Monday, July 9, 2018

ഹജ്ജ് 2

[04/07, 3:16 PM] ‪+91 94008 65400‬: *🌼ഹജ്ജ്🌼*
➖➖➖➖➖➖
ഭാഗം➡2⃣
അഹ്ലുസ്സുന്നയുടെ ആദർശ പഠനത്തിന്  ഇസ്ലാമിക് ഗ്ലോബൽ വോയ്സ് ബ്ലോഗ്    ഉപയോഗപ്പെടുത്തുക

https://islamicglobalvoice.blogspot.in/?m=0

📚🔎___________________🔍📚
*സുന്നീ ആദർശ വിജ്ഞാനം വിരൽ തുമ്പിൽ* 👆👆🔎

*നിയ്യത്തിന്റെ രൂപം*

*ഹജ്ജ് മാത്രം ഉദ്ദേശിക്കുന്നവരുടെ നിയ്യത്തിന്റെ രൂ‍പമാണ് താഴെ*

بِسْمِ اللهِ الرَّحْمٰنِ الرَّحِيمِ نَوَيْتُ الْحَجَّ وَأَحْرَمْتُ بِهِ ِلله تَعَالَى ، لَبَّيْكَ اللَّهُمَّ بِحَجَّةٍ لَبَّيْك ، لَبَّيْكَ لاٰ شَرِيكَ لَكَ لَبَّيْك ، إِنَّ الْحَمْدَ وَالنِّعْمَةَ لَكَ وَالْمُلْكْ ، لاٰ شَرِيكَ لَكْ ، اَللَّهُمَّ صَلِّ عَلَى سَيِّدِنَا مُحَمَّدٍ وَعَلى آلِهِ وَصَحْبِهِ وَسَلِّمْ اَللَّهُمَّ إِنِّي أَسْأَلُكَ رِضَاكَ وَالْجَنَّةَ وَأَعُوذُ بِكَ مِنْ سَخَطِكَ وَالنَّارِ
https://chat.whatsapp.com/C3O2VzHpY3Q5b5rVA2GdxT
*(ബിസി ചൊല്ലി ‘ഞാൻ ഹജ്ജ് ചെയ്യാൻ കരുതുകയും അതിന്നായി അല്ലാഹുവിന്ന് വേണ്ടി ഞാൻ* *ഇഹ്‌റാമിലാവുകയും ചെയ്തു’എന്ന് മനസ്സിൽ കരുതുകയും ശേഷം മുകളിൽ കൊടുത്ത തൽബിയത്തും* *സ്വലാത്തും ദുആയും ചൊല്ലുക) നിയ്യത്തിന്റെ ഉടനെ ചൊല്ലുന്ന* *തൽബിയത്തിൽ ,മുകളിൽ കൊടുത്തത് പോലെ ഹജ്ജ് ആണെങ്കിൽ لبيك اللهم بحجة എന്നും,* *ഉം‌റയാണെങ്കിൽ لبيك اللهم بعمرة എന്നും ഉൾപ്പെടുത്തൽ സുന്നത്താണ്.*

*ഈ നിയ്യത്തോടുകൂടെ നാം ഹജ്ജിൽ പ്രവേശിച്ചു കഴിഞ്ഞു. ഇനി നമ്മുടെ ഇഷ്ടത്തിനനുസരിച്ച് ഹജ്ജ് കർമ്മങ്ങൾ പൂർത്തീകരിക്കാതെ ഹജ്ജിൽ നിന്ന് വിരമിക്കാനോ, നിഷിദ്ധമായ കാര്യങ്ങൾ ചെയ്യാനോ പാടുള്ളതല്ല. അത് സുന്നത്തായ ഹജ്ജോ ഉം‌റയോ ആണെങ്കിലും ശരി, ഇഹ്‌റാമിൽ പ്രവേശിക്കുന്നതോടുകൂടി അത് നിർവ്വഹിക്കൽ നിർബന്ധമായിത്തീരുന്നു എന്നതാണ് കാരണം.*

*മറ്റൊരാൾക്ക് വേണ്ടിയാണ് ഹജ്ജ ചെയ്യുന്നതെങ്കിൽ ഇങ്ങിനെ കരുതുക (ഉദാഹരണം )*

بِسْمِ اللهِ الرَّحْمٰنِ الرَّحِيمِ نَوَيْتُ الْحَجَّ (عَنْ أُمِّي) وَأَحْرَمْتُ بِهِ (عَنْهَا) ِلله تَعَالَى ، لَبَّيْكَ اللَّهُمَّ بِحَجَّةٍ (عَنْهَا) لَبَّيْكْ ، لَبَّيْكَ لاٰ شَرِيكَ لَكَ لَبَّيْكْ ، إِنَّ الْحَمْدَ وَالنِّعْمَةَ لَكَ وَالْمُلْكْ ، لاٰ شَرِيكَ لَكْ ، اَللَّهُمَّ صَلِّ عَلَى سَيِّدِنَا مُحَمَّدٍ وَعَلى آلِهِ وَصَحْبِهِ وَسَلِّمْ اَللَّهُمَّ إِنِّي أَسْأَلُكَ رِضَاكَ وَالْجَنَّةَ وَأَعُوذُ بِكَ مِنْ سَخَطِكَ وَالنَّارِ

