Friday, May 8, 2020

ബദ്റിന്റെ പേരിൽ നേർച്ചകൊണ്ടാടുന്നവരോട് സ്നേഹപൂർവ്വം


Follow this link to join my WhatsApp group: https://chat.whatsapp.com/ERFeJytUELg30VBdUeAWpT

 ടെലിഗ്രാംലിങ്ക്
https://t.me/joinchat/GBXOOVMxvDUeS_ZFwGs6nA

അഹ്ലുസ്സുന്നയുടെ ആദർശ പഠനത്തിന്  ഇസ്ലാമിക് ഗ്ലോബൽ വോയ്സ് ബ്ലോഗ് ഉപയോഗപ്പെടുത്തുക

https://islamicglobalvoice.blogspot.in/?m=0
അസ് ലം സഖാഫി പരപ്പനങ്ങാടി


*ബദ്റിന്റെ പേരിൽ നേർച്ചകൊണ്ടാടുന്നവരോട് സ്നേഹപൂർവ്വം....*



*(ഇത് ഒരു വെല്ലുവിളിയല്ല, താങ്കളുടെ അറിവിലേക്കായി ഗുണകാംക്ഷയോടെയുള്ള ഒരറിയിപ്പ് മാത്രമാണ് താങ്കൾക്ക് വേണമെങ്കിൽ സ്വീകരിക്കാം, അല്ലെങ്കിൽ അവഗണിക്കാം......)*

*ബദ്ർ ശുഹദാക്കളുടെ പേരിൽ ആണ്ട് നേർച്ച കൊണ്ടാടുന്ന പ്രിയ സുഹൃത്തിനോട് ചില ചോദ്യങ്ങൾ....*

*ബദ്രീങ്ങൾക്ക് മഹത്വമില്ലെന്ന് ഇവിടെ ആർക്കും വാദമില്ല, അവർ മഹാൻമാരും ശുഹദാക്കളും ആണ്. ബദ്രീങ്ങളുടെ മഹത്വമെത്രത്തോളമുണ്ടെന്നോ, അവരെ ബഹുമാനിക്കുകയും ആദരിക്കുകയും ചെയ്യേണ്ടതുണ്ടെന്നോ അല്ല നിങ്ങളോട് ചോദിക്കുന്നത്.....*

ഒഹാബി പുരോഹിതൻ എഴുതുന്നു'

*🌴ഹിജ്റ രണ്ടാം വർഷം നടന്ന ബദ്ർ യുദ്ധം മുന്നിൽ നിന്ന് നയിച്ച പ്രവാചകൻ [സ്വ] ശേഷം 8 വർഷത്തോളം ജീവിച്ചു. ഈ കാലയളവിൽ ഒരിക്കൽ പോലും ബദ്റീങ്ങളുടെ പേരിൽ ഒരു നേർച്ച കൊണ്ടാടുകയോ, കൊണ്ടാടാൻ സ്വഹാബത്തിനോട് കൽപിക്കുകയോ, അന്ന് അറേബ്യയിൽ സുലഭമായി ലഭിച്ചിരുന്ന ഒട്ടകത്തെയോ, ആടിനെയോ അറുത്ത് വിതരണം ചെയ്യുകയോ ചെയ്തിട്ടുണ്ടോ?*


മറുപടി

ബദ്ര്‍ദിനം ലോക മുസ്,ലിംകള്‍ക്ക് വലിയ അനുഗ്രഹമായിരുന്നു എന്ന സത്യം ബുദ്ധിയുള്ള ആരും സമ്മതിക്കുന്ന വസ്തുതയാണ്. എങ്കില്‍ അല്ലാഹു അവന്റെ വിശുദ്ധ ഖുര്‍ആനിലൂടെ പഠിപ്പിക്കു ന്നത് കാണുക, അല്ലാഹു പറയുന്നു:

وذكّرهم بأيام الله إنَّ فِي ذَٰلِكَ لَآيَاتٍ لِّكُلِّ صَبَّارٍ شَكُورٍ (سورة إبراهيم-الآية:5)

അല്ലാഹു പറയുന്നു: അവരോട് അല്ലാഹുവിന്റെ "അയ്യാമു" കളെ കുറിച്ച് ഓര്‍മ്മിപ്പിച്ചു കൊടുക്കുക. നിശ്ചയം അങ്ങിനെ ചെയ്യുന്നതില്‍  അധികമായി ക്ഷമകൈകൊള്ളുന്നവരും അധികമായി നന്ദിചെയ്യുന്നവരുമായ മുഴുവന്‍ ആളുകള്‍ക്കും ദൃഷ്ടാന്തമുണ്ട്. (സൂറ:ഇബ് റാഹീം-5).

 ഈ ആയത്ത് വിശദീകരിച്ചു കൊണ്ട് ഖുര്‍ആന്‍ വ്യാഖ്യാതാക്കള്‍ പറയുന്നത് കാണുക:

عن ابن عباس عن أبي بن كعب عن النبيّ صلى الله عليه وسلم: في قوله يبارك وتعالى: [وذكّرهم بأيّام الله] قال: بنعم الله تبارك وتعالى. (تفسير ابن كثير:4/478)

മഹാനായ ഇബ്നു അബ്ബാസ്(റ)വും മഹാനായ ഉബയ്യുബ്നു കഅബ്(റ)വും നബി(സ്വ)യില്‍ നിന്ന് ഉദ്ധരിക്കുന്നു: നബി(സ്വ) പറഞ്ഞു: "അവരോട് അങ്ങ് അല്ലാഹുവിന്റെ ദിനങ്ങളെ പറ്റി പറഞ്ഞു കൊടുക്കണം" അതായത് "അല്ലാഹുവിന്റെ അനുഗ്രഹങ്ങളെ പറ്റി അവരെ ഓര്‍മ്മിപ്പിക്കണം". ഇബ്നുകസീര്‍ തന്റെ(തഫ്സീറുല്‍ ഖുര്‍ആനില്‍അളീം:4/478)ല്‍ വ്യാഖ്യാ നിച്ചതായി കാണാം. ഈ ആയത്തില്‍ പറഞ്ഞ അനുഗ്രഹം ഏതാണെന്നു കൂടി മുഫസ്സിറു കള്‍ പഠിപ്പിച്ചിട്ടുണ്ട് അതവാ മഹാനായ മൂസാനബി(അ)നെ തന്റെ ശത്രുവായ ഫിര്‍ഔ നില്‍ നിന്നും പരിവാരങ്ങളില്‍നിന്നും രക്ഷപ്പെടുത്തുകയും, കടല്‍പിളര്‍ത്തിക്കൊടുത്ത് രക്ഷ പ്പെടുകയും ചെയ്തതു പോലുള്ള അല്ലാഹു മൂസാ നബി(അ)ന്നും അനുയായികള്‍ക്കും ചെയ്തു കൊടുത്ത അനുഗ്രഹങ്ങള്‍ സ്മരിക്കാനാണ് അല്ലാഹു കല്പിക്കുന്നത്. ഇക്കാര്യം വളരെ വ്യതമായി ഇബ്നുകസീര്‍ തന്റെ തഫ്സീറില്‍ വ്യാഖ്യാനിച്ചതായികാണാം. ഇബ്നു കസീറിന്റെ തഫ്സീര്‍ ഏറ്റവും പ്രാമാണിക തഫ്സീറാണെന്ന് ഒഹാബീ പ്രസ്ഥാനത്തിന്റെ ആശയപ്രചരണരംഗത്തെ ശക്തിദുര്‍ഘമായിഒഹാബികള്‍തന്നെ പരിചയപ്പെടുത്തിയ ഔദ്യോ ഗിക മുഖപത്രമായ (അല്‍മനാര്‍-2000,ജൂലായ് ലക്ക)ത്തിലും, മുജാഹിദ്പ്രസ്ഥാനം പിളരുന്ന തിന്ന് മുമ്പ് പുറത്തിറക്കിയ "യുവത" പുറത്തിറക്കിയ (ഖുര്‍ആന്റെവെളിച്ചം) എന്ന ബുക്കിന്റെ (പേജ്/10,ലും 44)ലും പറഞ്ഞതായി കാണാവുന്നതുമാണ്. ഈ ആയത്ത് ഇബ്നു കസീര്‍ വ്യാഖ്യാനിച്ചതു പോലെ ഹിജ്റ:502.ല്‍ വഫാത്തായ ഇമാം ഖത്വീബുത്തിബ് രീസി(റ) തന്റെ(അല്‍ മുലഖ്ഖസ്വു മിന്‍ ഇഅറാബില്‍ ഖുര്‍ആന്‍:പേജ്/94)ലും, ഹിജ്റ:310. വഫാത്തായ ഇമാം ഇബ്നുജരീര്‍ അത്ത്വബ്രി(റ) തന്റെ (തഫ്സീര്‍:13/594,595)ലും, ഹിജ്റ:671. ല്‍ വഫാത്തായ ഇമാം ഖുര്‍ത്വുബി(റ)തന്റെ (അല്‍ ജാമിഉ ലിഅഹ്ക്കാമില്‍ഖുര്‍ആന്‍: 12/106)ലും, ഹിജ്റ:516.ല്‍ വഫാത്തായ മുഹ്,യിസ്സുന്ന ഇമാം ബഗ്വവി(റ) തന്റെ തഫ്സീറായ (മആലിമുത്തന്‍സീല്‍:4/335)ലും, എത്രത്തൊളം 1956.ല്‍ മരണപ്പെട്ട സൗദിയിലെ സലഫീ നേതാ വായിരുന്ന "നാസിറുസ്സഅദി" വരെ തന്റെ തന്റെ (തഫ്സീര്‍:പേജ്/418)ലും വ്യഖ്യാനിച്ചതാ യി കാണാം.

