Friday, May 29, 2020

ഇസ്ലാം:നാസ്തികരുടേത് യുക്തിശൂന്യമായ മിഥ്യാവാദം🤔*

*🌷🌹🌲🍀ദൈവാസ്തിക്യവും ശാസ്ത്രവും:🌷🌹🌲🍀*https://chat.whatsapp.com/C4Z6Toy84JDAQYwHlLe55P
ടെലഗ്രാം ഗ്രൂപ്പ്👇
https://t.me/joinchat/JVxhqRXqAQtuwOVjAOSiCw
*👉ഭാഗം 7*

*🤔നാസ്തികരുടേത് യുക്തിശൂന്യമായ മിഥ്യാവാദം🤔*



*✍🏻മുഹമ്മദ് സജീർ ബുഖാരി✍🏻*

ഭൂമിയിലെ ഏറ്റവും പ്രായം കൂടിയ ഏകകോശ ജീവിയുടെ ഫോസിലിനെ കുറിച്ച് എൽസോ ബർ‌ഗോറൺ കണ്ടെത്തിയ വസ്തുതകൾ ജീവന്റെ ഉത്ഭവത്തെ കുറിച്ചുള്ള ഗവേഷണങ്ങൾക്ക് കൂടുതൽ ഉത്തേജനം നൽകുന്നതായിരുന്നു. ഫോസിലുകൾ വഹിച്ചിരുന്ന ഏറ്റവും പുരാതനമായ ശിലാപാളികളിൽ നേരത്തേ തന്നെ ഒരു ഏകകോശ ജീവിയുടെ ഫോസിലുകൾ പൂർണ്ണമായും രൂപപ്പെട്ടിട്ടുണ്ട് എന്നായിരുന്നു ബർ‌ഗോറൺ മനസ്സിലാക്കിയ പ്രധാനപ്പെട്ട സത്യം. ഏറെ ആശ്ചര്യകരമായ വസ്തുത, ഒരു ആവശ്യകതയെന്നോണം  ജീവന്റെ ആദ്യ രൂപങ്ങൾക്ക് തന്നെ പുനരുത്പ്പാദന ശേഷിയുമുണ്ടായിരുന്നു എന്നതാണ്!! എന്നിട്ടും അവ അതിജീവിക്കാതിരുന്നത് അടുത്ത തലമുറയിൽ കോശഭംഗ പ്രക്രിയയിൽ ഉണ്ടായ കുറവുകളാകാം.

സ്വഭാവികമായും, ബുദ്ധിശൂന്യമായ പ്രകൃതിദത്ത പ്രക്രിയകൾക്ക് എങ്ങനെ ജീവൻ ഉണ്ടാക്കാൻ സാധിക്കുമെന്ന ചോദ്യത്തിനു ശാസ്ത്ര സമൂഹം എന്താണ് മറുപടി പറയുക എന്നറിയാൻ താത്പര്യമില്ലേ? ഉത്തരം ലളിതമാണ്: മൗനം, മുക്കലും മൂളലും! അതിനപ്പുറം ഒന്നുമില്ല!! ഡി.എൻ.എ.യുടെ ത്രിമാന ഘടന കണ്ടു പിടിച്ചതിന് 1962 ൽ വൈദ്യശാസ്ത്രത്തിൽ നൊബേൽ സമ്മാനം നേടിയ നിരീശ്വരവാദിയായ ഫ്രാൻസിസ് ക്രിക്ക് തന്റെ Life Itself എന്ന പുസ്തകത്തിൽ എഴുതുന്നതു നോക്കൂ:

“An honest man, armed with all the knowledge available to us now, could only state that in some sense, the origin of life appears at the moment to be almost a miracle, so many are the conditions which would have had to have been satisfied to get it going.”

"ഈ അവസരത്തിൽ ജീവന്റെ ഉത്ഭവം മിക്കവാറും ഒരു അത്ഭുതമായി അനുഭവപ്പെടുന്നു, അങ്ങനെ സംഭവിക്കാൻ പല അവസ്ഥകളും നിറവറേണ്ടതായിട്ടുണ്ട് എന്നു മാത്രമായിരിക്കും ഇപ്പോൾ നമുക്ക് ലഭ്യമായ എല്ലാ അറിവുകളും പ്രയോഗിക്കാനാവുന്ന ഒരു സത്യസന്ധനായ മനുഷ്യനു ഏതെങ്കിലും അർഥത്തിൽ പറയാനാവുക."

അരിസോണ യൂണിവേഴ്സിറ്റിയിലെ പ്രൊഫസറും കാലിഫോർണിയയിലെ ചാപ്മാൻ യൂണിവേഴ്സിറ്റിയുടെ Institute for Quantum Studies മായി ബന്ധപ്പെട്ടു പ്രവർത്തിക്കുന്ന സൈദ്ധാന്തിക ഭൗതിക ശാസ്ത്രഞ്ജനുമായ പോൾ ചാൾസ് വില്യം ഡേവീസ് തന്റെ The Fifth Miracle - അഞ്ചാമത്തെ അത്ഭുതം എന്ന പുസ്തകത്തിലും ഇക്കാര്യം പറയുന്നുണ്ട്:

“Many investigators feel uneasy about stating in public that the origin of life is a mystery, even though behind closed doors they freely admit that they are baffled:"

“ജീവന്റെ ഉത്ഭവം ഒരു നിഗൂഢതയാണെന്ന് പരസ്യമായി പറയുന്നതിൽ പല അന്വേഷകരും അസ്വസ്ഥരാണ്. അടച്ചിട്ട വാതിലുകൾക്ക് പിന്നിൽ തങ്ങൾ ചിന്താകുഴപ്പത്തിൽ അകപ്പെട്ടിരിക്കുകയാണ് എന്നു അവർ സ്വതന്ത്രമായി സമ്മതിക്കുന്നുണ്ടെങ്കിലും.”

പേരു കേട്ട പ്രമുഖ അമേരിക്കൻ സൈദ്ധാന്തിക ജീവശാസ്ത്രജ്ഞനും കടുത്ത നിരീശ്വരവാദിയും ജീവന്റെ ഉത്ഭവത്തെ കുറിച്ചുള്ള “സ്വയം-സംഘടിത” സിദ്ധാന്തങ്ങളുടെ  ഉപജ്ഞാതാവുമായ സ്റ്റുവർട്ട് അലൻ കോഫ്മാൻ പോലും സമ്മതിക്കുന്നു:

“Anyone who tells you that he or she knows how life started on the earth some 3.45 billion years ago is a fool or a knave. Nobody knows.”

"3.45 ബില്യൺ വർഷങ്ങൾക്ക് മുമ്പ് ഭൂമിയിൽ ജീവൻ എങ്ങനെ ആരംഭിച്ചുവെന്ന് അറിയാമെന്നു നിങ്ങളോട് ആരെങ്കിലും പറയുന്നെങ്കിൽ അയാൾ വിഡ്ഢിയാണ്, അല്ലെങ്കിൽ കള്ളൻ. ആർക്കും അതറിയില്ല" (cf: Understanding Intelligent Design: Everything You Need to Know in Plain Language
By William A. Dembski, Sean McDowell).

ഈ വിഷയത്തിൽ താത്പര്യമുള്ളവർ scientificamerican.com ൽ ജോൺ ഹോർഗൻ എഴുതിയ ഒരു ശാസ്ത്ര ലേഖനം വായിക്കുക. തലവാചകം: Pssst! Don’t Tell the Creationists But Scientists Don’t Have a Clue How Life Began (ശ്ശ്..! സൃഷ്ടിവാദികളോട് പറയല്ലേ, 'പക്ഷെ ജീവൻ എങ്ങനെ ആരംഭിച്ചുവെന്ന് ശാസ്ത്രജ്ഞർക്ക് ഒരു സൂചനയും ഇല്ല' എന്ന് ).

ഈ ലേഖന പരമ്പര വായിച്ചു കൊണ്ടിരിക്കുന്ന 'നിരീശ്വരമത' വിശ്വാസികളിൽ ചിലർ ആക്രോശിക്കുന്നതും മറ്റു ചിലർ മനസിൽ പറയുന്നതും എന്റെ മനസിന്റെ ചെവിക്കുടകളിൽ അലയ്ക്കുന്നുണ്ട്. തികഞ്ഞ അജ്ഞതയിൽ നിന്നു ഉടലെടുത്ത വെറും ലോജിക്കൽ ഫാലസിയാണ് ഞാൻ പറയുന്നതെന്ന് അവർ ചിന്തിക്കുന്നു. ''ബുദ്ധിശൂന്യമായ പ്രകൃതിദത്ത പ്രക്രിയകൾക്ക് എങ്ങനെ ജീവൻ സൃഷ്ടിക്കാൻ കഴിയുമെന്ന് ശാസ്ത്രത്തിന് നിലവിൽ അറിയില്ല എന്നതിനർത്ഥം, അതൊരിക്കലും സംഭവിക്കില്ലെന്ന് അർത്ഥമാക്കുന്നില്ല! ജീവിതം എങ്ങനെ ഉടലെടുത്തുവെന്ന് ഞങ്ങൾക്ക് അറിയില്ല. എന്നുവെച്ച് അതു ദൈവമാണു ഉണ്ടാക്കിയതെന്നു പറയുന്നതെങ്ങനെ? ഇതു തികഞ്ഞ God of the gaps വാദമാണ്" എന്നൊക്കെ അവർ അലമുറയിട്ടു പറയുന്നത് നിങ്ങളും കേൾക്കുന്നില്ലേ?

സത്യം അതല്ലല്ലോ, ബുദ്ധിശൂന്യമായ പ്രകൃതിദത്ത പ്രക്രിയകളിൽ നിന്ന് ജീവനു ഉരുത്തിരിയാൻ കഴിയില്ലെന്ന കാഴ്ചപ്പാട് അജ്ഞതയാണ് എന്നു പറയുന്നത് ഒരിക്കലും ശരിയല്ല. ഓക്സ്ഫോർഡ് യൂണിവേഴ്സിറ്റിയിലെ പ്രൊഫസറും ബ്രിട്ടീഷ് ഗണിത ശാസ്ത്രജ്ഞനുമായ ജോൺ കാർസൺ ലെനോക്സ് തന്റെ God’s Undertaker: Has Science Buried God? എന്ന ഗ്രന്ഥത്തിലെഴുതുന്നതു വായിക്കൂ:

“How does one scientifically recognize a message emanating from an intelligent source, and distinguish it from the random background noise that emanates from the cosmos? Clearly the only way this can be done is to compare the signals received with the patterns specified in advance that are deemed to be clear and reliable indicators of intelligence — like a long sequence of prime numbers — and then to make a design inference. In SETI [The Search for Extra-Terrestrial Intelligence, which was originally a NASA program] the recognition of intelligent agency is regarded as lying within the legitimate scope of natural science. The astronomer Carl Sagan thought that a single message from space would be enough to convince us that there were intelligences in the universe other than our own.” “Writing on paper (or paint on a Rembrandt canvas) exhibits what philosopher Del Ratzsch calls counterflow — phenomena that nature, unaided by agent activity, could not produce. It is because we know that, even in principle, physics and chemistry cannot give an explanation of the counterflow exhibited by the writing, that we reject a purely naturalistic explanation, and we postulate an author. But it needs to be said that postulating an intelligent agent to explain writing is not falling into an ‘author-of-the-gaps’ syndrome; rather it is our knowledge of the nature of the ‘gap’ that demands we postulate an author.”

“ബുദ്ധിമാനായ ഒരു സ്രോതസ്സിൽ നിന്ന് പുറപ്പെടുന്ന സന്ദേശത്തെ ഒരാൾ ശാസ്ത്രീയമായി തിരിച്ചറിയുകയും പ്രപഞ്ചത്തിൽ നിന്ന് പുറപ്പെടുന്ന ക്രമരഹിതമായ പശ്ചാത്തല ബഹളത്തിൽ നിന്ന് അതിനെ വേർതിരിക്കുകയും ചെയ്യുന്നതെങ്ങനെ? പ്രൈം നമ്പറുകളുടെ ഒരു നീണ്ട ശ്രേണി പോലെ - ബുദ്ധിശക്തിയുടെ വ്യക്തവും വിശ്വസനീയവുമായ സൂചകങ്ങളായി കണക്കാക്കപ്പെടുന്ന, നേരത്തേ വ്യക്തമാക്കിയിട്ടുള്ള പാറ്റേണുകളുമായി, ലഭിച്ച സിഗ്നലുകളെ താരതമ്യം ചെയ്യുകയും ഒരു രൂപരേഖ അനുമാനിക്കുകയും ചെയ്യുക എന്നതാണ് ഇത് ചെയ്യാനുള്ള ഏക മാർഗം.

SETIയിൽ [ നാസയുടെ ഒരു പ്രോഗ്രാം ആയിരുന്ന Search for Extra-Terrestrial Intelligence] ബുദ്ധിയുള്ള ഒരു കൈകാര്യ കർത്താവിനെ അംഗീകരിക്കുന്നത് പ്രകൃതി ശാസ്ത്രത്തിന്റെ നിയമാനുസൃതമായ പരിധിയിൽ വരുന്നതായി കണക്കാക്കപ്പെടുന്നു. ജ്യോതിശാസ്ത്രജ്ഞനായ കാൾ സാഗൻ കരുതുന്നത് ബഹിരാകാശത്തു നിന്നുള്ള ഒരൊറ്റ സന്ദേശം മതിയാകും നമ്മുടെതല്ലാതെ പ്രപഞ്ചത്തിൽ ബുദ്ധിശക്തികളുണ്ടെന്ന് ബോധ്യപ്പെടുത്താൻ എന്നാണ്.

ഒരു കടലാസിൽ എഴുതുന്നത് അല്ലെങ്കിൽ ഒരു റെംബ്രാന്റ് ക്യാൻവാസിൽ പെയിന്റ് ചെയ്യുന്നത് തത്ത്വചിന്തകനായ ഡെൽ റാച്ഷ് 'കൗണ്ടർഫ്ലോ' എന്ന് വിളിക്കുന്ന പ്രതിഭാസത്തെ കാണിക്കുന്നു, ഒരു ഏജന്റിന്റെ പ്രവർത്തന സഹായമില്ലാതെ പ്രകൃതിക്ക് ഒന്നും സൃഷ്ടിക്കാൻ കഴിയില്ല. ഫിസിക്സിനോ കെമിസ്ട്രിക്കോ ഈ എഴുത്തു കാണിക്കുന്ന കൗണ്ടർ‌ഫ്ലോയെ പറ്റി, തത്ത്വത്തിൽ പോലും, ഒരു വിശദീകരണം നൽകാൻ കഴിയില്ല എന്നു നമുക്കറിയാം. തികച്ചും പ്രകൃത്യാ ഉണ്ടായത് എന്ന വിശദീകരണം നാം നിരസിക്കുന്നു, പകരം ഒരു എഴുത്തുകാരനെ അവരോധിക്കുന്നു. എന്നാൽ, ഈ എഴുത്ത് വിശദീകരിക്കാൻ, ബുദ്ധിമാനായ ഒരു കർത്താവിനെ  അനുമാനിക്കുന്നത് ‘author of the gaps’ സിൻഡ്രോമിൽ വീണു പോവലല്ലായെന്ന് എടുത്തു പറയേണ്ടതുണ്ട്! പ്രത്യുത, ആ  ‘വിടവിന്റെ’ സ്വഭാവത്തെ കുറിച്ചുള്ള നമ്മുടെ അറിവാണ് അങ്ങനെയൊരു എഴുത്തുകാരനെ പോസ്റ്റു ചെയ്യാൻ ആവശ്യപ്പെടുന്നത്."

സത്യത്തിൽ, ലോജിക്കൽ ഫാലസിയിൽ അഭിരമിക്കുന്നത് ആരാണെന്നു എല്ലാവർക്കും ചിന്തിക്കാവുന്നതേയുള്ളൂ.
*🌷ഇൻഷാ അള്ളാ(തുടരും)🌷*

Monday, May 25, 2020

ഇസ്ലാം'വിശയം ആഇശ റ വിവാഹം'

ISLAM REAL PATH
https://t.me/islamdeensathyamatham
 my WhatsApp group: https://chat.whatsapp.com/DHise5t7BW63aayUZFgeZ7


ഞാനും ഒരു നാസ്തികനും നടത്തിയ ചർച്ച

*വിശയം ആഇശ റ വിവാഹം*


ഒരു നാസ്തികൻ ഉത്തരം മുട്ടുന്നത് കാണുക


നാസ്തികൻ പറയുന്നു
അബുബക്കർ റ നോട് ആഇശ യെ  ചോദിച്ചപ്പോൾ അദ്ധേഹം എത്രിത്ത് ഒഴിവാക്കി


മറുപടി

മേൽ പറഞ്ഞത് പോലെ
അബുബക്കർ റ നോട് ആഇശ യെ  ചോദിച്ചപ്പോൾ അദ്ധേഹം എത്രിത്ത് ഒഴിവാക്കി എന്ന് തെളിയിക്കാൻ ആണായി പിറന്ന
നാസ്തികൻ ഉണ്ടോ


കളവ് പറയുന്നതിന്നു അതിര് വേണം

നാസ്തികൻ


നബി സ്വ വിവാഹ മന്നേശിച്ചപ്പോൾ അബൂബക്കർ റ ചോദിച്ചു ഞാൻ താങ്കളുടെ സഹോദരനാണല്ലോ

നബി സ്വ പറഞ്ഞു
മതത്തിലെ സഹോദരനാണ്
അത് വിവാഹത്തിന് തടസ്സമല്ല.
കുടുംബപരമായി സഹോദരനല്ല.

അപ്പോൾ അബൂബകർ റ വിവാഹം ചെയ്തു കൊടുത്ത്

മറുപടി

ഇതിൽ എവിടെ എത്രിപ്പ് പ്രകടിപ്പിച്ചു എന്നു .

ഒരു സംശയം ചോദിച്ചാൽ എത്രിപ്പാണോ?

നാസ്തികൻ

സംശയം അല്ല നിരസം ആണ്  പ്രകടിപ്പിച്ചത്

മറുപടി


ഇതിൽ എവിടെ അബൂബക്കർ എത്രിൽത്തു എന്നു

ഒരു സംശയം ചോദിച്ചാൽ എത്രിപ്പാണോ?


നിന്റെ നിഗമനം വീട്ടിൽ വെക്കുക

കളവ് പറയുന്നതിന്നു അതിര് വേണം

നാസ്തികൻ

മതത്തിലെ സഹോദരനാണ്
അത് വിവാഹത്തിന് തടസ്സമല്ല.
കുടുംബപരമായി സഹോദരനല്ല.

എന്നത് നബി യുടെ തന്ത്രമല്ലെ


മറുപടി


തന്ത്രമല്ല യഥാർഥ മാണ്
കാരണം രണ്ട് പേരുടെയും പിതാവ് ഒന്നല്ല
അത് കൊണ്ട് തറവാട് സഹോദരനല്ല.


നാസ്തികന്റെ ഉരുളൽ

നബിക്കു അബൂബക്കർ താൻ brother അല്ലേ താങ്കളുടെ എന്ന് ചോദിച്ചാൽ "എന്തെ താങ്കൾക്ക് എതിർപ്പുണ്ടോ " എന്ന് ചോദിക്കാം
അല്ലാതെ എനിക്കിവളെ കെട്ടാം ഞാൻ സ്വപ്നം കണ്ടു അള്ളാഹു പറഞ്ഞു എന്നാണോ പറയുക?


മറുപടി

അത്  എത്രിപല്ല
സംശയമാണ് എന്ന് നബി സ്വ ക്ക് അറിയാം
അത് കൊണ്ടാണ് സംശയം തീർത്തു മതപരമായ സഹോദരൻ പ്രശനമല്ല എന്ന് വിവരിച്ചത് '



സംശയം ചോദിച്ചപ്പോൾ ആണ് സ്വപ്നം കണ്ടു എന്ന് പറഞ്ഞത് എന്ന് തെളിയിക്കുക
അത് മറ്റൊരു കളവാണ്



നാസ്തികന്റെ ഉരുളൽ

അബൂബക്കർ ചോദിച്ചപ്പോൾ തന്നെ ഞൻ കെട്ടിച്ചു തരാം എന്നാണോ പറഞ്ഞെത്?????


മറുപടി

സംശയം ചോദിച്ചു മറുപടി പറഞ്ഞപ്പോൾ വിവാഹം ചെയ്തു കൊടുത്തു


നാസ്തികന്റെ ഉരുളൽ

അബൂബക്കർ ചോദിച്ചപ്പോൾ തന്നെ ഞൻ കെട്ടിച്ചു തരാം എന്നാണോ പറഞ്ഞെ?????


മറുപടി

സംശയം ചോദിച്ചു മറുപടി പറഞ്ഞപ്പോൾ വിവാഹം ചെയ്തു കൊടുത്തു

1.അബൂബർ റ ആഇശ റ യുടെ വിവാഹം

എത്രിത്തു എന്ന് തെളിയിക്കാൻ കഴിയാതെ പാവം ഉരുളുന്നു

2.സംശയം ചോദിച്ചപ്പോൾ ആണ് സ്വപ്നം കണ്ടു എന്ന് പറഞ്ഞത് എന്ന് തെളിയിക്കുക

 അതിന്നും കഴിയാതെ ഉരുളണ്ട

കളവ് പറയുന്നതിന്നും അതിര് വേണം


ആഇശയുടെ വിവാഹം

സ്വന്തം പിതാവിനില്ലാത്ത ചൊറി വിമർശകർക്ക് എന്തിനാ


ആഇശ റ യും
ഭാര്യ സൗദ യും മദീനയിൽ വന്നപ്പോൾ
നബി സ്വയുടെ വീട്ടിൽ സൗദയെ കൊണ്ട് വന്നു

അപ്പോൾ അബൂബകർ ചോദിച്ചു.

ആഇശയ   നിങ്ങളെ കൂടെ ഒരു വീട്ടിൽ ആക്കി കൂടെ

അപ്പോൾ ആണ് നബി സ്വ യുടെ  വീട്ടിൽ ആഇശ റ യെ
 കൊണ്ട് വന്നത് (ത്വബ്റാനി ഫത്ഹുൽ ബാരി )


അസ്ലം പരപ്പനങ്ങാടി

ഇസ്'ലാം ഉമൈമയുമായുള്ള നബി(സ)യുടെ വിവാഹവും യുക്തിവാദികളും


ISLAM REAL PATH
https://t.me/islamdeensathyamatham
 my WhatsApp group: https://chat.whatsapp.com/DHise5t7BW63aayUZFgeZ7


ഉമൈമയുമായുള്ള നബി(സ)യുടെ വിവാഹവും യുക്തിവാദികളും



ഇസ്‌ലാമിനെയും അതിന്റെ പ്രവാചകനെയും ആക്ഷേപിക്കുകയും തെറിപറയുകയും ചെയ്തുകൊണ്ടിരിക്കുക, അതിന്നായി വിശുദ്ധ ഖുര്‍ആനെയും ഹദീസുകളെയും ചരിത്രത്തെയും ദുര്‍വ്യാഖ്യാനിക്കുക, കട്ടുമുറിക്കുക, ഏതെങ്കിലും ചരിത്രസംഭവങ്ങള്‍ വ്യത്യസ്ത ആയത്തുകളില്‍/ ഹദീസുകളില്‍ വിശദമായി പറയുന്നുണ്ടെങ്കില്‍, അക്കൂട്ടത്തില്‍പെട്ടതും ഭാഗികമായി പറയുന്നതുമായ ഒരു ആയത്ത്/ ഹദീസ് മാത്രം അടര്‍ത്തിയെടുത്ത് ആളുകളെ സമര്‍ത്ഥമായി തെറ്റിദ്ധരിപ്പിക്കുക എന്നതൊക്കെ യുക്തിവാദികളുടെ സ്ഥിരം തൊഴിലുകളില്‍ ചിലതാണ്. ഇവ്വിധം, ഓറിയന്റലിസ്റ്റ് ജൂതസിയോണിസ്റ്റ് ലോബികളില്‍ നിന്ന് കടമെടുത്തതും, മുഹമ്മദ് നബി(സ)യെ സ്ത്രീ ലമ്പടനായി ചിത്രീകരിക്കാനായി, ആനയെ കണ്ട അന്ധന്മാരെപ്പോലെ അനുസ്മരിപ്പിക്കുമാറ്, യുക്തിവാദികള്‍ വളച്ചൊടിക്കാറുള്ളതുമായ ചരിത്ര സംഭവങ്ങളിലൊന്നാണ്, ഉമൈമ ബിന്‍ത് നുഅമാനുബ്‌നു അബില്‍ ജൗനില്‍ കിന്‍ദിയുമായുള്ള പ്രവാചകന്റെ വിവാഹവും വിവാഹ മോചനവും.


യുക്തിവാദികളുടെ ആരോപണങ്ങൾ

1 ഉമൈമയുമായുള്ള മുഹമ്മദിന്റെ വിവാഹം സാധാരണ വിവാഹമായിരുന്നില്ലെന്നതാണ്. ഖുര്‍ആനും ഹദീസും പ്രകാരം അത്തരം വിവാഹങ്ങളും ശരിയാണ് താനും. തോട്ടത്തില്‍ കൊണ്ട് പോയി ‘നിന്നെ സമ്മാനം തരൂ’ എന്ന് പറയുന്നതും, ആട്ടി വിടുമ്പോ ‘വീട്ടില്‍ പൊക്കോ’ എന്ന് പറഞ്ഞു തടിതപ്പുന്നതും മുസ്ലിംകളുടെ വിവാഹ വിവാഹമോചന രീതിയാണെങ്കില്‍ എനിക്കൊന്നും പറയാനില്ല. കല്യാണം എന്നാല്‍ അവിടെ പുരുഷനും സ്ത്രീയും അറിയണം. ഇവിടെ സ്ത്രീക്ക് അതിനെപ്പറ്റി അറിവില്ലായിരുന്നു. മാത്രവുമല്ല, ഇസ്ലാമിലെ ഏറ്റവും നീചമായ ഇബ്‌ലീസിന് നേരെയുപയോഗിക്കുന്ന പദപ്രയോഗമായ അഊദു ബില്ലാഹി മിന്‍ക എന്ന വാക്ക് ഉപയോഗിക്കുകയും ചെയ്തു. ശരീരം ദാനം കൊടുക്കുന്ന സ്ത്രീകളെ നബിക്ക് അനുവദനീയമായിരുന്നുവെന്ന ആയത്ത് (33:50) താങ്കള്‍ കാണുന്നില്ല. നബിക്ക് പ്രത്യേകമനുവദിച്ച കാര്യമായിരുന്നു അത്. ചുരുക്കിപ്പറഞ്ഞാല്‍ ഇന്നത്തെ മുസ്‌ലിംകള്‍ നബിയെ അനുകരിക്കുന്നില്ലെന്നതാണെന്റെ വിഷമം. ഈ ഹദീസിലൂടെ നബി സ്ത്രീകളെ സംരക്ഷിക്കാന്‍ വേണ്ടിയാണ് കെട്ടിക്കൂട്ടിയതെന്ന വാദവും പൊളിയുന്നു. മാനവരില്‍ മഹോന്നതന്‍ ഏറ്റവും നീചന്മാര്‍ക്കെതിരെ ഉപയോഗിക്കുന്ന വാക്കുകള്‍ കേട്ട് അപമാനിതനായി നില്‍ക്കുന്ന രംഗവും ഇവിടെ ശ്രദ്ധേയമാണ്.’

വിശകലനം:

! ഖുര്‍ആനും ഹദീസും പഠിപ്പിക്കുന്ന പ്രകാരമുള്ള സാധാരണ വിവാഹമായിരുന്നു ഉമൈമയുടേത് എന്നതിന് തെളിവുകള്‍ നിരവധിയാണ്. ത്വബഖാതു ഇബ്‌നുസഅദ്, താരീഖുത്ത്വബരി, ഹാക്കിമിന്റെ മുസ്തദ്‌റക്, ബല്ലാദുരിയുടെ അസ്ബാബുല്‍ അശ്‌റാഫ്, ദഹബിയുടെ സിയറു അഅ്‌ലാമിന്നുബലാഅ്, മഖ്രീസിയുടെ ഇംതാഉല്‍ അസ്മാഅ് തുടങ്ങിയ കൃതികളില്‍ ഉദ്ധരിക്കപ്പെട്ട പ്രസ്തുത സംഭവത്തിന്റെ രത്‌നച്ചുരുക്കമിങ്ങനെ: ഖൈബറിലെ ഫസാറ ഗോത്രത്തിന്റെ സഖ്യ ഗോത്രത്തില്‍ പെട്ട നുഅമാനുബ്‌നു അബില്‍ ജൗനില്‍ കിന്‍ദി (ഉമൈമയുടെ പിതാവ്) ഇസ്ലാം സ്വീകരിച്ചപ്പോള്‍ പ്രവാചകന്റെ അടുക്കല്‍ വന്നു പറഞ്ഞു: ‘ദൈവദൂതരേ, അറബികളിലെ അതിസുന്ദരിയായ ഒരുത്തിയെ ഞാന്‍ താങ്കള്‍ക്ക് വിവാഹം ചെയ്തുതരട്ടയോ? (‘അലാ ഉസവ്വിജുക’ എന്നാണു അറബി മൂലം) അവള്‍ അവളുടെ പിതൃവ്യ പുത്രന്റെ കീഴിലായിരിക്കെ അദ്ദേഹം മരണപ്പെട്ടുപോകുകയും അവള്‍ ഒറ്റക്കാവുകയും ചെയ്തു. താങ്കളെ വിവാഹം കഴിക്കണം എന്നവള്‍ ആഗ്രഹിക്കുകയും അന്വേഷണം നടത്തുകയും ചെയ്യുന്നുണ്ട്.’

