടികളെ ബോധ്യ പ്പെടുത്തുകയാണു നബി(സ്വ) ചെയ്യേണ്ടിയിരുന്നത്. മഹനായ നബി(സ്വ). എന്നു മാത്രമല്ല ആഹദീസ് വിശദീകരിച്ച ഇമാമു കളാരും  നബി(സ്വ) ആപറഞ്ഞതില്‍ നബി(സ്വ) മറഞ്ഞ കാര്യങ്ങള്‍ അറിയാന്‍ സാധിക്കില്ല എന്നതിന്ന് തെളിവാണെന്ന് പറഞ്ഞിട്ടുമില്ല. മറിച്ച് നബി(സ്വ) ഗ്വൈബായകാര്യങ്ങല്‍ അറിയുമെന്നാണ് ഇമാമുകളൊക്കെ അവരുടെ കിത്താബുകളില്‍ രേഖപ്പെടുത്തി വെച്ചിട്ടുള്ളത്.

ഇമാംബുഖാരി(റ)യുടെ ഈഹദീസ് മഹാന്മാരെ അനുസ്മരിക്കുന്നതിന്നും അവരുടെ പ്രകീര്‍ത്തനങ്ങള്‍ ആലപിക്കുന്നതി ന്നും ഉള്ള ഖണ്ഡിതമായ രേഖയാണ്. ഇതു പറയുമ്പോള്‍ ഒരു പക്ഷേ ഒഹാബികള്‍ ചോദിക്കാന്‍ സാധ്യതയുണ്ട്, ഇങ്ങനെ ഒരിക്കല്‍ ഒരു സ്വഹാബിയുടെ വീട്ടില്‍ ബദ്,രീങ്ങളുടെ മദ്ഹുകള്‍ പാരായണം ചെയ്തുവെന്ന് കരുതി എപ്പോഴും അങ്ങി നെ ചെയ്യന്നതിന്നും അല്ലെങ്കില്‍ ആണ്ടില്‍ ചെയ്യുന്നതിന്നും അത് തെളിവാകില്ലല്ലോ, അതോടൊപ്പം ഈ ഒരുപ്രവര്‍ത്തി തെളിവാക്കി പിന്നെയെപ്പോഴെങ്കിലും സ്വഹാബത്ത് അങ്ങിനെ ചെയ്തിട്ടുണ്ടോ? അതിനുള്ള മറുപടി ഒഹാബികളുടെ നാലാമത്തെ നേതാവായി മുജാഹിദ് സെന്റര്‍ കോഴിക്കോട് നിന്ന് പുറത്തിറക്കിയ (ഇസ്ലാഹീപ്രസ്ഥാന ചരിത്രത്തിനൊരാ മുഖം) എന്ന ബുക്കില്‍ "മതവിധികള്‍ കണ്ടുപിടിക്കാന്‍ ഏറ്റവും പ്രാമാണിക ഗ്രന്ഥമാണെന്ന് സര്‍ട്ടിഫിക്കറ്റ് നല്‍കിയ ശൗക്കനിയുടെ (നൈലുല്‍ഔത്വാര്‍) എന്ന ഗ്രന്ഥത്തില്‍ പറയുന്നത് "നബി(സ്വ)യില്‍ നിന്നും ഒരുകാര്യം ഒരിക്കല്‍ സ്ഥിര പ്പെട്ടാല്‍ ആകാര്യം അന്ത്യനാള്‍ വരേയുള്ള തന്റെ ഉമ്മത്തിന്നു ആ പ്രവര്‍ത്തി തെളിവാണെന്നാണ്" ശൗക്കാനി പറഞ്ഞി ട്ടുള്ളത്. അക്കാര്യമെങ്കിലും ഒഹാബി മനസ്സിലാക്കുന്നത് നല്ലതാണ്. മറ്റൊരുകാര്യം സ്വഹാബാക്കള്‍ ബദ്റ് സ്മരണകളും മറ്റും നടത്തിയിട്ടില്ലെന്നു നാം പറയണമെങ്കില്‍ സ്വഹാബാക്കളുടെ ചരിത്രങ്ങള്‍ പറയുന്ന ഗ്രന്ഥങ്ങള്‍ മുഴുവനും നാം കണ്ടവരും വായിച്ചവരുമാവണം, അതിനു നമുക്ക് സാധ്യമല്ലെന്നുറപ്പാണ്, അതില്ലാതെ സ്വഹാബാക്കള്‍ ചെയ്തിട്ടില്ലെന്നു പറയാന്‍ നമുക്ക് വകുപ്പില്ല. എന്നല്ല നബി(സ്വ)യുടെ പ്രകീര്‍ത്തനങ്ങളും മറ്റും മഹത്തുക്കളുടെ പ്രകീര്‍ത്തനങ്ങള്‍ പറയു ന്നതും സംഘടിപ്പിക്കുന്നതും സ്വഹാബത്തിന്റെ ജീവിതത്തിന്റെ ഒരു ഭാഗമായി കൊണ്ട് നടന്നിരുന്നവരാണെന്നാണ് നമുക്ക് ഹദീസുകളില്‍ നിന്നും ചരിത്ര കിത്താബുകളില്‍ നിന്നും വായിച്ചെടുക്കാന്‍ കഴിയുന്നത്. അവരുടെ ഒരു പതിവു ജോലിയായിരുന്ന് അത്, അതു കൊണ്ടാണ് മഹതിയായ സയ്യിദത്തുനാ ഉമ്മുല്‍മുഅ്‌മിനീന ആയിശബീവി(റ) പറഞ്ഞതാ യി മഹാന്മാരായ ഇമാമുകള്‍ രേഖപ്പെടുത്തി വെച്ചിട്ടുള്ളത്: അതിങ്ങനെ വായിക്കാം

يَقُولُ الْحَافِظُ ابْنُ الْجَوْزِي:عَنْ عُرْوَةَ عَنْ عَائِشَةَ رَضِيَ اللهُ عَنْهَا قَالَتْ: زَيِّنُوا مَجَالِسَكُمْ بِالصَّلاَةِ عَلىَ النَّبِيِّ صَلىَّ اللهُ عَلَيْهِ وَسَلَّمَ وَبِذْكْرِ عُمَرَ ابْنِ الْخَطَّابِ رِضْوَانُ اللهِ عَلَيْهِ. وَعَنْ عُرْوَةَ عَنْ عَائِشَةَ رَضِيَ اللهُ عَنْهَا قَالَتْ: إِذَا ذَكَرْتُمْ عُمَرَ طَابَ الْمَجْلِسُ. (مَنَاقِبُ أَمِيرِ الْمُؤْمِنِينَ عُمَرَ بْنِ الْخَطَّابِ:ص/237)لِلْحَافِظِ ابْنِ الْجَوْزِي-ت:597هــ