അതേ പോലെ മഹാനായ ഇമാം അഹ്മദു ബ്നു ഹമ്പല്‍(റ) തന്റെ മുസ്നദില്‍ റിപ്പോറ്ട്ട് ചെയ്യുന്നു:

روى عبد الله ابن أحمد بن حنبل عن ابن عباس، عن أبي بن كعب، عن النبي صلى الله عليه وسلم في قوله تبارك وتعالى ‏{‏وذكرهم بأيام الله‏}‏ قال بنعم الله تبارك وتعالى . (مسند الإمام أحمد:رقم الحديث-20207)

മഹാനായ ഇബ്നുഅബ്ബസ്(റ) ഉബയ്യുബ്നു കഅബ്(റ) എന്നിവരും നബി(സ്വ)യില്‍ നിന്നും സൂറ:ഇബ്റാഹീമിലെ അഞ്ചാം സൂക്തത്തില്‍ പറഞ്ഞത് "അല്ലാഹുവിന്റെ അനുഗ്രഹങ്ങ ളെ സ്മരിക്കണം" എന്നാണു പഠിപ്പിച്ചിട്ടുള്ളത്. (മുസ്നദുല്‍ ഇമാം അഹ്മദ്:ഹദീസ് നമ്പര്‍: 20207) ല്‍ കാണാവുന്നതാണ്. എന്നാല്‍ അല്ലാഹും നമുക്ക് നല്‍കിയ അനുഗ്രഹങ്ങളില്‍ വളരെ പ്രധാനപ്പെട്ടതും നാം എപ്പോഴും ഓര്‍ത്തിരിക്കേണ്ടതും ഓര്‍മ്മിപ്പിക്കേണ്ടതുമായ മഹത്തായ അനുഗ്രഹമാണു സത്യം ജയിച്ചടക്കുകയും അസത്യം തകര്‍ന്നടിയുകയും ചെയ്ത ബദ്ര്‍, അല്ലാഹു തന്നെ ആ ബദ്റിന്റെ മഹത്വവും ബദ്റില്‍ പങ്കെടുത്ത സ്വഹാബത്തി ന്റെ മഹത്വവും വിഉശുദ്ധ ഖുര്‍ആനില്‍ പഠിപ്പിച്ചതായി കാണാം, മാത്രമല്ല ആ ബദ്റ് ദിന ത്തെ അല്ലാഹു ഖുര്‍ആനില്‍ വിശേഷിപ്പിച്ചതു തന്നെ "യൗമുല്‍ഫുര്‍ഖാന്‍" (സത്യവും അസ ത്യവും വേര്‍തിരിഞ്ഞ ദിനം) എന്നാണ്. ആ ദിവസം ഒരു മുസ്,ലിമിനെ സംബന്ധിച്ചിട ത്തോളം വിസ്മരിക്കാന്‍ സാധിക്കില്ല. അതു കൊണ്ടാണ് ലോകത്തുള്ള സത്യ വിശ്വാസിക ള്‍ ബദ്റ് സമരണ പുതുക്കുകയും ബദ്റില്‍ പങ്കെടുത്ത മഹാന്മാരായ സ്വാഹാബാക്കളേ യും നബി(സ്വ)യേയും പ്രകീര്‍ത്തിക്കുകയും അന്നേ ദിനം ഭക്ഷണം ഉണ്ടാക്കി ദാനം ചെയ്യു കയും ചെയ്യുന്നത്. ഈ പ്രവര്‍ത്തിക്ക് സ്വഹാബത്തിന്റെയും നബി(സ്വ)യുടെ തന്നെയും പ്രവര്‍ത്തിയില്‍ നമുക്ക് രേഖയുണ്ട്.

ഇമാം ബുഖാരി(റ) തന്റെ സ്വഹീഹില്‍ റിപ്പോറ്ട്ട് ചെയ്യുന്നു:

حَدَّثَنَا مُسَدَّدٌ حَدَّثَنَا بِشْرُ بْنُ الْمُفَضَّلِ حَدَّثَنَا خَالِدُ بْنُ ذَكْوَانَ قَالَ قَالَتِ الرُّبَيِّعُ بِنْتُ مُعَوِّذٍ ابْنِ عَفْرَاءَ. جَاءَ النَّبِىُّ صلى الله عليه وسلم: فَدَخَلَ حِينَ بُنِىَ عَلَىَّ ، فَجَلَسَ عَلَى فِرَاشِى كَمَجْلِسِكَ مِنِّى، فَجَعَلَتْ جُوَيْرِيَاتٌ لَنَا يَضْرِبْنَ بِالدُّفِّ وَيَنْدُبْنَ مَنْ قُتِلَ مِنْ آبَائِى يَوْمَ بَدْرٍ ، إِذْ قَالَتْ إِحْدَاهُنَّ وَفِينَا نَبِىٌّ يَعْلَمُ مَا فِى غَدٍ. فَقَالَ: دَعِى هَذِهِ، وَقُولِى بِالَّذِى كُنْتِ تَقُولِينَ. (صحيح البخاري: رقم الحديث: 5147)و(4001)

റുബയ്യിഉ ബിന്ത് മുഅവ്വിദുബ്നുല്‍ അഫ്റാ(റ)പറയുന്നു: എന്റെ കല്ല്യാണ ദിവസം നബി (സ്വ) എന്റെ വീട്ടിലേക്കു വന്നു, ആ സമയത്ത് ചെറിയ പെണ്‍കുട്ടികള്‍ ദഫ് മുട്ടിക്കൊണ്ട് എന്റെ പിതാക്കളില്‍ നിന്ന് ബദ്റ് യുദ്ധത്തില്‍ ശഹീദായവരെ പ്രകീര്‍ത്തിച്ചു കൊണ്ട് പാട്ടു പാടുകയായിരുന്നു, മഹാനായ നബി(സ്വ) സദസ്സിലേക്ക് കടന്നു വന്നപ്പോള്‍ ആ കൂട്ട ത്തില്‍ ഒരു കുട്ടി (وفينا نبيّ يعلم ما في غد) (ഞങ്ങളില്‍ ഒരു നബിയുണ്ട്, ആ നബി നാളെ സംഭ വിക്കുന്ന കാര്യങ്ങള്‍ അറിയുന്നവരാണ്) എന്ന അര്‍ത്ഥം വരുന്ന പാട്ടുപാടുകയും ചെയ്തു, ആ സമയത്ത് നബി(സ്വ) പറഞ്ഞു നിങ്ങള്‍ എന്നെ കുറിച്ച് പാടുന്നത് നിര്‍ത്തി നിങ്ങള്‍ ഇതു വരെ പാടിയിരുന്ന നിങ്ങളുടെ പിതാക്കളായ ബദ്,രീങ്ങളുടെ മദ്ഹുകള്‍ തന്നെ പാടൂ, (സ്വഹീഹുല്‍ ബുഖാരി:ഹദീസ് നമ്പര്‍:5147). ഈ ഹദീസ് വ്യാഖ്യാനിച്ചു ശൈഖുല്‍ ഇസ് ലാം ഇമാം സകരിയ്യല്‍ അന്‍സ്വാരി(റ) പറയുന്നു:

)كنت تقولين) أي من المدح والثناء المتعلقين بالمغازي والشّجاعة ونحوهما. (تحفة الباري بشرح صحيح البخاري :5/341) لشيخ الإسلام زكريا الأنصاري رحمه الله.