ആദ്യകാല നബിചരിത്രകാരനായ ഇബ്‌നു ശിഹാബ് അസ്സുഹരിയുടെ വിവരണപ്രകാരം, നുഅമാനുബ്‌നു അബില്‍ ജൗനില്‍ കിന്‍ദി തന്റെ മകളായ ഉമൈമക്ക് വേണ്ടി (അസ്മാ ബിന്‍ത് അന്നുഅ്മാന് ബ്‌നു അബില്‍ ജൗന്‍ എന്നാണ് ഇവരുടെ യഥാര്‍ത്ഥ പേരെന്നും ഉമൈമ എന്നത് വിളിപ്പേരാണെന്നും അഭിപ്രായമുണ്ട്. പിതാമഹനിലേക്ക് ചേര്‍ത്ത് ജൗനിയ എന്ന ചുരുക്കപ്പേരിലായിരുന്നു പൊതുവെ അവര്‍ അറിയപ്പെട്ടിരുന്നത്. ഗ്രോത്ര നാമം കിന്ദിയ്യ:) കൊണ്ടുവന്ന വിവാഹാലോചന പ്രവാചകന്‍ സ്വീകരിക്കുകയും അഞ്ഞൂറ് ദിര്‍ഹം മഹര്‍ നിശ്ചയിച്ചുകൊണ്ട് വിവാഹക്കരാര്‍ ഉറപ്പിക്കുകയും ചെയ്തു. അതിനു ശേഷം ഉമൈമയെ മദീനയിലേക്ക് എത്തിക്കുവാന്‍ അവരുടെ പിതാവിനൊപ്പം അബൂ ഉസൈദ് അസ്സാഇദി എന്നയാളെ നബി പറഞ്ഞയച്ചു. അങ്ങനെ മദീനയില്‍ എത്തിയ ഉമൈമ ശൗത്വ് എന്ന തോട്ടത്തിന്റെ സഖീഫാ ബനീ സാഇദയുടെ സമീപത്തുള്ള വീട്ടിലേക്ക് ആനയിക്കപ്പെടുകയുണ്ടായി. (നോക്കുക: ത്വബഖാതുല്‍ കുബ്‌റ). അവിടെ വെച്ച് നബി(സ) ആ ഉമൈമയെ കണ്ടപ്പോള്‍ ഉണ്ടായ സംഭവങ്ങളാണ്, (ഹദീസ് പണ്ഡിതന്മാര്‍ നല്‍കിയ വിശദീകരണങ്ങള്‍ക്ക് നേരെ കണ്ണുകള്‍ മുറുക്കിച്ചിമ്മിക്കൊണ്ട്) യുക്തിവാദികള്‍ തെറ്റിദ്ധരിപ്പിക്കാറുള്ള സ്വഹീഹുല്‍ ബുഖാരിയിലെ ഹദീസുകളില്‍ ഉള്ളത്. അതിപ്രകാരമാണ്:

ഹംസത്ത് ബ്‌നു അബീ ഉസൈദ് നിവേദനം: അബൂ ഉസൈദ്(റ) പറഞ്ഞു: ഒരിക്കല്‍ നബി(സ)യോടൊപ്പം ഞങ്ങള്‍ പുറപ്പെട്ടു. ‘ശൗത്ത്’എന്ന് വിളിക്കപ്പെടുന്ന ഒരു തോട്ടത്തെ ലക്ഷ്യമാക്കി ഞങ്ങള്‍ നീങ്ങി. അങ്ങനെ ഞങ്ങള്‍ രണ്ട് തോട്ടങ്ങള്‍ക്കിടയിലെത്തിയപ്പോള്‍, അതിനിടയിലായി ഞങ്ങള്‍ ഇരുന്നു. അപ്പോള്‍ ഞങ്ങളോട് നബി(സ) പറഞ്ഞു: നിങ്ങളിവിടെ ഇരിക്കുക. എന്നിട്ടദ്ദേഹം ആ തോട്ടത്തിലേക്ക് പ്രവേശിച്ചു. ജൗന്‍ ഗോത്രത്തിലെ സ്ത്രീയെ അവിടേക്ക് കൊണ്ടുവരപ്പെട്ടിരുന്നു, ഈത്തപ്പനകൊണ്ടുണ്ടാക്കിയ വീട്ടിലാണ് അവര്‍, അതായത് ഉമൈമ ബിന്‍ത് ശറാഹീല്‍ പ്രവേശിക്കപ്പെട്ടിരുന്നത്. അവരോടൊപ്പം അവരെ ശുശ്രൂഷിച്ചിരുന്ന മുലകുടിബന്ധത്തിലെ പോറ്റുമ്മയും ഉണ്ടായിരുന്നു. അവരുടെ അരികിലേക്ക് റസൂല്‍(സ) പ്രവേശിക്കുകയും ഇങ്ങനെ പറയുകയും ചെയ്തു: ‘നീ നിന്നെ എനിക്ക് സമര്‍പ്പിക്കുക.’ അപ്പോള്‍ അവര്‍ പറഞ്ഞു: ഒരു രാജ്ഞി അവരെ ഏതെങ്കിലും ഒരു സാധാരണക്കാരന് സമര്‍പ്പിക്കുമോ? അവരുടെ മേല്‍ കൈവെച്ച് അവരെ ശാന്തമാക്കാനായി അദ്ദേഹം തന്റെ കൈകള്‍ നീട്ടി. അപ്പോള്‍ അവര്‍ പറഞ്ഞു: ‘ഞാന്‍ നിങ്ങളില്‍ നിന്നും അല്ലാഹുവില്‍ ശരണം തേടുന്നു.’ അന്നേരം നബി(സ) പറഞ്ഞു: ശരണം തേടുവാന്‍ ഏറ്റവും പ്രാപ്തനായവനിലാണ് നീ ശരണം തേടിയിരിക്കുന്നത്. ശേഷം അവിടുന്ന്! ഞങ്ങളുടെ അരികിലേക്ക് വന്നുകൊണ്ട് പറഞ്ഞു: അല്ലയോ അബാ ഉസൈദ്: അവര്‍ക്ക് രണ്ട് റാസിഖിയ്യാ വസ്ത്രങ്ങള്‍ നല്‍കുകയും അവരുടെ കുടുംബത്തിലേക്ക് എത്തിച്ചുകൊടുക്കുകയും ചെയ്യുക. (ബുഖാരി: 5255).

ബുഖാരിയുടെ തന്നെ മറ്റൊരു റിപ്പോര്‍ട്ടില്‍ ‘തസവ്വജന്നബിയ്യു ഉമൈമ: ബിന്‍ത് ശറാഹീല’ (ഉമൈമയെ നബി വിവാഹം ചെയ്തു) എന്ന് പ്രത്യേകം പരാമര്‍ശിക്കുന്നത് കാണാം. അതിങ്ങനെ: ‘നബി(സ) ഉമൈമ ബിന്‍ത് ശറാഹീലിനെ വിവാഹം കഴിച്ചു. അവരെ അദ്ദേഹത്തിന്റെ അരികിലേക്ക് പ്രവേശിപ്പിക്കപ്പെട്ടപ്പോള്‍, അദ്ദേഹം തന്റെ തിരുകരങ്ങള്‍ നീട്ടി സ്വീകരിച്ചു. അവര്‍ക്കത് ഇഷ്ടപ്പെടാത്തത് പോലെ അവര്‍ പ്രതികരിച്ചു. അപ്പോള്‍ അവര്‍ക്ക് (തിരികെപ്പോകാന്‍) യാത്രാ സൗകര്യങ്ങള്‍ ചെയ്ത് കൊടുക്കാനും, രണ്ട് റാസിഖിയ്യാ വസ്ത്രങ്ങള്‍ (സ്ത്രീകള്‍ ധരിക്കുന്ന വെളുത്ത വസ്ത്രം) സമ്മാനമായി നല്‍കാനും നബി(സ) അബൂ ഉസൈദിനോട് കല്പിച്ചു.’ (ബുഖാരി: 5256).

ബുഖാരിയുടെ മൂന്നാമതൊരു റിപ്പോര്‍ട്ട് ഇപ്രകാരമാണ്: ‘ഇമാം ഔസാഇ(റ) പറഞ്ഞു: ഞാന്‍ സുഹ്’രിയോട് ചോദിച്ചു: നബി(സ)യുടെ ഭാര്യമാരില്‍ ആരാണ് അദ്ദേഹത്തില്‍ നിന്നും ശരണം തേടിയത്? അദ്ദേഹം പറഞ്ഞു: എന്നോട് ആഇശ(റ) യില്‍ നിന്നും ഇപ്രകാരം ഉര്‍വ അറിയിക്കുകയുണ്ടായി: ജൗന്‍ ഗോത്രക്കാരിയെ നബി(സ)യുടെ അരികിലേക്ക് (അദ്ദേഹത്തിന്റെ പത്‌നിയായി) ആനയിക്കപ്പെടുകയും അദ്ദേഹം അവളുടെ അരികിലേക്ക് ചെല്ലുകയും ചെയ്തപ്പോള്‍ അവള്‍ പറഞ്ഞു: ‘ഞാന്‍ താങ്കളില്‍ നിന്നും അല്ലാഹുവിനോട് ശരണം തേടുന്നു’. അപ്പോള്‍ അദ്ദേഹം പറഞ്ഞു: ‘അതിമഹത്വമുള്ളവാനിലാണ് നീ ശരണം തേടിയിരിക്കുന്നത്. നീ നിന്റെ കുടുംബത്തിലേക്ക് മടങ്ങിക്കൊള്ളുക.’ (ബുഖാരി: 5254).

ഈ വിവരണത്തില്‍ നിന്ന്!, ഉമൈമ വിഷയത്തിലെ യുക്തിവാദി വിമര്‍ശനങ്ങള്‍ ആനയെ കണ്ട അന്ധന്മാരുടേതിന് തുല്യമാണെന്ന് വ്യക്തം. കണ്ണ് കാണാത്തതിനാല്‍ ആനയെ തൊട്ടുനോക്കുകയും, കാലിന്മേല്‍ മാത്രം തൊട്ടുകൊണ്ട്, ആന ഒരു മരംപോലെയാണ് എന്ന് പറയുന്നതും, വാലില്‍ മാത്രം സ്പര്‍ശിച്ചുകൊണ്ട്, ആന ചൂലുപോലെയാണ് എന്ന് പറയുന്നതും, ചെവിയിന്മേല്‍ മാത്രം തപ്പിനോക്കിക്കൊണ്ട്, ആന മുറംപോലെയാണ് എന്ന് വിശദീകരിക്കുന്നതും എത്രമാത്രം അസംബന്ധമാണോ അതിലും വലിയ അസംബന്ധം! പല ഹദീസുകളിലായി വിശദീകരിക്കപ്പെട്ട സംഭവമാണ് ഉമൈമയുമായുള്ള നബി(സ)യുടെ വിവാഹം. അതിന്റെ ചില വശങ്ങള്‍ മാത്രം പരാമര്‍ശിക്കുന്ന സ്വഹീഹുല്‍ ബുഖാരിയിലെ ഒരു ഹദീസ് മാത്രമെടുത്തുകൊണ്ട്, ഇതില്‍ വിവാഹത്തെ കുറിച്ച് പറയുന്നില്ല, അതിനാല്‍ ഉമൈമയുമായുള്ള മുഹമ്മദിന്റെ ബന്ധം അവിഹിതമായിരുന്നു എന്നൊക്കെ വാദിക്കുന്നത്, യുക്തിവാദിയായ ഒരാളെ പരിചയപ്പെടുത്തുന്ന രണ്ട് ബയോഡാറ്റകളില്‍ ഒന്നില്‍ അയാളുടെ പിതാവിനെ കുറിച്ച് പറയുന്നില്ലെങ്കില്‍, മറ്റൊന്നും നോക്കാതെ ആ ബയോഡാറ്റയിലെ വിവരങ്ങള്‍ മാത്രം പരിഗണിച്ചുകൊണ്ട് അയാളെ പിതൃശൂന്യന്‍ എന്ന് വിളിക്കുന്നത് പോലെയാണ്. ഉമൈമ വിഷയത്തില്‍ അത്രയും അര്‍ത്ഥശൂന്യമായ വാദമാണ് യുക്തിവാദികളെന്നറിയപ്പെടുന്ന യുക്തിശൂന്യവാദികളുടേത് എന്ന് ചുരുക്കം.

പ്രവാചകന്‍ ഉമൈമയെ സമീപിച്ചപ്പോള്‍, അവര്‍ക്കദ്ദേഹത്തെ ഇഷ്ടപ്പെടാതിരിക്കാനും ‘ഞാന്‍ താങ്കളില്‍ നിന്നും അല്ലാഹുവിനോട് ശരണം തേടുന്നു’ എന്നും ‘ഒരു രാജ്ഞി, തന്നെ ഒരു സാധാരണക്കാരന് സമര്‍പ്പിക്കുകയോ?’ എന്നും അവര്‍ പറയാനുള്ള കാരണമെന്ത് എന്നതിനെ കുറിച്ച് വ്യത്യസ്ത അഭിപ്രായങ്ങളുണ്ട്. (سوقة എന്നാണ് ഹദീസിലെ പ്രയോഗം. പ്രജ, സാധാരണക്കാരന്‍ എന്നൊക്കെയാണതിന്നര്‍ത്ഥം. യുക്തിവാദികള്‍ ആരോപിക്കാറുള്ളപോലെ അങ്ങാടിയില്‍ ചുറ്റിത്തിരിയുന്നവന്‍, തെണ്ടി എന്നൊന്നും അതിന് അര്‍ഥമില്ല. അങ്ങാടിയില്‍ കഴിച്ചുകൂട്ടുന്നവര്‍ക്ക് അറബി ഭാഷയില്‍ سوقي എന്നാണ് പറയുക.) ഉമൈമ ഇങ്ങനെ പറയാന്‍ കാരണം ഒരുപക്ഷേ, പുതുമുസ്‌ലിമായിരുന്നതിനാല്‍ അപ്പോഴും അവരില്‍ നിലനിന്നിരുന്ന ഗോത്ര പക്ഷപാതിത്വമോ, അതല്ലെങ്കില്‍ പ്രവാചകന്റെ സ്ഥാനത്തെ കുറിച്ചുള്ള അറിവില്ലായ്മയോ, അതുമല്ലെങ്കില്‍ ഒരു രാജ്ഞിയെപ്പോലെ കഴിയുന്ന തനിക്ക് സാധാരണക്കാരെപ്പോലെവസ്ത്രം ധരിച്ച ഭര്‍ത്താവ് എങ്ങനെ യോജിക്കാന്‍ എന്ന ചിന്തയോ ആയിരിക്കാം എന്ന് പണ്ഡിതന്മാര്‍ അനുമാനിക്കുന്നു.

ഈ സംഭവത്തില്‍ ഇസ്‌ലാമിന്റെ വിമര്‍ശകര്‍ ആരോപിക്കുന്ന വിധമുള്ള ഒരു അസ്വാഭാവികതയുമില്ല. സാധാരണ വിവാഹങ്ങളിലെന്നപോലെ വിവാഹാലോചനയും മഹര്‍ നിശ്ചയിക്കലും നികാഹും എല്ലാം നടന്നു. അതും പെണ്‍കുട്ടിയുടെ പിതാവിന്റെ നേതൃത്വത്തില്‍ തന്നെ. വല്ല കുറവും ഉണ്ടായിട്ടുണ്ടെങ്കില്‍ അത് പെണ്ണുകാണല്‍ ചടങ്ങ് നടന്നിരിക്കാന്‍ ഇടയില്ല എന്നത് മാത്രമാണ്. അങ്ങനെയെങ്കില്‍ അതിനുള്ള കാരണം ഇതാകാനേ തരമുള്ളൂ: ഉമൈമയുടെ ഗോത്രം മദീനയില്‍ നിന്നും ചുരുങ്ങിയത് ഒരു ദിവസത്തെ യാത്രാ ദൂരത്തിലാണ് വസിച്ചിരുന്നത്. ഇസ്‌ലാം സ്വീകരിച്ച നുഅമാനുബ്‌നു അബില്‍ ജൗനില്‍ കിന്‍ദി ഇത്രയും ദൂരം താണ്ടി മദീനയില്‍ എത്തിയ സമയത്താണ് തന്റെ മകളായ ഉമൈമയുടെ വിവാഹം മഹര്‍ നല്‍കി നബിയുമായി ഉറപ്പിക്കുന്നത്. മദീനയുമായുള്ള വഴിദൂരം കാരണം പ്രതിശ്രുത വരനും വധുവും തമ്മില്‍ വിവാഹത്തിന് മുമ്പുള്ള കൂടിക്കാഴ്ച -പെണ്ണുകാണല്‍ ചടങ്ങ് നടന്നില്ല. പിതാവ് തന്നെ സ്വന്തം മകളുടെ സമ്മതം അറിയിക്കുമ്പോള്‍ ആ പിതാവിനെ അവിശ്വസിക്കേണ്ട യാതൊരു സാഹചര്യമില്ലാത്തതിനാല്‍ നബി വിവാഹത്തിന് സമ്മതിച്ചു. മഹറും നല്‍കി നിക്കാഹ് നടത്തി. ഈ സംഭവങ്ങള്‍ക്കെല്ലാം ശേഷമാണ് നബിയും ഉമൈമയും തമ്മില്‍ മദീനയിലെ ശൗഖ് തോട്ടത്തിനടുത്തുള്ള വസതിയില്‍ വെച്ച് ആദ്യമായി കാണുന്നത്. അപ്പോഴാണ് നേരത്തെ പറഞ്ഞ കാര്യങ്ങള്‍ നടക്കുന്നതും അത് വിവാഹമോചനത്തിലേക്ക് നയിക്കുന്നതും.

ഇത്രയും വിശദീകരിച്ചതില്‍ നിന്ന് യുക്തിവാദി ആരോപിക്കുന്നതെല്ലാം ശുദ്ധ വ്യാജമാണെന്ന് വ്യക്തം. ഒരു തോട്ടത്തില്‍ വെച്ച് പെട്ടെന്നൊരു നിമിഷം അന്യയായ ഒരു സ്ത്രീയെ നബിയുടെ മുമ്പില്‍ കൊണ്ടുവരപ്പെടുകയോ, അത്തരത്തിലുള്ള ഒരു സ്ത്രീയോട്, നീ നിന്നെ എനിക്ക് സമര്‍പ്പിക്കണമെന്ന് നബി(സ) ആവശ്യപ്പെടുകയോ, അവര്‍ നബി(സ)യെ ആട്ടിവിടുകയോ, നബി(സ) അപമാനിതനായി മാറുകയോ അല്ല സംഭവിച്ചത്. സാധാരണ രൂപത്തിലുള്ള വിവാഹമായിരുന്നു നടന്നത്. നികാഹും മഹ്‌റും വലിയ്യും എല്ലാം ഉണ്ടായിട്ടുണ്ട്. സ്ത്രീക്കും പുരുഷനും (നബിയും ഉമൈമയും) അതേകുറിച്ച് അറിയുമായിരുന്നു, ഇങ്ങനെയൊരു വിവാഹം നടക്കണമെന്നത് ഉമൈമയുടെ ആഗ്രഹവുമായിരുന്നു. എന്നാല്‍ അവര്‍ പരസ്പരം കണ്ടിട്ടില്ലാത്തതിനാലോ, അതല്ലെങ്കില്‍ തെറ്റിദ്ധരിപ്പിക്കപ്പെട്ടതിനാലോ വിവാഹശേഷം ഉണ്ടാവേണ്ട ഇണക്കമോ മന:പ്പൊരുത്തമോ ഉണ്ടായില്ല, അതിനാല്‍ വേര്‍പിരിയേണ്ടിവന്നു എന്നുമാത്രം. ഒന്നിച്ചുതാമസിക്കലോ ശരീരിക ബന്ധമോ നടക്കുന്നതിന് മുമ്പായിരുന്നു വിവാഹമോചനം എന്നതിനാല്‍ ത്വലാഖ് ചെയ്ത രീതിയിലുമില്ല അസ്വാഭാവികത. ഉള്ളത് യുക്തിവാദികള്‍ ഉള്‍പ്പെടെയുള്ള ഇസ്ലാം വിമര്‍ശകരുടെ ഭാവനാവിലാസങ്ങള്‍ മാത്രമാണ്! (വിവാഹമോചനം ചെയ്യാന്‍ നബി(സ) ഉപയോഗിച്ച إلحقي بأهلك  (നീ നിന്റെ കുടുംബത്തിലേക്ക് മടങ്ങിക്കൊള്ളുക) എന്ന പ്രയോഗം ത്വലാഖിനുള്ള كناية അഥവാ പരോക്ഷമായ പ്രയോഗമാണ് എന്നും, വസ്ത്രങ്ങള്‍ നല്‍കിയത് അതിന്റെ പിന്നോടിയായി വരേണ്ട ‘മതാഇ’ന്റെ പ്രായോഗിക നടപടിക്രമമായിരുന്നു എന്നും പണ്ഡിതന്മാര്‍ വ്യക്തമാക്കിയിരിക്കുന്നു.)

തന്നില്‍ താല്‍പര്യമില്ലാത്ത സത്രീയെ ബലംപ്രയോഗിച്ച് ഭാര്യയാക്കാതെ അവരുടെ ഇഷ്ടത്തിന് വിടുന്ന, പിരിച്ചയക്കുമ്പോള്‍ പോലും പാരിതോഷികം നല്‍കി അതീവ ആദരവുകളോടെ പ്രവര്‍ത്തിക്കുന്ന ഒരു മഹാമനീഷിയെയാണ് മുഹമ്മദ് നബിയില്‍ നമുക്കിവിടെ കാണാനാവുന്നത്. ത്വബഖാത്ത് ഇബ്‌നു സഅദില്‍ നിന്നും ഇമാം ഇബ്‌നുഹജറില്‍ അസ്ഖലാനി തന്റെ ഫത്ഹുല്‍ ബാരിയില്‍ എടുത്തുദ്ധരിച്ചിട്ടുള്ള ചരിത്രവിവരണപ്രകാരം, വിവാഹമോചനം ചെയ്യപ്പെട്ട് വീട്ടില്‍ തിരിച്ചെത്തിയ ഉമൈമക്കെതിരെ ‘ഭാഗ്യംകെട്ടവളേ, നീ എന്ത് ബുദ്ധിമോശമാണ് കാണിച്ചത്?’ എന്ന് പറഞ്ഞ് അവരുടെ കുടുംബക്കാര്‍ ദേഷ്യപ്പെടുകയാണുണ്ടായത്. ‘ഞാന്‍ കബളിപ്പിക്കപ്പെട്ടു’ എന്നായിരുന്നു അതിന് ഉമൈമ പറഞ്ഞ മറുപടി. ‘എനിക്ക് മുഹമ്മദിനെ ഇഷ്ടമില്ലായിരുന്നു’ എന്നല്ല. പിന്നീട് ഉസ്മാന്‍(റ)വിന്റെ ഭരണകാലത്ത് മരണപ്പെടുന്നത് വരെ അവര്‍, തന്റെ ചെയ്തി കാരണം പ്രവാചകനില്‍ നിന്ന് വിവാഹ മോചനം ചെയ്യപ്പെട്ടതിലെ തീരാദു:ഖം കടിച്ചിറക്കി കഴിയുകയായിരുന്നുവത്രേ!

ജബ്രഭകൾ ആരോപിക്കുന്നപോലെ, ഉമൈമ ഒരിക്കലും പ്രവാചകനെ ആട്ടിവിട്ടിട്ടില്ല. താന്‍ കബളിപ്പിക്കപ്പെട്ടതിനാലോ, അടുത്ത് മാത്രം ഇസ്‌ലാം സ്വീകരിച്ച ആളായതിനാല്‍ അവരില്‍ അവശേഷിക്കുന്ന ജാഹിലിയ്യാ ചിന്ത കാരണമോ, പ്രവാചകനെ ഇഷ്ടപ്പെടാത്തതുപോലെ പ്രതികരിച്ചു. അന്നേരം പ്രവാചകന്‍ തന്റെ മാന്യതകൊണ്ട് അവരെ തന്റെ ഭാര്യയായി ജീവിക്കാന്‍ നിര്‍ബന്ധിക്കുകയോ പിടിച്ചുവെക്കുകയോ ചെയ്തില്ല, പാരിതോഷികമുള്‍പ്പെടെ നല്‍കി അവളുടെ വീട്ടിലേക്ക് തന്നെ യാത്രയാക്കുകയാണുണ്ടായത്. അതും അവളെ തന്റെ അടുക്കല്‍ കൊണ്ടുവന്നാക്കിയ ബന്ധുവിന്റെയും സഹായിയുടെയും കൂടെ. അതല്ലാതെ ഇറക്കിവിടുകയായിരുന്നില്ല. പെണ്ണുകാണല്‍ ചടങ്ങ് നടന്നിരിക്കാന്‍ സാധ്യതയില്ലാത്ത, ഭാര്യാപിതാവ് മുന്‍കൈയെടുത്ത് നടത്തിയ ഒരു വിവാഹത്തില്‍, നികാഹ് കഴിഞ്ഞ് വീട് കൂടല്‍ ചടങ്ങ് നടക്കാനിരിക്കുന്ന സമയത്ത് ഭാര്യക്ക് തന്നെ ഇഷ്ടമായിട്ടില്ലെന്ന് തോന്നിയ ഭര്‍ത്താവ് അവളെ അവളുടെ പാട്ടിനു വിടുന്നത് സത്രീക്ക് ലഭിക്കുന്ന സ്വാതന്ത്ര്യവും തനിക്കിഷ്ടമില്ലാത്ത ബന്ധത്തില്‍ നിന്ന് വേര്‍പിരിയാനുള്ള അവളുടെ അവസാനത്തെ ചാന്‍സുമാണ്. അതനുവദിക്കുകയാണ് മുഹമ്മദ് നബി(സ) ചെയ്തത്. എന്നിട്ടും അതില്‍ കുറ്റം കണ്ടെത്തുന്നത് യുക്തിവാദികളുടെ ചെയ്തി ഒന്നൊന്നര യുക്തിശൂന്യതയല്ലെങ്കില്‍ മറ്റെന്ത്?! ഇവരാണത്രെ സ്ത്രീ സ്വാതന്ത്ര്യത്തിന്റെ വക്താക്കള്‍! പ്രവാചകന്‍ ആ ചെയ്തത് തെറ്റായിരുന്നെങ്കില്‍ പിന്നെ അവളെ ബലം പ്രയോഗിച്ച് അവിടെതന്നെ കെട്ടിയിടണമായിരുന്നു എന്നാണോ യുക്തിവാദികളുടെ വാദം?!

വിശുദ്ധ ഖുര്‍ആന്‍ 33:50 ല്‍ പറയുന്നത്, പ്രവാചകന് സ്വയം സമര്‍പ്പിക്കുന്ന സ്ത്രീകളെ വേണമെങ്കില്‍ നികാഹ് ചെയ്യാന്‍ അനുവാദമുണ്ടെന്നാണ്. (മറ്റാര്‍ക്കും ഈ അനുവാദമില്ല താനും.) അത്തരം സന്ദര്‍ഭങ്ങളില്‍ മഹര്‍ വേണ്ട എന്നേയുള്ളൂ. എന്നിട്ടുപോലും മഹര്‍ നല്‍കാതെ, തനിക്ക് സമര്‍പ്പിച്ച ഒരു സ്ത്രീയെയും പ്രവാചകന്‍ ഇണയാക്കിയിട്ടില്ല എന്നതാണ് സത്യം. അതെന്തായാലും, ഉമൈമ പ്രവാചകന് സ്വയം സമര്‍പ്പിച്ചവളല്ല എന്നിരിക്കെ ഈ വിഷയം ഇവിടെ തിരുകിക്കയറ്റിയത് ഒന്നാന്തരം കുതന്ത്രത്തിന്റെ ഭാഗം തന്നെ! ഉമൈമയുമായുള്ള ബന്ധം അസാധാരണമാണെന്നും, അവളെ ഒരു തോട്ടത്തില്‍ കൊണ്ടുവന്നു, അന്നേരം പ്രവാചകന്‍ അവരെ ഭോഗിക്കാന്‍ ശ്രമിച്ചു, അവള്‍ സമ്മതിക്കാത്തതുകൊണ്ടുമാത്രം അത് നടന്നില്ല എന്നൊക്കെ പറഞ്ഞുവെക്കുകയും, ഇങ്ങനെയൊക്കെ ചെയ്യാന്‍ ഖുര്‍ആനും ഹദീസും അനുവാദം നല്‍കുന്നുണ്ടെന്ന് വാദിക്കുകയും, എന്നിട്ട് ഈ ആയത്ത് അതിന് തെളിവായി ഉദ്ധരിക്കുകയും ചെയ്യുന്നത് ശുദ്ധ അസംബന്ധവും ഒന്നാന്തരം തെറ്റിദ്ധരിപ്പിക്കലുമാണ്. ഒരു തെളിവും നിരത്താന്‍ കഴിയാത്ത ഒന്നാന്തരം തട്ടിപ്പ്.

‘സ്ത്രീകളെ സംരക്ഷിക്കാന്‍ വേണ്ടിയാണ് മുഹമ്മദ് നബി കെട്ടിക്കൂട്ടിയിരുന്നത് എന്ന വാദം ഇവിടെ പൊളിയുന്നു’ എന്നാണു അബ്ദുല്‍ ഖാദറിന്റെ മറ്റൊരു ആരോപണം. പ്രവാചകന്‍ എല്ലാ വിവാഹവും കഴിച്ചത് ജീവിക്കാന്‍ വകയില്ലാത്ത സ്ത്രീകളെ സംരക്ഷിക്കുക എന്ന ലക്ഷ്യത്തോടെയായിരുന്നു എന്നാണെന്ന് ആരാണാവോ ഈ ഇവരോട് പറഞ്ഞത്?! മുമ്പ് ഒന്നിലധികം വിവാഹം കഴിഞ്ഞവരോ വൃദ്ധകളോ ആയിരുന്ന ചിലരുമായുള്ള വിവാഹങ്ങള്‍ നിസ്സംശയം അതിനുവേണ്ടി തന്നെയായിരുന്നു. എന്നാല്‍ ഉമൈമയുമായുള്ള വിവാഹത്തിന്റെ ലക്ഷ്യം അതായിരുന്നില്ല. രാഷ്ട്ര തന്ത്രജ്ഞതയും രാഷ്ട്ര സുരക്ഷയും ശത്രുക്കളില്‍ ചിലരുടെയെങ്കിലും എതിര്‍പ്പുകള്‍ക്ക് അറുതിവരുത്തലും മനസ്സിണക്കലുമൊക്കെയായിരുന്നു അതിന്റെ പ്രചോദനം. ഇസ്‌ലാമിന്റെ ശത്രുക്കള്‍ മദീനക്കെതിരെ മഹാസഖ്യം രൂപീകരിക്കാനുള്ള ഗൂഡാലോചന നടത്തുകയും കലുഷിതമായ സാമൂഹ്യരാഷ്ട്രിയ സാഹചര്യം നിലനില്‍ക്കുകയും ചെയ്ത സാഹചര്യത്തിലായിരുന്നു ഈ വിവാഹം നടന്നത്. അത്തരമൊരു സന്ദര്‍ഭത്തില്‍ ശത്രുപക്ഷത്തിന്റെ ഒരു സഖ്യ കക്ഷി തലവന്‍ ഇസ്‌ലാം സ്വീകരിക്കുകയും തന്റെ മകളെ പ്രവാചകനെക്കൊണ്ട് വിവാഹം കഴിപ്പിക്കാന്‍ ആഗ്രഹിക്കുകയും ചെയ്യുന്നു. എതിര്‍ പക്ഷത്തു നിലനിന്നിരുന്ന ഒരു ഗോത്രവുമായി ബന്ധം മെച്ചപ്പെടുത്താന്‍ ഈ വിവാഹം ഉപകരിക്കും എന്ന കണക്കുകൂട്ടലില്‍ നബി(സ) ആ വിവാഹത്തിന് സമ്മതം മൂളുന്നു. ഇതാണവിടെ സംഭവിച്ചത്. പകല്‍പോലെ തെളിഞ്ഞുനില്‍ക്കുന്ന ഇത്തരം ചരിത്ര വസ്തുതകളെ പച്ചയായി ദുര്‍വ്യാഖ്യാനിച്ചും കള്ളങ്ങള്‍ കെട്ടിച്ചമച്ചും മഹാനായ ഒരു പ്രവാചകനെ സ്ത്രീലമ്പടനായി ചിത്രീകരിക്കുന്നവരുടെ കാര്യം ഹാ കഷ്ടം! അല്ലാഹു അവര്‍ക്ക് സദ്ബുദ്ധി പ്രദാനം ചെയ്യട്ടെ!

'

Thursday, May 21, 2020

സക്കാത്ത്‌ വിതരണവും കമ്മറ്റിയും - മൗലാനാ നജീബ്‌ ഉസ്താദ്‌:*

*സക്കാത്ത്‌ വിതരണവും കമ്മറ്റിയും - മൗലാനാ നജീബ്‌ ഉസ്താദ്‌:*

സക്കാത്തു വിതരണത്തിന്റെ ക്രമത്തിലും ഇപ്പോൾ വിവാദമുണ്ട്‌. ഇസ്ലാമിക ഖിലാഫത്തും ഭരണവും നിലനിന്ന കാലത്ത്‌ ഭരണകർത്താവു സക്കാത്തിന്റെ വസ്തുക്കൾ ശേഖരിച്ചു ഫണ്ടുണ്ടാക്കി അതിൽ നിന്നവകാശികൾക്കു വിതരണം ചെയ്യുന്ന ക്രമമായിരുന്നു പൊതുവെ നിലനിന്നിരുന്നത്‌. ഖിലാഫത്തിന്റെ തകർച്ചയോടെ സക്കാത്തു ബാദ്ധ്യതപ്പെട്ട ധനത്തിന്റെ ഉടമകൾ അവരുടെ വിഹിതം നേരിട്ടു വിതരണം ചെയ്യുന്ന വഴക്കവും തുടർന്നുവന്നു. നൂറ്റാണ്ടുകളായി നിലനിന്നുവരുന്ന ഈ സമ്പ്രദായത്തിനു പകരം സക്കാത്തിനായി നാടുനാടാന്തം കമ്മറ്റിയുണ്ടാക്കി ഫണ്ടു ശേഖരിച്ച്‌ അതു വിതരണം ചെയ്യണമെന്നും അതാണു നബി(സ) തങ്ങളുടെയും ഖലീഫമാരുടെയും നടപടികൾക്കിണങ്ങുന്ന മാർഗ്ഗമെന്നും ചിലർ വാദിച്ചു തുടങ്ങി. മുസ്ലിം നാടുകളിൽ ഭരണാധികാരികളാൽ നിയമിക്കപ്പെടുന്ന വിഭാഗം സക്കാത്തു ഫണ്ടു കൈകാര്യം ചെയ്യുന്ന രീതി ഇവർക്കു പ്രചോദകമായിരിക്കാം. എന്നാൽ, അതിലേറെ സക്കാത്തു കമ്മറ്റി വാദത്തിനു കേരളത്തിലെ പുത്തൻ വാദികളെ പ്രേരിപ്പിച്ച ഘടകം സാമ്പത്തികമായ ചില ദുഷ്ട ലക്ഷ്യങ്ങളാണെന്നു തുറന്നെഴുതുന്നതിൽ വിഷമമുണ്ട്‌. ഇതുവഴിയെ കുറിക്കാം.