وَيَقُولُ ابْنُ الْجَوْزِي أَيْضًا: قَالَتْ عَائِشَةُ رَضِيَ اللهُ عَنْهَا: إِذَا شِئْتُمْ أَنْ يَطِيبَ الْمَجْلِسُ فَعَلَيْكُمْ بِذِكْرِ عُمَرَ ابْنِ الْخَطاَّبِ رَضِيَ اللهِ عَنْهُ. (اَلتَّبْصِرَةُ:1/421)لِلْحَافِظِ ابْنِ الْجَوْزِي، وَ(الرِّيَاضُ النَّضْرَةِ فِي مَنَاقِبِ الْعَشْرَةِ:2/421)للإمام محب الطبري-694هــ، وَ(مَحْضُ الصَّوَابِ فِي فَضَائِلِ أَمِيرِ الْمُؤْمِنِينَ عُمَرَ بْنِ الْخَطَّابِ:3/1010)لِلْإِمَامِ يُوسُفُ ابْنِ عَبْدِ الْهَادِي الْمَعْرُوفِ بِابْنِ الْمُبَرَّدِ-909هــ

ഹിജ്റ:597.ല്‍ വഫാത്തായ ഹാഫിള് ഇബ്നുല്‍ജൗസി(റ) പറയുന്നു:ആയിശ(റ)വില്‍ നിന്നും ഉര്‍,വ(റ) ഉദ്ധരിക്കുന്നു: ആയിശബീവി(റ) പറഞ്ഞു:നബി(സ്വ)യുടെ മേലില്‍ സ്വലാത്ത് ചൊല്ലല്‍ കൊണ്ടും ഉമര്‍(റ)വിനെ പറയല്‍കൊണ്ടും നിങ്ങള്‍ നിങ്ങളുടെ സദസ്സുകളെ ഭംഗിയാക്കുക, ആയിശബീവി(റ) പറയുന്നു: നിങ്ങള്‍ ഉമറുബ്നുല്‍ ഖത്ത്വാബ്(റ)വിനെ പറഞ്ഞാല്‍ നിങ്ങളുടെ സദസ്സ് അല്ലാഹുവിന്ന് ഇഷ്ടപ്പെട്ട നല്ല സദസ്സാകുന്നതാണ്". ഹാഫിള് ഇബ്നുല്‍ജൗസി(റ) തന്റെ (മനാഖിബു ഉമറുബ്നുല്‍ഖത്ത്വാബ്:പേജ്/237)ല്‍ പറയുന്നതായി കാണാം. അതേപോലെ ഇബ്നുല്‍ജൗസി(റ) പറയുന്നു: "ആയിശബീവി(റ) പറഞ്ഞു: നിങ്ങളുടെ സദസ്സ് നല്ല സദസ്സാവാന്‍ നിങ്ങള്‍ ഉദ്ധേശിക്കുന്നുവെങ്കില്‍ ഉമറുബ്നുല്‍ ഖത്ത്വാബ് (റ) വിന്റെ മദ്ഹുകള്‍ നിങ്ങള്‍ പറയുക". ഹാഫിള് ഇബ്നുല്‍ജൗസി(റ) തന്റെ(അത്തബ്സ്വിറ:1/421) ലും പറയുന്നതായി കാണാം. ഇക്കാര്യം ഹിജ്റ:694.ല്‍ വഫാത്തായ ഇമാം മുഹിബ്ബുദ്ദീന്‍ അത്ത്വബ്,രി(റ) തന്റെ (അര്‍,രിയാളുന്നള്,റ ഫീമനാ ഖിബില്‍അശ്,റ:2/421)ലും,  ഹാഫിള് ഇബ്നുല്‍ജൗസി(റ) യില്‍ നിന്നും ഹിജ്റ:909.ല്‍ വഫാത്തായ ഇമാം യൂസുഫ് ബിന്‍ അബ്ദില്‍ഹാദി(റ) തന്റെ (മഹ്,ളുസ്സ്വവാബി ഫീ ഫളാഇലി അമീരില്‍ മുഅമിനീന ഉമറുബ്നുല്‍ ഖത്ത്വാബ്:3/1010)ലും ഉദ്ധരിച്ചതായി കാണാം. ഹിജ്റ:894.ല്‍ വഫാത്തായ ഇമാം മുഹമ്മദ് ബ്നു ഖാസിം അര്‍,റസ്സ്വാഅ്‌(റ) പറയുന്നു:

كَانَتْ عَائِشَةُ رَضِيَ اللهُ عَنْهَا تَقُولُ:(إِذَا أَرَدتُّمْ مَجْلِسَكُمْ أَنْ يَطِيبَ فَاذْكُرُوا مَحَاسِنَ عُمَرَبْنِ الْخَطَّابْ). وَإِذَا كَانَ هَذَا لِعُمَرَرَضِيَ اللهُ عَنْهُ فَكَيْفَ لاَيَتَمَسَّكُ مَجْلِسًا بِذِكْرِخِتَامِ الرُّسُلِ، وَحَبِيبِ الْمَلِكِ الْوَهَّابِ، وَإِذَا كاَنَ الْمَجْلِسُ يَطِيبُ بِذِكْرِالْفَارُوقِ، فَكَـيْفَ لاَيَطِيبُ بِذِكْرِالصَّادِقِ الْمَصْدُوقِ ؟ وَلَكِنْ عَائِشَةَ رَضِيَ اللهُ عَنْهَا إِنَّمَا ذَكَرَتْ عُمَرَبْنَ الْخَطَّابِ وَخَصَّتْهُ بِذَلِكَ لِعْلْمِهَا أَنَّ مَا مِنْ مُؤْمِنٍ وَلاَمُؤْمِنَةٍ وَلاَمُسْلِمٍ وَلاَمُسْلِمَةٍ تَمُرُّ عَلَيْهِ سِلْعَةٌ أَوْمَجْلِسٌ إِلاَّوَيَطِيبَ مَجْلِسُهُ وَتَزْهَرُمَحَاسِنُهُ بِطِيبِ ذِكْرِ الْمُصْطَفَى صَلىَّ اللهُ عَلَيْهِ وَسَلَّمَ وَبِسِيرَةِ أَهْلِ الصِّدْقِ وَالْوَفَا. وَهَكَذَا كَانَتِ الصَّحَابَةُ رَضِيَ اللهُ عَنْهُمْ وَأَحْوَالُهُمْ مَعَ حَبِيبِهِمْ فِي ذِكْرِهِمْ لَهُ وَكَثْرَةِ اللَّهْجِ بِهِ، فَإِذَا سُئِلُوا عَنْ أَفْضَلِ النَّاسِ وَأَطْيَبِ النَّاسِ، وَمَنْ تَطِيبُ بِذِكْرِهِ الصُّدُورُ، وَتَفْرَجُ بِهِ صِعَـابُ الْأُمـُورِ، فَلاَ يَخْطُرُ بِبَالِهِمْ إِلاَّزَيْنُ الْعَابِدِينَ وَإِمَامِ الْمُتَّقِينْ. [تَذْكِرَةُ الْمُحِبِّينْ فِي أَسْمَاءِ سَيِّدِ الْمُرْسَلِينْ:ص/479-480] لِلْإِمَامِ ابْنِ قَاسِمِ الرَّصَّاعْ-ت: هـــ . 

