Monday, October 19, 2020

നബിദിനാഘോഷം ഇസ്ലാമികം*

 



അഹ്ലുസ്സുന്നയുടെ ആദർശ പഠനത്തിന്  ഇസ്ലാമിക് ഗ്ലോബൽ വോയ്സ് ബ്ലോഗ് ഉപയോഗപ്പെടുത്തുക

https://islamicglobalvoice.blogspot.in/?m=

*അസ് ലം കാമിൽ സഖാഫി

 പരപ്പങ്ങാടി*


*നബിദിനാഘോഷം ഇസ്ലാമികം*

-

*ഇന്ന്  നടത്തുന്ന  മൗലിദ് പരിപാടി എന്താണ്  ?   അത് പുണ്യമാണോ*?


മറുപടി 


 ഇന്നത്തെ മൗലിദ് സദസ്സ് കൊണ്ട് ലക്ഷ്യമാക്കുന്നത് 

തിരുനബി സ്വ യുടെ മദ്ഹുകൾ പറയുകയും  പ്രഭാഷണങ്ങൾ നടത്തുകയും അവിടത്തെ  അപദാനങ്ങൾ പ്രകീർത്തിക്കുന്ന

ഗാനം ആലപിക്കുക

 സദസുകൾ സങ്കടിപ്പിക്കുക  

അവിടന്ന് ലോകത്ത് ഭൂജാതനായതിൻറെ പേരിൽ ആഹ്ലാദം പ്രകടിപ്പിക്കുക  സന്തോഷം പ്രകടിപ്പിക്കുക

  അതിനുവേണ്ടി അള്ളാഹുവിനെ നന്ദി രേഖപ്പെടുത്തുകഎന്നിവയാണ് മൗലിദ് പരിപാടി കൊണ്ട് ലക്ഷ്യമാക്കുന്നത് '

 ഇത്തരം കാര്യങ്ങളെല്ലാം  പ്രതിഫലാർഹമാണ് എന്നതിൽ സംശയമില്ല.

അത് റബീഉൽ അവ്വൽ മാസത്തിൽ പറ്റില്ല  എന്ന് പറയുന്നത്  വങ്കത്തമാണ് ' എങ്കിൽ പിന്നെ അവിടുത്തെ മഹത്വം പറയുന്ന സദസ്സുകൾ മറ്റു മാസങ്ങളിൽ പറ്റുമോ എന്ന് ചോദിച്ചാൽ വഹാബി പുരോഹിതന്മാർ എന്തു മറുപടിയാണ് പറയുക?

മറ്റു മാസങ്ങളിൽ പറ്റുന്ന കാര്യം റബീഉൽ അവ്വലിൽ മാത്രം പറ്റില്ല എന്നാണൊ മറുപടി?

ഈ മാസത്തിൽ മാത്രമേ അവിടുത്തെ മദ്ഹ് പറയുകയും  ചെയ്യുന്ന  മൗലിദ് സദസ്സുകൾ  പ്രകീർത്തന സദസ്സുകൾ  പാടുള്ളൂ എന്ന് നാം പറയുന്നില്ല.  ഏത് മാസവും  ഏത്  ദിവസവും സംഘടിപ്പിക്കുന്നതാണ് . അതുകൊണ്ട് ഏത് മാസവും ഏത്  ദിവസവും സംഘടിപ്പിക്കാവുന്ന  ഒരു കാര്യം ഈ മാസത്തിൽ ചെയ്തു എന്നതിൻറെ പേരിൽ ആക്ഷേപിക്കപ്പെട്ടതാവുകയില്ല. 


അവിടത്തെ പ്രകീർത്തന സദസ്സുകൾ  സഹാബത്ത് നടത്തിയിട്ടുണ്ട്  

 തിരു നബി സ്വല്ലല്ലാഹു അലൈഹിവസല്ലമ തങ്ങൾ തന്നെ നടത്തിയിട്ടുണ്ട് അവിടെനിന്ന് അംഗീകാരം നൽകിയിട്ടുണ്ട് '

സഹീഹുൽ ബുഖാരി മുസ്‌ലിം അടക്കമുള്ള ഹദീസുകളിൽ വന്നതാണ് 'താബിഉകളും സലഫുസ്വാലിഹ് കളും ഇത് നിർവഹിക്കുകയും ചെയ്തിട്ടുണ്ട് 'അതിന് ധാരാളം പ്രമാണങ്ങൾ നമുക്ക് കാണാൻ സാധിക്കും 'ഇതെല്ലാം  അത് റബഹുൽഅവ്വൽ നടത്തി എന്നതിൻറെ പേരിൽ ഒരിക്കലും തന്നെ തിന്മയായി മാറുകയില്ല .

*അതിന് ജന്മദിനാഘോഷം എന്ന് പേരിട്ടു എന്നതിൻറെ പേരിൽ അത് തെറ്റാണെന്ന് പറയാൻ സാധ്യമല്ല* ' ഒരു കാര്യം നന്മയും തിന്മയും ആയി മാറുന്നത് അതിൻറെ പേര് നോക്കിയല്ല'  അതിൽ പ്രവർത്തിക്കുന്ന കാര്യങ്ങൾ നന്മ യാണെങ്കിൽ പേര്  എന്ത് നൽകിയാലും അത് നന്മ തന്നെയാകും. ഇസ്ലാമിക പ്രമാണങ്ങൾക്ക് വിരുദ്ധമാകാതിരുന്നാൽ മതി എന്ന് മാത്രം .


അവിടുത്തെ പ്രകീർത്തന സദസ്സുകൾ സംഘടിപ്പിക്കുന്നത്  ഏത് പ്രമാണത്തിന് വിരുദ്ധമാണെന്ന് വിമർശകർ തെളിയിക്കേണ്ടതാണ് ' അവിടത്തെ ജന്മത്തിൽ സന്തോഷവും ആഹ്ലാദവും പ്രകടിപ്പിക്കുന്നത് ഏത് ആയത്തിന് ഏത് ഹദീസിന് വിരുദ്ധമാണെന്ന് ഇവർ വ്യക്തമാക്കേണ്ടതാണ്.


'*അവിടത്തെ പ്രകീർത്തന സദസ്സുകൾ സംഘടിപ്പിച്ചത് പേരിൽ അവിടുന്ന് നമ്മെ ആക്ഷേപിക്കുകയോ  അല്ലാഹുവിൻറെ ഹബീബ് ന്റെ മഹത്വങ്ങൾ നാം പറയുകയും  ജന്മത്തിൽ സന്തോഷം പ്രകടിപ്പിക്കുകയും ചെയ്തതിന് പേരിൽ അള്ളാഹു നമ്മെ നരകത്തിലേക്ക് തള്ളിവിടുകയും ചെയ്യും എന്ന് ഒരിക്കലും നമുക്ക് ഊഹിക്കാൻ സാധ്യമല്ല .എന്തിനു വേണ്ടി എൻറെ ഹബീബിനെ നീ പ്രകീർത്തിച്ചു എന്തിനു വേണ്ടി അവിടുത്തെ ജന്മത്തിനു സന്തോഷിച്ചു എന്ന് ചോദിച്ചു കൊണ്ട് അള്ളാഹു ഒരിക്കലും തന്നെ സിക്ഷിക്കുകയില്ല. അള്ളാഹു നമുക്ക് പ്രതിഫലം നൽകുക മാത്രമേ ചെയ്യുകയുള്ളൂ*.

'

.സ്വഹാബത്ത് അവിടത്തെ പ്രകീർത്തന സദസ് പള്ളിയിൽ തന്നെ സംഘടിപ്പിക്കുകയും അതിനുവേണ്ടി ഹസ്സാനുബ്നു  സാബിത് റ ന്  ഒരു സ്റ്റേജ് കെട്ടി കൊടുക്കുകയും തിരുനബി സ്വ അതു പ്രോത്സാഹിപ്പിക്കുകയും പരിശുദ്ധാത്മാവിനെ കൊണ്ട് അങ്ങേരെ അല്ലാഹു ശക്തി പെടുത്തട്ടെ  എന്ന് പറഞ്ഞു പ്രാർത്ഥിച്ചു കൊടുക്കുകയും ആണ് ചെയ്തിട്ടുള്ളത് ..