ശാഫിഈ മദ്‌ഹബുകാർ നിറഞ്ഞു നിൽക്കുന്ന കേരളത്തിൽ ഈ കമ്മറ്റി വിതരണവാദത്തെ പണ്ഡിതന്മാർ നഖശിഖാന്തം എതിർത്തു പോന്നു. ഇസ്ലാമിക നിയമപ്രകാരം സക്കാത്തിന്റെ ബാധ്യത വീടാൻ ആ മാർഗ്ഗം പറ്റില്ലെന്നതു കൊണ്ടുതന്നെ. ഇതാദ്യം വിവരിക്കാം.

സക്കാത്തിന്റെ ധനങ്ങളും അതിലെ സക്കാത്തിന്റെ തോതും അതിനവകാശപ്പെട്ടവരും നിശ്ചിതമായി വിവരിക്കപ്പെട്ടതുപോലെ വിതരണത്തിനും ഇസ്ലാമിക ശരീഅത്തിൽ നിശ്ചിതക്രമം വ്യവസ്ഥ ചെയ്തിട്ടുണ്ട്‌. ധനത്തിന്റെ ഉടമയോ താനേൽപ്പിച്ച വക്കീലോ നേരിട്ട്‌ അവകാശികൾക്കു വിതരണം ചെയ്യുക; അതല്ലെങ്കിൽ ഇമാമിനെ - മുസ്ലിം ഭരണാധികാരിയെ അഥവാ ഭരണാധികാരി നിയമിച്ചയാളെ സക്കാത്തിന്റെ ധനം ഏൽപ്പിക്കുക. ഈ രണ്ടിലൊരു രീതിയാണു സക്കാത്ത്‌ വിതരണത്തിനു നിശ്ചയിക്കപ്പെട്ടത്‌. ഇതിനിടയ്ക്ക്‌, ഒരു സംഘം ആളുകൾ സ്വയം സംഘടിച്ചു സക്കാത്തു പിരിക്കാനിറങ്ങിയാൽ, ധനത്തിന്റെ ഉടമ തന്റെ സക്കാത്ത്‌ ആ സംഘത്തെ ഏൽപ്പിച്ച്‌ ഉത്തരവാദിത്തമൊഴിയുന്ന ഒരു വകുപ്പു വ്യവസ്ഥ ചെയ്യപ്പെട്ടിട്ടില്ല. ഇസ്ലാമിക ലോകത്ത്‌ ഇതിന്‌ അംഗീകൃത മാതൃകയില്ല.

 ഇമാം സക്കാത്തു പിരിച്ചെടുക്കുകയും ആ ഇമാമിനെ ഏൽപ്പിച്ചു മുതലുടമകൾ ബാദ്ധ്യതയൊഴിയുകയും ചെയ്യുന്ന നിയമാനുസൃതവും ഉദാത്തവുമായ മാതൃകയുമായി ഈ കമ്മറ്റികൾക്കു യാതൊരു ബന്ധവുമില്ല. രാജ്യം ഭരിക്കുന്ന ഭരണകർത്താവിന്റെ അധികാരങ്ങളും അവകാശങ്ങളും ഒരു രാജ്യത്തെ പൗരന്മാരിൽ ചിലർ സംഘടിച്ചു മുന്നോട്ടുവന്നാൽ ഈ സംഘത്തിനു ലഭിക്കുമെന്നു തലക്കു വെളിവുള്ള ആരും പറയുകയില്ലല്ലോ. ഇസ്ലാമിക ഭരണവും ഭരണാധികാരികളും നിലവിലില്ലാത്ത ഇന്ത്യ പോലുള്ള ഒരു രാജ്യത്ത്‌ ഇമാമിന്റെ അവകാശങ്ങൾ ഭാഗികമായെങ്കിലും ഒരാൾക്കു നൽകി അദ്ദേഹത്തിനു കീഴിൽ സമൂഹത്തെ സംഘടിപ്പിക്കുവാനും ഏകീകരിക്കുവാനും മാർഗ്ഗമുണ്ടോ എന്നതു വേറെ കാര്യം. സ്വയംകൃതമായ ഒരു കമ്മറ്റിക്ക്‌ ഇങ്ങനെ അവകാശമില്ലെന്നു തീർച്ച.

സക്കാത്തിന്റെ ധനം രണ്ടു വിധമുണ്ട്‌. വ്യക്തികൾ മറ്റുള്ളവരെ തൊട്ടു മറച്ചു വച്ചു സൂക്ഷിക്കാവുന്ന രഹസ്യസ്വത്ത്‌ (ബാത്വിൻ), മറ്റാരും അറിയാതെ സൂക്ഷിക്കാൻ പറ്റാത്ത പ്രകടസ്വത്ത്‌ (ളാഹിർ). സ്വർണ്ണം, വെള്ളി, കച്ചവടച്ചരക്ക്‌, നിധി, ഫിത്വ്‌ർ സക്കാത്ത്‌ എന്നിവയാണ്‌ രഹസ്യ സ്വത്ത്‌. കാലികൾ, ഉൽപ്പന്നങ്ങൾ, ഖനിയിൽ നിന്നു കുഴിച്ചെടുക്കുന്നത്‌ എന്നിവ പരസ്യ സ്വത്തും. ഇതിൽ പരസ്യ സ്വത്തുക്കൾ, ഇസ്ലാമിക ഭരണാധികാരി(ഇമാം)യെ ഏൽപ്പിച്ചു മുതലുടമ ബാദ്ധ്യതയൊഴിയുന്നതാണ്‌ ഏതു പരിതസ്ഥിതിയിലും ഏറ്റവും പുണ്യവും ശ്രേഷ്ഠവും. ഭരണാധികാരി നീതിമാനാണോ ദുർന്നടപ്പുകാരനാണോ എന്നിവിടെ പ്രശ്നമാക്കേണ്ടതില്ല.

അതേസമയം, ഭരണകൂടത്തിന്റെയോ സമൂഹത്തിന്റെയോ ശ്രദ്ധയിൽ പെടാതെ ഉടമയ്ക്കു രഹസ്യമായി സൂക്ഷിക്കാവുന്ന സ്വത്തുക്കൾ ദുർന്നടപ്പുകാരനായ ഭരണാധികാരിയെ ഏൽപ്പിക്കുന്നതിലേറെ പുണ്യം ഉടമ നേരിട്ട്‌ അവകാശികൾക്കു വിതരണം ചെയ്യുകയാണ്‌. ഇമാം നീതിമാനും വിശ്വസ്തനുമെങ്കിൽ അത്തരം സ്വത്തുക്കളുടെ സക്കാത്തും ഇമാമിനെ ഏൽപ്പിക്കുക തന്നെയാണ്‌ ഏറെ നല്ലത്‌. കാരണം, തന്റെ രാജ്യത്തെ സക്കാത്തിന്റെ അവകാശികളെക്കുറിച്ചു കൂടുതൽ അറിവും ബോധവും, വിതരണം ചെയ്യാൻ ഏറെ സൗകര്യവും, അവകാശികൾക്കു മുഴുവൻ അവരുടെ വിഹിതമെത്തിക്കാൻ കടമയും സൗകര്യവുമെല്ലാം ഭരണാധികാരിക്കാണ്‌; പൗരന്മാർക്കല്ലല്ലോ. ഉടമക്കാണെങ്കിൽ ഇമാമിനെ ഏൽപ്പിക്കുന്നതോടെ സക്കാത്തിന്റെ ബാദ്ധ്യതയൊഴിയുകയും ചെയ്യാം.

ഇസ്ലാമിക ഭരണവ്യവസ്ഥിതിയിൽ ഭരണാധികാരിക്കു പ്രത്യക്ഷ മുതലുകളുടെ സക്കാത്തു ബലമായി പിടിച്ചെടുക്കുകയും ചെയ്യാം. പൗരന്മാരുടെ ഇഷ്ടാനിഷ്ടം പരിഗണിക്കാതെ തന്നെ. ഫിത്വ്‌ർ സക്കാത്തു പോലുള്ള രഹസ്യ സ്വത്തുക്കൾ പക്ഷേ, ബലമായി ആവശ്യപ്പെടാൻ അധികാരമില്ല. വിതരണം ചെയ്യാൻ നിർബന്ധിക്കാമെങ്കിലും. (തുഹ്ഫ: 3-344,45).

ഭരണാധികാരി വിതരണം ചെയ്യുമ്പോൾ വേറെയും സൗകര്യമുണ്ട്‌: സക്കാത്തിന്റെ ധനം ഏതിനമാണോ അങ്ങനെത്തന്നെ അവകാശികളെ ഏൽപ്പിക്കണമെന്നില്ല. അവകാശികളുടെ ഹിതവും ഗുണവും നോക്കി തൊഴിലുപകരണങ്ങളോ മറ്റു വസ്തുക്കളോ സക്കാത്തുഫണ്ടിലെ സ്വത്തു കൊണ്ടു വാങ്ങി വിതരണം ചെയ്യാൻ ഇമാമിനവകാശമുണ്ട്‌. മറ്റാർക്കും ഈ അവകാശമില്ല. അതായത്‌ ഉടമകൾ നേരിട്ടോ വക്കീൽ മുഖേനയോ വിതരണം ചെയ്യുമ്പോൾ ഉൽപ്പന്നങ്ങളുടെ സക്കാത്ത്‌ അതത്‌ ഉൽപ്പന്നങ്ങളായിത്തന്നെ വിതരണം ചെയ്യണം. മറ്റു സ്വത്തുക്കളുടെ വിഹിതം അങ്ങനെത്തന്നെയും.

ഈ സൗകര്യവും ശ്രേഷ്ഠമായ മാർഗ്ഗവും പക്ഷേ, ഇസ്ലാമിക ഭരണാധികാരിയും ഇമാമത്തും നിലവിലില്ലാത്ത സാഹചര്യത്തിൽ വിനഷ്ടമാകും. ഏതെങ്കിലും കമ്മറ്റികൾക്കോ സ്വയം മുന്നോട്ടുവരുന്ന വ്യക്തികൾക്കോ ഇതു ലഭിക്കുന്നതല്ല. അവിടെ മുതലുകൾ നേരിട്ടോ വക്കീൽ മുഖേനയോ വിതരണം ചെയ്യുകയാണു നിയമപരമായ മാർഗ്ഗം. വക്കീൽ പക്ഷേ, നിർണ്ണിത വ്യക്തിയോ വ്യക്തികളോ ആകണം. കമ്മറ്റി എന്ന സംഘമോ ആശയമോ ആയിക്കൂടാ. നിർണ്ണിത വ്യക്തിയാകുമ്പോൾ തന്നെ ക്രയവിക്രയാധികാരമുള്ള തന്റേടികളെ മാത്രമേ സ്വതന്ത്രമായേൽപ്പിക്കാവൂ. ഇതില്ലാത്ത കുട്ടി, അമുസ്ലിം പോലുള്ളവരെ ഇന്നവർക്കു നൽകണം എന്നു നിജപ്പെടുത്തിവേണം ഏൽപ്പിക്കാൻ.

ചുരുക്കത്തിൽ, സ്വയംകൃതമായ കമ്മറ്റികൾക്ക്‌ ഇമാമിന്റെ സ്ഥാനമോ വക്കീലിന്റെ സ്ഥാനമോ ലഭിക്കുന്നില്ല. അതിനാൽ ഉടമകളിൽ നിന്നു സക്കാത്തു പിരിച്ചെടുക്കുവാനോ വിതരണം ചെയ്യുവാനോ കമ്മറ്റി ഭാരവാഹികൾക്കോ സംഘം ഏൽപ്പിക്കുന്ന ഉദ്യോഗസ്ഥന്മാർക്കോ യാതൊരു അവകാശവുമില്ല തന്നെ.

എന്നാൽ സംഘടിതമായി സക്കാത്തു വിതരണം നടത്തുവാൻ അംഗീകൃതമായ ചില രീതികളുണ്ട്. ഒരു പ്രദേശത്തെ നിയമപ്രകാരമുള്ള ഖാളി, സക്കാത്തിന്റെ കാര്യത്തിൽകൂടി പ്രത്യേകം അധികാരം നൽകിയോ അഥവാ അതുകൂടി ഉൾക്കൊള്ളുന്ന പൊതു അധികാരം നൽകിയോ നിയമിക്കപ്പെട്ടാൽ ആ ഖാളിക്ക് ഇമാമിനെപ്പോലെ സക്കാത്തുമുതൽ ഏൽപ്പിച്ച് ഉടമകൾക്ക് ഉത്തരവാദിത്തമൊഴിയാം. ഖാളി ആ പ്രദേശത്തെ അവകാശികൾക്കെല്ലാം നേരിട്ടോ ഉദ്യോഗസ്ഥന്മാരെ വച്ചോ വിതരണം നടത്തുകയുമാവാം. അതുപോലെ ബാദ്ധ്യതപ്പെട്ട മുതലുടമകൾ ഒന്നിച്ചു സംഘടിച്ചു സക്കാത്തു മുതലുകൾ സംഭരിച്ച് അവരവരുടേതു പ്രത്യേകം കരുതി വിതരണം ചെയ്താലും സാധുവാകും.

ഇതൊന്നുമില്ലാതെ സക്കാത്തുകമ്മറ്റിയെന്ന പേരിൽ കിട്ടുന്നിടത്തു നിന്നൊക്കെ കിട്ടുന്നതെല്ലാം പിരിച്ച് ഒരു ഫണ്ടുണ്ടാക്കി 'സക്കാത്തു വിതരണ'മെന്ന പ്രഹസനം നടത്തുന്നതിന് ഇസ്‌ലാമിൽ യാതൊരു സ്ഥാനവുമില്ല. സദുദ്ദേശമല്ല ഇതിനു പിന്നിലുള്ളതും. അവകാശികൾ തെണ്ടുന്നതു തടയുക, നിർദ്ധനർക്കു കരേറാനുള്ള വക നൽകുക എന്നിങ്ങനെ പുറത്തു പറയുന്ന മധുവൂറുന്ന ലക്ഷ്യങ്ങളാണ് ഇതിനു പ്രേരകമെങ്കിൽ, നിയമപ്രകാരം തന്നെ അതിനു വഴിയുണ്ടല്ലോ; ഓരോ പ്രദേശത്തെയും ഖാളിമാരെ അധികാരപ്പെടുത്തി അവർക്കു സക്കാത്തിന്റെ കാര്യത്തിൽ ഇമാമിന്റെ സ്ഥാനം നൽകി അവരുടെ നേതൃത്വത്തിൽ സംഘടിതമായി ഓരോ പ്രദേശവും മുന്നോട്ടു നീങ്ങുക. ഉദ്ദേശശുദ്ധിയുള്ളവർ ഇതിനാണു ശ്രമിക്കേണ്ടത്. എങ്കിൽ സമൂഹത്തിലെ എല്ലാ വിഭാഗത്തിന്റെയും പിന്തുണയോടെ ഏറെക്കുറെ കാര്യങ്ങൾ എളുപ്പമാവുകയും ചെയ്യും. സങ്കുചിത മനസ്ഥിതിയും നയവും മാറണമെന്നു മാത്രം.

പുത്തൻ വാദികളുടെ നേതൃത്വത്തിൽ രൂപീകൃതമാകുന്ന സക്കാത്തു കമ്മിറ്റികൾക്കു പിന്നിൽ യഥാർത്ഥത്തിൽ പുറത്തു പറയുന്നതൊന്നുമല്ല; സാമ്പത്തികമായ ദുഷ്ടലാക്കുകളാണുള്ളത്. സക്കാത്തിന്റെ അവകാശികളായി ഖുർആൻ എണ്ണിയ എട്ടു വിഭാഗത്തിൽ ചിലതു ദുർവ്യാഖ്യാനം ചെയ്തുകൊണ്ടു തങ്ങളുടെ സംഘടനാഫണ്ടിലേക്കും സ്ഥാപനങ്ങളിലേക്കും പാവങ്ങളുടെ സക്കാത്തിന്റെ വിഹിതം, അതു നൽകുന്നവരറിയാതെ പിടിച്ചെടുക്കാനുള്ള ഒരു കുറുക്കു വഴിയാണ് അവർക്കു സക്കാത്തു കമ്മറ്റികൾ. ഇതു ദുരാരോപണമോ കെട്ടിച്ചമക്കലോ അല്ല. സക്കാത്തിന്റെ അവകാശികളിൽ "ഫീസബീലില്ലാഹ്" എന്ന് ഒരു വിഭാഗത്തെ ഖുർആൻ വ്യക്തമാക്കിയിട്ടുണ്ട്. പൊതുഫണ്ടിൽ നിന്നു (ബൈത്തുൽ മാൽ) പ്രതിഫലം പറ്റാത്ത ഇസ്‌ലാമിക സൈനികരാണ് ഇതുകൊണ്ടുദ്ദേശ്യം.

ഇസ്‌ലാമിനു വേണ്ടി ശത്രുക്കളോടു യുദ്ധം ചെയ്യുകയെന്ന ജിഹാദിന് ഉപയോഗിക്കപ്പെടുന്ന ഒരു പര്യായപദമായി മാറിക്കഴിഞ്ഞിട്ടുണ്ട് "ഫീസബീലില്ലാ" എന്നത്. ആ അർത്ഥത്തിലാണു ഖുർആൻ സക്കാത്തിന്റെ അവകാശികളെ ഇതേപദം കൊണ്ടു വ്യക്തമാക്കിയതും. നാലു മദ്ഹബുകളും ഇതംഗീകരിക്കും.അവരിൽ ഇമാം അഹ്‌മദു(റ) മാത്രം ഹജ്ജിനുദ്ദേശിക്കുന്നവർ കൂടി ഇതിൽ പെടുമെന്ന് അഭിപ്രായപ്പെട്ടിട്ടുണ്ട്. ഉമ്മുമഅ്ഖലി(റ)ന്റെ ഹദീസിൽ ഹജ്ജിനു "ഫീസബീലില്ലാ" എന്നുപയോഗിച്ചതാണ് അതിനു തെളിവ്. ഈ പ്രയോഗത്തെ സംബന്ധിച്ചു മറ്റു ഇമാമുകൾ സവിശദം മറുപടിയും നൽകിയിട്ടുണ്ട്.

ഇതിലുപരി മറ്റേതെങ്കിലും ഒരിസ്‌ലാമിക പ്രവർത്തനമോ പുണ്യകർമ്മങ്ങളോ സ്ഥാപനങ്ങളോ സക്കാത്തിന്റെ "ഫീസബീലില്ലാഹി"യിൽ നാലു മദ്ഹബിലും ഉൾപ്പെടുത്തിയിട്ടില്ല. ഇതിനു വിരുദ്ധമായി കേരളത്തിലെ പുത്തൻ വാദികൾ അവരുടെ സംഘടനാ ഫണ്ടും സക്കാത്തിന്റെ വിഹിതം പറ്റാൻ അവകാശമുള്ള "ഫീസബീലില്ലാ"യിൽ പെട്ടതാണെന്നു തുടക്കം മുതലേ വാദിച്ചു പോരുന്നുണ്ട്. അപ്പേരിൽ സക്കാത്തും ധനവും പറ്റുവാനാണ് 'മുജാഹിദീൻ' എന്ന് അവർ തങ്ങളെ വിളിച്ചുവരുന്നതു തന്നെ!.

മുജാഹിദീൻ - ഇസ്‌ലാമിനു വേണ്ടി വീരരക്തസാക്ഷിത്വം വരിക്കാൻ തയ്യാറായ യോദ്ധാക്കൾ - എന്നു നമ്മുടെ ഫിഖ്ഹിന്റെ കിതാബുകളിലും തഫ്സീറുകളിലും മറ്റും "ഫീസബീലില്ലാഹി"യെ വ്യാഖ്യാനിച്ചിട്ടുണ്ടല്ലോ. അതു തങ്ങളാണെന്നു പാമരന്മാരെ തെറ്റിദ്ധരിപ്പിക്കാനാണ് അതേ പേരിൽ അവരുടെ സംഘടന രംഗത്തുവരാൻ കാരണം. നദ്'വത്തുൽ മുജാഹിദീൻ മുഖപത്രമായ അല്മനാറിൽ അവരുടെ ആഗമനക്കാലത്തു തന്നെ സംഘത്തിന്റെ അനിഷേദ്ധ്യ നേതാവു കെ.എം.മൗലവി പരസ്യമായി നടത്തിയ ഈ അപേക്ഷ വായിക്കുക.

"ഇസ്‌ലാമിന്റെ ഉള്ളിലും പുറത്തുമുള്ള കടുംശത്രുക്കളോട് ഇന്നത്തെ ഏറ്റവും പ്രധാനപ്പെട്ട രണ്ടായുധങ്ങളായ നാക്കും തൂലികയും ഉപയോഗിച്ചും മറ്റു വിധേനയും അടരാടിക്കൊണ്ടിരിക്കുന്ന അഖിലകേരളാടിസ്ഥാനത്തിലുള്ള ഏക സംഘടനയാണിതെന്നും അനുസ്‌മരിച്ചു കൊള്ളുന്നു. അതിനാൽ നിങ്ങളുടെ സക്കാത്തിൽ നിന്നു മുജാഹിദുകൾക്കുള്ള വിഹിതവും മറ്റു സംഭാവനകളും നൽകി സംഘത്തെ സഹായിക്കണമെന്ന് അപേക്ഷിച്ചു കൊള്ളുന്നു. എന്ന് വിധേയൻ കെ.എം.മൗലവി" (അൽമനാർ പു:4, ല:3).

മുജാഹിദാദർശം പ്രസംഗിച്ചും എഴുതിയും ജിഹാദ്(?) നടത്തുന്ന ഏകസംഘടന ഇതാണെന്നും സകാത്തിൽ നിന്നും 'മുജാഹിദുകൾ' (യോദ്ധാക്കൾ)ക്കു നൽകാൻ ഫിഖ്ഹിന്റെ കിതാബിലും മറ്റും പറഞ്ഞ വിഹിതം തങ്ങളുടെ സംഘടനാ പ്രവർത്തനത്തിനുമാത്രം അർഹതപ്പെട്ടതാണെന്നും അതു നല്കണമെന്നുമാണല്ലോ അൽമനാർ എഴുതിയത്. അപ്പോൾ തങ്ങളുടെ സംഘടനാഫണ്ടു സകാത്തിന്റെ വിഹിതം പറ്റാൻ അവകാശപ്പെട്ടതാണെന്നാണ് ഇവരുടെ വാദം.

അതുപോലെ തങ്ങളുടെ വിദ്യാഭ്യാസ സ്ഥാപനങ്ങളും മറ്റും ഇതേ "ഫീസബീലില്ലാഹി"യിൽ പെടുമെന്നാണ് ഇവർ കുട്ടികളെപ്പോലും പഠിപ്പിക്കുന്നത്. ഇവരുടെ മദ്രസകളിൽ നാലാം തരത്തിലേക്കു തയ്യാറാക്കിയ 'ഇസ്‌ലാമിക കർമശാസ്ത്രം' രണ്ടാം ഭാഗത്തിൽ 'സക്കാത്തു ചെലവഴിക്കേണ്ട ഇനങ്ങൾ' എന്ന അദ്ധ്യായത്തിൽ കുറിക്കുന്നു. "ഏഴ്, സബീലുള്ള: ദൈവമാർഗ്ഗം; ഇസ്‌ലാമിന്റെയും മുസ്ലിംകളുടെയും നിലനിൽപ്പിന്നാവശ്യമായ പൊതുസംരംഭങ്ങളാണ് ഇതുകൊണ്ടുദ്ദേശിക്കുന്നത്. ഇസ്‌ലാമിന്റെ വിജയത്തിനു വേണ്ടിയുള്ള യുദ്ധം, ഇസ്‌ലാമിക വിദ്യാഭ്യാസ സ്ഥാപനങ്ങൾ തുടങ്ങിയവയെല്ലാം ഇതിൽപ്പെടും" (Ibid പേ: 26) അപ്പോൾ തങ്ങളുടെ സ്ഥാപനങ്ങൾക്കും പിടിച്ചെടുക്കുന്ന സക്കാത്തു ഫണ്ടിൽ നിന്നു വിഹിതം പറ്റാം!.

'ആമിലീങ്ങൾ' (സക്കാത്തിന്റെ ഉദ്യോഗസ്ഥന്മാർ) എന്ന പേരിൽ കമ്മറ്റി ഭാരവാഹികൾക്കു വേറെയും ഒരു വിഹിതം പറ്റാം! സക്കാത്തു ഫണ്ടിലേക്കു തങ്ങൾ തന്നെ അടച്ചാലും 'ആമിൽ' എന്ന പേരിൽ ഒരു വിഹിതം കിട്ടുന്നത് എന്തിനൊഴിവാക്കണം?!.

ശറഇന്റെ വീക്ഷണത്തിൽ സക്കാത്തു പിരിക്കാനും വിതരണം ചെയ്യാനും ഇസ്‌ലാമിക ഭരണാധികാരി നിശ്ചയിക്കുന്ന ഉദ്യോഗസ്ഥനാണ് ആമിൽ. എന്നാൽ ഇവർ മദ്രസ്സാപാഠപുസ്തകത്തിൽ കുറിക്കുന്നു. "സക്കാത്തു ശേഖരിക്കുക, വിതരണം ചെയ്യുക തുടങ്ങി അതുമായി ബന്ധപ്പെട്ട ജോലിക്കാർക്കു കൂലി സക്കാത്തിന്റെ ധനത്തിൽ നിന്നു നൽകാം. അവർ പണക്കാരാണെങ്കിലും അതു വാങ്ങുകയും ചെയ്യാം." (Ibid പേ: 25) ഖുശാൽ! കച്ചവടക്കാരും വ്യവസായികളുമായ തങ്ങളുടെ സക്കാത്തു കമ്മറ്റി ഭാരവാഹികൾക്കും 'ആമിൽ' എന്ന പേരിൽ സക്കാത്തു ഫണ്ടിൽ നിന്നു വിഹിതം പറ്റാം!

ഇതിനൊക്കെ മുതലുടമയിൽ നിന്നു നേരിട്ടു സക്കാത്തു കിട്ടുമോ? ഒരിക്കലുമില്ല. അതിന് ഉടമകളറിയാതെ വിഹിതം പറ്റാൻ, സംഘടനയും സ്ഥാപനങ്ങളും പാവങ്ങൾക്കു ശറഉ് നിശ്ചയിച്ച സക്കാത്തിന്റെ വിഹിതത്തിൽ നിന്ന് അവിഹിതമായി പറ്റിക്കൊണ്ടു നടത്താൻ കണ്ടെത്തിയ മാർഗ്ഗമാണു സക്കാത്തു കമ്മറ്റികളും സംഘടനാടിസ്ഥാനത്തിൽ ഇവർ രൂപം നൽകുന്ന 'സക്കാത്തു സെല്ലു'കളും. ഇതിനു പക്ഷേ, ശരീഅത്തും പണ്ഡിതന്മാരും കൂട്ടുനൽകണമെന്നു പറഞ്ഞാൽ അതുമാത്രം നടപ്പില്ല. പഴയകാല വഴക്കം സക്കാത്തു വിതരണത്തിലും സുന്ദരവും പ്രായോഗികവുമാണ്. പുതിയവാദങ്ങൾ ദുഷ്ടലാക്കുകൾ നിറഞ്ഞതും! സൂക്ഷിക്കുക!.

