Friday, January 21, 2022

തബ്ലീഗ് ജമാഅത്ത്: പൊള്ള വാദങ്ങൾ

 *ദേവ്ബന്ദികളുടെ*

*ദീനീ സേവനം*


   💢💢💢💢💢


(1)


ഹൈന്ദവോത്സവങ്ങളിലെ പഴവും, പൂരിയും വാങ്ങലും ഭുജിക്കലും അനുവദനീയം


(2)


മുഹറം പത്തിൽ ഹുസൈൻ(റ)ന്റെ പേരിലുള്ള മധുര പാനീയം നൽകൽ ഹറാം.


(3)


പതിനൊന്നാം രാവിലെ മുഹ് യിദ്ധീൻ, ശൈഖ്(റ)ന്റെ പേരിലുള്ള മധുര പലഹാരം കുഴിച്ചുമൂടുക.


തബ്ലീഗീ ജമാഅത്തുകാരുടെ പരമോന്നത നേതാവും ,ദേവ്ബന്ദീ പ്രസ്ഥാനത്തിന്റെ ശില്പികളിൽ ഒരാളുമായ റശീദ് അഹ്മദ് *ഗങ്കോഹിയുടെ*

ഫത് വകളിൽ നിന്ന് ചിലത് താഴെ വായിക്കാം.


" ഹൈന്ദവോത്സവങ്ങളിൽ പഴങ്ങളും ,പൂരിയും മറ്റും നൽകിയാൽ സ്വീകരിക്കലും ഭക്ഷിക്കലും അനുവദനീയമാകുന്നു.


{ഫതാവാ_റശീദിയ്യ: 

പേ:575}


പലിശപ്പണം കൊണ്ട് ഹൈന്ദവർ സംവിധാനിച്ച വെള്ളത്തിൽ നിന്ന് കുടിക്കുന്നതിന്ന് കുഴപ്പമില്ല.


{ഫതാവാ റശീദിയ്യ:

പേ:576}


മുഹറം പത്തിനോ 

മറ്റോ

സ്വഹീഹായ രിവായത്തിലൂടെ ഹുസൈൻ അലൈഹിസ്സലാമിനെ അനുസ്മരിക്കലും, 

മധുര പാനീയം നൽകലും ,അതിന്ന് വേണ്ടി പണം നൽകലും റവാഫിളുകളോട് സാദൃശ്യമുള്ളതിനാൽ എല്ലാം ഹറാമും പാടില്ലാത്തതുമാകുന്നു.


{ഫതാവാ റശീദിയ്യ:

പേ:139}


ഒരു ഉറൂസും ഒരു മൗലിദും ശരിയല്ല.

ഒരു ഉറൂസിലും ,

ഒരു മൗലിദിലും പങ്കെടുക്കുന്നത് ശരിയല്ല.


{ഫതാവാ റശീദിയ്യ:

പേ:134}


തബ്ലീഗീജമാഅത്തുകാരുടെ ഹകീമുൽ ഉമ്മ:യും, ദേവ്ബന്ദീ പണ്ഡിതനുമായ

അശ്റഫലി *ഥാനവി* പറയുന്നു.


" പതിനൊന്നാം രാവിന്റെ (ശൈഖ് മുഹ് യിദ്ധീ ൻ(റ)ന്റെ പേരിൽ ) മധുര പലഹാരം നൽകപ്പെട്ടാൽ അതു വാങ്ങി എവിടെയെങ്കിലും *കുഴിച്ചുമൂടുക.*


{കമാലാത്തെ അശ്റഫിയ്യ:പേ:210}


പ്രിയ വായനക്കാരെ!


സുന്നീ വിശ്വാസവും ,വഹാബി വിശ്വാസവും ഒന്നാണെന്ന് നുണ ഫത് വ നൽകിയ *ഗങ്കോഹിയുടേയും,* വിശ്വാസ രംഗത്ത് വഹാബികൾ നല്ല വരാണെന്ന് പറഞ്ഞ *ഥാനവിയുടേയും* അഭിപ്രായങ്ങളാണ് 

നാം വായിച്ചതെങ്കിൽ ഉത്തരേന്ത്യയിലെ ഹനഫികളും ഉന്നതരുമായ  മുസ് ലിം പണ്ഡിതരുടെ നിലപാടുകളും പാരമ്പര്യവും നമുക്ക് വായിക്കാം.