*(ബിസ്മി ചൊല്ലി, ‘ഞാൻ എന്റെ ഉമ്മാക്ക് വേണ്ടി ഹജ്ജ് ചെയ്യാൻ കരുതുകയും അതിന്നായി അല്ലാഹുവിന്ന് വേണ്ടി ഞാൻ ഇഹ്‌റാമിലാകുകയും ചെയ്തു’ എന്ന് മനസിൽ കരുതുകയും ശേഷം മുകളിൽ കൊടുത്ത തൽബിയത്തും സ്വലാത്തും ദുആയും ചൊല്ലുക. )*

*മറ്റൊരാൾക്ക് വേണ്ടി ഹജ്ജ് /ഉം‌റ ചെയ്യുമ്പോൾ, ചെയ്യുന്നയാൾ തന്റെ ഫർളായ ഹജ്ജ് / ഉം‌റ ചെയ്തവരായിരിക്കണമെന്ന നിബന്ധനയുണ്ട്. കൂടാതെ ആർക്ക് വേണ്ടിയാണോ ഹജ്ജ് നിർവ്വഹിഹിക്കുന്നത് അദ്ദേഹം തന്റെ ഫർളായ ഹജ്ജ് ചെയ്യാതെ മരിക്കുകയോ ,സുഖമാകുമെന്ന പ്രതീക്ഷയില്ലാത്ത രോഗത്തിന് അടിമപ്പെട്ടവരോ മക്കത്തേക്ക് പോകാൻ കഴിയാത്ത വാർധക്യമുള്ളവരോ ആകണം. കൂടാതെ ഇത്തരം സുഖമാവുമെന്ന് പ്രതിക്ഷയില്ലാത്ത രോഗികൾക്കോ മക്കത്ത് പോയി ഹജ്ജ് ചെയ്യാൻ കഴിയാത്ത വാർദ്ധക്യമുള്ളവർക്കോ വേണ്ടി ഹജ്ജ് /ഉം‌റ ചെയ്യുകയാണെങ്കിൽ അവരുടെ സമ്മതവും വേണം. മറ്റൊരാൾക്ക് വേണ്ടി ഒന്നിൽ കൂടുതൽ ഹജ്ജോ , ഉം‌റയോ ചെയ്യാൻ പാടുള്ളതല്ല. മരിക്കുന്നതിനുമുമ്പ് വസിയ്യത്തുണ്ടെങ്കിൽ അനുവദനീയമാണ്.*

*സാധാരണ മക്കത്തും പരിസരത്തുമുള്ളവർ, ബന്ധുക്കൾ മരണപ്പെട്ടുവെന്നറിയുമ്പോൾ അവർക്ക് വേണ്ടി ഉം‌റ ചെയ്യാൻ പോകൽ പതിവാണ്. ഇത് വളരെ നല്ലതാണ്. പക്ഷെ മുകളിൽ പറഞ്ഞ നിബന്ധനകൾ അവർ ശ്രദ്ധിയ്ക്കാറില്ല. ഈ മരണപ്പെട്ടവർ അവരുടെ ഫർളായ ഹജ്ജും ഉം‌റയും നിർവ്വഹിച്ചവരാണെങ്കിൽ പിന്നീട് അവർക്ക് വേണ്ടി അവ ചെയ്യേണ്ടതില്ല. പകരം നമുക്ക് വേണ്ടി ചെയ്തതിനു ശേഷം പ്രതിഫലം അവരുടെ പേരിൽ ഹദ്‌യ ചെയ്യുകയാണ് വേണ്ടത്. മരിച്ചവർക്ക് വേണ്ടി ഫാതിഹ ഓതി ഹദ്‌യ ചെയ്യുന്നത് പോലെ. മരണപ്പെട്ടവർ അവരുടെ ജീവിത കാലത്ത് ഹജ്ജും ഉം‌റയും ചെയ്തിട്ടില്ലെങ്കിൽ അവർക്ക് വേണ്ടി കൂട്ടമായി ഹജ്ജും ഉം‌റയും ചെയ്യുകയല്ല വേണ്ടത് .മറിച്ച് മരണപ്പെട്ടയാളോട് ഏറ്റവും അടുത്തയാൾ അവർക്ക് അവരുടെ ഫർളായ ഹജ്ജും ഫർളായ ഉം‌റയും ചെയ്യുകയും മറ്റുള്ളവർ തങ്ങൾക് വേണ്ടി ചെയ്ത് പ്രതിഫലം മരണപ്പെട്ടയാൾക്ക് ഹദ്‌യ ചെയ്യുകയുമാണ് വേണ്ടത്. അതേ സമയം മരണ സമയത്ത് തനിക്ക് വേണ്ടി ഹജ്ജ് /ഉം‌റ ചെയ്യണമെന്ന് വസിയ്യത്തുണ്ടെങ്കിൽ അത് പൂർത്തീകരിക്കയും വേണം.*