ആയിശ ബീവി(റ) പറയുന്നു: "നിങ്ങളുടെ സദസ്സുകള്‍ സുഗന്ധപൂരിതമാവണമെങ്കില്‍ നിങ്ങള്‍ മഹാനായ ഉമറുബ്നുല്‍ ഖത്ത്വാബ്(റ)വിന്റെ പ്രകീര്‍ത്തനങ്ങള്‍ പറഞ്ഞോളൂ, ഇവിടെ മഹതിയായ ആയിശ ബീവി പറയുന്നത് ഉമര്‍(റ)വിന്റെ മദ്,ഹുകള്‍ പറയാനാണെങ്കില്‍, പിന്നെ ലോകത്തിന്റെ നേതാവായ അശ്റഫുല്‍ ഖല്‍ഖ് നബി(സ്വ)യുടെ പ്രകീര്‍ത്തനങ്ങള്‍ പറയുന്നതിനെ പറ്റി പറയേണ്ടതില്ലല്ലോ, മഹാനായ ഉമര്‍(റ)വിന്റെ മദ്,ഹുകള്‍ ആലപിക്കല്‍ കൊണ്ട് സദസ്സുകള്‍ സുഗ ന്ധ പൂരിതമാവുമെങ്കില്‍ മഹാനായ സയ്യിദുനാ ശഫീഉല്‍വറാ നബി(സ്വ)യുടെ മദ്,ഹുകള്‍ പറയുന്നതു കാരണം സദസ്സുക ള്‍ എങ്ങിനെ സുഗന്ധപൂരിതമാവാതിരിക്കും!!. ഇവിടെ മഹതിയായ ആയിശബീവി(റ) ഉമര്‍(റ)വിനെ പറയാന്‍ കാരണം മഹതിക്കറിയാം നിശ്ചയം ഓരോ സത്യവിശ്വാസിയും അവര്‍ ഒരുസദസ്സ് സംഘടിപ്പിക്കുകയാണെങ്കില്‍ അവര്‍ നബി (സ്വ) യുടെ പ്രകീര്‍ത്തനങ്ങളെ കൊണ്ട് സദസ്സ് ധന്യമാക്കുമെന്ന സത്യം. നബി(സ്വ)യുമായി സ്വഹാബത്തിന്റെ സമീപനവും ഇട പെടലുകളും ആ നിലക്കായിരുന്നു, സ്വഹാബാക്കളോട് ജനങ്ങളില്‍ ശ്രേഷ്ടരായ വ്യക്തിയെകുറിച്ചു ചോദിക്കപ്പെട്ടാല്‍, ആരുടെ പ്രകീര്‍ത്തനം കൊണ്ടാണു മനശ്ശാന്തി ലഭിക്കുക, ആരെക്കൊണ്ടാണു പ്രതിസന്ധികള്‍ നീങ്ങുക, എന്നൊക്കെ ചോദിക്കപ്പെട്ടാല്‍ അവരുടെ മനസ്സില്‍ മഹാനായ തിരുനബി(സ്വ) അല്ലാത്ത മറ്റാരും ഉണ്ടാകുകയില്ല". ഇക്കാര്യം ഇമാം മുഹമ്മദു ബ്നു ഖാസിം അര്‍,റസ്സ്വാഇ(റ) തന്റെ(തദ്ക്കിറത്തുല്‍ മുഹിബ്ബീന്‍:പേജ്/479,480)ല്‍ വിവരിച്ചതായി കാണാം, മറ്റു ഇമാമുകളും അവരുടെ കിത്താബുകളില്‍ പറയുന്നതായി കാണാം. ഇവിടെ സയ്യിദത്തുനാ ഉമ്മുല്‍ മുഅമിനീന ബീവി ആയിശ(റ) മഹത്തുക്കളുടെ മൗലിദു പാരായണം ചെയ്യാന്‍ കല്പിക്കുകയാണു ചെയ്യുന്നത്.

അതുപോലെ മഹാന്മാരായ ഇമാമുകള്‍ പഠിപ്പിക്കുന്ന കാര്യമാണ് സജ്ജനങ്ങളെ കുറിച്ച് പറയുന്ന സ്ഥലത്ത് അല്ലാഹു വിന്റെ അനുഗ്രഹം വര്‍ഷിക്കുമെന്നത്: ഇമാം അഹ്,മദു ബ്നു ഹമ്പല്‍(റ)യെ തൊട്ട് ഇമാം മര്‍,വസി(റ) ഉദ്ധരിക്കുന്നതാ യി കാണാം (عِنْدَ ذِكْرِ الصَّالِحِينَ تَنْزِلُ الرَّحْمَةُ) "സജ്ജനങ്ങളെ കുറിച്ച് പറയുന്ന സമയത്ത് അല്ലാഹുവിന്റെ അനുഗ്രഹം വര്‍ഷിക്കു ന്നതാണ്". ഇമാം മര്‍,വസി(റ) തന്റെ (കിത്താബുല്‍വറഇ:പേജ്/80)ല്‍ പറഞ്ഞതായി കാണാം, മഹാനായ ഇമാം സുഫ്,യാ നു ബ്നു ഉയയ്ന(റ) ഇപ്രകാരം പറഞ്ഞതായി ഹാഫിള് അബൂനുഐം(റ) തന്റെ (ഹില്‍,യത്തുല്‍ ഔലിയാഇ)ലും മറ്റു ധാരാളം ഇമാമുകളും പറയുന്നതായി കാണാം. ഇമാമുകള്‍ ചില മഹാന്മാരെ പ്രത്യേകം എടുത്ത് പറഞ്ഞതതായും കാണാം അക്കൂട്ടത്തില്‍ പെട്ടതാണ് ഇമാം നവവി(റ)വും ഇമാം ഇബ്നുസ്സ്വലാഹ്(റ)വും പറയുന്നത്: അവര്‍ പറയുന്നു:

أَبُو الْحسَنِ الْحَرْبِي يُعْرَفُ بِابْنِ الْقَزْوِينِيِّ مِمَّنْ تَسْتَنْزِلُ الرَّحْمَةُ بِذِكْرِهِ.(اَلطَّبَقَاتُ الْفُقَهَاءِ الشَّافِعِيَّةِ:ص/320) لِلإِمَامْ قُطْبِ اْلأَوْلِيَاءِ النَّوَوِيِّ- ت:676هــ، و(الطبقات الفقهاء الشافعية:2/620) للإمام الجليل ابن الصلاح رحمهما الله-