📚മൗലാനാ നജീബ്‌ ഉസ്താദ്‌ നുസ്രത്തുൽ അനാമിൽ എഴുതിയ തുടർ ലേഖനത്തിന്റെ സമാഹാരമായി 1997 ഇൽ പ്രസിദ്ധീകരിച്ച *'സക്കാത്തു പദ്ധതി'* എന്ന പുസ്തകത്തിൽ നിന്നും📚

https://chat.whatsapp.com/JzS0HrwPPnP3AkOBGuVLCP

ഇസ് ലാം 'അവിശ്വാസികളൊട് പെരുമാറ്റം വിമർശകർക്ക് മറുപടി

https://m.facebook.com/story.php?story_fbid=2494544557429534&id=100006220419770

*"അന്യ മTതസ്ഥരോട് കൂട്ട് കൂടാൻ പാടില്ലെന്നോ? വിമർഷകർക്ക് മറുപടി*
   
✍🏻സിദ്ധീഖുൽ മിസ്ബാഹ് - 21/05/20

വിമർഷകർ ഇസ്ലാമിനെതിരെ ഉന്നയിക്കുന്ന മറ്റൊരു ആരോപണമാണ് ജൂത നസ്വാറാക്കൾ ,  കാഫിറുകളായ അവിശ്വാസികളുമായി കൂട്ട് കൂടരുതെന്ന് അതിനവർ ഉന്നയിക്കുന്ന ചില വചനങ്ങൾ താഴെ കൊടുക്കാം

لَّا يَتَّخِذِ الْمُؤْمِنُونَ الْكَافِرِينَ أَوْلِيَاءَ مِن دُونِ الْمُؤْمِنِينَ ۖ وَمَن يَفْعَلْ ذَٰلِكَ فَلَيْسَ مِنَ اللَّهِ فِي شَيْءٍ إِلَّا أَن تَتَّقُوا مِنْهُمْ تُقَاةً ۗ وَيُحَذِّرُكُمُ اللَّهُ نَفْسَهُ ۗ وَإِلَى اللَّهِ الْمَصِيرُ
"സത്യവിശ്വാസികള്‍ സത്യവിശ്വാസികളെയല്ലാതെ സത്യനിഷേധികളെ രക്ഷാധികാരികളാക്കരുത്." (Sura 3 : Aya 28)

يَا أَيُّهَا الَّذِينَ آمَنُوا لَا تَتَّخِذُوا الْيَهُودَ وَالنَّصَارَىٰ أَوْلِيَاءَ ۘ بَعْضُهُمْ أَوْلِيَاءُ بَعْضٍ ۚ وَمَن يَتَوَلَّهُم مِّنكُمْ فَإِنَّهُ مِنْهُمْ ۗ إِنَّ اللَّهَ لَا يَهْدِي الْقَوْمَ الظَّالِمِينَ
"വിശ്വസിച്ചവരേ, ജൂതന്മാരെയും ക്രിസ്ത്യാനികളെയും നിങ്ങള്‍ കൈകാര്യകര്‍ത്താക്കളാക്കരുത്. അവരന്യോന്യം കൈകാര്യകര്‍ത്താക്കളാണ്. നിങ്ങളിലാരെങ്കിലും അവരെ കൈകാര്യകര്‍ത്താക്കളാക്കുന്നുവെങ്കില്‍ അവനും അവരില്‍പെട്ടവനായിത്തീരും. അക്രമികളായ ആളുകളെ അല്ലാഹു നേര്‍വഴിയിലാക്കുകയില്ല; തീര്‍ച്ച.(Sura 5 : Aya 51)"

മുകളിൽ പറഞ്ഞ ആയത്ത് കൂടാതെ  4/144 , 2/65 , 5/60, 7/166 എന്നീ അദ്ധ്യായങ്ങളിലും ഇതേ ആശയം പറയുന്നത് കാണാൻ പറ്റും

സത്യത്തിൽ വലിയൊരു തെറ്റിദ്ധാരണയാണ് ഇതിലൂടെ വിമർഷകർ നടത്തിക്കൊണ്ടിരിക്കുന്നത് കാരണം നമുക്ക് തന്നെ അറിയാം നമ്മുടെ ഇടയിൽ തന്നെ നാളിത് വരെ ഈ ഖുർ ആനിക വചനങ്ങൾ ഏറ്റ് പിടിച്ച് അന്യ മതസ്ഥരുമായി കൂട്ട് കൂടാതിരിക്കുകയോ അതിന്ന് വേണ്ടി ഇസ്ലാമിക പണ്ഡിതർ ഫത് വ നൽകുകയോ ചെയ്തോ ഇല്ല ! ഒരിക്കലും ഉണ്ടായിട്ടില്ല !  എന്ത് കൊണ്ട് ?   കാരണം മതം പഠിച്ച ഖുർ ആൻ  പഠിച്ച ആർക്കും അറിയാം ഖുർ ആൻ ഒരിക്കലും അങ്ങനെ പറഞ്ഞിട്ടില്ലെന്നും,  എന്തിനെപ്പറ്റിയാണ് പ്രസ്തുത വചനങ്ങൾ സൂചിപ്പിച്ചതെന്നുമൊക്കെ !, മാത്രവുമല്ല ഇസ്ലാമിക രാജ്യങ്ങളിൽ പോലും അന്യ മതസ്ഥർ എത്ര സന്തോഷത്തോടെയും ഐക്യത്തോടെയും ജീവിക്കുന്നു ഇതൊക്കെ വിസ്മരിച്ച് ഇസ്ലാം പഠിപ്പിക്കാത്ത അനൈക്യമായ വാദം ഉന്നയിക്കുന്നത് തീർത്തും തെറ്റ് തന്നെയാണ്

ഈ ഖുർ ആനിക വചനങ്ങൾ ഇറക്കിക്കൊടുത്ത പ്രവാചകർ (സ്വ) ക്ക് തിരിഞ്ഞിട്ടില്ലെ ഈ ആശയം ?  കാരണം അവിടന്ന്  ഒരു ജൂതന്റെ അടുത്ത് തങ്ങളുടെ പടയങ്കി പണയം വെക്കപ്പെട്ടിട്ടുണ്ടായിരുന്നു എന്ന് സ്വഹീഹായ ഹദീസുകളിൽ കാണാൻ സാധിക്കും ,

"ആയിശ(റ) നിവേദനം: നബി(സ) ഒരു ജൂതനിൽ നിന്നും അവധി നിർണ്ണയിച്ച് കുറച്ച് ഭക്ഷണം വിലക്ക് വാങ്ങി. തന്റെ പടയങ്കി അയാളുടെ അടുത്തു പണയം വെച്ചു. (ബുഖാരി. 3. 34. 282)"

ജൂത നസ്വാറാക്കളോട് കൂട്ട് കൂടാൻ പാടില്ലെന്നാണെങ്കിൽ പ്രവാചകൻ (സ്വ) ഇങ്ങനെ ചെയ്യുമായിരുന്നോ ? ഒരിക്കലുമില്ല അത് കൊണ്ടാണ് ഖുർ ആൻ എന്തിനെപ്പറ്റിയാണ് ആ പറഞ്ഞതെന്ന് നാം പഠിക്കണം , മനസ്സിലാക്കണം

ഇനി  ഖുർ ആൻ പറഞ്ഞ വചനത്തിലേക്ക് വരാം പലപ്പോഴും സന്ദർഭത്തിൽ നിന്ന് അടർത്തി മാറ്റിയുള്ള തെറ്റിദ്ധാരണകളാണിതൊക്കെ കാരണം ഖുർ ആൻ മുഴുവൻ വായിക്കുന്ന ഒരു പഠിതാവിന്ന് ഇങ്ങനെയൊരു ആരോപണം മനസ്സിൽ പോലും ഉദിക്കുകയില്ല കാരണം എന്ത് കൊണ്ട് കൂട്ട് കൂടരുത് ?  ആരോട് കൂട്ട് കൂടണം ആരോടൊക്കെ നീതി പുലർത്തണം എന്നിങ്ങനെ കൽപ്പിക്കുന്ന വ്യക്തമായ വചനങ്ങൾ ഖുർ ആനിൽ തന്നെ പറയുന്നുണ്ട് പക്ഷെ വിമർഷകർ അതൊക്കെ മറച്ച് വെച്ചാണ് ഇസ്ലാമിനെ എതിർക്കാറുള്ളത്

വിമർഷകർ പറയാത്ത എന്നാൽ തെറ്റിദ്ധാരണകൾ വ്യക്തമായി തന്നെ നീങ്ങുന്ന വചനങ്ങൾ താഴെ കൊടുക്കാം തീർത്തും വായിക്കുന്നവർക്ക് ഖുർ ആനിന്റെ സമീപനം വളരെ കൃത്യമായി മനസ്സിലാക്കാൻ സാധിക്കും

إِنَّمَا يَنْهَاكُمُ اللَّهُ عَنِ الَّذِينَ قَاتَلُوكُمْ فِي الدِّينِ وَأَخْرَجُوكُم مِّن دِيَارِكُمْ وَظَاهَرُوا عَلَىٰ إِخْرَاجِكُمْ أَن تَوَلَّوْهُمْ ۚ وَمَن يَتَوَلَّهُمْ فَأُولَٰئِكَ هُمُ الظَّالِمُونَ
"മതത്തിന്റെ പേരില്‍ നിങ്ങളോട് പൊരുതുകയും നിങ്ങളുടെ വീടുകളില്‍നിന്ന് നിങ്ങളെ പുറത്താക്കുകയും നിങ്ങളെ പുറത്താക്കാന്‍ പരസ്പരം സഹായിക്കുകയും ചെയ്തവരെ ആത്മമിത്രങ്ങളാക്കുന്നത് *മാത്രമാണ് അല്ലാഹു വിലക്കിയിട്ടുള്ളത്.* അത്തരക്കാരെ ആത്മമിത്രങ്ങളാക്കുന്നവരാരോ, അവര്‍ തന്നെയാണ് അക്രമികള്‍. (Sura 60 : Aya 9)"

لَّا يَنْهَاكُمُ اللَّهُ عَنِ الَّذِينَ لَمْ يُقَاتِلُوكُمْ فِي الدِّينِ وَلَمْ يُخْرِجُوكُم مِّن دِيَارِكُمْ أَن تَبَرُّوهُمْ وَتُقْسِطُوا إِلَيْهِمْ ۚ إِنَّ اللَّهَ يُحِبُّ الْمُقْسِطِينَ
"മതത്തിന്റെ പേരില്‍ നിങ്ങളോട് പൊരുതുകയോ, നിങ്ങളുടെ വീടുകളില്‍നിന്ന് നിങ്ങളെ ആട്ടിപ്പുറത്താക്കുകയോ ചെയ്യാത്തവരോട് നന്മ ചെയ്യുന്നതും നീതി കാണിക്കുന്നതും അല്ലാഹു വിലക്കുന്നില്ല. നീതി കാട്ടുന്നവരെ തീര്‍ച്ചയായും അല്ലാഹു ഇഷ്ടപ്പെടുന്നു. (Sura 60 : Aya 8)

കണ്ടോ ! എത്ര വ്യക്തം അല്ലാഹു പറഞ്ഞ കാര്യം ഏക സത്യ ദൈവമായ അല്ലാഹുവിനെ വിശ്വസിച്ചിരുന്ന സമൂഹത്തിന്ന് അന്ന് മക്കയിലെ ബഹുദൈവാരാധകർ, യഹൂദന്മാർ, ജൂത നസ്വാറാക്കൾ പോലുള്ള ചില അവിശ്വാസികളിൽ നിന്ന് ധാരാളം അക്രമങ്ങളും, പീഠനങ്ങളും,  നാട് കടത്തുകയും പോലുള്ളത് സഹിക്കേണ്ടി വന്നിട്ടുണ്ട്  ഇത്തരം അക്രമകാരികളായ ചില അവിശ്വാസികളോടാണ്   കൂട്ട് കൂടാൻ പാടില്ലെന്ന് പറഞ്ഞത് അല്ലാതെ മുഴുവൻ അവിശ്വാസികളോട് എന്നല്ല !  അക്രമകാരികളെ ആരെങ്കിലും ആത്മ മിത്രങ്ങളാക്കുമോ ?  എന്നാൽ അങ്ങനെ ചെയ്യാത്ത നല്ലവരായ അവിശ്വാസികളോട് കൂട്ട് കൂടുന്നതിനോ , നീതി പുലർത്തുന്നതിനോ ഒരിക്കലും ഇസ്ലാം വിലക്കുന്നില്ല , അത് മുകളിൽ അല്ലാഹു പറഞ്ഞതിൽ നിന്നും ഏതൊരാൾക്കും മനസ്സിലാകും ! തെറ്റിദ്ധരിച്ചവർ സത്യം മനസ്സിലാക്കട്ടെ !!!!

"പിതാവ് സ്വന്തം മക്കളോട് പറയുന്ന ഒരുപദേശം :- മക്കളേ നീ നല്ലവരോട് കൂട്ട് കൂടണം ഒരിക്കലും അക്രമകാരികളും, ധിക്കാരികളുമായവരുടെ കൂടെ കൂട്ട് കൂടാൻ പാടില്ല! കാരണം നീയും അവരോടൊപ്പം അക്രമകാരിയായിപ്പോകും!"
ഈ വാക്കുകൾ നാം തന്നെ നമ്മുടെ മക്കളോടും , അദ്ധ്യാപകർ ശിഷ്യന്മാരോടും പറയാറുണ്ടല്ലോ  ?

എല്ലാവരോടും തുല്യ നീതിയും മാനവികതയുമാണ് ഖുർ ആൻ പഠിപ്പിക്കുന്നത്, തിന്മയെ നന്മ കൊണ്ട് നേരിടുക പക്ഷെ എത്ര തന്നെ ക്ഷമിച്ചാലും വീണ്ടും വീണ്ടും അന്യായമായി അക്രമം അഴിച്ച് വിടുന്നവരോടുള്ള സമീപനം അത്  എല്ലാവരും അംഗീകരിക്കുന്ന സമീപനം മാത്രമേ ഖുർ ആനും ഇവിടെ സമീപിച്ചിട്ടുള്ളൂ !

   *✍🏻സിദ്ധീഖുൽ മിസ്ബാഹ്* (അബുൽ ബത്തൂൽ)
 8891 786 787
     siddeequlmisbah@gmail.com
     posted :- 21/05/2020
🌐___________________________🌀

ഇസ്തിഗാസ ഒഹാബി പുരോഹിതർ മറുപടി പറയുമോ?

*ഖലീൽ തങ്ങളെ ശിർക്കാരോപിച്ച ഒഹാബി പുരോഹിതന്മാർ മറുപടി പറയുമോ?*

1 ഒരു സഹായതേട്ടം ശിർക്കും പ്രാർഥനയുമാവണമെങ്കിൽ അത്  അഭൗതികമായ നിലക്ക് ആയാൽ ആണ് എന്ന് ഖുർആനിലെ ഒരായത്ത് കൊണ്ട് തെളിയിക്കുക

2'ശിർക്കും തൗഹീദും പഠിപ്പിക്കാൻ വേണ്ടി ഇറക്കിയ ഖുർആനിൽ ഇതൊന്നുമില്ലങ്കിൽ വളരെ പ്രധാനപെട്ടതും ആത്വാവശ്വവുമായ ഈ കാര്യം ഖുർആനിൽ പറയാത്തത് എന്ത് കൊണ്ട്

മക്കാ മുശ്രിക്കുകൾ ഞങ്ങളുടെ ദൈവങ്ങളെ ഒറ്റ ദൈവമാക്കുകയാണോ എന്ന് ചോദിച്ചു കൊണ്ടായിരുന്നു ഇതര വസ്തുക്കളേയും മറ്റും ആരാധിച്ചിരുന്നതും അവരോട് പ്രാർഥന നടത്തിയിരുന്നത് എന്ന് ഖുർആൻ പറയുന്നു. അവരുടെ ശിർക്കും പ്രാർഥനയും അഭൗതികമായ നിലക്ക് സഹായം തേടലാണ് എന്ന് ഖുർആനിലെ ഒരായത്ത് കൊണ്ട് തെളിയിക്കുക '

Aslam pgi

Follow this link to join my WhatsApp group: https://chat.whatsapp.com/ERFeJytUELg30VBdUeAWpT

 ടെലിഗ്രാംലിങ്ക്
https://t.me/joinchat/GBXOOVMxvDUeS_ZFwGs6nA

അഹ്ലുസ്സുന്നയുടെ ആദർശ പഠനത്തിന്  ഇസ്ലാമിക് ഗ്ലോബൽ വോയ്സ് ബ്ലോഗ് ഉപയോഗപ്പെടുത്തുക

https://islamicglobalvoice.blogspot.in/?m=0


വിധിവിശ്വാസം സംശയങ്ങൾക്ക് മറുപടി



ISLAM REAL PATH
https://t.me/islamdeensathyamatham
 my WhatsApp group: https://chat.whatsapp.com/DHise5t7BW63aayUZFgeZ7

*നന്മയും തിന്മയും അല്ലാഹു പണ്ടേ കണക്കാക്കിയതാങ്കിൽ പിന്നെ തിന്മ ചെയ്യുന്നവരെ സിക്ഷിക്കുന്നത് അനീതിയല്ലേ?*


ഖദ്റിലുള്ള വിശ്വാസം

 വിശ്വാസകാര്യങ്ങളിൽ ആറാമത്തത് ഖദ്റിലുള്ള വിശ്വാസമാണ് . നന്മയുടെയും തിന്മയുടെയും സ്രഷ്ടാവ് അല്ലാഹുതന്നെ യാണെന്നതാണ് അതിന്റെ ചുരുക്കം ,
ഏറെ തെറ്റിദ്ധാരണകൾക്കും സംശയങ്ങൾക്കും പാത്രമായ
ഒരു വിഷയമായതിനാൽ വിശ ദീകരണംഅധികപ്പറ്റാവുകയില്ലെന്നുമന സ്സിലാക്കി അൽപം വിശദീകരിക്കാം .
ഖദ്ർസംബന്ധമായതെറ്റിദ്ധാരണയും ഒരിക്കലും വിട്ടുമാറാത്ത സംശയവും ജനിക്കുന്നത്
 ഖദ്ർ - ഖളാഇന്റെ വിവക്ഷ ഇനി പ്പറയും വിധമാണെന്ന് മനസ്സിലാക്കിവെച്ച തിനാലാണ് . ഒരു വ്യക്തി ഇന്നതെല്ലാം ചെയ്യണമെന്ന് അല്ലാഹു ഖണ്ഡിതമായി മുന്നെ തീരുമാനിക്കുകയും ആ തീരുമാനം വ്യക്തിയുടെ പ്രവർത്തനങ്ങളിൽ സമ്മർദ്ദം ചെലുത്തുകയും ചെയ്യുന്നു . അഥവാ അല്ലാഹുവിന്റെ തീരുമാനത്തെ മറികടക്കാ നാവാതെ ചരടിൽ ബന്ധിച്ച് പാവയെ പ്പോലെ അവൻ ആടിക്കൊണ്ടിരിക്കുന്നു . എന്നാൽ ഖദ്ർ - ഖളാഇന്റെ വിവക്ഷ ഇതല്ല . അങ്ങനെയായിരുന്നുവെങ്കിൽ ഏതുകുറ്റകൃത്യം ചെയ്തവനും അല്ലാഹുവെ പഴിചാരി രക്ഷപ്പെടാൻ ശ്രമിക്കാമായിരുന്നു . അവ്വിധമുള്ള വിധിക്ക് വിധേയനായി തെറ്റു കുറ്റങ്ങൾ പ്രവർത്തിക്കുന്നവനെ ശിക്ഷി ക്കുന്നതിൽ അർത്ഥവുമില്ല . 

“ നന്മയും തിന്മയും അല്ലാഹുവിൽനി ന്നുള്ളതാണ് ” എന്നതിനർത്ഥം എല്ലാ നന്മ തിന്മകളും അല്ലാഹുവിന്റെ മുൻകൂട്ടിയുള്ള അറിവിനും അതനുസരിച്ചുള്ള ആസൂത്രണ ത്തിനും വിധേയമായി നടക്കുന്നു എന്നാണ് . അഥവാ വിശേഷ ബുദ്ധിയും ഇച്ഛാസ്വാതന്ത്യവും നൽകപ്പെട്ട വ്യക്തി അവന്റെ ഇച്ഛാസ്വാത്രന്ത്യം ഉപയോഗപ്പെടുത്തി എന്തായിരിക്കും പ്രവർ ത്തിക്കുക യെന്ന് അല്ലാഹു മുന്നേ അറിയുകയും ചില ആവശ്യങ്ങൾ കണക്കിലെടുത്ത് അവരേഖപ്പെടുത്തിവെക്കുകയും ചെയ്തുവെന്നാണ് ഖദ്ർ - ഖളാഇന്റെ ചുരുക്കം .
മുൻകൂട്ടിയുള്ള അല്ലാഹുവിന്റെ ആ അറിവും തദനുസരണമുള്ള കണക്കാക്കലും വ്യക്തി യുടെമേൽ സമ്മർദ്ദം ചെലുത്തുകയോ അവന്റെ വിവേചനാധികാരത്തെ ഹനിക്കുകയോ ചെയ്യുന്നില്ല . ഒന്നുകൂടി വ്യക്തമായി പറഞ്ഞാൽ ഉണ്ടാവാൻ പോകുന്നകാര്യം അല്ലാഹു രേഖ പെടുത്തിയതാണ് 'അല്ലാഹു മൂൻകൂട്ടി രേഖ പെടുത്തിയത് അതിന്റെ പേരിൽ ഉണ്ടാകുകയല്ല'

അല്ലാമ ഖത്താബി  റ യെ ഉദ്ധരിച്ച് ഇമാം നവവി ( റ ) എഴു തുന്നു : അല്ലാഹു വിധിക്കുകയും കണക്കാ ക്കുകയും ചെയ്ത കാര്യത്തിന്റെ മേൽ അടിമയെ അല്ലാഹു നിർബന്ധിക്കലാണ് ഖദ്ർ - ഖളാഇന്റെ വിവക്ഷയെന്ന് പലരും തെറ്റിദ്ധരിച്ചിട്ടുണ്ട് . എന്നാൽ അവർ ഊഹിക്കും പോലെയല്ല കാര്യമുള്ളത് . പ്രത്യുത അടിമ തന്റെ ഇച്ഛാസ്വാതന്ത്യം ഉപയോഗപ്പെടുത്തി എന്തുപ്രവർത്തിക്കുമെന്ന് അല്ലാഹു മുന്നേ അറിഞ്ഞിട്ടുണ്ടെന്നും അതിനനുസൃതമായി കാര്യങ്ങൾ ആസൂത്രണം ചെയ്തിട്ടുണ്ടെന്നുമുള്ള വിവരം പറഞ്ഞുതരൽ മാത്രമാണ് അതിന്റെ വിവക്ഷ . നന്മയും തിന്മയും അല്ലാഹു സൃഷ്ടിക്കുന്നതാണ് . ( ശർഹുമുസ്ലിം : 1/70 )

 ഇമാം നവവി ( റ ) എഴുതുന്നു :
ഖദ്ർ ഉണ്ടെന്നതാണ് സത്യത്തിന്റെ ആളുകളുടെ വീക്ഷണം . അല്ലാഹു തആലാ പണ്ടുതന്നെ കാര്യങ്ങൾ അറിയുകയും കണക്കാക്കുകയും ചെയ്തിട്ടുണ്ടെന്നാണ് അതിനർത്ഥം . നിശ്ചിതസമയത്തും നിശ്ചിത രൂപത്തിലും അവ സംഭവിക്കുമെന്ന് അല്ലാഹു മുന്നെ അറിയുകയും അതു പ്ര കാരം അവ സംഭവിക്കുന്നതു മാണ് . ( ശർഹുമുസ്ലിം , 1/70 )

 അല്ലാഹുവിന് ഭൂതകാലം , വർത്തമാന കാലം , ഭാവികാലം എന്നിങ്ങനെ മൂന്ന് കാലങ്ങളില്ല
. സൃഷ്ടികളെ അപേക്ഷിച്ചുള്ള പ്രസ്തുത മുന്ന് കാലങ്ങളും അല്ലാ ഹുവെ അപേക്ഷിച്ച് ഒരേസമയം ഹാജറാണ് . അതി നാൽ ഭാവിയിൽ അടിമ പ്രവർത്തിക്കാൻ പോകുന്നത് അതിനു മുമ്പ് തന്നെ അല്ലാഹു അറിയുന്നു . ഒരു മേശയുടെ മുകളിലൂടെ ഒരറ്റത്തുനിന്ന് മറ്റേ അറ്റത്തേക്ക് നടന്ന് നീങ്ങുന്ന ഇറുമ്പിനെ നമുക്ക് സങ്കൽപ്പിക്കാം . അതിനെ അപേക്ഷിച്ച് നടന്നുകഴിഞ്ഞസ്ഥലം ഭൂതവും ഓരോ നിമിഷവും അതെത്തി നിൽക്കുന്ന സ്ഥലം വർത്തമാനവും നടക്കാനുള്ള സ്ഥലം ഭാവിയുമാണ് . എന്നാൽ ആ മേശയിലേക്ക് നോക്കിയിരിക്കുന്ന മനുഷ്യന് അവിടെ മൂന്ന് കാലങ്ങളില്ല . മേശയുടെ മുഴുവൻ ഭാഗങ്ങളും അവൻ ഒരേ സമയം നോക്കിക്കാണുന്നു . ഖദ്ർ - ഖളാഅ് ഒരു ഉദാഹരണത്തി ലൂടെ നമുക്കു മനസ്സിലാക്കാം . ഒരു അധ്യാപകൻ തന്റെ വിദ്യാർത്ഥികൾക്ക് പരീക്ഷ നിശ്ചയിച്ചു . പരീക്ഷയിൽ ഉന്നതവിജയം നേടുന്നവർക്ക് സമ്മാനങ്ങളും അല്ലാത്ത വർക്ക് ശിക്ഷാനടപടികളും പ്രഖ്യാപിച്ചു . അതോടൊപ്പം പഠനത്തിൽ വിദ്യാർത്ഥി കൾക്ക് പൂർണ്ണ സ്വാതന്ത്ര്യവും നൽകി . അഥവാ പഠിക്കുന്നവരുടെ പഠനം മുടക്കാനോ പഠിക്കാത്തവരെ പഠിപ്പിക്കാനോ അധ്യാപകൻ ശ്രമിച്ചില്ല . പഠനസ്വാതന്ത്യം നൽകിയാൽ ചില വിദ്യാർത്ഥികൾ അതു ഉപയോഗപ്പെടുത്തി നല്ലപോലെ പഠിച്ച് പരീ ക്ഷയിൽ ഉന്നത വിജയം കരസ്ഥമാക്കുമെന്നും മറ്റുചിലർ ആ സ്വാതന്ത്യം ദുരു പയോഗപ്പെടുത്തി പഠിക്കാൻ ശ്രമിക്കാതെ സുഖമായി വിലസുമെന്നും അധ്യാപകൻ മുൻകൂട്ടി അറിയുകയും അത് രേഖപ്പെടുത്തിവെക്കുകയും ചെയ്തുവെന്നു കരുതുക . അധ്യാപകന്റെ നിഗമനം തെറ്റിയില്ല . സ്റ്റഡി ലീവിൽ ചിലർ നല്ലപോലെ പഠിക്കു കയും ചിലർ സുഖമായി വിലസുകയും  ചെയ്തു . പഠനത്തിൽ വ്യാപൃതരായവർ ഉന്നതവിജയം നേടുകയും അല്ലാത്തവർ പരാജയപ്പെടുകയും ചെയ്തു . എങ്കിൽ സ്റ്റഡി ലീവിൽ നന്നായി പഠിച്ചവരുടെ പഠനത്തിലോ അല്ലാത്തവരുടെ വിശമ ത്തിലോ അധ്യാപകന്റെ മുന്നറിവും കണക്കാക്കലും സമ്മർദ്ദം ചെലു ത്തി യി ട്ടുണ്ടോ ?. ഒരിക്കലുമില്ല . അതേപോലെ അല്ലാഹുവിന്റെ മുന്നറിവും തദനുസരണ മുള്ള കണക്കാക്കലും അടിമയുടെ പ്രവർത്തനങ്ങളിലും സമ്മർദ്ദം ചെലുത്തുന്നില്ല . പക്ഷെ അല്ലാഹുവിന്റെ മുന്നറിവും അധ്യാപകന്റെ മുന്നറിവും തമ്മിൽ വ്യത്യാസമുണ്ട് . അല്ലാഹുവിന്റെ മുന്നറിവ് ഖണ്ഡിതവും മാറ്റം സംഭവിക്കാത്ത തുമാണ് . അധ്യാപകന്റെതു നിഗമനം മാത്രമാണ് . അതിനു മാറ്റം സംഭവിക്കാം . എന്നിരുന്നാലും അല്ലാഹുവിന്റെയും അധ്യാപക ന്റെയും മുന്നറിവ് അടിമ കളു ടെയും വിദ്യാർത്ഥികളുടെയും പ്രവർത്തനത്തിൽ സമ്മർദ്ദം ചെലുത്തുന്നില്ല എന്ന വിഷയ ത്തിൽ രണ്ടും തുല്യമാണ് . ആ ഭാഗം മാത്രം അടിസ്ഥാനമാക്കിയുള്ള താണ് പ്രസ്തുത ഉദാഹരണം

 ഈ പ്രപഞ്ചം മുഴുക്കെ മനുഷ്യന് അനുഗ്രഹമായും ഉപകാരപ്രദമായുമാണ് അല്ലാഹു സൃഷ്ടിച്ചിരിക്കുന്നത് . അല്ലാഹു പറയുന്നു .

" നിങ്ങൾക്ക് ഉപകാരത്തിനുവേണ്ടി ഭൂമിയി ലുള്ളതുമുഴുവനും സൃഷ്ടിച്ചവനാകുന്നു അല്ലാഹു ' ( അൽബഖറഃ 29 ) അവയിൽ നന്മയേതാണെന്നും തിന്മ യേതാണെന്നും പ്രവാചകന്മാർ മുഖേന അല്ലാഹു അറിവു നൽകുകയും വിശേഷ ബുദ്ധിയാകുന്ന അതിമഹത്തായ അനുഗ്രഹം നൽകി ഇതര ജീവികളിൽ നിന്ന് മനുഷ്യനെ അല്ലാഹു വ്യതിരിക്തനാക്കുകയും ഇച്ഛാസ്വാതന്ത്യം അവനു നൽകു കയും ചെയ്തു . ഇനി ആ സ്വാതന്ത്ര്യം ഉപയോഗപ്പെടുത്തി ഉപകാരപ്രദമായത് തെരഞെഞ്ഞെടുത്ത് പ്രവർത്തിക്കലും ഉപദ്രവകരമാ യത് തിരിച്ചറിഞ്ഞ് വർജിക്കലും അവന്റെ കടമയാണ് .


 വിധിവിശ്വാസത്തിൽ വരുന്ന അബദ്ധങ്ങൾ ബഹുദൈവ വിശ്വാസത്തിലെത്തി ക്കാൻ സാധ്യതയുണ്ടെന്നതുകൊണ്ടാണ് വിശ്വാസത്തിന്റെ മുഖ്യഘടകമായി ഖദ്ർ -ഖളാഇലുള്ള വിശ്വാസത്തെ ഇസ്ലാം വിശദീകരിച്ചത് . ദയാലുവും കാരുണ്യ വാനും നീതിമാനുമായി നാം പരിചയപ്പെടുത്തുന്ന അല്ലാഹു മാറാവ്യാധികളും അപായങ്ങളും പ്രയാസങ്ങളും ഉണ്ടാവാൻ അവസരമുണ്ടാക്കുമോ ?. പട്ടിണിപ്പാവ ങ്ങളെ സൃഷ്ടിക്കുമോ ?. എങ്കിൽ ഇതിന്റെ പിന്നിൽ മറ്റാരോ ആയിരിക്കണം . ഇത്തരം സംശയ ങ്ങളും അതിൽ നിന്നുൽഭവിച്ച് അന്ധവിശ്വാസങ്ങളുമാണ് പൗരാണിക ഇറാനിലെ മജൂസികളെ അഗ്നിയാരാധക രായ ബഹുദൈവ വിശ്വാസികളാക്കിയത് . അതിന്റെ അടിസ്ഥാനത്തിൽ വൈരുദ്ധ്യങ്ങളായ നന്മയും തിന്മയും ഒരേ ദൈവത്തിൽ നിന്നുണ്ടാവുകയില്ലെന്ന് അവർ തീരുമാനിക്കുകയും നന്മയുടെ ഉറവിടമായി അല്ലാഹുവെയും തിന്മയുടെ ഉറവിടമായി പിശാ ചിനെയും അവർ സങ്കൽപ്പിക്കുകയും ചെയ്തു . അവർ സങ്കൽപ്പിച്ച് അല്ലാഹു വിനു " യസ് ദാൻ ' എന്നും പിശാചിന് " അഹ്രിമൻ ' എന്നും പേരിട്ട് രണ്ടു ദൈവ ങ്ങൾക്ക് അവർ പൂജിക്കാൻ തുടങ്ങി . നന്മ തിന്മകളുടെ പ്രതിരൂപം അഗ്നിയിലും സൂര്യനിലും ദർശിച്ച് ബാഹ്യമായപൂജാവിധികൾ
അഗ്നികുണ്ഡങ്ങൾക്കും സൂര്യ നക്ഷത്രങ്ങൾക്കും അവരർപ്പിക്കുകയും ചെയ്തു . സംരക്ഷിക്കുന്നവനായി വിഷ്ണുവി നെയും സംഹരിക്കുന്നവനായി ശിവനെ യും സങ്കൽപ്പിക്കുന്ന ഹൈന്ദവവിശ്വാസ ം മജൂസികളുടെ വിശ്വാസത്തോട്
സാമ്യത പുലർത്തുന്നതാണ് ഇതും ബഹുദൈവ വിശ്വാസത്തിലേക്കാണു എത്തി ചേരുന്നത്

 മുഹമ്മദ് നബി  പ്രവാചകരായി നിയോഗിക്കപ്പെടുമ്പോൾ ലോക ജനത യിൽ നല്ലൊരു വിഭാഗം ഇത്തരം അന്ധവിശ്വാസങ്ങൾ വെച്ചുപുലർത്തുന്നവരായി രുന്നു . അതിനാൽ ഇത്തരം അന്ധവിശ്വാ സങ്ങളെ ഒറ്റയടിക്ക് നിഷേധിച്ച് മുഹമ്മദ് നബി ( സ്വ) പ്രഖ്യാപിച്ചു .
നന്മയും തിന്മയും അല്ലാഹുവിൽ നിന്നു ള്ളതാണ് ( ബുഖാരി , മുസ്ലിം )

ഖദ്റിനെ അപ്പടി നിഷേധിക്കുന്ന ആളു കളെക്കുറിച്ച് '   അവർ ഈ സമുദായത്തിലെ മജൂസികളാണെന്ന നബി ( സ) യുടെ പ്രഖ്യാപനം ഈ വിഷയത്തിലെ വിശ്വാസ വൈ കല്യത്തിന്റെ അപകട ത്രീവ്രത പ്രകടമാക്കുന്നു . ചുരുക്കത്തിൽ വിധിവിശ്വാസം മനുഷ്യനെ നിഷ്ക്രിയനാക്കുന്നില്ല . മോക്ഷ ത്തിന്റെയും അപജയത്തിന്റെയും വിശാലമായ രണ്ടുവഴികൾ അല്ലാഹു നമുക്കു കാണിച്ചു തന്നിട്ടുണ്ട് . ഇഷ്ടമുള്ളത് തെര ഞെഞ്ഞെടുത്ത്പ്രവർത്തിക്കാനുള്ള ഇച്ഛാ സ്വാതന്ത്യവും വിശേ ഷബുദ്ധിയുംഅതോടൊപ്പം നൽകി 'നന്മ തെരഞ്ഞെടുത്ത് പ്രവർത്തിക്കുന്നവർക്ക് ലഭിക്കുന്ന  ഐശര്യപൂർണമായ പാരത്രിക ലോക ജീവിതത്തെ വിവരിച്ചു തന്നു തിന്മയുടെ വഴി തിരഞ്ഞെടുക്കുന്നവർക്ക് ലഭിക്കുന്ന ശാശ്വത മായ
 നരകശിക്ഷയെയും .



