Tuesday, March 22, 2022

അഖിലയും തബ്ലലീഗും

 https://m.facebook.com/story.php?story_fbid=5252220441479499&id=100000747860028


*ശൈഖുനാ സ്വദഖത്തുല്ലാഹ് മുസ്‌ലിയാർ*


*ആദർശ വായനകൾ*

....................................


ശൈഖുനാ ഖുതുബി ഉസ്താദിൻ്റെ വഫാത്തിന് ശേഷം  തൊട്ടടുത്ത ദിവസം

തന്നെ  'അഖില' എന്നൊരു പ്രസ്ഥാനം

ഉടലെടുത്തിരുന്നു. അഖില സ്ഥാപകൻ്റെ ശിഷ്യഗണങ്ങളുടെ ബാഹുല്യം കണക്കാക്കിയാൽ തന്നെ

ആ പ്രസ്ഥാനം നിലനിന്നു പോകുമായിരുന്നു. 

വളരെപ്പെട്ടെന്ന് തന്നെ

അത് നിശ്ചലമാവുകയായിരുന്നു. ദേവ്ബന്ദിസമായിരുന്നു അതിലൂടെ ലക്ഷ്യമിടുന്നത്  എന്ന് കൃത്യമായും 

മനസ്സിലാക്കപ്പെട്ടിരുന്നു.


ദീർഘദർശിയും , മാർഗ്ഗദർശിയുമായിരുന്ന

മൗലാനാ ഖുതുബി മുഹമ്മദ് മുസ്‌ലിയാരുടെ  ആദർശ പ്രയാണങ്ങൾ  കേരള മുസ്‌ലിം ചരിത്ര പഠനങ്ങളുടെ പ്രധാന ഭാഗമാണ്. 

ജംഇയ്യത്തുൽ ഉലമാ എ ഹിന്ദ്,

തബ്ലീഗ് ജമാഅത്ത് ,

നൂരിഷ ത്വരീഖത്ത്

തുടങ്ങിയ വികലത പേറുന്ന സംഘങ്ങളെ

കൃത്യമായി നിരീക്ഷിച്ച്  സമൂഹത്തിന് ഉണർത്തലുകൾ നടത്തിയവരാണ് മഹാനവർകൾ .  

മൗലാനാ ഖുതുബിയുടെ

ആദർശ പാത നെഞ്ചിലേറ്റിയവരിൽ പ്രമുഖരാണ് അവിടുത്തെ പ്രിയശിഷ്യൻ കൂടിയായ സ്വദഖത്തുല്ലാഹ് മുസ്‌ലിയാർ.

പൊന്നാനി സരണിയുടെ ശക്തനായ വക്താവ് കൂടിയാണിവർ.


ലേഖനത്തിൻ്റെ ആമുഖത്തിൽ പറഞ്ഞ വിഷയത്തിലേക്ക്  തിരിച്ചു വരാം.


"ശംസുൽ ഉലമ ഖുതുബി ഉസ്താദ്(ന:മ:) 

വഫാതായതിൻ്റെ മൂന്നാം നാൾ 

( 3 0 - 1 - 68)

ശൈഖ് ഹസൻ ഹസ്റത്തിൻ്റെ നേതൃത്വത്തിൽ

അഖില രൂപീകരിച്ചു.


തക്ക സമയത്ത് വേണ്ടത് ചെയ്യാൻ ശംസുൽ ഉലമ ഖുതുബി ഉസ്താദ് ആശിർവദിച്ച പ്രിയ ശിഷ്യൻ സന്ദർഭത്തിനൊത്ത് 

സടകുടഞ്ഞുണർന്നു.

"നിങ്ങൾ അവനെ സഹായിക്കണമെന്ന് ' അവിടുന്ന് നിർദ്ദേശിച്ച രാമന്തളി സയ്യിദ് മുത്തു തങ്ങൾ സഹായവുമായെത്തി.

 

ഇരുവരും വടക്ക് മഞ്ചേശ്വരം 

മുതൽ ഒരു പര്യടനം നടത്തി. 

മതിയായ കാരണമില്ലാതെ 

പിറവി കൊണ്ട അഖിലക്കെതിരെ പണ്ഡിതന്മാരിൽ ബോധീകരണമായിരുന്നു ലക്ഷ്യം. അതിൻ്റെ മുന്നണിയിലുള്ള തൻ്റെ 

ശിഷ്യന്മാരെ നേരിൽ ചെന്ന് കണ്ട് അതിൽ നിന്നു രാജിവെക്കാൻ താജുൽ ഉലമ സദഖത്തുല്ല മുസ്‌ലിയാർ നിർദ്ദേശിച്ചു.


അല്ലാഹുവിൻ്റെ വിധി. മലപോലെ വന്ന വിപത്ത് മഞ്ഞു പോലെ ഉരുകി. 

അഖില നിഖിലം നശിച്ചു ."


സ്വദഖത്തുല്ലാഹ് മുസ്‌ലിയാരുടെ പ്രധാന ശിഷ്യൻ ബഹുമാനപ്പെട്ട നജീബ് മൗലവിയുടെ ഖുതുബി ഉസ്താദിനെ കുറിച്ചുള്ള പുതിയ രചനയിൽ നിന്നുമാണിത്.