അബുല്‍ഹസന്‍ അല്‍ഖസ്,വീനീ(റ)യെ കുറിച്ചു പറയുന്നിടത്ത് അല്ലാഹു വിന്റെ അനുഗ്രഹം ഇറങ്ങുന്നതാണ്". ഇമാം നവവി(റ)യുടെ (ത്വബഖാത്തുല്‍ ഫുഖഹാഇശ്ശാഫിഇയ്യ:പേജ്/320)ലും ഇമാം ഇബ്നുസ്സ്വലാഹ്(റ) തന്റെ(ത്വബഖാത്തുല്‍ ഫുഖഹാഇശ്ശാഫിഇയ്യ:2/620)ലും പറയുന്നതായി കാണാം. അതേ പോലെ ഇമാമു അഹ്,ലിസ്സുന്ന ഇമാം അഹ്,മദു ബ്നു ഹമ്പല്‍ (റ) പറഞ്ഞതായി ഇമാമുകള്‍  പറയുന്നു: 

وقال أبو عبد الله الأردبيلي: سمعت أبا بكر بن أبي الخصيب يقول: ذكر صفوان بن سليم عند أحمد بن حنبل فقال: هذا رجل يستسقى بحديثه وينزل القطر من السماء بذكره. (تاريخ دشق الكبير:24/134)لابن عساكر، و(تهذيب الكمال في أسماء الرجال:13/186)للحافظ المزي، و(تذكرة الحفاظ: 1/134) و(سير أعلام النبلاء:5/365)للـذهبـي، و(طبقات الحفاظ:ص/61)للسيوطي، و(مجمع الأحباب:1/730) للواسطي.


ഇമാം അബൂ അബ്ദില്ലാഹ് അല്‍അര്‍ദബീലീ(റ) പറയുന്നു: ഇമാം അബൂബക്കര്‍ ഇബ്നു അബില്‍ ഖുസ്വൈബ്(റ) പറയു ന്നത് ഞാന്‍ കേട്ടു, ഇമാം സ്വഫ്,വാന്‍ ഇബ്നു സലീം(റ) വിനെ കുറിച്ച് ഇമാം അഹ്,മദ്ബു ബ്നു ഹമ്പല്‍(റ)വിന്റെ അടുക്കല്‍ പറയപ്പെട്ടു, ആ സമയത്ത് ഇമാം അഹ്,മദ്(റ) പറഞ്ഞു: അവരുടെ ഹദീസ് കൊണ്ട് മഴ തേടപ്പെടുകയും, അവരെ കുറിച്ചു പറയല്‍ കാരണം ആകാശത്ത് നിന്നും മഴ വര്‍ഷിക്കപ്പെടുകയും ചെയ്യുന്നതാണ്". ഈ സംഭവം ഹാഫി ള് ഇബ്നു അസാക്കിര്‍(റ) തന്റെ(താരീഖു ദിമശ്ഖ്:24/134)ലും, ഹാഫിളുല്‍ മിസ്സീ(റ) തന്റെ(തഹ്ദീബുല്‍ കമാല്‍:13/186) ലും, ഹാഫിളുദ്ദഹബീ(റ) തന്റെ(തദ്ക്കിറത്തുല്‍ ഹുഫ്ഫാള്:1/134)(സിയറു അഅ്‌ലാമിന്നുബലാഅ്‌:5/365)ലും, ഹാഫിളു സ്സുയൂത്വീ(റ) തന്റെ(ത്വബഖാത്തുല്‍ ഹുഫ്ഫാള്:പേജ്/61)ലും, ഇമാം അല്‍വാസിത്വീ(റ) തന്റെ(മജ്മഉല്‍ അഹ്ബാബ്:1/730) ലും, തുടങ്ങി നിരവധി ഇമാമുകള്‍ രേഖപ്പെടുത്തിയതായി കാണാം. ഇതുപോലുള്ള സംഭവങ്ങള്‍ ഇമാമുകള്‍ ധാരാളം ഉദ്ധരിച്ചതായി നമുക്ക് കാണാവുന്നതാണ്.

എത്രത്തോളം ഒഹാബികളുടെ ഏറ്റവും വലിയ നേതാവായ ഇബ്നുതൈമിയ്യ വരെ മഹാന്മാരുടെ മദ്,ഹുകള്‍ പറയുന്ന സ്ഥലത്ത് അല്ലാഹുവിന്റെ അനുഗ്രഹം ഇറങ്ങുമെന്ന് തന്റെ (കിത്താബുസ്സ്വഫദിയ്യ:2/269)ല്‍ പറഞ്ഞതായി കാണാവുന്ന താണ്. അപ്പോള്‍ പിന്നെ മഹാന്മാരായ സ്വഹാബത്തിന്റെ അതു തന്നെ ബദ്,രീങ്ങളുടെ മദ്,ഹും പ്രകീര്‍ത്തങ്ങളുമാണെ ങ്കില്‍ അതിന്റെ മഹത്വവും പവറും പറഞ്ഞറിയിക്കേണ്ടതില്ലല്ലോ!!. 

എന്നല്ല മഹത്തുക്കളെ സ്മരിക്കുകയെന്നത് ലോകത്തിന്റെ നേതാവായ സയ്യിദുനാ റസൂലുല്ലാഹി(റ) തന്നെ നമ്മെ പഠിപ്പി ച്ച കാര്യമാണ്. മഹാനായ ഇമാം ബുഖാരീ(റ)വും ഇമാം മുസ്,ലിം(റ)വും മറ്റു മുഹദ്ദിസുകളും റിപ്പോറ്ട്ട് ചെയ്യുന്ന ഹദീസില്‍ നമുക്ക് കാണാം മഹതിയായ സയ്യിദത്തുനാ ബീവി ആയിശ(റ) പറയുന്നു:-

قالت عائشة رضي الله عنها:ما غِرْتُ علَى أحَدٍ مِن نِسَاءِ النَّبيِّ صَلَّى اللهُ عليه وسلَّمَ، ما غِرْتُ علَى خَدِيجَةَ، وما رَأَيْتُهَا، ولَكِنْ كانَ النَّبيُّ صَلَّى اللهُ عليه وسلَّمَ يُكْثِرُ ذِكْرَهَا، ورُبَّما ذَبَحَ الشَّاةَ ثُمَّ يُقَطِّعُهَا أعْضَاءً، ثُمَّ يَبْعَثُهَا في صَدَائِقِ خَدِيجَةَ، فَرُبَّما قُلتُ له: كَأنَّهُ لَمْ يَكُنْ في الدُّنْيَا امْرَأَةٌ إلَّا خَدِيجَةُ، فيَقولُ: إنَّهَا كَانَتْ، وكَانَتْ، وكانَ لي منها ولَدٌ.(صحيح البخاري:رقم/3818)و(صحيح مسلم-رقم/2435(