മറ്റൊരു സ്വഹാബി അവിടുത്തെ പ്രകീർത്തിച്ചതിന്റെ

. പേരിൽ അവിടുത്തെ പുതപ്പ് സമ്മാനമായി നൽകി കൊണ്ട് അതിന് അവിടുന്ന് പ്രോത്സാഹിപ്പിക്കുകയാണ് ചെയ്തിട്ടുള്ളത്.


അമ്പിയാക്കളെ പ്രകീർത്തിക്കുന്ന വലിയൊരു സദസ്സ്സഹാബികൾ സംഘടിപ്പിക്കുകയും പിന്നീട് അവിടുന്ന് സദസ്സിലേക്ക് കടന്നുവരികയും ചെയ്തപ്പോൾ  അതിന് അംഗീകാരം നൽകുകയും  അവിടത്തെ മഹത്വങ്ങൾ പറഞ്ഞു കൊടുത്തുകൊണ്ട് അവരുടെ  കൂടെ  തങ്ങൾ  അവിടത്തെ മൗലിദ് പാരായണം ചെയ്തു جججج സന്തോഷം ചെയ്ത്സന്തോഷിക്കുകയാണ് ചെയ്തത്


*അമലുൽ മൗലിദ്*


നബി സ്വ ജന്മത്തിന്റെ പേരിൽ  സന്തോശിക്കണമെന്ന് ഖുർആനിലുണ്ടോ ?


മറുപടി


നബി സ്വ ജനിച്ചതിന്റെ പേരിൽ അവിടന്ന് ഈ ലോകത്തേക്ക് ഭൂജാതരായതിന്റെ പേരിൽ ഏത് മുസ്ലിമിനാ സന്തോശിക്കാതിരിക്കാൻ സാധിക്കുക


വിശുദ്ധ ഖുർആനിൽ അല്ലാഹു പറയുന്നു. അല്ലാഹുവിൻറെ റഹ്മത്ത് കൊണ്ട് അവർ ആഹ്ലാദിക്കുകട്ടെ സന്തോഷിക്കട്ടെ അത് അവർ ഒരുമിച്ചു കൂടുന്നതിൽ ഏറ്റവും ഉത്തമമാണ്

യൂന്സ് 58


[سورة يونس (١٠) : الآيات   الى ٥٨]

َ

قُلْ بِفَضْلِ اللَّهِ وَبِرَحْمَتِهِ فَبِذلِكَ فَلْيَفْرَحُوا هُوَ خَيْرٌ مِمَّا يَجْمَعُونَ (٥٨)


ചോദ്യം


*ഇവിടെ റഹ്മത്തിനാൽ ഉദ്ധേശ്യം നബി സ്വ യാണന്ന് ആരാ പറഞ്ഞത്*



ഈ റഹ്മത്ത് എന്ന് പറഞ്ഞാൽ നബി സ്വ ആണെന്ന് ഇബ്നു അബ്ബാസ് റ തഫ്സീർ പറയുന്നു

🔻


وَأخرج أَبُو الشَّيْخ عَن ابْن عَبَّاس رَضِي الله عَنْهُمَا فِي الْآيَة قَالَ: فضل الله الْعلم وَرَحمته مُحَمَّد صلى الله عَلَيْهِ وَسلم قَالَ الله تَعَالَى (وَمَا أَرْسَلْنَاك إِلَّا رَحْمَة للْعَالمين) (الْأَنْبِيَاء الْآيَة 107)الدرر المنثور 4-367 روح المعاني 11-141


اخرج الخطيب وابن عساكر عن عباس رضي الله عنه  قل بفضل الله قال النبي صلي الله عليه وسلم   الدرر المنثور 4-367 روح المعاني 11-141

  وقال فيما روي الضحاك عنه الفضل العلم والرحمة محمد صلى الله عليه وسلم البحر المحيط 5-171


നബി സ്വ ഈ ലോകത്തേക്കയച്ച റഹ്മത്താണെന്ന് ഖുർ ആൻ തന്നെ പടിപ്പിക്കുന്നു….

🔻📃

(وَمَآ أَرْسَلْنَاكَ إِلاَّ رَحْمَةً لِّلْعَالَمِينَ)


മുഹമ്മദ് നബിയാകുന്ന അനുഗ്രഹത്തെ എേറ്റെടുത്തവൻ ദുന്യാവിലും ആഖിറത്തിലുംവിജയിച്ചു അല്ലാത്തവൻ പരാചയപ്പെട്ടു…. ….. ഈ ആയത്തിൻ റ്റെ വിഷദീകരണത്തിൽ…….തഫ്സീർ ഇബ്നു കസീർ


👇 وقوله: وَما أَرْسَلْناكَ إِلَّا رَحْمَةً لِلْعالَمِينَ يُخْبِرُ تَعَالَى أَنَّ اللَّهَ جَعَلَ مُحَمَّدًا صَلَّى اللَّهُ عَلَيْهِ وَسَلَّمَ رَحْمَةً لِلْعَالَمِينَ أَيْ أَرْسَلَهُ رَحْمَةً لَهُمْ كُلِّهِمْ فَمَنْ قَبِلَ هَذِهِ الرَّحْمَةَ وَشَكَرَ هَذِهِ النِّعْمَةَ سَعِدَ فِي الدُّنْيَا وَالْآخِرَةِ وَمَنْ رَدَّهَا وَجَحَدَهَا خَسِرَ فِي الدُّنْيَا وَالْآخِرَةِ….تفسير ابن كثير


എന്താണ് മൗലിദ് പരിപാടി ?

അതിൻറെ വിധി എന്ത് ?


മറുപടി


ഇമാം സുയൂത്വി റ യോട് ഇതേ ചോദ്യവും അദ്ദേഹം നൽകിയ മറുപടിയും കാണുക 


سئل عن عمل المولد النبوي في شهر ربيع الأول ما حكمه من حيث الشرع وهل هو محمود أو مذموم وهل يثاب فاعله أو لا قال والجواب عندي أن أصل عمل المولد الذي هو اجتماع الناس وقراءة ما تيسر من القرآن ورواية الأخبار الواردة في مبدأ أمر النبي صلى الله عليه وسلم وما وقع في مولده من الآيات ثم يمد لهم سماط يأكلونه وينصرفون من غير زيادة على ذلك من البدع الحسنة التي يثاب عليها صاحبها لما فيه من تعظيم قدر النبي صلى الله عليه وسلم وإظهار

الفرح والاستبشار بمولده الشريف

റബീഉൽ അവ്വൽ മാസത്തിൽ നബിസല്ലല്ലാഹു അലൈഹി വസല്ലമയുടെ മൗലിദ് പരിപാടി നടത്തുന്നതിന് വിധി എന്ത് ?

ശറഇൻറെ ഭാഗത്തിലൂടെ അത് പുണ്യമാണോ ? ആക്ഷേപാർഹമാണോ ?   അത് നിർവഹിക്കുന്നവന്ന് പ്രതിഫലം ലഭിക്കുമോ  ഇല്ലയോ ?


മറുപടി


ജനങ്ങൾ ഒരുമിച്ചു കൂടുക 

കഴിയുന്നത്ര ഖുർആൻ പാരായണം ചെയ്യുക .നബി തങ്ങളുടെ തുടക്കത്തെ പറ്റിയും അവിടുത്തെ ജന്മദിനത്തിലെ അത്ഭുതത്തെ പറ്റിയും വന്ന   ഹദീസുകൾ പറയുക

പിന്നെ ഭക്ഷണം കഴിച്ചു പിരിഞ്ഞു പോരുക (തിന്മയായ ]  മറ്റൊന്ന് വർദ്ധിപ്പിക്കുന്ന ഇല്ല .*ഇതാണ് മൗലിദ് പരിപാടി എന്ന് പറയുന്നത്* .*ഇത് നല്ല ഒരു ആചാരമാണ്  അത് ചെയ്യുന്നവന്ന് പ്രതിഫലം ലഭിക്കുകയും ചെയ്യും*.-*കാരണം അതിൽ നബി സല്ലല്ലാഹു അലൈഹിവസല്ലമയുടെ മഹത്വങ്ങൾ ബഹുമാനിക്കലുംഅതിൽ നബി സല്ലല്ലാഹു അലൈഹിവസല്ലമയുടെ മൗലിദ് കൊണ്ട് ജന്മദിനം കൊണ്ട് സന്തോഷവും ആഹ്ലാദവും പ്രകടിപ്പിക്കൽ ഉണ്ട്* . ( അൽ ഹാവി )


നബിദിനത്തിൽ ചെയ്യേണ്ട കാര്യങ്ങൾവിവരിച്ചു

സ്വഹീഹുൽ ബുഖാരിയുടെ യുടെ  ലോകപ്രശസ്ത വ്യാഖ്യാനമെഴുതിയ ലക്ഷക്കണക്കിന് ഹദീസുകൾ മനഃപാഠമുള്ള ഹാഫിളുദ്ധുൻ യാ ശൈഖുൽ ഇസ്‌ലാം ഇബന് ജറുൽ അസ്ഖലാനി റ പറയുന്നു.