ഈ ഹദീസില്‍ നിങ്ങള്‍ ബദ്,രീങ്ങളെ കുറിച്ച് പറഞ്ഞിരുന്നത് തന്നെ പറഞ്ഞോളൂ എന്ന് പറഞ്ഞതു കൊണ്ട് ഉദ്ധേശം ബദ്,രീങ്ങളുടെ മദ്ഹും അവരെ വാഴ്ത്തിപ്പറയലും അവരു ടെ ധീരതയെ കുറിച്ച് പറയലും ബദ്ര്‍ യുദ്ധത്തിന്റെ ചരിത്രം അവതരിപ്പിക്കലു മൊക്കെ യാണ്". ശൈഖുല്‍ ഇസ്,ലാം സകരിയ്യല്‍ അന്‍സ്വാരി(റ)യുടെ (തുഹ്ഫത്തുല്‍ ബാരി ബിശറ ഹി സ്വഹീഹില്‍ ബുഖാരി:5/341)ല്‍ വിവരിച്ചതായി കാണാം.

ഈ ഹദീസില്‍ നമുക്ക് മറ്റൊരു പാഠവും കൂടിയുണ്ട് അതായത് നബി(സ്വ) വീട്ടിലേക്ക് കട ന്നു വന്ന സമയത്ത് ഒരു കുഞ്ഞുപെണ്‍കുട്ടി, നബി(സ്വ)യെ വാഴ്ത്തിക്കൊണ്ട് "ഞങ്ങളില്‍ ഒരു നബിയുണ്ട്, നാളെ സംഭവിക്കുന്ന കാര്യങ്ങള്‍ മുന്നേ പ്രവചിക്കുന്നവരാണ്" എന്ന് പാടിയത് നബി(സ്വ) മറഞ്ഞ കാര്യങ്ങള്‍ അറിയാന്‍ സാധിക്കുമെന്ന് ആ കുട്ടികള്‍ മനസ്സിലാ ക്കിയത് കൊണ്ടാണ്, ആ കുട്ടികള്‍ക്ക് അത് ആരു പറഞ്ഞുകൊടുത്തു അവരുടെ പിതാക്ക ളും മാതാക്കളും തന്നെ പഠിപ്പിച്ചുകൊടുത്തു, അതവാ സ്വഹാബത്തിന്റെ വിശ്വാസം നബി (സ്വ)ക്ക് ഗ്വൈബ് (മറഞ്ഞകാര്യങ്ങള്‍) അറിയാന്‍ സാധിക്കുമെന്നതായിരുന്നു എന്ന് സാരം.

അപ്പോള്‍ പിന്നെ ഒഹാബികള്‍ സാധാരണ പറയാറുള്ളതാണ്, പെണ്‍കുട്ടി അങ്ങിനെ പാടിയ സമയത്ത് നബി(സ്വ) അതിനെ വിലക്കിയിട്ടുണ്ട് എന്നാണ്, എന്നാല്‍ നമുക്ക് പറയാനുള്ള ത് ആകുട്ടികളെ നബി(സ്വ)തടഞ്ഞത് നബി(സ്വ) ഗ്വൈബ്അറിയുകയില്ല, അതുകൊണ്ട് അങ്ങി നെ പാടാന്‍ പാടില്ലാ എന്ന നിലക്കല്ല, മറിച്ച് എന്റെ മദ്ഹ് ഇപ്പോള്‍ പാടേണ്ടതില്ല, ആദ്യം നിങ്ങള്‍ പാടിയിരുന്ന നിങ്ങളുടെ പിതാക്കളായ ബദ്,രീങ്ങളുടെ മദ്ഹുകള്‍ തന്നെ തുടര്‍ന്നോളൂ എന്ന നിലക്കാണ്, അല്ലായിരുന്നുവെങ്കില്‍ നബി(സ്വ) ആ കുട്ടികളെ  പഠിപ്പി ക്കേണ്ടിയിരുന്നത് ഹദീസില്‍ പറഞ്ഞ രീതിയില്ല മറിച്ച് എനിക്ക് ഗ്വൈബ് അറിയുകയില്ല ഗ്വൈബ് അറിയുന്നവന്‍ അല്ലാഹു മാത്രമാണ് എന്ന് വ്യക്തമായി ആ കുട്ടികളെ ബോധ്യ പ്പെടുത്തുമായിരുന്നു മഹനായ നബി(സ്വ). എന്നു മാത്രമല്ല ആഹദീസ് വുശദീകരിച്ച ഇമാമു കളാരും നബി(സ്വ) ആപറഞ്ഞതില്‍ നബി(സ്വ) മറഞ്ഞ കാര്യങ്ങള്‍ അറിയാന്‍ സാധി ക്കില്ല എന്നതിന്ന് തെളിവാണെന്ന് പറഞ്ഞിട്ടുമില്ല. മറിച്ച് നബി(സ്വ) ഗ്വൈബായ കാര്യങ്ങല്‍ അറിയുമെന്നാണ് ഇമാമുകളൊക്കെ അവരുടെ കിത്താബുകളില്‍ രേഖപ്പെടുത്തി വെച്ചിട്ടു ള്ളത്.

ഇമാംബുഖാരി(റ)യുടെ ഈഹദീസ് മഹാന്മാരെ അനുസ്മരിക്കുന്നതിന്നും അവരുടെ പ്രകീ ര്‍ത്തനങ്ങള്‍ ആലപിക്കുന്നതിന്നും ഉള്ള ഖണ്ഡിതമായ രേഖയാണ്.

ഇതു പറയുമ്പോള്‍ ഒരു പക്ഷേ ഒഹാബികള്‍ ചോദിക്കാന്‍ സാധ്യതയുണ്ട്, ഇങ്ങനെ ഒരിക്കല്‍ ഒരു സ്വഹാബിയുടെ വീട്ടില്‍ ബദ്,രീങ്ങളുടെ മദ്ഹുകള്‍ പാരായണം ചെയ്തുവെന്ന് കരുതി എപ്പോഴും അങ്ങി നെ ചെയ്യന്നതിന്നും അല്ലെങ്കില്‍ ആണ്ടില്‍ ചെയ്യുന്നതിന്നും തെളിവാകില്ലല്ലോ, അതോടൊപ്പം ഈ ഒരുപ്രവര്‍ത്തി തെളിവാക്കി പിന്നെയെപ്പോഴെങ്കിലും സ്വഹാബത്ത് അങ്ങിനെ ചെയ്തി ട്ടുണ്ടോ? അതിനുള്ള മറുപടി ഒഹാബികളുടെ നാലാമത്തെ നേതാവായി മുജാഹിദ് സെന്റര്‍ കോഴിക്കോട് നിന്ന് പുറത്തിറക്കിയ (ഇസ്ലാഹീപ്രസ്ഥാന ചരിത്രത്തിനൊരാമുഖം) എന്ന ബുക്കില്‍ "മതവിധികള്‍ കണ്ടുപിടിക്കാന്‍ ഏറ്റവും പ്രാമാണിക ഗ്രന്ഥമാണെന്ന് സര്‍ട്ടിഫിക്കറ്റ് നല്‍കിയ ശൗക്കനിയുടെ (നൈലുല്‍ഔത്വാര്‍) എന്ന ഗ്രന്ഥത്തില്‍ പറയുന്നത് "നബി(സ്വ)യില്‍ നിന്നും ഒരുകാര്യം ഒരിക്കല്‍ സ്ഥിരപ്പെട്ടാല്‍ ആകാര്യം അന്ത്യനാള്‍ വരേയു ള്ള തന്റെ ഉമ്മത്തിന്നു തെളിവാണെന്നാണ്" ശൗക്കാനി പറഞ്ഞിട്ടുള്ളത്. അക്കാര്യമെങ്കിലും ഒഹാബി മനസ്സിലാക്കുന്നത് നല്ലതാണ്. മറ്റൊരുകാര്യം സ്വഹാബാക്കള്‍ ബദ്റ് സമരണകളും മറ്റും നടത്തിയിട്ടില്ലെന്നു നാം പറയണമെങ്കില്‍ സ്വഹാബാക്കളുടെ ചരിത്രങ്ങള്‍ പറയുന്ന ഗ്രന്ഥങ്ങള്‍ മുഴുവനും നാംകണ്ടവരും വായിച്ചവരുമാവണം, അതിനു നമുക്ക് സാധ്യമല്ലെ ന്നുറപ്പാണ്, അതില്ലാതെ സ്വഹാബാക്കള്‍ ചെയ്തിട്ടില്ലെന്നു പറയാന്‍ നമുക്ക് വകുപ്പില്ല. എന്നല്ല നബി(സ്വ)യുടെ പ്രകീര്‍ത്തനങ്ങളും മറ്റും മഹത്തുക്കളുടെ പ്രകീര്‍ത്തനങ്ങള്‍ പറയു ന്നതും സംഘടിപ്പിക്കുന്നതും സ്വഹാബത്തിന്റെ ജീവിതത്തിന്റെ ഒരു ഭാഗമായി കൊണ്ട് നടന്നിരുന്നവരാണെന്നാണ് നമുക്ക് ഹദീസുകളില്‍ നിന്നും ചരിത്ര കിത്താബുകളില്‍ നിന്നും വായിച്ചെടുക്കാന്‍ കഴിയുന്നത്. അവരുടെ ഒരു പതിവു ജോലിയായിരുന്ന് അത്, അതു കൊണ്ടാണ് ആയിശ ബീവി(റ) പറഞ്ഞതായി മഹാന്മാരായ ഇമാമുകള്‍ രേഖപ്പെടുത്തി വെച്ചിട്ടുള്ളത്:

كانت عائشة رضي الله عنها تقول:(إذاأردتم مجلسكم أن يطيبَ فاذكروا محاسن عمربن الخطاب). وإذا كان هذا لعمررضي الله عنه فكيف لايتمسك مجلسا بذكرختام الرسل، وحبيب الملك الوهاب، وإذا كان المجلس يطيب بذكرالفاروق، فكـيف لايطيب بذكرالصادق المصدوق ؟ ولكن عائشة رضي الله عنها إنّما ذكرت عمربن الخطاب وخصته بذلك لعلمها أنّ ما من مؤمن ولامؤمنة ولامسلم ولامسلمة تمرُّعليه سلعة أومجلس إلاّويطيب مجلسه وتزهرمحاسنه بطيب ذكرالمصطفى صلى الله عليه وسلم وبسيرة أهل الصدق والوفا. وهكذا كانت الصحابة رضي الله عنهم وأحوالهم مع حبيبهم في ذكرهم له وكثرة اللهج به، فإذا سئلوا عن أفضل الناس وأطيب النّاس، ومن تطيب بذكره الصدور،وتفرج به صعـاب الأمـور، فلايخطرببالهم إلاّزين العابدين وإمام المتقين. [تذكرة المحبين في أسماء سيد المرسلين:ص/479-480] للإمام ابن قاسم الرصاع- هـ .

ആയിശ ബീവി(റ) പറയുന്നു: "നിങ്ങളുടെ സദസ്സുകള്‍ സുഗന്ധപൂരിതമാവണമെങ്കില്‍ നിങ്ങ ള്‍ മഹാനായ ഉമറുബ്നുല്‍ ഖത്ത്വാബ്(റ)വിന്റെ പ്രകീര്‍ത്തനങ്ങള്‍ പറഞ്ഞോളൂ, ഇവിടെ മഹതിയായ ആയിശ ബീവി പറയുന്നത് ഉമര്‍(റ)വിന്റെ മദ്,ഹുകള്‍ പറയാനാണെങ്കില്‍, പിന്നെ ലോകത്തിന്റെ നേതാവായ അശ്റഫുല്‍ ഖല്‍ഖ് നബി(സ്വ)യുടെ പ്രകീര്‍ത്തനങ്ങള്‍ പറയുന്നതിനെ പറ്റി പറയേണ്ടതില്ലല്ലോ, മഹാനായ ഉമര്‍(റ)വിന്റെ മദ്,ഹുകള്‍ ആലപി ക്കല്‍ കൊണ്ട് സദസ്സുകള്‍ സുഗന്ധപൂരിതമാവുമെങ്കില്‍ മഹാനായ സയ്യിദുനാ ശഫീഉല്‍ വറാ നബി(സ്വ)യുടെ മദ്,ഹുകള്‍ പറയുന്നതു കാരണം സദസ്സുകള്‍ എങ്ങിനെ സുഗന്ധപൂരി തമാവാതിരിക്കും!!. ഇവിടെ മഹതിയായ ആയിശബീവി(റ) ഉമര്‍(റ)വിനെ പറയാന്‍ കാരണം മഹതിക്കറിയാം നിശ്ചയം ഓരോസത്യവിശ്വാസിയും അവര്‍ ഒരുസദസ്സ് സംഘടി പ്പിക്കുകയാണെങ്കില്‍ അവര്‍ നബി(സ്വ)യുടെ പ്രകീര്‍ത്തനങ്ങളെ കൊണ്ട് സദസ്സ് ധന്യ മാക്കുമെന്ന സത്യം. നബി(സ്വ)യുമായി സ്വഹാബത്തിന്റെ സമീപനവും ഇടപെടലുകളും ആ നിലക്കായിരുന്നു, സ്വഹാബാക്കളോട് ജനങ്ങളില്‍ ശ്രേഷ്ടരായ വ്യക്തിയെകുറിച്ചു ചോദി ക്കപ്പെട്ടാല്‍, ആരുടെ പ്രകീര്‍ത്തനം കൊണ്ടാണു മനശ്ശാന്തി ലഭിക്കുക, ആരെക്കൊണ്ടാണു പ്രതിസന്ധികള്‍ നീങ്ങുക, എന്നൊക്കെ ചോദിക്കപ്പെട്ടാല്‍ അവരുടെ മനസ്സില്‍ മഹാനായ തിരുനബി(സ്വ) അല്ലാത്ത മറ്റാരും ഉണ്ടാകുകയില്ല". ഇക്കാര്യം ഇമാം മുഹമ്മദു ബ്നു ഖാസിം അര്‍,റസ്സ്വാഇ(റ) തന്റെ (തദ്ക്കിറത്തുല്‍ മുഹിബ്ബീന്‍:പേജ്/479,480)ല്‍ വിവരിച്ചതാ യി കാണാം, മറ്റു ഇമാമുകളും അവരുടെ കിത്താബുകളില്‍ പറയുന്നതായി കാണാം. ഇവി ടെ സയ്യിദത്തുനാ ഉമ്മുല്‍ മുഅമിനീന ബീവി ആയിശ(റ) മഹത്തുക്കളുടെ മൗലിദു പാരാ യണം ചെയ്യാന്‍ കല്പിക്കുകയാണു ചെയ്യുന്നത്.




.........
*🌴നബി [സ്വ] യെ സ്വന്തം ജീവനക്കളേറെ സ്നേഹിച്ച പ്രിയ പത്നിമാരോ, ഖലീഫമാരോ, മറ്റു സ്വഹാബത്തോ, താബിഉ താബിഉകളോ ഒരു കാരക്കച്ചീളെങ്കിലും ദാനം ചെയ്ത് ഇങ്ങനെ ഒരാചാരം ആചരിച്ചതായി ഇസ്ലാമിക പ്രമാണങ്ങളിൽ തെളിവിണ്ടോ?*

*🌴ബദ്രീങ്ങളുടെ പേരില്‍ നേര്‍ച്ചപ്പെട്ടി വെക്കുന്നതോ ബദ്രീങ്ങളുടെ പേരില്‍ അറുക്കുന്നതോ അന്നദാനം നടത്തുന്നതോ നബി(സ)യുടെയോ സ്വഹാബികളുടെയോ ചര്യയായിരുന്നോ?*



ഇനി ബദ്റ് ദിനത്തില്‍ നബി(സ്വ)യും സ്വഹാബത്തും വല്ല പ്രവര്‍ത്തിയും ചെയ്തിരുന്നോ ആ ദിനത്തെ അവര്‍ പ്രത്യേകം പരിഗ ണിച്ചിരുന്നോ എന്നു പരിശോധിക്കാം.
.............
ഹിജ്റ:262.ല്‍ വഫാത്തായ മഹാനായ ഇമാം ഉമറുബ്നു ശബ്ബ(റ)വും മറ്റു ഇമാമുകളും റിപ്പോറ്ട്ട് ചെയ്യുന്നു:

عن محمد ابن المنكدر عن جابر كان النبي صلى الله عليه وسلم يأتي قباء صبيحة سبع عشرة من رمضان. (تاريخ المدينة المنورة:1/44)للإمام ابن شبة-262هـ، و(لطائف المعارف:ص/328)للحافظ ابن رجب الحنبلي-795هــ، و(عمدة القاري شرح صحيح البخاري:7/378)للعلامة بدرالدين العيني، و(وفاء الوفا لأخبار دار المصطفى:3/803) و(وخلاصة الوفا:2/40)للحافظ السمهودي، و(حسن النبإ في فضل مسجد قباء:ص/66)للعلامة ابن علان الشافعي.