ആയിശ ബീവി(റ) പറയുന്നു: സയ്യിദത്തുനാ ബീവി ഖദീജത്തുല്‍ കുബ്,റാ(റ)യോടുള്ള അത്ര ഈര്‍ശ്യത എനിക്ക് നബി(സ്വ) യുടെ മറ്റു ഒരു ഭാര്യമാരോടും ഉണ്ടായിട്ടില്ല, ഞാന്‍ ഖദീജ ബീവിയെ കണ്ടിട്ടുമില്ല, പക്ഷെ മഹാനായ തിരുനബി(സ്വ) ഖദീജ ബീവി(റ)യെ കുറിച്ചു എപ്പോഴും വാഴ്ത്തിപ്പറയുമായിരുന്നു, ചിലപ്പോഴൊക്കെ ഖദീജ ബീവിയുടെ പേരില്‍ ആടി നെ അറുത്ത് വിവിധ കഷ്ണങ്ങളാക്കി ഖദീജ ബീവിയുടെ കൂട്ടുകാരികള്‍ക്കു കൊടുത്തയക്കുകയും ചെയ്യാറുണ്ടായിരു ന്നു, ആയിശ ബീവി(റ‌) പറയുന്നു: ചിലപ്പോഴൊക്കെ ഞാന്‍ നബി(സ്വ)യോട് പറയും: ഖദീജ ബീവിയല്ലാത്ത വേറെ സ്ത്രീക ളൊന്നും ഭൂമിയില്‍ ഇല്ലാത്ത പോലെയുണ്ടല്ലോ, നിങ്ങളുടെ പ്രവര്‍ത്തി കണ്ടാല്‍!! ആ സമയത്ത് മഹാനായ നബി(സ്വ) ഖദീജ ബീവി(റ)യുടെ മഹത്വങ്ങള്‍ ആയിശ ബീവി(റ)ക്ക് പറഞ്ഞു കൊടുക്കുകയും എനിക്കു മക്കളുണ്ടായതും ഖദീജ ബീവിലാണെന്നും നബി(സ്വ) പറയും". ഇമാം ബുഖാരീ(റ) തന്റെ (സ്വഹീഹ്-ഹദീസ് നമ്പര്‍:3818)ലും ഇമാം മുസ്,ലിം(റ) തന്റെ(സ്വഹീഹ്-ഹദീസ്/2435)ലും പഠിപ്പിക്കുന്നതായി കാണാം. ഈ ഹദീസ് മഹത്തുക്കളേയും നമുക്ക് വേണ്ടപ്പെട്ടവ രേയും അനുസ്മരിക്കുകയും അവര്‍ക്കു വേണ്ടി ദാനധര്‍മ്മങ്ങള്‍ ചെയ്യുകയും ചെയ്യേണ്ടതാണെന്നതിന്ന് ഏറ്റവും വലിയ രേഖയാണ്.

ഇനി ബദ്റ് ദിനത്തില്‍ നബി(സ്വ)യും സ്വഹാബത്തും വല്ല പ്രവര്‍ത്തിയും ചെയ്തിരുന്നോ ആ ദിനത്തെ അവര്‍ പ്രത്യേകം പരിഗണിച്ചിരുന്നോ എന്നു പരിശോധിക്കാം.

ഹിജ്റ:262.ല്‍ വഫാത്തായ മഹാനായ ഇമാം ഉമറുബ്നു ശബ്ബ(റ)വും മറ്റു ഇമാമുകളും റിപ്പോറ്ട്ട് ചെയ്യുന്നു: 

عَنْ مُحَمَّدِ ابْنِ الْمُنْكَدِرِ عَنْ جَابِرٍ كَانَ النَّبِيُّ صَلىَّ اللهُ عَلَيْهِ وَسَلَّمَ يَأْتِي قُبَاءَ صَبِيحَةَ سَبْعِ عَشْرَةَ مِنْ رَمَضَانَ. (تَارِيخُ الْمَدِينَةَ الْمُنَوَّرَةِ:1/44)لِلْإِمَامِ ابْنِ شَبَّةَ-262هـ، وَ(لَطَائِفُ الْمَعَارِفِ:ص/328)لِلْحَافِظِ ابْنِ رَجَبِ الْحَنْبَلِي-795هــ، وَ(عُمْدَةُ الْقَارِي شَرَحُ صَحِيحِ الْبُخَارِي:7/378)لِلْعَلاَّمَةِ بَدْرُالدِّينِ الْعَيْنِي، وَ(وَفَاءُ الْوَفَا بِأَخْبَارِ دَارِ الْمُصْطَفَى :3/803) وَ(خُلَاصَةُ الْوَفَا:2/40)لِلْحَافِظِ السُّمْهُودِيِّ، وَ(حُسْنُ النَّبَإِ فِي فَضْلِ مَسْجِدِ قُبَاءَ:ص/66)لِلْعَلاَّمَةِ ابْنِ عَلاَّنِ الصِّدِّيقِيِّ الشَّافِعِيِّ-ت:1057هــ

മഹാന്‍ പറയുന്നു: "ജാബിര്‍(റ)വില്‍ നിന്നും ഇബ്നുല്‍ മുന്‍കദിര്‍(റ) ഉദ്ധരിക്കുന്നു: റമളാന്‍ പതിനേഴിന്റെ സുബ്ഹി സമയത്ത് നബി(സ്വ) ഖുബാഇല്‍ വരാറുണ്ടായിരുന്നു". ഇമാം ഇബ്നുശബ്ബ(റ) തന്റെ(താരീഖുല് മദീനത്തില്‍ മുനവ്വറ :പേജ്/44)ല്‍ ഉദ്ധരിച്ചതായി കാണാം, ഹാഫിളു ഇബ്നുറജബില്‍ ഹമ്പലി(റ) തന്റെ (ലത്വാഇഫുല്‍ മആരിഫ്:പേജ്/328) ലും, ഇമാം ഐനി(റ) തന്റെ(ഉംദത്തുല്‍ഖാരി:7/378)ലും. ഹാഫിളുസ്സുംഹൂദി(റ) തന്റെ (വഫാഉല്‍വഫാ:3/801)ലും തന്റെ(ഖുലാസ്വത്തുല്‍വഫാ:2/40)ലും, അല്ലാമാ ഇബ്നുഅല്ലാന്‍ അശ്ശാഫിഈ(റ) തന്റെ(ഹുസ്നുന്നബഇ ഫീഫള്ലിമസ്ജിദി ബുഖാഇ:പേജ്/66)ലും തുടങ്ങി നിരവധി ഇമാമുകള്‍ റിപ്പോറ്ട്ട് ചെയ്തതായി കാണാം.