 ഇനിഎന്തുതെരഞ്ഞെടുക്കണമെന്ന് ബുദ്ധിക്കു തീരുമാനിക്കാം , നന്മതെരഞ്ഞ ടുത്താലും തിന്മ തെര 'ഞ്ഞെടു ത്താലും ഭൗതികലോകത്ത് സുഖവും ദുഃഖവും മാറിമാറി വരും . അത് ലോകത്തിന്റെ പൊതു നന്മക്കായുള്ള അല്ലാഹുവിന്റെ ഒരു വ്യവസ്ഥിതിയാണ് . സാധാരണ ഗതിയിൽ അതങ്ങനെ തുടരും , പക്ഷെ നന്മയുടെ
വഴി സ്വീകരിച്ചവർക്ക് ഏതവസ്ഥയിലും മനഃശാന്തിയും സംതൃപ്തിയും ഉണ്ടാകു മെന്നുമാത്രം . മനുഷ്യനെ തെറ്റു ചെയ്യാൻ നിർബന്ധിക്കുക എന്നൊന്ന് ഖദ്ർ - ഖളാ ഇന്റെ അർത്ഥത്തിലില്ലെന്ന് ഇതുവരെയുള്ള വിവരണത്തിൽ നിന്നു സുതരാം വ്യക്തമാണല്ലോ . ഇതിനു പുറമെ മാനസിക ടെൻഷൻ ഒഴിവാക്കാനും ഖദ്ർ - ഖളാഇലെ വിശ്വാസം സഹായിക്കുന്നു .



അവലംഭം
ഖുർആൻ പഠനം
അബ്ദുൽ അസീസ് സഖാഫി വെള്ളയൂർ മർകസ് മുദരിസ്

പകർത്തിയത്
അസ്ലം സഖാഫി പരപ്പനങ്ങാടി

Saturday, May 16, 2020

ഇസ്ലിംആയിഷാബീവിയുടെ വിവാഹ പ്രായം" വിമർശകർക്കൊരു പ്രതികരണം

*"ആയിഷാബീവിയുടെ വിവാഹ പ്രായം" വിമർശകർക്കൊരു പ്രതികരണം :-"*

            ✍🏻സിദ്ധീഖുൽ മിസ്ബാഹ്

 • ആയിഷ ബീവി (റ) യെ ആറാം വയസ്സിൽ നബി (സ്വ) വിവാഹ ആലോചന നടത്തുകയും ഒമ്പതാം വയസ്സിൽ ദാമ്പത്യത്തിൽ ഏർപെട്ടു എന്നതാണ്  വല്യ കാര്യമായി കൊണ്ട് വരുന്ന വിമർശനം?

 • എന്നാൽ എന്തിന്ന് മുഹമ്മദ് സ്വ ജീവിച്ച 1400 വർഷം മുമ്പ് പോകണം 100 വർഷങ്ങൾക്ക് മുമ്പ് അതായത് 1880 ലെ ലോക രാജ്യങ്ങളിലെ വിവാഹ നിയമം പരിശോധിച്ച് നോക്കിയാൽ 90% വും 10 വയസ്സ് മാത്രമായിരുന്നു വിവാഹം കഴിക്കാനുള്ള വയസ്സ് ഇതേ കുറിച്ചെന്ത് പറയാനുണ്ട് ?

 • നാം ഇന്ന് ജീവിക്കുന്ന ഈ സമൂഹത്തിൽ പോലും 14 വയസ്സിൽ വിവാഹം നടന്ന് മക്കളുമായി കഴിയുന്ന സന്തുഷ്ട കുടുംബങ്ങളെ ധാരാളം കാണാൻ പറ്റും

 • ഇതൊക്കെ അറിഞ്ഞിട്ട് പോരെ 1400 വർഷങ്ങൾക്ക് മുമ്പത്തെ കാര്യം വിമർശിക്കാൻ !

 • ആയിഷ ബീവിയുടെ അന്നത്തെ ശാരീരിക പൃകൃതി ദാമ്പത്യ ജീവിതത്തിന്ന് പറ്റാത്തതായിരുന്നൊ ?  ❓

 • ഇതേ ആയിഷ ബീവിക്ക് തന്നെ മുഹമ്മദ് നബിക്ക് മുമ്പ് മറ്റൊരു വിവാഹാലോചന വന്നിട്ടുണ്ട് അപ്പോൾ തന്നെ കാര്യം വ്യക്തമല്ലേ  അസ്വാഭിവകമായി ഒന്നും തെന്നെ അക്കാലത്ത് ഉണ്ടായിട്ടില്ലെന്നത്

 • ഇവിടെ ഇത് പ്രാകൃത സംസ്കാരം എന്ന് പറയേണ്ടത് വിമർശനം ഉന്നയിക്കുന്ന നിങ്ങളാണോ ??? വിവാഹം ചെയ്യപ്പെട്ട ആയിഷ ബീവിക്ക് അങ്ങനെ തോന്നിയോ ???? കെട്ടിച്ച് കൊടുത്ത സ്വന്തം പിതാവിന്ന് തോന്നിയോ ???? ആ നൂറ്റാണ്ടിലോ അടുത്ത നൂറ്റാണ്ടിലോ ആർക്കെങ്കിലും അങ്ങനെ തോന്നിയോ ????

 • കാരണം !  അന്നത്തെ സംസ്കാരം നേരിട്ട് കണ്ടവരോ കണ്ടവരെ അറിഞ്ഞവരോ കാണാത്ത അസ്വാഭാവികതയും പ്രാകൃത സംസ്കാരവും നിങ്ങൾക്കെങ്ങനെ കിട്ടി ? എങ്ങനെ മനസ്സിലാക്കി👆🏻👆🏻❓❓
 • തിരു നബി സ്വ യുടെ ധാരാളം ഹദീസുകൾ റിപ്പോർട് ചെയ്ത  ആയിഷ (റ) എവിടെയെങ്കിലും അവരുടെ ദാമ്പത്യത്തെ മോശമാക്കിപ്പറഞ്ഞോ ????

 • കെട്ടിച്ച് കൊടുത്ത ആയിഷാ ബീവിയുടെ മാതാപിതാക്കൾക്ക് തോന്നാത്ത അസ്വാഭാവികത  എന്തിനാണ് വിമർശകരേ നിങ്ങൾക്ക് ????

 •  അക്കാലത്തുള്ള ആ നാട്ടിലെ സാധാരണ  വിവാഹ പ്രായം എത്രയായിരുന്നു ? അന്നത്തെ ഒരു വയസ്സ് കണക്കാക്കിയിരുന്ന ദിവസ ദൈർഘ്യവും ഇന്നത്തെ വർഷത്തിലെ ദിവസ ദൈർഘ്യവും ഒരു പോലെയാണോ ?  അറിയാൻ താൽപ്പര്യമുണ്ട് ??

 • പ്രവാചകന്ന് മുമ്പ് ആയിഷ ബീവിക്ക് മറ്റൊരാലോചന വന്നെങ്കിൽ എന്ത് കൊണ്ട് അങ്ങനെ ഉണ്ടായി എന്ന് ചിന്തിച്ചിട്ടുണ്ടോ ?❓

 • 06 വയസ്സിൽ വിവാഹമെന്ന ഉടമ്പടി മാത്രമേ നടന്നിട്ടുള്ളൂ എന്നും ദാമ്പത്യ ജീവിതം തുടങ്ങിയത് ഒമ്പതാം വയസ്സിലാണെന്ന കാര്യം മനപ്പൂർവ്വം മറന്ന് പോയതോ ? അതോ വിട്ട് കളഞ്ഞതാണോ ?

▶️ *ഇത്തരം ആരോപണമുന്നയിക്കുന്ന ക്രൈസ്തവ സഹോദരന്മാരോടായി ചില കാര്യങ്ങൾ????*

 • തങ്ങളുടെ ദൈവ മാതാവിന്റെ വിവാഹം നിശ്ചയിച്ചപ്പോഴുള്ള  പ്രായവും വരൻ ജോസഫിന്റെ പ്രായവുമൊക്കെ അന്വേഷിക്കുന്നത് നന്നായിരിക്കും.

വേദപണ്ഡിതനായ ബാബുപോൾ ജോസഫിനെക്കുറിച്ച് വിവരിക്കുന്നത് നോക്കൂ: സ്വദേശം ബേത്‌ലഹേം, 40-ാം വയസ്സിൽ ആദ്യ വിവാഹം. 49 കൊല്ലം നീണ്ടു നിന്ന ആ ദാമ്പത്യത്തിൽ ആറ് മക്കൾ; നാലാണും രണ്ട് പെണ്ണും. യാക്കോബാണ് ഏറ്റവും ഇളയത്. പെൺകുട്ടികൾ വിവാഹിതർ. ആൺമക്കളിൽ രണ്ട് പേർക്ക് ആശാരിപ്പണി. യാക്കോബിന്റെ കൂടെ ആയിരുന്നു താമസം. മൂന്ന് വയസ്സ് മുതൽ ദേവാലയത്തിൽ വളർന്ന മർയം എന്ന കന്യകയ്ക്ക് അവളുടെ 12-ാം വയസ്സിൽ (14 എന്ന് ചിലർ) യഹൂദരിൽ നിന്ന് പുരോഹിതന്മാർ വരനെ തേടി. യഹൂദ്യയിലെല്ലാം വിളംബരം ഉണ്ടായി. ജോസഫ് തിരഞ്ഞെടുക്കപ്പെട്ടു (വേദ ശബ്ദ രത്‌നാകരം ബൈബിൾ നിഘണ്ടു, ഡി. ബാബുപോൾ പേ: 270).

ഉദ്ധൃത വിശദീകരണത്തിൽ നിന്ന് ചുരുങ്ങിയത് 89 വയസ്സെങ്കിലും പ്രായമുള്ള പടുവൃദ്ധനായ ജോസഫാണ് 12 വയസ്സുള്ള കന്യാമറിയത്തെ വിവാഹം കഴിച്ചതെന്ന് വ്യക്തമാകും.

*യഹൂദന്മാരുടെ ഗ്രന്ഥത്തിൽ വിവാഹ പ്രായം 03 വയസും ഒരു ദിവസവും ആണെന്ന് കാണാൻ പറ്റും*

*അതായത് ഇസ് ഹാഖ് വിവാഹം ചെയ്തത് 03 വയസുള്ള റബേഖയേ ആയിരുന്നു*

*ഇത് യുക്തിക്ക് നിരക്കുന്നതാണോ? ???*

         *സിദ്ധീഖുൽ മിസ്ബാഹ്*
           8891 786 787
💙_________________________🌺

ഇസ്ലാം ഖുർആൻ അറബികളിലേക്ക് മാത്രമോ

*ഇ.എ ജബ്ബാർ നയിക്കുന്ന വിവരക്കേടിന്റെ ഘോഷയാത്രകൾ!*
-----------------------------------------------

https://m.facebook.com/story.php?story_fbid=3007605125988488&id=100002170904538

'ഖുർആനിനെയും ഇസ്‌ലാമിനെയും നന്നായി നിരൂപണം ചെയ്യാൻ അറിവുള്ളയാൾ' -യുക്തിശൂന്യ ദേഹേച്ഛാ വാദികളിലെ കാട്ടുജബ്ര വിഭാഗത്തിന്റെ നേതാവ് ഇഎ ജബ്ബാറിനെ,  അനുയായികളാരോ എഴുതിയുണ്ടാക്കിയ വിക്കിപീഡിയാ പേജിൽ പരിചയപ്പെടുത്തുന്നതിങ്ങനെയാണ്! അതേസമയം, ഖുർആനിലും ഇതര ഇസ്‌ലാമിക വിജ്ഞാനീയങ്ങളിലും ഒട്ടും വിവരമില്ലാത്തവനും, അവയ്ക്കെതിരായ വിമർശനങ്ങളുമായി രംഗത്തിറങ്ങുമ്പോൾ വിവരക്കേട് അലങ്കാരമാക്കുന്നവനും,  വൈരുദ്ധ്യങ്ങളുടെയും തരികിടകളുടെയും തട്ടിപ്പുകളുടെയും  ഘോഷയാത്ര സൃഷ്ടിക്കുന്നവനുമാണ് ജബ്ബാർ എന്ന കാര്യം ടിയാന്റെ എഫ്ബി പോസ്റ്റുകൾ ശ്രദ്ധിക്കുന്ന ബുദ്ധിയും യുക്തിയുമുള്ള ആർക്കും ബോധ്യമാകുന്ന വസ്തുതയാണ് താനും.

ഇമ്മിണി ബല്യ 'ഗവേഷണ'ത്തിലൂടെ ജബ്ബാർ കണ്ടെത്തിയ, 'ഖുർആൻ ആർക്കുവേണ്ടി അവതരിപ്പിക്കപ്പെട്ടതാണ് എന്ന ചോദ്യത്തിന് പരസ്പരവിരുദ്ധമായ മറുപടിയാണ് ഖുർആൻ പറയുന്നത്' എന്ന വാദത്തെക്കുറിച്ചാണ് ഇവിടെ ചർച്ച ചെയ്യാൻ ഉദ്ദേശിക്കുന്നത്. ജബ്ബാർ എഴുതി: "കുർആൻ ആർക്കുവേണ്ടി അവതരിപ്പിച്ച വേദഗ്രന്ഥമാണ് എന്ന ചോദ്യത്തിന് കുർആനിൽ പല ഉത്തരങ്ങളാണുള്ളത്. മക്കയിലെ അറബികൾക്കു വേണ്ടി എന്നും, അറബി ഭാഷ അറിയുന്നവർക്കു മാത്രം വേണ്ടി എന്നും പറയുന്നു. പിന്നെ മാലോകർക്കാകെ എന്നും പറയുന്നു.  ഇതു വൈരുദ്ധ്യമല്ലേ? എല്ലാ ഭാഷക്കാർക്കും വേറെ വേറെ ദൂതരും കിതാബും ഉണ്ട് എന്നും പറയുന്നു. നമ്മൾ മലയാളികൾക്ക് മലയാള ഭാഷയിൽ ഇറക്കിയ ഗ്രന്ഥം എവിടെ? നമ്മുടെ മലയാളി ദൂതൻ എവിടെ?"

ജബ്ബാറിന്റെ, അസംബന്ധങ്ങൾ നിറഞ്ഞ ഇത്തരം വാദങ്ങളുടെ നിരൂപണത്തിലേക്ക് കടക്കുന്നതിന് മുമ്പ് ഒരുദാഹരണം പറയാം: ജബ്ബാറിനെക്കുറിച്ച് കൂടുതലൊന്നും അറിയാത്ത മലപ്പുറം ജില്ലകാരായ 'എ' എന്ന വ്യക്തിയും ദേഹേച്ഛാവാദിയായ 'ബി'യും തമ്മിൽ സംസാരിച്ചുകൊണ്ടിരിക്കെ 'ബി' പറഞ്ഞു: 'തന്റെ നാട്ടിലും പരിസര പ്രദേശങ്ങളിലും യുക്തിവാദം പ്രചരിപ്പിക്കലാണ്, പന്തല്ലൂർ (ആനക്കയം) സ്വദേശിയും ഇപ്പോൾ ചെറാട്ടുകുഴിയിൽ താമസക്കാരനുമായ ജബ്ബാർ മാഷിന്റെ മുഖ്യ ജോലി.' മറ്റൊരിക്കൽ, കാസർകോട്ടുകാരനായ 'സി' യുമായി സംസാരിക്കവേ 'ബി' പറഞ്ഞു: 'ഇ.എ ജബ്ബാറിനെ താങ്കൾക്കറിയില്ലേ, കേരളത്തിലെ യുക്തിവാദ പ്രചാരകരിൽ മുസ്‌ലിംകൾക്കിടയിൽ നന്നായി പ്രവർത്തിക്കുന്ന വ്യക്തിയാണദ്ദേഹം.' വേറൊരു സന്ദർഭത്തിൽ, സോഷ്യൽ മീഡിയയിൽ സജീവനായ 'ഡി' എന്ന വിദേശ മലയാളിയുമായി സംസാരിക്കവേ ഇതേ 'ബി' പറഞ്ഞതിങ്ങനെ: 'യൂടൂബും  ഫെയ്‌സ്ബുക്കും ഉപയോഗപ്പെടുത്തി ജാതി-മത ഭേദമന്യേ  മലയാളികൾക്കിടയിൽ യുക്തിവാദത്തിന്റെ പ്രചാരണം ഏറ്റെടുത്ത നേതാവാണ് ജബ്ബാറേട്ടൻ.'

മുകളിലുദ്ധരിച്ച വാചകങ്ങളിൽ, വിശുദ്ധ ഖുർആനിൽ വൈരുദ്ധ്യം ആരോപിക്കാൻ ജബ്ബാർ കണ്ടെത്തിയ ഗമണ്ടൻ 'തിയറി' പ്രകാരം, ബി എന്ന യുക്തിവാദി ഈ പറഞ്ഞതത്രെയും പരസ്പര വിരുദ്ധമായ കാര്യങ്ങളായിരിക്കും! വൈരുദ്ധ്യങ്ങളുടെ ഘോഷയാത്രകളാണ് ടിയാന്റെ ഓരോ വാചകങ്ങളിലും ഉള്ളടങ്ങിയിരിക്കുന്നത് എന്ന് പറയേണ്ടിവരും! അഥവാ, തികഞ്ഞ ബുദ്ധി-യുക്തിശൂന്യനാണയാൾ എന്നർത്ഥം! എന്നാലും ജബ്ബാർ അയാൾക്ക് നൂറിൽ നൂറ് മാർക്ക് കൊടുക്കും. കാരണം മറ്റൊന്നുമല്ല, തന്നെ അനുകൂലിച്ചും അംഗീകരിച്ചും ഇല്ലാത്ത പബ്ലിസിറ്റി നൽകിയുമാണല്ലോ കക്ഷി സംസാരിച്ചിരിക്കുന്നത്! ഇത്രയേ ഉള്ളൂ, ഖുർആനെതിരായ ജബ്ബാറിന്റെ വൈരുദ്ധ്യാരോപണങ്ങളുടെ കഥ! ഒരു കഥയുമില്ലാതെ, പിച്ചും പേയും പറയുന്ന പരിതാപകരമായ അവസ്ഥയിലെത്തിയിരിക്കുന്നു, ഇസ്‌ലാം വിമർശനങ്ങൾക്ക് വേണ്ടി തന്റെ ജീവിതത്തിലെ നീണ്ട നാൽപത് വർഷങ്ങൾ തുലച്ച ഈ സാധു!

പ്രബോധിതർക്ക് മനസ്സിലാകുന്ന ഭാഷയിൽ വേണം പ്രബോധനം നിർവഹിക്കാൻ, പ്രവാചകന്മാർ സംസാരിക്കാൻ, അവ്വിധമാണ് മുമ്പും നാം പ്രവാചകന്മാരെ നിയോഗിച്ചിട്ടുള്ളതും വേദഗ്രന്ഥങ്ങൾ അവതരിപ്പിച്ചിട്ടുള്ളതും എന്ന് വിശുദ്ധ ഖുർആൻ പഠിപ്പിക്കുന്നുണ്ട്. ആ അടിസ്ഥാനത്തിൽ, ഖുർആന്റെ പ്രഥമ അഭിസംബോധിതരായ അറബികളുടെ സംസാര ഭാഷയായ തെളിഞ്ഞ അറബിയിൽ സ്പഷ്ടവും ലളിതവുമായ ശൈലിയിലാണ് ഈ ഖുർആൻ അവതരിപ്പിക്കപ്പെട്ടിരിക്കുന്നത്, ഭക്തന്മാർക്ക് സന്തോഷവാർത്തയറിയിക്കാനും കുതർക്കികളായ അക്രമികൾക്ക് മുന്നറിയിപ്പ് നൽകാനും എന്നൊക്കെയല്ലാതെ, ഖുർആൻ ആർക്കുവേണ്ടി എന്നതിനെക്കുറിച്ച് സംസാരിക്കുന്ന ഒരു ഖുർആൻ സൂക്തവും മക്കക്കാർക്ക് മാത്രം വേണ്ടി എന്നോ, അറബികൾക്ക് മാത്രം എന്നോ, അറബി ഭാഷ അറിയുന്നവർക്ക് വേണ്ടി മാത്രം എന്നോ പറയുന്നില്ല. ഉണ്ടെന്നത് ജബ്ബാറിന്റെ കള്ള ആരോപണവും സ്ഥിരം സ്വഭാവമായ തള്ളുകളിൽ ചിലതുമാണ്! അല്ലെന്ന് വാദമുണ്ടെങ്കിൽ ജബ്ബാറും ജബ്രകളും ആ സൂക്തങ്ങൾ ഇവിടെ ഉദ്ധരിക്കട്ടെ.

മുഹമ്മദ്‌ നബി(സ) മക്കയിലെ ഖുറൈശികൾക്കിടയിൽ ഖുർആൻ വഴി ഇസ്‌ലാമിന്റെ സന്ദേശം എത്തിച്ചുകൊണ്ടിരുന്ന സന്ദർഭത്തിലാണ് 'കേന്ദ്ര നഗരത്തിനും പരിസരത്തുള്ളവർക്കും നീ മുന്നറിയിപ്പ് നൽകാനും...' എന്ന (അൽഅൻആം 92) സൂക്തം അവതരിക്കുന്നത്. അന്ന് പ്രവാചകൻ ചെയ്തിരുന്നതുപോലുള്ള  കാര്യത്തിന് വേണ്ടിത്തന്നെയാണ് ഈ ഖുർആൻ അവതരിപ്പിക്കപ്പെട്ടിട്ടുള്ളത് എന്ന് ഊന്നിപ്പറയുകയാണ് ഈ സൂക്തം. അവരെ മാത്രമേ മുഹമ്മദ്‌ നബി പ്രബോധനം ചെയ്യേണ്ടതുള്ളൂ എന്നോ,  അവർക്ക് മാത്രമുള്ളതാണ് ഈ ഖുർആൻ എന്നോ, മറ്റാരിലും ഈ സന്ദേശം എത്തിക്കേണ്ടതില്ലെന്നോ അതിനർത്ഥമില്ല. ഖുർആൻ മുഖേനയുള്ള മുന്നറിയിപ്പ് വളരെ ഗൗരവപൂർവം കണക്കിലെടുക്കണം എന്ന് ദ്യോതിപ്പിക്കുന്ന ഒരു ശൈലിയാണത്.

ഒരാൾ പലയാളുകൾക്ക് ഒരേ സന്ദേശമെത്തിക്കാൻ ഒരു ദൂതനെ അയക്കുന്നു എന്നുവെക്കുക. ദൂതൻ ആദ്യം കൊടുക്കേണ്ട കത്തിൽ, ഇന്നയാൾക്ക് ഇന്നയാൾ മുഖേന ഇന്നയാൾ അയച്ച കത്ത് എന്ന് എഴുതിയിട്ടുണ്ടെങ്കിൽ, ആ ദൂതൻ മറ്റുള്ളവർക്കൊന്നും കത്ത് കൊടുക്കേണ്ടതില്ലെന്നോ കത്തിലെ സന്ദേശം മറ്റാർക്കും ബാധകമല്ലെന്നോ അതിനർത്ഥമാകുന്നതെങ്ങനെ?! ഒന്നാമൻ ആ കത്ത് തനിക്ക് വേണ്ടി മാത്രം അയക്കപ്പെട്ടതാണെന്നവണ്ണം പ്രാധാന്യത്തോടെ പരിഗണിക്കണം എന്നാണ് അതിന്റെ താൽപര്യം. പരാമൃഷ്ട സൂക്തത്തിനും ഈ ഉദ്ദേശ്യം തന്നെയാണുള്ളത്. മക്കയിലും പരിസരത്തുമുള്ളവർ ഖുർആനെ നിഷേധിച്ചാൽ അവരല്ലാത്തവർ നിഷേധിക്കാനുള്ള സാധ്യയേറും. അറബികളുടെ നിഷേധം മറ്റുള്ളവരുടെ നിഷേധത്തിന് ന്യായമായി ഉന്നയിക്കപ്പെടുകയും ചെയ്യും. അതുകൊണ്ടാണ് മുഹമ്മദ്‌ നബി(സ)യുടെ പ്രബോധനത്തിന്റെ വ്യാപ്‌തി വ്യക്തമാക്കുന്നിടത്തും പ്രഥമ പ്രബോധിതരെ പ്രത്യേകം അനുസ്മരിച്ചുകൊണ്ട് സൂറ: അൽഅൻആമിലെത്തന്നെ പത്തൊമ്പതാം സൂക്തത്തിൽ ഇപ്രകാരം പറഞ്ഞത്: 'നിങ്ങൾക്കും ഇതെത്തുന്ന എല്ലാവർക്കും മുന്നറിയിപ്പ് നൽകാനായി ഈ ഖുർആൻ എന്നിലേക്ക് ബോധനം ചെയ്യപ്പെട്ടിരിക്കുന്നു.' 'നിന്റെ അടുത്ത ബന്ധുക്കൾക്ക് മുന്നറിയിപ്പ് നൽകുക' എന്ന സൂക്തം അവതരിച്ചപ്പോൾ ബന്ധുക്കളെ ഒരുമിച്ചുകൂട്ടിക്കൊണ്ട് നബി(സ) പറഞ്ഞ, 'നിശ്ചയമായും ഞാൻ നിങ്ങളിലേക്ക് പ്രത്യേകമായും ജനങ്ങളിലേക്ക് പൊതുവായും നിയോഗിക്കപ്പെട്ട ദൂതനാണ്' എന്ന വാചകം ഇതിന് അടിവരയിടുന്നു.

'മനുഷ്യർക്കാസകലം സുവിശേഷകനും മുന്നറിയിപ്പുകാരനുമായിട്ട് തന്നെയാകുന്നു നാം നിന്നെ നിയോഗിച്ചിട്ടുള്ളത്' എന്ന് സൂറ: സബഅ' ഇരുപത്തിയെട്ടാം സൂക്തത്തിലും, 'പറയുക, ഹേ ജനങ്ങളേ, നിശ്ചയം ഞാൻ നിങ്ങളിൽ എല്ലാവരിലേക്കുമുള്ള ദൈവദൂതനാകുന്നു' എന്ന് സൂറ: അൽ അഅറാഫ് 158ലും, 'പ്രവാചകരേ, താങ്കൾ മനുഷ്യരെ അവരുടെ റബ്ബിന്റെ അനുമതിയോടെ അന്ധകാരങ്ങളിൽ നിന്ന് പ്രകാശത്തിലേക്ക്, സ്തുതീയനായ അജയന്റെ സരണിയിലേക്ക് മോചിപ്പിക്കാൻ ഈ ഗ്രന്ഥം നാം താങ്കൾക്കിറക്കിത്തന്നിരിക്കുന്നു' എന്ന് സൂറ: ഇബ്രാഹീമിലെ ഒന്നാം സൂക്തത്തിലും, 'ലോകർക്കാസകലം മുന്നറിയിപ്പായിരിക്കുന്നതിന് വേണ്ടി തന്റെ ദാസന്ന് ഈ ഖുർആൻ അവതരിപ്പിച്ചുകൊടുത്തവൻ അതീവ പരിശുദ്ധനും അത്യുന്നതനുമാകുന്നു' എന്ന് സൂറ: അൽഫുർഖാനിലെ പ്രഥമ വാക്യത്തിലും വിശുദ്ധ ഖുർആൻ പ്രത്യേകം എടുത്തുപറഞ്ഞിട്ടുള്ളതാണ്. ഈ സൂക്തങ്ങൾക്കും, 'മുമ്പ് പ്രവാചകന്മാർ തങ്ങളുടെ സമുദായങ്ങളിലേക്ക് പ്രത്യേകമായി അയക്കപ്പെട്ടിരുന്നു. എന്നാൽ ഞാൻ മുഴുവൻ ജനങ്ങളിലേക്കുമായി നിയോഗിക്കപ്പെട്ടിരിക്കുന്നു',  'കറുത്തവരിലേക്കും വെളുത്തവരിലേക്കുമെല്ലാമായിട്ടാണ് ഞാൻ നിയോഗിക്കപ്പെട്ടിരിക്കുന്നത്' എന്നിങ്ങനെയുള്ള പ്രവാചക വചനങ്ങൾക്കും എതിരായി യാതൊന്നും  തുടക്കത്തിൽ കൊടുത്ത -ജബ്ബാർ തെളിവാക്കിയ- സൂക്തത്തിൽ ഇല്ലെന്ന് ചുരുക്കം.

'എല്ലാ ഭാഷക്കാർക്കും വേറെ വേറെ ഗ്രന്ഥം ഉണ്ട്‌' എന്നും ഖുർആൻ പറഞ്ഞിട്ടില്ല. മുഹമ്മദ്‌ നബി(സ)ക്ക് ശേഷമുള്ള ജനപഥങ്ങളെക്കൂടി ഉദ്ദേശിച്ച് ഖുർആൻ അങ്ങനെ പറഞ്ഞിട്ടുണ്ട് എന്നാണല്ലോ ജബ്ബാർ വാദിക്കുന്നത്. തീർത്തും തെറ്റും അസംബന്ധവും വിവരക്കേടുമാണത്. കഴിഞ്ഞ കാലത്തെ വിവിധ സമുദായങ്ങളിലേക്ക് അവരിൽ നിന്നുതന്നെയുള്ളവരെ പ്രവാചകന്മാരായി നിയോഗിച്ചതായും,  അവരിൽ പലർക്കും അവരുടെ ഭാഷയിൽ വേദഗ്രന്ഥങ്ങൾ അവതരിപ്പിച്ചതായും ഖുർആൻ പറയുന്നുണ്ട്. അതേസമയം,  നബിമാരിൽ പലർക്കും വേദഗ്രന്ഥങ്ങൾ ലഭിച്ചിരുന്നില്ല. അവരെല്ലാവരും സ്വന്തമായ നിയമവ്യവസ്ഥ അവതരിപ്പിച്ച റസൂലുമാർ ആയിരുന്നുമില്ല.