ഖുർആൻ  പാരായണം , അന്നദാനം , ദാനധർമ്മം , നന്മ ചെയ്യാൻ പ്രോൽസാഹനം നൽകുന്ന , നബി ( صلى الله عليه وسلم ) യുടെ പ്രശംസാഗീതങ്ങൾ  തുടങ്ങി അല്ലാഹുവിനുള്ള നന്ദിപ്രകടന മായി വിലയിരുത്താൻ പറ്റുന്ന വിഷയങ്ങളാണ് നബിദിനവുമായി ബന്ധപ്പെട്ട് സംഘടിപ്പിക്കേണ്ട പരിപാടികൾ . ആ ദിവസ  ത്തിൽ സന്തോഷമുണ്ടെന്ന് കാണിക്കുന്ന അനുവദനീയമായ ഗാനങ്ങളും ആലപിക്കാവുന്നതാണ് . ഹറാമോ കറാഹത്താ ഖിലാഫുൽ ഔലയോ ആയത് ഒഴിവാ ക്കണം . ( 



അൽഹാവീലിൽ ഫതാവാ 1/190 ) ഇതേ ആശയം ശൈഖുൽ ഇസ്‌ലാം ഇബന് ജറുൽ അസ്ഖലാനി റ പറഞ്ഞതായി അദ്ധേഹത്തിന്റെ അരുമ ശിഷ്യൻ ഹാഫിളു സഖാവി ഫതാവയിൽ രേഖപെടുത്തിയിട്ടുണ്ട്.



*നബി സ്വ  അവിടത്തെ ജന്മത്തിൽ സന്തോശിച്ചുട്ടുണ്ടോ* ?

ഒരുകാരക്കയെങ്കിലുംവിതരണം ചെയ്തിട്ടുണ്ടോ* ?


മറുപടി


ഇമാം ഹാഫിളു സുയൂത്വി റ പറയുന്നു


 ജന്മദിനാ ഘോഷത്തിന് മറ്റൊരടിസ്ഥാനം ഞാൻ കണ്ടെത്തിയിരിക്കുന്നു . അനസ് ( റ ) വിൽ നിന്ന് ഇമാം ബൈഹഖി ( റ ) നിവേദനം ചെയ്ത ഹദീസാണിത് . പ്രവാ ചകത്വലബ്ധിക്കുശേഷം നബി ( صلي الله عليه وسلم) തന്നെ തൊട്ട് അഖീഖ അറുക്കുകയുണ്ടായി . നബി (صلي الله عليه وسلم ) ജനിച്ചതിന്റെ ഏഴാം നാൾ അ ബ്ദുൽ മുത്തലിബ് നബി  صلي الله عليه وسلم

യുടെ അഖീഖ കർമ്മം നിർവ്വഹിച്ചതായി സ്ഥിര പ്പെട്ടിട്ടുണ്ട് . ആവർത്തിച്ചുചെയ്യുന്ന ഒരു കർമ്മമല്ല അഖിഖ അതിനാൽذ ലോകാന്ഗ്രഹിയായി തന്നെ സ്രഷ്ടിച്ചതിന് അല്ലാഹുവിന് നന്ദികാണിക്കുന്നതിന്റെ ഭാഗമാ യും തന്റെ സമുദായത്തെ പഠിപ്പിക്കാനുമാണ് നബി صلي الله عليه وسلم അറുത്തു കൊടുത്തതെന്ന് മനസ്സിലാക്കാം . അതേ ലക്ഷ്യത്തിനായി നബി ( صلي الله عليه وسلم ) തന്റെ മേൽ സ്വലാത്ത് ചൊല്ലി യിരുന്നു . ആകയാൽ സമ്മേളിച്ചും അന്നദാനങ്ങൾ  നിർവ്വഹിച്ചും നബി ( صلي الله عليه وسلم യുടെ  ജനനം.കൊണ്ട് നന്ദിപ്രകടിപ്പിക്കലും സന്തോഷപ്രകടനം നടത്തലും അതും നമുക്ക് സുന്നത്താണ്

അൽ ഹാവി 1 / 196


ഇമാം സുയൂത്വി ( റ ) യുടെ സമർത്ഥനത്തിന് പിൽക്കാല പണ്ഡിതന്മാർ അംഗീകാരം നൽകിയിട്ടുണ്ട് . ഇമാം സുയൂത്വി ( റ ) യുടെ പരാമർശങ്ങൾ എടുത്തുവെച്ച  ശേഷം പ്രഗത്ഭ ശാഫിഈ പണ്ഡിതൻ ശൈഖ് അഹ്മദുബ്ഖാസിം ( റ ) എഴുതുന്നു


 ചില നിബന്ധനകൾക്കു വിധേയമായി ജന്മദിനാഘോഷം സ്തുത്യർഹവും പ്രതിഫലാർഹവുമാണെന്ന് സ്ഥാപിക്കാൻ  സുദീർഘമായി ഇമാം സുയൂത്വി ( റ )  ത്തിയിട്ടു  . തദ്വിഷയകമായി എതിരഭിപ്രായം പ്രകടിപ്പിച്ചവരെ അദ്ദേഹം ഖണ്ഡിക്കുകയും ചെയ്തിട്ടുണ്ട് . അതെല്ലാം പഠനാർഹമാണ് . അതെല്ലാം ഒരു ഗ്രന്ഥമായി ക്രോഡീകരിച്ച് അതിന് ‘ ഹുസ്നുൽ  മഖ്സ്വിദ് ഫീ അമലിൽ മൗലിദ് ' എന്ന്അദ്ദേഹം പേരിട്ടു.അദ്ദേഹത്തിൻറെ പ്രവർത്തനത്തിന്  അർഹമായ പ്രതിഫലം അല്ലാഹു നൽകട്ടെ ഇബ്നുഖാസിം ഹാശിയത്തു തുഹഫ 7 / 425 ) 


ഇതേ വിവരണം അല്ലാമ ഇമാം ശർവാനി റ ഹാശിയത്തു തുഹ്ഫ 7./425


ഫത്ഹുൽ മുഈനിന്റെ ശറഹ് ഇആനത്തു ത്വാലിബീൻ 3/250 എന്നീ ലോക പണ്ഡിതൻമാർ എല്ലാം അങ്ങികരിച്ചിട്ടുണ്ട്


സ്വഹീഹുൽ ബുഖാരിയുടെ യുടെ  ലോകപ്രശസ്ത വ്യാഖ്യാനമെഴുതിയ ലക്ഷക്കണക്കിന് ഹദീസുകൾ മനഃപാഠമുള്ള ഹാഫിളുദ്ധുൻ യാ ശൈഖുൽ ഇസ്‌ലാം ഇബന് ജറുൽ അസ്ഖലാനി റ പറയുന്നു.


وقد ظهر لي تخريجها على أصل ثابت وهو ما ثبت في الصحيحين من أن النبي صلى الله عليه وسلم { قدم المدينة فوجد اليهود يصومون يوم عاشوراء فسألهم فقالوا هذا يوم أغرق الله فيه فرعون ونجى فيه موسى فنحن نصومه شكرا لله تعالى } فيستفاد منه فعل الشكر لله على ما من به في يوم معين من إسداء نعمة ودفع نقمة ويعاد ذلك في نظير ذلك اليوم من كل سنة والشكر لله يحصل بأنواع العبادة كالسجود والصيام والصدقة والتلاوة وأي نعمة أعظم من النعمة ببروز هذا


النبي الذي هو نبي الرحمة في ذلك اليوم وعلى هذا فينبغي أن يتحرى اليوم بعينه حتى يطابق قصة موسى في يوم عاشوراء ومن لم يلاحظ ذلك لا يبالي بعمل المولد في أي يوم من الشهر بل توسع قوم فنقلوه إلى يوم من السنة وفيه ما فيه هذا ما يتعلق بأصل عمله .


