അഹ്ലുസ്സുന്നയുടെ ആദർശ പഠനത്തിന് ഇസ്ലാമിക് ഗ്ലോബൽ വോയ്സ് ബ്ലോഗ് ഉപയോഗപ്പെടുത്തുക.
https://islamicglobalvoice.blogspot.in/?m=0
സ്ത്രീജുമുഅഃജമാഅത്ത് സമഗ്ര പഠനം ഭാഗം 2
15- പോകുന്നതിന്റെ വിധി?
ഇനി നാം ചിന്തിക്കേണ്ടത് പുരുഷന്മാർ മാത്രം ചെയ്തുതീർക്കൽ ബാധ്യതയായ ജുമുഅ-ജമാഅത്തുകൾ, അവർക്കു ഏറ്റവും ഉത്തമമായ പള്ളികളിൽ വെച്ച് അവർ നിർവഹിക്കുമ്പോൾ അതിന്റെ അവകാശികളല്ലാത്ത സ്ത്രീകൾ, അവർക്കു ഏറ്റവും ഉത്തമമെന്ന് ഇസ്‌ലാം പഠിപ്പിച്ച വീടുകൾ ഒഴിവാക്കി പള്ളികളിലേക്ക് പോകുന്നതിനെ കുറിച്ചാണ്. ഇവിടെ നിയമം കർക്കശമാകുമെന്ന് പറയേണ്ടതില്ലല്ലോ. പുറപ്പെടുന്ന സ്ത്രീകളുടെ സ്വഭാവം പരിഗണിച്ച പണ്ഡിതന്മാരുടെ വിശദീകരണങ്ങളുടെ വെളിച്ചത്തിൽ ഇതിനെ നമുക്ക് ആറായി വിഭജക്കാം.
ഒന്ന്: കണ്ടാൽ ആശിക്കപ്പെടുന്ന യുവതിയുടെ പുറപ്പാട്: ഇതിന്റെ അടിസ്ഥാന നിയമം കറാഹത്താണ്. ഇബ്നു ഹജർ(റ) എഴുതുന്നു:
ومن ثم كره لها حضور جماعة المسجد إن كانت تشتهى ولو في ثياب رثة (تحفة المحتاج في شرح المنهاج: ٢٥٢/٢)
അക്കാരണത്താൽ പള്ളിയിലെ ജമാഅത്തിൽ പങ്കെടുക്കൽ ആശിക്കപ്പെടുന്നവളാണെങ്കിൽ അവൾക്കു കറാഹത്താണ്. അവൾ പഴകിയ വസ്ത്രമാണ് ധരിച്ചതെങ്കിലും ശരി. (തുഹ്ഫ: 2/252)
ഇമാം റംലി(റ) എഴുതുന്നു:
അർത്ഥം:
സ്ത്രീ ആശിക്കപ്പെടുന്നവളാണെങ്കിൽ ജോലി ചെയ്യുമ്പോൾ ധരിക്കുന്ന വസ്ത്രമാണ് അവൾ ധരിച്ചതെങ്കിലും പള്ളിയിലെ ജമാഅത്തിൽ പങ്കെടുക്കൽ അവൾക്കു കറാഹത്താണ്. (നിഹായ: 2/140)
സുലൈമാൻ ജമൽ(റ) എഴുതുന്നു:
അർത്ഥം:
ഫിത്ന ഭയക്കുന്നതിനുവേണ്ടി സ്ത്രീകൾ ആശിക്കപ്പെടുന്നവരാണെങ്കിൽ പുരുഷന്മാരുടെ ജമാഅത്തിൽ പങ്കെടുക്കാനായി അവർ പള്ളിയിൽ ഹാജറാകൽ കറാഹത്താണ്. (അൽജമൽ: 1/503)
ഫിത്നയുണ്ടാകാനുള്ള സാധ്യതയും സ്വഭാവവും കണക്കിലെടുത്താണ് ഇത് കറാഹത്തെന്ന് പറയുന്നത്. അതേസമയം ഫിത്നയുണ്ടാകുമെന്ന അനുമാനമോ ഭാവനയോ ഉണ്ടെങ്കിൽ പോലും ഇത് നിഷിദ്ധമാകും. ഇക്കാര്യം പിന്നീട് ഇന്ഷാ അല്ലാ വിവരിക്കുന്നുണ്ട്.
രണ്ട്: കണ്ടാൽ ആശിക്കപ്പെടുന്നവളല്ലാത്ത യുവതിയുടെ പുറപ്പാട്. ഇതിന്റെയും അടിസ്ഥാന നിയമം കറാഹത്താണ്. ഇമാം മഹല്ലി(റ) എഴുതുന്നു:
അർത്ഥം:
പുരുഷന്മാരുടെ ജമാഅത്തിൽ പങ്കെടുക്കാനായി പള്ളിയിൽ ഹാജറാകൽ യുവതികൾക്ക് കറാഹത്താണ്. (ശർഹുൽ മഹല്ലി: 1/222)
പ്രസ്തുത പരാമർശത്തെ അധികരിച്ച അല്ലാമ ഖൽയൂബി(റ) എഴുതുന്നു:
മസ്ജിദിന്റെ വിവക്ഷ ജമാഅത്ത് നടക്കുന്ന സ്ഥലം എന്നാണു. അവിടെ പങ്കെടുക്കുന്നത് പുരുഷന്മാരല്ലാത്തവരുടെ കൂടെയായാലും ശരി. അപ്പോൾ പള്ളി എന്നും പുരുഷന്മാർ എന്നും പറയുന്നത് സാധാരണ നില പരിഗണിച്ചാണ്. (ഖൽയൂബി: 1/222)
വീടിനു പുറത്ത് മദ്രസ്സയിലോ മറ്റോ സ്ത്രീകൾ മാത്രം നടത്തുന്ന ജമാഅത്തിലേക്കു പോകുന്നതും കറാഹത്താണെന്ന് ഇതിൽ നിന്നു മനസ്സിലാക്കാം.
ഇമാം നവവി(റ) എഴുതുന്നു:
وإن أرادت المرأة حضور المسجد للصلاة قال أصحابنا : إن كانت شابة أو كبيرة تشتهى كره لها(المجموع شرح المهذب: ١٩٨/٤)
നിസ്കാരത്തിനുവേണ്ടി സ്ത്രീ പള്ളിയിൽ ഹാജറാകാനുദ്ദേശിച്ചാൽ അവൾ യുവതിയോ കണ്ടാൽ ആശിക്കപ്പെടുന്ന പ്രായമെത്തിയവളോ ആണെങ്കിൽ അവൾക്കത് കറാഹത്താണെന്ന് നമ്മുടെ അസ്വഹാബ് പറയുന്നു. (ശർഹുൽ മുഹദ്ദബ്: 4/198)
ശൈഖുൽ ഇസ്‌ലാം സകരിയ്യൽ അൻസ്വാരി(റ) ശർഹുൽബഹ്ജയിൽ പറയുന്നു:
അർത്ഥം:
കണ്ടാൽ ആശിക്കപ്പെടാത്ത കിഴവി എന്ന് പറഞ്ഞപ്പോൾ യുവതിയും ആശിക്കപ്പെടുന്ന കിഴവിയും നിയമത്തിൽ നിന്നു പുറത്തുപോയി. അപ്പോൾ അവർ രണ്ടുപേർക്കും പങ്കെടുക്കൽ കറാഹത്താണ്. ജമാഅത്ത് നിസ്കാരത്തിൽ മുമ്പ് പറഞ്ഞതുപോലെ. (ശർഹുൽ ബഹ്ജ: 3/82)
മൂന്ന്: കണ്ടാൽ ആശിക്കപ്പെടുന്ന കിഴവിയുടെ പുറപ്പാട്. ഇതിന്റെയും അടിസ്ഥാന നിയമം കറാഹത്താണ്. ശൈഖുൽ ഇസ്‌ലാം സകരിയ്യൽ അൻസ്വാരി(റ) ബഹ്ജയിൽ പറയുന്നു:
അർത്ഥം:
കണ്ടാൽ ആശിക്കപ്പെടാത്ത കിഴവി എന്ന് പറഞ്ഞപ്പോൾ യുവതിയും ആശിക്കപ്പെടുന്ന കിഴവിയും നിയമത്തിൽ നിന്നു പുറത്തുപോയി. അപ്പോൾ അവർ രണ്ട് പേർക്കും ജമാഅത്ത് നിസ്കാരത്തിൽ മുമ്പ് പറഞ്ഞതുപോലെ പങ്കെടുക്കൽ കറാഹത്താണ്. (ശർഹുൽ ബഹ്നാ: 3/82)
ഇമാം നവവി(റ) പറയുന്നു:
أو كبيرة تشتهى كره لها اه (المجموع شرح المهذب: ١٩٨/٤)
കണ്ടാൽ ആശിക്കപ്പെടുന്നവൾ പ്രായം ചെന്നവളാണെങ്കിലും പള്ളിയിൽ പോകൽ കറാഹത്താണ്. (ശർഹുൽ മുഹദ്ദബ്: 4/198)
നാല്: കണ്ടാൽ ആശിക്കപ്പെടാത്ത യുവതി ചമഞ്ഞൊരുങ്ങിയോ സുഗന്ധം ഉപയോഗിച്ചോ പുറപ്പെടുക. ഇതിന്റെ അടിസ്ഥാന നിയമം കറാഹത്താണ്. ഇബ്നു ഹജർ(റ) എഴുതുന്നു:
أو لا تشتهى وبها شيء من الزينة أو الطيب اها
(تحفة المحتاج في شرح المنهاج: ٢٥٢/٢،١٤٠/٢)
അല്ലെങ്കിൽ കണ്ടാൽ ആശിക്കപ്പെടുന്നവളൊന്നുമല്ല. പക്ഷെ അലങ്കാരത്തിൽ നിന്നോ സുഗന്ധത്തിൽ നിന്നോ വല്ലതും അവളിലുണ്ട്. എന്നാലും കറാഹത്താണ്. (തുഹ്ഫ: 2/252, നിഹായ: 2/140)
അഞ്ചു: കണ്ടാൽ ആശിക്കപ്പെടാത്ത കിഴവി ചമഞ്ഞൊരുങ്ങിയോ സുഗന്ധം ഉപയോഗിച്ചോ പുറപ്പെടുക. ഇതിന്റെയും അടിസ്ഥാന നിയമം കറാഹത്താണ്.
