Sunday, February 24, 2019

ഖുർആൻ പരിഭാഷ അമുസ്ലിമിന്റെ കയ്യിൽ



അഹ്ലുസ്സുന്നയുടെ ആദർശ പഠനത്തിന്  ഇസ്ലാമിക് ഗ്ലോബൽ വോയ്സ് ബ്ലോഗ് ഉപയോഗപ്പെടുത്തുക

https://islamicglobalvoice.blogspot.in/?m=0

📚🔎___________________🔍📚
*സുന്നീ ആദർശ വിജ്ഞാനം വിരൽ തുമ്പിൽ* 👆👆🔎



ഖുർആൻ പരിഭാഷ അമുസ്ലിമിന്റെ കയ്യിൽ
************************************************************************************
ഖുർആൻ പരിഭാഷ അമുസ്ലിംകളുടെ കയ്യിൽ കൊടുക്കാമോ ? എന്ന ചോദ്യത്തിന് കൊടുക്കാൻ പാടുള്ളതല്ല. മുസ്ലിംകൾ തന്നെ വുസു ഉണ്ടെങ്കിൽ മാത്രമെ എടുക്കാൻ പറ്റുകയുള്ളൂ എന്ന് സുന്നീ വോയ്സ് പുസ്തകം 8 ലക്കം 47 ൽ ഉത്തരം കൊടുത്തതായി കണ്ടു.നുസ് റത്തും വോയ്സിനെ പോലെ അമുസ്ലിംകൾക്ക് കൊടുക്കാൻ പാടുള്ളതല്ലെന്ന്  തന്നെ പറയുമോ? അങ്ങിനെയെങ്കിൽ ഖുർആൻ പരിഭാഷ ഖുർആനാണെന്ന് പറയേണ്ടിവരില്ലേ ?

ഉത്തരം: ഇന്ന് പ്രചാരത്തിലുള്ള ഖുർആൻ പരിഭാഷകൾ അമുസ്ലിമിന് കൊടുക്കാൻ പാടുള്ളതല്ലെന്ന് തന്നെ നുസ് റത്തും പറയും. പക്ഷേ അത് കൊണ്ട് പരിഭാഷ ഖുർആൻ ആണെന്ന് വരുന്നില്ല. കാരണം ഖുർആൻ പരിഭാഷകളിൽ ഖുർആൻ ഉള്ളത് കൊണ്ടുതന്നെ. അത് അമുസ്ലിംകൾക്ക്  കൊടുക്കാവതല്ലെന്ന് പറയാം. വ്യാഖ്യാനത്തിന്റെയോ മറ്റ് ഉലൂമുകളുടെയോ കൂട്ടത്തിൽ അൽപമെങ്കിലും ഖുർആൻ ഉണ്ടെങ്കിൽ അതും അമുസ്ലിംകൾക്ക് നൽകാവതല്ലെന്ന് തുഹ്ഫ 4-230 ൽ പ്രസ്താവിച്ചിട്ടുണ്ട് .
ഫതാവാ നുസ് റത്തുൽ അനാം ഭാഗം 5, ചോദ്യം:818
*************************

No comments:

Post a Comment

വിത്റ് ബാക്കി നിസ്കരിക്കൽ

 വിത്റ് ബാക്കി നിസ്കരിക്കൽ ചോദ്യം :  വിത്റ് മൂന്ന് റക്അത്ത് നിസ്കരിച്ച യാൾ ബാക്കി വിത്റ് നിസ്കരിച്ച് പതിനൊന്ന് ആക്കണമെന്ന് ഉദ്ധേശിച്ചാൽ അനുവ...