Monday, October 15, 2018

സ്ത്രീ പള്ളി നിസ്കാരത്തിന് വീടാണ് ഉത്തമം എന്ന ഹദീസ് ദുർബലമാക്കുന്ന ഒഹാബി

അഹ്ലുസ്സുന്നയുടെ ആദർശ പഠനത്തിന്  ഇസ്ലാമിക് ഗ്ലോബൽ വോയ്സ് ബ്ലോഗ്    ഉപയോഗപ്പെടുത്തുക*

https://islamicglobalvoice.blogspot.in/?m=0

📚🔎___________________🔍📚

സ്ത്രീ പള്ളി പ്രവേശനം
..........


സ്ത്രീകൾക്ക്   നിസ്കാരത്തിന് വീടാണ് ഉത്തമം എന്ന ഹദീസ് ദുർബലമാക്കുന്ന
ഒഹാബി പുരോഹിതന്റെ ദുർബലത വിവരിക്കുന്ന ലേഖനം
................................


ഒരു ഒഹാബി പുരോഹിതൻ എഴുതുന്നത് കാണുക.


സ്ത്രീകളെ പള്ളിയില്‍ നിന്ന് തടയാന്‍ വേണ്ടി അവരെ തെറ്റിദ്ധരിപ്പിച്ചുകൊണ്ട് ഉസ്താദുമാര്‍ പ്രചരിപ്പിക്കാറുള്ള ഒരു ഹദീസാണ് സ്ത്രീകള്‍ക്ക് വീടാണ് ഉത്തമം എന്ന ഹദീസ്.

മറുപടി :


ആരാണ് തെറ്റിദ്ധരിപ്പിക്കുന്നത് എന്ന് ഈ ലേഖനം മുഴുവനും വയിച്ചാൽ മനസ്സിലാവും 

അത് കളവ് മൽസരത്തിൽ സോപ്പും പെട്ടി സമ്മാനം വാങ്ങിയവർ തന്നെയാണ്.

........................

ഒഹാബി പുരോഹിതൻ എഴുതുന്നു.



ഈ ഹദീസിന്‍റെ സ്വീകാര്യതയെപറ്റിയുള്ള പണ്ഡിതന്മാരുടെ അഭിപ്രായങ്ങള്‍ നമുക്കൊന്ന് പരിശോധിക്കാം.

മറുപടി :

അതെ പരിശോധിക്കണം
...........................................

പുരോഹിതൻ എഴുതുന്നു.

സ്ത്രീകളെ പള്ളി വിലക്കാനായി പറയാറുള്ള
വീടാണ് ഉത്തമം എന്ന ഹദീസിന്‍റെ സ്വീകാര്യതയെ പറ്റി പണ്ഡിതന്മാര്‍ എന്ത് പറയുന്നു?

“ ഹബീബ് ബ്നു അബീസാബിത് , ഇബ്‌നു ഉമര്‍ (റ) നെ തൊട്ട് നിവേദനം :
 നബി (ﷺ)  പറഞ്ഞു:
 നിങ്ങളുടെ സ്ത്രീകളെ പള്ളിയില്‍ നിന്ന് നിങ്ങള്‍ തടയരുത്, അവര്‍ക്ക് വീടാണുത്തമം”

(അബൂദാവൂദ്)


ഈ ഹദീസിന്‍റെ പരമ്പര പോലും ദുര്‍ബലമായതാണ്.

മറുപടി :

അത് ദുർബലമാണന്ന് ഇന്ന് വരെ ഒരു പണ്ഡിതനും പറഞ്ഞത് തെളിയിക്കാൻ ഒരു ഒഹാബി മുജ മത പുരോഹിതനാ സാധ്യമല്ല.
 ലോക ഹദീസ് പണ്ഡിതൻമാർ എല്ലാവരും അത് സ്വഹീഹാണന്ന് പറത്തത് താഴെ വരുന്നുണ്ട്.

മുഹദ്ധിസുൽ ഉലമാ ഇമാം നവവി (റ)
ബുഖാരിയുടെ നിബന്ധന ഒത്ത സ്വഹീഹാണന്ന് പറഞ്ഞിട്ടുണ്ട്.
അത് ശേഷം വരും

................................

ഒഹാബി പുരോഹിതൻ എഴുതുന്നു.


ഇതിന്‍റെ സര്‍വ പരമ്പരകളും ഹബീബുബ്‌നു സാബിത് ' അന്‍ ' എന്ന് പറഞ്ഞാണ് ഉദ്ധരിക്കുന്നത്. ഇതിന് ഹദീസ് നിദാന ശാസ്ത്രത്തില്‍ ‘ അന്‍ അനത്ത് ’ എന്നാണ് പറയുക. ഹബീബ്‌നു അബീ സാബിത് എന്ന വ്യക്തി , ഇബ്നു ഉമര്‍ (റ) നെ  നേരിട്ട് കാണുകയോ അദ്ദേഹത്തില്‍ നിന്ന് വല്ലതും കേള്‍ക്കുകയോ ചെയ്ത വ്യക്തിയല്ല. താന്‍ നേരിട്ട് കേള്‍ക്കാത്തത് കേട്ടിട്ടുണ്ട് എന്ന് വരുത്തുന്ന വ്യക്തിയാണ് ഹബീബ്‌നു അബീ സാബിത് എന്ന് ഇബ്‌നു ഖുസൈമ, ഇബ്‌നു ഹിബ്ബാന്‍ പോലെയുള്ള പ്രഗത്ഭരായ ഹദീസ് പണ്ഡിതന്മാര്‍ എല്ലാം തന്നെ  പറയുന്നു.

(തഹ്ദീബ് 1:185)


മറുപടി :

തഹ്ദിബിന്റെ പേരിൽ പച്ചകളവാണ് ഒഹാബി പുരോഹിതൻ തട്ടി വിട്ടിരിക്കുന്നത്.

മൗലവി പറഞ്ഞത് പോലെ ഹബീബ്‌നു അബീ സാബിത്  , ഇബ്നു ഉമര്‍ (റ) നെ  നേരിട്ട് കാണുകയോ അദ്ദേഹത്തില്‍ നിന്ന് വല്ലതും കേള്‍ക്കുകയോ ചെയ്ത വ്യക്തിയല്ല ". എന്ന് തഹ് ദീബിൽ പറഞ്ഞത് തെളിയിക്കാൻ ഒരു ഒഹാബി പുരോഹിതനും സാധ്യമല്ല.

കിതാബിന്റെ പേജ് നമ്പർ നൽകി കൊണ്ട് അറബി വാചകം നൽകാതെ
ഇത്രയും വലിയ കളവ് തട്ടി വിട്ടിട്ടും , ഒഹാബി പുരോഹിതന്മാർ കളവ് പറയാറില്ല എന്ന് സംശയിക്കുന്നവർ നിഷ്പക്ഷമായി ചിന്തിക്കുക.

ഇവർ മതഗ്രന്ഥങ്ങളിൽ തിരുമറി നടത്തുന്നതിൽ ജൂതന്മാരെ പോലും തോൽപിച്ചിരിക്കുന്നു.


ഇമാം ഹാഫിള് ഇബ്നു ഹജർ(റ)  തഹ് ദീബിൽ പറയുന്ന മുഴുവൻ വാചകവും ഇവിടെ പോസ്റ്റികൊണ്ട് നമുക്ക് ചിന്തിക്കാം.

സുന്നികൾ യഥാർത്ഥ സത്യത്തിൽ നിലകൊള്ളുന്നത് കൊണ്ട് ഒരു കിതാബും മറച്ച് വെക്കേണ്ട ആവശ്യം ഇല്ല.