ഇബ്നു ഹജർ(റ) എഴുതുന്നു:
أو لا تشتهى وبها شيء من الزينة أو الطيب اها
(تحفة المحتاج في شرح المنهاج: ٢٥٢/٢،١٤٠/٢)
അല്ലെങ്കിൽ കണ്ടാൽ ആശിക്കപ്പെടുന്നവളൊന്നുമല്ല. പക്ഷെ അലങ്കാരത്തിൽ നിന്നോ സുഗന്ധത്തിൽ നിന്നോ വല്ലതും അവളിലുണ്ട്. എന്നാലും കറാഹത്താണ്. (തുഹ്ഫ: 2/252, നിഹായ: 2/140)
ഇബ്നു ഹജർ(റ) എഴുതുന്നു:
അർത്ഥം:
ജമാഅത്തിന്റെ അധ്യായത്തിൽ പറഞ്ഞത് ഇവിടെയും(സിയാറത്ത്) നിബന്ധനയാണ്. പുറപ്പെടുന്നവൾ സുഗന്ധം ഉപയോഗിച്ചോ ആഭരണങ്ങൾ ധരിച്ചോ അലങ്കാര വസ്ത്രം ധരിച്ചോ ഭംഗിയാവാത്ത കിഴവിയായിരിക്കണം എന്നതാണ് നിബന്ധന. (തുഹ്ഫ: 3/201)
അല്ലാമ ഖൽയൂബി(റ) എഴുതുന്നു:
അർത്ഥം:
കിഴവികളിൽ നിന്ന് ഭംഗിയുള്ളവർക്കും സുഗന്ധം ഉപയോഗിച്ചവർക്കും യുവതിയുടെ നിയമം ബാധകമാണ്. (ഖൽയൂബി: 1/222)
ആറ്: കണ്ടാൽ ആശിക്കപ്പെടാത്ത കിഴവി അലങ്കാര വസ്ത്രമോ ആഭരണങ്ങളോ ധരിച്ച് ചമഞ്ഞൊരുങ്ങാതെയും സുഗന്ധം ഉപയോഗിക്കാതെയും പുറപ്പെടുക. ഈ രൂപത്തിൽ അവർക്കു അവരുടെ വീടുകളാണ് കൂടുതൽ ഉത്തമം. കാരണം വീണു കിടക്കുന്ന എത്തും പെറുക്കിയെടുക്കാൻ ആളുണ്ടാകുമല്ലോ. "കിഴവിക്കു ഹാജറാകാം" എന്ന ബഹ്ജയുടെ പരാമർശത്തെ അധികരിച്ച് അല്ലാമ ഇബ്നു ഖാസിം(റ) എഴുതുന്നു:
അർത്ഥം:
ജൗജരി(റ) പറയുന്നു: ഇര്ശാദിന്റെയും അതിന്റെ മൂലഗ്രൻഥത്തിന്റെയും പരാമർശം കാണിക്കുന്നത് കിഴവി ഹാജറാകൽ ഹലാലാണെന്നാണ്. എന്നാൽ "സ്ത്രീകൾക്ക് അവരുടെ വീടുകളാണ് കൂടുതൽ ഉത്തമം" എന്ന ഹദീസിന്റെ വ്യാപകാർത്ഥം പരിഗണിച്ച് കിഴവികൾക്കും അതുപേക്ഷിക്കുന്നതാണ് നല്ലതെന്നതിനോട് ഇത് എതിരല്ല. (ശർഹുൽ ബഹ്ജ: 3/82)
16- കിഴവിയുടെ വിധി
കണ്ടാൽ ആശിക്കപ്പെടുന്നവളോ ആഭരണങ്ങളും അലങ്കാരവസ്ത്രങ്ങളും ധരിച്ച് ചമഞ്ഞൊരുങ്ങിയവളോ സുഗന്ധം ഉപയോഗിച്ചവളോ ആയ കിഴവിക്കും യുവതിക്കും ഒരേ നിയമമാണ് കർമശാസ്ത്ര പണ്ഡിതന്മാർ നൽകുന്നത്. എന്നാൽ പ്രസ്തുത വിശേഷണങ്ങൾ മേളിച്ചിട്ടില്ലാത്ത കിഴവിയുടെ നിയമം അതല്ലെന്ന് ശാഫിഈ മദ്ഹബിലെ ചില കർമ്മ ശാസ്ത്ര ഗ്രൻഥങ്ങളിൽ കാണാം. ഉദാഹരണത്തിന് ഇമാം ബർമാവി(റ)യെ ഉദ്ദരിച്ച ബുജൈരിമി(റ)യും മറ്റും എഴുതുന്നു:
അർത്ഥം:
പെരുന്നാളിനെന്നപോലെ പ്രബലാഭിപ്രായപ്രകാരം കിഴവികൾക്ക് ഹാജറാകൽ സുന്നത്താക്കപ്പെടും. എന്ന് വരുമ്പോൾ വീട്ടിൽ വെച്ച് തനിച്ച്
നിസ്കരിക്കുന്നതിനേക്കാൾ പള്ളിയിലെ ജമാഅത്തിൽ പങ്കെടുക്കുന്നതാണ് അവൾക്കു കൂടുതൽ നല്ലത്. (ബുജൈരിമി: 1/291, ജമാൽ: 1/503, ഖൽയൂബി: 1/222)
ഒരു വിശേഷണത്തോട് ബന്ധപ്പെടുത്തി ഒരു നിയമം പറഞ്ഞാൽ ആ വിശേഷണമാണ് ആ നിയമം വരാനുള്ള നിമിത്തമെന്നാണ് നിദാനശാസ്ത്രം പറയുന്നത്. ഇതനുസരിച്ച് കിഴവിക്ക് സുന്നത്താണെന്നു പറഞ്ഞാൽ കിഴവിയായിരിക്കുക എന്ന വിശേഷണമാണ് സുന്നത്താകാനുള്ള നിമിത്തമെന്ന് മനസ്സിലാക്കാം. അതിനാൽ ഈ ഇബാറത്ത് എടുത്തുകാണിച്ച് പൊതുവെ സ്ത്രീകൾക്ക് അത് സുന്നത്താണെന്ന് പറയുന്നത് വിവരക്കേടാണ്.
