Saturday, November 9, 2019

നബിദിനാഘോഷവും പ്രമാണവും ഉസൂലില്ലാത്ത വഹ്ഹാബി ഖണ്ഡനവും*

മുജാഹിദ്/മൗദൂദി പ്രസ്ഥാനങ്ങൾ പിഴച്ചതാണ്..
കാരണം NO:46
====================
sidheeque sha✍✍
====================
*നബിദിനാഘോഷവും പ്രമാണവും ഉസൂലില്ലാത്ത വഹ്ഹാബി ഖണ്ഡനവും*
============================
ഖുർആനിലും ഹദീസിലും ഇജ്മാ
ഇലും ഖണ്ഡിതമായി നിയമം പറയാത്ത വിഷയത്തിലാണ് അർഹതയുള്ള ഇമാമീങ്ങൾ ഇജ്തിഹാദ്‌ ചെയ്യുക.
അർഹതയുള്ളവരെ ഇജ്തിഹാദ് ചെയ്യാൻ പഠിപ്പിച്ചത് നബിതങ്ങളാണ്.അങ്ങിനെ ഇജ്തിഹാദ്‌ ചെയ്ത് ലഭിക്കുന്ന വിധിയായാണ് ഖിയാസ്..
ഖിയാസ് ഇസ്ലാമിലെ പ്രമാണങ്ങളിൽ പെട്ട ഒരു പ്രമാണമാണ്.എന്ന് മാത്രമല്ല ഖിയാസ് ചെയ്ത് വിധി കണ്ടെത്തുന്ന ആ കർമ്മം ഇസ്ലാമിനകത്ത് തന്നെയാണ്. അത് ചെയ്യാൻ പഠിപ്പിച്ചത് മുത്ത് റസൂലാണ് എന്നതാണതിന് കാരണം.

ഇവിടെയാണ് നബിദിനാഘോഷം ഇസ്ലാമികമാണോ എന്ന ചോദ്യത്തിന് പ്രസക്തി.
നബിദിനാഘോഷം എന്നത് ഇസ്ലാമിക പ്രമാണത്തിലെ നാലാം പ്രമാണമായ ഖിയാസ് കൊണ്ട് സ്ഥിരപ്പെടുന്നതാണ്.അത് അസ്ഖലാനി ഇമാം വളരെ ഭംഗിയായി നിർവഹിച്ചു.ഇത്തരത്തിൽ നിർവഹിച്ച് നമ്മെ പഠിപ്പിച്ച ആ കർമ്മം ഇസ്ലാമിനകത്ത് തന്നെയാണ്.അതുകൊണ്ടാണ് വിവരമുള്ള ഇമാമീങ്ങൾ അതിനെ പുണ്യമുള്ള കർമ്മമായി പഠിപ്പിച്ചതും പ്രവർത്തിച്ചതും.
ഇനി ഇതിനെ ഖണ്ഡിക്കാൻ വേണ്ടി വഹാബികൾ കൊണ്ടുവരുന്ന ഖണ്ഡങ്ങൾ എന്തൊക്കെയാണെന്ന് നോക്കാം..
ഒന്നാമതായി അത് സ്വഹാബത്തിനും മൂന്ന് നൂറ്റാണ്ടുകാർക്കും അറിയില്ലായിരുന്നോ എന്നതാണ്..
അത് വിവരമില്ലാത്ത ജാഹിലുകളുടെ ചോദ്യമാണ്.എന്തുകൊണ്ടെന്നാൽ നബിയുടെയും സ്വഹാബത്തിന്റെയും കാലത്തില്ലാത്ത ഒരു പ്രത്യേക കർമ്മത്തിനുള്ള നിയമമാണ് ഇജ്തിഹാദിലൂടെ കണ്ടെത്തുന്നത്.അപ്പോൾ പിന്നെ ആ ഇജ്തിഹാദ്‌ ചെയ്യപ്പെട്ട കാര്യം നബിയും സ്വഹാബത്തും അറിഞ്ഞില്ലേ എന്ന ചോദ്യം തന്നെ അപ്രസക്തമാണ്. യോഗ്യതയുള്ളവർ ഇജ്തിഹാദ്‌ ചെയ്ത് കണ്ടെത്തിയ നിയമത്തെ പൊളിക്കാനുള്ള ഖണ്ഡനമല്ല അത്.