 ശൈഖുൽ ഇസ്ലാം ഹാഫിള് ഇബ്ൻ ഹജർ( റ ) പറയട്ടെ ,


السة حبيب بن أبي ثابت قيس بن دينار ويقال قيس بن هند وقيل إن اسم أبي ثابت هند الأسدي مولاهم أبو يحيى الكوفي روى عن بن عمر وابن عباس وأنس بن مالك وزيد بن أرقم وأبي الطفيل وإبراهيم بن سعد بن أبي وقاص ونافع بن جبير بن مطعم ومجاهد وعطاء وطاوس وسعيد بن جبير وأبي صالح السمان وزيد بن وهب وعطاء بن يسار وميمون بن أبي شبيب وأبي المطوس وثعلبة بن يزيد الحماني وخلق ومن أقرانه عن ذر بن عبد الله الهمداني وعبدة بن أبي لبابة وعمارة بن عمير ومحمد بن علي بن عبد الله بن عباس وغيرهم وأرسل عن أم سلمة وحكيم بن حزام وروى عن عروة بن الزبير حديث المستحاضة وجزم الثوري أنه لم يسمع منه وإنما هو عروة المزني آخر وكذا تبع الثوري أبو داود والدارقطني وجماعة روى عنه الأعمش وأبو إسحاق الشيباني وحصين بن عبد الرحمن وزيد بن أبي أنيسة والثوري وشعبة والمسعودي وابن جريج وأبو بكر بن عياش ومسعر ومطرف بن طريف وأبو الزبير وغيره من أقرانه وعطاء بن أبي رباح وهو شيخه وجماعة قال البخاري عن علي بن المديني له نحو مائتي حديث

 وقال أبو بكر بن عياش كان هؤلاء الثلاثة أصحاب الفتيا حبيب بن أبي ثابت والحكم وحماد

وقال العجلي كوفي تابعي ثقة

 وقال بن معين والنسائي ثقة وقال بن أبي مريم عن بن معين ثقة حجة قيل له ثبت قال نعم إنما روى حديثين قال أظن يحيى يريد منكرين حديث المستحاضة تصلي وإن قطر الدم على الحصير وحديث القبلة للصائم وقال أبو زرعة لم يسمع من أم سلمة وقال أبو حاتم صدوق ثقة ولم يسمع حديث المستحاضة من عروة وقال الترمذي عن البخاري لم يسمع من عروة بن الزبير شيئا قال أبو بكر بن عياش وغيره مات سنة 119 وقيل غير ذلك قلت وقال بن أبي حاتم في كتاب المراسيل عن أبيه أهل الحديث اتفقوا على ذلك يعني على عدم سماعه منه قال واتفاقهم على شيء يكون حجة
وقال بن حبان في الثقات كان مدلسا
وقال العقيلي غمزه بن عون وقال القطان له غير حديث عن عطاء لا يتابع عليه وليست بمحفوظة وقال الأزدي روى بن عون تكلم فيه وهو خطأ من قائله إنما قال بن عون حدثنا حبيب وهو أعور قال الأزدي وحبيب ثقة صدوق

 وقال الآجري عن أبي داود ليس لحبيب عن عاصم بن ضمرة شيء يصح وقال بن عدي هو أشهر وأكثر حديثا من أن أحتاج أذكر من حديثه شيئا وقد حدث عنه الأئمة وهو ثقة حجة كما قال بن معين

وقال العجلي كان ثقة ثبتا في الحديث سمع من بن عمر غير شيء ومن بن عباس وكان فقيه البدن وكان مفتي الكوفة قبل الحكم وحماد

وذكره أبو جعفر الطبري في طبقات الفقهاء وكان ذا فقه وعلم

وقال بن خزيمة في صحيحه كان مدلسا وقد سمع من بن عمر وقال بن جعفر النحاس كان يقول إذا حدثني رجل عنك بحديث ثم حدثت به عنك كنت صادقا ونقل العقيلي عن القطان قال حديثه عن عطاء ليس بمحفوظ قال العقيلي وله عن عطاء أحاديث لا يتابع عليها منها حديث عائشة لا تسبحي عنه( تهذيب١/١٨٥)

ബഹുമാന പെട്ട ഹബീബുനു അബീ സാബിത്   (റ) എന്നവർ

ابن عمر وابن عباس وأنس بن مالك وزيد بن أرقم وأبي الطفيل وإبراهيم بن سعد بن أبي وقاص ونافع بن جبير بن مطعم ومجاهد وعطاء وطاوس وسعيد بن جبير وأبي صالح السمان وزيد بن وهب وعطاء بن يسار وميمون بن أبي شبيب وأبي المطوس وثعلبة بن يزيد الحماني وخلق ومن أقرانه عن ذر بن عبد الله الهمداني وعبدة بن أبي لبابة وعمارة بن عمير ومحمد بن علي بن عبد الله بن عباس وغيرهم

തുടങ്ങി ധാരാളം സ്വഹാബികളടക്കമുള്ളവരിൽ നിന്നു റിപ്പോർട്ട് ചെയ്തിട്ടുണ്ട്.

وقال أبو بكر بن عياش كان هؤلاء الثلاثة أصحاب الفتيا حبيب بن أبي ثابت والحكم وحماد
അബുബകർ ബ്നു ഇയാശ് പറയുന്നു.
 ഈ മൂന്ന് പേർ
ഫത്വയുടെ പണ്ഡിതർ ആയിരുന്നു.

ഹബീബുബനു അബീ സാബിത് ഹകം ഹമ്മാദ്

അൽ അജലി പറയുന്നു. അദ്ധേഹം വിശ്വസ്തനാണ് താബിഇയ്യാണ് '

ഇബ്നു മുഈനും (റ)നസാഇയും (റ)പറയുന്നു --അദ്ധേഹം വിശ്വസ്തനാണ്

ഇബ്നു അബീ മയമി ( റ ) പറയുന്നു.

ഇബ്നു ഈന് പറഞ്ഞു   

അദ്ധേഹം വിശ്വസ്തനാണ് ഹുജ്ജത്താണ്:
സ്തിരതയുള്ളവരാണ് അബൂ ഹാതിം പറയുന്നു വിശ്വസ്തരും സത്യസന്തനുമാണ് '

ബുഖാരി ഇമാം പറയുന്നു: 
അദ്ധേഹം ഉർവയിൽ നിന്നും കേട്ടിട്ടില്ല
 അസ്ദി ( റ )പറയുന്നു: അദ്ധേഹം
വിശ്വസ്തരും സത്യസന്തനുമാണ് '

ഇബ്നു അദിയ്യ് റ പറയുന്നു :ഇമാമുകൾ അവരിൽ നിന്ന് ഹദീസ് സ്വീകരിച്ചു.
വിശ്വസ്തനും ഹുജജത്തുമാണ് -
അത് ഇബ്നു മുഈനും പറഞ്ഞിട്ടുണ്ട്

 അൽ അജലി (റ)പറയുന്നു :
ഹദീസിൽ വിശ്വസ്തരും സ്തിരതയുള്ളവരുമാണ്
ഇബ്നു ഉമർ(റ)ൽ നിന്നും പലതവണ ഹദീസ് കേട്ടിട്ടുണ്ട് .
ഇബ്നു അബ്ബാസിൽ ( റ )നിന്നും ഹദീസ് കേട്ടിട്ടുണ്ട്.
വലിയ ഫഖീഹും കൂഫയിലെ മുഫ്തി യുമായിരുന്നു'

അബു ജഅഫർ ത്വിബ്രി ഫുഖഹാഇന്റെ പട്ടികയിൽ പെടുത്തിയിട്ടുണ്ട്.


