അഹ്ലുസ്സുന്നയുടെ ആദർശ പഠനത്തിന് ഇസ്ലാമിക് ഗ്ലോബൽ വോയ്സ് ബ്ലോഗ് ഉപയോഗപ്പെടുത്തുക
https://islamicglobalvoice.blogspot.in/?m=0
📚🔎___________________🔍📚
*സുന്നീ ആദർശ വിജ്ഞാനം വിരൽ തുമ്പിൽ* 👆👆🔎

ചോദ്യം : നാം ചെറുപ്പം മുതലേ പഠിച്ചു വന്നതും മൗലിദ് കിതാബുകളിലും മറ്റും കാണുന്നതും ആയ നബി ജനനത്തോടനുബന്ധിച്ചുണ്ടായ അത്ഭുതങ്ങളിലെ സാവാ തടാകം വറ്റി എന്ന വിഷയത്തെ പറ്റി വഹ്ഹാബികളുടെ അല്‍ ഇസ്ലാഹില്‍ (ആഗസ്റ്റ് ലക്കം) സാലത്തൂര്‍ അബൂബക്കര്‍ ഫൈസിയുടെ ' തടാകം വറ്റിയതും അനുഗ്രഹമോ?' എന്ന കുറിപ്പാണ് എന്റെ സംശയത്തിനുള്ള കാരണം.
അങ്ങനെ ഒരു സംഭവം തഫ്സീറിലോ ഹദീസിലോ ചരിത്ര ഗ്രന്ഥങ്ങളിലോ ഇല്ലെന്നും മൗലിദുകളില്‍ മാത്രം സ്ഥലം പിടിച്ച നുണക്കഥ ആണെന്നും പറഞ്ഞു കൊണ്ട് ഇനി അങ്ങനെ സംഭവിച്ചിരുന്നു എങ്കില്‍ തന്നെ മനുഷ്യ, പക്ഷി, മൃഗങ്ങള്‍ തുടങ്ങിയ ജീവജാലങ്ങള്‍ക്കും വൃക്ഷങ്ങള്‍ക്കും ഒക്കെ ആവശ്യമായ ഒരു ജലാശയം വറ്റുക മൂലം ഈ ജീവികള്‍ അപകടത്തില്‍ പെട്ട ഒരു മഹാ ദുരന്തത്തെ ലോകാനുഗ്രഹിയായ നബി (സ്വ) യുടെ ജനനവും ആയി ബന്ധിപ്പിക്കുമ്പോള്‍ അത് റസൂലുല്ലാ(സ്വ)നെ ഇകഴ്ത്തുക അല്ലെ?.നിരപരാധികള്‍ ആയ ജീവികളെ നബി ജനന കാരണമായി ശിക്ഷിക്കാന്‍ പടച്ചവന്‍ ഇത്ര ക്രൂരന്‍ ആണോ? തുടങ്ങിയ ചോദ്യങ്ങള്‍ ആണ് ഫൈസി ഉന്നയിക്കുന്നത്.
