Friday, August 28, 2020

ഇസ്ലാം മുഹമ്മദ് നബിയുടെ തറവാട്

 ✍ Jamal Ahsani manJapata.


*ഈച്ചക്കിഷ്ടം ചീഞ്ഞത് അച്ചായന് പാശ്ചാത്യർ ചർദ്ദിച്ചതും.*


മുഹമ്മദ് നബിയെ അവഹേളിക്കുന്ന പോസ്റ്റ്  മേൽ വാക്യമാണ് ഓർമ്മിപ്പിച്ചത്. 


മുഹമ്മദ് നബി(സ) അബദുല്ലക്ക് ജനിച്ചതല്ല പോലും. കുന്നിൻ ചെരുവിലെ ഈന്തപനയാണത്രെ. അച്ചായന് അറബി ഭാഷ വശമില്ലെന്ന് തുടക്കം മുതൽ ഒടുക്കം വരെ തെളിഞ്ഞു കാണാം. പാശ്ചാത്യർ ഇംഗ്ലീഷിൽ ചർദ്ധിച്ച നുറുങ്ങുകൾ വാരിവലിച്ചു അകത്താക്കുന്നു. ശേഷം പുറത്തു വിടുന്ന കീഴ്വായു ശ്വസിച്ചു ലോകജനത മുഹമ്മദ് നബി(സ)യിൽ നിന്നകലുമെന്നാണ് പാവം പുള്ളിക്കാരന്റെ കണക്കുകൂട്ടൽ.


മക്ക എന്നൊരു സ്ഥലമുണ്ടോ ചേട്ടാ? അവിടെ മുഹമ്മദ് എന്ന ലോക പ്രശസ്‌ത മനുഷ്യൻ ജീവിച്ചിരുന്നെന്നും ഉറച്ചു വിശ്വസിക്കുന്നോ ? 


എന്താ തെളിവ്? അവഗണിക്കാനോ അവിശ്വസിക്കാനോ സാധിക്കാത്തത്ര രേഖകളിലൂടെ വിഷയം സ്ഥിരീകരിക്കപ്പെട്ടു ഇതാണ് കാരണം.


എന്നാൽ അതുപോലെ നബി(സ) അബദുല്ലയുടെ പുത്രനാണെന്നതിനും നക്ഷത്രങ്ങൾ കണക്കെ രേഖകളുണ്ട്. ചേട്ടന് എത്രണ്ണം വേണം? അന്നു മുതൽ ഇന്നുവരെ ഓരോ നൂറ്റാണ്ടിലും എഴുതപ്പെട്ട കോടിക്കണക്കിന് രേഖകൾ ലഭ്യമാണ്. താങ്കൾ ഉദ്ധരിച്ച ഗ്രന്ഥങ്ങളിൽ തന്നെ ധാരാളമുണ്ടല്ലോ. 

ഗവേഷണം നടത്തി ചരിത്രം ചമയ്ക്കാൻ വകുപ്പില്ല അച്ചായാ ! ഇതെന്താ ബൈബിളാ !


മുഹമ്മദ് നബി പിതാവില്ലാതെ ജനിച്ചതാണെന്ന് ആരെങ്കിലും ആരോപിച്ചതായി പോലും ഉദ്ദരിക്കാൻ സാധിച്ചില്ലലേ ! പാവം! പച്ച പച്ച പാവം!


ഇനി പിതാവില്ലാതെ ജനിച്ചു എന്നു തന്നെ വെച്ചാൽ അച്ചായന്മാർ മുഹമ്മദ് നബി(സ) എന്തു വിളിക്കണം


"ദൈവം! ദൈവം! ദൈവ പുത്രൻ !"


മൂന്നു അടുപ്പുകല്ലുകൾ ചേർത്തു വെച്ചാണ് അച്ചായൻ പച്ചക്കളം വാറ്റിയെടുക്കന്നത്.


1- അബദുല്ലയും അബ്ദുൽ മുത്വലിബും ഒരേ സമയം ഓരോ സ്ത്രീകളെ (ആമിന, ഹാല) വിവാഹം കഴിച്ചു.


ഒരേ സമയമാണ് രണ്ടു വിവാഹവും നടന്നതെന്നത് ഖണ്ഡിതമാണോ? അല്ല.  ചരിത്രകാരന്മാരിൽ ചിലരുടെ കണ്ടെത്തൽ അത്ര മാത്രം. അതു ശരിയും തെറ്റുമാവാം. അവഗണിക്കാൻ സാധിക്കാത്തത്ര രേഖകളുള്ള ഒരു ഖണ്ഡിത വിഷയത്തെ തിരുത്തിയെഴുതാൻ ഇതുപയോഗിക്കാവുന്നതല്ല ചേട്ടാ. മാത്രമല്ല അബ്ദുൽ മുത്വലിബിന് ഹാലയുമായുള്ള വിവാഹത്തിൽ ഹംസയും സ്വഫിയ്യയും ജനിച്ച ശേഷമാണ് അബദുല്ല ആമിന(റ)യെ വിവാഹം കഴിച്ചതെന്നു അഭിപ്രായപ്പെട്ടവരുമുണ്ട് (അൽ ബിദായതു വന്നിഹായ 2/328)


അങ്ങനെയെങ്കിൽ അച്ചായന്റെ കണ്ടെത്തൽ വളരെപ്പെട്ടന്ന് ആവിയായില്ലേ.


മകനെ കൂട്ടി പെണ്ണ് കാണാൻ ചെന്നു. വീട്ടിൽ കണ്ട മറ്റൊരു പെണ്ണിൽ പിതാവും ആകൃഷടനായി. അങ്ങനെ രണ്ടാളും ഒരോരുത്തരെ കെട്ടി എന്നാണ് അച്ചായൻ വിളമ്പിയത്. അതെ വിടെന്നുകിട്ടി. അങ്ങനെ ഇസ് ലാമിക ചരിത്രത്തിൽ കാണുന്നില്ല. പക്ഷെ മറ്റൊരു കാരണം വിവരിച്ചിട്ടുണ്ട്. അതെഴുതാൻ ഇസ് ലാം വിരോധികൾക്ക് സാധിക്കാല്ല. അതു കൊണ്ടാണ് മറ്റൊരു കാരണം കീശയിൽ നിന്നെടുത്ത് വെച്ചു കെട്ടിയത്. ഈ രണ്ടു കുടുംബങ്ങൾ വിവാഹ ബന്ധത്തിലേർപെട്ടാൽ ജനിക്കുന്ന സന്തതികളിൽ പ്രവാചകത്വമുണ്ടാകുമെന്ന് പൂർവ്വ വേദ പുരോഹിതൻ അറിയിച്ചു. അതാണ് ഇരട്ട വിവാഹത്തിന് ഹേതു(അൽ ബിദായതു വന്നിഹായ 2/ 328, ദലാഇലുന്നുബുവ്വ - ബൈഹഖി 1/106).

No comments:

Post a Comment

കുടുംബത്തിനും ആശ്രിതർക്കും ചെലവ് നൽകൽ* النفقة على العيال

 കുടുംബത്തിനും ആശ്രിതർക്കും ചെലവ് നൽകൽ* النفقة على العيال *കുടുംബത്തിനും ആശ്രിതർക്കും ചെലവ് നൽകൽ* النفقة على العيال Aslam Kamil Saquafi para...