ഇബ്നു ഖുസൈമ പറയുന്നു.
മുദല്ലിസായിരുന്നെകിലും ഇബ്നു ഉമർ (റ) വിൽ നിന്നും ഹദീസ് കേട്ടിട്ടുണ്ട്.
തഹ് ദീബ് 1/185


ഇവിടെ ഹൊബി പുരോഹിതമാരുടെ സർവകള്ളത്തരങ്ങളും തകർന്നു തരിപ്പണമാവുകയാണ് ഇബ്നു ഉമർ (റ) വിൽ നിന്നും ഹബീബ് (റ) ഹദീസ് കേട്ടിട്ടില്ല എന്ന് തഹ്ദീബിൽ ഉണ്ട് എന്നായിരുന്നു. പുരോഹിതൻ തട്ടിവിട്ടത്.

അത് ഇവിടെ പൊളിഞ്ഞിരിക്കുകയാണ്.

وقد سمع من بن عمر
ഇബ്നു ഖുസൈമ സ്വഹീഹിൽ ഇബ്നു ഉമർ (റ) ൽ   ഹദീസ്       നിന്നും കേട്ടു എന്നാണ് തഹ് ദീബിൽ പറയുന്നത്.

അറബി ഉദ്ധരണി കട്ടുവെച്ചു കേട്ടിട്ടില്ല. എന്ന് അർഥം നൽകിയത്  , നേതാവ് ഇബ്ലീസിനെ തൃപ്തിപെടുത്താനും ജൂത പാരമ്പര്യം സൂക്ഷിക്കാനുമായിരിക്കും.

മുമ്പ് കൊട്ടപുറത്ത് കാന്തപുരം ഉസ്താദിനു മുമ്പിൽ ലാ കട്ടതാണങ്കിൽ ഇവിടെ ലാ യുടെ അർഥം കൂട്ടുകയാണ് ചെയ്തിരിക്കുന്നത്.

മത ഗ്രന്ഥങ്ങളിൽ തിരുമറി നടത്താതെ ഇവർക്ക് ജീവിക്കാൻ സാധ്യമല്ലന്ന് ഒന്നു കൂടെ തെളിയിച്ചിരിക്കുന്നു.

നേരിൽ കേട്ടവരിൽ നിന്നുള്ള അൻ അനത്തും തദ് ലീസും കുഴപ്പമല്ല എന്ന് എല്ലാവരും സമ്മതിച്ചതാണ്

അത് കൊണ്ടാണ്,

എല്ലാ പണ്ഡിതൻമാരും മേൽ ഹദീസ് പറഞ്ഞത്




......................

പുരോഹിതൻ വീണ്ടും എഴുതുന്നു.

മാത്രവുമല്ല സ്വഹീഹായ നൂറുക്കണക്കിന് ഹദീസുകളുടെ ആശയങ്ങള്‍ക്ക് വിരുദ്ധമാകയാല്‍ തെളിവിന് സ്വീകരിക്കാന്‍ പററാത്ത ശാദ്ദിന്‍റെ ഗണത്തിലാണ് ഈ ഹദീസും പരിഗണിക്കുന്നത്.


മറുപടി :

ഇത് ശാദ്ധാണന്ന് ഈ പുരോഹി തന്റെ വാക്ക് ഇസ്ലാമിൽ രേഖയല്ല.
ഇത് ശാദ്ധാണന്ന് ഒരു പണ്ഡിതനും പറഞ്ഞിട്ടില്ല. ഉണ്ടങ്കിൽ അതാണ് തെളിയിക്കേണ്ടത്.

സ്ത്രീകൾ  നിസ്കരിക്കാൻ പൊതു പള്ളിയിൽ പോയ സംഭവങ്ങളല്ലാം നിസ്കാരത്തിന് സ്ത്രീകൾക്ക് വീടാണ് ഉത്തമം എന്ന് നബി (സ്വ) പറയുന്നതിന്ന് മുമ്പുള്ള താണ്
കാരണം
നിസ്കാരത്തിന്
 വീടാണ് ഉത്തമം എന്ന് മനസ്സിലാക്കിയ ഒരു സ്വഹാബി വനിതയും
നബി (സ )യുടെ വാക്ക് പാലിച്ച് നിസ്കാരത്തിന് വേണ്ടി വീട്ടിൽ നിന്ന് പുറപ്പെടുകയില്ല. കാരണം സ്വഹാബീവനിതകൾ പ്രവാചകരെ പൂർണമായി അനുസരിക്കുന്നവരാണ്.

അറിയാതെ ഏതെങ്കിലും ഒരു സ്ത്രീ പോയിട്ടുണ്ടങ്കിൽ അത് നിർത്തുകയും ചെയ്തിട്ടുണ്ട്

......................

പുരോഹിതൻ എഴുതുന്നു.


 നിങ്ങള്‍ സ്ത്രീകളെ പള്ളിയില്‍ നിന്ന് തടയരുത് എന്ന് പറയുന്ന ഹദീസുകള്‍ മാത്രമാണ് ബുഖാരിയും മുസ്‌ലിമും ഉദ്ധരിക്കുന്നത്. വീടാണ് സ്ത്രീകള്‍ക്ക് ഉത്തമമെന്ന് പറയുന്ന ഭാഗം അവര്‍ ഉദ്ധരിക്കുന്നില്ല.

മറുപടി :

ബുഖാരി (റ) ഉദ്ധരിക്കാത്തതല്ലാം തള്ളികളയണമെന്ന് ഈ പുരോഹിതന്മാർക്ക് എവിടന്ന് കിട്ടിയതാണ് .
അവർ ഉദ്ധരിക്കാത്തത് തള്ളണമെന്ന് കള്ളം പറയല്ലേ പുരോഹിതാ,

و بيوتهن خير لهن

എന്ന് ചിലരുടെ റിപ്പൊർട്ടിൽ ഇല്ലാത്തത് കൊണ്ട് അത് അബൂദാവൂദിൽ നിന്ന് വന്ന  അധികപറ്റാണെന്ന് വിവരമില്ലാത്ത മൗലവിമാർ പറയാറുണ്ട് അത് വെറും വാദത്തിന്
വേണ്ടി ഉന്നയിക്കുന്ന മറുപടി എന്നെ ഉള്ളൂ.

ഇബ്നു ഖുസൈമ ഇത് സ്വഹീഹാണെന്ന് പറഞിട്ടുണ്ട് (ഫത് ഹുൽ ബാരി    2-237) സ്വഹീഹല്ലെന്ന് മറു പക്ഷവും പറയുന്നില്ല .
എന്നിരിക്കെ അധിക പറ്റാണെന്ന് പറയുന്നത്   എങ്ങിനെ ?

زيادة العدل مقبولة
(നീതിമാന്റെ വർദ്ധനവ് അംഗീകരിക്കപ്പെടും)

എന്ന ഇൽമുൽ ഉസൂലിൻറ്റെ (നിദാന ശാസ്ത്രത്തിൻറ്റെ ) പൊതു നിയമത്തെ അവഗണിക്കലുമാണ്.


ഇനി ഒഹാബി പടുജാഹിലുകളെ നെഞ്ചത്ത് അടിച്ചു കരഞ്ഞുകൊള്ളുക

അല്ലങ്കിൽ ഒരുകയർ എടുത്തോളു.....

മുസ്ലീമീങ്ങൾ ചിന്തിക്കുക

ഈ പണ്ഡിത ലോകം സ്വഹീഹാണന്ന് പ്രസ്വാപിച്ച ഹദീസ് തള്ളികളയാനും
സ്ത്രീകൾക്ക് നിസ്കാരം വീടാണ് ഉത്തമം എന്ന ലോക പണ്ഡിതന്മാരുടെ നിലപാട് തിരുത്താനും രംഗത്ത് വരുന്ന ഒഹാബി പുരോഹിത പാതിരിമാരെ തോട്ടിലേക്ക് വലിച്ചെറിയുക

.....................