ഇത് വായിച്ചപ്പോ സ്വാഭാവികമായും ചില സംശയങ്ങള്‍ ഉണ്ടായി.സാവാ എന്നാ പേരില്‍ ഒരു തടാകം ഉണ്ടായിരുന്നോ? ഉണ്ടെങ്കില്‍ എവിടെ? ഏതു സ്ഥലത്ത്? അതിനു പരിസരത് ജനങ്ങള്‍ താമസിക്കുകയും തോട്ടങ്ങള്‍ ഉണ്ടാക്കുകയും ചെയ്തിരുന്നോ? പിന്നീട് നബി(സ്വ) ജനന വേളയില്‍ അതിന്റെ വെള്ളം വറ്റിയതാണോ? ആണെങ്കില്‍ ശേഷമുള്ള കാലങ്ങളില്‍ അത് നിറഞ്ഞോ? അല്ല ഇന്നും അതേ സ്ഥിതിയില്‍ നില നില്‍ക്കുന്നോ? ഇതിനുള്ള നിവാരണം ബുല്‍ബുല്‍ നല്‍കും എന്ന് പ്രതീക്ഷിക്കുന്നു ( കെ.എ മിഖ്ദാദ് - മംഗലാപുരം)
നിവാരണം: ഇതേ പംക്തിയില്‍ മുമ്പ് വ്യക്തമാക്കിയിട്ടുള്ളത് പോലെ നബി(സ്വ)യുടെ തിരുപ്പിറവിയുടെ നാളിലും രാത്രിയിലും പല അത്ഭുത സംഭവങ്ങളും നടന്നിട്ടുള്ളത് ചരിത്ര പ്രസിദ്ധമാണ്. ഇസ്ലാമിക ചരിത്ര ഗ്രന്ഥങ്ങളിലെല്ലാം അത്തരം സംഭവങ്ങള്‍ രേഖപ്പെട്ടു കിടക്കുന്നുണ്ട്. അമുസ്ലിം ചരിത്രകാരന്മാര്‍ ആകട്ടെ ഇതൊന്നും സ്ഥിരീകരിക്കാന്‍ സാധ്യതയും ഇല്ലല്ലോ. അവരുടെ ചരിത്രാന്വേഷണത്തില്‍ ഇത്തരം സംഭവങ്ങള്‍ സംബന്ധിച്ച വിവരം ലഭിച്ചാല്‍ തന്നെ അവ യാദൃശ്ചികമായി ഉണ്ടായ ചില സംഭവങ്ങള്‍ എന്നതില്‍ ഉപരി നബി (സ്വ) തങ്ങളുടെ ജനനവുമായി അവരതിനെ ബന്ധപ്പെടുത്താന്‍ ഇടയില്ല. ചരിത്രത്തെ ചോദ്യം ചെയ്യുന്നതും അതിലെ ഓരോ സംഭവങ്ങള്‍ക്കും അനിഷേധ്യ പ്രമാണങ്ങള്‍ തന്നെ ലഭിക്കണം എന്ന് ശാഠ്യം പിടിക്കുന്നതും ഗുരുതരമായ ഭവിഷ്യത്തുകള്‍ സൃഷ്ടിച്ചേക്കാന്‍ ഇടയുണ്ട്. ചരിത്ര അവബോധം ഉള്ളവര്‍ അങ്ങനെ ചെയ്യുകയില്ല തന്നെ.
എന്നാല്‍ മൗലിദ് കര്‍മ്മത്തോടുള്ള വിരോധം എല്ലാ മൗലിദ് ഗ്രന്ധങ്ങളോടും അത് രചിക്കുകയും വായിക്കുകയും ചെയ്യുന്ന എല്ലാവരോടും ഉള്ള അരിഷമായി തീര്‍ന്ന ചിലര്‍ മൗലിദ് ഗ്രന്ഥങ്ങളില്‍ ഉള്ള എല്ലാ ചരിത്ര സംഭവങ്ങളെയും നിഷേധിക്കുവാനും കെട്ട് കഥകള്‍ എന്ന് മുദ്ര അടിക്കുവാനും ധൃഷ്ടര്‍ ആയിരിക്കുകയാണ്. ഇതിന്റെ ഭാഗമാണു താങ്കളുടെ സംശയത്തില്‍ ഉന്നയിച്ച വഹ്ഹാബീ പ്രസിദ്ധീകരണത്തിലെ നിഷേധവും. വിവരം കെട്ട ചിലര്‍ എന്തെങ്കിലും സ്വാര്‍ത്ഥ ലാഭങ്ങള്‍ക്ക് വേണ്ടി പുതുതായി വഹ്ഹാബിസത്തില്‍ ചേക്കേറാന്‍ ഇടയായാല്‍ അവരുടെ നിഷേധവും പരിഹാസവും എല്ലാ അതിരുകളും ഭേദിക്കുന്ന തരത്തില്‍ ആയിരിക്കും. പുതിയ താവളത്തില്‍ തങ്ങളുടെ വിശ്വാസ്യത ഉറപ്പിക്കാന്‍ ഇത് ആവശ്യമാണെന്ന് അവര്‍ക്ക് തോന്നുന്നതാണ് കാരണം.
