Friday, May 8, 2020

നേർച്ചയാക്കുക എന്നാൽ എന്താണ്? അത് അനുവദനീയമാണോ

Follow this link to join my WhatsApp group: https://chat.whatsapp.com/ERFeJytUELg30VBdUeAWpT

 ടെലിഗ്രാംലിങ്ക്
https://t.me/joinchat/GBXOOVMxvDUeS_ZFwGs6nA

അഹ്ലുസ്സുന്നയുടെ ആദർശ പഠനത്തിന്  ഇസ്ലാമിക് ഗ്ലോബൽ വോയ്സ് ബ്ലോഗ് ഉപയോഗപ്പെടുത്തുക

https://islamicglobalvoice.blogspot.in/?m=0


🔷🔷🔷🔷🔷🔷🔷🔷🔷🔷🔷🔷🔷🔷
ചോദ്യം

ബദ്രീങ്ങളുടെ പേരിൽ നേർച്ചയാക്കുക എന്നാൽ എന്താണ്?
അത് അനുവദനീയമാണോ?


മഹാൻമാരുടെ പേരിൽ
നേർച്ചയുടെ ലക്ഷ്യം എന്ത് ?അത് ശിർക്കാവുമോ?  നേർച്ച അല്ലാഹു വിന് മാത്രമല്ലേ ചെയ്യേണ്ടത്📚📚

ബദ്രീങ്ങളുടെ പേരിൽ നേർച്ചയാക്കുക എന്നാൽ എന്താണ്?



മറുപടി

സുന്നികൾ നേർച്ചയാക്കുന്നത് അല്ലാഹു വിന് വേണ്ടി മാത്രമാണ് '
മഹാൻമാരുടെ പേരിൽ  സ്വദഖ ചെയ്യാനോ   ഭക്ഷണം' നൽകാനോ   മൃഗത്തെ അറുത്ത് മാംസം ധർമം ചെയ്യാനോ നേർച്ചയാക്കുക എന്നാൽ  ആ നേർച്ച അല്ലാഹു വിന് വേണ്ടി മാത്രമാണ്.

മരിച്ചവർക്ക് വേണ്ടി സ്വദഖ ചെയ്യൽ അനുവദനീയമാണന്ന്
ഇബ്നു തൈമിയ്യ പോലും പറഞ്ഞിട്ടുണ്ട്
ഇബ്നു തൈമിയ്യ
പറയുന്നു
.قال  ابن تيمية: «فلا نزاع بين علماء السنة والجماعة في وصول ثواب العبادات المالية، كالصدقة والعتق، فإذا تبرع له الغير بسعيه نفعه الله بذلك، كما ينفعه بدعائه له، والصدقة عنه.
وهو ينتفع بكل ما يصل إليه من كل مسلم، سواء كان من أقاربه، أو غيرهم كما ينتفع بصلاة المصلين عليه، ودعائهم له عند قبره» (مجموع الفتاوى 24/367

അത് ഇജ്മാ കൊണ്ട് സ്ഥിരപെട്ടതാണന്നു ഇമാം നവവി പറയുന്നു'

قال الإمام النووي: «الصدقة عن الميت تنفع الميت، ويصله ثوابها وهو كذلك بإجماع العلماء».

ഇമാം നവവി(റ) പറഞ്ഞു: സ്വദഖയുടെ പ്രതിഫലം മയ്യിത്തിന് ലഭിക്കുമെന്നത് മുസ്‌ലിംകള്‍ക്കിടയില്‍ ഒരു തര്‍ക്കവുമില്ലാത്ത വസ്തുതയാണ്. അതാണ് സത്യവും (ശര്‍ഹുമുസ്‌ലിം).