ഒന്നാമത്തെ രൂപത്തിൽ നാശം വരാനുള്ള സ്വഭാവമുണ്ട് എന്നതും രണ്ടാമത്തെ രൂപത്തിൽ അതില്ല എന്നതുമല്ലാതെ ഇങ്ങനെ ഒരു വ്യത്യാസം വരാൻ ഒരു ന്യായവും കാണുന്നില്ല. അതോടപ്പം തന്നെ സ്ത്രീയുടെ മുഖവും മുൻകൈയും നോക്കുന്നതിന്റെ വിധിയിൽ പ്രബലാഭിപ്രായപ്രകാരം കണ്ടാൽ ആശിക്കപ്പെടുന്ന കിഴവിയുടെയും അല്ലാത്ത കിഴവിയുടെയും ഇടയിൽ കർമശാസ്ത്ര പണ്ഡിതന്മാർ വ്യത്യാസപ്പെടുത്തുന്നുമില്ല. ഇമാം നവവി(റ) മിൻഹാജിൽ എഴുതുന്നു:
അർത്ഥം:
പ്രായപൂർത്തിയെത്തിയ പുരുഷൻ അന്യവളും വലിയവളും സ്വാതന്ത്രയുമായ സ്ത്രീയുടെ നഗ്നത കാണൽ നിഷിദ്ദമാണ്. നാശത്തെ ഭയപ്പെടുമ്പോൾ അവളുടെ മുഖവും മുൻകൈയും നോക്കലും നിഷിദ്ദമാണ്. പ്രബലാഭിപ്രായപ്രകാരം നാശം ഭയക്കാത്തപ്പോഴും നിഷിദ്ദം തന്നെ. (മിൻഹാജ്, തുഹ്ഫ സഹിതം: 7/193-194)
'പ്രബലാഭിപ്രായപ്രകാരം നാശം ഭയക്കാത്തപ്പോഴും നിഷിദ്ദം തന്നെ' എന്ന ഇമാം നവവി(റ)യുടെ പരാമർശത്തെ വിശദീകരിച്ച് ഇബ്നു ഹജർ(റ) എഴുതുന്നു:
അർത്ഥം:
മുഖം തുറന്നിട്ടവരായ നിലയിൽ സ്ത്രീകൾ പുറപ്പെടുന്നത് തടയണമെന്ന മുസ്ലിംകളുടെ ഏകോപനം എടുത്തുകാണിച്ച് ഇമാമുൽ ഹറമൈനി(റ) അതിനെ ന്യായീകരിച്ചിട്ടുണ്ട്. അവരെ കാണൽ ഹലാലായിരുന്നുവെങ്കിൽ അവർ അംറദീങ്ങളെപ്പോലെ ആകുമായിരുന്നു. മാത്രവുമല്ല നോട്ടം നാശത്തെ പ്രതീക്ഷിക്കാവുന്ന കേന്ദ്രവും വികാരത്തെ ഇളക്കിപ്പുറപ്പെടുവിക്കുന്നതുമാണ്. അതിനാൽ ശരീഹത്തിന്റെ നല്ല തത്വങ്ങളോട് യോജിക്കുന്നത് അന്യസ്ത്രീയുമായി തനിച്ചാകുന്നതിന്റെ വിധി പോലെ ഈ കവാടം തന്നെ അടച്ചുകളയുകയും നാശം ഉണ്ടെങ്കിൽ ഇല്ലെങ്കിൽ എന്ന വിധദീകരണം ഒഴിവാക്കലുമാണ്. (തുഹ്ഫ: 7/193)
ഇബ്നു ഹജർ(റ) തുടരുന്നു:
അർത്ഥം:
സൂറത്തുന്നൂറിലെ 60 ആം വചനം പ്രമാണമാക്കി നാശത്തെ ഭയപ്പെടാത്ത കിഴവിയുടെ മുഖവും മുൻകൈയും കാണൽ ഹലാലാണെന്ന് ഒരു വിഭാഗം പണ്ഡിതന്മാർ അഭിപ്രായപ്പെട്ടതിന് ഇമാം അദ്റഈ(റ) പ്രബലത കൽപ്പിച്ചത് ദുർബ്ബലമാണ്. ആ കവാടം തന്നെ അടച്ചുകളയുകയെന്ന അടിസ്ഥാന തത്വവും ഏതൊരു വീണുകിടക്കുന്ന സാധനത്തെയും പെറുക്കിയെടുക്കാൻ ആളുണ്ടാകുമെന്ന തത്വവും അതിനെ ഖണ്ഡിക്കുന്നു. (തുഹ്ഫ: 7/193-194)
'ദുബ്ബലമാണ്' എന്നതുമായി ബന്ധപ്പെട്ട് ശർവാനി(റ) എഴുതുന്നു:
അർത്ഥം:
അത് ദുർബ്ബലമാണ് എന്ന അഭിപ്രായം തന്നെയാണ് മുഗ്നി(റ)യും പറയുന്നത്. അദ്ദേഹത്തിൻറെ പരാമർശമിങ്ങനെ: വലിയവൾ എന്ന പരാമർശം ആശിക്കാത്ത കിഴവിയെയും ഉൾകൊള്ളിക്കുന്നതാണ്. ശർഹ് സ്വഗീറിൽ പ്രബലമായി പറഞ്ഞ അഭിപ്രായവും അതാണ്. പ്രബലവും അതാണ്. (ശർവാനി: 7/194)
ശർവാനി(റ) തുടരുന്നു:
അർത്ഥം:
വീണുകിടക്കുന്ന ഏതൊരു വസ്തുവും പെറുക്കിയെടുക്കാൻ ആളുണ്ടാകും എന്ന് പറഞ്ഞതിന്റെ ചുരുക്കം കണ്ടാൽ ആശിക്കപ്പെടാത്ത കിഴവിയെയും ലക്‌ഷ്യം വെക്കുന്നവരും ആശിക്കുന്നവരും ഉണ്ടാകും എന്നാണു. (ശർവാനി: 7/194)
"സ്ത്രീകൾക്ക് അവരുടെ വീടുകളാണുത്തമം" എന്ന നബി(സ്)യുടെ പ്രസ്താവനയിൽ കിഴവികളും ഉൾപ്പെടുമല്ലോ. ഇക്കാര്യം നേരത്തെ നാം വിവരിച്ചതാണ്. ഭാഗം 1 നോക്കുക.
അല്ലാമ ഇബ്നു ഖാസിം(റ) എഴുതുന്നു:
അർത്ഥം:
കണ്ടാൽ ആശിക്കപ്പെടാത്ത കിഴവിക്ക് പങ്കെടുക്കൽ സുന്നത്താണെന്ന് ശർഹുർ റൗളിൽ വ്യക്തമായിപറഞ്ഞതിനോട് എന്തോ വിയോജിപ്പ് കാണിക്കുന്നതാണ് അവർക്ക് അവരുടെ വീടുകളാണുത്തമം എന്ന ഹദീസ്. (ഇബ്നു ഖാസിം: 2/252)
ഇമാം റാഫിഈ(റ) എഴുതുന്നു:
അർത്ഥം:
വീടുകളിൽ വെച്ചുള്ള സ്ത്രീകളുടെ ജമാഅത്താണ് കൂടുതൽ ശ്രേഷ്ടം. ഇനി പുരുഷന്മാരുടെ ജമാഅത്തിൽ പങ്കെടുക്കാനായി പള്ളിയിൽ ഹാജറാകാൻ അവർ ഉദ്ദേശിക്കുന്ന പക്ഷം നാശം ഭയപ്പെടുന്നതിനുവേണ്ടി യുവതികൾക്ക് അത് കറാഹത്താണ്. കിഴവികൾക്ക് കറാഹത്തില്ല. ഇപ്രകാരം നിവേദനം ചെയ്യപ്പെട്ടിരിക്കുന്നു: "പുരുഷന്മാരുടെ ജമാഅത്തിൽ പങ്കെടുക്കുന്നതിനായി പള്ളിയിൽ പോകുന്നതിൽ നിന്ന് സ്ത്രീകളെ നബി(സ) വിലക്കിയിരിക്കുന്നു. ഖുഫ്ഫ ധരിച്ച് പോകുന്ന കിഴവി ഒഴികെ". (അശ്ശർഹുൽ കബീർ: 4/286)
എന്നാൽ മേൽപ്പറഞ്ഞ ഹദീസിനു യാതൊരു അടിസ്ഥാനവുമില്ലെന്നാണ് ഹാഫിള് ഇബ്നു ഹജർ(റ) പറയുന്നത്:
അർത്ഥം:
"പുരുഷന്മാരുടെ ജമാഅത്തിൽ പങ്കെടുക്കുന്നതിനായി പള്ളിയിൽ പോകുന്നതിൽ നിന്ന് സ്ത്രീകളെ നബി(സ) വിലക്കിയിരിക്കുന്നു. ഖുഫ്ഫ ധരിച്ചു പോകുന്ന കിഴവി ഒഴികെ" എന്ന ഹദീസിനു യാതൊരടിസ്ഥാനവുമില്ല. മുൻദിരി(റ)യും ശർഹുൽ മുഹദ്ദബിൽ ഇമാം നവവി(റ) അതിന് വെള്ളപൂശിയിട്ടുണ്ട്. (അത്തൽഖീസ്വുൽ ഹബീർ: 4/287)
ശർഹുൽ മുഹദ്ദബിൽ ഇമാം നവവി(റ) പറഞ്ഞതിങ്ങനെ:
وحديث العجوز في منقليها غريب ، ورواه البيهقي بإسناد ضعيف موقوفا على ابن مسعود. (شرح المهذب: ١٩٨/٤)
രണ്ടു ഖുഫ്ഫകൾ ധരിച്ച് കിഴവി പോകുന്നതിനെ പരാമർശിക്കുന്ന ഹദീസ് ഗരീബാണ്. ഇബ്നു മസ്ഊദ്(റ) ന്റെ പ്രസ്താവനയായി ദുർബ്ബലമായ പരമ്പരയിലൂടെ ഇമാം ബൈഹഖി(റ) അത് നിവേദനം ചെയ്തിട്ടുണ്ട്. (ശർഹുൽ മുഹദ്ദബ്: 4/198)
അപ്പോൾ ചുരുക്കത്തിൽ നിയമത്തിൽ നിന്ന് കിഴവിയെ മാറ്റി നിർത്താൻ കാണിച്ച ഹദീസ് ഗരിബും ദുർബ്ബലവുമാണ്. പള്ളി, പള്ളിയാണെന്ന നിലയ്ക്കും പെണ്ണ്, പെണ്ണാണെന്ന നിലയ്ക്കും പള്ളി പെണ്ണിന് നിഷിദ്ധമാണെന്ന് നാം പറയുന്നില്ലല്ലോ. മറിച്ച് അന്യപുരുഷന്മാരുടെ ഇടയിലേക്ക് അവൾ കടന്നുവരുമ്പോൾ ഉണ്ടായേക്കാവുന്ന പ്രശ്നങ്ങൾ പരിഗണിച്ചാണ് ഹറാം വരുന്നത്. കിഴവിയെ കാണുന്നതിനും സ്പർശിക്കുന്നതിനും വിരോധമില്ല എന്ന, ഇമാം അദ്റഈ(റ) പ്രബലമായിപ്പറഞ്ഞ അഭിപ്രായമനുസരിച്ച് കിഴവി വരുന്നതിനാൽ അത്തരം പ്രശ്നങ്ങൾ വരാനില്ലല്ലോ. അതിനാൽ ആ അഭിപ്രായമാനുസരിച്ചാകാം കിഴവികൾക്ക് സുന്നത്താണെന്ന് ചില പണ്ഡിതന്മാർ പറഞ്ഞത്. എന്നാൽ പ്രബലാഭിപ്രായ പ്രകാരം അവളെ കാണുന്നതും തൊടുന്നതും നിഷിദ്ദമാണ് എന്ന് തന്നെയാണല്ലോ. ഇതനുസരിച്ച് കിഴവിക്ക് ഒരു പ്രത്യേക നിയമം കൊടുക്കുന്നതിന് യാതൊരു വകുപ്പും കാണുന്നില്ല. നാശം വ്യാപകമായതിനെ പേരിൽ യുവതിയെപ്പോലെ കിഴവിയെയും തടയണമെന്ന് പണ്ഡിതന്മാർ ഫത്‌വ നൽകിയ സ്ഥിതിക്ക് വിശേഷിച്ചും.