وأما ما يعمل فيه فينبغي أن يقتصر فيه على ما يفهم الشكر لله تعالى من نحو ما تقدم ذكره من التلاوة والإطعام والصدقة وإنشاد شيء من المدائح النبوية والزهدية المحركة للقلوب إلى فعل الخي والعمل للآخرة وأما ما يتبع ذلك من السماع واللهو وغير ذلك فينبغي أن يقال ما كان من ذلك مباحا بحيث يتعين للسرور بذلك اليوم لا بأس بإلحاقه به ومهما كان حراما أو مكروها فيمتنع وكذا ما كان خلاف الأولى ا هـ ا


 മൗലിദിനാറടിസ്ഥാനം ഞാൻ കണ്ടത്തിയിട്ടുണ്ട് . ബുഖാരിയിലും മുസ്ലിമിലും 

 ഉള്ള ഒരു ഹദീസാണത് . നബി ( സ്വ) മദീനയിൽ ചെന്നപ്പോൾ ജൂതന്മാർ മുഹർറം പത്തിന് നോമ്പനുഷ്ഠിക്കുന്നത് നബി ( സ്വ )  യുടെ ശ്രദ്ധയിൽപ്പെട്ടു . അതേപ്പറ്റി അവരോടന്വേഷിച്ചപ്പോൾ അവർ പറഞ്ഞ മറുപടിയിതാണ് . അല്ലാഹു ഫിർഔനിനെ മുക്കിനശിപ്പിക്കുകയും മുസാനബി ( അ ) യെ അല്ലാ രക്ഷപ്പെടുത്തുകയും ചെയ്ത ദിവസമാണ് . അതിനാൽ ആ മഹത്തായ അനുഗ്രഹത്തിന് നന്ദി പ്രകടിപ്പിച്ച് ആ ദിവസം ഞങ്ങൾ വതമനുഷ്ഠിക്കുന്നു .  ; ഒരു നിശ്ചിത ദിവസം അല്ലാഹുവിൽ  നിന്നു ലഭിച്ച അനുഗ്രഹത്തിനു നന്ദി പ്രക ടിപ്പിക്കാമെന്നും ഒാരോ വർഷവും ആ  ദിവസം മടങ്ങിവരുമ്പോൾ നന്ദിപ്രകടനം ആവർത്തിക്കാമെന്നും ഈ സംഭവത്തിൽ നിന്ന് മനസ്സിലാക്കാം . സുജൂദ് , നോമ്പ് ദാന ധർമ്മം , ഖുർ ആൻ പാരായണം , തുടങ്ങി , ആരാധനയുടെ വിവിധ ഇനങ്ങൾ കൊണ്ട് നന്ദിപ്രകടനം ഉണ്ടാവുന്നതാണ് , ആ ദിവസത്തിൽ ( റബീഉൽ അവ്വൽ പന്ത്രണ്ട് ) ലോകത്തിനനുഗ്രഹമായ പ്രവാചകർ 

സ്വ ജനിച്ചുവെന്ന അനുഗ്രഹത്തേക്കാൾ  വലിയ എന്ത് അനുഗ്രഹമാണുള്ളത് ?. അതിനാൽ മുഹർറം പത്തിൽ മൂസാനബി നക്ക് ( അ ) യുടെ സംഭവവുമായി യോജിക്കാൻ  ആ ദിവസം തന്നെ ( നബി ( സ ) യുടെ ജന്മദിനം ) നന്ദിപ്രകടനം നടന്നേ മതിയാവൂ . ഈ പരിഗണന ൽകാ ത്തവർ റബീഉൽ  അവ്വൽ മാസത്തിൽ ഏതെങ്കിലുമൊരു ദിവസം മൗലിദ് സംഘടിപ്പിക്കുന്നു . ചിലർ  ഇതിനേക്കാൾ വിശാലതകാണിച്ച് വർഷ ത്തിൽ ഒരു ദിവസം മൗലിദ് സംഘടിപ്പിക്കു ച്ചിരുന്നു . അതത്രശരിയാണെന്ന് തോന്നുന്നില്ല . ഇതുവരെ പറഞ്ഞത് മൗലീദിന്റെ അടിസ്ഥാനവുമായി ബന്ധപ്പെട്ട കാര്യങ്ങളാണ് .*നാം നേരത്തെ പറഞ്ഞ , ഖുർആൻ  പാരായണം , അന്നദാനം , ദാനധർമ്മം , നന്മ ചെയ്യാൻ പ്രോൽസാഹനം നൽകുന്ന , നബി ( صلى الله عليه وسلم ) യുടെ പ്രശംസാഗീതങ്ങൾ  തുടങ്ങി അല്ലാഹുവിനുള്ള നന്ദിപ്രകടന മായി വിലയിരുത്താൻ പറ്റുന്ന വിഷയങ്ങളാണ് നബിദിനവുമായി ബന്ധപ്പെട്ട് സംഘടിപ്പിക്കേണ്ട പരിപാടികൾ . ആ ദിവസ  ത്തിൽ സന്തോഷമുണ്ടെന്ന് കാണിക്കുന്ന അനുവദനീയമായ ഗാനങ്ങളും ആലപിക്കാവുന്നതാണ് . ഹറാമോ കറാഹത്താ ഖിലാഫുൽ ഔലയോ ആയത് ഒഴിവാ ക്കണം*/ . ( അൽഹാവീലിൽ ഫതാവാ 1/190 )


ഇതേ ആശയം ശൈഖുൽ ഇസ്‌ലാം ഇബന് ജറുൽ അസ്ഖലാനി റ പറഞ്ഞതായി അദ്ധേഹത്തിന്റെ അരുമ ശിഷ്യൻ ഹാഫിളു സഖാവി ഫതാവയിൽ രേഖപെടുത്തിയിട്ടുണ്ട്.



ومن أحسن ما ابتدع في زماننا من هذا القبيل ما كان يفعل مدينة اربل جبرها الله تعالى كل عام في اليوم الموافق ليوم مولد النبي و من الصدقات و المعروف وإظهار الزينة والسرور فان ذلك مع ما فيه من الاحسان إلى الفقراء مشعر بمحبة النبي ع وتعظيمه وجلالته في قلب فاعله و شكر الله تعالى على مامن به من إيجاد رسوله الذي أرسله رحمة للعالمين وعلى جميع المرسلين الباعث21



" ' നബി സ്വ ടെ ജന്മദിനത്തിൽ പ്രവർത്തിക്കപ്പെടുന്ന സൽക്കർമ്മങ്ങൾ ദാനധർമങ്ങൾ സന്തോശ പ്രകടനം എന്നിവ നല്ല സമ്പ്രദായങ്ങളിൽ പെട്ടതാണ് ,


  കാരണം അതിൽ പാവപ്പെട്ടവർക്ക് ഗുണം ചെയ്യൽ ഉള്ളതോടപ്പം  അവ ചെയ്യുന്ന വ്യക്തിയുടെ മനസ്സിൽ നബി ( സ ) യോടുള്ള സ്നേഹത്തെയും അവിടത്തോടുള്ള ബഹുമാനാദരവുകളെയും കുറിക്കു ന്നവയാണ് . ലോകത്തിനാകയും അനുഗ്രഹമായി അയക്കപ്പെട്ട നബി ( സ ) യുടെ ജന്മത്തിൽ അല്ലാഹുവോടുള്ള നന്ദി പ്രകാശനത്തെയും ഇത്തരം പ്രവർത്തനങ്ങൾ അറിയിക്കുന്നു* . ” ( അൽബാഇസ് പേ 21 ) .


*സാക്ഷാൽ ഇബ്നുതൈമിയ്യ പറയുന്നു* . 


 *ചിലർ മുഹമ്മദ് നബി ( صلى الله عليه وسلم) യുടെ ജന്മദി  നത്തെ ആദരിക്കുകയും അതിൽ ഒരാ ഘോഷമായി കൊണ്ടാടുകയും ചെയ്യാറുണ്ട് . അവരത് ചെയ്യുന്നത് നല്ല ഉദ്ദേശ്യത്തോടെ ആയതിനാലും നബി ( صلى الله عليه وسلم) യെ ആദരിക്കുന്നതിന്റെ ഭാഗമായതിനാലും അതിന് വലിയ പ്രതിഫലം ലഭിക്കുന്നതാണ്*


(ഇഖ്തിളാഉ സ്വിറാത്വുൽ മുസ്തഖീം 296

.

