Friday, March 18, 2022

മദ്രസ പാഠ പുസ്തകത്തിൽ ബറാ അത്ത് നോമ്പ് സുന്നത്തില്ലെന്നോ

 

*⏬മദ്രസ പാഠ പുസ്തകത്തിൽ ബറാ അത്ത് നോമ്പ് സുന്നത്തില്ലെന്നോ ?*✍️17/03/2022


*കളവ് പറഞ്ഞ് പ്രചരണം നടത്തിയ മുജാഹിദുകാരാ തൗബ ചെയ്ത് മടങ്ങുക*🙏😩


ഒരു വീഡിയോ കാണാനിടയായി ,ഒരു സലഫി മുജാഹിദ് പ്രവർത്തകൻ സമസ്ത ഏപി & ഈകെ വിഭാഗം മദ്രസ പാഠ പുസ്തകത്തിൽ സുന്നത്ത് നോമ്പ് പറയുന്നിടത്ത്  ബറാ അത്ത് നോമ്പ് പറയുന്നില്ലത്രെ  അതിനാൽ അത് ബിദ് അത്തുമത്രേ ! നഊദുബില്ലാഹ് ;!!!! 


ഇനി എന്താണ് യാഥാർത്ഥ്യമെന്ന് നോക്കാം  ടിയാൻ പ്രചരിപ്പിച്ച പാഠ പുസ്തകത്തിൽ മുഅക്കദായ സുന്നത്ത് നോമ്പ് പറയുന്ന ഭാഗത്തുള്ള കാര്യമാണ്, മുഅക്കദ് പറയുന്നടുത്ത് മുഅക്കദല്ലാത്തത് പറഞ്ഞില്ലെങ്കിൽ അതൊക്കെ ബിദ് അത്താകുമോ എന്തൊരു വിരോധാഭാസമാണ് ടിയാൻ പറയുന്നത് ,  ഉദാഹരണം 5 നേരത്തെ ഫർള് നിസ്കാരത്തിന്ന് മുമ്പും ശേഷവും 22 റക് അത്ത് സുന്നത്ത് നിസ്കാരം ഉണ്ട് ഇതിൽ 10 മാത്രമേ മുഅക്കദായിട്ടുള്ളൂ ബാക്കിയുള്ളത് സുന്നത്തല്ലെന്നല്ല സുന്നത്ത് തന്നെയാകുന്നു മുഅക്കദായ സുന്നത്തെല്ലന്നത് മാത്രം !!! 


ഇനി സമസ്ത ഇരു വിഭാഗം പാഠ പുസ്തകത്തിൽ ബറാ അത്ത് നോമ്പ് സുന്നത്തെന്നത് പഠിപ്പിക്കുന്നുണ്ടൊ എന്ന് നോക്കാം ⏬


ആദ്യമായി ഇസ്ലാമിക് എജുകേഷണൽ ബോർഡ് ഓഫ് ഇന്ത്യ (ഏപി വിഭാഗം) അഞ്ചാം ക്ലാസിലെ അഹ്കാമുൽ ഇസ്ലാം പാഠ പുസ്തകം രണ്ടാം പാർടിൽ 27 മത്തെ പേജിൽ വളരെ വ്യക്തമായി അറഫ, ആശൂറാ അ് , താസൂ ആ അ്, ശവ്വാലിൽ 6 ദിവസം, ഓരോ മാസമുള്ള അയ്യാമുൽ ബീള് അയ്യാമുസ്സൂദ്, തിങ്കൾ , വ്യാഴം, *ബറാ അത്ത് ദിനം, മിഹ്റാജ് ദിനം* , തുടങ്ങിയ ദിവസങ്ങളിൽ *സുന്നത്ത് നോമ്പുകളുണ്ട്.*


ഇതിന്റെ തദ് രീബാത്ത് ചെയ്യാനുള്ള 29 മത്തെ പേജിലും 2 തവണ match the following ൽ പ്രസ്തുത ബറാ അത്തും, മിഹ്റാജും വീണ്ടും വീണ്ടും പഠിപ്പിക്കുന്നുണ്ട് 

ഇനി സമസ്ത കേരള ഇസ്ലാം മത വിദ്യാഭ്യാസ ബോർഡ് (ചേളാരി വിഭാഗം) അവരുടെ ഏഴാം ക്ലാസിലെ കിതാബുൽ ഫിഖ് ഹ് 15 മത്തെ പേജിലും *മിഹ്റാജ് നോമ്പ്, & ബറാ അത്ത് നോമ്പ് സുന്നത്താണെന്ന്* പഠിപ്പിക്കുന്നുമുണ്ട് 


ഇതൊക്കെ മറച്ച് വെച്ച് കളവിലൂടെ  തെറ്റിദ്ധരിപ്പിക്കാൻ വന്ന സലഫി മുജാഹിദ് പ്രവർത്തകന്ന് മാപ്പില്ല, റബ്ബിന്റെ കോടതിയിൽ പിടിക്കപ്പെടുക തന്നെ ചെയ്യും തെറ്റിദ്ധരിച്ച് പോയവർ സത്യം മനസ്സിലാക്കുക


*✍️ സിദ്ധീഖുൽ മിസ്ബാഹ് ജസ് രി*

*8891 786 787*

💐_____________________ج

No comments:

Post a Comment

മദ്ഹബിന് വിരുദ്ധമായി ഒരു ഹദീസ് കണ്ടാൽ

  *മദ്ഹബ് സ്വീകരിക്കൽ* -* ഇസ്ലാമിക ആദര്‍ശ പഠനത്തിന് ഇസ്ലാമിക് ഗ്ലോബല്‍ വോയ്സ് ബ്ലോഗ് ഉപയോഗപ്പെടുത്തുക*  https://islamicglobalvoice.blogspot....