Sunday, January 16, 2022

കബറിന് മുകളിലുള്ള ഖൂബ്ബ പൊളിച്ചു മാറ്റണമെന്ന് ചിലർ ഫത്‌വ നൽകിയിട്ടുണ്ടോ.*

 📙📘📓📒📔📕📗


*സംശയാ നിവാരണം ക്ലാസ്സ്റൂം*

➖➖➖🔷🔶➖➖➖

*വഹാബികളുടെ തട്ടിപ്പ്*


*വഹാബികളുടെ ചോദ്യം*

*✏ ചോദ്യം* *70*

                                *ഇമാം  ഷാഫി(റ) കബറിന് മുകളിലുള്ള ഖൂബ്ബ പൊളിച്ചു മാറ്റണമെന്ന് ചിലർ ഫത്‌വ നൽകിയിട്ടുണ്ടോ.*        


*📚✍🏻ഉത്തരം*.      



      ഇമാമുനാ ശാഫിഈ(റ) യുടെ ഖുബ്ബവരെ എന്ന പരാമർശത്തെ അധികാരിച് അല്ലാമാ ശർവാണി(റ) എഴുതുന്നു 

ഈ ഫത്വവ തള്ളപ്പെടേണ്ടതാണ് കാരണം ഇമാം ശാഫിഈ(റ)യുടെ ഖുബ്ബ ഇബ്നു അബ്ദിൽ ഹകമിന്റെ വീട് വഖ്ഫ് ചെയ്യുന്നതിന് മുന്ബേഉള്ളതാണ്

*(ശർവനി 3/198)*ﻭﻫﻮ ﻣﺮﺩﻭﺩ ; ﻷﻥ ﻗﺒﺔ ﺇﻣﺎﻣﻨﺎ ﻛﺎﻧﺖ ﻗﺒﻞ ﺍﻟﻮﻗﻒ ﺩﺍﺭ ﺍﺑﻦ ﻋﺒﺪ ﺍﻟﺤﻜﻢ

    

                  ഖരാഫയിൽ നിർമിച്ച കെട്ടിടങ്ങൾ പൊളിച്ചു മാറ്റണമെന്ന ഫത്‌വ( അനധികൃതമായി കെട്ടിടം നിര്മിച്ചത്തിന്റെ നിജസ്ഥിതി അറിയപ്പെട്ടലാണെന്ന് വെക്കേണ്ടതാണ്.) നിജസ്ഥിതി അറിയില്ലെങ്കിൽ അവകാശത്തോടെ സ്ഥാപിച്ചതാണെന്നു വെച്ച് അത് അവിടെ നിർത്താവുന്നതാണ് . മുസ്ലിം നാടുകളിൽ ഉള്ള അന്യ മതസ്ഥരുടെ ദേവലായങ്ങളുടെ നിജസ്ഥിതി അറിയാത്തപ്പോൾ മുസ്ലിംകളുടെ കിഴിൽ താമസിക്കുന്ന അവർക്ക് അത് നാം അംഗുകാരിച്ചു കൊടുക്കാറുണ്ടല്ലോ . അതെ പോലെ വേണം ഇവയെയും കാണാൻ. സമുദ്രങ്ങളുടെയും വഴികളുടെയും ചാരത്തു നിർമിക്കപ്പെട്ട കെട്ടിടങ്ങളുടെ നിയമവും അതാണല്ലോ *(നിഹായ 8/371)* ﻭﻗﺪ ﺃﻓﺘﻰ ﺟﻤﺎﻋﺔ ﻣﻦ ﺍﻟﻌﻠﻤﺎﺀ ﺑﻬﺪﻡ ﻣﺎ ﺑﻨﻲ ﻓﻴﻬﺎ ، ﻭﻳﻈﻬﺮ ﺣﻤﻠﻪ ﻋﻠﻰ ﻣﺎ ﺇﺫﺍ ﻋﺮﻑ ﺣﺎﻟﻪ ﻓﻲ ﺍﻟﻮﺿﻊ ﻓﺈﻥ ‏[ ﺹ : 35 ‏] ﺟﻬﻞ ﺗﺮﻙ ﺣﻤﻼ ﻋﻠﻰ ﻭﺿﻌﻪ ﺑﺤﻖ ﻛﻤﺎ ﻓﻲ ﺍﻟﻜﻨﺎﺋﺲ ﺍﻟﺘﻲ ﺗﻘﺮ ﺃﻫﻞ ﺍﻟﺬﻣﺔ