*ലോക പ്രശസ്ത മാലികി പണ്ഡിതൻ ഇബ്നുൽ ഹാജ് റ പറയുന്നു*

فَآلَةُ الطَّرَبِ وَالسَّمَاعِ أَيُّ نِسْبَةٍ بَيْنَهَا وَبَيْنَ تَعْظِيمِ هَذَا الشَّهْرِ الْكَرِيمِ الَّذِي مَنَّ اللَّهُ تَعَالَى عَلَيْنَا فِيهِ بِسَيِّدِ الْأَوَّلِينَ وَالْآخِرِينَ

 . فَكَانَ يَجِبُ أَنْ يُزَادَ فِيهِ مِنْ الْعِبَادَاتِ وَالْخَيْرِ شُكْرًا لِلْمَوْلَى سُبْحَانَهُ وَتَعَالَى عَلَى مَا أَوْلَانَا مِنْ هَذِهِ النِّعَمِ الْعَظِيمَةِ 



*""""ലോകത്ത് കഴിഞ്ഞ് പോയവരുടേയും വരാനിരിക്കുന്നവരുടെയും നേതാവായ  ആരംഭപ്പൂവായ മുത്ത് നബി (സ്വ) യെ നമുക്ക് അനുഗ്രഹമായി അല്ലാഹു നിയോഗിച്ച പരിശുദ്ധ റബീഉൽ അവ്വൽ  മാസത്തെ ആദരിക്കുന്നതിന്റെയും വാദ്യോപകരണ ഉപയോഗത്തിന്റെയും ഇടയിൽ  എന്ത് ബന്ധമാണുള്ളത് ??.!!!!!!*


*അല്ലാഹു തആല നമുക്ക് തന്ന ഈ വലിയ അനുഗ്രഹത്തിന്ന് നന്ദി പ്രകടിപ്പിച്ച് കൊണ്ട്  ഇബാദത്തുകളും നന്മകളും  ചെയ്യൽ നമുക്ക് നിർബന്ധമാണ്.   


*لَكِنْ أَشَارَ - عَلَيْهِ الصَّلَاةُ وَالسَّلَامُ - إلَى فَضِيلَةِ هَذَا الشَّهْرِ الْعَظِيمِ «بِقَوْلِهِ - عَلَيْهِ الصَّلَاةُ وَالسَّلَامُ - لِلسَّائِلِ الَّذِي سَأَلَهُ عَنْ صَوْمِ يَوْمِ الِاثْنَيْنِ فَقَالَ لَهُ - عَلَيْهِ الصَّلَاةُ وَالسَّلَامُ - ذَلِكَ يَوْمٌ وُلِدْتُ فِيهِ» فَتَشْرِيفُ هَذَا الْيَوْمِ مُتَضَمِّنٌ لِتَشْرِيفِ هَذَا الشَّهْرِ الَّذِي وُلِدَ فِيهِ. فَيَنْبَغِي أَنْ نَحْتَرِمَهُ حَقَّ الِاحْتِرَامِ وَنُفَضِّلَهُ بِمَا فَضَّلَ اللَّهُ بِهِ الْأَشْهُرَ الْفَاضِلَةَ.. وَهَذَا مِنْهَا لِقَوْلِهِ - عَلَيْهِ الصَّلَاةُ وَالسَّلَامُ - «أَنَا سَيِّدُ وَلَدِ آدَمَ وَلَا فَخْرَ» وَلِقَوْلِهِ - عَلَيْهِ الصَّلَاةُ وَالسَّلَامُ - «آدَم وَمَنْ دُونَهُ تَحْتَ لِوَائِي» انْتَهَى.* 

*""തിങ്കളാഴ്ച ദിവസത്തെ നോമ്പിനെ സം ബന്ധിച്ച് ചോദിച്ച വ്യക്തിക്കുള്ള മറുപടിയില്‍ ഈ മഹത്തായ മാസത്തിന്റെ (റബീഉല്‍അവ്വല്‍) പുണ്യത്തിലേക്ക് നബി(സ്വ)സൂചന നല്‍കുന്നു. നബി (സ്വ)  പറഞ്ഞു. അന്ന്(തിങ്കള്‍)ഞാന്‍ ജനിച്ച ദിവസമാണ്. അപ്പോള്‍ ഈ ദിവസത്തിന്റെ പുണ്യം നബി(സ്വ)ജനിച്ച മാസത്തിന്റെ പുണ്യത്തെ ഉള്‍പ്പെടുത്തുന്നു. അതിനാല്‍ അര്‍ഹമായ രൂപത്തില്‍ നാം ഈ ദിവസത്തെ ബഹുമാനിക്കൽ നമുക്കത്യാവശ്യമാണ്. അല്ലാഹു മറ്റ് മാസങ്ങളെ  ശ്രേഷ്ഠമാക്കിയ പോലെ  നാം ഈ മാസത്തെയും ശ്രേഷ്ഠമാക്കണം. നബി (സ്വ) യുടെ വാക്കിൽ നിന്ന് കിട്ടും ഞാൻ ആദം സന്ധതികളുടെ നേതാവാണ്" ഈ പറഞ്ഞത് ഫഖ്റ് പറഞ്ഞതല്ല !!! കൂടാതെ ഞാൻ , ആദം (അസ) അവരുടെ മക്കളും എന്റെ ലിവാഇന്റെ ചുവട്ടിലാണ്‌.*

” (അല്‍ മദ്ഖല്‍, വാ :2,പേജ്: 3).


*സ്വഹാബത്ത് മൗലിദ് പാരായണം നടത്തിയിട്ടുണ്ടോ* ? *


മറുപടി


മൗലിദ് പാരായണം എന്നത് കൊണ്ട് ഉദ്ധേശിക്കുന്നത് അവിടത്തെ മദ്ഹ് പറയലും അവിടത്തെ ചരിത്രം പറയുന്ന സദസ്സ് സംഘടിപ്പിക്കലുമാണ് അതെല്ലാം സഹാബത്ത് ചെയ്തതും അതും  അവിടുന്ന് പ്രോത്സാഹിപ്പിച്ചതും മാതൃക ഉള്ളതുമാണ്



01):-* നബി (സ്വ) യുടെ മദ് ഹ് പാടാനും പറയാനും പള്ളിയിൽ ഒരു മിമ്പറ് തന്നെ ഹസ്സാനുബ്നു സാബിത് (റ) വിന്ന് നബി (സ്വ) യും സ്വഹാബത്തും ഒരുക്കിക്കൊടുത്തിട്ടുണ്ട്*


(عَنْ عَائِشَةَ رَضِيَ اللهُ عَنْهَا، أَنَّ رَسُولَ اللهِ صَلَّى اللهُ عَلَيْهِ وَسَلَّمَ كَانَ يَضَعُ لِحَسَّانَ بْنِ ثَابِتٍ مِنْبَرًا فِي الْمَسْجِدِ يَنْشُدُ عَلَيْهِ الْأَشْعَارَ)


 സ്വഹീഹ് മുസ്ലിമിലെ ഹദീസ് വ്യാഖാനിച്ച് ഷറഹ് മുസ്ലിൽ  ഇമാം നവവി (റ) പഠിപ്പിക്കുന്നത്


[٢٤٨٥] (إِنَّ حَسَّانَ أَنْشَدَ الشِّعْرَ فِي الْمَسْجِدِ بِإِذْنِ النَّبِيُّ صَلَّى اللَّهُ عَلَيْهِ وَسَلَّمَ) فِيهِ جَوَازُ إِنْشَادِ الشِّعْرِ فِي الْمَسْجِدِ إِذَا كَانَ مُبَاحًا وَاسْتِحْبَابُهُ إِذَا كَانَ في ممادح الاسلام وأهله

"ഹസ്സാൻ (റ) നബി (സ്വ) യുടെ അനുവാദ പ്രകാരം പള്ളിയിൽ വെച്ച് പാട്ട് പാടിയ (മദ് ഹ്)  ഹദീസിൽ നിന്നും  അനുവദനീയമായ പാട്ട് മദ് ഹ് ഗാനം (മൗലിദ്) പള്ളിയിൽ വെച്ച് നടത്തൽ അനുവദനീയമാണ്, അത് ഇസ്ലാമിന്റെ അഹ് ലുകാരുടേതാകുമ്പോൾ സുന്നത്തുമാണ്" (ഷറഹ് മുസ്ലിം)


*(03) :-ഇമാം തുർമുദി

സുനനു ദാരിമി ഹദീസിൽ

സ്വഹാബത്ത് മൗലിദ് ഓതിയ സംഭവം വിവരിക്കുന്നു.