മഹാന്‍ പറയുന്നു: "ജാബിര്‍(റ)വില്‍ നിന്നും ഇബ്നുല്‍ മുന്‍കദിര്‍(റ) ഉദ്ധരിക്കുന്നു: റമളാന്‍ പതിനേഴിന്റെ സുബ്ഹി സമയത്ത് നബി(സ്വ) ഖുബാഇല്‍ വരാറുണ്ടായിരുന്നു". ഇമാം ഇബ്നുശബ്ബ(റ) തന്റെ(താരീഖുല് മദീനത്തില്‍ മുനവ്വറ:പേജ്/44)ല്‍ ഉദ്ധരിച്ചതായി കാണാം, ഹാഫിളു ഇബ്നുറജബില്‍ ഹമ്പലി(റ) തന്റെ (ലത്വാഇഫുല്‍ മആരിഫ്:പേജ്/328) ലും, ഇമാംഐനി(റ) തന്റെ (ഉംദത്തുല്‍ഖാരി:7/378)ലും. ഹാഫിളുസ്സുംഹൂദി(റ) തന്റെ (വഫാ ഉല്‍ വഫാ:3/801)ലും തന്റെ(ഖുലാസ്വത്തുല്‍ വഫാ:2/40)ലും, അല്ലാമാ ഇബ്നുഅല്ലാന്‍ അശ്ശാഫിഈ(റ) തന്റെ(ഹുസ്നുന്നബഇ ഫീഫള്ലി മസ്ജിദി ബുഖാഇ:പേജ്/66)ലും തുടങ്ങി നിരവധി ഇമാമുകള്‍ റിപ്പോറ്ട്ട് ചെയ്തതായി കാണാം.

മഹാനായ ഹാഫിള് ഇബ്നുഹജരില്‍ അസ്ഖലാനി(റ)യുടെ ഉസ്താദായ ഇമാം സൈനുദ്ദീന്‍ അല്‍ മറാഗ്വി(റ)യും ഹാഫിളുസ്സുംഹൂദി(റ) മറ്റും  ഉദ്ധരിക്കുന്നു:

وفي كتاب رزين: عن محمد بن المنكدر : أدركت الناس يأتون مسجد قباء صبيحة سبع عشرة من رمضان. (تحقيق النصرة بتلخيص معالم دارالهجرة:ص/171) للإمام زين الدين أبي بكر المراغي العثماني الشافعي-ت/816 هـ ، (وفاء الوفا لأخبار دار المصطفى:3/803) و(وخلاصة الوفا:2/40)للحافظ السمهودي، و(حسن النبإ في فضل مسجد قباء:ص/66)للعلامة ابن علان الشافعي.

മഹാന്‍ പറയുന്നു: ഇമാം റസീന്‍(റ) തന്റെ കിത്താബില്‍ മഹാനായ ഇബ്നുല്‍ മുന്‍കദിര്‍ (റ)വിനെ തൊട്ട് റിപ്പോറ്ട്ട് ചെയ്യുന്നു: ജനങ്ങള്‍ റമളാന്‍ പതിനേഴിന്റെ സുബ്ഹി സമയ ത്ത് മസ്ജിദു ഖുബാഇല്‍ ഒരുമിച്ചുകൂടുന്നതായി ഞാന്‍എത്തിച്ചു". ഇമാംമറാഗ്വി(റ) തന്റെ (തഹ്ഖീഖുന്നുസ്വ്,റ:പേജ്/171)ലും, ഹാഫിളുസ്സുംഹൂദി(റ) തന്റെ(വഫാഉല്‍വഫാ:3/802) ലും, തന്റെ(ഖുലാസ്വത്തുല്‍വഫാ:2/40)ലും, അല്ലാമാഇബ്നുഅല്ലാന്‍ അശ്ശാഫിഈ(റ) തന്റെ (ഹുസ്നുന്നബഇ ഫീഫള്ലി മസ്ജിദിബുഖാഇ:പേജ്/66)ലും തുടങ്ങി നിരവധി ഇമാമുകള്‍ റിപ്പോറ്ട്ട് ചെയ്തതായി കാണാം.

മഹാനായ നബി(സ്വ)ക്ക് ഖുര്‍ആന്‍ പാരായണം ചെയ്തു കൊടുക്കുകയും, നബി(സ്വ)യില്‍ നിന്നും ഹദീസുകള്‍ റിപ്പോറ്ട്ടു ചെയ്യുകയും ചെയ്തിരുന്ന മദീനയിലെ മുഫ്ത്തിയും ഖാരി ഉകളുടെ ശൈഖും നബി(സ്വ) വഹ്,യ് എഴുത്തുകാരനുമായ അന്‍സ്വാറുകളില്‍പെട്ട മഹാ നായ സ്വഹാബി സൈദുബ്നു സാബിത്ത്(റ) വിനെ തൊട്ട് ഹിജ്റ:310.ല്‍ വഫാത്തായ മഹാ നായ ഇബ്നുജരീര്‍ അത്ത്വ്,ബ്,രി(റ) പറയുന്നത് കാണുക:

عن زيد بن ثابت أنّه كان يحيي ليلة سبع عشرة من شهر رمضان وأنّه كان ليصبح وعلى وجهه أثر السهر، ويقول: فرّق الله في صبيحتها بين الحقّ والباطل وأعزّ في صبحها الإسلام وأنزل فيها القرآن، وأذلّ فيها أئمّة الكفر. (تاريخ الرسل والملوك:2/420)للإمام أبو جعفر ابن جرير الطبري-310هــ

മഹാനായ സൈദുബ്നുസാബിത്ത്(റ)വില്‍ നിന്ന് ഇമാം ത്വബ്,രി(റ) ഹിജ്റ:207.ല്‍ വഫാത്താ യ ഇമാം വാഖിദി(റ)വില്‍ നിന്നും ഉദ്ധരിക്കുന്നു: നിശ്ചയം മഹാനായ സൈദുബ്നു സാബി ത്ത്(റ) റമളാന്‍ പതിനേഴിന്റെ രാത്രി സല്‍കര്‍മ്മങ്ങളെ കൊണ്ട് ധന്യമാക്കുന്നവരായിരു ന്നു, നിശ്ചയം മഹാന്‍ നേരം പുലരുന്ന സമയത്ത് തന്റെ മുഖത്ത് ഉറക്കൊഴിച്ച അടയാളം പ്രകടമാകുമായിരുന്നു, മഹാന്‍ പറയുമായിരുന്നു: റമളാന്‍ പതിനേഴിന്റെ സുബ്ഹി സമയ ത്താണ് അല്ലാഹു സത്യവും അസത്യവും വേര്‍തിരിച്ചതും, പരിശുദ്ദ ഇസ്,ലാമിനെ ഇസ്സത്തി ലാക്കിയതും, വിശുദ്ദ ഖുര്‍ആന്‍ ഇറങ്ങിയതും, സത്യനിശേധികളുടെ നേതാക്കളെ നിന്ദ്യതയി ലാക്കിയതും പരാചയപ്പെടുത്തിയതും". ഇമാം ഇബ്നുജരീര്‍ അത്ത്വ്,ബ്,രി(റ) തന്റെ (താരീഖുര്‍,റുസിലി വല്‍മുലൂക്ക്:2/420)ല്‍ പറയുന്നതായി കാണാം

അതേ പോലെ ഹാഫിളുദ്ദഹബി പറയുന്നു: "മഹാനായ സ്വഹാബിയായ സൈദുബ്നു സാബിത്ത്(റ) റമളാന്‍ പതിനേഴിനെ (ബദ്,ര്‍ ദിനത്തെ) പ്രത്യേകം ബഹുമാനം കല്പിക്കുക യും  അന്ന് ബദ്,ര്‍ ദിനമാണെന്ന് പറയുകയുംചെയ്തിരുന്നു". ഹാഫിളുദ്ദഹബിയുടെ (താരീ ഖുല്‍ഇസ്,ലാം:1/30)ല്‍ പറയുന്നതായി കാണാം.