'സലഫിൽ നിന്ന് ഏതെങ്കിലുമൊരാൾ താനുമായി ബന്ധപ്പെട്ട സ്ത്രീകളോട് ജമാഅത്തിന് പോകാൻ നിർദേശിച്ചതായി എനിക്കറിയില്ല' എന്നാണല്ലോ ഇമാം ശാഫിഈ(റ) പ്രസ്താവിച്ചത്. ആ സ്ത്രീകളുടെ കൂട്ടത്തിൽ കിഴവികളുമുണ്ടായിരുന്നുവെന്ന കാര്യം തീർച്ചയാണല്ലോ. അതിനാൽ കിഴവികൾക്ക് ജമാഅത്തിൽ പങ്കെടുക്കൽ സുന്നത്താണെന്ന് സമ്മതിച്ചാൽ തന്നെ മുസ്ലിം ലോകത്തിന്റെ പ്രവർത്തനം അതിനെതിരാണ്. തെളിവിന്റെ അടിസ്ഥാനത്തിൽ പ്രബലത കൽപ്പിക്കുന്നതും പ്രവർത്തനത്തിന്റെ അടിസ്ഥാനത്തിൽ പ്രബലത കൽപ്പിക്കുന്നതും എതിരായി വരുമ്പോൾ പ്രവർത്തനം ഏതാണോ അതിനാണ് പരിഗണനയെന്ന് പണ്ഡിതന്മാർ വിശദീകരിച്ചിട്ടുണ്ട്.
ശാഫിഈ മദ്ഹബിലെ പ്രമുഖ പണ്ഡിതൻ ഇബ്നുഹജർ ഹൈതമി(റ) യുടെ പരിഗണനക്കു വന്ന ഒരു ചോദ്യവും മറുപടിയും ചുവടെ കുറിക്കുന്നു:
അർത്ഥം:
പെരുന്നാളിന്റെ തക്ബീറിന്റെയും സാക്ഷ്യം വഹിക്കുന്നതിന്റെയും വിഷയത്തിൽ പ്രസിദ്ദാഭിപ്രായം ഇന്നതാണെന്നും പ്രവർത്തനം അതിന്റെ മാറ്റമനുസരിച്ചാണെന്നും കർമശാസ്ത്ര പണ്ഡിതന്മാർ പറയുന്നുവല്ലോ. അതിന്റെ അർത്ഥം എന്താണ്? പ്രബലാഭിപ്രായത്തിനെതിരായി പ്രവർത്തിക്കാൻ പറ്റുന്നതെങ്ങനെ?.
മറുപടി: ഇവിടെ തർജീഹ് (പ്രബലത കൽപ്പിക്കൽ) എതിരായി വന്നിരിക്കുന്നു. കാരണം പ്രവർത്തനം സ്വയം ഒരു തെളിവായി സ്വീകരിക്കുകയില്ലെങ്കിലും പ്രാമാണങ്ങൾക്ക് പ്രബലത കൽപ്പിക്കാൻ പറ്റിയതിന്റെ കൂട്ടത്തിൽ അതും ഉൾപ്പെടും. അപ്പോൾ ഒരു വിഷയത്തിൽ മദ്ഹബിലെ തെളിവിന്റെ ഭാഗത്തിലൂടെയുള്ള തർജീഹും പ്രവർത്തനത്തിന്റെ ഭാഗത്തിലൂടെയുള്ള തർജീഹും എതിരായി വരുമ്പോൾ മദ്ഹബിലെ തെളിവിന്റെ ഭാഗത്തിലൂടെയുള്ള തർജീഹ് എതിർ തർജീഹ് വന്നതിനാൽ തർജീഹായി നിലനിൽക്കുകയില്ല. അതിനാൽ പ്രവർത്തനം എങ്ങനെയാണോ അതനുസരിച്ച് പ്രവർത്തിക്കാൻ അനുവദനീയമായീ.(ഫതാവൽ കുബ്റാ)
'അൽബുർഹാൻ' എന്ന ഗ്രൻഥത്തെ ഉദ്ദരിച്ച മുവത്വയുടെ ശർഹായ ഔജസുൽ മസാലികിൽ പറയുന്നു:
അർത്ഥം:
എല്ലാ നിസ്കാരങ്ങളിലും പങ്കെടുക്കുന്നതിൽ നിന്ന് യുവതിയെപ്പോലെ കിഴവിയെയും തടയണമെന്ന് പിൽക്കാലക്കാരായ മശാഇഖുമാർ ഫത്‌വ നൽകിയിരിക്കുന്നു. ജനങ്ങളുടെ അവസ്ഥകളിൽ വരുന്ന മാറ്റം കണക്കിലെടുത്ത് നിയമങ്ങൾl മാറുന്നത് വിദൂരമായ ഒരു സംഗതിയല്ല. അതിനാൽ ഫസാദ് വ്യാപകമായി എന്ന് പരിഗണന വെച്ച യുവതികൾ പോലെ നിരുപാധികം കിഴവികളെയും തടയണമെന്ന് അവർ ഫത്‌വ നൽകി. (ഓജസുൽ മസാലിക്: 4/106)
കറാഹത്തെന്ന് പറഞ്ഞത്?
മേൽപറഞ്ഞ രൂപങ്ങളിൽ അടിസ്ഥാന നിയമം കറാഹത്താണെന്ന് പറഞ്ഞത് അവരുടെ പുറപ്പാടിനാൽ ഫിത്ന വരാനുള്ള സ്വഭാവം കണക്കിലെടുത്താണ്. ഫിത്നയുണ്ടാകുമെന്ന ഊഹമോ അനുമാനമോ ഉറപ്പോ ഉണ്ടാവുകയോ രക്ഷിതാവേ, ഭർത്താവ്, തുടങ്ങി സമ്മതം വാങ്ങേണ്ടവരുടെ സമ്മതം ഇല്ലാതിരിക്കുകയോ ചെയ്യുന്ന ഘട്ടത്തിൽ പുറപ്പെടൽ നിഷിദ്ധവുമാണ്.
ഇബ്നു ഹജർ(ർ) പറയുന്നു:
فإن قالت: فما الجواب عن إطلاق أهل المذهب غير من مر ؟
فالجواب أن محله حيث لم يريدوا كراهة التحريم ما إذا لم يترتب على خروجهن خشية فتنة .
وأما إذا ترتب ذلك فهو حرام بلا شك كما مر نقله عمن ذكر .
والمراد بالفتنة : الزنا ومقدماته من النظر ، والخلوة ، واللمس وغير ذلك .
ولذلك أطلقوا الحكم في هذه المسألة بدون ذكر محرم يقترن بالخروج ، وأما عند اقتران محرم به أو لزومه له فالصواب القطع بالتحريم ولا يتوقف في ذلك فقيه .(الفتاوي الكبري: ٢٠٣/١)
മുമ്പ് പറഞ്ഞവരല്ലാത്ത, മദ്ഹബിന്റെ വക്താക്കൾ നിരുപാധികം കറാഹത്താണെന്നല്ലോ പറഞ്ഞത്? എന്ന സംശയത്തിന് ഇപ്രകാരം മറുപടി പൂരിപ്പിക്കാൻ. കറാഹത്തുകൊണ്ട് തഹ്‌രീമിന്റെ കറാഹത്ത് എന്നല്ല അവരുദ്ദേശിക്കുന്നതെങ്കിൽ സ്ത്രീകൾ പുറപ്പെടുന്നതിനാൽ ഫിത്ന ഭയപ്പെടൽ വരാത്ത സ്ഥലത്തെ കുറിച്ചാണ് അവരുടെ പരാമർശമെന്ന് വെക്കേണ്ടതുണ്ട്. അതെ സമയം അവർപുറപ്പെടുന്നതിനാൽ ഫിത്ന ഭയപ്പെടൽ വരുമെങ്കിൽ ആ പുറപ്പാട് നിഷിദ്ധമാണെന്നതിൽ സംശയത്തിന് വകയില്ല. മുമ്പ് പറഞ്ഞ പണ്ഡിതന്മാരെ ഉദ്ദരിച്ച് അക്കാര്യം പറഞ്ഞുവല്ലോ.