ഈ രചനയിൽ തന്നെ തുടർ വിവരണങ്ങളായി എഴുതുന്നത്,

 വടക്കേ ഇന്ത്യയിൽ ബറേൽവികളല്ലാത്ത മുഴുവൻ പണ്ഡിതരിലും വഹാബി ബാധയേറ്റിട്ടുണ്ടെന്നും , സമസ്ത സമ്മേളനത്തിൽ ദേവ്ബന്ദ് മൗലവി 

ഖാരി ത്വയ്യിബ് വന്നപ്പോൾ അദ്ദേഹത്തോട് സ്വദഖത്തുല്ലാഹ് മുസ്‌ലിയാർ അറബിയിൽ സംസാരിച്ചപ്പോൾ അദ്ദേഹം ആൾ അല്പം പുത്തനാണെന്ന് സ്വദഖത്തുല്ലാഹ് മുസ്‌ലിയാർക്ക് മനസ്സിലാകുകയും ചെയ്ത കാര്യവും  , നൂരിഷാ ത്വരീഖത്തിൻ്റെ കെണിയിൽ വീഴാതെ ഖുതുബി ഉസ്താദും , സ്വദഖത്തുല്ലാ മുസ്‌ലിയാരും നിലപാടുകൾ സ്വീകരിച്ചതുമെല്ലാം വൈഷികമായി 

ആ രചനയിൽ കടന്നു വരുന്നുണ്ട്.


ബിദഈ പ്രതിരോധങ്ങൾക്ക്  കൂടുതൽ കരുത്ത് പകർന്ന അഷ്ഠ ശിരോ ഉലമാ കോൺഫറൻസ് ചരിത്രത്തിലെ സുപ്രധാന അധ്യായമാണ്. 

1953 മാർച്ച് 27 ന് പെരിന്തൽമണ്ണയിലായിരുന്നു ഇത് നടന്നത്. 

കേരളത്തിലെ ഏറ്റവും ഉന്നതരായ എട്ട് മഹാപണ്ഡിതരാണ് ഇതിന് നേതൃത്വം വഹിച്ചത്. അതിലെ പ്രധാനപ്പെട്ട വ്യക്തിത്വമായിരുന്നു. ശൈഖുനാ കെ.കെ.സ്വദഖത്തുല്ലാഹ്

മുസ്‌ലിയാർ . 


ബഹുമാന്യ നജീബ് മൗലവി

തൻ്റെ രചനയിൽ ഇത് വിശദീകരിച്ച് കൊണ്ട് എഴുതുന്നു.

" ഈ ബിദ്അത്തിൻ്റെ പാർട്ടികളിൽ കാര്യഗൗരവം തിരിയാതെ അകപ്പെട്ടിട്ടുള്ളവരെയും അകപ്പെടാനിടയുള്ള മറ്റുള്ളവരേയും അതിൽ നിന്നും ഗൗരവപൂർവ്വം അകറ്റുന്നതിനുള്ള ഒരു ബന്ധ വിഛേദ

നടപടിയാണിത്. തെറ്റുകളിൽ നിന്ന് മടങ്ങാനുതകുമെങ്കിൽ ഇങ്ങനെ ബന്ധം വിഛേദിക്കലും ,സംസാരം പോലും വെടിയലും ശർഇൽ തേടപ്പെട്ട ഒരു സുന്നത്തായി വരും.'


ആദർശ രംഗത്ത് 

ദിശാബോധം നൽകിയ

ശൈഖുനാ സ്വദഖത്തുല്ലാഹ് മുസ്‌ലിയാരുടെ വിജ്ഞാനഗേഹത്തിൽ നിന്നും വിദ്യനുകർന്ന പണ്ഡിതരുടെ ബാഹുല്യം ശ്രദ്ധേയമാണ്. ഉസ്താദുൽ അസാതീദ് ശൈഖുനാ ഒ .കെ . ഉസ്താദ് അവരിൽ പ്രമുഖരാണ്. 


ശൈഖുനാ ഖുതുബി ഉസ്താദിൻ്റെ 

പ്രിയ ശിഷ്യനായ ഉസ്താദ്

ഹി: 1405 

*ശഅബാൻ 18* ന്

( 1985 മെയ് 9 ) റബ്ബിൻ്റെ റഹ്മത്തിലേക്ക്

യാത്രയായി. റബ്ബ് സ്വീകരിക്കുമാറാകട്ടെ

അവിടുത്തെ ബറക്കത്തിനാൽ ഈമാനും,ഇൽമും ,ആരോഗ്യവും

നൽകി റബ്ബ് നമ്മെ

അനുഗ്രഹിക്കുമാറാകട്ടെ

ആമീൻ.


പ്രാർത്ഥനകളും , സ്മരണകളും നടത്തുക.


_അൽ ഫാതിഅ_


മുഹമ്മദ് സാനി നെട്ടൂർ

956 7785 655

No comments:

Post a Comment

മദ്ഹബിന് വിരുദ്ധമായി ഒരു ഹദീസ് കണ്ടാൽ

  *മദ്ഹബ് സ്വീകരിക്കൽ* -* ഇസ്ലാമിക ആദര്‍ശ പഠനത്തിന് ഇസ്ലാമിക് ഗ്ലോബല്‍ വോയ്സ് ബ്ലോഗ് ഉപയോഗപ്പെടുത്തുക*  https://islamicglobalvoice.blogspot....