ഒഹാബി പുരോഹിതൻ പറയുന്നു.

ഈ ഹദീസില്‍ പറയുന്ന വിവരങ്ങള്‍ നബി (ﷺ) യില്‍ നിന്ന് സ്വഹാബിമാര്‍ കേട്ടിട്ടില്ല.

കേട്ടിരുന്നെങ്കില്‍ മുഹാജിറുകളും അന്‍സ്വാറുകളുമായ സ്വഹാബ വനിതകള്‍ ഏറ്റവും ശ്രേഷ്ഠമായത് ഉപേക്ഷിച്ച് സുബ്ഹിക്കുപോലും പള്ളിയില്‍ വരുമായിരുന്നില്ല,


മറുപടി :

പോയ സംഭവങ്ങൾ എല്ലാം വീടാണ് ഉത്തമം എന്ന് വിവിധ ഹദീസുകളിലൂടെ നബി صلي الله عليه وسلم
പഠിപ്പിക്കുന്നതിനു മുമ്പാണെന്ന്
 ഇമാം റാസി തഫ്സീറിലും

ഇബ്നു ഹജർ  ഫതാവയിലും

അല്ലാമ അൽ അയ്നി (റ) ഉംദത്തുൽ ഖാരിയിലും പറഞ്ഞട്ടുണ്ട്.

വീടാണ് നിസ്കരിക്കാൻ ഉത്തമം എന്ന് നബി സ്വ പറഞ്ഞത്  നബി (സ്വ) യോട് നേരിട്ട് വന്നു ചോദിച്ച ഉമ്മു ഹുമൈദ് ( റ )വിനെ പോലെയുള്ള സ്വാഹാബി വനിതകളോടാണ് അവർ അത് അംഗീകരിച്ച് വീട്ടിന്റെ ഉള്ളറയിൽ മസ്ജിദ് ഉണ്ടാക്കി മരണം വരെ നിസ്കരിക്കുകയാണ് ചെയ്തത്.

അതിന്റെ തെളിവുകൾ ശേഷം വരുന്നുണ്ട്

.......................

പുരോഹിതൻ വീണ്ടും എഴുതുന്നു.


 ഇഷാ നമസ്‌കാരം വൈകിയതിന്‍റെ പേരില്‍ സ്ത്രീകളും കുട്ടികളും പള്ളിയില്‍ ഉറങ്ങിപ്പോയ അവസ്ഥയുണ്ടാകുമായിരുന്നില്ല, കരയുന്ന കുട്ടികളുമായി ബുദ്ധിമുട്ടി പള്ളിയില്‍ അവര്‍ നമസ്‌കരിക്കാന്‍ വരില്ലായിരുന്നു. രാത്രിയിലെ നീണ്ട നമസ്‌കാരത്തില്‍ ക്ഷീണിക്കുമ്പോള്‍ പിടിച്ചുനില്‍ക്കാന്‍ കയര്‍ കെട്ടേണ്ട ആവശ്യം സൈനബ (റ) ക്ക് വരില്ലായിരുന്നു.

മറുപടി :

ഇതല്ലാം സ്ത്രീകൾക്ക് വീടാണ് ഉത്തമം എന്ന് അവരോട് പറയുന്നതിന് മുമ്പാണ് മൗലവി 

...................

പുരോഹിതൻ വീണ്ടും എഴുതുന്നു.


 വീടാണ് ഉത്തമമെങ്കില്‍ ആ കല്‍പന ലംഘിച്ചു ആയിഷ (റ) പ്രവാചകന്‍റെ  മരണ ശേഷവും ഇഅ്തികാഫിരിക്കാന്‍ വേണ്ടി പള്ളിയിലേക്ക് പുറപ്പെടില്ലായിരുന്നു.



മറുപടി :

അത് വീട്ടിലെ പള്ളിയിലിലായിരുന്നു എന്ന്
പണ്ഡിതന്മാർ പറഞ്ഞിട്ടുണ്ട് '

ഇമാം അലിയ്യുൽ ഖാരി (റ)  മിർഖാത്തിൽ അത് വീട്ടിൽ ആയിരുന്നു എന്ന് പറഞ്ഞിട്ടുണ്ട്.

അതല്ലാം മറ്റൊരു ടെക്സ്റ്റിൽ വിവരിച്ചിട്ടുണ്ട്,
മുജായിദുകള്‍ എപ്പോഴും കൊണ്ട്വരുന്ന തെളിവാണ് ഇഹ്തികാഫുമായി ബന്ധപ്പെട്ട ഹദീസ്


👉✅ എന്താണ് യാതാർത്ഥ്യമെന്ന് നമുക്ക് നോക്കാം


👉✅ ഇമാം ബുഖാരി "സ്ത്രീകളുടെ ഇഹ്തികാഫ്" എന്ന ബാബിൽ  ഉദ്ദരിക്കുന്ന ഹദീസ്👇👇👇


ﺑﺎﺏ اﻋﺘﻜﺎﻑ اﻟﻨﺴﺎء

2033 - ﺣﺪﺛﻨﺎ ﺃﺑﻮ اﻟﻨﻌﻤﺎﻥ، ﺣﺪﺛﻨﺎ ﺣﻤﺎﺩ ﺑﻦ ﺯﻳﺪ، ﺣﺪﺛﻨﺎ ﻳﺤﻴﻰ، ﻋﻦ ﻋﻤﺮﺓ، ﻋﻦ ﻋﺎﺋﺸﺔ ﺭﺿﻲ اﻟﻠﻪ ﻋﻨﻬﺎ، ﻗﺎﻟﺖ: ﻛﺎﻥ اﻟﻨﺒﻲ ﺻﻠﻰ اﻟﻠﻪ ﻋﻠﻴﻪ ﻭﺳﻠﻢ، ﻳﻌﺘﻜﻒ ﻓﻲ اﻟﻌﺸﺮ اﻷﻭاﺧﺮ ﻣﻦ ﺭﻣﻀﺎﻥ، ﻓﻜﻨﺖ ﺃﺿﺮﺏ ﻟﻪ ﺧﺒﺎء ﻓﻴﺼﻠﻲ اﻟﺼﺒﺢ ﺛﻢ ﻳﺪﺧﻠﻪ، ﻓﺎﺳﺘﺄﺫﻧﺖ ﺣﻔﺼﺔ ﻋﺎﺋﺸﺔ ﺃﻥ ﺗﻀﺮﺏ -[49]- ﺧﺒﺎء، ﻓﺄﺫﻧﺖ ﻟﻬﺎ، ﻓﻀﺮﺑﺖ ﺧﺒﺎء، ﻓﻠﻤﺎ ﺭﺃﺗﻪ ﺯﻳﻨﺐ اﺑﻨﺔ ﺟﺤﺶ ﺿﺮﺑﺖ ﺧﺒﺎء ﺁﺧﺮ، ﻓﻠﻤﺎ ﺃﺻﺒﺢ اﻟﻨﺒﻲ ﺻﻠﻰ اﻟﻠﻪ ﻋﻠﻴﻪ ﻭﺳﻠﻢ ﺭﺃﻯ اﻷﺧﺒﻴﺔ، ﻓﻘﺎﻝ: «ﻣﺎ ﻫﺬا؟» ﻓﺄﺧﺒﺮ، ﻓﻘﺎﻝ اﻟﻨﺒﻲ ﺻﻠﻰ اﻟﻠﻪ ﻋﻠﻴﻪ ﻭﺳﻠﻢ: «§ﺃﻟﺒﺮ ﺗﺮﻭﻥ ﺑﻬﻦ» ﻓﺘﺮﻙ اﻻﻋﺘﻜﺎﻑ ﺫﻟﻚ اﻟﺸﻬﺮ، ﺛﻢ اﻋﺘﻜﻒ ﻋﺸﺮا ﻣﻦ ﺷﻮاﻝ __________