മഹാനായ ഹാഫിള് ഇബ്നുഹജരില്‍ അസ്ഖലാനി(റ)യുടെ ഉസ്താദായ ഇമാം സൈനുദ്ദീന്‍ അല്‍മറാഗ്വി(റ)യും ഹാഫിളു സ്സുംഹൂദി(റ)യും മറ്റും  ഉദ്ധരിക്കുന്നു:

وَفِي كِتَابِ رَزِينْ: عَنْ مُحَمَّدِ بْنِ الْمُنْكَدِرِ : أَدْرَكْتُ النَّاسَ يَأْتُونَ مَسْجِدَ قُبَاءَ صَبِيحَةَ سَبْعِ عَشْرَةَ مِنْ رَمَضَانْ. (تَحْقِيقُ النُّصْرَةِ بِتَلْخِيصِ مَعَالِمِ دَارِ الْهِجْرَةِ:ص/171) لِلْإِمَامِ زَيْنِ الدِّينِ أَبِي بَكْرِ الْمَرَاغِيِّ الْعُثْمَانِيِّ الشَّافِعِي-ت/816 هـ ، (وَفَاءُ الْوَفَا بِأَخْبَارِ دَارِ الْمُصْطَفَى:3/803) وَ(خُلاَصَةُ الْوَفَا:2/40)لِلْحَافِظِ السُّمْهُودِي، وَ(حُسْنُ النَّبَإِ فِي فَضْلِ مَسْجِدِ قُبَاءَ:ص/66)لِلْعَلاَّمَةِ ابْنِ عَلاَّنِ الصِّدِّيقِيِّ الشَّافِعِيِّ-ت:1057هــ

മഹാന്‍ പറയുന്നു: ഇമാം റസീന്‍(റ) തന്റെ കിത്താബില്‍ മഹാനായ ഇബ്നുല്‍ മുന്‍കദിര്‍ (റ)വിനെ തൊട്ട് റിപ്പോറ്ട്ട് ചെയ്യുന്നു: ജനങ്ങള്‍ റമളാന്‍ പതിനേഴിന്റെ സുബ്ഹി സമയത്ത് മസ്ജിദു ഖുബാഇല്‍ ഒരുമിച്ചുകൂടുന്നതായി ഞാന്‍ എത്തിച്ചു". ഇമാംമറാഗ്വി(റ) തന്റെ(തഹ്ഖീഖുന്നുസ്വ്,റത്തി ഫീ തല്‍ഖീസ്വി മആലിമി ദാരില്‍ഹിജ്റ:പേജ്/171)ലും, ഹാഫിളുസ്സുംഹൂദി(റ) തന്റെ(വഫാഉല്‍വഫാ:3/802)ലും, തന്റെ(ഖുലാസ്വത്തുല്‍വഫാ:2/40)ലും, അല്ലാമാഇബ്നുഅല്ലാന്‍ അശ്ശാഫിഈ(റ) തന്റെ(ഹുസ്നുന്നബഇ ഫീഫള്ലി മസ്ജിദിബുഖാഇ:പേജ്/66)ലും തുടങ്ങി നിരവധി ഇമാമുകള്‍ റിപ്പോറ്ട്ട് ചെയ്തതായി കാണാം. 

മഹാനായ നബി(സ്വ)ക്ക് ഖുര്‍ആന്‍ പാരായണം ചെയ്തു കൊടുക്കുകയും, നബി(സ്വ)യില്‍ നിന്നും ഹദീസുകള്‍ റിപ്പോറ്ട്ടു ചെയ്യുകയും ചെയ്തിരുന്ന മദീനയിലെ മുഫ്ത്തിയും ഖാരിഉകളുടെ ശൈഖും നബി(സ്വ) വഹ്,യ് എഴുത്തുകാരനുമായ അന്‍സ്വാറുകളില്‍പെട്ട മഹാനായ സ്വഹാബി സൈദുബ്നു സാബിത്ത്(റ) വിനെ തൊട്ട് ഹിജ്റ:310.ല്‍ വഫാത്തായ മഹാ നായ ഇമാം അബൂജഅ്‌ഫര്‍ ഇബ്നുജരീര്‍ അത്ത്വ്,ബ്,രി(റ) റിപ്പോറ്ട്ട് ചെയ്ത് പറയുന്നത് കാണുക:

عَنْ زَيْدِ بْنِ ثَابِتٍ أَنَّهُ كَانَ يُحْيِي لَيْلَةَ سَبْعِ عَشْرَةَ مِنْ شَهْرِ رَمَضَانَ وَأَنَّهُ كَانَ لَيُصْبِحُ وَعَلىَ وَجْهِهِ أَثَرُ السَّهْرِ، وَيَقُولُ: فَرَّقَ اللهُ فِي صَبِيحَتَهَا بَيْنَ الْحَقِّ وَالْبَاطِلِ وَأَعَزَّ فِي صُبْحِهَا اْلإِسْلاَمَ وَأَنْزَلَ فِيهَا الْقُرْآنَ، وَأَذَلَّ فِيهَا أَئِمَّةَ الْكُفْرِ. (تَارِيخُ الرُّسُلِ وَالْمُلُوكِ:2/420)لِلْإِمَامِ أَبُو جَعْفَرْ اِبْنُ جَرِيرِ الطَّبْرِي-310هــ 

മഹാനായ സൈദുബ്നുസാബിത്ത്(റ)വില്‍ നിന്ന് ഇമാം ത്വബ്,രി(റ) ഹിജ്റ:207.ല്‍ വഫാത്തായ ഇമാം വാഖിദി(റ)വില്‍ നിന്നും ഉദ്ധരിക്കുന്നു: നിശ്ചയം മഹാനായ സൈദുബ്നു സാബിത്ത്(റ) റമളാന്‍ പതിനേഴിന്റെ രാത്രി സല്‍കര്‍മ്മങ്ങളെ കൊണ്ട് ധന്യമാക്കുന്നവരായിരുന്നു, നിശ്ചയം മഹാന്‍ നേരം പുലരുന്ന സമയത്ത് തന്റെ മുഖത്ത് ഉറക്കൊഴിച്ച അടയാ ളം പ്രകടമാകുമായിരുന്നു, മഹാന്‍ പറയുമായിരുന്നു: റമളാന്‍ പതിനേഴിന്റെ സുബ്ഹി സമയത്താണ് അല്ലാഹു സത്യ വും അസത്യവും വേര്‍തിരിച്ചതും, പരിശുദ്ദ ഇസ്,ലാമിനെ ഇസ്സത്തിലാക്കിയതും, വിശുദ്ദ ഖുര്‍ആന്‍ ഇറങ്ങിയതും, സത്യ നിശേധികളുടെ നേതാക്കളെ നിന്ദ്യതയിലാക്കിയതും പരാചയപ്പെടുത്തിയതും". ഇമാം ഇബ്നുജരീര്‍ അത്ത്വ്,ബ്,രി(റ) തന്റെ (താരീഖുര്‍,റുസിലി വല്‍മുലൂക്ക്:2/420)ല്‍ പറയുന്നതായി കാണാം 