ഫിതനയുടെ വിവക്ഷ വ്യഭിചാരവും അതിന്റെ മുന്നോടിയായ നോട്ടം, തനിച്ചാകൽ , സ്പർശനം തുടങ്ങിയവയുമാണ്. അതുകൊണ്ടാണ് ഈ വിഷയത്തിൽ പുറപ്പെടലുമായി ബന്ധപ്പെട്ടുവരുന്ന നിഷിദ്ധമായ കാര്യങ്ങൾ പരാമർശിക്കാതെ അവർ നിയമം നിരുപാധികം പറഞ്ഞത്. അതെ സമയം പുറപ്പെടലുമായി ബന്ധപ്പെട്ട് നിഷിദ്ധമായൊരു കാര്യം അന്വരിച്ച് വരികയോ പിന്നീട് വന്നു ചേരുകയോ ചെയ്യുന്ന ഘട്ടത്തിൽ പുറപ്പെടൽ നിഷിദ്ധമാണെന്ന് തറപ്പിച്ച് പറയുന്നതാണ് ശരി. ഈ വിഷയത്തിൽ കര്മശാസ്ത്ര പണ്ഡിതനും ശങ്കിളിച്ചു നിൽക്കുകയില്ല. (ഫതാവൽ കുബ്റാ: 1/203)
ഇബ്നു ഹജർ(ർ) എഴുതുന്നു:
ويحرم عليهن بغير إذن ولي أو حليل أو سيد أو هما في أمة متزوجة ومع خشية فتنة منها أو عليها ، وللآذن لها في الخروج حكمه (تحفة: ٢٥٢/٢)
രക്ഷിതാവ്, ഭർത്താവ്, യജമാനൻ, വിവാഹിതയായ അടിമസ്ത്രീയാകുമ്പോൾ ഭർത്താവ് യജമാനൻ എന്നീ രണ്ടു പേരുടെയും അനുവാദമില്ലാതെയോ, സ്ത്രീയിൽ നിന്നോ അവളുടെ മേലിലോ നാശം ഭയക്കുന്നതോടപ്പമോ അവർ പള്ളിയിൽ പോകൽ നിഷിദ്ദമാണ്. അവൾക്ക് പോകാൻ അനുവാദം നൽകുന്നതിന് പോകുന്നതിന്റെ വിധി തന്നെയാണുള്ളത്. (തുഹ്ഫ: 2/252)
ഇബ്നു ഖാസിം(റ) വിശദീകരിക്കുന്നു:
നാശത്തെ ഭയപ്പെടുന്നതോടപ്പം എന്ന പരമാർശം വ്യക്തമാക്കുന്നത് നാശമുണ്ടാകുമെന്ന അനുമാനം പോലും വേണമെന്നില്ലെന്നാണ്. (ഇബ്നു ഖാസിം: 2/253)
അല്ലാമ ശർവാനി(റ) എഴുതുന്നു:
(قوله: مه خشية فتنة) عطف على قوله بغير إذن ولي فلا تتوقف حرمة الحضور على عدم الاذن ع ش (الشرواني: ٢٥٣/٢)
നാശത്തെ ഭയപ്പെടുന്നതോടപ്പം എന്ന പരാമർശം രക്ഷിതാവിന്റെ അനുവാദമില്ലാതെ എന്നതിന്റെ മേൽ 'അത്വഫ്' ചെയ്യപ്പെട്ടതാണ്. എന്ന് വരുമ്പോൾ സ്ത്രീകൾക്ക് പള്ളിയിൽ ഹാജറാകൽ ഹറാമാണെന്നതിന്റെ കാരണം അനുവാദമില്ലെന്നത് മാത്രമല്ലെന്ന് ലഭിക്കുന്നു. (ശർവാനി: 2/253)
സമ്മതം ആവശ്യമുള്ളവരുടെ സമ്മതമില്ലാത്തതാണ് സ്ത്രീ പള്ളിയിൽ പോകൽ ഹറാമാക്കാനുള്ള കാരണമെന്ന പുത്തൻവാദികളുടെ ജല്പനം ശരിയല്ലെന്ന് മേൽ ഉദ്ദരണിയിൽ നിന്ന് വ്യക്തമാണ്.
ഫിതനയുടെ വിവക്ഷ
ഫിത്നയുടെ വിവക്ഷ വിവരിച്ച് ഇബ്നു ഹജർ(റ) എഴുതുന്നു:
( عند خوف الفتنة ) من داعية نحو مس لها أو خلوة بها (تحفة: ١٩٢/٧، نهاية : ١٨٧/٦)
സ്ത്രീയെ സ്പർശിക്കാൻ പോലുള്ളതിനോ അവളുമായി തനിച്ചാകുന്നതിനോ മനസ്സിൽ നിന്ന് വരുന്ന പ്രേരണയാണ് ഫിത്ന (തുഹ്ഫ: 7/192, നിഹായ: 6.187)
അലിയ്യുശ്ശബ്റാ മല്ലിസി(റ) എഴുതുന്നു:
അർത്ഥം:
സ്ത്രീയെ സ്പർശിക്കുവാനോ അവളുമായി തനിച്ചാകുവാനോ ഒരാളുടെ മനസ്സ് തന്നെ ക്ഷണിക്കുമെന്നെ ഭയമാണ് ഫിത്നയെ ഭയക്കുന്നതിനു പറയാവുന്ന കൃത്യമായ കണക്ക്. (ശർഹന്നിഹായ: 6/187)
17- പ്രവാചകപത്നിമാർ പോയില്ല.
നബി(സ)യുടെ ഭാര്യമാരോ പെണ്മക്കളോ അടിമസ്ത്രീകളോ മറ്റോ ജുമുഅക്കോ ജമാഅത്തിനോ വേണ്ടി പള്ളിയിൽ പോയിരുന്നില്ലെന്ന് ഇമാം ശാഫിഈ(റ) പ്രസ്താവിച്ചിട്ടുള്ള കാര്യമാണ്.
അർത്ഥം:
നബി(സ)യുടെ ഭാര്യമാരിൽ ഒരാൾ പള്ളിയിൽപോയി ജുമുഅക്കോ ജമാഅത്തിനോ പങ്കെടുത്തതായി നമുക്കറിയില്ല. നബി(സ)യുടെ കൂടെ കുടുംബത്തിലെ സ്ത്രീകൾ, പെണ്മക്കൾ, ഭാര്യമാർ, അടിമസ്ത്രീകൾ, കുടുംബത്തിലെ അടിമസ്ത്രീകൾ തുടങ്ങി നിരവധി സ്ത്രീകളുണ്ടായിരുന്നു. അവരിൽ ഏതെങ്കിലുമൊരു സ്ത്രീ ജുമുഅക്ക് പോയതായി ഞാനറിയില്ല....സലഫിൽ പെട്ട ഏതെങ്കിലുമൊരാൾ തന്റെ ഭാര്യമാരിൽ ഒരുത്തിയോട് ജുമുഅക്കോ ജമാഅത്തിനോ പങ്കെടുക്കാൻ നിർദ്ദേശിച്ചതായും എനിക്കറിയില്ല. ജുമുഅക്കോ ജമാഅത്തിനോ പങ്കെടുക്കുന്നതിൽ സ്ത്രീകൾക്ക് വല്ല പുണ്യമുണ്ടായിരുന്നുവെങ്കിൽ അതിൽ പങ്കെടുക്കാൻ അവർ സ്ത്രീകൾക്ക് നിർദ്ദേശം നൽകുകയും അതിലേക്കു പോകാൻ അവർക്കു അനുവാദം കൊടുക്കുകയും ചെയ്യുമായിരുന്നു. (അതുണ്ടായിട്ടില്ല). മാത്രമല്ല നബി(സ)യിൽ നിന്ന് ഇപ്രകാരം റിപ്പോർട്ട് ചെയ്തിരിക്കുന്നു: "സ്ത്രീ അവളുടെ പ്രൈവറ്റ് റൂമിൽ നിസ്കരിക്കുന്നത് അവളുടെ സാധാരണ റൂമിൽ നിസ്കരിക്കുന്നതിനേക്കാൾ ഉത്തമമാണ്. സ്ത്രീ അവളുടെ സാധാരണ റൂമിൽ നിസ്കരിക്കുന്നത് പള്ളിയിൽ നിസ്കരിക്കുന്നതിനേക്കാൾ ഉത്തമമാണ്". (ഇഖ്തിലാഫുൽ ഹദീസ്: 8/225, 7/167-177)
ഇമാം ശാഫിഈ(റ)യുടെ മേൽ പ്രസ്താവന ഈ വിഷയത്തിൽ നിർണ്ണായകമാണ്. ദിവസം അഞ്ചുനേരവും പള്ളിയിൽ വന്ന് പുരുഷന്മാരുടെ ജമാഅത്തിൽ പങ്കെടുക്കുന്നതാണ് സ്ത്രീകൾക്ക് കൂടുതൽ പുണ്യമെന്ന് അവർ മനസ്സിലാക്കിയിരുന്നുവെങ്കിൽ ആ പുണ്യം നേടാൻ നബി(സ)യുമായി കൂടുതൽ ബന്ധമുള്ള സ്ത്രീകളെങ്കിലും ശ്രമിക്കുമായിരുന്നുവല്ലോ. അതുണ്ടായില്ലെന്നാണ് ഇമാം ശാഫിഈ(റ) പ്രഖ്യാപിക്കുന്നത്.