തിരു ജനന വേളയില്‍ പഴയ പേര്‍ഷ്യന്‍ പ്രദേശത്ത് അസാധാരണമായ പല ദൃഷ്ടാന്തങ്ങളും വെളിപ്പെട്ടത് അനിഷേധ്യമാണ്. നബി (സ്വ) തങ്ങളുടെ ദീനിനെ അല്ലാഹു ശക്തിപ്പെടുത്തുമ്പോള്‍ അന്നത്തെ ലോക ഭരണത്തിന്റെ സാരഥ്യം വഹിച്ചിരുന്ന പേര്‍ഷ്യന്‍ - റോമന്‍ സാമ്രാജ്യത്വ ശക്തികള്‍ തകര്‍ന്നടിയും എന്നതിന്റെ സൂചന ആയിരുന്നു അവ. കടുത്ത ബഹുദൈവ വിശ്വാസികളും അഗ്നി പൂജകരും ആയിരുന്ന പേര്‍ഷ്യക്കാര്‍ വസിച്ചിരുന്ന മണ്ണിലാണ് അവരെ നടുക്കി കളഞ്ഞ പലതും സംഭവിച്ചത്. ഇരുപത്തി രണ്ടു പടിപ്പുരകള്‍ ഉണ്ടായിരുന്ന കിസ്രാ യുടെ കൊട്ടാരത്തിന് വിള്ളല്‍ ഉണ്ടാകുകയും പതിനാലു പടിപ്പുരകള്‍ ഒന്നിച്ചു തകര്‍ന്നു വീഴുകയും ചെയ്തത് ചരിത്ര പ്രസിദ്ധമാണ്. അന്നത്തെ പേര്‍ഷ്യന്‍ ചക്രവര്‍ത്തി അനൂ ശര്‍വാന്‍ ഇതിന്റെ നിമിത്തങ്ങളെ അന്വേഷിച്ചു പണ്ഡി തന്മാരെയും ജ്യോത്സ്യന്മാരെയും മറ്റും വിളിച്ചു കൂട്ടുകയും ഇനി പതിനാലു ചക്രവര്‍ത്തിമാര്‍ മാത്രം മാറി മാറി ഭരണ സാരഥ്യം വഹിക്കുന്നതിനു പുറകില്‍ പേര്‍ഷ്യന്‍ ഭരണകൂടം തന്നെ തൂത്തെറിയപ്പെടും എന്നാണു ഇതിന്റെ സൂചന എന്ന് വ്യാഖ്യാനം ലഭിക്കുകയും അത് പോലെ സംഭവിക്കുകയും ചെയ്തത് പേര്‍ഷ്യയുടെ ഭരണ ചരിത്രം പഠിക്കുന്ന ഏവര്‍ക്കും ബോധ്യപ്പെടുന്ന പരമാർത്ഥമാണ്.