ഹിജ്റ:151. വഫാത്തായ ഇമാം മുഹമ്മദ് ബ്നു ഇസ്,ഹാഖ്(റ) പറയുന്നു:

كَانَ زَيْدُ بنِ ثَابِتٍ رَضِيَ اللهُ يُعَظِّمُ سَابِـعَةَ عَشَرَ وَيَقُولُ:هِـيَ وَقْـعَةُ بـَدْرٍ. (السِّيرَةُ النَّبَوِيَّة:1/174)لِلْإِمَامِ مُحَمَّدُ بْنِ إِسْحَاقْ رضي الله عنه-ت-151هــ

ഇമാം ഇബ്നു ഇസ്,ഹാഖ്(റ) പറയുന്നു: മഹാനായ സൈദുബ്നുസാബിത്ത്(റ) റമളാന്‍ പതിനേഴിനെ പ്രത്യേകം ആദരി ക്കാറുണ്ടായിരുന്നു, മഹാന്‍ പറയും ഈദിനം ബദ്,റ് ദിനമാണെന്ന്. ഇബ്നു ഇസ്,ഹാഖ്(റ)യുടെ (അസ്സീറത്തു ന്നബവി യ്യ:1/174)ല്‍ പറയുന്നതായി കാണാം.

അതേപോലെ പുത്തനാശയക്കാര്‍ക്കു സ്വീകാര്യനും, ഇബ്നു തൈമിയ്യയുടെ അരുമ ശിഷ്യനുമായ ഹാഫിളുദ്ദഹബി പറയു ന്നു:"മഹാനായ സ്വഹാബിയായ സൈദുബ്നു സാബിത്ത്(റ) റമളാന്‍ പതിനേഴിനെ (ബദ്,ര്‍ ദിനത്തെ) പ്രത്യേകം ബഹുമാ നം കല്പിക്കുകയും  ഇന്ന് ബദ്,ര്‍ദിനമാണെന്ന് പറയുകയും ചെയ്തിരുന്നു". ഹാഫിളുദ്ദഹബിയുടെ(താരീഖുല്‍ ഇസ്,ലാം :1/30)ല്‍ പറയുന്നതായി കാണാം.

ഹിജ്റ:795.ല്‍ വഫാത്തായ ഹാഫിള് ഇബ്നുറജബ് അല്‍ഹമ്പലി(റ) പറയുന്നത് കാണുക:

والمشهور عند أهل السير والمغازي: أنّ ليلة بدر كانت ليلة سبع عشرة، ... وكان زيد بن ثابت لا يحيي ليلة من رمضان كما يحيي ليلة سبع عشرة من رمضان، ويقول: إنّ الله فرّق الله في صبيحتها بين الحقّ والباطل، وأذلّ صبيحتها أئمّة الكفر... وحكي عن عامر بن عبد الله بن الزبير:أنّه كان يواصل ليلة سبع عشرة. وعن أهل مكّة أنّهم كانوا لا ينامون فيها، ويعتمرون. ... وروى أبو الشيخ الأصبهاني: بإسناد جيّد عن الحسن: قال: إنّ غلاما لعثمان بن أبي العاص، قال له:يا سيّدي إنّ البحر يعذب في هذا الشهر في ليلة. قال: فإذا كانت تلك الليلة فأعلمني. قال: فلما كانت تلك الليلة أذنه، فنظروا فوجدوه عذبا، فإذا هي ليلة سبع عشرة. وروي من حديث جابر: قال: كان رسول الله صلى الله عليه وسلم: يأتي قباء صبيحة سبع عشرة من رمضان. أيّ يوم كان. ... وأصحّ ما روي في الحوادث في هذه الليلة أنّها ليلة بدر، كما سبق أنّها كانت ليلة سبع عشرة. والمشهور أنّها كانت ليلة سبع عشرة. وسمّي يوم الفرقان. لأنّ الله تعالى فرّق فيه بين الحقّ والباطل، وأظهر الحقّ وأهلّه على الباطل وحزبه، وعلت كلمة الله وتوحيده، وذُلَّ أعدائه من المشركين وأهل الكتاب، وكان ذلك في السنة الثانية من الهجرة. (لطائف المعارف:ص/327-328-329)للحافظ ابن رجب الحنبلي-795هــ    

ഇസ്,ലാമിലെ ചരിത്രകാരന്മാരുടെയടുക്കല്‍ പ്രസിദ്ധമായത് ബദ്,ര്‍ദിനം റമളാന്‍ പതിനേഴിനാണ് എന്നതാണ്,... മഹാനാ യ സ്വഹാബീ വര്യന്‍ സൈദ് ബ്നു സാബിത്ത്(റ) റമളാന്‍ പതിനേഴിന്റെ രാവിനെ സല്‍കര്‍മ്മങ്ങളെ കൊണ്ട് ധന്യ മാക്കുന്നതു പോലെ വേറെ ഒരു രാവിനേയും ധന്യമാക്കാറില്ല, മഹാന്‍ പറയും: ഈ ദിനത്തിന്റെ സുബ്,ഹി സമയത്താ ണ് അല്ലാഹു സത്യവും അസത്യവും വേര്‍ത്തിരിച്ചതും, സത്യനിശേധികളുടെ നേതാക്കളെ നിന്ദ്യരും പരാജിതരുമാക്കിയ തും, മഹാനായ അബ്ദുല്ലാഹിബ്നുസ്സുബൈര്‍(റ)വിന്റെ മകന്‍ ആമിര്‍(റ)വില്‍ നിന്നും ഉദ്ധരിക്കപ്പെട്ടിട്ടുണ്ട്: മഹാന്‍ റമളാ ന്‍ പതിനേഴിന്റെ രാവിനെ ആരാധനകളില്‍ മുഴുകുന്നവരായിരുന്നു എന്ന കാര്യം, മക്കക്കാര്‍ റമളാന്‍ പതിനേഴിന്ന് ഉറങ്ങാതെ ഉംറ നിര്‍,വ്വഹിക്കുന്നതിലും മറ്റു സല്‍കര്‍മ്മങ്ങളിലും മുഴുകുന്നവരായിരുന്നു, 