അതുപോലെ, മുഹമ്മദ്‌ നബി(സ) ലോകാവസാനം വരെ വരാനിരിക്കുന്ന മുഴുവൻ മനുഷ്യർക്കും വേണ്ടി നിയോഗിക്കപ്പെട്ട ദൂതനും പ്രവാചക ശൃംഖലയിലെ അവസാന കണ്ണിയുമാണെന്നും, അദ്ദേഹത്തിലൂടെ അവതരിപ്പിക്കപ്പെട്ട വിശുദ്ധ ഖുർആൻ മാലോകർക്ക് മുഴുവനായി ഉള്ളതും അന്തിമ വേദവുമാണെന്നും, അതിന്റെ സംരക്ഷണം നാം ഏറ്റെടുത്തിരിക്കുന്നു എന്നും പടച്ചതമ്പുരാൻ വിശുദ്ധ ഖുർആനിലൂടെ തന്നെ വ്യക്തമാക്കിയിരിക്കുന്നു. 'മുഹമ്മദ്‌ നിങ്ങളിൽ ആരുടെയെങ്കിലും പിതാവായിട്ടില്ല, എന്നാൽ അദ്ദേഹം ദൈവദൂതനും പ്രവാചകന്മാരിൽ അവസാനത്തെയാളുമാണ്', 'നാമാണ് ഈ ഉദ്‌ബോധനം അവതരിപ്പിച്ചത്. നാം തന്നെ അതിനെ സംരക്ഷിക്കുകയും ചെയ്യും' തുടങ്ങിയ സൂക്തങ്ങൾ ഉദാഹരണം. കൂടാതെ, താനുൾപ്പെടെയുള്ള പ്രവാചകന്മാരുടെ ചുമതല തന്റെ അനുയായികളായ മുസ്‌ലിംകളെ ഏൽപിച്ചുകൊണ്ടാണ് മുഹമ്മദ്‌ നബി(സ) വിട പറഞ്ഞിട്ടുള്ളത്. എല്ലാറ്റിനും പുറമേ, ആർക്കും മാതൃകയാക്കാൻ കഴിയും വിധം മുഹമ്മദ്‌ നബിയുടെ ചര്യയും (സുന്നത്ത്) സംരക്ഷിക്കപ്പെട്ടിരിക്കുന്നു. ഇങ്ങനെയൊക്കെയുള്ള ബദൽ സംവിധാനങ്ങളെല്ലാം ഉണ്ടായിരിക്കെ മറ്റൊരു പ്രവാചകന്റെയോ വേദഗ്രന്ഥത്തിന്റെയോ ആവശ്യവുമില്ല.

വസ്തുത ഇതായിരിക്കെ, 'നമ്മൾ മലയാളികൾക്കു മലയാള ഭാഷയിൽ ഇറക്കിയ ഗ്രന്ഥം എവിടെ? നമ്മുടെ മലയാളി ദൂതൻ എവിടെ?' എന്ന ജബ്ബാറിന്റെ ചോദ്യം പമ്പര വിഡ്ഢിത്തവും ഇസ്‌ലാമിനെയും ഖുർആനെയും സംബന്ധിച്ച ആഴമേറിയ അജ്ഞതയുടെ അനന്തരഫലവുമല്ലെങ്കിൽ മറ്റെന്ത്‌?! യുക്തിശൂന്യരുടെ ഭാഷയിൽ,
'ഖുർആനിനെയും ഇസ്‌ലാമിനെയും നന്നായി നിരൂപണം ചെയ്യാൻ അറിവുള്ള' ജബ്ബാറിന്റെ അവസ്ഥ ഇതാണെങ്കിൽ, വിമർശിക്കാനാണെങ്കിൽ പോലും ഖുർആൻ തുറന്നുനോക്കിയിട്ടില്ലാത്ത, നേതാവ് പറയുന്നത് കേട്ട് മാത്രം സോഷ്യൽ മീഡിയയിൽ ഉറഞ്ഞുതുള്ളുന്ന ചിന്താശേഷി ഒട്ടുമേയില്ലാത്ത സാധാരണ ജബ്രകളുടെ അവസ്ഥ എത്രമേൽ പരിതാപകരമായിരിക്കും എന്ന കാര്യം പ്രത്യേകം പറയേണ്ടതില്ലല്ലോ! പിന്നെങ്ങനെ അവർ സംസ്കാരം എന്തെന്നറിയാത്ത, ആറാം നൂറ്റാണ്ടിലെ കാട്ടറബികളെയും വെല്ലുന്ന കാട്ടുജബ്രകൾ ആകാതിരിക്കും?!

Friday, May 15, 2020

ഇസ്ലാം വിധി ഖദർ കളാ, കസബ് ഇഹ്തിയാർ വിഷയത്തിൽ എല്ലാ ചോദ്യങ്ങൾക്കും മറുപടി*. 👇🏻

*ഖദർ കളാ, കസബ് ഇഹ്തിയാർ  വിഷയത്തിൽ എല്ലാ ചോദ്യങ്ങൾക്കും മറുപടി*. 👇🏻

വിധിവിശ്വാസവും സന്ദേഹങ്ങൾക്കു ദാർശനിക നിവാരണവും
                 
അല്ലാഹുവിൽ വിശ്വസിക്കുന്നതിന്റെ ഭാഗം  തന്നെയാണെങ്കിലും, പ്രവാചക വചനങ്ങളിൽ ഒരു സ്വതന്ത്ര മൗലിക ഘടകം കണക്കെ ഗണിക്കപ്പെട്ട കാര്യമാണു വിധി വിശ്വാസം. ഉമർ റ നിന്നു നിവേദനം : പ്രവാചകർ സല്ലല്ലാഹു അലൈഹി വസല്ലം പ്രസ്താവിച്ചു : “ഈമാൻ:  അല്ലാഹുവിലും, മലകുകളിലും, വേദങ്ങളിലും,  പ്രവാചകൻമാരിലും, അന്ത്യദിനത്തിലും, അല്ലാഹുവിന്റെ നിർണയത്തിലും –അതിലെ നന്മ തിന്മകളിൽ– വിശ്വസിക്കലാണ് ”

സർവ കാര്യങ്ങളും, ഉൺമയിലേക്കു കടന്നു വരൽ അല്ലാഹുവിന്റെ അനാദ്യ നിർണയമനുസരിച്ചു മാത്രമാണ്. അവയുടെ സമയം, സ്ഥലം, ദിശ, പരിമാണം, സ്വാതന്ത്ര്യം, പാരതന്ത്ര്യം, ഇതര ഗുണങ്ങൾ, എന്നിവയിൽ ഒന്നും തന്നെ ഇതിനു അപവാദമല്ല എന്നു വിശ്വസിക്കുന്നതിനാണ് വിധി വിശ്വാസമെന്നു പറയുക.

വിധിവിശ്വാസ വിഷയകമായി അനേകം അതിവാദങ്ങളും അബദ്ധ ധാരണകളും പൗരാണിക കാലം മുതൽ നിലനിന്നു പോന്നിട്ടുണ്ട്. ഇസ്‌ലാമിക സമുദായത്തിൽ ഈ വിഷയകമായ അതിവാദങ്ങളവതരിപ്പിച്ച രണ്ടു ചേരികളാണു ഖദറികളും ജബ്റികളും.ഒന്നാം ചേരി ഹിജ്റ 72 ൽ നിര്യാതനായ മഅ്ബദു ബ്നു ഖാലിദിനിൽ ജുഹനിയുടെ നേതൃത്വത്തിലും രണ്ടാം ചേരി ഹജ്റ 128 ൽ നിര്യാതനായ ജഹമു ബ്നു സഫ്വാന്റെ നേതൃത്വത്തിലുമാണ് രംഗത്തു വരുന്നത്.

കാര്യങ്ങൾ അനാദിയിൽ നിർണയിക്കപ്പെടുകയല്ല പ്രത്യുത, സംഭവിക്കുമ്പോൾ മാത്രമാണു അതു സംബന്ധമായ കൃത്യമായ അറിവ് അല്ലാഹുവിന് ലഭിക്കുന്നത്, എന്നാണു ഖദറികൾ വാദിച്ചത്.

ജബ്റികൾ വാദിച്ചത് :  മനുഷ്യരുടെ കർമങ്ങളുൾപ്പെടെ സർവ കാര്യങ്ങളും മുൻ നിർണയം അനുസരിച്ച് മാത്രം സംഭവിക്കുന്നത് കൊണ്ട്, കാറ്റത്തിട്ട പർണം കണക്കെ  സഞ്ചരിക്കുകയാണവർ/അവർക്ക് യാതൊരു തരത്തിലുള്ള കർമനിർവഹണ സ്വാതന്ത്ര്യവുമില്ല എന്നാണ്.

ഒന്ന് മനുഷ്യർക്കു കർമ നിർവഹണ സ്വാതന്ത്ര്യം സ്ഥീരികരിക്കുവാൻ അവതീർണമായ അതിവാദവും രണ്ടാമത്തേത് അതിന്റെ പ്രതി പ്രവർത്തനമെന്നോണം വിധിവിശ്വാസ സ്ഥിരീകരണാർത്ഥം എഴുന്നള്ളിക്കപ്പെട്ട വികലവാദവുമായിരുന്നു.

ഇത്തരം സംഘടിത ചേരിതിരിവ് ഉണ്ടാകും  മുമ്പ് തന്നെ ഏതാനും ഒറ്റപ്പെട്ട അപശബ്ദങ്ങൾ ഉണ്ടായപ്പോൾ അവയെ പ്രവാചക ശിഷ്യരായ ഹസ്രറത് അലീ റ, ഇബ്നു അബ്ബാസ് റ, ഇബ്നു മസ്ഊദ് റ,എന്നിവർ സംവാദാത്മകമായി നേരിട്ടത് ചരിത്രത്തിലുണ്ട്.

ഖദറികളുടെ പിൽക്കാല പതിപ്പായിരുന്നു മുഅ്തസിലികൾ. കർമങ്ങളുടെ സൃഷ്ടി കർതൃത്വം കൂടി മനുഷ്യനു ലഭിക്കാതെ അവനോട് കർമ നിർവഹണം കൽപിക്കുന്നതിന് സാംഗത്യമില്ല എന്നായിരുന്നു അവരുടെ ധാരണ. അല്ലാഹുവിന്റെ തീരുമാനം മറികടന്നാണ് മനുഷ്യർ ദുഷ്കർമങ്ങൾ ചെയ്യുക എന്നു പോലും അവരിൽ ചിലർ ജൽപിച്ചു.

ഇസ്‌ലാമിക ചിന്താലോകത്ത് ഇത്തരം  വ്യതിയാന ചിന്തകൾ പടർന്നു പിടിക്കുകയും രംഗം വളരെ കൂടുതൽ വഷളാവുകയും ചെയ്തപ്പോഴാണ്, പ്രവാചക ശിഷ്യരിലൂടെ കൈമാറ്റം ചെയ്യപ്പെട്ട മധ്യമ സരണി / ഋജു പാത കാണിച്ചു തരാൻ രണ്ട് നിസ്തുല മാർഗ ദർശകർ രംഗത്തു വരുന്നത്
ഒന്ന്: ഇമാം അബുൽ ഹസനി ൽ അശ്അരീ
(റ - ഹിജ്റ  260 - 330)
രണ്: ഇമാം അബൂ മൻസൂറിനി ൽ മാതുറീദീ
(റ - ഹിജ്റ  268)

നിരന്തര ധൈഷണിക പോരാട്ടത്തിലൂടെ പ്രതിയോഗികളുടെ കോട്ടയവർ തകർത്തു. സന്ദേഹങ്ങൾക്കു നിവാരണം നൽകി. ധാരണകൾ തിരുത്തി. വിശ്വാസ കാര്യങ്ങൾ പ്രമാണബന്ധിതമായി രേഖപ്പെടുത്തി.

പിന്നീട് അവരുടെ പിൻമുറക്കാരായ ശിഷ്യൻമാരും അവരുടെ പിൻമുറക്കാരും സമാനമായ മഹത്പ്രവർത്തനങ്ങൾ സമർപണം ചെയ്തു. അവർ വരച്ചു തന്ന നേർരേഖ സന്ദേഹ-നിവാരണ രൂപത്തിൽ വിവരിക്കാം .

[സന്ദേഹം1]
എല്ലാം അല്ലാഹുവിന്റെ വിധിയാണെങ്കിൽ ഇസ്‌ലാം കുറ്റകൃത്യമെന്നോ സുകൃതമെന്നോ വിശേഷിപ്പിക്കുന്ന കാര്യങ്ങളും അവൻ നിർണയിച്ചതാണെന്നും, അതു  ചെയ്യാതിരിക്കാൻ മനുഷ്യനു സ്വാതന്ത്ര്യമില്ലെന്നും വരുമല്ലോ. അപ്പോൾ, കൽപനകളും രക്ഷാ ശിക്ഷകളും യുക്തി ശൂന്യമാകുന്നില്ലേ ? 

[നിവാരണം ]
ഏതു കർമം ആരു നിർവഹിക്കുമ്പോഴും അതിനെ ഉൺമയിലേക്കു നയിക്കുന്നവൻ അല്ലാഹുവാണ്. മനുഷ്യർ സ്വതന്ത്രമായി കർമം നിർവഹിക്കുമ്പോൾ അതിന് ഉൺമ നൽകണമെന്ന് അനാദിയിൽ അല്ലാഹു നിശ്ചയിച്ചിരിക്കുകയാണ്.

കർമം സൃഷ്ടിക്കണമെന്നു മാത്രമല്ല അതിനു നിദാനമായ കർമനിർവഹണ സ്വാതന്ത്ര്യം അവനു നൽകണമെന്നും അല്ലാഹു ആദ്യമേ നിശ്ചയിച്ചിട്ടുണ്ട്.

മുകളിൽ നിന്ന്, താഴോട്ട് വീണു പോകുന്നതും സ്വമേധയാ ഇറങ്ങിപ്പോകുന്നതും തമ്മിൽ ആർക്കും അനുഭവവേദ്യമാകുന്ന അന്തരം ഇക്കാര്യം സാക്ഷ്യപ്പെടുത്തുന്നു, പ്രമാണങ്ങൾ അതു ശാക്തീകരിക്കുന്നു.

[സന്ദേഹം 2]
മനുഷ്യർ കർമം നിർവഹിക്കുകയും   അല്ലാഹു അതിന് ഉൺമ നൽകുകയും ചെയ്യുകയോ! എങ്കിൽ പിന്നെ, പ്രശംസക്കും നിന്ദക്കും രക്ഷാ ശിക്ഷകൾക്കും എങ്ങനെ അവർ അർഹരാകും ?

[നിവാരണം ]
ഉദാഹരണത്തിലൂടെ അതു വ്യക്തമാക്കാം :
എ. ഒരു അധ്യാപകൻ തന്റെ വിദ്യാർത്ഥികൾക്ക് ഒരു അനുസരണ പരീക്ഷ നടത്താൻ തീരുമാനിക്കുകയും അവരെ ഒരു ഹാളിലേക്ക് നയിക്കുകയും ചെയ്തു. ഹാളിൽ രണ്ടറ്റത്തായി രണ്ടു ബൾബുകൾ തൂക്കിയിട്ടിട്ടുണ്ട്. ചുമരിൽ പരസ്പരം അകന്ന നിലയിൽ രണ്ടു ബട്ടണുകൾ സ്ഥാപിക്കപ്പെട്ടിരിക്കുന്നു.

അവയിലേക്കു വിരൽ ചൂണ്ടി അധ്യാപകൻ പറഞ്ഞു : “ഈ ബട്ടൺ അമർത്തിയാൽ പച്ച ലൈറ്റ് പ്രകാശിക്കും ആ ബട്ടൺ അമർത്തിയാൽ ചുവപ്പ് ലൈറ്റും. ചുവപ്പ് ലൈറ്റ് കത്താൻ നിമിത്തമാകുന്ന ബട്ടൺ ഒരു കാരണവശാലും ആരും അമർത്തിപ്പോകരുത്. അമർത്തിയാൽ കടുത്ത ശിക്ഷ കിട്ടും. മറ്റേതമർത്തിയാൽ സമ്മാനവും തരും” ഇതു പറഞ്ഞ് അധ്യാപകൻ ഹാളിൽ നിന്ന് നിഷ്ക്രമിച്ചു.

സത്യത്തിൽ ബട്ടണുകൾ ബൾബുകളുമായി ബന്ധിതമായിരുന്നില്ല. പ്രത്യുത, അവരുടെ പ്രവർത്തനം ക്യാമറയിലൂടെ നിരീക്ഷിച്ച് സാക്ഷാൽ ബട്ടൺ അമർത്തപ്പെടുകയും തന്മൂലം ബൾബുകൾ പ്രകാശിക്കുകയും ചെയ്യുക എന്ന സിസ്റ്റമായിരുന്നു ഇവിടെ സ്വീകരിക്കപ്പെട്ടത്.

ഈ രഹസ്യം വിദ്യാർത്ഥികൾ അറിഞ്ഞാലും ഇല്ലെങ്കിലും ചുവപ്പ് ലൈറ്റ് കത്തിയാൽ അവർ ശിക്ഷാർഹരും, പച്ച ലൈറ്റ് കത്തിയാൽ സമ്മാനാർഹരുമാകും. കാരണം ചുമരിലെ ബട്ടണുകൾ അമർത്തിയാൽ മാത്രമാണ് ബൾബുകൾ പ്രകാശിക്കുകയെന്ന് അവർക്കെല്ലാം അറിയാം.

ബി. ദൂരെ നിന്ന് അവനാ കാഴ്ച്ച കാണുകയാണ്. അതികായനായ ഒരാൾ പടുകൂറ്റൻ പാറക്കല്ല് ഉരുട്ടിമറിച്ച് ക്കൊണ്ട് പോവുന്നു. ദുർബലഗാത്രനായ മറ്റൊരാളും തള്ളാൻ സഹകരിക്കുന്നതു കാണാം.

രണ്ടാമൻ സഹകരിച്ചില്ലെങ്കിലും ഒന്നാമനു അനായാസം പാറ തള്ളി മറിക്കാനാവുമെന്ന് അടുത്തെത്തിയപ്പോൾ മനസ്സിലായി. അത്രയ്ക്കു പ്രബലനാണവൻ. രണ്ടാമൻ  ഒറ്റക്കു ശ്രമിച്ചാൽ പാറ ഒന്നനങ്ങുക പോലുമില്ല താനും.അത്രയും ദുർബലനാണവൻ.

എന്നാൽ, “പാറ ഏതു ദിശയിലേക്ക് തള്ളി കൊണ്ടു പോകാൻ വേണ്ടി അതിൽ നീ ബലം പ്രയോഗിക്കുമോ ആ ദിശയിലേക്ക് ഞാനത് തള്ളി നീക്കിത്തരും, ബലപ്രയോഗം നീ നിറുത്തിയാൽ ഞാനും നിറുത്തും” എന്നാണത്രെ ഒന്നാമൻ ദുർബലനായ രണ്ടാമനോട്  പറഞ്ഞിരിക്കുന്നത്.

ഇവിടെ ദുർബലനായ മനുഷ്യൻ ബലം പ്രയോഗിക്കുന്നുവെങ്കിലും പ്രസ്തുത ബലം പാറ നീക്കാൻ മാത്രം പര്യാപ്തമായ ബലമല്ല. എങ്കിലും അതിനാൽ സംഭവിക്കുന്ന നാശ നഷ്ടങ്ങൾക്ക് രണ്ടു കാരണങ്ങളാൽ അവൻ ഉത്തരവാദിയാണെന്നു കാണാം.

1. പാറ നീക്കാൻ പര്യാപ്തമായ ഒന്നാമന്റെ ബല പ്രയോഗത്തിനു തന്റെ ബല പ്രയോഗം ഹേതുവായി ഭവിക്കുന്നു.                   
2. താൻ ബലം പ്രയോഗിക്കുന്നത് പൂർണ സ്വാതന്ത്ര്യത്തോടെയാണ്.

സർവ്വ മനുഷ്യരും, ദൃശ്യ- അദൃശ്യ മനുഷ്യേതര ജീവികളും തങ്ങളുടെ കർമങ്ങളെ ഉൺമയിലേക്കു കൊണ്ടു വരാൻ വേണ്ടി ബലം പ്രയോഗിക്കുന്നു. എന്നാൽ, ആ ബല പ്രയോഗമാകുന്ന കർമനിർവഹണം ഉപര്യുക്ത ഉദാഹരണത്തിലേതു പോലെ അപര്യാപ്തവും പരിമിതവുമാണെന്നും അതിനെ തുടർന്ന് കർമത്തെ ഉൺമയിലേക്ക് നയിക്കുന്ന സമ്പൂർണ കർമനിർവഹണം അല്ലാഹുവിൽ നിക്ഷിപ്തമാണെന്നും പ്രമാണങ്ങൾ സാക്ഷ്യപ്പെടുത്തുന്നു.

“അല്ലാഹു, നിങ്ങളെയും നിങ്ങളുടെ കർമങ്ങളേയും സൃഷ്ടിച്ചു” (വി.ഖുർആൻ 37/96)
“അല്ലാഹു സമസ്ത സൃഷ്ടികളുടേയും സ്രഷ്ടാവാണ്..” (വി.ഖുർആൻ 39/62)

[സന്ദേഹം 3]
കർമനിർവഹണവും അതിനു നിദാനമായ കർമനിർവഹണ സ്വാതന്ത്ര്യവും കർമനിർണയവും കർമനിർണയ സ്വാതന്ത്ര്യവുമെല്ലാം ആത്യന്തികമായി നിർണയിക്കുന്നത് അല്ലാഹുവായിരിക്കെ, 
മനുഷ്യന് എന്തു സ്വാതന്ത്ര്യമ‌ാണുള്ളത്?

[നിവാരണം ]
കർമനിർവഹണ സ്വാതന്ത്ര്യവും കർമനിർണയ സ്വാതന്ത്ര്യവും തത്വത്തിൽ ഒന്നാണ്. കാരണം എന്തു വേണമെന്ന് നിർണയിക്കാൻ സ്വാതന്ത്ര്യമില്ലെങ്കിൽ അതു നിർവഹിക്കാനും സ്വാതന്ത്ര്യമുണ്ടായിരിക്കില്ലല്ലോ.

കർമനിർവഹണ സ്വാതന്ത്ര്യമാവട്ടേ, നമുക്ക് നേരിട്ട് അനുഭവവേദ്യകുന്ന യാഥാർത്ഥ്യമാണ്. “ഒരാത്മാവിനോടും അതിനു നിർവഹണ സ്വാതന്ത്ര്യമുള്ള കാര്യമല്ലാതെ അല്ലാഹു അനുശാസിക്കുകയില്ല” (വി.ഖുർആൻ 2/286 ) എന്ന പ്രസ്താവന അതിനു ശാക്തീകരണവുമാണ്.

പ്രസ്തുത സ്വാതന്ത്ര്യം അല്ലാഹു നിർണയിക്കുകയും നൽകുകയും ചെയ്തത് കൊണ്ട് അത് ഇല്ലാതാവുകയല്ല ഉണ്ടാവുകയാണു ചെയ്യുക. മറ്റൊരു വാക്യത്തിൽ, അല്ലാഹു സ്വാതന്ത്ര്യം നിർണയിക്കുകയും സൃഷ്ടിക്കുകയും ചെയ്തുവെങ്കിൽ, സ്വാതന്ത്ര്യമാണ് നിലവിൽ വരുക പാരതന്ത്ര്യമല്ല.

കർമനിർവഹണം കർമനിർണയത്തെ ആശ്രയിക്കുന്നവെങ്കിലും കർമനിർണയം മനുഷ്യനാണു നിർവഹിക്കുന്നത്. അവന്റെ നിർണയവും നിർണിത കർമവും നിർണയിക്കും മുമ്പ്  അല്ലാഹുവിനറിയാം.

അവൻ സ്വതന്ത്രമായി കർമനിർണയം  [തീരുമാനം] നിർവഹിക്കണമെന്നും ആ നിർണയം നടപ്പിൽ വരുത്തിക്കൊടുക്കണമെന്നുമാണ് അല്ലാഹു തീരുമാനിച്ചത്. അപ്പോൾ മാത്രമാണല്ലോ മനുഷ്യന് കർമനിർവഹണ സ്വാതന്ത്ര്യമുണ്ടെന്ന് പറയാൻ പറ്റുക.

ഇതിനു വിപരീതമായി, മനുഷ്യൻ നിശ്ചിത കർമം തന്നെ നിർണയിക്കണമെന്ന് അല്ലാഹു നിശ്ചയിക്കുന്നുവെന്ന് വന്നാൽ, കർമനിർണയ സ്വാതന്ത്ര്യവും അതിനെ ആശ്രയിച്ചു നില കൊള്ളുന്ന കർമനിർവഹണ സ്വാതന്ത്ര്യവും അവന് നൽകപ്പെടുന്നില്ല എന്നു വരും. നമ്മുടെ അനുഭവജ്ഞാനവുമായും  നടേ, നാം അവതരിപ്പിച്ച പ്രാമാണിക രേഖയുമായും അത് യോജിക്കുകയില്ല.

ഇവിടെ രണ്ടു കാര്യങ്ങൾ പ്രത്യേകം ശ്രദ്ധിക്കണം :
1. നമ്മുടെ വിവരണത്തിൽ നിന്ന്, മനുഷ്യൻ കാര്യം തീരുമാനിക്കുകയും അല്ലാഹു അതു നിർവഹിക്കുകയും ചെയ്യുകയാണെന്നും  കോടാനു കോടി കാര്യങ്ങൾ അല്ലാഹുവല്ല തീരുമാനിക്കുന്നതെന്നും മനസ്സിലാക്കിപ്പോകരുത്. മറിച്ച്, മനുഷ്യൻ ഏതു കാര്യം തീരുമാനിക്കുമെന്ന് അനാദിയിൽ അറിയുന്ന അല്ലാഹു [ഉപര്യുക്ത രൂപത്തിൽ മനുഷ്യനതു നിർവഹിക്കുമ്പോൾ] അതു തന്നെ നടപ്പിൽ വരുത്തിക്കൊടുക്കണമെന്നു ആദ്യമേ തീരുമാനിച്ചിരിക്കുകയാണ്.

2. മനുഷ്യന്റെ കർമനിർണയവും അല്ലാഹുവിന്റെ തീരുമാനത്തിലധിഷ്ഠിതമാണ്.
കാരണം :  മനുഷ്യന് നിർണയ സ്വാതന്ത്ര്യം അല്ലാഹു നൽകുകയും അവനത് നിലനിറുത്തിക്കൊടുക്കുകയും ചെയ്തിരുന്നില്ലെങ്കിൽ ഒന്നും തന്നെ തീരുമാനിക്കാൻ മനുഷ്യന് കഴിയുമായിരുന്നില്ല.
മാത്രമല്ല, മനുഷ്യൻ എന്തു നിർണയിക്കുമെന്ന് അറിഞ്ഞിരിക്കെ തന്നെയാണ് അല്ലാഹു അവന് പ്രസ്തുത നിർണയ സ്വാതന്ത്ര്യം അനു നിമിഷം നൽകിക്കൊണ്ടിരിക്കുന്നത്.

[സന്ദേഹം 4]
അങ്ങനെയെങ്കിൽ, “അല്ലാഹു തീരുമാനിച്ചതിനാലല്ലാതെ നിങ്ങൾ തീരുമാനിക്കുന്നില്ല / കർമ നിർണയം നടത്തുന്നില്ല” (വി. ഖുർആൻ 30/81) എന്നു പറഞ്ഞത് ശരിയാകുമോ ?

[നിവാരണം ]
മേൽ പ്രസ്താവന ഗ്രഹിക്കുന്നതിൽ പലർക്കും ഭീമാബദ്ധം തന്നെ സംഭവിച്ചിട്ടുണ്ട്. യഥാർത്ഥത്തിൽ നാമിതു വരെ പറഞ്ഞതുമായി നൂറു ശതമാനം യോജിക്കുന്നതും അതിനെ ശാക്തീകരിക്കുന്നതുമായ ഒരു പ്രസ്താവനയാണത്. 

“നിങ്ങൾ സ്വതന്ത്രമായി തീരുമാനം കൈകൊള്ളണമെന്ന് അല്ലാഹു തീരുമാനിച്ചതിനാൽ മാത്രമാണ് നിങ്ങൾ സ്വതന്ത്രമായി തീരുമാനം കൈകൊള്ളുന്നത്” എന്നു പറഞ്ഞാൽ അത് സ്വാതന്ത്ര്യത്തിന്റെ നിഷേധമാകുന്നതെങ്ങനെയാണ്! 

നിശ്ചിത കാര്യം തന്നെ തീരുമാനിക്കണമെന്ന് (ഉദാഹരണം: നിസ്കരിക്കാൻ തീരുമാനിക്കണമെന്ന്) അല്ലാഹു തീരുമാനിക്കുന്നുവെന്ന് ആ പ്രസ്താവനയിൽ ഇല്ലേയില്ല. ഉണ്ടായിരുന്നുവെങ്കിൽ, അതൊരു വൈരുദ്ധ്യാത്മക പ്രസ്താവനയാകു മായിരുന്നു.

കാരണം : തീരുമാന സ്വാതന്ത്ര്യം വിനിയോഗിക്കണമെന്ന് അല്ലാഹു തീരുമാനിച്ചുവെന്നു പറയൽ തീരുമാന സ്വാതന്ത്ര്യത്തിന്റെ സ്ഥിരീകരണമാണ്. നിശ്ചിത കർമത്തിൽ അതു വിനിയോഗിക്കണമെന്ന് അല്ലാഹു തീരുമാനിച്ചുവെന്നു പറയൽ പ്രസ്തുത സ്വാതന്ത്ര്യത്തിന്റെ നിഷേധവുമാണ്.

ഇവിടെ മുഅ്തസിലീ വിഭാഗം മൂന്ന് സുപ്രധാന ബിന്ദുക്കളിൽ നാമുമായി വിയോജിക്കുന്നതു കാണാം.

1. മനുഷ്യനു നൽകപ്പെടുന്ന ബലം കർമത്തെ ഉൺമയിലേക്കു നയിക്കാൻ പര്യാപ്തമാണെന്ന് അവരും അല്ലെന്ന് നാമും വിശ്വസിക്കുന്നു.

2. പ്രസ്തുത ബലം അവനിൽ നിന്നു നീക്കാൻ അല്ലാഹുവിനു കഴിയുമെങ്കിലും അത് മനുഷ്യന് പൂർണമായും വിട്ടു കൊടുത്തിരിക്കുകയാണെന്ന് അവർ വിശ്വസിക്കുന്നു. നാം വിശ്വസിക്കുന്നത് അത് അനുനിമിഷം നൽകപ്പെട്ടു കൊണ്ടിരിക്കുന്നു വെന്നോ നിലനിറുത്തപ്പെട്ടു കൊണ്ടിരിക്കുന്നുവെന്നോ ആണ്.

3. മനുഷ്യന്റെ ദുഷ്കർമങ്ങൾ അല്ലാഹുവിന്റെ തീരുമാനത്തിന് വിരുദ്ധമായി സംഭവിക്കുകയാണെന്ന് അവർ കരുതുന്നു. നാം വിശ്വസിക്കുന്നത് കർമങ്ങൾ അല്ലാഹുവിന്റെ അനാദ്യ തീരുമാനമനുസരിച്ചല്ലാതെ ഉണ്മയിലേക്കു വരില്ല എന്നാണ്.

മാത്രമല്ല, മനുഷ്യന്റെ കർമനിർവഹണവും കർമനിർണയം പോലും നമ്മുടെ വീക്ഷണത്തിൽ അല്ലാഹുവിന്റെ തീരുമാനത്തിനു വിരുദ്ധമായല്ല ഉണ്ടാകുന്നത്. കാരണം, കർമ നിർവഹണ/ നിർണയ സ്വാതന്ത്ര്യം അല്ലാഹു മനുഷ്യനു നൽകൽ അവനത് സ്വതന്ത്രമായി  വിനിയോഗിക്കണമെന്ന അല്ലാഹുവിന്റെ തന്നെ തീരുമാനം അല്ലാഹു നടപ്പിൽ വരുത്തലാണ്.

[സന്ദേഹം 5]
മനുഷ്യന്റെ കർമനിർവഹണവും കർമനിർണയവും (തീരുമാനം) അല്ലാഹുവാണു സൃഷ്ടിക്കുന്നതെങ്കിൽ, മനുഷ്യന് സ്വാതന്ത്ര്യമില്ലെന്ന് വരുകയും, മനുഷ്യനാണ് സൃഷ്ടിക്കുന്നതെങ്കിൽ, സർവ സൃഷ്ടികളുടേയും സ്രഷ്ടാവ് അല്ലാഹുവാണെന്ന വസ്തുതയോട് അത് വിയോജിക്കുകയും ചെയ്യുകയില്ലേ ?