ഹിജ്റ:795.ല്‍ വഫാത്തായ ഹാഫിള് ഇബ്നുറജബ് അല്‍ഹമ്പലി(റ) പറയുന്നത് കാണുക:

والمشهور عند أهل السير والمغازي: أنّ ليلة بدر كانت ليلة سبع عشرة، ... وكان زيد بن ثابت لا يحيي ليلة من رمضان كما يحيي ليلة سبع عشرة من رمضان، ويقول: إنّ الله فرّق الله في صبيحتها بين الحقّ والباطل، وأذلّ صبيحتها أئمّة الكفر... وحكي عن عامر بن عبد الله بن الزبير:أنّه كان يواصل ليلة سبع عشرة. وعن أهل مكّة أنّهم كانوا لا ينامون فيها، ويعتمرون. ... وروى أبو الشيخ الأصبهاني: بإسناد جيّد عن الحسن: قال: إنّ غلاما لعثمان بن أبي العاص، قال له:يا سيّدي إنّ البحر يعذب في هذا الشهر في ليلة. قال: فإذا كانت تلك الليلة فأعلمني. قال: فلما كانت تلك الليلة أذنه، فنظروا فوجدوه عذبا، فإذا هي ليلة سبع عشرة. وروي من حديث جابر: قال: كان رسول الله صلى الله عليه وسلم: يأتي قباء صبيحة سبع عشرة من رمضان. أيّ يوم كان. ... وأصحّ ما روي في الحوادث في هذه الليلة أنّها ليلة بدر، كما سبق أنّها كانت ليلة سبع عشرة. والمشهور أنّها كانت ليلة سبع عشرة. وسمّي يوم الفرقان. لأنّ الله تعالى فرّق فيه بين الحقّ والباطل، وأظهر الحقّ وأهلّه على الباطل وحزبه، وعلت كلمة الله وتوحيده، وذُلَّ أعدائه من المشركين وأهل الكتاب، وكان ذلك في السنة الثانية من الهجرة. (لطائف المعارف:ص/327-328-329)للحافظ ابن رجب الحنبلي-795هــ 

ഇസ്,ലാമിലെ ചരിത്രകാരന്മാരുടെയടുക്കല്‍ പ്രസിദ്ധമായത് ബദ്,ര്‍ദിനം റമളാന്‍ പതിനേഴി നാണ് എന്നതാണ്,... മഹാനായ സ്വഹാബീ വര്യന്‍ സൈദ് ബ്നു സാബിത്ത്(റ) റമളാന്‍ പതിനേഴിന്റെ രാവിനെ സല്‍കര്‍മ്മങ്ങളെ കൊണ്ട് ധന്യമാക്കുന്നതു പോലെ വേറെ ഒരു രാവിനേയും ധന്യമാക്കാറില്ല, മഹാന്‍ പറയും: ഈ ദിനത്തിന്റെ സുബ്,ഹി സമയത്താണ് അല്ലാഹു സത്യവും അസത്യവും വേര്‍ത്തിരിച്ചതും, സത്യനിശേധികളുടെ നേതാക്കളെ നിന്ദ്യ രും പരാജിതരുമാക്കിയതും, മഹാനായ അബ്ദുല്ലാഹിബ്നുസ്സുബൈര്‍(റ)വിന്റെ മകന്‍ ആമി ര്‍(റ)വില്‍ നിന്നും ഉദ്ധരിക്കപ്പെട്ടിട്ടുണ്ട്: മഹാന്‍ റമളാന്‍ പതിനേഴിന്റെ രാവിനെ ആരാധ നകളില്‍ മുഴുകുന്നവരായിരുന്നു എന്ന കാര്യം, മക്കക്കാര്‍ റമളാന്‍ പതിനേഴിന്ന് ഉറങ്ങാതെ ഉംറ നിര്‍,വ്വഹിക്കുന്നതിലും മറ്റും മുഴുകുന്നവരായിരുന്നു,

ഹിജ്റ:369.ല്‍ വഫാത്തായ മഹാനായ ഇമാം അബുശ്ശൈഖ് അല്‍അസ്വ്,ബഹാനി(റ) സ്വഹീ ഹായ പരമ്പരയിലൂടെ മഹാനായ ഹസന്‍(റ)വില്‍ നിന്ന് റിപ്പോറ്ട്ട് ചെയ്യുന്നു: അബു ശ്ശൈഖ് (റ) പറയുന്നു: മഹാനായ ഉസ്മാനു ബ്നു അബില്‍ ആസ്വ്(റ)വിനോട് തന്റെ അടിമ പറഞ്ഞു: യാ സയ്യിദീ, ഈ മാസത്തിലെ ഒരു രാവില്‍ സമുദ്രത്തിലെ വെള്ളം ശുദ്ധ ജലമായി മാറും, ഉസ്മാനുബ്നു അബില്‍ആസ്വ്(റ) തന്റെ അടിമയോട് പറഞ്ഞു: ആ ദിവ സം ആകുമ്പോള്‍ എന്നോട് വിവരം പറയണം, അങ്ങിനെ ആ ദിവസം എത്തിയപ്പോള്‍ അടിമ ഉസ്മാനുബ്നു അബില്‍ ആസ്വ്(റ)നെ വിവരമറിയിച്ചു, അങ്ങിനെ മഹനായ ഉസ്മാനുബ്നു അബില്‍ആസ്വ്(റ)വും മറ്റും കടലിലെ വെള്ളം പരിശോധിച്ചു, അപ്പോള്‍ നല്ല ശുദ്ധ ജലമായി എത്തിച്ചു, ആ സംഭവം നടന്നത് റമളാന്‍ പതിനേഴിനായിരുന്നു.  മഹാനായ സ്വഹാബി ജാബിര്‍(റ) പറയുന്നു: മഹാനായ നബി(സ്വ) റമളാന്‍ പതിനേഴിന്റെ സുബ്,ഹി സമയത്ത് ഖുബാഇലേക്ക് വരാറുണ്ടായിരുന്നു, അന്ന് ദിവസം ഏതാണെങ്കിലും ശരി.

ഹാഫിള് ഇബ്നുറജബ്(റ) പറയുന്നു: റമളാന്‍ പതിനേഴിന്ന് ഉണ്ടായ സംഭവങ്ങളില്‍ ഏറ്റ വും സ്വഹീഹായത് അന്നേ ദിനം ബദ്,ര്‍ ദിനമാണെന്നതാണ്, അക്കാര്യം മുമ്പ് പ്രതിപാദി ച്ചിട്ടുണ്ട്, റമളാന്‍ പതിനേഴിനാണു ബദ്,ര്‍ യുദ്ധം നടന്നതെന്നാണ് പ്രസിദ്ധമായ അഭി പ്രായം. ആ ദിനത്തിനു "യൗമുല്‍ ഫുര്‍ഖാന്‍" എന്നും പേരുണ്ട് കാരണം ആ ദിവസത്തി ലാണ് അല്ലാഹു സത്യത്തിന്റെയും അസത്യത്തിന്റെയും ഇടയില്‍ വേര്‍ത്തിരിച്ചത്, സത്യ ത്തെയും സത്യത്തിന്റെ ആളുകളേയും വെളിവാക്കുകയും, കലിമത്തുത്തൗഹീദ് ഉയരുക യും അല്ലാഹുവിന്റെ ഏകത്വം സ്ഥിരപ്പെടുകയും ചെയ്തതും, അല്ലാഹുവിന്റെ ശത്രുക്ക ളായ മുശ്,രിക്കുകളേയും അഹ്,ലു കിത്താബിനേയും നിന്ദ്യരാക്കപ്പെടുകയും പരാജയപ്പെടു ത്തുകയും ചെയ്തതും. ബദ്,റ് നടന്നത് ഹിജ്റയുടെ രണ്ടാം വര്‍ഷത്തിലായിരുന്നു". ഹാഫിള് ഇബ്നുറജബ്(റ) തന്റെ (ലത്വാഇഫുല്‍ മആരിഫ്:പേജ്/327,328,329)കളില്‍ വിവ രിച്ചതായി കാണാം. ഇതു പോലെ നിരവധി ഇമാമുകള്‍ വിശദീകരിച്ചതായി കാണാം