ﻋﻠﻴﻬﺎ ﻓﻲ ﺑﻠﺪﻧﺎ ﻭﺟﻬﻠﻨﺎ ﺣﺎﻟﻬﺎ ، ﻭﻛﻤﺎ ﻓﻲ ﺍﻟﺒﻨﺎﺀ ﺍﻟﻤﻮﺟﻮﺩ ﻋﻠﻰ ﺣﺎﻓﺔ ﺍﻷﻧﻬﺎﺭ ﻭﺍﻟﺸﻮﺍﺭﻉ ،   نهاية

            നിഹായയുടെ പ്രസ്തുത പരാമർശം എടുത്ത് വെച്ച് അല്ലാമ ഷാർവാനി(റ) എഴുതുന്നു            ഈ വിശദീകരണം കൊണ്ട് ഇമാം ഷാഫിഇ (റ)യുടെ ഖുബ്ബവരെ എന്ന പരാമർശം തള്ളിപോവുന്നതാണ് *(ശർവാനി 3/197)*


        ﻗﻮﻟﻪ ﻭﻗﺪ ﺃﻓﺘﻰ ﺟﻤﻊ ﺇﻟﺦ ‏) ﺍﻷﻭﺟﻪ ﺧﻼﻑ ﻫﺬﺍ ﺍﻹﻓﺘﺎﺀ ﻣﺎ ﻟﻢ ﻳﺘﺤﻘﻖ ﺍﻟﺘﻌﺪﻱ ﻓﻲ ﺑﻨﺎﺀ ﺑﻌﻴﻨﻪ ﻭﺇﻻ ﻓﻤﺎ ﻣﻦ ﺑﻨﺎﺀ ﻟﻢ ﻳﺘﺤﻘﻖ ﺃﻣﺮﻩ ﺇﻻ ﻭﻫﻮ ﻣﺤﺘﻤﻞ ﻟﻠﻮﺿﻊ ﺑﺤﻖ ﻓﻠﻴﺘﺄﻣﻞ ﺳﻢ ﻭﺗﻘﺪﻡ ﻋﻦ ﺍﻟﻨﻬﺎﻳﺔ ﻣﺎ ﻳﻮﺍﻓﻘﻪ ‏( ﻗﻮﻟﻪ ﺣﺘﻰ ﻗﺒﺔ ﺇﻣﺎﻣﻨﺎ ﺍﻟﺸﺎﻓﻌﻲ ﺭﺿﻲ ﺍﻟﻠﻪ ﻋﻨﻪ ﺇﻟﺦ ‏) ﻫﺬﺍ ﺍﻹﻓﺘﺎﺀ ﻣﺮﺩﻭﺩ ﻷﻥ ﻗﺒﺔ ﺇﻣﺎﻣﻨﺎ ﻛﺎﻧﺖ ﻗﺒﻞ ﺍﻟﻮﻗﻒ ﺩﺍﺭ ﺍﺑﻦ ﻋﺒﺪ ﺍﻟﺤﻜﻢ ﻉ ﺵ


പ്രസ്തുത ഫത്‌വയെ അധികാരിച്ച് ഇബ്നു ഖാസിം(റ) എഴുതുന്നു  ഒരു കെട്ടിടത്തിന്റെ കാര്യത്തിൽ ആതിർ കവിയൽ ഉറപ്പാകത്തിരിക്കുമ്പോൾ     നല്ല അഭിപ്രായം ഈ ഫത്വവയുടെ മാറ്റമാണ്. അല്ലാത്ത പക്ഷം കാര്യം ഉറപ്പില്ലാത്ത ഏതൊരു കെട്ടിടവും അവകാശ പ്രകാരം എടുത്തതാകനുള്ള സാധ്യതയാണല്ലോ *(ഹാശിയാത്തു ഇബ്നിഖാസിം 3/198)*