[നിവാരണം ]
കർമനിർവഹണവും കർമനിർണയവും കർമനിർവഹണ സ്വാതന്ത്ര്യത്തിന്റെയും കർമനിർണയ സ്വാതന്ത്ര്യത്തിന്റെയും പ്രയോഗവൽക്കരണം മാത്രമാണ്. കർമ്മത്തിൻറെ ഉൺമയ്ക്കപ്പുറം അവയ്ക്ക് അസ്ഥിത്വമേ ഇല്ല.

‹സൃഷ്ടിക്കൽ› പോലെയാണിത്. ‹സൃഷ്ടിക്കൽ› അസ്തിത്വമുള്ള ഒരു കാര്യമല്ലല്ലോ. ആയിരുന്നുവെങ്കിൽ, അത് അനന്തതയിലേക്കു പശ്ചാത്ഗമിക്കേണ്ടി വരുമായിരുന്നു.

[സന്ദേഹം 6]
“താങ്കളുടെ ഉടമസ്ഥൻ തീരുമാനിച്ചിരുന്നു വെങ്കിൽ ഭൂലോകത്തുള്ളവരാസകലം വിശ്വാസികളാകുമായിരുന്നു...”  “താങ്കളുടെ ഉടമസ്ഥൻ തീരുമാനിച്ചിരുന്നുവെങ്കിൽ മനുഷ്യരെയെല്ലാം അവൻ ഏക സമുദായമാക്കുമായിരുന്നു...”
എന്നെല്ലാം ഖുർആനിൽ കാണാം. ഇതിനർത്ഥം, അല്ലാഹു ചിലരെ വിശ്വാസികളും മറ്റു ചിലരെ അവിശ്വാസികളുമാക്കാൻ തീരുമാനിച്ചുവെന്നാണല്ലോ. അപ്പോൾ, അവിശ്വാസം അവർക്കു മേൽ അടിച്ചേൽപിക്കപ്പെടുന്നു എന്നു വരുന്നില്ലേ ?

[നിവാരണം ]
ഇത്തരം വചനങ്ങളിൽ നിന്ന് വിശ്വാസമോ വിശ്വാസരാഹിത്യമോ അടിച്ചേൽപിക്കപ്പെട്ടു വെന്നു ഗ്രഹിക്കാൻ വകുപ്പില്ല. വിശ്വാസവും അവിശ്വാസവും  നിലവിൽ വരുന്നതുമായി ബന്ധപ്പെട്ട് ഏഴു സാധ്യതകൾ നമുക്ക് പറയനാവും.
1. എല്ലാവരിലും വിശ്വാസം അടിച്ചേൽപിക്കുക
2. എല്ലാവരിലും അവിശ്വാസം അടിച്ചേൽപിക്കുക
3. ചിലരിൽ വിശ്വാസവും മറ്റു ചിലരിൽ അവിശ്വാസവും അടിച്ചേൽപിക്കുക
4. എല്ലാവർക്കും വിശ്വസിക്കാനും അവിശ്വസിക്കാനും സ്വാതന്ത്ര്യം നൽകുക
5. ചിലരിൽ വിശ്വാസം അടിച്ചേൽപിക്കുയും മറ്റു ചിലർക്കു സ്വാതന്ത്ര്യം നൽകുകയും ചെയ്യുക
6. ചിലരിൽ അവിശ്വാസം അടിച്ചേൽപ്പിക്കുകയും മറ്റു ചിലർക്ക് സ്വാതന്ത്ര്യം നൽകുകയും ചെയ്യുക.
7. ചിലരിൽ വിശ്വാസവും മറ്റു ചിലരിൽ അവിശ്വാസവും അടിച്ചേൽപിക്കുകയും മൂന്നാമതൊരു വിഭാഗത്തിന് സ്വാതന്ത്ര്യം നൽകുകയും ചെയ്യുക.

സപ്ത സാധ്യതകളിൽ ഒന്നാം സാധ്യത  മനുഷ്യരിൽ അല്ലാഹു നടപ്പിലാക്കിയില്ല എന്നു പറഞ്ഞത് കൊണ്ട് രണ്ടാം/മൂന്നാം ക്രമം അവൻ സ്വീകരിച്ചുവെന്ന് വരില്ലല്ലോ. നാലാമതു പറഞ്ഞ ക്രമമാണ് മനുഷ്യരിൽ അല്ലാഹു അനുവർത്തിച്ചിട്ടുള്ളത് എന്നതാണു വസ്തുത.

“ഒരാത്മാവിനോടും അതിനു നിർവഹണ സ്വാതന്ത്ര്യമുള്ള കാര്യമല്ലാതെ അല്ലാഹു അനുശാസിക്കുകയില്ല” (വി.ഖുർആൻ 2/286 )
“...വിശ്വസിക്കണമെന്ന് ആരെങ്കിലും തീരുമാനിക്കുന്നുവെങ്കിൽ അവൻ വിശ്വസിക്കുക, അവിശ്വസിക്കണമെന്ന് ആരെങ്കിലും  തീരുമാനിക്കുന്നുവെങ്കിൽ അവൻ അവിശ്വസിക്കുക....” (വി.ഖുർആൻ 18/29)
എന്നീ ആശയം വരുന്ന ഖുർആനിക വചനങ്ങൾ അക്കാര്യം ഉണർത്തുന്നു.

[സന്ദേഹം 7]
ചിലപ്പോൾഅല്ലാഹു വഴിതെറ്റിക്കാൻ തീരുമാനിച്ചവരെ അവൻ വഴിതെറ്റിക്കും, നേർവഴിയിലാക്കാൻ തീരുമാനിച്ചവരെ അവൻ നേർവഴിയിലാക്കുകയും ചെയ്യും എന്ന ആശയം വരുന്ന നിരവധി സൂക്തങ്ങൾ ഖുർആനിൽ കാണാം. ഇതെങ്ങനെ കർമ നിർവഹണ സ്വാതന്ത്ര്യവുമായി പൊരുത്തപ്പെടും ?

[നിവാരണം ]
വഴിതെറ്റുകയെന്നാൽ സത്യത്തെക്കുറിച്ച് അറിവ് കിട്ടാത്തതിനാൽ സത്യവിശ്വാസത്തിൽ എത്തിപ്പെടാതിരിക്കലും
വഴിതെറ്റിക്കുകയെന്നാൽ പ്രസ്തുത അറിവ് നൽകാതിരിക്കലുമാണ്.

അല്ലാഹു അല്ലാതെ ആരാധ്യനില്ല. മുഹമ്മദ് നബീ (ﷺ) അല്ലാഹുവിന്റെ തിരുദൂതരാണ് എന്ന് അംഗീകരിച്ചവർക്ക് ശാശ്വത സ്വർഗവും അംഗീകരിക്കാത്തവർക്കു ശാശ്വത നരകവുമുണ്ടെന്നു കേട്ടയാൾക്ക് അത് സത്യമാണോ എന്ന് സവിനയം അന്വേഷിക്കാനും  അവഗണിക്കാനും കർമ സ്വാതന്ത്ര്യം നൽകപ്പെട്ടിട്ടുണ്ട്.

അവഗണിക്കാതെ അന്വേഷണത്തിനു ശ്രമിക്കുന്നവർക്ക് അതു സംബന്ധമായ അറിവ് അല്ലാഹു നൽകാതിരിക്കില്ലെന്ന് ഇസ്‌ലാമിക പ്രമാണങ്ങളിൽ കാണാം.
സത്യത്തെക്കുറിച്ച് അറിവ് കിട്ടിയിട്ടും സത്യം അംഗീകരിക്കാതിരിക്കൽ കർമ നിർവഹണ സ്വാതന്ത്ര്യത്തിന്റെ തെറ്റായ പ്രയോഗവൽക്കരണമാണെന്നു പറയേണ്ടതുമില്ല.

സത്യം ബോധ്യമായിട്ടും ബോധപൂർവ്വം വൈമനസ്യം കാണിച്ചതു കാരണത്താൽ പിന്നീട് അത് അംഗീകരിക്കുന്നതിന് മാനസികമായ വിഘ്നം അല്ലാഹു സൃഷ്ടിക്കാറുമുണ്ട്.
“അവർ അവിശ്വസിച്ചതു കാരണം അവരുടെ ഹൃദയത്തിനുമേൽ അല്ലാഹു സീൽ ചെയ്തു„ (വി. ഖുർആൻ 4/155)

[സന്ദേഹം 8]
ഇമാം ബുഖാരിയും ഇമാം മുസ്‌ലിമും മറ്റു പലരും ഉദ്ധരിക്കുന്ന ഹദീസിൽ ഓരോ ആളുകളും ഗർഭസ്ഥ ശിശുക്കളായിരിക്കെ അവന്റെ ഭക്ഷണം, അവധി, കർമം, ജയം - പരാജയം എന്നിവ രേഖപ്പെടുത്താൻ മലകിനോട് കൽപിക്കപ്പെടുമെന്ന് കാണാം
മനുഷ്യന് തന്റെ ഭാഗധേയം നിർണയിക്കുന്നതിൽ യാതൊരു റോളുമില്ല എന്നല്ലേ ഇതിൽ നിന്നും മനസ്സിലാകുന്നത് ?

[നിവാരണം ]
സംഭവിപ്പിക്കുകയെന്ന ധർമമല്ല അറിവ് നിർവഹിക്കുന്നത്. മറിച്ച് സംഭവിക്കുന്ന കാര്യത്തെ സംഭവിക്കും വിധം അനാവരണം ചെയ്യുകയെന്നതാണ് അറിവിന്റെ ധർമം.

എങ്കിൽ, മനുഷ്യൻ സ്വതന്ത്ര്യത്തോടെ, കർമം നിർവഹിക്കുമെന്നും അതു മൂലം ജയ പരാജയങ്ങൾക്ക് അർഹനാവുമെന്നും അല്ലാഹു അറിയുകയും രേഖപ്പെടുത്തുകയും ചെയ്തിട്ടുണ്ടെങ്കിൽ, ആ കർമ നിർവഹണം സ്വാതന്ത്ര്യത്തോടു കൂടിയാവാതിരിക്കില്ല.

അറിഞ്ഞതിനാലോ രേഖപ്പെടുത്തിയതിനാലോ അപ്രകാരമാവുകയല്ല.മറിച്ച്,  അപ്രകാരമാണുണ്ടാവുകയെന്ന് അറിയുകയും രേഖപ്പെടുത്തുകയുമാണ്.

[സന്ദേഹം 9]
ഉപര്യുക്ത നബി വചനത്തിന്റെ തുടർച്ചയിൽ “നിങ്ങളിൽ ചിലർ സ്വർഗക്കാരുടെ കർമം ചെയ്തു കൊണ്ടിരിക്കും,  സ്വർഗത്തിനു അവനുമിടയിൽ ഒരു മുഴം മാത്രം അകലമുണ്ട് അപ്പോൾ ലിഖിതം (വിധി) അതു മറികടക്കുകയും അവൻ, നരകക്കാരുടെ കർമ ചെയ്ത് നരകത്തിൽ പ്രവേശിക്കുകയും ചെയ്യും. നിങ്ങളിൽ ചിലർ നരകക്കാരുടെ കർമം ചെയ്തു കൊണ്ടിരിക്കും, അവനും നരകത്തിനുമിടയിൽ ഒരു മുഴം മാത്രമുണ്ട്. അപ്പോൾ ലിഖിതം അതു മറികടക്കുകയും അവൻ, സ്വർഗക്കാരുടെ കർമം ചെയ്ത് സ്വർഗത്തിൽ പ്രവേശിക്കുകയും ചെയ്യും” എന്നു കൂടി കാണാം.

നരകമാണ് വിധിച്ചതെങ്കിൽ സൽകർമം കൊണ്ടു നേട്ടമില്ല, സ്വർഗമാണു വിധിച്ചതെങ്കിൽ ദുഷ്കർമം കൊണ്ട്  കോട്ടവുമില്ല വിധിക്കു മുന്നിൽ നമുക്കൊന്നിനും കഴിയില്ല. എന്നെല്ലാം ഈ വചനം തെര്യപ്പെടുത്തുന്നില്ലേ ?

[നിവാരണം ]
അതായിരുന്നു ഉദ്ദേശ്യമെങ്കിൽ, ഒരാളുടേയും സൽ കർമങ്ങൾ അല്ലാഹു വൃഥാവിലാക്കുകയില്ല എന്നു വിളമ്പരം ചെയ്യുന്ന നിരവധി ഖുർആനിക സൂക്തങ്ങളുമായി ഈ വചനം കലഹിക്കുമായിരുന്നു.

ഇമാം മുസ്‌ലിമിന്റെ ഒരു നിവേദനത്തിൽ  “ഒരാൾ, ജനദൃഷ്ട്യാ സ്വർഗക്കാരുടെ പ്രവർത്തനം നിർവഹിച്ചു കൊണ്ടിരിക്കും, അവൻ നരകക്കാരനായിരിക്കെ. വേറൊരാൾ ജനദൃഷ്ട്യാ നരകക്കാരുടെ കർമം ചെയ്തു കൊണ്ടിരിക്കും, അവൻ സ്വർഗക്കാരനായിരിക്കെ” എന്നു വന്നിട്ടുണ്ട്.

എങ്കിൽ, സ്വർഗസ്ഥനാവുമെന്ന് മാലോകർക്കു തോന്നുന്ന രൂപത്തിൽ സ്വർഗക്കാരുടെ കർമങ്ങൾ ചെയ്ത ചിലർ, അല്ലാഹുവിന്റെ പ്രീതി മാത്രം ലക്ഷ്യമാക്കുകയും അതിനെ നിഷ്ഫലമാക്കുന്ന മാനസിക വ്യാപാരങ്ങളിൽ നിന്ന് വിട്ടു നിൽക്കുകയും ചെയ്യാത്തതു കൊണ്ട് നരകസ്ഥരായി മാറുന്നു “അല്ലാഹു പരിശുദ്ധനാണ്, പരിശുദ്ധ കർമങ്ങൾ മാത്രമേ അവൻ സ്വീകരിക്കൂ”

മാലോകരുടെ ദൃഷ്ടിയിൽ, നരകസ്ഥരായ ചിലർ, പശ്ചാതാപം, വിനയം, തുടങ്ങിയ മാനസിക സുകൃതങ്ങളും മറ്റു ചില രഹസ്യ സുകൃതങ്ങളും ഉള്ളവരായത് കൊണ്ട് സ്വർഗസ്ഥരായും മാറുന്നു. ബാഹ്യമുഖം മാത്രം നോക്കി വിധി പറയാൻ നമുക്കാവില്ല എന്ന ആശയമാണ് പ്രസ്തുത വചനം പ്രകാശനം ചെയ്യുന്നത്

മനുഷ്യരുടെ മനോവ്യാപാരങ്ങൾ  അല്ലാഹുവിനു ആദ്യമേ അറിയാം. തദനുസൃതം,ജീവിതത്തിന്റെ സായംസന്ധ്യയിൽ ഒന്നാം വിഭാഗത്തിന്റെ പൊയ്മുഖം വലിച്ചു കീറണമെന്നും രണ്ടാം വിഭാഗത്തെ അനുഗ്രഹിക്കണമെന്നും അല്ലാഹു അനാദിയിൽ തീരുമാനമെടുത്തിട്ടുണ്ട്.
അലംഘനീയമായ മേൽ തീരുമാനത്തിന്റെ മനോഹരമായ ആവിഷ്കരിക്കാരമാണ് ‘ലിഖിതം മറികടക്കും’ പ്രയോഗം.

[സന്ദേഹം 10]
ഇമാം ബുഖാരിയും മുസ്‌ലിമും മറ്റു പലരും ഉദ്ധരിക്കുന്നു: പ്രവാചകർ പ്രസ്താവിച്ചു
“നിങ്ങളിൽ എല്ലാവരുടെയും സ്വർഗ- നരകങ്ങളിലെ താൻ വസിക്കുന്ന ഇടം അറിയപ്പെട്ടിരിക്കുന്നു” സ്വഹാബിമാർ ചോദിച്ചു: എങ്കിൽ ഞങ്ങളെന്തിനു കർമങ്ങൾ നിർവഹിക്കുന്നു?  ഞങ്ങൾക്ക് അതിനെ ആശ്രയിച്ചു കൂടേ? പ്രവാചകർ പറഞ്ഞു: “എല്ലാവർക്കും, അവൻ എന്തിനു സൃഷ്ടിക്കപ്പെട്ടോ അതു സുഗമമാക്കപ്പെടും”
ഇമാം ബുഖാരിയുടെ ഒരു നിവേദനത്തിൽ
“എന്നാൽ വിജയികൾക്കു വിജയികളുടെ കർമം സുഗമമാക്കപ്പെടും പരാജിതർക്കു പരാജിതരുടെ കർമവും സുഗമമാക്കപ്പെടും” എന്നാണുള്ളത്.

ജയ-പരാജയം ആദ്യമേ നിർണയിക്കപ്പെടുകയും അതിനനുസൃതമായി കർമങ്ങൾക്കു സൗകര്യങ്ങൾ നൽകപ്പെടുകയുമാണെന്ന് ഇതിൽ നിന്നു മനസ്സിലാകുന്നു. എങ്കിൽ, ജയ-പരാജയം നിർണയിക്കുന്നതിൽ എന്തു സ്വാതന്ത്ര്യമാണ് മനുഷ്യനു നൽകപ്പെട്ടിട്ടുള്ളത് ?

[നിവാരണം ]
വിജയികൾ, വിജയിക്കാൻ ഹേതുവാകുന്ന സത്യവിശ്വാസവും ഇതര സുകൃതങ്ങളും സ്വതന്ത്രമായി നിർവഹിക്കുന്നവരും പരാജിതർ, പരാജയത്തിനു ഹേതുവാകുന്ന അവിശ്വാസവും ദുഷ്കർമങ്ങളും സ്വതന്ത്രമായി ചെയ്യുന്നവരുമാണെന്ന് മുൻ വിവരണങ്ങളിൽ നിന്നും വ്യക്തമായി.

അതു വഴി ആരെല്ലാം വിജയ ശ്രീലാളിതരാവുമെന്നും പരാജയം ഏറ്റു വാങ്ങുമെന്നും ത്രികാലജ്ഞനായ അല്ലാഹുവിന് ആദ്യമേ അറിയാം, എന്നത് ആ സ്വാതന്ത്ര്യത്തിന്റെ നിഷേധമാകുന്നില്ല [സംഭവിപ്പക്കലല്ല, സംഭവിക്കാൻ പോകുന്ന കാര്യം സംഭവിക്കും വിധം അനാവരണം ചെയ്യൽ മാത്രമാണ് അറിവ് നിർവഹിക്കുന്ന ധർമമെന്ന് മുമ്പ് നാം ഉണർത്തിയല്ലോ]

മറിച്ച്, വിജയ മാർഗം തെരഞ്ഞെടുത്തവർക്ക്  വിജയിക്കാനാവശ്യമായ സൗകര്യങ്ങളും പരാജയ മാർഗം തെരെഞ്ഞെടുത്തവർക്ക് അതിനു വേണ്ട സൗകര്യങ്ങളും അവൻ നൽകിക്കൊണ്ടിരിക്കും എന്നാണ് ഈ വചനം കുറിക്കുന്നത്. നാമിതു വരെ പറഞ്ഞതിന്റെ ശാക്തീകരണം മാത്രമാണത്.

[സന്ദേഹം 11]
“എന്തിനു വേണ്ടി സൃഷ്ടിക്കപ്പെട്ടോ അത് സുഗമമാക്കപ്പെടും” എന്നതും “വിജയികളുടെ കർമം വിജയികൾക്കു സുഗമമാക്കപ്പെടും ” “പരാജിതരുടെ കർമം പരാജിതർക്കു സുഗമമാക്കപ്പെടും”എന്നതും ചേർത്തു വെച്ചാൽ വിജയികളെ സൽകർമത്തിനും പരാജിതരെ ദുഷ്കർമത്തിനും വേണ്ടി സൃഷ്ടിക്കപ്പെട്ടിരിക്കുകയാണെന്നു വരില്ലേ?

[നിവാരണം ]
മനുഷ്യരും ജിന്നുകളും സൽകർമം നിർവഹിക്കാൻ വേണ്ടി സൃഷ്ടിക്കപ്പെട്ടവരാണെന്നു ഖുർആനിൽ കാണാം. സൽകർമം ചെയ്യാൻ സൃഷ്ടക്കപ്പെട്ടവരിൽ ചിലരെ പറ്റി ദുഷ്കർമത്തിനു സൃഷ്ടിക്കപ്പെട്ടു എന്നു പറയൽ യുദ്ധത്തിൽ തോറ്റ പട്ടാളക്കാരെപ്പറ്റി ‘തോൽക്കാൻ വേണ്ടി നിയമിക്കപ്പെട്ടവർ’ എന്നു പറയുന്നതു പോലെയാണ്. തോൽക്കാൻ വേണ്ടി ആരും സൈന്യത്തിൽ നിയമിക്കപ്പെടുകയില്ല. പ്രത്യുത, തോൽവിയായിരുന്നു പരിണിതി എന്നാണതിന്റെ വിവക്ഷ.

[സന്ദേഹം 12]
ആദം നബി (അലൈഹിസ്സലാം) നെ കാണിച്ചു കൊടുക്കാൻ മൂസാ നബി   (അലൈഹിസ്സലാം) അല്ലാഹുവിനോട് അഭ്യർത്ഥിച്ചതിനെ തുടർന്ന് കൂടിക്കാഴ്ച്ചക്ക് അവസരമൊരുങ്ങിയപ്പോൾ പിതാവിനെ സാദരം ഏതാനും വാക്യങ്ങളിലൂടെ  അഭിവാദനം ചെയ്ത ശേഷം:
“അങ്ങ് ഞങ്ങളെ സ്വർഗത്തിൽ നിന്നും പുറത്താക്കിയല്ലോ” എന്ന്  മൂസാ നബി   (അലൈഹിസ്സലാം) ചോദിക്കുകയും അതിനോട്, “ എന്നെ സൃഷ്ടിക്കുന്നതിന് നാൽപതു വർഷം മുമ്പേ അല്ലാഹു രേഖപ്പെടുത്തിയ കാര്യത്തിന് എന്നെ താങ്കൾ കുറ്റപ്പെടുത്തുന്നുവോ” എന്ന് ആദം നബി   (അലൈഹിസ്സലാം) പ്രതികരിക്കുകയും ചെയ്തു “അങ്ങനെ, ആദം നബി   (അലൈഹിസ്സലാം) മൂസാ നബി  (അലൈഹിസ്സലാം) ന്യായത്താൽ മികച്ചു” എന്ന് ഹദീസിൽ കാണാം. തന്നിൽ നിന്നു സംഭവിച്ച തെറ്റ് വിധി വിശ്വാസത്തിലൂടെ ആദം നബി (അലൈഹിസ്സലാം) ന്യായീകരിക്കുകയായിരുന്നുവോ ?

[നിവാരണം ]
ആദം നബി (അലൈഹിസ്സലാം) യിൽ നിന്നും സംഭവിച്ച കനി ഭോജനം സൂക്ഷ്മ വിശകലനത്തിൽ തെറ്റല്ലെങ്കിലും അവർ അതൊരു തെറ്റു പോലെ കരുതുകയും അല്ലാഹുവിനോട് കരഞ്ഞു മാപിരക്കുകയും ചെയ്തതാണ്. എന്നിരിക്കെ, അതും പറഞ്ഞ് അവരെ അപമാനിക്കാൻ മൂസാ നബി   (അലൈഹിസ്സലാം) മുതിരുകയില്ല, അതു ന്യായീകരിച്ചു സംസാരിക്കാൻ ആദം നബി   (അലൈഹിസ്സലാം) തയ്യാറാവുകയുമില്ല.

മറിച്ച്, മൂസാ നബി (അലൈഹിസ്സലാം) പറയുന്നത് : അങ്ങു ചെയ്തത് തെറ്റല്ലെങ്കിൽ പോലും അതു കാരണം ഞങ്ങൾ, സ്വർഗ്ഗരാജ്യത്തിനു പകരം  ഭൂവാസമനുഭവിക്കേണ്ടി വന്നല്ലോ എന്നാണ്. ആദം നബി (അലൈഹിസ്സലാം) പറയുന്നത് ഇതാണ് :
അല്ലാഹു ആദ്യമേ നമുക്കു നിശ്ചയിച്ച ധർമം ഭൂമിയിലെ പ്രാതിനിധ്യമാണ്. കനി ഭോജനം ഉപരിപ്ലവമായ ഒരു കാരണം മാത്രമാണ്.

[സന്ദേഹം 13]
ഇമാം മുസ്‌ലിം ആഇഷ (റ) ൽ നിന്നും നിവേദനം ചെയ്ത ഒരു ഹദീസിൽ ഇങ്ങനെ കാണാം “അൻസ്വാരികളിൽപെട്ട ഒരു ബാലന്റെ ജനാസയിലേക്ക് (നിസ്കരത്തിന്) തങ്ങൾ ക്ഷണിക്കപ്പെട്ടു അപ്പൊ ഞാൻ പറഞ്ഞു : അല്ലാഹുവിന്റെ റസൂലേ ഈ കുട്ടിയുടെയൊരു ഭാഗ്യം ! സ്വർഗത്തിലെ കുരുവികളിൽപെട്ട ഒരു കുരുവിയല്ലോ ഇവൻ. തെറ്റു ചെയ്തിട്ടില്ല , അതിന് പ്രായമായിട്ടുമില്ല. തങ്ങൾ പറഞ്ഞു : പറയേണ്ടത് മറ്റൊന്നായിരിക്കെ...(ഇങ്ങനെ പറയുന്നോ)

ആഇഷാ..സ്വർഗത്തിന് വേണ്ടി നിവാസികളെ/ അനുയോജ്യരെ അല്ലാഹു സൃഷ്ടിച്ചു. അവർ തങ്ങളുടെ പിതാക്കളുടെ മുതുകുകളിലായിരിക്കെ അവരെ അതിന് വേണ്ടി അവൻ സൃഷ്ടിച്ചു. നരകത്തിന് വേണ്ടിയും നിവാസികളെ/ അനുയോജ്യരെ അവൻ സൃഷ്ടിച്ചു. അവർ തങ്ങളുടെ പിതാക്കളുടെ മുതുകുകളിലായിരിക്കെ അവരെ അതിന് വേണ്ടി അവൻ സൃഷ്ടിച്ചു”

തെറ്റൊന്നും ചെയ്യാത്ത കുഞ്ഞിന്റെ കാര്യം അനിശ്ചിതമാണെന്നും
സ്വർഗത്തിന് വേണ്ടി ചിലരെയും നരകത്തിന് വേണ്ടി മറ്റു ചിലരെയും സൃഷ്ടിച്ചുവെന്നും പറഞ്ഞാൽ, സ്വർഗ നരകങ്ങൾ തീരുമാനിച്ചത് വിശ്വാസ കർമങ്ങളെ അടിസ്ഥാനപ്പെടുത്തിയല്ലെന്ന് വരുന്നില്ലേ ?

[നിവാരണം]
എ. ഹദീസിലെ അനിശ്ചിതത്വം ഉടയോന്റെ ശാസനകൾ ബാധകമാകുന്ന പ്രായം തികഞ്ഞിട്ടില്ലാത്ത കുട്ടിയുടെ കാര്യത്തിലാണ്.  അനിശ്ചിതത്വം, സ്വർഗ പ്രവേശനത്തിന്റെ അഭാവത്തിൽ നരക പ്രവേശനം അനിവാര്യമാക്കുന്നില്ല. മറിച്ച്, സൽകർമ്മവും ദുഷ്കർമ്മവും അവരിൽനിന്നു സംഭവിക്കാത്തത് കൊണ്ട് സ്വർഗ്ഗവും നരകവും അല്ലാത്ത മറ്റൊരിടത്ത് അവർ പാർപ്പിക്കപ്പെടാം എന്നതാണ് മറു സാധ്യത. എന്നാൽ, അങ്ങനെയൊരു സാധ്യത കൃത്യമായ വിവരം കുട്ടികളുടെ കാര്യത്തിൽ അവതീർണമാവും മുമ്പായിരുന്നു.
മുസ്‌ലിംകളുടെ കുട്ടികൾ സ്വർഗസ്ഥരാണെന്ന കാര്യത്തിൽ ഗണ്യമായ ഭിന്നത മുസ്‌ലിം ലോകത്ത് ഇല്ലാതിരുന്നത് അത് കൊണ്ടാണ്. ഹദീസിൽ പരാമർശിക്കപ്പെട്ട കുഞ്ഞ് അൻസ്വാരി സ്വഹാബിയുടെ മകനായിരുന്നുവല്ലോ.

ബി. അവശ്യ സാധനങ്ങൾ വാങ്ങാൻ മാർക്കറ്റിലേക്കു പോയ ആളെ കോവിഡ് 19 ന്റെ കാലമായതു കാരണം പോലീസ് തല്ലിയോടിച്ചു. കിതച്ചു കൊണ്ട് വീട്ടിൽ തിരിച്ചെത്തിയ അയാൾ ഭാര്യയോട് : ഈ സമയം ഞാൻ പോയത് പോലീസിന്റെ തല്ലു വാങ്ങിക്കാൻ വേണ്ടിയാ.. പോക്ക് തല്ലിൽ കലാശിച്ചുവെന്നാണ് അയാൾ ഉദ്ദേശിച്ചത്. ‹വേണ്ടി›, ഈ അർത്ഥത്തിൽ പലപ്പോഴും പ്രയോഗിക്കപ്പടാറുണ്ട്. പിതാക്കളുടെ മുതുകുകളിലായിരിക്കെ (പുംബീജാവസ്ഥയിലായിരിക്കെ) അവരെ സ്വർഗ നരകങ്ങൾക്കു വേണ്ടി സൃഷ്ടിച്ചു എന്നതും ഇതേ പ്രയോഗമാണ്.

എന്നാൽ ഉപര്യുക്ത ഉദാഹരണത്തിൽ പോക്കിന്റെ പരിണിതി(തല്ല്) പോയ ശേഷമാണ് പോയവൻ അറിയുന്നത്. എന്നാൽ, മനുഷ്യന്റെ ആദിമ രൂപമായ ബീജത്തിന്റെ പരിണിതി സ്വർഗമാണോ നരകമാണോ എന്ന് സ്രഷ്ടാവിന് സൃഷ്ടിക്കുമ്പോൾ തന്നെ അറിയാം. കുട്ടികളല്ലാത്തവർ പ്രസ്തുത പരിണിതിയിൽ  എത്തിച്ചേരുന്നത് വിശ്വാസ കർമങ്ങൾ നിർവഹിക്കുന്നതു മൂലമാണെന്നു മാത്രം. അതു നാം മുമ്പ് തെളിയിച്ചതാണ്. ഹദീസിൽ അനുയോജ്യർ എന്ന അർത്ഥം വരുന്ന ‹അഹ്ൽ› പ്രയോഗിച്ചതും അത് കൊണ്ടാണ്. വിശ്വാസികളായ സൽകർമികൾ നരകത്തിനും അവിശ്വാസികൾ സ്വർഗത്തിനും അനുയോജ്യരല്ലല്ലോ.