ഇതില്‍ നിന്നൊക്കെ വ്യക്തമാവുന്നത് മഹാന്മാരായ സ്വഹാബാക്കളും ബദ്,ര്‍ ദിനത്തെ പ്രത്യേകം ബഹുമാനിക്കുകയും ആ ദിവസത്തിനു പ്രത്യേകത കല്പിച്ചു കൊണ്ട് സല്‍ക ര്‍മ്മങ്ങളില്‍ മുഴുകുകയും ചെയ്തവരായിരുന്നു എന്നാണ്.

...................

ഇനി മരിച്ചവരുടെ പേരിൽ സ്വദഖ ചെയ്യൽ ആണ് ഒഹാബിക്ക് അലർജി എങ്കിൽ



🔷🔷🔷🔷🔷🔷🔷🔷🔷🔷🔷🔷🔷🔷
ചോദ്യം

ബദ്രീങ്ങളുടെ പേരിൽ നേർച്ചയാക്കുക എന്നാൽ എന്താണ്?
അത് അനുവദനീയമാണോ?


മഹാൻമാരുടെ പേരിൽ
നേർച്ചയുടെ ലക്ഷ്യം എന്ത് ?അത് ശിർക്കാവുമോ?  നേർച്ച അല്ലാഹു വിന് മാത്രമല്ലേ ചെയ്യേണ്ടത്📚📚

ബദ്രീങ്ങളുടെ പേരിൽ നേർച്ചയാക്കുക എന്നാൽ എന്താണ്?



മറുപടി

സുന്നികൾ നേർച്ചയാക്കുന്നത് അല്ലാഹു വിന് വേണ്ടി മാത്രമാണ് '
മഹാൻമാരുടെ പേരിൽ  സ്വദഖ ചെയ്യാനോ   ഭക്ഷണം' നൽകാനോ   മൃഗത്തെ അറുത്ത് മാംസം ധർമം ചെയ്യാനോ നേർച്ചയാക്കുക എന്നാൽ  ആ നേർച്ച അല്ലാഹു വിന് വേണ്ടി മാത്രമാണ്.

മരിച്ചവർക്ക് വേണ്ടി സ്വദഖ ചെയ്യൽ അനുവദനീയമാണന്ന്
ഇബ്നു തൈമിയ്യ പോലും പറഞ്ഞിട്ടുണ്ട്
ഇബ്നു തൈമിയ്യ
പറയുന്നു
.قال  ابن تيمية: «فلا نزاع بين علماء السنة والجماعة في وصول ثواب العبادات المالية، كالصدقة والعتق، فإذا تبرع له الغير بسعيه نفعه الله بذلك، كما ينفعه بدعائه له، والصدقة عنه.
وهو ينتفع بكل ما يصل إليه من كل مسلم، سواء كان من أقاربه، أو غيرهم كما ينتفع بصلاة المصلين عليه، ودعائهم له عند قبره» (مجموع الفتاوى 24/367

അത് ഇജ്മാ കൊണ്ട് സ്ഥിരപെട്ടതാണന്നു ഇമാം നവവി പറയുന്നു'

قال الإمام النووي: «الصدقة عن الميت تنفع الميت، ويصله ثوابها وهو كذلك بإجماع العلماء».

ഇമാം നവവി(റ) പറഞ്ഞു: സ്വദഖയുടെ പ്രതിഫലം മയ്യിത്തിന് ലഭിക്കുമെന്നത് മുസ്‌ലിംകള്‍ക്കിടയില്‍ ഒരു തര്‍ക്കവുമില്ലാത്ത വസ്തുതയാണ്. അതാണ് സത്യവും (ശര്‍ഹുമുസ്‌ലിം).


സ്വദഖ ചെയ്യുക പോലെയുള്ള പുണ്യകർമം നേർച്ചയാക്കുന്നത് പുണ്യമാണ്
ഖുർആൻ പറയുന്നു


'നിങ്ങൾ ചെലവഴിക്കുന്ന വസ്തുക്കളും നേർച്ചയാക്കുന്ന നേർച്ചകളും നിശ്ചയം അല്ലാഹു അറിയുന്നുണ്ട്. (അതിന് അവൻ പ്രതിഫലം നൽകുന്നതാണ്) ആക്രമകാരികൾക്ക് സഹായികളായി ആരും തന്നെ ഉണ്ടായിരിക്കുന്നതല്ല"* . (അൽബഖറ 270)


ഖുർആനിൽ മറ്റൊരിടത്ത് സത്യവിശ്വാസികളുടെ സവിശേഷതകൾ എണ്ണിപ്പറഞ്ഞ കൂട്ടത്തിൽ അല്ലാഹു പറയുന്നു* 👉👉

*“അവർ നേർച്ചയാക്കിയത് പൂർത്തിയാക്കി വീട്ടുകയും ആപത്തു പടർന്നു പിടിക്കുന്ന ഒരു ദിവസത്തെ അവർ ഭയപെടുകയും ചെയ്യുന്നു”* (ഇൻസാൻ 7)

സഅ്ദുബ്‌നു ഉബാദ(റ)യെ തൊട്ടു നിവേദനം. അദ്ദേഹം പറഞ്ഞു: നബിയേ, സഅ്ദിന്റെ ഉമ്മ മരിച്ചു. അവരുടെ പേരിൽ ഏതാണ്‌ ഏറ്റവും പുണ്യം ലഭിക്കുന്ന ദാനം? നബി(സ) പറഞ്ഞു: വെള്ളം. അങ്ങനെ സഅ്ദ്‌ ഒരു കിണർ കുഴിച്ചു കൊണ്ട്‌ പറഞ്ഞു: ഇത്‌ സഅ്ദിന്റെ ഉമ്മാക്കാണ്‌" (തുർമുദി, അബൂദാവൂദ്‌, നസാഇ, ഇബ്നുമാജ, മുസ്‌നദ്‌ അഹ്‌മദ്‌


 സ്വദഖ എന്ന പുണ്യകർമം നിർബന്ധമായും ' ചെയ്യുമെന്ന് ഏറ്റടുക്കലാണ് ' നേർച്ച


ആ സ്വദഖ യുടെ പ്രതിഫലം മരണപെട്ട മഹാൻമാർക്ക് വേണ്ടിയാക്കിയാൽ അത് മരണപെട്ടവരിലേക്ക് ചേരുമെന്ന് ഇജ്മാ ഇ കൊണ്ട് സ്ഥിരപെട്ടതാണ്.
അത് ഇബ്നു തൈമിയയും അംഗീ കരിച്ചിട്ടുണ്ട്. ലോക മുസ്ലിമീങ്ങൾ ഏകോപിച്ച താണ്:

ഇങ്ങനെ മരണപ്പെട്ടു പ്പോയ മഹാൻമാരില്ലേക്ക് സ്വദഖയുടെയും നേർച്ചയുടെ പ്രതിഫലം ചേർക്കുന്നത് ' കൊണ്ടന്ന് മഹാൻമാരുടെ പേരിൽ നേർച്ച എന്നു  പറയുന്നത് ഒരിക്കലും തന്നെ ഇവിടെ നേർച്ച അള്ളാഹു അല്ലാത്തവരിലേക്കല്ല നൽക്കുന്നത്.