عن ابن عباس قال جلس ناس من أصحاب رسول الله صلى الله عليه وسلم ينتظرونه قال فخرج حتى إذا دنا منهم سمعهم يتذاكرون فسمع حديثهم فقال بعضهم عجبا إن الله عز وجل اتخذ من خلقه خليلا اتخذ إبراهيم خليلا وقال آخر ماذا بأعجب من كلام موسى كلمه تكليما وقال آخر فعيسى كلمة الله وروحه وقال آخر آدم اصطفاه الله فخرج عليهم فسلم وقال قد سمعت كلامكم وعجبكم إن إبراهيم خليل الله وهو كذلك وموسى نجي الله وهو كذلك وعيسى روح الله وكلمته وهو كذلك وآدم اصطفاه الله وهو كذلك ألا وأنا حبيب الله ولا فخر وأنا حامل لواء الحمد [ ص: 549 ] يوم القيامة ولا فخر وأنا أول شافع وأول مشفع يوم القيامة ولا فخر وأنا أول من يحرك حلق الجنة فيفتح الله لي فيدخلنيها ومعي فقراء المؤمنين ولا فخر وأنا أكرم الأولين والآخرين ولا فخر

 

"സ്വഹാബത്ത് പൂർവ്വ അമ്പിയാക്കളുടെ മദ് ഹ് പറയാൻ ഒരുമിച്ച് ഇരുന്ന് 

ഓരോർത്തും ഓരോ നബി യയുടെ മദ്ഹ് പറയുകയാണ് അപ്പോൾ നബി തങ്ങൾകടന്നുവന്നു   അവിടുന്ന് പറഞ്ഞു നിങ്ങൾ പറയുന്നത് ഞാൻ കേട്ടു അതെല്ലാം ശരിതന്നെയാണ് ഓരോ നബിമാരെ പറ്റിയും നിങ്ങൾ പറയുന്നത് സത്യമാണ്. എന്നാൽ നിങ്ങൾ അറിയുക ഞാൻ അല്ലാഹുവിനെ  ഹബീബാണ് അന്ത്യ നാളിൽ ലിവാഉൽ ഹംദ് എന്ന പതാക വാഹകൻ ആണ് അന്ത്യനാളിൽ ആദ്യമായി സുബാർശ ചെയ്യുന്നവനും ശുപാർശ സ്വീകരിക്കപ്പെടുന്ന വരുമാണ്  സ്വർഗ്ഗത്തിലെ വട്ടക്കണ്ണി ആദ്യമായി ആയി ഇളകുന്നവ ഞാനാണ് എനിക്ക് വേണ്ടി അല്ലാഹു സ്വർഗം തുറന്നു തരും ആദ്യമായി ഞാൻ അതിൽ പ്രവേശിക്കും അപ്പോൾ എൻറെ കൂടെ സാധുക്കളായ സത്യവിശ്വാസികൾ ഉണ്ടാകും  ഞാൻ മുൻഗാമികളിൽ പിൻഗാമികളിൽ വച്ച് ഏറ്റവും വലിയ ബഹുമാനം ഉള്ളവനാണ് ഞാൻ ദുരഭിമാനം പറയുകയല്ല

(തിർമുദി)


ഇന്ന് സുന്നികൾ ചെയ്യുന്നതുപോലെ ഓരോരുത്തരായി ഓരോ ഭാഗങ്ങൾ മദ്ഹപറയുക അ എന്ന രീതിയിൽ ഒരുമിച്ചു കൂടിയിരുന്നു മൗലിദ് സദസ്സ്സഹാബത്ത് ചെയ്തിരുന്നു എന്നും അത് നബി സല്ലല്ലാഹു അലൈഹി വസല്ലമ അംഗീകരിച്ച പുണ്യകർമം ആണെന്നും ഇതിൽനിന്നു മനസ്സിലാക്കാം  -


റബി ഉൽ അവ്വൽ 12ന് തന്നെ  നബിസല്ലല്ലാഹു അലൈഹി വസല്ലമ മദീനയിലേക്ക് വന്ന ദിവസം  സന്തോശിച്ചു കൊണ്ട് സ്വഹാബത്തും  ആബാലവൃദ്ധം ജനങ്ങളുംകുട്ടികളടക്കമുള്ളവർ  തിരുദൂതരുടെ  ആഗമനത്തിൻ്റെ പേരിൽ  ആഹ്ലാദിച്ചു കൊണ്ടും സന്തോഷിച്ചു കൊണ്ടും   ത്വലഅൽ ബദറു (طلع البدر)

ചൊല്ലിക്കൊണ്ടും ദഫ് മുട്ടി കൊണ്ടും വരവേറ്റതായി

 സ്വഹീഹായ ഹദീസുകളിൽ വന്നിട്ടുണ്ട് .


  അപ്പോൾ അവിടുത്തെ വരവിന്റ പേരിൽ  മദ്ഹ് പറയലും മൗലിദ് പാരായണം ചെയ്യലും ദഫ് മുട്ടലും എല്ലാം പ്രതിഫലാർഹമാണന്ന്  മനസ്സിലാക്കാം


.സഹാബത്ത് പാടിയത് ഇങ്ങനെയാണ് 


طلع البدر علينا من ثنيات الوداع  

وجب الشكر علينا ما دعي لله داع


 നമ്മുടെ മേലിൽ പൂർണ്ണചന്ദ്രൻ ഉദയം ചെയ്തിരിക്കുന്നു

  ഒരു പ്രബോധകൻ ഉണ്ടാകുന്ന കാലത്തോളം അവിടുന്ന് ഉദയം ചെയ്തതിന്റെ പേരിൽ  നന്നി പ്രകടനം ചെയ്യൽ നമ്മുടെ മേൽ നിർബന്ധമാണ് 


ഇതിൽനിന്നും തിരു നബിയുടെ ഉദയത്തിൽ . നന്ദി പ്രകടിപ്പിക്കേണ്ടത് ആണെന്ന് സ്വഹാബത്ത് അംഗീകരിച്ചിരുന്നു എന്ന് മനസ്സിലാക്കാം


സുന്നികളുടെ പള്ളിയിൽ റബീഉൽ അവ്വലിലും അല്ലാത്ത സമയത്തും ഹബീബ് (സ്വ) യുടെ മദ് ഹ് (മൗലിദ്) പള്ളിയിൽ വെച്ച് പദ്യ ഗദ്യ രൂപത്തിൽ കഴിക്കാറുണ്ട് പക്ഷെ സ്വഹാബത്തിന്റെ ചര്യ വേണമെന്ന് പറയുന്ന മുജാഹിദുകൾ കഴിക്കുന്നില്ല !!!! എന്ത് കൊണ്ട് ????



മൗലിദ് പരിപാടി ബിദ്അത്താണന്ന് ചില പണ്ഡിതർ പറഞ്ഞിട്ടുണ്ടോ ?


മറുപടി


ഇന്ന് നടക്കുന്ന പുതിയ രീതിയിലും ശൈലിയിലും ഉള്ള മൗലിദ് പരിപാടി യെ പറ്റിയാണ് അത് ഹിജ്റ മൂന്നൂറിന്ന് ശേഷം വന്നതാണന്നും ബിദ്അത്ത് ഹസനയാണന്നും പറയുന്നത്.


*ചോദ്യം*


മൗലിദ് പരിപാടി ( അമലുൽ മൗലിദ് ) യാണ് മഹാൻമാർ അങ്ങീകരിച്ചത് ഇന്ന് നടക്കുന്നത് ഈദ് മീലാദാണ് നമുക്ക് രണ്ട് ഈദ് മാത്രമേയുള്ളു എന്ന് ചിലർ പറയുന്നു ഇത് ശരിയാണോ ?