ശാഹ് അബ്ദുൽ അസീസ് ദഹ്ലവി(റ) മുറാദാബാദ് റഈസായിരുന്ന അലി മുഹമ്മദ് ഖാൻ എന്നവർക്ക് അയച്ച ഒരു കത്തിലെ സംഗ്രഹം ഇങ്ങനെ വായിക്കാം.


"മുഹറ മാസം പത്തിനോ, അതിനോടനുബന്ധ ദിവസങ്ങളിലോ ആയി സയ്യിദുനാ ഹുസൈൻ(റ)ന്റെ അനുസ്മരണ മജ്ലിസും, റബീഉൽ അവ്വൽ പന്ത്രണ്ടിന്ന് മൗലിദ് ശരീഫിന്റെ മജ്ലിസും ഇങ്ങനെ എന്റെ വീട്ടിൽ എല്ലാ വർഷവും രണ്ട് മജ്ലിസുകൾ സംഘടിപ്പിക്കാറുണ്ട്.

രണ്ട് മജ്ലിസുകളിലും

അന്നദാനമോ, അല്ലെങ്കിൽ ശീരിനിയോ സന്നിഹിതരായവർക്ക് വിതരണം ചെയ്യാറുമുണ്ട്."

ആശയസംഗ്രഹം


{അൻവാറേ സാത്വിഅ: പേ:328}


ശാഹ് അബ്ദുൽ അസീസ്(റ) 

"മാ ഉഹില്ല ലിഗൈരില്ലാ'' എന്ന ഗ്രന്ഥത്തിൽ എഴുതി.


" അന്നദാനവും, ശീരിനി വിതരണവും പണ്ഡിതരുടെ ഇജ്മാഅ' പ്രകാരം പുണ്യകർമ്മമാകുന്നു.''


{അൻവാറേ സാത്വിഅ: ദർബയാൻ മൗലൂദോഫാതിഹ:

പേ:370}

انوار ساطعہ دربيان

             مولود و فاتحہ 


മുഹറമാസത്തിൽ സ്വഹീഹായ രിവായത്തുകളിലൂടെ സയ്യിദുനാ ഹുസൈൻ(റ)നെ അനുസ്മരിക്കൽ ശാഹ് വലിയ്യുല്ലാഹി ദഹ്ലവി(റ) മുതൽ ശാഹ് ഇസ്ഹാഖ് ദഹ്ലവി (റ) വരെ  പതിവുണ്ടായിരുന്നു എന്ന് ദേവ്ബന്ദീ വിരോധിയും ലോക പ്രശസ്ത പണ്ഡിതനുമായ ശൈഖ് റഹ്മത്തുല്ല *കീറാനവി(റ)*

തഖ്ദീസുൽ വകീൽ അൻ തൗഹീനി റശീദി വൽ ഖലീൽ 

تقديس الوكيل عن توهين الرشيد والخليل

എന്ന ചരിത്ര പ്രസിദ്ധ ഗ്രന്ഥത്തിന്റെ തഖ് രീളിൽ വ്യക്തമാക്കിയിട്ടുണ്ട്.

(പേജ്: 449)

അൻവാറേ സാഥിഅ: എന്ന കനപ്പെട്ട ഗ്രന്ഥത്തിനും മഹാനവർകൾ തഖ് രീള് എഴുതിയിട്ടുണ്ട്.


*ഈ ഗ്രന്ഥങ്ങളെല്ലാം* *എഴുതപ്പെടുന്നത് ഇമാം അഹ്മദ് റസാഖാൻ (റ)* *രംഗത്ത് വരുന്നതിന്റെ എത്രയേ വർഷങ്ങൾക്ക്* *മുമ്പാണെന്നത് പ്രത്യേകം പ്രസ്താവ്യമത്രെ.*

........................................


മുഹമ്മദ് ഇസ്മാഈൽ അംജദി

മഹാരാഷ്ട്ര

9819631620

No comments:

Post a Comment

മദ്ഹബിന് വിരുദ്ധമായി ഒരു ഹദീസ് കണ്ടാൽ

  *മദ്ഹബ് സ്വീകരിക്കൽ* -* ഇസ്ലാമിക ആദര്‍ശ പഠനത്തിന് ഇസ്ലാമിക് ഗ്ലോബല്‍ വോയ്സ് ബ്ലോഗ് ഉപയോഗപ്പെടുത്തുക*  https://islamicglobalvoice.blogspot....