ഇനി അടുത്ത ചോദ്യം: നാല് ഇമാമീങ്ങൾക്കും അറിയില്ലായിരുന്നോ എന്നാണ്.

അതിനും ഉള്ള മറുപടി ഇത് തന്നെ,പഠിക്കാനാഗ്രഹിക്കുന്നവർക്ക് അതിന്റെ കൂടെ ഒന്നുകൂടി ചേർക്കാം.
ഈ ഇജ്തിഹാദിന് വേണ്ട ഉസൂലുകൾ പഠിപ്പിച്ചത് ഈ പറയപ്പെട്ട നാല് ഇമാമീങ്ങളാണ്.അപ്പോൾ പിന്നെ അവർ പഠിപ്പിച്ച ഉസൂലിൽ നിന്ന് കൊണ്ട് യോഗ്യതയുള്ളവർ ഇജ്തിഹാദ്‌ ചെയ്ത് എത്തിയ നിലപാടുകൾ ഇവരുടെയും നിലപാട് തന്നെയാണ്.അത് അവർ ചെയ്തോ ഇല്ലയോ എന്ന വഹ്ഹാബീ ചോദ്യം കൊണ്ട് അത് അവരുടെ നിലപാടല്ലാതാകില്ല..

ചുരുക്കി പറഞ്ഞാൽ ഖിയാസ് ചെയ്ത് സ്ഥിരപ്പെടുത്തിയ ഒരു കർമ്മത്തെ എതിർക്കാൻ നബിചെയ്തോ സ്വഹാബത്ത് ചെയ്തോ മൂന്ന് നൂറ്റാണ്ടുകാർ ചെയ്തോ എന്നിത്യാദി ചോദ്യങ്ങൾ ബുദ്ദിശൂന്യവും അര്ഥശൂന്യവുമാണ്..
ഇനി വേണമെങ്കിൽ ഇതിനെയൊക്കെ ഖണ്ഡിക്കാൻ ഒരു വഴി ഞങ്ങള് തന്നെ പറഞ്ഞു തരാം..
അത് വേറൊന്നുമല്ല,
ഖിയാസ് കൊണ്ട് സ്ഥിരപ്പെടുന്ന കർമ്മം നമുക്ക് ഇന്ന് പ്രവർത്തിക്കണമെങ്കിൽ നബിയും സ്വഹാബത്തും മൂന്ന് നൂറ്റാണ്ടുകാരും അങ്ങിനെ തന്നെ ചെയ്തതായി കാണണം എന്നൊരു നിയമം ഇസ്ലാമിൽ ഉണ്ടെന്ന് തെളിവ് സഹിതം തെളിയിച്ചാൽ മാത്രം മതി..അതേ ഇനി വഹ്ഹാബികൾക്ക് വഴിയുള്ളൂ..വഹ്ഹാബികൾ ആ വഴിക്കൊന്ന് തപ്പി നോക്ക്..ഞങ്ങളിവിടെയൊക്കെ തന്നെയുണ്ട്..
https://m.facebook.com/groups/458734191231403?view=permalink&id=790562258048593

No comments:

Post a Comment

മദ്ഹബിന് വിരുദ്ധമായി ഒരു ഹദീസ് കണ്ടാൽ

  *മദ്ഹബ് സ്വീകരിക്കൽ* -* ഇസ്ലാമിക ആദര്‍ശ പഠനത്തിന് ഇസ്ലാമിക് ഗ്ലോബല്‍ വോയ്സ് ബ്ലോഗ് ഉപയോഗപ്പെടുത്തുക*  https://islamicglobalvoice.blogspot....