          എന്നാൽ ഇമാം ശാഫിഈ(റ)യുടെ ഗുബ്ബ സ്ഥിതി ചെയ്യുന്നത് വഖ്ഫ്  ചെയ്ത സ്ഥലത്ത് അല്ലെന്നതാണ് യാഥാർഥ്യം .ഇക്കാര്യം അല്ലാമാ ഷാർവാനി(റ) വ്യക്തമാകുന്നത് കാണുക . ഇമാമുനാ ശാഫിഈ(റ)യുടെ ഗുബ്ബ അതിൽ നിന്ന് ഒഴിവാണ് . കാരണം ഇബ്നു അബ്ദിൽ ഹകമിന്റെ വീട്ടിലാണ് അത് സ്ഥിതി ചെയ്യുന്നത് .ഇമാം ശാഫിഈ(റ)യെ മറവുചെയ്യപ്പെട്ട സ്ഥലം അന്ന് തമാസമുള്ളതായിരുന്നു. ഇമാം ശാഫിഈ(റ)യുടെ ജാനസ അങ്ങായിലൂടെ കൊണ്ടുവന്നു അവിടെ വെക്കുകയാണുണ്ടായത് . പാർവ്വത്തിന്റെ അടിവരത്തുള്ള സ്ഥലമാണ് പൊതു സ്മശാനമക്കപ്പെട്ടത്. അതിനാൽ ഇതിനെതിരായി പറയുന്നവരെ പരിഗണിക്കേണ്ടതില്ലലോ 

        ഒരു സ്ഥലത്തു പണിത കെട്ടിടത്തിന്റെ നിജസ്ഥിതി അറിയുന്ന രൂപത്തിലേക്കാണു ഇബ്നു അബ്ദിസ്സലാം കൊടുത്ത ഫത്വവാ ബാധകമാവുന്നത് .ഇനി കെട്ടിടം പണിതത് ഒരു സ്ഥലം സ്മശാനമായി വഖ്ഫ് ചെയ്യുന്നതിന്റെയോ മുമ്പാണെന്നോ ശേഷമാണെന്നോ എ നറിയപ്പെടാത്ത സാഹചര്യത്തിൽ അവകാശത്തോടെ നിര്മിച്ചതാണെന്നു വച്ച് അതവിടെ നിലനിർത്താവുന്നതാണ് . മുസ്ലിം നാടുകളിൽ ഉള്ള അന്യ മതസ്ഥരുടെ ദേവാലയങ്ങളുടെ നിജസ്ഥിതി അറിയാത്തപ്പോൾ മുസ്ലിംകളുടെ കിഴിൽ താമസിക്കുന്ന അവർക്ക് അത് നാം അംഗുകാരിച്ചു കൊടുക്കാറുണ്ടല്ലോ അതെ പോലെ വേണം ഇവയെയും കാണാൻ. സമുദ്രങ്ങളുടെയും വഴികളുടെയും ചാരത്തു നിർമിക്കപ്പെട്ട കെട്ടിടങ്ങളുടെ നിയമവും അതാണല്ലോ  *(ശർഖാവി 1/354)*

                                ഈ പറഞ്ഞതെല്ലാം പൊതു ശ്മശാനത്ത് ബിൽഡിംഗ് നിർമിക്കുമ്പോൾ മറ്റുള്ളവരുടെ അവകാശം ഒരാൾ കൈവശം ചെയ്യൽ ഉണ്ട് അത് പാടില്ല എന്ന അടിസ്ഥാനനത്തിൽ ആണ് 

മഹാന്മാരുടെ കബറിന്മേൽ ഖുബ്ബയുണ്ടാകൽ തെറ്റായത് കൊണ്ടല്ല  

    ഇമാം ഷാഫി(റ) തന്നെ ഉമ്മിൽ പൊതു സ്മശാനതല്ലാതെ നിർമിക്കപ്പെട്ട ഗുബ്ബ പൊളികേണ്ടതില്ല എന്ന് വ്യക്തമാക്കിയിട്ടുണ്ട് 

  

*📚✍🏻ഷാഫി ഇമാം(റ) പറയുന്നു*

      മരിച്ചവർ ജീവിത കാലത്തു അവരുടെ ഉടമസ്‌തദയിൽ ഉള്ളതോ അനന്തരവകാശികളുടെ ഉടമസ്ഥതയിൽ ഉള്ളതോ ആണെങ്കിൽ കബറിന് മേൽ നിര്മിക്കപ്പെട്ടത് പൊളിക്കപെടരുത് . അനധികൃതമായി അവകാശമില്ലാതെ നിർമിച്ചലാണ് പൊളിക്കപ്പെടേണ്ടത് 