صحيح البخاري 👆✅


"ആയിഷ (റ) യിൽ നിന്ന് നിവേദനം :

"റമളാനിലെ അവസാന പത്തിൽ നബി (സ) ഇഹ്തികാഫിരികുമായിരുന്നു. ഞാൻ നബി (സ)ക്ക് പള്ളിയിൽ ഒരു ടെൻറ്റ് നിർമ്മിച്ച് കൊടുക്കും. സുബ് ഹി നിസ്കാരം കഴിഞ്ഞ് നബി (സ) ആ  ടെൻറ്റിൽ പ്രവേശിക്കും . മഹതിയായ ഹഫ്സ്വത്ത് (റ) ഒരു ടെൻറ്റ് സ്ഥാപിക്കാൻ ആയിഷാ( റ) വിനോട് അനുവാദം ചോദിച്ചു . ആയിഷാ ബീവി (റ) അനുവാദം കൊടുത്തതിൻറ്റെ അടിസ്ഥാനത്തിൽ ഹഫ്സാ ബീവി (റ) യും ഒരു ടെൻറ്റ് സ്ഥാപിച്ചു . ഇത് കണ്ട ജഹ്ഷിന്റെ പുത്രി സൈനബ ബീവി (റ) മറ്റൊരു ടെൻറ്റ് സ്ഥാപിച്ചു.

👉👉 നബി (സ) പ്രഭാതത്തിൽ വന്ന് നോക്കുമ്പോള്‍ നാല് ടെൻറ്റുകള്‍ കാണാനിടയായി.

(1- നബി (സ) യുടേത്)

(2- ആയിഷ (റ) യുടേത്)

(3-ഹഫ്സ (റ) യുടേത്)

(4- സൈനബ (റ) യുടേത്)

👉 നബി (സ) ചോദിച്ചു
ഇതെന്താണ് ❓

മറുപടി ലഭിച്ച നബി ( സ) പറഞ്ഞു👇👇👇

"ഗുണമാണോ ഇവരെ കൊണ്ട് നിങ്ങള്‍ വിചാരിക്കുന്നത്!!!!

തുടർന്ന് ആ മാസത്തെ ഇഹ്തികാഫ് നബി (സ) ഒഴിവാക്കുകയും ഷവ്വാലിൽ നിന്ന് പത്ത് ദിവസം നബി (സ) ഇഹ്തികാഫിരിക്കുകയും ചെയ്തു"

ബുഖാരി (1892)📜📜📜


👉✅✅ നബി (സ) അനിഷ്ടം പ്രകടിപ്പിച്ച ഈ ഹദീസ് അടിസ്ഥാനമാക്കി നബി (സ) യുടെ ഭാര്യമാർ നബി (സ) വഫാത്തിന്ന് ശേഷവും ഇഹ്തികാഫ് ഇരുന്നത് അവരുടെ വീടുകളിലെ പള്ളികളിലായിരുന്നുവെന്ന്

മുല്ലാ അലിയ്യുൽ ഖാരി തൻ്റെ " മിർഖാതുൽ മഫാതീഹ്" ൽ രേഖപ്പെടുത്തിയിട്ടുണ്ട്.

✅👉 كتاب الاعتكاف

ثُمَّ اعْتَكَفَ أَزْوَاجُهُ) ، أَيْ فِي بُيُوتِهِنَّ لِمَا سَبَقَ مِنْ عَدَمِ رِضَائِهِ لِفِعْلِهِنَّ، وَلِذَا قَالَ الْفُقَهَاءُ: يُسْتَحَبُّ لِلنِّسَاءِ أَنْ يَعْتَكِفْنَ فِي مَكَانِهِنَّ

مرقات المفاتيح 👆

"(പിന്നെ നബി (സ) യുടെ ഭാര്യമാർ ഇഹ്തികാഫിരുന്നിരുന്നു). ഭാര്യമാരുടെ പ്രവർത്തനം നബി (സ) ഇഷ്ട്ടപ്പെട്ടിട്ടില്ലെന്ന് മുമ്പ് പറഞ്ഞതിൻ്റെ അടിസ്ഥാനത്തിൽ

" നബി (സ) യുടെ  വഫാത്തിന്ന് ശേഷംഅവർ ഇഹ്തികാഫിരുന്നത്  അവരുടെ വീടുകളിലായിരുന്നുവെന്ന് മനസ്സിലാക്കാവുന്നതാണ്.  ഇത് കൊണ്ടാണ് സ്ത്രീകള്‍ക്ക് അവരുടെ സ്ഥലത്ത് ഇഹ്തികാഫിരിക്കലാണ് സുന്നത്ത് എന്ന് കർമ്മ ശാസ്ത്ര പണ്ഡിതർ പ്രഖ്യാപിച്ചത്.""

(മിർഖാത്ത് . കിതാബുൽ ഇഹ്തികാഫ്)



......................

പുരോഹിതൻ,


 ഉമര്‍ (റ) കൂടെ ഭാര്യ ആതിഖ (റ) ജമാഅത്തിനായി പള്ളിയിലേക്ക് വരില്ലായിരുന്നു.

മറുപടി:

ആതികാ ബീവിയെ ഉമർ (റ) തടഞ്ഞിട്ടുണ്ട് എന്ന് ഇബ്നു കസീർ  അൽ ബിദായയിലും
ബഹ്ജത്തുന്നു ഫൂസിലും പറഞ്ഞിട്ടുണ്ട്.
അത് കൊണ്ട് തന്നെ നിർത്തിയാതാണ്.
തെളിവാക്കേണ്ടത്

ആതിക(റ) യെ ഭാര്യയായി സ്വീകരിച്ച ശേഷം തന്ത്രത്തില്ലോടെ അത് നിർത്താമെന്ന ദൃഡനിശ്ചയം.

    ഹി: 695-ൽ വഫാത്തായ മഹാനായ

 അബ്ദുല്ലാഹിബ്നുഅബീജംറത്തൽ ഉൻദുലുസീ (റ) പറയുന്നു:

وما فعلت عاتكة زوجة عمر رضي الله عنهما أنها كانت تستأذنه فى الخروج إلى المسجد فيسكت، فتقول له لأخرجن إلا أن تمنعني، فلا يمنعها لأجل ما عارضه، من قوله عليه السلام ((لا تمنعوا إماء الله مساجد الله))، فترقها يوم خرجت إلى صلوة الصبح، وتقدمها ووقف لها بموضع فى الطريق فى الظلمة، حتى خطرت عليه، فوثب عليها، وقرصها فى نهدها ولم يتكلم، ولم يقل لها شيئا، لكي تجهل من هو الفاعل ذلك، فرجعت رضي الله عنه إلى بيتها، ولم تتم على مضيها إلى المسجد، ثم لم تخرج بعد ذلك، فقال لها عمر رضي الله عنه، لم تركت الخروج؟ فقالت: قد فسد الناس، فعللت عدم خروجها إلى المسجد بفساد الناس، وأجازه إلى ذلك السيد رضي الله عنه، الذي قد أمرنا باتباعه، فإنه أحد العمرين، وأحد الخلفاء، رضي الله عنهم(بهجة النفوس: ٢١٢/١)
/