18- അനുവാദം ചോദിച്ചാൽ തടയരുതെന്ന് പറഞ്ഞത്?
പള്ളിയിൽ പോകാൻ സ്ത്രീകൾ അനുവാദം ചോദിച്ചാൽ അവരെ നിങ്ങൾ വിലക്കരുത് എന്ന് നബി(സ) പറഞ്ഞല്ലോ. അതിന്റെ താല്പര്യം എന്താണെന്ന് നമുക്ക് മനസ്സിലാക്കാം. മേൽ ഹദീസിനെ പണ്ഡിതന്മാർ വിവിധ രൂപത്തിൽ വ്യാഖ്യാനിച്ചിട്ടുണ്ട്.
1-ഇമാം ശാഫിഈ(റ)യുടെ വിശദീകരണം. നിർബന്ധമായ ഹജ്ജ് കർമ്മം നിർവ്വഹിക്കുന്നതിനായി മസ്ജിദുൽ ഹറാമിനെ തൊട്ട് സ്ത്രീയെ തടയരുത്. സുന്നത്തായ ഹജ്ജ് നിർവഹിക്കുന്നതിന് മസ്ജിദുൽ ഹറാമിനെ തൊട്ടും മറ്റു പള്ളികളെ തൊട്ടും തടയാം. ഈ ഹദീസിനെ കുറിച്ചുള്ള വിശാലമായ ചർച്ചയിൽ ഇമാം ഇമാം ശാഫിഈ(റ) പറയുന്നു:
അർത്ഥം:
"അല്ലാഹുവിന്റെ അടിമയാർത്ഥികൾക്ക് അല്ലാഹുവിന്റെ പള്ളികൾ നിങ്ങൾ വിലക്കരുത്" എന്ന ഹദീസിന്റെ താല്പര്യം എന്താണെന്ന ചോദ്യം അവശേഷിക്കുന്നു. അത് ഒരു പ്രത്യേക പള്ളിയെകുറിച്ചാണെന്ന് മുൻവിവരണത്തിൽ നിന്ന് നാം മനസ്സിലാക്കി. അതിനാൽ ഏത് പള്ളിയെ തൊട്ടാണ് അല്ലാഹുവിന്റെ അടിമയാർത്ഥികളെ വിലക്കാൻ പറ്റാത്തത്?
മറുപടി ഇതാണ്: ഫർളായ ഹജ്ജ് കർമ്മം നിർവ്വഹിക്കുന്നതിനായി മസ്ജിദുൽ ഹറാമിനെ തൊട്ട് സ്ത്രീയെ തടയാൻ പറ്റില്ല. സുന്നത്തായ ഹജ്ജ് നിർവ്വഹിക്കുന്നതിനുവേണ്ടി മസ്ജിദുൽ ഹറാമിനെ തൊട്ടും മറ്റു പള്ളികളെ തൊട്ടും തടായാവുന്നതാണ്. (ഇഖ്തിലാഫുൽ ഹദീസ്: 1/514)
2- തടയരുതെന്ന് പറഞ്ഞ നിയമം നബി(സ)യുടെ കാലത്തേക്ക് മാത്രം ബാധകമാണ്. ഇബ്നു ഹജർ(റ) എഴുതുന്നു:
فإن قلت إذا كانت خيرا لهن فما وجه النهي عن منعهن المستلزم لذلك الخير؟ قلت: أما النهي فهو للتنزيه كما يصرح به سياق هذا الحديث ثم الوجه حمله على زمنه صلى الله عليه وسلم أو على غير المشتهيات إذا كن مبتذلات(تحفة: ٢٥٢/٢)
ചോദ്യം: സ്ത്രീകൾക്ക് നിസ്കരിക്കാൻ ഏറ്റവും ഉത്തമം വീടാണെന്നിരിക്കെ പള്ളിയിൽ പോകുന്നത് തടയരുതെന്ന് പറയുന്നതിന്റെ ന്യായം എന്താണ്? പള്ളിയിൽ പോകുന്നത് തടയുന്നതിലൂടെ ഏറ്റവും ഉത്തമമായത് ലഭിക്കുകയല്ലേ ചെയ്യുന്നത്?.
മറുപടി: തടയരുതെന്ന് പറഞ്ഞ വിലക്ക് തന്സീഹിനാണ്. "അവർക്കു അവരുടെ വീടുകളാണ് കൂടുതൽ ഉത്തമം" എന്ന ഹദീസിന്റെ ബാക്കിഭാഗം അത് വ്യക്തമാക്കുന്നു. പിന്നെ ന്യായമായിതോന്നുന്നത് തടയരുതെന്ന് പറഞ്ഞ നിയമം നബി(സ)യുടെ കാലത്തേക്ക് മാത്രം ബാധകമാണെന്നാണ്. അല്ലെങ്കിൽ ചമഞ്ഞൊരുങ്ങാത്ത കണ്ടാൽ ആശിക്കപ്പെടാത്ത സ്ത്രീകൾക്ക് മാത്രം ബാധകമാണ്. (തുഫാ: 2/252)
നബി(സ) മദീനയിലാകുമ്പോൾ അധിക സമയവും പള്ളിയിലാണല്ലോ ഉണ്ടാവാറ്. സ്ത്രീകൾക്ക് സ്വഹാബിയ്യത്താകണമെങ്കിൽ വിശ്വസിച്ചവരായ നിലയിൽ നബി(സ)യുടെ സദസ്സിൽ ഒരു പ്രാവശ്യമെങ്കിലും മേളിക്കണമല്ലോ. മാത്രവുമല്ല അന്നത്തെ കോടതിയും ഖാസിയും എല്ലാം നബി(സ) തന്നെയാണല്ലോ. അതിനാൽ നബി(സ) യെ സമീപിക്കൽ സ്ത്രീകൾക്ക് അനിവാര്യമായി വരും. ഇമാം മുസ്ലിം(റ) നിവേദനം ചെയ്തൊരു ഹദീസിലിങ്ങനെ കാണാം:
لا تَمْنَعُوا النِّسَاءَ حُظُوظَهُنَّ مِنَ الْمَسَاجِدِ (مسلم: ٦٧٢)
"സ്ത്രീകൾക്ക് പള്ളികളിൽ നിന്നുള്ള അവരുടെ വിവിതം നിങ്ങൾ തടയരുത്".
നബി(സ)യെ കാണുക, നബി(സ)യോട് ആവലാതിപറയുക, ബൈത്തുൽ മാലിൽ നിന്നും ഫൈഅ് സ്വത്തിൽ നിന്നും അവകാശപ്പെട്ടത് വാങ്ങുക, കുട്ടികൾക്ക് മധുരം കൊടുക്കുക, മതകാര്യങ്ങൾ ചോദിച്ചു പഠിക്കുക, തുടങ്ങിയ കാര്യങ്ങൾ സ്ത്രീകളുടെ അവകാശങ്ങളാണ്. ഇവയ്ക്കുവേണ്ടി സ്ത്രീകൾ നബി(സ)യെ സമീപിച്ചിരുന്നതായി ഹദീസുകളിൽ വന്നിട്ടുള്ളതുമാണ്.