ജാനങ്ങളെ പ്രയാസപ്പെടുത്തുന്ന നിലക്ക് മറ്റുള്ളവരെ മറമാടപെടാൻ കഴിയാതെ ഖബറിന്റെ സ്ഥലം ജനങ്ങളെ  മേൽ തടയലുള്ളത് കൊണ്ടാണ് പൊളിയെ പറ്റി പറയുന്നത്

فإن كانت القبور في الأرض يملكها الموتى في حياتهم أو ورثتهم بعدهم ، لم يهدم شيء أن يبنى منها ، وإنّما يُهدم إن هدم ، مالا يملكه أحد ، فهدمه لئلاّ يحجر على النّاس موضع القبر ، فلا يُدفن فيه أحد ، فيضيق ذلك بالنّاس  )كتاب الأم للشافعي : ج 2 ص 631( .

*📚✍🏻ഇമാം ഇബ്നുഹജർ(റ) തന്നെ തുഹ്ഫയിൽ പറയുന്നത് കാണുക*

      പുണ്യകര്മങ്ങളെ കൊണ്ട് വാസിയത്ത് സ്വഹീഹാവുന്നതാണ് പുണികര്മങ്ങൾക്ക് ഉദാഹാരണം പള്ളിപരിലാനം , പണ്ഡിതന്മാർ പോലെത്തവരുടെ ഖബറിൻ മേൽ ഖുബ്ബ നിർമിക്കുക പോലെയുള്ളവ ചെയ്യലാ/1]  وشمل عدم المعصية القربة كبناء مسجد ولو من كافر ونحو قبة على قبر نحو عالم في غير مسبلة وتسوية قبره ولو بها3, 6:4: تحفة المحتاجഇതിൽ നിന്ന് മഹാന്മാരുടെ ഖബറിൽ മേൽ ഖുബ്ബ ആരും വിരോധിച്ചിട്ടില്ല അതിൽ തർക്കമില്ല എന്നും മാനസ്സിലാകാം

    അത് പൊതുസ്മശാനത്താവുമ്പോൾ മറ്റുള്ളവരുടെ അവകാശം അനധികൃതമായി എടുക്കൽ ഉള്ളത് കൊണ്ട് ചിലർ പാടില്ല എന്ന് പറഞ്ഞിട്ടുണ്ട്    

    മഹാന്മാർക്ക് ചില അവകാശമുള്ളത് കൊണ്ട് അവരെ ബഹുമാനിക്കലും അവരെ സിയാറത്തിന് വരുന്നവർക് സൗകര്യപെടുത്താലും പരിഗണിച്ചു അത് അനാധികൃതമാവില്ല എന്നാണ് പണ്ഡിതന്മാർ ധാരാളം ആളുകളുടെ വീക്ഷണം .

മുല്ലാ അലിയ്യുൽ ഖാരി മിശ്കാത്തിന്റെ വ്യാഖ്യാനത്തിൽ പറയുന്നത് കാണുക

ജനങ്ങൾ സിയാറത്ത് ചെയ്യാനും ഇരുന്ന് വിശ്രമിക്കാനും വേണ്ടി പ്രസിദ്ധരായ പണ്ഡിതന്മാരുടെയും മശാഇഖുമാരുടെയും ഖബറുകൾക്ക് മുകളിൽ കെട്ടിടം പണിയുന്നതിനെ സലഫുകൾ അനുവദിച്ചിരുന്നു  *(മിർഖാത്ത് 2/372)*

ﻭﻓﻲ ﺷﺮﺡ ﺍﻟﺘﻮﺑﺸﺘﻲ ﻋﻠﻰ ﺍﻟﻤﺼﺎﺑﻴﺢ : ﻭﻗﺪ ﺃﺑﺎﺡ ﺍﻟﺴﻠﻒ ﺍﻟﺒﻨﺎﺀ ﻋﻠﻰ ﻗﺒﻮﺭ ﺍﻟﻤﺸﺎﻳﺦ ﻭﺍﻟﻌﻠﻤﺎﺀ ﺍﻟﻤﺸﻬﻮﺭﻳﻦ ﻟﻴﺰﻭﺭﻫﻢ ﺍﻟﻨﺎﺱ ﻭﻟﻴﺴﺘﺮﻳﺤﻮﺍ ﺑﺎﻟﺠﻠﻮﺱ ﻓﻴﻬﺎ ﺍﻫـ