മറുപടി


ഈദ് എന്ന് പറഞ്ഞാൽ പെരുന്നാൾ ആഘോഷം എന്ന അർഥത്തിന് മുസ്ലിമീങ്ങൾക് രണ്ട് ഈദാ ണുള്ള  ,


എന്നൽ ഈദ് എന്ന് അറബിയിൽ വാർശികാഘോഷത്തിനും

സന്തോശ സുധിനം എന്ന അർഥത്തിനും പറയാറുണ്ട്

സഊദി ഭരണാധികളുടെ വർശ

ഷത്തിൽ നടക്കുന്ന  ദേശീയ ആഘോഷ പരിപാടിക്ക് അവർ 

പേരിട്ടത് ഈദ് എന്നാണ്

عطلة العيد الوطني السعودي


അത് കൊണ്ട് അത് ഇസ്ലാമിക വിരുദ്ധവും നരകത്തിൽ പോവുന്ന കാര്യവും രണ്ട് ഈദ് ആണ് നമുക്കുള്ളത് എന്നതിന്ന് വിരുദ്ധവുമാവുമോ?

സ്വാതന്ത്ര ദിനാഘോഷ പരിപാടിക്ക്  ആഘോഷം എന്ന രഥത്തിന് ഈദ് എന്ന് പേരിട്ടാൽ അതും തെറ്റൊവുമോ ?


*ചോദ്യം* :


നബി തങ്ങൾ വഫാത്തായതും റബിഉൽ അവ്വലിലല്ലേ അപ്പോൾ നാം ദുഖി: ക്കുകയല്ലേ വേണ്ടത് ?


മറുപടി


 . *നബി ( സ ) വഫാത്താവുക നിമിത്തം ദുഖമുണ്ടായ മാസം കൂടി യാണല്ലോ റബീഉൽ അവ്വൽ ? ഈ ചോദ്യത്തിന് ഇമാം ഹാഫിളു സുയൂഥി ( റ ) മറുപടി പറയുന്നു . “ നിശ്ചയം നബി ( സ ) യുടെ ജനനം ലഭ്യമായ ഏറ്റവം വലിയ അനുഗ്രഹമാണ് . നബി ( സ ) യുടെ വഫാത്ത് നമുക്കു സംഭവിച്ച ഏറ്റവും വലിയ മുസീബത്തുമാകുന്നു . അനുഗ്രഹങ്ങൾക്ക് നന്ദി പ്രകടിപിക്കാനും മുസീബത്തുകളുടെ മേൽ ക്ഷമിക്കാനുമാണ് ശരീഅത്ത് കൽപ്പിക്കുന്നത് , " ( അൽ ഹാവീലിൽ ഫതാവ , വാ : 1 , പേ 24 )*


*ചോദ്യം*


ബിദ്അത്തിനെ രണ്ടാക്കിയ പണ്ഡിതർ ( ഹസനത്ത് സയ്യി അത്ത്  (നല്ലത് ചീത്ത) ലുഗവിയായ അതായത് ഭാഷാപരമായ ആയ ബിദ്അത്ത് അല്ലേ . ? ഭാഷാപരമായ ബിദ്അത്ത് എന്നുപറഞ്ഞാൽ  മദ്രസാ ബിൽഡിംഗ് പോലെ ഭൗതിക വിഷയങ്ങളിൽ എന്നല്ലേ അർത്ഥം  ?

ഇങ്ങനെ  ഒരു വഹാബി മൗലവി പ്രസംഗിക്കുന്ന കേട്ടു ഇതു ശരിയാണോ ?


.

മറുപടി


.ബിദ്അത്തിനെ രണ്ടാക്കിയ പണ്ഡിതർ ( ഹസനത്ത് സയ്യി അത്ത്  (നല്ലത് ചീത്ത) ലുഗവിയായ അതായത് ഭാഷാപരമായ ആയ ബിദ്അത്ത് ആണ് എന്നത് ശരിയാണ് .ഭാഷാപരമായ ബിദ്അത്ത് എന്ന് പറഞ്ഞാൽ ഭൗതിക വിഷയങ്ങളാണ് എന്ന് ഒരു പണ്ഡിതനും പറഞ്ഞിട്ടില്ല.  അത് തെളിയിക്കാൻ സാധ്യമല്ല. *ഭാഷാ പരമായി ബിദ്അത്ത് എന്ന്  പറഞ്ഞാൽ ആദ്യകാലത്ത് ഇല്ലാത്ത പുതുതായി ഉണ്ടായ രീതികളും ശൈലികളുമാണ്. 

അതിൽ  ഭൗതിക കാര്യങ്ങളും  മതപരമായ കാര്യങ്ങൾ ഉൾപ്പെടുന്നതാണ്

അല്ലാതെ ഭൗതിക കാര്യങ്ങൾ എന്നർത്ഥം  ഒരു പണ്ഡിതനും പറഞ്ഞതായി ഇവർക്ക് കാണിച്ചുതരാൻ സാധ്യമല്ല* 


   ഭാഷാ പരമായ  ബിദ്അത്ത് ഹസനത്തും (നല്ലത്) സയ്യി അത്തുമായി (ചീത്ത) വിവരിച്ചവർ 

ഹസനത്തിന്ന് ഉദാഹരണം പറഞ്ഞത് ഇന്നത്തെ രീതിയിലുള്ള മൗലിദ് പരിപാടിയാണ്

ഇതിൽ നിന്നു തന്നെ ഭാഷാ പരമായ ബിദ്അത്ത് എന്ന് പറഞ്ഞാൽ ഭൗതിക കാര്യമെന്ന അർഥമല്ല എന്ന് മനസ്സിലാക്കാം 

ഉദാഹരണത്തിന് ഇമാം നവവി റ യുടെ ഉസ്താദ് അബൂശാമ റ ബിദ്അത്ത് നല്ലതും ചീത്തയുമുണ്ട് എന്ന് പറഞ്ഞതിന്ന് ശേഷം ഇന്നത്തെ രീതിയിലുള്ള മൗലിദ് പരിപാടി ഹസനത്തായ പ്രതിഫലമുള്ള ആജാരമാണന്ന് പറഞ്ഞിട്ടുണ്ട്



ഇമാം അബൂശാമ റ പറയുന്നു



فالبدع الحسنة : متفق على جواز فعلها والاستحباب لها ورجاء الثواب لمن حسنت نيته فيها وهي كل مبتدع موافق لقواعد الشريعة غير مخالف لشيء منها ولا يلزم من فعله محذور شرعي وذلك نحو بناء المنابر والربط والمدارس وخانات السبيل وغير ذلك من أنواع البر التي لم تعهد في الصدر الأول فانه موافق لما جاءت به الشريعة من اصطناع المعروف والمعاونة على البر والتقوى .ومن أحسن ما ابتدع في زماننا من هذا القبيل ما كان يفعل مدينة اربل جبرها الله تعالى كل عام في اليوم الموافق ليوم مولد النبي و من الصدقات و المعروف وإظهار الزينة والسرور فان ذلك مع ما فيه من الاحسان إلى الفقراء مشعر بمحبة النبي ع وتعظيمه وجلالته في قلب فاعله و شكر الله تعالى على مامن به من إيجاد رسوله الذي أرسله رحمة للعالمين وعلى جميع المرسلين

നല്ല ബിദ്അത് പ്രവർത്തിക്കൽ അനുവദനീയമാണന്നതും പുണ്യമാണന്നതും 


നിയ്യത്ത് നന്നാക്കിയവന്ന് അതിന്ന് പ്രതിഫലം ലഭിക്കുമെന്നതും എല്ലാ പണ്ഡിതന്മാരും ഏകോപിച്ചതാണ് '


അത് പ്രവർത്തിച്ചതിനാൽ ശറഇയായ ഒരു വിലക്കും വരാതെ ശരീഅത്തിന്റെ പൊതു തത്ത്വങ്ങളോട് വിരുദ്ധമാവാതെ യോജിച്ചു കൊണ്ട് പുതിയത് കൊണ്ട് വരുന്ന വനാണ് അവൻ'


ആദ്യ നൂറ്റാണ്ടിൽ അറിയപ്പെടാത്ത നന്മയുടെ വിവിധ ഇനങ്ങൾ പലതുമുണ്ട്

വഴിയമ്പലങ്ങൾ മദ്രസകൾ മിനാരങ്ങൾ തുടങ്ങിയവ നല്ല ബിദ്അത്തിൽ പെട്ടതാണ്.

ഇവയല്ലാം നന്മ ചെയ്യുക നന്മയെ സഹായിക്കുക എന്ന ശരീഅത്തിന്റ പൊതു തത്ത്വത്തിനോട് യോജിച്ച കാര്യങ്ങളാണ്

നമ്മുടെ ഈ കാലത്ത് പുതുതായ നല്ല ബിദ് അത്തിൽ പെട്ടതുമാണ്.