ഇബ്നു ഹജർ(റ)ന്റെ മേൽ പ്രസ്താവനയുമായി ബന്ധപ്പെട്ട് ബുജൈരിമി(റ) യെ ഉദ്ദരിച്ച് ശർവാനി(റ) എഴുതുന്നു:
അർത്ഥം:
'കന്സി'ന്റെ വിശദീകരണത്തിൽ ഐനി(റ) പറയുന്നതിങ്ങനെ: ഫസാദ് വെളിവായതിനുവേണ്ടി സ്ത്രീകൾ യുവതികളായാലും കിഴവികളായാലൂം ജമാഅത്തുകളിൽ പങ്കെടുക്കരുത്. ഇമാം അബൂഹനീഫ(റ)യുടെ വീക്ഷണപ്രകാരം കിഴവിക്കു സ്വുബ്ഹിനും മഗ്‌രിബിനും ഇശാഇനും പങ്കെടുക്കാം. അബൂയൂസുഫി(റ)ന്റെയും മുഹമ്മദി(റ)ന്റെയും വീക്ഷണ പ്രകാരം കിഴവിക്കു എല്ലാ നിസ്കാരങ്ങളിലും പങ്കെടുക്കാം. മൂന്ന് ഇമാമുകളുടെ അഭിപ്രായവും അതാണ്. എന്നാൽ ഇന്ന് ഫത്‍വ നൽകേണ്ടത് ഒരു നിസ്കാരത്തിലും പങ്കെടുക്കാൻ പറ്റില്ലെന്നാണ്. അതുകൊണ്ടാണ് ഗ്രൻഥകർത്താവ് ജമാഅത്തുകളിൽ പങ്കെടുക്കരുത് എന്ന് നിരുപാധികം പറഞ്ഞത്. (ശർവാനി: 2/252)
ഇബ്നു ഹജർ(റ) എഴുതുന്നു:
وما اقتضاه ظواهر الأخبار الصحيحة من خروج المرأة مطلقا مخصوص خلافا لكثيرين أخذوا بإطلاقه بذلك الزمن الصالح كما أشارت لذلك عائشة رضي الله عنها بقولها لو علم النبي صلى الله عليه وسلم ما أحدث النساء بعده لمنعهن المساجد كما منعت نساء بني إسرائيل .(تحفة: ٤٠/٣)
പ്രബലമായ ഹദീസുകളുടെ ബാഹ്യാർത്ഥം കാണിക്കുന്നത് സ്ത്രീക്ക് നിരുപാധികം പുറപ്പെടാമെന്നാണ്. എന്നാൽ ഈ നിയമം ആ നല്ല കാലത്തേക്കുമാത്രം ബാധകമാണ്. ഇനിപ്പറയുന്ന പ്രസ്താവനയിലൂടെ മഹതിയായ ആയിഷാ(റ) അക്കാര്യം സൂചിപ്പിച്ചിട്ടുണ്ട്. "നബി(സ)യുടെ വിയോഗശേഷം സ്ത്രീകൾ പുതുതായി ഉണ്ടാക്കിയ കാര്യം നബി(സ) അറിഞ്ഞിരുന്നുവെങ്കിൽ ബനൂഇസ്രാഈലിലെ സ്ത്രീകളെ തടഞ്ഞതുപോലെ നബി(സ) അവർക്കു പള്ളികൾ തടയുമായിരുന്നു". (തുഹ്ഫ: 3/40)
ബനൂഇസ്രാഈലിലെ സ്ത്രീകൾ ചമഞ്ഞൊരുങ്ങി പള്ളിയിൽ വന്ന് അന്യപുരുഷന്മാരിലേക്ക് വെളിവാകുകയും മറ്റും ചെയ്തപ്പോൾ അമിതാർത്തവം നൽകുന്നതിലൂടെ പൂർണ്ണമായും അവർക്കു പള്ളിവിലക്കുകയാണുണ്ടായതെന്ന് ഹദീസുകളിൽ വന്നിട്ടുണ്ട്. ഇമാം അസ്ഖലാനി(റ) എഴുതുന്നു:
അർത്ഥം:
ആയിഷാ(റ)യുടെ പ്രസ്താവനയായി ഉർവ(റ) ഉദ്ധരിക്കുന്ന ഹദീസിൽ അത് സ്ഥിരപ്പെട്ടിട്ടുണ്ട്. അബ്ദുറസാഖ്(റ) പ്രബലമായ പരമ്പരയിലൂടെ അതുദ്ധരിച്ചിട്ടുണ്ട്. അതിലെ പരാമർശമിങ്ങനെ: "ബനൂഇസ്രാഈല്യരിലെ സ്ത്രീകൾ മരത്തിന്റെ ചില ചെരിപ്പുകൾ നിർമ്മിച്ച പള്ളികളിൽ വന്ന് പുരുഷന്മാരിലേക്ക് വെളിവാകുമായിരുന്നു. അതേത്തുടർന്ന് അല്ലാഹു അവർക്കു പള്ളികൾ നിഷിദ്ധമാക്കുകയും ആർത്തവം നൽകുകയും ചെയ്തു". ഇത് ആഇശാബീവി(റ)യുടെ പ്രസ്താവനയാണെങ്കിലും നബി(s0yude പ്രസ്താവനയുടെ ഫലമാണ് അതിനുള്ളത്. കാരണം സ്വന്തം അഭിപ്രായ പ്രകടനം നടത്താൻ പറ്റിയ ഒരു വിഷയമല്ലിത്. ഇതേ ആശയം പ്രബലമായ പരമ്പരയിലൂടെ ഇബ്നു മസ്ഊദി(റ)ൽ നിന്ന് അബ്ദുറസാഖ്(റ) ഉദ്ധരിച്ചിട്ടുണ്ട്. (ഫത്ഹുൽ ബാരി: 3/270, മുസ്വന്നഫ്: 3/149)
3-മേൽ ഹദീസിന്റെ താല്പര്യം ഇങ്ങനെയുമാകാം: നിങ്ങൾ അവരെ തടയേണ്ടുന്ന ആവശ്യമില്ല. ഞാൻ അവരെ തടഞ്ഞിരുന്നു. നിങ്ങൾ തടയുമ്പോൾ അത് പ്രശ്നത്തിന് നിമിത്തമായേക്കാം. ഇതനുസരിച്ച് "നിങ്ങൾ എനിക്ക് ശ്രേഷ്ഠത കല്പിക്കരുത്" എന്ന ഹദീസുപോലെ വേണം ഇതിനെ കാണാൻ. മറ്റു പ്രവാചകന്മാരെക്കാൾ ശ്രേഷ്ടർ മുഹമ്മദ് നബി(സ) യാണെന്ന കാര്യം അറിയപ്പെട്ടതാണല്ലോ. എന്നിരിക്കെ നബി(സ) അപ്രകാരം പറഞ്ഞതിനർത്ഥം നിങ്ങൾ അങ്ങനെ പറയേണ്ട കാര്യമില്ല എന്നാണ്. കാരണം അങ്ങനെ പറയുന്നത് നിങ്ങൾക്കും ജൂതന്മാർക്കുമിടയിൽ തർക്കമുണ്ടാകാൻ വഴി വെക്കും.
ഇമാം ബൈഹഖി(റ) നിവേദനം ചെയ്ത ഒരു ഇപ്രകാരം കാണാം:
عن أم حميد أنها قالت : يا رسول الله ، إنا نحب الصلاة يعني : معك فيمنعنا أزواجنا فقال رسول الله - صلى الله عليه وسلم - : " صلاتكن في بيوتكن خير من صلاتكن في دوركن ، وصلاتكن في دوركن أفضل من صلاتكن في مسجد الجماعة " (كتاب السنن الكبرى: ١٣٣/٣)
ഉമ്മുഹുമൈദി(റ)ൽ നിന്ന് നിവേദനം: നിശ്ചയം ഞങ്ങൾ അങ്ങയോടപ്പം നിസ്കരിക്കാൻ ഇഷ്ടപ്പെടുന്നു. എന്നാൽ ഞങ്ങളുടെ ഭർത്താക്കൻമാർ ഞങ്ങളെ തടയുന്നു. അപ്പോൾ നബി(സ) പ്രസ്താവിച്ചു: "നിങ്ങൾ നിങ്ങളുടെ റൂമുകളിൽ നിസ്കരിക്കുന്നത് നിങ്ങൾ നിങ്ങളുടെ വീടുകളിൽ നിസ്കരിക്കുന്നതിനേക്കാൾ ഉത്തമമാണ്. നിങ്ങൾ നിങ്ങളുടെ വീടുകളിൽ നിസ്കരിക്കുന്നത് ജമാഅത്തിന്റെ പള്ളിയിൽ നിസ്കരിക്കുന്നതിനേക്കാൾ ഉത്തമമാണ്". (അസ്സുനനുൽ കുബ്റാ: 3/133)
നബി(സ)യുടെ കൂടെ നിസ്കാരത്തിൽ പങ്കെടുക്കാൻ അതിയായ ആഗ്രഹം പ്രകടിപ്പിച്ച് നിൽക്കുന്ന ഭാര്യയെ ഭർത്താവ് തടയുന്നത് പ്രശ്നത്തിന് നിമിത്തമാകുമെന്ന് പറയേണ്ടതില്ലല്ലോ. അതെ സമയം സ്ത്രീകൾക്ക് നിസ്കരിക്കാൻ കൂടുതൽ നല്ലതും കൂടുതൽ പ്രതിഫലം ലഭിക്കുന്നതും വീടാണെന്ന് നബി(സ) പ്രസ്താവിച്ചാൽ നബി(സ)യെ സ്നേഹിക്കുന്ന ഏതൊരു സ്ത്രീയും ആ പ്രസ്താവന സ്വീകരിച്ച് വീട്ടിൽ നിന്നു തന്നെ നിസ്കരിക്കുമെന്ന കാര്യവും ഉറപ്പാണ്. അപ്പോൾ മേൽ ഹദീസിനർത്ഥം നിങ്ങൾ അവരെ തടയേണ്ടതില്ല. നിങ്ങൾ തടയുന്നത് ഭാര്യാ-ഭർതൃബന്ധത്തിൽ വിള്ളലുണ്ടാക്കിയേക്കാം. അടിപിടിയിൽ കലാശിച്ചേക്കാം. മരിച്ച ഞാൻ അവരെ തടഞ്ഞുകൊള്ളാം. ഞാൻ തടയുന്നത് ഉപദേശത്തിലൂടെയാണ് "സ്ത്രീകൾക്ക് നിസ്കരിക്കാൻ ഏറ്റവും ഉത്തമം അവരുടെ വീടുകളാണ്".