/

ഉമർ(റ) വിന്റെ ഭാര്യ ആതിക(റ)യുടെ പ്രവർത്തിയും ഇതിനു രേഖയാണ്. മഹതി പള്ളിയിൽ പോകാൻ അദ്ദേഹത്തോട് അനുവാദം തേടിയാൽ അദ്ദേഹം മൗനം ദീക്ഷിക്കുമായിരുന്നു. അപ്പോൾ മഹതി പറയും: നിങ്ങൾ തടയുന്നില്ലെങ്കിൽ തീർച്ചയായും ഞാൻ പോകും. "അല്ലാഹുവിന്റെ അടിയാറുകളെ അല്ലാഹുവിന്റെ പള്ളികളെ തൊട്ട് നിങ്ങൾ തടയരുത്" എന്ന നബി വചനത്തോട് എതിരാകുമോ എന്നതിനാൽ ഉമർ(റ) മഹതിയെ തടഞ്ഞിരുന്നില്ല. അങ്ങനെ ഒരു ദിവസം മഹതി സ്വുബ് ഹ് നിസ്കാരത്തിനു പള്ളിയിലേക്ക് പുറപ്പെട്ടു. ഉമർ(റ) മുന്നില് പോയി ഒരു ഇരുളുള്ള സ്ഥലത്ത് മറഞ്ഞിരുന്നു. മഹതി ഉമർ(റ)ന്റെ സമീപത്തെത്തിയപ്പൊൽ അദ്ദേഹം മഹതിയുടെ മേൽ ചാടി വീണു. മഹതിയുടെ മാറിടത്തിൽ കുത്തി. ചെയ്തത് തിരിയാതിരിക്കാൻ വേണ്ടി മഹതിയോടു വല്ലതും പറയുകയോ മറ്റു വല്ലതും സംസാരിക്കുകയോ ചെയ്തില്ല. (സംസാരിച്ചാൽ ശബ്ദം കൊണ്ട് ആളെ തിരിച്ചരിയുമല്ലോ) ഉടനെ മഹതി പള്ളിയിലേക്ക് പോകാതെ വീട്ടിലേക്കു തിരിച്ചു. അതിനു ശേഷം മഹതി പള്ളിയിലേക്ക് പോകാറില്ല. പള്ളിയില പോക്ക് നിർത്തിയ മഹതിയോട് ഉമർ(റ) ചോദിച്ചു.

 "എന്തുകൊണ്ട് നീ പള്ളിയില പോക്ക് നിറുത്തി വെച്ചു?"

മഹതി പറഞ്ഞു: 'നിശ്ചയം ജനങ്ങൾ നാശമായിരിക്കുന്നു'. അപ്പോൾ പള്ളിയിൽ പോക്ക് നിർത്തിയതിന് മഹതി കാരണം പറഞ്ഞത് ജനങ്ങൾ നാശമായിരിക്കുന്നു എന്നാണ് .നാല് ഖലീഫമാരിൽ ഒരാളും രണ്ടു ഉമറുകളിൽ ഒരാളും നമ്മോടു പിന്തുടരാൻ കൽപ്പിക്കപ്പെട്ടവരുമായ ഉമർ(റ) അത് അംഗീകരിക്കുകയും ചെയ്തു. (ബഹ്ജത്തുന്നുഫൂസ്: 1/212) :///

ഉമർ(റ) കുത്തിയ സംഭവം ഹാഫിള് ഇബ്നു കസീർ "അൽബിദായത്തു വന്നിഹായ" 6/353 ലും പരാമർശിച്ചിട്ടുണ്ട്.



وفيها تزوج عمر بن الخطاب عاتكة بنت زيد بن عمرو بن نفيل، وهي ابنة عمه وكان لها محبا وبها معجبا، وكان لا يمنعها من الخروج إلى الصلاة، ويكره خروجها، فجلس لها ذات ليلة في الطريق في ظلمة فلما مرت ضرب بيده على عجزها، فرجعت إلى منزلها ولم تخرج بعد ذلك، وقد كانت قبله تحت زيد بن الخطاب فيما قيل فقتل عنها، وكانت قبل زيد تحت عبد الله ابن أبي بكر فقتل عنها، ولما مات عمر تزوجها بعده الزبير فلما قتل خطبها علي ابن أبي طالب، فقالت: إني أرغب بك عن الموت، وامتنعت عن التزوج حتى ماتت.



  തന്ത്രപരമായി ആതിക(റ)യെ തടയലായിരുന്നു ഉമർ(റ)ന്റെ ലക്ഷ്യമെന്ന് ഇതിൽ നിന്നും വ്യക്തമാണല്ലോ. ഈ തന്ത്രം പ്രയോഗിക്കണമെങ്കിൽ കല്ല്യാണം കഴിക്കുകയും വേണം. കാരണം തന്ത്രം പൊളിഞ്ഞാലും മഹതി ഭാര്യയായത്കൊണ്ട്  പ്രശ്നമൊന്നും ഉണ്ടാകുന്നില്ലല്ലോ. അല്ലെങ്കിൽ ചരിത്രം മറ്റൊന്നാകുമെന്നത് തീർച്ചയാണല്ലോ. അപ്പോൾ പ്രശ്നങ്ങളുണ്ടാകുന്ന സഹചര്യത്തിൽ പള്ളിയിൽ പോകാൻ പാടില്ലെന്ന വിശ്വാസം തന്നെയാണ് മഹതിക്കുമുണ്ടായിരുന്നത്.

 അതുമനസ്സിലാക്കിയ ഉമർ(റ) പ്രശ്നമുണ്ടാകുമെന്ന് മഹതിയെ ബോധ്യപ്പെടുത്താനാണ് ഈ തന്ത്രം പയറ്റിയത്. അതിൽ ഉമർ(റ) വിജയം കാണുകയും ചെയ്തു

ഇസ്ലാമിന്റെ നിയമങ്ങളിൽ കർക്കശനിലപാട് സ്വീകരിച്ചിരുന്ന ഉമർ(റ)വിന് മഹതി പള്ളിയിൽ പോകുന്നത് അങ്ങേയറ്റത്തെ വെറുപ്പും ഈർഷ്യതയും ഉണ്ടായിട്ടുപോലും എന്തുകൊണ്ട് മഹതിയെ അതിൽ നിന്ന് തടഞ്ഞില്ല?. എന്നതാണ് മറ്റൊരു പ്രശ്നം. അതിനുള്ള മറുപടി മേൽ വിവരണത്തിൽ നിന്ന് സുതരാം വ്യക്തമാണ്.

 എങ്കിലും ഒന്ന് കൂടി വിശദീകരിക്കാം.