*നബി സ്വയുടെ ജന്മദിനവുമായി യോജിച്ചു വരുന്ന ദിനത്തിൽ എല്ലാവർഷവും ഇർബൽ പട്ടണ ത്തിൽ ചെയ്യപെടുന്ന പ്രവർത്തനം നമ്മുടെ ഈ കാലഘട്ടത്തിൽ ഉണ്ടായ നല്ല ബിദ്അത്തിൽ പെട്ടതാണ് '

നബി സ്വ ടെ ജന്മദിനത്തിൽ പ്രവർത്തിക്കപ്പെടുന്ന സൽക്കർമ്മങ്ങൾ ദാനധർമങ്ങൾ സന്തോശ പ്രകടനം എന്നിവ നല്ല സമ്പ്രദായങ്ങളിൽ പെട്ടതാണ്* ,


  കാരണം അതിൽ പാവപ്പെട്ടവർക്ക് ഗുണം ചെയ്യൽ ഉള്ളതോടപ്പം  അവ ചെയ്യുന്ന വ്യക്തിയുടെ മനസ്സിൽ നബി ( സ ) യോടുള്ള സ്നേഹത്തെയും അവിടത്തോടുള്ള ബഹുമാനാദരവുകളെയും കുറിക്കു ന്നവയാണ് . ലോകത്തിനാകയും അനുഗ്രഹമായി അയക്കപ്പെട്ട നബി ( സ ) യുടെ ജന്മത്തിൽ അല്ലാഹുവോടുള്ള നന്ദി പ്രകാശനത്തെയും ഇത്തരം പ്രവർത്തനങ്ങൾ അറിയിക്കുന്നു* . ” ( അൽബാഇസ് പേ 21 ) .


ഹാഫിളു ഇബ്നു ഹജറൽ ൽ അസ്ഖലാനി റ ഇമാം ഹാഫിളു സുയൂത്വി റ  ഇമാം ശർ വാനി റ ഇമാം ഇബ്ന് ഖാസിം  റ തുടങ്ങി എല്ലാ പണ്ഡിതന്മാരും ഇന്നത്തെ രീതിയിലുള്ള മൗലിദ് പരിപാടി ഈ ഗണത്തിൽ തന്നെ പെടുത്തിയത് മുകളിൽ ഉദ്ധരിച്ചിട്ടുണ്ട്


ജുമുഅയുടെ രണ്ടാം ബാങ്കിനെ പറ്റി വിവരിച്ചപ്പോൾ അത് ഉസ്മാൻ റ നടപ്പിലാക്കിയ ബിദ്അത്ത് ഹസനത്താണന്ന് 

ഹാഫിളു ഇബ്നു ഹജറൽ ൽ അസ്ഖലാനി റ സ്വഹീഹുൽ ബുഖാരി വിവരിച്ചു ഫത്ഹുൽ ബാരിയിൽ പറഞ്ഞിട്ടുണ്ട്

ഹാഫിള് ഇബ് ഹജറ് സ്വഹീഹുൽ ബുഖാരിയുടെ ശറഹിൽ പറയുന്നു'


ﻓﺜﺒﺖ ﺍﻷﻣﺮ ﻛﺬﻟﻚ " ﻭﺍﻟﺬﻱ ﻳﻈﻬﺮ ﺃﻥ ﺍﻟﻨﺎﺱ ﺃﺧﺬﻭﺍ ﺑﻔﻌﻞ ﻋﺜﻤﺎﻥ ﻓﻲ ﺟﻤﻴﻊ ﺍﻟﺒﻼﺩ ﺇﺫ ﺫﺍﻙ ﻟﻜﻮﻧﻪ ﺧﻠﻴﻔﺔ ﻣﻄﺎﻉ ﺍﻷﻣﺮ

ഉസ്മാൻ റ അങ്ങി കരിക്കപെട്ട ഖലീഫയായത് കൊണ്ട് സർവരാജ്യങ്ങളിലും അവരുടെ പ്രവർത്തനം കൊണ്ട് എല്ലാ ജനങ്ങളും പ്രാവർത്തികമാക്കി എന്നാണ് സബത്തൽ അംറു

കാര്യം അതിന്റെ മേൽ അങ്ങി കരിച്ചു എന്ന ബുഖാരി  റ യുടെ റിപ്പോർട്ടിൽ നിന്നും മന സ്സിലാവുന്നത്

ﻓﻨﺴﺐ ﺇﻟﻴﻪ ﻟﻜﻮﻧﻪ ﺑﺄﻟﻔﺎﻅ ﺍﻷﺫﺍﻥ


ബാങ്കിന്റെ നേരെ വാജകം കൊണ്ടാണ് ആ ബാങ്ക് മുഴക്കിയിരുന്നത

ﻭﻛﻞ ﻣﺎ ﻟﻢ ﻳﻜﻦ ﻓﻲ ﺯﻣﻨﻪ ﻳﺴﻤﻰ ﺑﺪﻋﺔ ، ﻟﻜﻦ ﻣﻨﻬﺎ ﻣﺎ ﻳﻜﻮﻥ ﺣﺴﻨﺎ ﻭﻣﻨﻬﺎ ﻣﺎ ﻳﻜﻮﻥ ﺑﺨﻼﻑ ﺫﻟﻚ . ﻭﺗﺒﻴﻦ ﺑﻤﺎ ﻣﻀﻰ ﺃﻥ ﻋﺜﻤﺎﻥ ﺃﺣﺪﺛﻪ ﻹﻋﻼﻡ ﺍﻟﻨﺎﺱ ﺑﺪﺧﻮﻝ ﻭﻗﺖ ﺍﻟﺼﻼﺓ ﻗﻴﺎﺳﺎ ﻋﻠﻰ ﺑﻘﻴﺔ ﺍﻟﺼﻠﻮﺍﺕ ﻓﺄﻟﺤﻖ ﺍﻟﺠﻤﻌﺔ ﺑﻬﺎ ﻭﺃﺑﻘﻰ ﺧﺼﻮﺻﻴﺘﻬﺎ ﺑﺎﻷﺫﺍﻥ ﺑﻴﻦ ﻳﺪﻱ ﺍﻟﺨﻄﻴﺐ ، ﻭﻓﻴﻪ ﺍﺳﺘﻨﺒﺎﻁ ﻣﻌﻨﻰ ﻣﻦ ﺍﻷﺻﻞ ﻻ ﻳﺒﻄﻠﻪ ،

നബി സ്വയുടെ കാലത്ത് ഇല്ലാത്തതിയിരുന്നു ഇത്.

ഇതിന്ന് ബിദ്അത്ത് എന്ന് പറയും പക്ഷേ ബിദ്അത്തിൽ ഹസനും ( നല്ലത് )അല്ലാത്തതും ഉണ്ട്.

നിസ്കാരത്തിന്റെ സമയമായി എന്ന് ജനങ്ങളെ അറിയിക്കാൻ വേണ്ടി ഉസ്മാൻ(റ) അതിനെ പുതുതായി നിർമിച്ചതാണ്. എന്ന് മുൻ വിവരണത്തിൽ നിന്ന് വെക്തമാണ്.

അവർക്ക് ഇതിന് പ്രമാണം ഖിയാസാണ് അടിസ്ഥാന നിയമത്തിൽ നിന്നും പുതിയ ഒരു ആശയത്തെ ഗവേഷണം ചെയ്ത് നിർമിക്കുന്നതിന്ന് ഇതിൽ തെളിവുണ്ട്.( ഫത്ഹുൽ ബാരിശ റഹു സ്വഹീഹുൽ ബുഖാരി)

*അസ് ലം കാമിൽ സഖാഫി

 പരപ്പങ്ങാടി/


No comments:

Post a Comment

മദ്ഹബിന് വിരുദ്ധമായി ഒരു ഹദീസ് കണ്ടാൽ

  *മദ്ഹബ് സ്വീകരിക്കൽ* -* ഇസ്ലാമിക ആദര്‍ശ പഠനത്തിന് ഇസ്ലാമിക് ഗ്ലോബല്‍ വോയ്സ് ബ്ലോഗ് ഉപയോഗപ്പെടുത്തുക*  https://islamicglobalvoice.blogspot....