Wednesday, August 29, 2018

ദിക്റ് ചൊല്ലുമ്പോള് ആടുക

അഹ്ലുസ്സുന്നയുടെ ആദർശ പഠനത്തിന്  ഇസ്ലാമിക് ഗ്ലോബൽ വോയ്സ് ബ്ലോഗ് ഉപയോഗപ്പെടുത്തുക.

https://islamicglobalvoice.blogspot.in/?m=0
വിളക്കുമാടം
,,,,,,,,,,,,,,,,,,,,,,,,,,,
ദിക്റ് ചൊല്ലുമ്പോള് ആടുക എന്നത് ശരീരത്തിന്റെ ദിക്റാണ് നാവും ഹ്രദയവും മനസ്സും അറിഞ്ഞുകൊണ്ടുള്ള ദിക്റാണ് ഏറ്റവും മഹത്തരം
ആട്ടത്തെ മൂന്നായി തിരിച്ചത് കാണാം
ഒന്ന് തവാജുദ് ആട്ടം ഉണ്ടാക്കുക ഏറ്റവും താഴ്ന സ്റ്റെപ്പാണത് അങ്ങനെ ചെയ്യാന് പറ്റുമോ എന്ന വിശയത്തില് മഹാമനീഷികള് മൂന്ന് ചേരിയാണ് ഒന്നാം വിഭാഗം പറയുന്നത് നിര്മ്മിതിയും ആത്മാര്ത്ഥയില്ലാത്തതുമായത് കൊണ്ട് ശരിയല്ല എന്നാണ്
രണ്ടാം വിഭാഗം പറയുന്നത് ഉന്നതസ്ഥാനത്തേക്ക് എത്താന് പ്രചോതനമാകുമെങ്കില് അനുവദനിയമാണ് അല്ലങ്കില് പാടില്ല
എന്നാല് മൂന്നാം വിഭാഗം പറയുന്നത് ഒരു നിലക്കും കുഴപ്പമില്ല എന്നത്രെ അതാണ് ഏറ്റവും സ്വീകാര്യമായതും
നബി(സ)പറഞ്ഞ "ابكوا، فإن لم تبكوا فتباكوا" (أخرجه
ابن ماجة)
(കരയുക കരയാന് കഴിയുന്നില്ലെങ്കില് കരച്ചിലുണ്ടാക്കുക) ഹദീസ് അവര് തെളിവായി ഉദ്ധരിക്കുന്നു
രണ്ട് വജ്ദ് അഥായത് അല്ലാഹുവിലേക്കുള്ള പ്രവേശനത്തിന്നുവേണ്ടി ചെയ്യുന്ന ദിക്റുകളിലൂടെ ഉണ്ടാകുന്ന ആട്ടം അത് വെക്തിയുടെ പ്രവര്ത്തന ഫലമായല്ലാത്തത് കൊണ്ട് ഇസ്ലാകിക നിയമങ്ങള് അതിന്നുബാധകമല്ല (അഥായത് ഇന്ഫിആലാണ് ഫിഅ്ല് അല്ല)
മുന്ന് ഹ്രദത്തിന്റെ ആട്ടം(വുജൂദ്)ദവാജുദ്(ഉണ്ടാക്കി ആടുക)വജ്ദ്(സ്വയം ആടുക)എന്നിവയിലൂടെ ഹ്രദയം നേടിയെടുക്കുന്ന ഉന്നത സ്ഥാനമാണത്
എന്നാല് ഈ വജ്ദിനെ(ആട്ടം)മഹാനായ മുഹ്യദ്ധീന് ജീലാനി രണ്ട് രീതിയില് വ്യാക്യാനിക്കുന്നുണ്ട് ഒന്ന് അല് വജ്ദുല് ജിസ്മാനി അഥായത് ശരീരത്തിന്റെ ശക്തി ഉപയോഗിച്ച് പൊങ്ങച്ചവും ജാടയും പ്രസിദ്ധിയും ആഗ്രഹിച്ചുചെയ്യുന്നത് അത് പൂര്ണമായും തെറ്റാണ്
രണ്ട് അല് വജ്ദുറഹ്മാനി അഥായത് ദിക്റ് ചൊല്ലുമ്പോഴും ആദ്യാത്മിക കാവ്യം ആലപിക്കുമ്പോഴും ഖുര്ആന് പാരായണം ചെയ്യുമ്പോഴും ഉണ്ടായിത്തീരുന്ന ശരീരത്തിന്റെ അവസ്ഥയാണ് അത് പൂര്ണമായും ശരിതന്നെയാണ് അത് അനുദാവനം ചെയ്യാവുന്നതാണ്
ഈ പ്രഘടനത്തിന്ന് ശരീരവുമായുള്ള ബന്ധത്തേക്കാള് ആത്മാവുമായാണ് ബന്ധം  ഇത് ആത്മാവിന്റെ പ്രകാശവുമായി ബന്ധപ്പെട്ടതാണ് അല്ലാതെ ശരീരത്തിന്റെ അന്ധകാരവുമായി ബന്ധപ്പെട്ടതല്ല അങ്ങനെയാണങ്കിലാണ് പിശാചിന്റെ സാനിധ്യം ഉണ്ടാവുക
ആട്ടം പെെശാചികമോ ശാരീരികമോ ആണങ്കില് അവിടെ പ്രകാശത്തിന്റെ അംശം ഉണ്ടാവുകയില്ല
കാരണം നന്മ നന്മയിലേക്കും (الطيبون للطيبات)തിന്മ തിന്മയിലേക്കുമാണ്(الخبيثات للخبيثين)ചേരുക.
,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,
പുറത്തൂര്

No comments:

Post a Comment

ഖുനൂത്ത് ഒഹാബികളുടെ തെളിവിന് മറുപടി ഇമാം നവവി പറയുന്നു.

 ഖുനൂത്ത് ഒഹാബികളുടെ തെളിവിന് മറുപടി ഇമാം നവവി പറയുന്നു. സഅദ് ബ്നു ത്വാരിഖ് റ പ റയുന്നു. ഞാൻ പിതാവിനോട് ചോദിച്ചു. എന്റെ പിതാവേ താങ്കൾ നബിപ്പ...