സി. സ്വർഗ നരകങ്ങൾക്കും വേണ്ടി അവയ്ക്ക് അനുയോജ്യരായ ആളുകളെ സൃഷ്ടിക്കാനും, സ്വർഗത്തിന് / നരകത്തിന് അനുയോജ്യരാണ് തങ്ങളെന്ന് വിശ്വാസ കർമ്മ നിർവഹണത്തിലൂടെ അവർക്കു കൂടി ബോധ്യപ്പെടുമാറ് അവരെ സെലക്ട് ചെയ്യുവാനും തീരുമാനിച്ച അല്ലാഹുവിന്,  സത്യവിശ്വാസവും സൽകർമ്മവും ആരെല്ലാം  നിർവഹിക്കുമെന്നും അവിശ്വാസവും ദുഷ്കർമവും ആരെല്ലാം നിർവഹിക്കുമെന്നും ആദ്യമേ അറിയാം. ആ അറിവിന്റെ അടിസ്ഥാനത്തിൽ ഒന്നാം വിഭാഗത്തെ സ്വർഗത്തിന് വേണ്ടിയും രണ്ടാം വിഭാഗത്തിനെ നരകത്തിന് വേണ്ടിയുമാണ് അവൻ സൃഷ്ടിച്ചിട്ടുള്ളത്. ഇതൊരിക്കലും വിശ്വാസ കർമ സ്വാതന്ത്ര്യത്തിന് വിരുദ്ധമാവുന്നില്ലെന്നു വ്യക്തം. ഇതു ഗ്രഹിച്ചാൽ, ‹വേണ്ടി› യെ തനതായ അർത്ഥത്തിൽ നിന്നും മാറ്റിപ്രതിഷ്ഠിക്കേണ്ടി വരുന്നില്ല

[സന്ദേഹം 14]
എല്ലാ കാര്യങ്ങളും അല്ലാഹു നിശ്ചിയിച്ച് ഉറപ്പിച്ചിട്ടുണ്ടെങ്കിൽ പിന്നെ പ്രാർത്ഥന എന്തിനാണ് ?

[നിവാരണം ]
പ്രാപഞ്ചികമായ ഫലങ്ങൾ മാത്രമല്ല, അവയും കാരണങ്ങളും  തമ്മിലുള്ള [ബാഹ്യമാത്ര] ബന്ധവും അല്ലാഹു നിശ്ചിയിച്ചതു തന്നെയാണ്. ഇവിടെ ഫലം നിലവിൽ വരണമെന്നു മാത്രമല്ല. പ്രത്യുത, പ്രാർത്ഥനയെ തുടർന്ന് അതു നൽകണമെന്നു കൂടി അല്ലാഹു നിശ്ചയിച്ചിട്ടുണ്ടല്ലോ.

[സന്ദേഹം 15]
മനുഷ്യരുടെ ആയുസ്സ് മുമ്പേ തീരുമാനിച്ചതാണെങ്കിൽ ആയുസ്സ് കൂടാൻ എന്തിന് ദുആ ചെയ്യുന്നു ?

[നിവാരണം ]
ആയുസ് കൂടാൻ ദുആ ചെയ്യുകയെന്നാൽ, കൂടുതൽ ആയുസ്സ് കിട്ടാൻ / ദീർഘായുസ്സിന് ദുആ ചെയ്യുകയെന്നാണുദ്ദേശ്യം. ദീർഘായുസ്സിനുള്ള ദുആ / അപേക്ഷ അല്ലാഹു സ്വീകരിക്കലും ആദ്യമേ അവനത് നിശ്ചയിച്ചു വെക്കലും തമ്മിൽ സംഘട്ടനമില്ല. കാരണം : ദുആ നിർവഹിക്കപ്പെടുമെന്ന് ആദ്യമേ അറിഞ്ഞ അല്ലാഹുവിന്, ദുആ സ്വീകരിക്കണമെന്ന് മുമ്പേ തീരുമാനിക്കാമല്ലോ.

അബ്ദുൽ ജലീൽ സഅ്ദി രണ്ടത്താണി

തറാവീഹ് 11 കൊണ്ട് ഉമർ (റ) തമീമുദ്ദാരിയോടും, ഉബയ്യ്ബ്നു കഅ്ബിനോടും കൽപ്പിച്ചോص

https://m.facebook.com/story.php?story_fbid=2487454351471888&id=100006220419770
🔹________________________🔹
*തറാവീഹ് 11 കൊണ്ട് ഉമർ (റ)  തമീമുദ്ദാരിയോടും, ഉബയ്യ്ബ്നു കഅ്ബിനോടും കൽപ്പിച്ചോ ? മാലികി ഇമാമിന്റെ രിവായത്തും  യാഥാർത്ഥ്യവും ?*

✍🏻തറാവീഹ് 20 റക് അത്ത് എന്നത് സ്വഹാബത്തിന്റെ ഐക്യ ഖണ്ഡേനയോടെയുള്ള (ഇജ്മാഅ്) പ്രവൃത്തിയാണ് , എന്നാൽ ഇന്നത്തെ 11 വാദികൾ  ആയിഷ ബീവി (റ) യിൽ നിന്ന് ബുഖാരി ഇമാം കൊണ്ട് വരുന്ന 11 റക് അത്തിന്റെ  അഥവാ റമളാനിലും അല്ലാത്തപ്പോഴും നബി (സ്വ) യുടെ വിത്റ് നമസ്ക്കാരം  11 ൽ കൂടാറില്ലെന്ന് പഠിപ്പിക്കുന്ന റിപ്പോർട് തറാവീഹിന്ന് വേണ്ടി തെളിയിക്കാൻ കഴിയാതെ വന്നപ്പോൾ  പുതിയതിലേക്ക് ചാടിയതാണ് മാലികി ഇമാമിന്റെ മുവത്വയിലുള്ള 11 ന്റെ  റിപ്പോർടിലേക്ക് എന്താണ് യാഥാർത്ഥ്യം !

ഏതാണ് ആ റിപ്പോർടെന്ന് നോക്കാം

عن السائب بن يزيد أنه قال أمر عمر بن الخطاب أبي بن كعب وتميما الداري أن يقوما للناس بإحدى عشرة ركعة.(موطا: ٢٣٢)
"ഉമർ(റ) ഉബയ്യുബ്നു കഅബ്(റ) നോടും തമീമുദ്ദാരി(റ)യോടും പതിനൊന്നു നിസ്കരിക്കാൻ കൽപ്പിച്ചു". (മുവത്വഅ 232)
 
*മറുപടി :-*    തറാവീഹ്   ഇരുപത് റക് അത്തിൽ സ്വഹാബാകിറാം(റ) ഏകോപിച്ചുവെന്നതിനോട് *1 2 കാരണങ്ങളാൽ പ്രസ്തുത രിവായത്ത്  എതിരാവുന്നില്ല*🔽

(01) ഈ രിവായത്ത് ഇതേ റാവിമാരിൽ നിന്ന് അഥവാ മുഹമ്മദ് ബിൻ യൂസുഫ് (റ) വിൽ നിന്ന് അബ്ദു റസാഖ് (റ) അവിടത്തെ മുസ്വന്നഫിൽ രിവായത്ത് ചെയ്യുന്നതിൽ 21 റക് അത്ത്  إِحْدَى وَعِشْرِينَ എന്നാണുള്ളത് കൂടാതെശ് ഇതിന്റെ സനദ് ശക്തമാണെന്നും ഇമാമീങ്ങൾ അഭിപ്രായപ്പെടുന്നു.
٧٧٣٠ - عَنْ دَاوُدَ بْنِ قَيْسٍ، وَغَيْرِهِ، عَنْ مُحَمَّدِ بْنِ يُوسُفَ، عَنِ السَّائِبِ بْنِ يَزِيدَ، " أَنَّ عُمَرَ: جَمَعَ النَّاسَ فِي رَمَضَانَ عَلَى أُبَيِّ بْنِ كَعْبٍ، وَعَلَى تَمِيمٍ الدَّارِيِّ عَلَى إِحْدَى وَعِشْرِينَ رَكْعَةُ يَقْرَءُونَ بِالْمِئِينَ وَيَنْصَرِفُونَ عِنْدَ فُرُوعِ الْفَجْرِ "
(وهذا سند قوي)

(02) ഹാഫിള് ഇബ്നു ഹജർശ് അസ്ഖകലാനി(റ) ഫത് ഹുൽ ബാരിയിലും മുസ്വന്നഫ് അബ്ദു റസാഖ് (റ) റിപ്പോർട് ചെയ്യുന്നത്   21 റക് അത്താണെന്ന് പറയുന്നു
ورواه عبد الرزاق من وجه آخر عن محمد بن يوسف فقال : إحدى وعشرين ، وروى مالك من طريق يزيد بن خصيفة عن السائب بن يزيد عشرين ركعة ، وهذا محمول على غير الوتر (فتح الباري: ٢٩٣/٦)
"അബ്ദുർറസാഖ്(റ) മറ്റൊരു പരമ്പരയിലൂടെ മുഹമ്മദുബ്നു യൂസുഫി(റ) ൽ നിന്ന് അതുദ്ദരിചിട്ടുണ്ട്. അതിൽ ഇരുപത്തിയൊന്നു എന്നാണുള്ളത്. ഇമാം മാലിക്(റ) യസീദുബ്നഖസ്വീഫ് (റ) വഴിയായി സാഇബുബ്നുയസീദി(റ)ൽ നിന്ന് ഇരുപത് എന്ന് നിവേദനം ചെയ്തിട്ടുണ്ട്. വിത്റ് കൂടാതെയുള്ള എണ്ണമാണിത്. (ഫത്ഹുൽബാരി 6/293)"

(03) ബുഖാരിയുടെ മറ്റൊരു ഷറഹായ ഐനി ഇമാമിന്റെ ഉംദത്തുൽ ഖാരിയിലും പ്രസ്തുത മുസ്വന്നഫ് അബ്ദു റസാഖ് റിപ്പോർട് 21 റക് അത്താണെന്ന് കാണാം

ﺭﻭﻯ ﻋﺒﺪ اﻟﺮﺯاﻕ ﻓﻲ (اﻟﻤﺼﻨﻒ) ﻋﻦ ﺩاﻭﺩ ﺑﻦ ﻗﻴﺲ ﻭﻏﻴﺮﻩ ﻋﻦ ﻣﺤﻤﺪ ﺑﻦ ﻳﻮﺳﻒ (ﻋﻦ اﻟﺴﺎﺋﺐ ﺑﻦ ﻳﺰﻳﺪ: ﺃﻥ ﻋﻤﺮ ﺑﻦ اﻟﺨﻄﺎﺏ، ﺭﺿﻲ اﻟﻠﻪ ﺗﻌﺎﻟﻰ ﻋﻨﻪ، ﺟﻤﻊ اﻟﻨﺎﺱ ﻓﻲ ﺭﻣﻀﺎﻥ ﻋﻠﻰ ﺃﺑﻲ ﺑﻦ ﻛﻌﺐ، ﻭﻋﻠﻰ ﺗﻤﻴﻢ اﻟﺪاﺭﻱ ﻋﻠﻰ ﺇﺣﺪﻯ ﻭﻋﺸﺮﻳﻦ ﺭﻛﻌﺔ ﻳﻘﻮﻣﻮﻥ ﺑﺎﻟﻤﺌﻴﻦ ﻭﻳﻨﺼﺮﻓﻮﻥ ﻓﻲ ﺑﺰﻭﻍ اﻟﻔﺠﺮ، (ഉംദതുൽ ഖാരി 11/127)

 (04) മാലികി ഇമാമിന്റെ മുവത്വയുടെ ഷറഹ് കിതാബായ ഹിജ്റ 463 ൽ വഫാത്തായ ഹാഫിള്  ഇബ്നു അബ്ദുൽ ബറ് (റ) വിന്റെ  അത്തം ഹീദിലും ,  മറ്റൊരു ഗ്രന്ഥമായ "അൽഇസ്തിദ്കാറിൽ (2/68) ലും   പ്രസ്തുത രിവായത്ത് 2 1 റക് അത്താണെന്ന് പറയുന്നു

ﺫﻛﺮ ﻋﺒﺪ اﻟﺮﺯاﻕ ﻋﻦ ﺩاﻭﺩ ﺑﻦ ﻗﻴﺲ ﻭﻏﻴﺮﻩ ﻋﻦ ﻣﺤﻤﺪ ﺑﻦ ﻳﻮﺳﻒ ﻋﻦ اﻟﺴﺎﺋﺐ ﺑﻦ ﻳﺰﻳﺪ ﺃﻥ ﻋﻤﺮ ﺑﻦ اﻟﺨﻄﺎﺏ ﺟﻤﻊ اﻟﻨﺎﺱ ﻓﻲ ﺭﻣﻀﺎﻥ ﻋﻠﻰ ﺃﺑﻲ ﺑﻦ ﻛﻌﺐ ﻭﻋﻠﻰ ﺗﻤﻴﻢ اﻟﺪاﺭﻱ ﻋﻠﻰ ﺇﺣﺪﻯ ﻭﻋﺸﺮﻳﻦ ﺭﻛﻌﺔ ﻳﻘﺮﺅﻭﻥ ﺑﺎﻟﻤﺌﻴﻦ ﻭﻳﻨﺼﺮﻓﻮﻥ ﻓﻲ ﻓﺮﻭﻉ اﻟﻔﺠﺮ  (അത്തം ഹീദ് 8/113, അൽ ഇസ്തിദ്കാർ 2/68)

(05) ബുഖാരി , മുസ്ലിം (റ) വിന്റെ ഉസ്താദായ ഹാഫിള് അബൂബക്കർ ഇബ്നു അബീ ശൈബ (റ) വിന്റെ റിപ്പോർടിലും ഉമർ (റ) കൽപ്പിക്കുന്നത് 20 റക് അത്താണെന്ന് കാണാം
٧٦٨٢ - حَدَّثَنَا وَكِيعٌ، عَنْ مَالِكِ بْنِ أَنَسٍ، عَنْ يَحْيَى بْنِ سَعِيدٍ، «أَنَّ عُمَرَ بْنَ الْخَطَّابِ أَمَرَ رَجُلًا يُصَلِّي بِهِمْ عِشْرِينَ رَكْعَةً»(മുസ്വന്നഫ് ഇബ്നു അബീശൈബ)

(06) മുകളിൽ നൽകപ്പെട്ട മുഹദ്ദിസുകളും , ഇമാമീങ്ങളുമെല്ലാം ഉമർ (റ) കൽപ്പിച്ചത് 11 അല്ല  20 റക് അത്ത് ആണെന്ന് വ്യക്തമായി  അത് കൊണ്ടാണല്ലോ !  മാലികി മദ് ഹബുകാരനായ ഹാഫിള് ഇബ്നു അബ്ദുൽ ബറ് (റ) പ്രസ്തുത മുവത്വയിൽ വന്ന 11 ന്റെ റിപ്പോർടിനെ കുറിച്ച് പറയുന്നു
وقالَ ابْنُ عَبْدِ الْبَرِّ إِلَى رِوَايَةِ ثَلَاثٍ وَعِشْرِينَ بِالْوَتْرِ، وَأَنَّ رِوَايَةَ مالك فِي إِحْدَى عَشْرَةَ وَهْمٌ، وَقَالَ: إِنَّ غَيْرَ مالك يُخَالِفُهُ وَيَقُولُ: إِحْدَى وَعِشْرِينَ، قَالَ: وَلَا أَعْلَمُ أَحَدًا قَالَ فِي هَذَا الْحَدِيثِ: إِحْدَى عَشْرَةَ رَكْعَةً، غَيْرَ مالك،
"തറാവീഹ് വിത് റോട് കൂടി 23 റക് അത്താകുന്നു, 11 എന്ന രിവായത്ത് അത് വഹ്മ് ആകുന്നു , മാലികി ഇമാമിൽ നിന്നല്ലാതെ വേറെ ആരിൽ നിന്നും റിപ്പോർട്ട് ചെയ്യപ്പെട്ടതായി ഞാൻ അറിഞ്ഞിട്ടില്ല 11 എന്ന റിപ്പോർട്ട് അത് 11 ആണൊ 20 ആണൊ എന്നതിൽ ഖിലാഫ് ഉണ്ട്

(07) പ്രസ്തുത 11 ന്റെ രിവായത്തിനെ പറ്റി ഷറഹ് സുർഖാനിയിലും ഔജസുൽ മസാലികിലും വ്യക്തമാക്കുന്നത് നോക്കൂ

وقال ابن عبد البر : روى غير مالك في هذا الحديث أحد وعشرون وهو الصحيح ولا أعلم أحدا قال فيه إحدى عشرة إلا مالكا ، ويحتمل أن يكون ذلك أولا ثم خفف عنهم طول القيام ونقلهم إلى إحدى وعشرين إلا أن الأغلب عندي أن قوله : إحدى عشرة وهم(شرح الزرقاني: ٢٣٩/١، أوجز المسالك: ٣٠١/٢)
"മാലിക്(റ)അല്ലാത്തവർ ഈ ഹദീസിൽ ഇരുപത്തിയൊന്നാണ് പറഞ്ഞത്. ഈ ഹദീസിൽ ഇമാം മാലിക്(റ) അല്ലാതെ പതിനൊന്ന് പറഞ്ഞ ഒരാളെയും എനിക്കറിയില്ല. ആദ്യം പതിനൊന്നും പിന്നീട് ഇരുപത്തിയൊന്നും നിസ്കരിക്കാൻ സാധ്യത കാണുന്നുണ്ട്. എന്നാൽ എന്റെ മികച്ച നിഗമനം പതിനൊന്ന് വഹ് മാണെന്നാണ്." (സുർഖാനി 1/239, ഔജസുൽമസാലിക്  2/301)

(08) മാലികി ഇമാമിന്റെ മുവത്വയിൽ തന്നെ ഉമർ (റ) വിന്റെ കാലത്ത്  20 നിസ്ക്കരിച്ചു എന്ന  02 റിപ്പോർടുകൾ ഉദ്ധരിക്കുന്നു സ്വഹീഹായ ഈ രണ്ട് റിപ്പോർടിലും 20 എന്നാണുള്ളത് :-

ആദ്യം ഇരുപത്തിയൊന്നും പിന്നെ പതിനൊന്നും നിസ്കരിച്ചുവെന്നു വെക്കാൻ തരമില്ല. കാരണം അന്നുമുതൽ ഇന്നുവരെ മക്കയിലും മദീനയിലും മറ്റു നാടുകളിലും നടന്നു വരുന്ന ചര്യ മറിച്ചാണല്ലോ.
കാരണം ഉമർ (റ) വിന്റെ കാലത്ത് അഥവാ ഹിജ്റ 14 ലാണ് ഉബയ്യ് ബ്നു കഹ്ബ് (റ) വിന്റെ നേതൃത്വത്തിൽ 20 റക് അത്ത് ഒറ്റ ജമാ അത്തായി നിസ്ക്കാരം നടക്കുന്നതെന്ന് ചരിത്രത്തിൽ കാണാൻ പറ്റും ഉമർ (റ) വിന്റെ കാലത്ത് നടന്നത് 20 തന്നെയാണെന്ന്  വളരെ വ്യക്തമായി മാലികി ഇമാം മുവത്വയിൽ ഉദ്ധരിക്കുന്നു

عن يزيد بن رومان أنه قال : كان الناس يقومون في زمان عمر بن الخطاب في رمضان بثلاث وعشرين ركعة(موطا: ٢٣٣)
യസീദുബ്നുറൂമാൻ(റ) പറയുന്നു: ഉമറുബ്നുൽഖത്ത്വാബ് (റ)ന്റെ കാലത്ത് റമളാനിൽ ജനങ്ങൾ ഇരുപത്തിമൂന്ന് റക്അത്ത് നിസ്കരിക്കുമായിരുന്നു. (മുവത്വഅ 233)

ഇനി യസീദ് ബ്നു ഖുസൈഫയിൽ നിന്ന് ഇമാം മാലിക് (റ) 20 റക് അത്ത് റിപ്പോർട് ചെയ്യുന്നു എന്ന് ഇമാമീങ്ങൾ എടുത്തുദ്ധരിക്കുന്നത് കാണാം

وروى مالك من طريق يزيد بن خصيفة عن السائب بن يزيد عشرين ركعة ഫത് ഹുൽ ബാരി 2/293

ﻭﻓﻲ اﻟﻤﻮﻃﺄ ﻣﻦ ﻃﺮﻳﻖ ﻳﺰﻳﺪ ﺑﻦ ﺧﺼﻴﻔﺔ ﻋﻦ اﻟﺴﺎﺋﺐ ﺑﻦ ﻳﺰﻳﺪ ﺃﻧﻬﺎ ﻋﺸﺮﻭﻥ ﺭﻛﻌﺔ    നൈലുൽ ഔത്വാർ 3/65

(09)  ഉബയ്യുബ്നുകഅബും(റ) തമീമുദ്ദാരി(റ)യും ഊഴം വെച്ച് നിസ്കരിച്ചതുമാകാം പ്രസ്തുത ഹദീസിലെ വിഷയം. മുവത്വയുടെ വ്യാഖ്യാന ഗ്രന്ഥമായ ഔജസുൽമസാലികിലും   പറയുന്നുണ്ട് :

ويحتمل أن رواية إحدى وعشرين باعتبار مجموع ما صلياه، وإحدي عشرة باعتبار مجموع ما صلياه، وإحدي عشرة باعتبار كل واحد منهما، فكان يصلي كل واحد منهما عشرا عشرا، والواحد الوتر، يصلي مرة هاذا، ومرة هذا،فيصح النسبة إليهما معا، وعلى هذا لا يحتاج إلى وهم أحد، ولايخالف سائر الروايات الواردة، فى الباب(أوجز المسالك، ٣٠٣/٢)
"ഉബയ്യുബ്നുകഅബ്(റ), തമീമുദ്ദാരി(റ) എന്നിവര് നിസ്കരിച്ചതിന്റെ ആകെയുള്ള എണ്ണമാകാം ഇരുപത്തിയൊന്നു. പതിനൊന്ന് ഓരോരുത്തരും നിസ്കരിച്ചതിനെ എണ്ണവും അപ്പോൾ രണ്ടിൽ ഓരോരുത്തരും ഇമാമായി പത്തുവീതം റക്അത്തുകൾ നിസ്കരിക്കും. വിത്റ് ചിലപ്പോൾ ഉബയ്യും(റ) ചിലപ്പോൾ തമീമും(റ) നിസ്കരിക്കും.അതിനാൽ രണ്ടാളിലേക്ക് ചേർത്തിയും അതിനെ പറയാവുന്നതാണ്. ഇതനുസരിച്ച് ഇത് വഹ് മാണെന്ന്  പറയേണ്ടുന്ന ആവശ്യമില്ല. ഇവ്വിഷയകമായി വന്ന മറ്റു രിവായത്തുകളോട് ഈ ഹദീസ് എതിരാകുന്നുമില്ല" (ഓജസുൽമസാലിക് 2/303)

(10) - മുവത്വയിലെ ഈ  11 ന്റെ റിപ്പോർട് ഉദ്ധരിക്കുന്നത് മുഹമ്മദ് ബിൻ യൂസുഫ് എന്ന റാവിയിൽ നിന്നാണ്  ഇദ്ദേഹത്തിൽ നിന്നും ഇഹ്ദാ അശറയല്ല ഇഹ്ദാ വ  ഇശ് രീന  21 ആണ് റിപ്പോർട് വന്നതെന്നും പ്രസ്തുത സനദ് ഖവിയ്യാണെന്നും മുകളിൽ പറഞ്ഞ് കഴിഞ്ഞു,  എന്നാൽ ഇതേ മുഹമ്മദ് ബിൻ യൂസുഫിൽ നിന്ന് തന്നെ 13 റക് അത്താണെന്ന മറ്റൊരു റിപ്പോർടും കാണാം  അപ്പോൾ  ഒരേ സംഭവം പറയുന്നിടത്ത് വ്യത്യസ്ത്ഥ എണ്ണം വന്നു (11, 21, 13)  അപ്പോൾ ഉസൂലുൽ ഹദീസ് പ്രകാരം ഇദ്ദേഹത്തിൽ നിന്ന് ഇള്തിറാബ് വന്ന് കഴിഞ്ഞു അതിനാൽ ഈ 03 റിപ്പോർടും സ്വീകാര്യ യോഗ്യമല്ല അതിനാൽ അതേ മുവത്വയിൽ തന്നെ യസീദ് ബിൻ ഖുസൈഫയിൽ നിന്ന് സാഇബ് ബിൻ യസീദ് (റ) പറയുന്ന സ്വഹീഹായ പരമ്പരയോടെ ഉദ്ധരിക്കുന്ന 20 റക് അത്തിന്റെ റിപ്പോർടും , യസീദ് ബ്നു റൂമാനിൽ നിന്ന് റിപ്പോർട് ചെയ്യുന്ന 20 ന്റെ റിപ്പോർടും മാത്രമേ തെളിവിനായി എടുക്കാൻ സാധിക്കുകയുള്ളൂ !.

(11) - ബുഖാരി ഇമാം ആയിഷാ (റ) വിൽ നിന്നുള്ള 11 ന്റെ ഹദീസ് ഉദ്ധരിക്കുന്നതും ഇതെ ഇമാം മാലിക് (റ) വിൽ നിന്നാണ് എന്നാൽ മാലികി ഇമാമിന്റെ സ്വന്തം കിതാബിൽ പോലും തറാവീഹ് എണ്ണം ചുരുക്കാൻ അനുവാദം കൊടുക്കുന്നില്ല എന്നിട്ട് വേണ്ടെ മാലികി ഇമാം 11 റക് അത്ത് തറാവീഹാണെന്ന് വാദിക്കാനും നമസ്ക്കരിക്കാനും ???

*ഇമാം മാലിക് (റ) ന്റെ  സ്വന്തം കിതാബായ മുദവ്വന; യിൽ നിന്നും;*

{ قَالَ مَالِكٌ: بَعَثَ إلَيَّ الْأَمِيرُ وَأَرَادَ أَنْ يُنْقِصَ مِنْ قِيَامِ رَمَضَانَ الَّذِي كَانَ يَقُومُهُ النَّاسُ بِالْمَدِينَةِ، قَالَ ابْنُ الْقَاسِمِ: وَهُوَ تِسْعَةٌ وَثَلَاثُونَ رَكْعَةً بِالْوِتْرِ سِتٌّ وَثَلَاثُونَ رَكْعَةً وَالْوِتْرُ ثَلَاثٌ، قَالَ مَالِكٌ: فَنَهَيْته أَنْ يُنْقِصَ مِنْ ذَلِكَ شَيْئًا، وَقُلْتُ لَهُ: هَذَا مَا أَدْرَكْتُ النَّاسَ عَلَيْهِ وَهَذَا الْأَمْرُ الْقَدِيمُ الَّذِي لَمْ تَزَلْ النَّاسُ عَلَيْهِ.}

ഇമാം മാലിക് (റ) പറയുന്നു: മദീനയിലെ ഭരണാധികാരി, അന്ന് മദീനയില്‍ നമസ്കരിച്ചു പോന്നിരുന്ന ഖിയാമു-റമദാന്‍ അഥവാ തറാവീഹ് ചുരുക്കാന്‍ അനുവാദം ചോദിച്ചുകൊണ്ട് എന്റെا അടുക്കലേക്കു ആളെ അയച്ചു – അവിടെ ഇരുപതു വർഷത്തെ ശിഷ്യനായ ഇബ്നു ഖാസിം (റ) പറയുന്നു: അത് 39 റക്അത്താണ് അതില്‍ മൂന്ന് വിതുറും – (തറാവീഹ് 20 + മദീനക്കാർ മക്കക്കാർ തർവീഹാതിൽ ത്വവാഫ് ചെയ്തതിന്ന് ബദലായി നാല് തർവീഹാത്തിൽ നമസ്ക്കരിച്ചിരുന്ന സുന്നത്ത് നമസ്ക്കാരം 16 റക് അത്ത് + 03 വിത്റ് = 39) ഇമാം മാലിക് തുടർന്നു  “ആ നിസ്കരിച്ച് പോന്നതില്‍ നിന്നും ഒന്നുംതന്നെ കുറയ്ക്കുന്നതില്‍ നിന്നും ഞാന്‍ വിരോധിച്ചു, ഞാന്‍ അദ്ദേഹത്തോട് (വന്ന വ്യക്തിയോടു) പറഞ്ഞു; ഇത് ഞാന്‍ ജനങ്ങളില്‍ സാക്ഷിയായി പണ്ടുമുതലേ കണ്ടുവരുന്ന കാര്യമാണ്” ( അല്‍-മുദവ്വന 1/287).

(12) മാലികി മദ് ഹബിലെ പണ്ഡിതരും തറാവീഹ് 20 എന്ന് തന്നെയെന്ന് പഠിപ്പിക്കുന്നു

മാലികി മദ് ഹബിലെ പ്രഷസ്ത പണ്ഡിതനായ ഇമാം  ദർദീർ(റ) എഴുതുന്നു: 
والتراويح وهي عشرون ركعة بعد صلواة العشاء، يسلم من كل ركعتين(أقرب المسالك لمذهب الإمام مالك: ١٣٦/١)

"തറാവീഹ് ഇശാഇന് ശേഷം ഇരുപത് റക്അത്താണ്. എല്ലാ ഈരണ്ടു റക്അത്തിലും സലാം വീട്ടണം.(അഖ്റബുൽ മസാലിക് ലി മദ്ഹബിൽ  ഇമാം മാലിക് 1/136)

മാലികീ മദ്ഹബിലെ മറ്റൊരു പ്രമുഖ പണ്ഡിതനാണ്  അല്ലാമ ഇമാം  സ്വാവി(റ) എഴുതുന്നു:

(التراويح) برمضان(وهي عشرون ركعة) بعد صلوة العشاء، يسلم من كل ركعتين غير الشفع والوتر.(حاشية الصوي على الشرح الصغير: ١٧٧/٢)
തറാവീഹ് ഇശാഇന് ശേഷം ഇരുപത് റക്അത്താണ്. എല്ലാ ഈരണ്ടു റക്അത്തിലും സലാം വീട്ടണം.(ഹഷിയാത്തു സ്സ്വാവി 2/177) 

ദർദീർ(റ) വീണ്ടും എഴുതുന്നു:

وهي ( ثلاث وعشرون ) ركعة بالشفع والوتر كما كان عليه العمل ( ثم جعلت ) في زمن عمر بن عبد العزيز ( ستا وثلاثين ) بغير الشفع والوتر لكن الذي جرى عليه العمل سلفا وخلفا الأول(الشرح الكبير: ٣١٥/١)
"തറാവീഹ് വിത്റടക്കം 23 റക്അത്താണ്. അതനുസരിച്ചായിരുന്നു പ്രവർത്തനമുണ്ടായിരുന്നത്. പിന്നീട് ഉമറുബ്നു അബ്ദിൽ അസീസ് (റ) ന്റെ കാലത്ത് വിത്ർ കൂടാതെ അത് മുപ്പത്താറാക്കി. (20 തറാവീഹ് + നാല് തർവീഹാത്തിലെ 4 റക് അത് സുന്നത്ത് നിസ്ക്കാരം - 16 = 36)  പക്ഷെ സലഫും ഖലഫും അനുവർത്തിച്ചുവരുന്നത് ആദ്യം പറഞ്ഞതനുസരിച്ചാണ്. (അശ്ശർഹുൽകബീർ 1/315)
_______________
ഇമാം മാലിക്(റ) മുവത്വയിൽ രേഖപ്പെടുത്തിയ പ്രസ്തുത പതിനൊന്നിന്റെ ഹദീസുമായി ബന്ധപ്പെട്ട് മുകളിൽ വിശദീകരിച്ച 12 ഓളം സാധ്യതകൾ നിലനിൽക്കുന്നതിനാൽ തറാവീഹ് എട്ടിന് പ്രമാണമായി അതിനെ കാണിക്കാൻ പറ്റില്ല. മുസ്ലിം ലോകത്തിന്റെ ഇടമുറിയാതെ വന്ന ചര്യയും വിശേഷിച്ച് മാലികീ മദ്ഹബ് തന്നെയും അതിനെതിരെയായതിനാലുമാകുന്നു👍🏻👍🏻

    *✍🏻സിദ്ധീഖുൽ മിസ്ബാഹ്*
      *8891 786 787*
‌      *11/05/2020*
💜_____________________

മദ്ഹബിന് വിരുദ്ധമായി ഒരു ഹദീസ് കണ്ടാൽ

  *മദ്ഹബ് സ്വീകരിക്കൽ* -* ഇസ്ലാമിക ആദര്‍ശ പഠനത്തിന് ഇസ്ലാമിക് ഗ്ലോബല്‍ വോയ്സ് ബ്ലോഗ് ഉപയോഗപ്പെടുത്തുക*  https://islamicglobalvoice.blogspot....