  കാന്തഹ് ലവി പറയുന്നു:

وإنما كان عمر لا يقدم على النهي لأدب الحديث، وإلا فقد كان له أن ينهى عن ذلك، لما علم من إشارات النبي صلى الله عليه وسلم جواز النهي،

ഹദീസിനോടുള്ള മര്യാദ കണക്കിലെടുത്താണ് ഉമർ(റ) മഹതിയെ വിലക്കാതിരുന്നത്. അല്ലെങ്കിൽ നബി(സ) നൽകിയ സൂചനകളിൽ നിന്ന് (വീടുത്തമമെന്നു കാണിക്കുന്ന ഹദീസുകൾ) അറിയപ്പെടുന്നത് തടയാമെന്ന് തന്നെയാണ്. അതിന്റെ അടിസ്ഥാനത്തിൽ ഉമർ(റ) വിന് മഹതിയെ വിലക്കാമായിരുന്നു. (ലാമിഉദ്ദറാരി):///

ഇമാം അബൂയൂസുഫ്(റ)ൽ നിന്ന് മുല്ലാഅലിയ്യുൽഖാരി ഉദ്ദരിക്കുന്നു: നബി(സ)ക്ക് ചെരങ്ങ ഇഷ്ടമായിരുന്നുവെന്ന ഹദീസ് അദ്ദേഹം ഉദ്ദരിച്ചപ്പോൾ ഒരാൾ ഒരാൾ പറഞ്ഞു: "എനിക്കിഷ്ടമല്ല'. അപ്പോൾ അബൂയൂസുഫ്(റ) വാള് ഉറയിൽ നിന്നൂരി ആ വ്യക്തിയോട് പറഞ്ഞു: "നീ നിന്റെ ഈമാൻ പുതുക്കൂ. അല്ലെങ്കിൽ നിന്നെ ഞാൻ കൊന്നുകളയും". ഇത്തരം സംഭവങ്ങൾ സലഫിൽ നിന്ന് ധാരാളം ഉദ്ദരിക്കപ്പെടുന്നുണ്ട്. (ലാമിഉദ്ദറാരി)

നമ്മുടെ ഉസ്താതുമാരോ മാതാപിതാക്കളോ ഒരു കാര്യം ചെയ്യാൻ നമ്മോടു കൽപ്പിക്കുമ്പോൾ ആ കാര്യം നമുക്ക് ചെയ്യാൻ സാധിക്കാത്തതാണെങ്കിൽ പോലും 'ഞാനത് ചെയ്യില്ല' എന്ന് പറയുന്നത് അപമര്യാദയാണല്ലോ. പ്രത്യുത അവർ പറയുന്നത്  അംഗീകരിക്കുകയും അത് ചെയ്യാനുള്ള തടസ്സങ്ങൾ സാവകാശം അവരെ ബോധ്യപ്പെടുത്തുകയും ചെയ്ത ശേഷം അത് ചെയ്തില്ലെങ്കിലും അവരുടെ കൽപന ധിക്കരിച്ചതായി വിലയിരുത്തപ്പെടുകയില്ല. ഈ ആശയമാണ് മഹാനായ ഉമർ(റ) ഈ സംഭാവത്തിലൂടെയും ഇബ്നു ഉമർ(റ) ബിലാൽ(റ)നെ ശകാരിച്ചതിലൂടെയും അബൂയൂസുഫ്(റ) മേൽ വിവരിച്ച സംഭാവത്തിലൂടെയും നമ്മെ പഠിപ്പിക്കുന്നത്. :///
 അതെ സമയം പള്ളിയിൽ പോകുന്നത് പ്രശ്നത്തിന് പ്രശ്നത്തിന് കാരണമാണെന്ന് ഒരു തന്ത്രത്തിലൂടെ ആതിക(റ)യെ ബോധ്യപ്പെടുത്തി അത് നിറുത്തൽ ചെയ്തതിനെ ഹദീസിനോടുള്ള അപമര്യാദയായി മഹാനായ ഉമർ(റ) കണ്ടതുമില്ല. അതിനാല സ്ത്രീകൾ പള്ളിയിൽ പോകുന്നത് പ്രശ്നങ്ങൾക്ക് കാരണമാണെന്ന് അനുഭവത്തിലൂടെ ബോധ്യപ്പെട്ടതിന്റെ അടിസ്ഥാനത്തിൽ മഹത്തുക്കളായ പണ്ഡിതന്മാർ ഫത്വ മുഖേനയും മറ്റും അവരെ തടയുന്നതിനെയും  പ്രസ്തുത ഹദീസിനോടുള്ള അപമര്യാദയായി കാണാൻ പറ്റില്ല.h:///

(3) സ്ത്രീകൾക്ക് അവരുടെ വീടാണുത്തമമെന്ന നബി(സ)യുടെ പ്രസ്താവന ആതികാ ബീവി(റ) അറിയാതിരിക്കാനാണ് സാധ്യത. കാരണം ഉമർ(റ) തന്നെ തടയാതിരിക്കാനുള്ള കാരണം ആതികാ ബീവി(റ) വിശദീകരിക്കുന്നിടത്ത് പ്രസ്തുത ആശയം കാണിക്കുന്ന പരമാർശമില്ല. ആ പ്രസ്താവന മഹതിക്ക്‌ കിട്ടിയിരുന്നെങ്കിൽ ഒരിക്കലും മഹതി പള്ളിയിൽ പോകുകയോ പോകുന്നത് തടയരുതെന്ന് ഉപാധി വെക്കുകയോ ചെയ്യുമായിരുന്നില്ല.

 നബി(സ)യോടൊന്നിച്ച് നിസ്കാരത്തിൽ പങ്കെടുക്കാൻ അനുമതി തേടിയ സ്ത്രീകളോട് നിങ്ങൾക്ക് നിങ്ങളുടെ വീടുകളാണ് ഉത്തമമെന്നു നബി(സ) ഉപദേശിച്ചപ്പോൾ ആ ഉപദേശം അക്ഷരത്തിലും അർത്ഥത്തിലും അംഗീകരിച്ച് വീട്ടിൽ വച്ച് നിസ്കാരിക്കുകയാണല്ലോ സ്വഹാബീ വനിതകൾ ചെയ്തത്. ആ പ്രസ്താവന അറിയാത്ത സ്ത്രീകളാണ് പള്ളിയിൽ വന്നിരുന്നതും അതിന് അനുമതി തേടിയിരുന്നതുമെന്നു ശൌകാനി തന്നെ പ്രസ്ഥാപിചിട്ടുണ്ട്. അദ്ദേഹം പറയുന്നു: :///

( وبيوتهن خير لهن ) أي صلاتهن في بيوتهن خير لهن من صلاتهن في المساجد لو علمن ذلك ، لكنهن لم يعلمن فيسألن الخروج إلى الجماعة يعتقدن أن أجرهن في المساجد أكثر .(نيل الأوطار: ١٦١/٣)(وعون المعبود: ٢٧٤/٢):///


വീടുകളിൽ വെച്ചുള്ള സ്ത്രീകളുടെ നിസ്കാരം പള്ളികളിൽ വെച്ചുള്ള അവരുടെ നിസ്കാരത്തെക്കാൾ അവർക്കുത്തമമാണ്‌.അക്കാര്യം സ്ത്രീകൾ അറിഞ്ഞിരുന്നെങ്കിൽ! (എത്ര നന്നായിരുന്നു) പക്ഷെ അതവർക്കറിയില്ല.അതിന്റെ പേരിൽ ജമാഅത്തിനു പോകാൻ അവർ അനുവാദം തേടുന്നു. പള്ളികളിലാണ് അവർക്ക് കൂടുതൽ പ്രതിഫലമെന്നാണ് അവർ വിശ്വസിക്കുന്നത്.

 (നയ് ലുൽ ഔത്വാർ: 3/161- ഔനുൽ മഅബൂദ്: 2/274)(*)



(*) പുത്തൻ പ്രസ്ഥാനക്കാർ അവരുടെ നേതാവായി പരിചയപ്പെടുത്തുന്ന വ്യക്തിയാണ് ശൌകാനി.

 ഇസ്ലാഹി പ്രാസ്ഥാന ചരിത്രത്തിനൊരാമുഖം എന്നാ പുസ്തകത്തിൽ പറയുന്നു: "1172-ൽ ഭൂജാതനായി 1250-ൽ അന്തരിച്ച ശൌകാനി യമനിൽ ഉദ്ദാരണ പ്രവർത്തനം നടത്തി...ചെറുതും വലുതുമായ നിരവധി ഗ്രന്ഥങ്ങളുടെ കർത്താവായ ശൌകാനിയുടെ 'നൈലുൽ ഔത്താർ' എന്ന ഹദീസ് വ്യാഖ്യാന ഗ്രന്ഥം മത വിധികൾ കണ്ടുപിടിക്കാനുള്ള ഒരു ആധികാരിക ഗ്രന്ഥമാണ്" (പേ: 15) നൈലുൽ ഔത്താറിൽ ഹദീസിനു നൽകിയ അർത്ഥമാണ്‌ നാം വിവരിച്ചത്.
:///
എന്ന് മാത്രമല്ല ആ കാലഘട്ടം ഉമർ (റ) ഭരണം നടക്കുന്ന ഫിത്നയില്ലാത്ത കാലഘട്ടമായിരുന്നു.