ഇത് പോലൊരു സംഭവം ആണ് സാവ : പ്രദേശത്തെ ഭീമാകാരമായ തടാകം ഒരിറ്റു ജലം ഇല്ലാതെ വറ്റി വരണ്ടുവെന്നത്. അന്നത്തെ പേര്‍ഷ്യയുടെ - ഇന്നത്തെ ഇറാന്റെ - ഭൂമിയില്‍ ഹമദാന്റെയും ഖുമ്മിന്റെയും ഇടയ്ക്കായിരുന്നു ഈ തടാകം. നല്ല നീളവും വീതിയുമുള്ള ഒരു വലിയ തടാകം ആയിരുന്നു അത്. ഈ തടാകത്തിനു ചുറ്റും ചര്‍ച്ചുകളും ആരാധനാലയങ്ങളും ഉണ്ടായിരുന്നു. ഇതാണ് ഒരു രാത്രിയില്‍ വറ്റി വരണ്ടത്.!ശേഷം അതില്‍ വെള്ളം ഉണ്ടായിട്ടില്ല. ഈ തടാകം നിന്നിരുന്ന സ്ഥലം അടക്കമാണ് പിന്നീട് 'സാവ' എന്ന പേരില്‍ വലിയ പട്ടണം നിര്‍മിക്കപ്പെട്ടത്. ഇറാനിലെ തെക്ക് പടിഞ്ഞാറന്‍ ഭാഗത്ത് പ്രസിദ്ധമായ നഗരമാണ് ഹമദാന്‍. ഇറാന്റെ തലസ്ഥാന നഗരിയായ ടെഹ്റാന്റെ തെക്ക് കിഴക്കന്‍ ഭാഗത്തെ പുരാതന നഗരമാണ് റയ്യ്. ഈ രണ്ടു നഗരങ്ങള്‍ക്കും ഇടയിലാണ് സാവാ പട്ടണം സ്ഥിതി ചെയ്യുന്നത്. റയ്യിനും സാവയ്ക്കുമിടയില്‍ ഉദ്ദേശം 170 കിലോ മീറ്റര്‍ ദൂരമുണ്ട്.(താരീഖുല്‍ ഖമീസ് 1 -227 ), (ഹാശിയതുല്‍ ബാജൂരി - ശര്‍ഹുല്‍ അസ്ഹരി പേജ് 36 എന്നിവ നോക്കുക ).
നബി(സ്വ) തങ്ങളുടെ ജനന കാലത്ത് ശാമില്‍ പ്രസിദ്ധരായ രണ്ടു ജ്യോത്സ്യന്മാര്‍ ഉണ്ടായിരുന്നു. സത്വീഹും ശഖ്‌ഖ്‌ഉം .ഇവരുടെ അത്യത്ഭുതകരമായ പല പ്രവചനങ്ങളും അവയുടെ പുലര്‍ച്ചയും ചരിത്രത്തില്‍ സുദീര്‍ഘമായി വിവരിക്കപ്പെട്ടിട്ടുണ്ട്. നൂറ്റാണ്ടുകളോളം ജീവിച്ച ഇവര്‍ രണ്ടു പേരും നബി (സ്വ) തങ്ങളുടെ ജനനത്തെക്കുറിച്ചും ആഗമനത്തെക്കുറിച്ചും പ്രവചിച്ചിരുന്നു. തിരുജനന വേളയില്‍ പേര്‍ഷ്യയില്‍ വെളിപ്പെട്ട അസാധാരണ സംഭവങ്ങളുടെ നിജസ്ഥിതി അറിയാന്‍ ചക്രവര്‍ത്തി പറഞ്ഞയച്ച ദൂതന്മാരോട് ഇവര്‍ ഇരുവരും ഒരേ വിധം പ്രതികരിച്ചത് ചരിത്ര ഗ്രന്ഥങ്ങള്‍ ഉദ്ധരിച്ചിട്ടുണ്ട്. ഇരുവരുടെ പ്രവചനത്തിലും സാവയിലെ തടാകം വറ്റുന്ന കാര്യം പരാമര്‍ശിച്ചിട്ടുണ്ട്.ഹാഫിള് ഇബ്നു അസാക്കിര്‍ (റ), ഹാഫിള് ഖറാഇതീ(റ) എന്നീ ഹദീസ് പണ്ഡിതന്മാര്‍ ഇത് നിവേദനം ചെയ്തിട്ടുണ്ട്. പ്രസിദ്ധ ചരിത്ര പണ്ഡിതനായ അല്ലാമ ഇബ്നു കസീര്‍(റ) തന്റെ അല്‍ ബിദായ വന്നിഹായയിലും( 2 -347 -351) ഈ സംഭവങ്ങള്‍ എല്ലാം ഉദ്ധരിച്ചിട്ടുണ്ട്. ഇതെല്ലാം അടിസ്ഥാനം ആക്കിയാണ് നബി (സ്വ) തങ്ങളുടെ ജനന സമയത്ത് നടന്ന അത്ഭുത സംഭവങ്ങള്‍ മൗലിദ് ഗ്രന്ഥങ്ങളിലും അഹ്ലുസ്സുന്നത്തിന്റെ ചരിത്ര പുസ്തകങ്ങളിലും എല്ലാം രേഖപ്പെടുത്തിയിട്ടുള്ളത്. സംശയതിലുദ്ധരിച്ച വഹ്ഹാബികള്‍ ഈ ചരിത്ര ഗ്രന്ഥങ്ങള്‍ ഒന്നും വായിച്ചു കാണില്ല. നിഷേധിക്കാന്‍ വായനയുടെ ആവശ്യം ഇല്ലല്ലോ. വായ മാത്രം മതി.