"സ്ത്രീകൾക്ക് നിസ്കരിക്കാൻ ഏറ്റവും ഉത്തമം അവരുടെ വീടുകളാണ്" എന്ന പ്രസ്താവന യഥാർത്ഥത്തിൽ സ്ത്രീകൾ പള്ളിയിൽ വരുന്നത് തടയൽ തന്നെയാണല്ലോ. ആ പ്രസ്താവന അടിസ്ഥാനമാക്കിയാണല്ലോ സ്ത്രീകൾ പള്ളിയിൽ വരേണ്ടതില്ലെന്നും വീടുകളിൽ വെച്ച് നിസ്കരിക്കുകയാണ് വേണ്ടതെന്നും പണ്ഡിതന്മാർ പ്രസ്താവിക്കുന്നത്. സാദുമുസ്ലിമിൽ നിന്നും വായിക്കാം:
അർത്ഥം:
ഭർത്താക്കന്മാരോടും സ്ത്രീ ആരോട് അനുവാദം ചോദിക്കുന്നുവോ അവരോടുമുള്ള നിർദ്ദേശമാണ് നിങ്ങൾ തടയരുത് എന്നത്. ഇതിന്റെ ആശയം ഇങ്ങനെ വിശദീകരിക്കാം: ഭാര്യ ഭർത്താവിനോട് അനുവാദം ചോദിച്ചാൽ അവളുടെ പുറപ്പാടിൽ സുഗന്ധം പൂശൽ,ആഭരണം ധരിക്കൽ, അലങ്കാര വസ്ത്രം ധരിക്കൽ തുടങ്ങി നാശത്തിലേക്ക് നയിക്കുന്ന യാതൊന്നുമില്ലെങ്കിൽ ഭർത്താവ് സ്വന്തം വകയായി അവളെ തടയരുത്. എങ്കിലും ഫിത്നകളും ഫസാദുകളും വ്യാപകമായതിനാൽ ഫത്‌വനൽകുന്ന പണ്ഡിതന്മാരും നാശങ്ങളും ദുരാചാരങ്ങളും തടയാൻ ചുമതലയുള്ള ഭരണ കർത്താക്കളും അവളെ തടയുക തന്നെ വേണം. പണ്ഡിതന്മാരും കൈകാര്യ കർത്താക്കളും പള്ളിയിൽ പോകുന്നത് തടഞ്ഞ കാര്യം ഭർത്താവ് അവളെ അറിയിക്കുകയും വേണം. (ഫത്ഹുൽമുൽഹിം)
19- അനുവാദം ചോദിച്ചവർ നബി(സ)യുടെ പ്രസ്താവന അറിയാത്തവർ.
സ്ത്രീകൾക്ക് നിസ്കരിക്കാൻ ഏറ്റവും ഉത്തമവും പള്ളിയിൽ വന്നു നിസ്കരിക്കുന്നതിനേക്കാൾ പ്രതിഫലം ലഭിക്കുന്നതും വീടാണെന്ന് നബി(സ) പ്രസ്താവിച്ചാൽ നബി(സ)യെ സ്നേഹിക്കുന്ന ഏതെങ്കിലുമൊരു സ്ത്രീ ആ പ്രസ്താവനയെ അവഗണിച്ച് പള്ളിയിൽ വരുമെന്ന് തോന്നുന്നില്ല. അതിനാൽ അനുവാദം ചോദിക്കുന്നതും പള്ളിയിൽ പോകാൻ ആഗ്രഹം പ്രകടിപ്പിക്കുന്നതും നബി(സ)യുടെ പ്രസ്തുത പ്രസ്താവന അറിയാത്ത സ്ത്രീകളായിരുന്നുവെന്നതാണ് വസ്തുത. ഇക്കാര്യം പുത്തൻ പ്രസ്ഥാനക്കാർ അവരുടെ നേതാവായി പരിചയപ്പെടുത്തുന്ന ശൗകാനി തന്നെ പ്രസ്താവിച്ചിട്ടുള്ളതാണ്.
അർത്ഥം:
"സ്ത്രീകൾക്ക് അവരുടെ വീടുകളാണ് കൂടുതൽ ഉത്തമം" എന്നതിനർത്ഥം സ്ത്രീകൾ അവരുടെ വീടുകളിൽ നിസ്കരിക്കുന്നതാണ് അവർ പള്ളികളിൽ നിസ്കരിക്കുന്നതിനേക്കാൾ ഉത്തമം എന്നാണ്. സ്ത്രീകൾ അക്കാര്യം അറിഞ്ഞിരിന്നുവെങ്കിൽ! പക്ഷെ അതവർ അറിഞ്ഞിട്ടില്ല. അതുകൊണ്ടാണ് അവർ ജമാഅത്തുകളിൽ പങ്കെടുക്കുവാൻ ആവശ്യപ്പെടുന്നത്. പള്ളികളിൽപോയി നിസ്കരിച്ചാലാണ് കൂടുതൽപ്രതിഫലം ലഭിക്കുക എന്നതാണ് അവരുടെ വിശ്വാസം.
സ്ത്രീ വീട്ടിൽ വെച്ച് നിസ്കരിക്കുന്നതാണ് കൂടുതൽ ഉത്തമമെന്ന് പറയാൻ കാരണം നാശത്തെ തൊട്ടുള്ള നിർഭയത്വം പരിഗണിച്ചാണ്. സ്ത്രീകൾ പുതുതാക്കിയ സൗന്ദര്യ പ്രകടനവും മറ്റും വന്നതിനുശേഷം ഇക്കാര്യം വന്നുകൂടി ശക്തിയായിരുന്നു. അതുകൊണ്ടാണ് ആയിഷ(റ) അപ്രകാരം പറഞ്ഞത്. (നൈലുൽ ഔത്വാർ: 2/161)
ഇബ്നുതൈമിയ്യ തന്നെ പറയട്ടെ:
അർത്ഥം:
സ്ത്രീകളിൽ നിന്ന് വളരെ കുറഞ്ഞവർ മാത്രമായിരുന്നു ജുമുഅക്കും ജമാഅത്തിനും പങ്കെടുത്തിരുന്നത്. കാരണം നബി(സ) ഇപ്രകാരം പ്രസ്ഥാപിക്കുകയുണ്ടായി: "അല്ലാഹുവിന്റെ അടിയാർത്ഥികൾക്ക് അല്ലാഹുവിന്റെ പള്ളികൾ നിങ്ങൾ തടയരുത്. അവരുടെ വീടുകളാണ് അവർക്കു കൂടുതൽ ഉത്തമം". ഈ ഹദീസ് മുത്തഫഖുൻ അലൈഹിയാണ്....അപ്പോൾ സത്യവിശ്വാസിനികൾ അവരുടെ വീടുകളിൽ വെച്ച് നിസ്കരിക്കുന്നതാണ് ജുമുഅക്കും ജമാഅത്തിനും പങ്കെടുക്കുന്നതിനേക്കാൾ അവർക്കുത്തമം. എന്ന് നബി(സ) അവരോട് പറയുകയുണ്ടായി... വീടുകളിൽവെച്ച് നിസ്കരിക്കുന്നതാണ് കൂടുതൽ ഉത്തമം എന്ന് സ്വഹാബി വനിതകൾ അറിഞ്ഞു കഴിഞ്ഞാൽ ഏറ്റവും ശ്രേഷ്ടമായ കാര്യം ഉപേക്ഷിക്കുന്നതിൽ അവർ അധികപേരും യോജിക്കുകയില്ലെന്ന കാര്യം അറിയപ്പെട്ടതാണ്. കാരണം ഉത്തമ നൂറ്റാണ്ടിലുള്ളവർ ഏറ്റവും ശ്രേഷ്ടമായ കർമം ഒഴിവാക്കിയെന്നാണല്ലോ അതുകൊണ്ട് വരിക. (മജ്‌മൂഉ ഫതാവ: 6/458-460)
വീട്ടിൽ വെച്ച് നിസ്കരിക്കുന്നതാണ് ഏറ്റവും പുണ്യമുള്ളതെന്ന് അറിയാത്ത കുറഞ്ഞ സ്ത്രീകൾ മാത്രമായിരുന്നു ജുമുഅക്കും ജമാഅത്തിനും പങ്കെടുത്തിരുന്നതെന്നുതന്നെയാണ് ഇബ്നു തൈമിയയും പറയുന്നത്. പ്രസ്തുത പ്രസ്താവന അറിയാതെ പള്ളിയിൽ വന്ന സ്ത്രീകളെ അക്കാര്യം അവരെ അറിയിച്ച് വീട്ടിലേക്ക് തിരിച്ചയച്ചിരുന്നതായും ഹദീസിൽ വന്നിട്ടുണ്ട്. ഇമാം അബ്ദുറസാഖും(റ) ത്വബ്റാനി(റ)യും നിവേദനം ചെയ്യുന്ന ഒരു ഹദീസിൽ ഇപ്രകാരം കാണാം:
അബൂഅംറുശൈബാനി(റ) യിൽ നിന്നു മിവേദനം: ഇബ്നു മസ്ഊദ്(റ) പള്ളിയിൽനിന്ന് സ്ത്രീകളെ പുറത്താക്കുന്നത് അദ്ദേഹം കാണുകയുണ്ടായി. "നിങ്ങൾക്ക് ഏറ്റവും ഉത്തമമായ വീടുകളിലേക്ക് നിങ്ങൾ പോകുക" എന്ന് പറഞ്ഞുകൊണ്ടായിരുന്നു അദ്ദേഹം അവരെ പുറത്താക്കിയിരുന്നത്.(മുസ്വന്നഫ്: 3/173, അൽമുഅ്ജമുൽ കബീർ: 8/232)
20- മറ്റു മദ്ഹബുകൾ പറയുന്നത്
ഭാഗം 3 ൽ തുടരും ഇന്ഷാ അല്ലാ
No comments:
Post a Comment