ഹിജ്റ:369.ല്‍ വഫാത്തായ മഹാനായ ഇമാം അബുശ്ശൈഖ് അല്‍അസ്വ്,ബഹാനി(റ) സ്വഹീഹായ പരമ്പരയിലൂടെ മഹാനാ യ ഹസന്‍(റ)വില്‍ നിന്ന് റിപ്പോറ്ട്ട് ചെയ്യുന്നു: അബുശ്ശൈഖ്(റ) പറയുന്നു: മഹാനായ ഉസ്മാനു ബ്നു അബില്‍ ആസ്വ്(റ) വിനോട് തന്റെ അടിമ പറഞ്ഞു: യാ,സയ്യിദീ, ഈ മാസത്തിലെ ഒരു രാവില്‍ സമുദ്രത്തിലെ വെള്ളം ശുദ്ധ ജലമായി മാറും, ഉസ്മാനുബ്നു അബില്‍ആസ്വ്(റ) തന്റെ അടിമയോട് പറഞ്ഞു: ആ ദിവസം ആകുമ്പോള്‍ എന്നോട് വിവരം പറയണം, അങ്ങിനെ ആ ദിവസം എത്തിയപ്പോള്‍ അടിമ ഉസ്മാനുബ്നു അബില്‍ ആസ്വ്(റ)നെ വിവരമറിയിച്ചു, അങ്ങി നെ മഹനായ ഉസ്മാനുബ്നു അബില്‍ആസ്വ്(റ)വും മറ്റും കടലിലെ വെള്ളം പരിശോധിച്ചു, അപ്പോള്‍ നല്ല ശുദ്ധ ജലമാ യി എത്തിച്ചു, ആ സംഭവം നടന്നത് റമളാന്‍ പതിനേഴിനായിരുന്നു.  മഹാനായ സ്വഹാബി ജാബിര്‍(റ) പറയുന്നു: മഹാനായ നബി(സ്വ) റമളാന്‍ പതിനേഴിന്റെ സുബ്,ഹി സമയത്ത് ഖുബാഇലേക്ക് വരാറുണ്ടാ യിരുന്നു, അന്ന് ദിവസം ഏതാണെങ്കിലും ശരി. 

ഹാഫിള് ഇബ്നുറജബ്(റ) പറയുന്നു: റമളാന്‍ പതിനേഴിന്ന് ഉണ്ടായ സംഭവങ്ങളില്‍ ഏറ്റവും സ്വഹീഹായത് അന്നേ ദിനം ബദ്,ര്‍ ദിനമാണെന്നതാണ്, അക്കാര്യം മുമ്പ് പ്രതിപാദിച്ചിട്ടുണ്ട്, റമളാന്‍ പതിനേഴിനാണു ബദ്,ര്‍ യുദ്ധം നടന്നതെ ന്നാണ് പ്രസിദ്ധമായ അഭിപ്രായം. ആ ദിനത്തിനു "യൗമുല്‍ ഫുര്‍ഖാന്‍" എന്നും പേരുണ്ട് കാരണം ആ ദിവസത്തിലാണ് അല്ലാഹു സത്യത്തിന്റെയും അസത്യത്തിന്റെയും ഇടയില്‍ വേര്‍ത്തിരിച്ചത്, സത്യത്തെയും സത്യത്തിന്റെ ആളുകളേയും വെളിവാക്കുകയും, കലിമത്തുത്തൗഹീദ് ഉച്ചത്തില്‍ മുഴങ്ങുകയും അല്ലാഹുവിന്റെ ഏകത്വം സ്ഥിരപ്പെടുകയും ചെയ്ത തും, അല്ലാഹുവിന്റെ ശത്രുക്കളായ മുശ്,രിക്കുകളേയും അഹ്,ലുകിത്താബിനേയും നിന്ദ്യരാക്കപ്പെടുകയും പരാജയപ്പെടു ത്തുകയും ചെയ്തതും ആ ദിനത്തിലാണ്. ബദ്,റ് നടന്നത് ഹിജ്റയുടെ രണ്ടാം വര്‍ഷത്തിലായിരുന്നു". ഹാഫിള് ഇബ്നു റജബ് അല്‍ഹമ്പലീ(റ) തന്റെ(ലത്വാഇഫുല്‍ മആരിഫ്:പേജ്/327,328,329)കളില്‍ വിവരിച്ചതായി കാണാം. ഇതു പോലെ നിരവധി ഇമാമുകള്‍ വിശദീകരിച്ചതായി അവരുടെ കിത്താബുകള്‍ പരിശോധിച്ചാല്‍ കണ്ടെത്താന്‍ സാധിക്കും.

ഇതില്‍ നിന്നൊക്കെ വ്യക്തമാവുന്നത് മഹാന്മാരായ സ്വഹാബാക്കളും ബദ്,ര്‍ ദിനത്തെ പ്രത്യേകം ബഹുമാനിക്കുകയും ആ ദിവസത്തിനു പ്രത്യേകത കല്പിച്ചു കൊണ്ട് സല്‍കര്‍മ്മങ്ങളില്‍ മുഴുകുകയും ചെയ്തവരായിരുന്നു എന്നാണ്. 

മഹാന്മാരായ ബദ്,രീങ്ങളുടെ മഹത്വം കൊണ്ടും അവരുടെ ഹഖ്, ജാഹ്, ബറക്കത്ത് കൊണ്ടും അല്ലാഹു നമ്മെ എല്ലാ പ്രതിസന്ധികളില്‍ നിന്നും പ്രയാസങ്ങളില്‍ നിന്നും മഹാമാരികളില്‍ നിന്നും രക്ഷപ്പെടുത്തുമാറാവട്ടെ, നമ്മുടെ എല്ലാ പാപങ്ങളും പൊറുത്ത് വിശുദ്ദ റമളാന്‍ അനുകൂലമായി സാക്ഷി നില്‍ക്കുന്നവരില്‍ നാമേവരേയും അല്ലാഹു ഉള്‍പ്പെടു ത്തുമാറാവട്ടെ-ആമീന്‍.-ആമീന്‍ യാ റബ്ബല്‍ ആലമീന്‍.

---------

 *إلى حضرة الشهداء البدريين رضوان الله تعالى عنهم أجمعين وأمدنا الله بمددهم بمنه وكرمه-آمين-[الـفـاتـحـة]*

=====

*അബൂയാസീന്‍ അഹ്സനി-ചെറുശോല*

ahsani313@gmail.com

…………………………….

Posted:- 17-04-2022 (ഞായര്‍)

*****

No comments:

Post a Comment

നമസ്കാരത്തിൽ നെഞ്ചത്ത് കൈ കെട്ടൽ കറാഹതാകുന്നു : ഇബ്നുതൈമിയ്യ.

  നമസ്കാരത്തിൽ നെഞ്ചത്ത് കൈ കെട്ടൽ കറാഹതാകുന്നു : ഇബ്നുതൈമിയ്യ. ഇമാം ഇബ്നുതൈമിയ്യ  തന്റെ شرح العمدة : ٦٦٠، ٦٦١، ٦٦٢، ٦٦٣، ٦٦٤ പേജുകളിൽ എ...