സ്വദഖ ചെയ്യുക പോലെയുള്ള പുണ്യകർമം നേർച്ചയാക്കുന്നത് പുണ്യമാണ്
ഖുർആൻ പറയുന്നു


'നിങ്ങൾ ചെലവഴിക്കുന്ന വസ്തുക്കളും നേർച്ചയാക്കുന്ന നേർച്ചകളും നിശ്ചയം അല്ലാഹു അറിയുന്നുണ്ട്. (അതിന് അവൻ പ്രതിഫലം നൽകുന്നതാണ്) ആക്രമകാരികൾക്ക് സഹായികളായി ആരും തന്നെ ഉണ്ടായിരിക്കുന്നതല്ല"* . (അൽബഖറ 270)


ഖുർആനിൽ മറ്റൊരിടത്ത് സത്യവിശ്വാസികളുടെ സവിശേഷതകൾ എണ്ണിപ്പറഞ്ഞ കൂട്ടത്തിൽ അല്ലാഹു പറയുന്നു* 👉👉

*“അവർ നേർച്ചയാക്കിയത് പൂർത്തിയാക്കി വീട്ടുകയും ആപത്തു പടർന്നു പിടിക്കുന്ന ഒരു ദിവസത്തെ അവർ ഭയപെടുകയും ചെയ്യുന്നു”* (ഇൻസാൻ 7)

സഅ്ദുബ്‌നു ഉബാദ(റ)യെ തൊട്ടു നിവേദനം. അദ്ദേഹം പറഞ്ഞു: നബിയേ, സഅ്ദിന്റെ ഉമ്മ മരിച്ചു. അവരുടെ പേരിൽ ഏതാണ്‌ ഏറ്റവും പുണ്യം ലഭിക്കുന്ന ദാനം? നബി(സ) പറഞ്ഞു: വെള്ളം. അങ്ങനെ സഅ്ദ്‌ ഒരു കിണർ കുഴിച്ചു കൊണ്ട്‌ പറഞ്ഞു: ഇത്‌ സഅ്ദിന്റെ ഉമ്മാക്കാണ്‌" (തുർമുദി, അബൂദാവൂദ്‌, നസാഇ, ഇബ്നുമാജ, മുസ്‌നദ്‌ അഹ്‌മദ്‌


 സ്വദഖ എന്ന പുണ്യകർമം നിർബന്ധമായും ' ചെയ്യുമെന്ന് ഏറ്റടുക്കലാണ് ' നേർച്ച


ആ സ്വദഖ യുടെ പ്രതിഫലം മരണപെട്ട മഹാൻമാർക്ക് വേണ്ടിയാക്കിയാൽ അത് മരണപെട്ടവരിലേക്ക് ചേരുമെന്ന് ഇജ്മാ ഇ കൊണ്ട് സ്ഥിരപെട്ടതാണ്.
അത് ഇബ്നു തൈമിയയും അംഗീ കരിച്ചിട്ടുണ്ട്. ലോക മുസ്ലിമീങ്ങൾ ഏകോപിച്ച താണ്:

ഇങ്ങനെ മരണപ്പെട്ടു പ്പോയ മഹാൻമാരില്ലേക്ക് സ്വദഖയുടെയും നേർച്ചയുടെ പ്രതിഫലം ചേർക്കുന്നത് ' കൊണ്ടന്ന് മഹാൻമാരുടെ പേരിൽ നേർച്ച എന്നു  പറയുന്നത് ഒരിക്കലും തന്നെ ഇവിടെ നേർച്ച അള്ളാഹു അല്ലാത്തവരിലേക്കല്ല നൽക്കുന്നത്.

 സ്വദഖയുടെ പ്രതിഫലമാണ് അവർക്കെത്തുന്നത്. ഇതിനെ
പറ്റി മഹാൻമാരുടെ പേരിൽ നേർച്ച എന്നോ അവർക്ക് നേർച്ചയാക്കി എന്നോ വാചകത്തിൽ പ്രയോഗിച്ചാലും അവിടെ അള്ളാഹുവിന് തന്നെയാണ്  നേർച്ചയാക്കുന്നത്

 അതിന്റെ പ്രതിഫലം മഹാത്മാർക്ക് ഹദിയ ചെയ്യുന്നു എന്ന ഉദ്ധേശത്തിലാണ് അവരുടെ പേരിൽ നേർച്ചയാക്കി എന്ന് പറയുന്നത്.

