Sunday, February 24, 2019

ബീജനിക്ഷേപം വിധിയില്ലേ?

*******


അഹ്ലുസ്സുന്നയുടെ ആദർശ പഠനത്തിന്  ഇസ്ലാമിക് ഗ്ലോബൽ വോയ്സ് ബ്ലോഗ് ഉപയോഗപ്പെടുത്തുക

https://islamicglobalvoice.blogspot.in/?m=0

📚🔎___________________🔍📚
*സുന്നീ ആദർശ വിജ്ഞാനം വിരൽ തുമ്പിൽ* 👆👆🔎


*****************************************************************************
ബീജനിക്ഷേപം വിധിയില്ലേ?

************************************************************************************
പ്രശ്നം :' ഭർത്താവിന് സന്താനോല്പാദന ശേഷിയില്ലെന്ന് വിദഗ്ധ പരിശോധനയിലൂടെ ബോധ്യമായാൽ ഭാര്യയിൽ അന്യ പുരുഷന്മാരുടെ ബീജം നിക്ഷേപിച്ച് ഗർഭധാരണം നടത്താമോ ?
      ഈ പ്രശ്നം പരിശുദ്ധ ഖുർആനിലോ പ്രവാചക ചര്യയിലോ പൂർവ്വകാല പണ്ഡിതാഭിപ്രായങ്ങളിലോ കാണുക സാധ്യമല്ല. അതിനാൽ ഖണ്ഡിതമായ വിധി നല്കാനും പ്രയാസം നേരിടും'  പുസ്തകം: വൈവാഹിക ജീവിതം ഇസ്ലാമിക വീക്ഷണത്തിൽ. പേജ്: 274. By :ശൈഖ് മുഹമ്മദ് കാരക്കുന്ന്.
 നമ്മുടെ ഇമാമുകൾ ഈ പ്രശ്നം കൈകാര്യം ചെയ്തിട്ടില്ലേ ? ഇതിൻറെ വിധിയെന്ത്?
ഉത്തരം: നമ്മുടെ ഇമാമുകൾ ഇതും ഇതിലപ്പുറവും വിഷയങ്ങളെല്ലാം കൈകാര്യം ചെയ്തിട്ടുണ്ട്. വിശകലനം ചെയ്ത് വിധി വ്യക്തമാക്കിയിട്ടുണ്ട്. ഒരു സ്ത്രീ തൻറെ ഭർത്താവിൻറെ ബീജം അഥവാ ശുക്ളം ഹലാലായ വിധം തന്നിൽ നിക്ഷേപിക്കുന്നതും അതിനാൽ ഗർഭം ധരിക്കുന്നതും പ്രസവിക്കുന്നതും അനുവദനീയമാണെന്നതു പോലെ ഇതര പുരുഷന്മാരുടെ ബീജം അകത്താക്കുന്നതും നിക്ഷേപിക്കുന്നതും നിയമ വിരുദ്ധമാണെന്നും നിഷിദ്ധമാണെന്നും ഇമാമുകൾ വ്യക്തമാക്കിയിട്ടുണ്ട്. ഉദാ: തുഹ്ഫ 8- 231.  

  ഖുർആനിൽ നിന്നും സുന്നത്തിൽ നിന്നും കഠിനപ്രയത്നത്തിലൂടെ കണ്ടെത്തിയവരാണിതു പ്രസ്താവിക്കുന്നത്. പ്രശ്നത്തിലുന്നയിച്ച ഗ്രന്ഥത്തിൽ വ്യക്തമാക്കിയതു പോലെ ബീജ നിക്ഷേപത്തിൻറെ വിധി പരിശുദ്ധ ഖുർആനിലോ പ്രവാചക ചര്യയിലോ നമുക്ക് കാണുക സാധ്യമല്ല. ഇവിടെയാണു ഗവേഷണ യോഗ്യനായ ഒരു പണ്ഡിതൻറെയും ഗവേഷണത്തിൻറെയും പ്രസക്തി. ഈ യോഗ്യത ഗ്രന്ഥകാരനടക്കം ഇല്ലാത്തതു കൊണ്ടാണ് ഇതു കാണുവാൻ സാധിക്കാത്തത്. അതിനാൽ പൂർവ്വകാല പണ്ഡിതാഭിപ്രായങ്ങളിൽ ഈ വിഷയം കാണുവാൻ സാധിക്കും. അതും സാധ്യമല്ലെന്ന് ഗ്രന്ഥകാരൻ വിധിച്ചു കളഞ്ഞതു തൻറെ പരിചയക്കുറവു കൊണ്ടാകാം.

✒മൗലാനാ നജീബ് മൗലവിയുടെ പ്രശ്നോത്തരം. ഭാഗം:2, പേ: 87,88✒
**********************************************************************************

No comments:

Post a Comment

ദൈവവിശ്വാസ പരിണാമങ്ങൾ 20` *അൽമനാർ;* *വ്യാഖ്യാന നിഷേധവും* *വ്യാഖ്യാനവും*

 https://www.facebook.com/share/p/17xbTRfNok/ 1️⃣6️⃣7️⃣ മുജാഹിദ് പ്രസ്ഥാനം  ഒരു സമഗ്ര പഠനം  ✍️aslam saquafi payyoli  ➖➖➖➖➖➖➖➖➖➖➖ `ദൈവവിശ്വാസ...