 സ്വദഖയുടെ പ്രതിഫലമാണ് അവർക്കെത്തുന്നത്. ഇതിനെ
പറ്റി മഹാൻമാരുടെ പേരിൽ നേർച്ച എന്നോ അവർക്ക് നേർച്ചയാക്കി എന്നോ വാചകത്തിൽ പ്രയോഗിച്ചാലും അവിടെ അള്ളാഹുവിന് തന്നെയാണ്  നേർച്ചയാക്കുന്നത്

 അതിന്റെ പ്രതിഫലം മഹാത്മാർക്ക് ഹദിയ ചെയ്യുന്നു എന്ന ഉദ്ധേശത്തിലാണ് അവരുടെ പേരിൽ നേർച്ചയാക്കി എന്ന് പറയുന്നത്.

  ഇത് ശിർക്ക് ആണെന്നോ ഹറാമാണെന്നോ തെളിയിക്കാൻ കഴിയില്ല .

മുസ്ലിമീങ്ങൾ അള്ളാഹുവല്ലാത്തവർക്ക് നേർച്ചയിക്കുന്നു എന്നു പറഞ്ഞ് ലോക മുസ്ലീമങ്ങളെ മേൽ ശിർക്ക് ആരോപിക്കുന്നവർ ആടിനെ പട്ടിയാക്കുകയാണ്  ചെയ്യുന്നത് '

ഒരു മഹാന്റെ പേരിലോ മറ്റോ നേർച്ചയാക്കിയാൽ അതുക്കൊണ്ടുദ്ദേശിക്കുന്നത് ആ  ആ മഹാന്മാരുടെ അനുസ്മരണം നടത്താൻ വേണ്ടിയോ അത് നടത്തുന്ന പള്ളിയിലേക്കോ  അവരെ സ്നേഹിക്കുന്നവർക്കോ സാധുക്കൾക്കോ അവരുടെ ഖബർ പരിപാലനത്തെയോ അവിടെയുള്ള സാധുക്കൾക്കോ മറ്റോസ്വദഖ ചെയ്യുക എന്നും ആസ്വദഖയുടെ പ്രതിഫലം മഹാൻമാരിലേക്ക് ചേരുക എന്നതും ഈ പുണ്യ കർമ്മങ്ങളെ കൊണ്ടും മഹാൻമാരോടുള്ള മഹബ്ബത്തു കൊണ്ടും ആവശ്യ'ങ്ങൾ പൂർത്തികരിക്കുക എന്നതും ആണ് .

മേൽ പറഞ്ഞ വിവരണം താഴെ പറയുന്ന പ്രമാണങ്ങളിൽ നിന്ന് ഗ്രഹിക്കുന്നതാണ്.

ഒരു സുന്നത്തായ കാര്യം ചെയ്യാൻ തീർച്ചപ്പെടുത്തുന്നതിനാണല്ലോ നേർച്ച എന്ന്  പറയുന്നത്. ദാനധർമ്മം ഒരു സുന്നതായ കർമമാണ് . അത് മഹാന്മാരുടെ പേരിൽ ചെയ്യാൻ നേർച്ചയാക്കുമ്പോഴും അല്ലാഹുവിനുള്ള ആരാധന തന്നെയാണ് . മഹാന്മാർക്കുള്ള ആരാധനയല്ല. മയ്യിത്തിന്ടെ പേരിലുള്ള നിസ്ക്കാരം മയ്യിത്തിനുള്ള ആരാധനയല്ലല്ലോ . അതിനാൽ അത് ശിർകോ കുഫ്റോ അല്ല .

മഹാനാരുടെ പേരിൽ നേർച്ച നേരുന്നതും അവരുടെ പേരിൽ ദാനം ചെയ്യുന്നതും , അവരോടുള്ള സ്നേഹം പ്രകടിപ്പിക്കാനും വിശുദ്ധ ഇസ്ലാമിന് അവരറ്‌പ്പിച്ച അതിമഹത്തായ സേവനങ്ങളുടെ പേരിൽ അവരോടുള്ള കടപ്പാട് നിറവേറ്റാനും അതുമുകേന അലാഹുവിന്റെ സാമീപ്യം കരസ്ഥമാക്കാനുമാണ് . മഹാന്മാരെ ആധരിക്കുന്നതും അവരുടെ സ്മരണ ലോകത് നിലനിർത്തുന്നതും അല്ലാഹു ഇഷ്ടപ്പെടുന്ന സൽകർമമാണല്ലോ

മഹാൻമാർക്ക് നേർച്ചയ്ക്കൽ ഖാതിമതുൽ മുഹഖിഖീൽഇബ്നു ഹജർ റ പറയുന്നു.

മഹാൻമാർക്ക് നേർച്ചയ്ക്കൽ
സ്വഹീഹാണ് അത് കൊണ്ട് ഉദ്ധേശിച്ച പുണ്യ കർമ്മത്തിന് വേണ്ടി അതിനെ ചെലവഴിക്കേണ്ടത് ആണ്
ഇനി ഒരു ഉദ്ദേശവും ഇല്ലെങ്കിലും ലും പതിവുപോലെ  നന്മകൾക്ക് വേണ്ടി ചെലവഴിക്കാവുന്ന അതാണ് ആ വലിയ്യിനെ ആരാധിക്കൽനെ കരുതിയാൽ നേർച്ച പാടില്ല
 ഫതാവൽ കുബ്റാ


وسئل عن النذر لولي من الأولياء والوقف عليه هل يصح أو لا ؟ . فأجاب بقوله : إن النذر
 أو الوقف لمشاهد الأولياء والعلماء صحيح إن نوى الناذر أو الواقف أهل ذلك المحل أو صرفه في عمارته أو مصالح أو غير ذلك من وجوه القرب ، وكذا إن لم يقصد شيئاً ويصرف في °هذه الحالة لما ذكر من مصالح ذلك المحل بخلاف ما لو صد بذلك التقرب إلى من دفن هناك أو ينسب إليه ذلك المحل ، فإن النذر حينئذ لا ينعقد الفتاوي الكبري،

വലിയ്യിന്റെ പേരിൽ നേര്ച്ച നേരുന്നത് കൊണ്ട് സാധുക്കള്‍ക്ക് ഭക്ഷണം
കൊടുക്കുക അല്ലെങ്ങില്‍ വലിയ്യിന്റെ പ്രതിനിതികളേയോ സന്താനങ്ങലെയോ കരുതുക
തുടങ്ങിയ പുണ്യ കരമായ കാര്യങ്ങളും ആയി ബന്ധപ്പെട്ടതിനെ കരുതണം എന്നാണു
മഹാനവര്കള്‍ പറയുന്നത്, കാരണം അതെല്ലാം അല്ലാഹുനികള്‍ നിന്നും പ്രതിഫലം
ലഭിക്കുന്ന പുണ്യ കര്‍മ്മങ്ങള്‍ ആണ്.

വീണ്ടും പറയുന്നത് കാണുക

النَّذْرُ لِلْوَلِيِّ إنَّمَا يُقْصَدُ بِهِ غَالِبًا التَّصَدُّقُ عَنْهُ
لِخُدَّامِ قَبْرِهِ وَأَقَارِبِهِ وَفُقَرَائِهِ فَإِنْ قَصَدَ النَّاذِرُ
شَيْئًا مِنْ ذَلِكَ أَوْ أَطْلَقَ صَحَّ വലിയ്യിനുള്ള നേര്ച്ച എന്നത് കൊണ്ട്
ഉദ്ദേശ്യം സാധാരണ ഗതിയില്‍ അദ്ധേഹത്തിന്റെ പേരില്‍ കബര്‍
പരിപാലിക്കുന്നവ്ര്‍ക്കും ദരിദ്രര്‍ക്കും ഉള്ള സ്വദക ആണ്, നേര്ച്ച നേരുന്ന
വ്യക്തി ഇത് ഉദ്ദേശിച്ചാലും ഇല്ലെങ്കിലും നേര്ച്ച സ്വഹീഹാകും (ഫതാവല്‍ കുബ്ര)

അസ് ലം സഖാഫി
പരപ്പനങ്ങാടി

〰〰

No comments:

Post a Comment

മദ്ഹബിന് വിരുദ്ധമായി ഒരു ഹദീസ് കണ്ടാൽ

  *മദ്ഹബ് സ്വീകരിക്കൽ* -* ഇസ്ലാമിക ആദര്‍ശ പഠനത്തിന് ഇസ്ലാമിക് ഗ്ലോബല്‍ വോയ്സ് ബ്ലോഗ് ഉപയോഗപ്പെടുത്തുക*  https://islamicglobalvoice.blogspot....