  ഇത് ശിർക്ക് ആണെന്നോ ഹറാമാണെന്നോ തെളിയിക്കാൻ കഴിയില്ല .

മുസ്ലിമീങ്ങൾ അള്ളാഹുവല്ലാത്തവർക്ക് നേർച്ചയിക്കുന്നു എന്നു പറഞ്ഞ് ലോക മുസ്ലീമങ്ങളെ മേൽ ശിർക്ക് ആരോപിക്കുന്നവർ ആടിനെ പട്ടിയാക്കുകയാണ്  ചെയ്യുന്നത് '

ഒരു മഹാന്റെ പേരിലോ മറ്റോ നേർച്ചയാക്കിയാൽ അതുക്കൊണ്ടുദ്ദേശിക്കുന്നത് ആ  ആ മഹാന്മാരുടെ അനുസ്മരണം നടത്താൻ വേണ്ടിയോ അത് നടത്തുന്ന പള്ളിയിലേക്കോ  അവരെ സ്നേഹിക്കുന്നവർക്കോ സാധുക്കൾക്കോ അവരുടെ ഖബർ പരിപാലനത്തെയോ അവിടെയുള്ള സാധുക്കൾക്കോ മറ്റോസ്വദഖ ചെയ്യുക എന്നും ആസ്വദഖയുടെ പ്രതിഫലം മഹാൻമാരിലേക്ക് ചേരുക എന്നതും ഈ പുണ്യ കർമ്മങ്ങളെ കൊണ്ടും മഹാൻമാരോടുള്ള മഹബ്ബത്തു കൊണ്ടും ആവശ്യ'ങ്ങൾ പൂർത്തികരിക്കുക എന്നതും ആണ് .

മേൽ പറഞ്ഞ വിവരണം താഴെ പറയുന്ന പ്രമാണങ്ങളിൽ നിന്ന് ഗ്രഹിക്കുന്നതാണ്.

ഒരു സുന്നത്തായ കാര്യം ചെയ്യാൻ തീർച്ചപ്പെടുത്തുന്നതിനാണല്ലോ നേർച്ച എന്ന്  പറയുന്നത്. ദാനധർമ്മം ഒരു സുന്നതായ കർമമാണ് . അത് മഹാന്മാരുടെ പേരിൽ ചെയ്യാൻ നേർച്ചയാക്കുമ്പോഴും അല്ലാഹുവിനുള്ള ആരാധന തന്നെയാണ് . മഹാന്മാർക്കുള്ള ആരാധനയല്ല. മയ്യിത്തിന്ടെ പേരിലുള്ള നിസ്ക്കാരം മയ്യിത്തിനുള്ള ആരാധനയല്ലല്ലോ . അതിനാൽ അത് ശിർകോ കുഫ്റോ അല്ല .

മഹാനാരുടെ പേരിൽ നേർച്ച നേരുന്നതും അവരുടെ പേരിൽ ദാനം ചെയ്യുന്നതും , അവരോടുള്ള സ്നേഹം പ്രകടിപ്പിക്കാനും വിശുദ്ധ ഇസ്ലാമിന് അവരറ്‌പ്പിച്ച അതിമഹത്തായ സേവനങ്ങളുടെ പേരിൽ അവരോടുള്ള കടപ്പാട് നിറവേറ്റാനും അതുമുകേന അലാഹുവിന്റെ സാമീപ്യം കരസ്ഥമാക്കാനുമാണ് . മഹാന്മാരെ ആധരിക്കുന്നതും അവരുടെ സ്മരണ ലോകത് നിലനിർത്തുന്നതും അല്ലാഹു ഇഷ്ടപ്പെടുന്ന സൽകർമമാണല്ലോ

മഹാൻമാർക്ക് നേർച്ചയ്ക്കൽ ഖാതിമതുൽ മുഹഖിഖീൽഇബ്നു ഹജർ റ പറയുന്നു.