📚 ✍🏻 *ഇമാം ബുജൈരിമി പറയുന്നു*

  പൊതുസ്മശാനത്ത് നിർമാണം പാടില്ല എന്ന് പറയുന്നത് മയ്യത്ത് മഹാന്മാരിൽ പെടാതിരിക്കുമ്പോയാണ് . അത്കൊണ്ടാണ് സിയറത്ത് സജീവമാകാനും ബറകത്തെടുക്കാനും മഹാന്മാരുടെ ഖബർ പരിപ്പാലിക്കാൻ വസിയത്ത് ചെയ്യൽ അനുവദിനിയമാണെന്ന് പറയുന്നത് 

*(ബുജൈരിമി 1/496)*

ﻭﻓﻲ ﺣﻮﺍﺷﻲ ﺍﻟﺒﺤﻴﺮﻣﻲ ﻋﻠﻰ ﺷﺮﺡ ﺍﻟﺨﻄﻴﺐ ﻋﻠﻰ ﻣﺘﻦ ﺃﺑﻲ ﺷﺠﺎﻉ : ﻭﻟﻮ ﻭﺟﺪﻧﺎ ﺑﻨﺎﺀ ﻓﻲ ﺃﺭﺽ ﻣﺴﺒﻠﺔ ﻭﻟﻢ ﻳﻌﻠﻢ ﺃﺻﻠﻪ ﺗﺮﻙ ﻻﺣﺘﻤﺎﻝ ﺃﻧﻪ ﻭﻗﻊ ﺑﺤﻖ ﻗﻴﺎﺳﺎً ﻋﻠﻰ ﻣﺎ ﻗﺮﺭﻭﻩ ﻓﻲ ﺍﻟﻜﻨﺎﺋﺲ . ﻧﻌﻢ ﺍﺳﺘﺜﻨﻰ ﺑﻌﻀﻬﻢ ﻗﺒﻮﺭ ﺍﻷﻧﺒﻴﺎﺀ ﻭﺍﻟﺸﻬﺪﺍﺀ ﻭﺍﻟﺼﺎﻟﺤﻴﻦ ﻭﻧﺤﻮﻫﻢ ﻗﺎﻝ ﺍﻟﺒﺮﻣﺎﻭﻱ . ﻭﻋﺒﺎﺭﺓ ﺍﻟﺮﺣﻤﺎﻧﻲ : ﻧﻌﻢ ﻗﺒﻮﺭ ﺍﻟﺼﺎﻟﺤﻴﻦ ﻳﺠﻮﺯ ﺑﻨﺎﺅﻫﺎ ﻭﻟﻮ ﺑﻘﻴﺔ ﻹﺣﻴﺎﺀ ﺍﻟﺰﻳﺎﺭﺓ ﻭﺍﻟﺘﺒﺮﻙ ﻗﺎﻝ ﺍﻟﺤﻠﺒﻲ ﻭﻟﻮ ﻓﻲ ﻣﺴﺒﻠﺔ ﻭﺃﻓﺘﻰ ﺑﻪ ﻭﻗﺎﻝ ﺃﻣﺮ ﺑﻪ ﺍﻟﺸﻴﺦ ﺍﻟﺰﻳﺎﺩﻱ ﻣﻊ ﻭﻻﻳﺘﻪ ﺍﻫـ

  🌴🌴🌴🌴🌴🌴🌴


_*ദുആ വസിയ്യത്തൊടെ സംശയാനിവാരണം*_ *ഇസ്ലാമിക് റൂമിനു വേണ്ടി അസ്ലം കാമിൽ സഖാഫി പരപ്പനങ്ങാടി*

*+91 81294 69100*


  🔹🔹🔹🔹🔹🔹🔹

No comments:

Post a Comment

മദ്ഹബിന് വിരുദ്ധമായി ഒരു ഹദീസ് കണ്ടാൽ

  *മദ്ഹബ് സ്വീകരിക്കൽ* -* ഇസ്ലാമിക ആദര്‍ശ പഠനത്തിന് ഇസ്ലാമിക് ഗ്ലോബല്‍ വോയ്സ് ബ്ലോഗ് ഉപയോഗപ്പെടുത്തുക*  https://islamicglobalvoice.blogspot....