ആദ്, സമൂദ് വിഭാവങ്ങളും ഫിര്‍ഔന്‍ - ഹാമാന്‍ - കാറൂന്‍ പ്രഭ്രുതികളും ലൂത്ത് നബി(അ)യുടെ ജനതയും നശിപ്പിക്കപ്പട്ടപ്പോള്‍ അവര്‍ക്കും ആ പ്രദേശങ്ങളിലെ നൂറു നൂറായിരം ജീവ ജാലങ്ങള്‍ക്കും സംഭവിച്ച ദുരിതങ്ങളേയും നാശ നഷ്ടങ്ങളെയും റഹ്മാനായ (തുല്യത ഇല്ലാത്ത അനുഗ്രഹ ദാതാവ്) അല്ലാഹുവിന്റെ പ്രവര്‍ത്തിയായി നീതീകരിക്കാന്‍ കഴിയില്ലേ? തീര്‍ച്ചയായും കഴിയും. എങ്കില്‍ അഗ്നി പൂജ കൊണ്ട് അല്ലാഹുവിനെ ധിക്കരിച്ചും നന്ദി കെട്ടും ഇതര ജീവ ജാലങ്ങള്‍ അടക്കമുള്ള സൃഷ്ടികള്‍ക്ക് ഉണ്ടായിരിക്കാവുന്ന കഷ്ട നഷ്ടങ്ങളെ ലോകാനുഗ്രഹിയായ നബി (സ്വ) യോടും അപ്രകാരം ബന്ധപ്പെടുത്തി നീതീകരിക്കാവുന്നതാണല്ലോ. സുനാമി പോലുള്ള ദുരന്തങ്ങളില്‍ നിരപരാധികളായ ജീവികളെ ശിക്ഷിക്കുകയും കൊന്നൊടുക്കുകയും ചെയ്ത പടച്ചവന്‍ ക്രൂരന്‍ അല്ലെങ്കില്‍ സാവ: തടാകം അസാധാരണമായി വറ്റിച്ച പടച്ചവനും തീര്‍ച്ചയായും ക്രൂരന്‍ അല്ല.! അല്ലാഹുവിനെയും അവന്റെ ഗുണങ്ങളെയും പ്രവർത്തികളെയും സംബന്ധിച്ച ശരിയായ ഈമാന്‍ ഇത്തരം വഹ്ഹാബീ ഫൈസിമാര്‍ക്കും അവരുടെ പ്രചാരകര്‍ക്കും ഇല്ലാത്തതാണ് ഇങ്ങനെയൊക്കെ പ്രശ്നം ഉന്നയിക്കാന്‍ കാരണം.
_മൗലാനാ നജീബ് ഉസ്താദിന്റെ നിവാരണം പംക്തി - ബുൽബുൽ മാസിക_

No comments:
Post a Comment