മഹാൻമാർക്ക് നേർച്ചയ്ക്കൽ
സ്വഹീഹാണ് അത് കൊണ്ട് ഉദ്ധേശിച്ച പുണ്യ കർമ്മത്തിന് വേണ്ടി അതിനെ ചെലവഴിക്കേണ്ടത് ആണ്
ഇനി ഒരു ഉദ്ദേശവും ഇല്ലെങ്കിലും ലും പതിവുപോലെ  നന്മകൾക്ക് വേണ്ടി ചെലവഴിക്കാവുന്ന അതാണ് ആ വലിയ്യിനെ ആരാധിക്കൽനെ കരുതിയാൽ നേർച്ച പാടില്ല
 ഫതാവൽ കുബ്റാ


وسئل عن النذر لولي من الأولياء والوقف عليه هل يصح أو لا ؟ . فأجاب بقوله : إن النذر
 أو الوقف لمشاهد الأولياء والعلماء صحيح إن نوى الناذر أو الواقف أهل ذلك المحل أو صرفه في عمارته أو مصالح أو غير ذلك من وجوه القرب ، وكذا إن لم يقصد شيئاً ويصرف في °هذه الحالة لما ذكر من مصالح ذلك المحل بخلاف ما لو صد بذلك التقرب إلى من دفن هناك أو ينسب إليه ذلك المحل ، فإن النذر حينئذ لا ينعقد الفتاوي الكبري،

വലിയ്യിന്റെ പേരിൽ നേര്ച്ച നേരുന്നത് കൊണ്ട് സാധുക്കള്‍ക്ക് ഭക്ഷണം
കൊടുക്കുക അല്ലെങ്ങില്‍ വലിയ്യിന്റെ പ്രതിനിതികളേയോ സന്താനങ്ങലെയോ കരുതുക
തുടങ്ങിയ പുണ്യ കരമായ കാര്യങ്ങളും ആയി ബന്ധപ്പെട്ടതിനെ കരുതണം എന്നാണു
മഹാനവര്കള്‍ പറയുന്നത്, കാരണം അതെല്ലാം അല്ലാഹുനികള്‍ നിന്നും പ്രതിഫലം
ലഭിക്കുന്ന പുണ്യ കര്‍മ്മങ്ങള്‍ ആണ്.

വീണ്ടും പറയുന്നത് കാണുക

النَّذْرُ لِلْوَلِيِّ إنَّمَا يُقْصَدُ بِهِ غَالِبًا التَّصَدُّقُ عَنْهُ
لِخُدَّامِ قَبْرِهِ وَأَقَارِبِهِ وَفُقَرَائِهِ فَإِنْ قَصَدَ النَّاذِرُ
شَيْئًا مِنْ ذَلِكَ أَوْ أَطْلَقَ صَحَّ വലിയ്യിനുള്ള നേര്ച്ച എന്നത് കൊണ്ട്
ഉദ്ദേശ്യം സാധാരണ ഗതിയില്‍ അദ്ധേഹത്തിന്റെ പേരില്‍ കബര്‍
പരിപാലിക്കുന്നവ്ര്‍ക്കും ദരിദ്രര്‍ക്കും ഉള്ള സ്വദക ആണ്, നേര്ച്ച നേരുന്ന
വ്യക്തി ഇത് ഉദ്ദേശിച്ചാലും ഇല്ലെങ്കിലും നേര്ച്ച സ്വഹീഹാകും (ഫതാവല്‍ കുബ്ര)
അസ് ലം സഖാഫി പരപ്പനങ്ങാടി

No comments:

Post a Comment