ഫിത്നയില്ലങ്കിൽ നിസ്കാരത്തിന് പള്ളിയിൽ പുറപ്പെടൽ കറാഹത്താണ് എന്നും ഫിത്നയുണ്ടങ്കിൽ ഹറാമാണ് എന്നും ലോക പണ്ഡിതന്മാർ എല്ലാം വ്യക്തമാക്കിയിട്ടുണ്ട്.
.......................
.

പുരോഹിതൻ

സ്ത്രീകളെ പള്ളിയില്‍ നിന്ന് തടയും എന്ന് പറഞ്ഞ മകനോട് ഇബ്‌നു ഉമര്‍ വഴക്കിടില്ലായിരുന്നു.


മറുപടി :

സ്ത്രീകൾ പള്ളിയിൽ പോകാൻ അനുമതി നൽകണമെന്ന ഹദീസ് പിതാവ് പറഞ്ഞു കൊടുത്തപ്പോൾ അപമര്യാദ ധ്യനിപ്പിക്കുന്ന നിലക്ക് ഞങ്ങൾ ഒരിക്കലും അവർക്ക് അനുമതി നൽകുകയില്ലെന്ന് പറഞ്ഞതിന്റെ പേരില് മാത്രമാണ് ഇബ്നു ഉമർ(റ) മകനെ ശകാരിച്ചത്‌. വിശ്വവിഖ്യാത പണ്ഡിതൻ ഇബ്നു ഹജറിന്റെ(റ) വാക്കുകൾ ശ്രദ്ധിക്കുക. 

وكأن السر في ذلك أن بلالا عارض الخبر برأيه ولم يذكر علة المخالفة. (فتح الباري شرح صحيح البخاري: ٢٣٧/٢)
/
അതിലുള്ള രഹസ്യം ബിലാൽ(റ) കാരണം വ്യക്തമാക്കാതെ തന്റെ അഭിപ്രായം കൊണ്ട് ഹദീസിനെ എതിര്ത്തതാണ്.
 (ഫത്ഹുൽ ബാരി: 2/237)
   ഇബ്നു ഉമർ(റ) മകനെ ശാസിച്ചു കൊണ്ട് പറഞ്ഞ വാക്കുകളിൽ നിന്ന് തന്നെ ഇക്കാര്യം സുതരാം വ്യക്തമാണ്.
  ഇബ്നു ഹജര്(റ) തുടരുന്നു: 

وإنما أنكر عليه ابن عمر لتصريحه بمخالفة الحديث ، وإلا فلو قال مثلا إن الزمان قد تغير وإن بعضهن ربما ظهر منه قصد المسجد وإضمار غيره لكان  يظهر أن لا ينكر عليه(فتح الباري شرح صحيح البخاري: ٢٣٧/٢)

ഹദീസിൽ പറഞ്ഞതിനോട് പ്രത്യക്ഷത്തിൽ എതിർ പ്രകടിപ്പിച്ചത് കൊണ്ടാണ് ഇബ്നു ഉമർ(റ) പുത്രനെ ആക്ഷേപിച്ചത്. പ്രത്യുത കാലത്തിനു മാറ്റം സംഭവിച്ചിരിക്കുന്നുവെന്നോ, ദുർവ്വിചാരങ്ങൾ ഉള്ളില വെച്ചാണ് പല സ്ത്രീകളും പള്ളിയെ ഉന്നം വെക്കുന്നതെന്നോ മറ്റോ എതിർപ്പിനുള്ള കാരണം ബിലാൽ(റ) ബോധിപ്പിച്ചിരുന്നെങ്കിൽ ഒരിക്കലും ഇബ്നു ഉമർ(റ) അദ്ദേഹത്തെ ആക്ഷേപിക്കുമായിരുന്നില്ല എന്ന കാര്യം വ്യക്തമാണ്.

 (ഫത് ഹുൽബാരി: 2/237)

സ്ത്രീകളെ പള്ളിയിൽ അയക്കേണ്ടതില്ലെന്ന വിഷയത്തിൽ ഇബ്നു ഉമർ(റ) ബിലാലും(റ) എകാഭിപ്രായക്കാരാണെന്ന് ഇതിൽ നിന്ന് സുതരാം വ്യക്തമാണ്.

ആതികാ ബീവി(റ) പള്ളിയിൽ പോയതിനെ ചോദ്യം ചെയ്തതും സ്ത്രീകൾക്ക് അവരുടെ വീടുകളാണ് ഉത്തമമെന്ന് ഹദീസ് നിവേദനം ചെയ്തതും ഇബ്നു ഉമർ(റ) ആണെന്ന വസ്തുത ഇതോടു ചേർത്തി വായിക്കേണ്ടതാണ്. 

പ്രസ്തുത നിബന്ധന ഉമർ(റ) അംഗീകരിച്ചത് മേല വിവരിച്ച സംഗതി ഭയന്നത് കൊണ്ടാണെന്ന് അല്ലാമ മുഹമ്മദ്‌ സകരിയ്യാ കാന്തഹ് ലവി
 'സ്വഹീഹുൽ ബുഖാരി' യുടെ വിശദീകരണ ഗ്രന്ഥമായ "ലാമിഉദ്ദറാരി" യിൽ പറയുന്നു:

والأوجه هو التحاشي عن صورة المعارضت بقول سيد ولد آدم، والإشتراط أيض يكون لأجل ذلك (لامع الدراري: ١٣/٢)

ആദം സന്തതികളുടെ നേതാവിന്റെ പ്രസ്താവത്തോട് എതിരാവുന്ന രൂപം ഒഴിവാക്കാനാണ് ഉമർ(റ) മഹതിയെ തടയാതിരുന്നത് എന്നതാണ് കൂടുതൽ ന്യായമായി തോന്നുന്നത്. നിബന്ധന അംഗീകരിച്ചതും അതിന്റെ പേരില് തന്നെ. (ലാമിഉദ്ദറാരി: 2/13)


അസ്ലം സഖാഫി
പരപ്പങ്ങാടി

🌴🌴🌴🌴🌴🌴🌴
*ഈ  സംരംഭം  സോഷ്യല്‍  മീഡിയയിൽ നിർവ്വഹിച്ചു  വരുന്ന സേവനം ഇഷ്ടപ്പെട്ടവർ  താഴെ കാണുന്ന ഫേസ്ബുക്ക് ലിങ്കില്‍  ലൈക്ക് ചെയ്യുക*👇 👇👇👇👇👇👇https://m.facebook.com/Ahlussunnah-Samshayanivaranam-room-227211094293475/


==================================🌸🌸🌸🌸🌸🌸

No comments:

Post a Comment

മദ്ഹബിന് വിരുദ്ധമായി ഒരു ഹദീസ് കണ്ടാൽ

  *മദ്ഹബ് സ്വീകരിക്കൽ* -* ഇസ്ലാമിക ആദര്‍ശ പഠനത്തിന് ഇസ്ലാമിക് ഗ്ലോബല്‍ വോയ്സ് ബ്ലോഗ് ഉപയോഗപ്പെടുത്തുക*  https://islamicglobalvoice.blogspot....