*എന്ന്നാൽ ഹജ്ജോ ഉം‌റയോ ചെയ്തതിനു ശേഷം അതിന്റെ പ്രതിഫലം താനുദ്ദേശിച്ചവർക്ക് ഹദ്‌യ ചെയ്യാവുന്നതാണ്. അത് എത്ര പ്രാവശ്യവുമാകാം. നമുക്കുള്ള പ്രതിഫലം ഒട്ടും കുറയാതെ തന്നെ അവർക്കും പ്രതിഫലം ലഭിക്കുന്നതാണ്. തന്റെ ഫർളായ ഹജ്ജും സുന്നത്തായ ഹജ്ജും അത് പോലെ ഫർളായ ഉം‌റയും സുന്നത്തായ ഉം‌റയും ചെയ്താൽ പിന്നീട് അവസരം കിട്ടുമ്പോൾ , ഹജ്ജ് ചെയ്യാൻ ഭാഗ്യം ലഭിക്കാതെ മൺ‌മറഞ്ഞു പോയ തന്റെ കുടുംബങ്ങൾക്ക് വേണ്ടി അവ നിർവഹിക്കൽ വലിയ പുണ്യമുള്ള അമലാണ്. ഇങ്ങനെ ഹജ്ജോ ഉം‌റയോ ദാനം ചെയ്യുന്നവർക്ക് പത്ത് ഹജ്ജിന്റെ / ഉം‌റയുടെ കൂലി കിട്ടുമെന്ന് തിരുനബി صلى الله عليه وسلم യുടെ ഹദീസിൽ വന്നിട്ടുണ്ട്.*

*കുട്ടികളെ ഹജ്ജ് ചെയ്യിപ്പിക്കുന്നവർ :*

* *വകതിരിവുള്ള കുട്ടികളാണെങ്കിൽ നമ്മുടെ സമ്മതപ്രകാരം അവരെക്കൊണ്ട് നിയ്യത്ത് ചെയ്യിപ്പിക്കുകയോ ,* *അവർക്ക് വേണ്ടി നമുക്ക് നിയ്യത്ത് ചെയ്യാവുന്നതോ ആണ്. വകതിരിവില്ലാത്ത കുട്ടികളാണെങ്കിൽ അവർക്ക് വേണ്ടി നാം നിയ്യത്ത് ചെയ്യുക ഒരു ഉദാഹരണം കാണുക.*

بِسْمِ اللهِ الرَّحْمَنِ الرَّحِيمِ نَوَيْتُ الْحَجَّ (عَنْ ابْنِي) وَأَحْرَمْتُهُ بِهِ لله تَعَالى ، لَبَّيْكَ اللّهُمَّ بِحَجَّةٍ (عَنْهُ) لَبَّيْك ، لَبَّيْكَ لاٰ شَرِيكَ لَكَ لَبَّيْك ، إِنَّ الْحَمْدَ وَالنِّعْمَةَ لَكَ وَالْمُلْكْ ، لاٰ شَرِيكَ لَكْ ، اللهُمَّ صَلِّ عَلَى سَيِّدِنَا مُحَمَّدٍ وَعَلى آلِهِ وَصَحْبِهِ وَسَلِّمْ اللهُمَّ إِنِّي أَسْأَلُكَ رِضَاكَ وَالْجَنَّةَ وَأَعُوذُ بِكَ مِنْ سَخَطِكَ وَالنَّارِ.

*(ബിസ്മി ചൊല്ലി, ഞാൻ എന്റെ മകനെ ഹജ്ജ് ചെയ്യിപ്പിക്കാൻ കരുതുകയും അതിന്നായി അല്ലാഹുവിന്ന് വേണ്ടി അവനേ ഇഹ്‌റാമില്ലാക്കുകയും ചെയ്തു.’ എന്ന് മനസ്സിൽ കരുതുകയും ശേഷം തൽബിയത്തും സ്വലാത്തും ചൊല്ലുകയും ചെയ്യുക )*
*ഇഹ്‌റാമിൽ പ്രവേശിച്ചുകഴിഞ്ഞാൽപുരുഷന്മാർക്ക് തലമറക്കലും സാധാരണ രീതിയിലുള്ള വസ്ത്രം ധരിക്കലും നിഷിദ്ധമാണ്.സ്ത്രീകൾക്ക് മുഖം മറക്കലും കൈയുറ ധരിക്കലും അനുവദനീയമല്ല.* *സുഗന്ധം ഉപയോഗിക്കൽ, തലമുടിയിലും താടിയിലും മീശയിലും എണ്ണ ഉപയോഗിക്കൽ, മുടിയോ നഖമോ നീക്കം ചെയ്യൽ, വിവാഹ ബന്ധം നടത്തൽ, സംയോഗം, മറ്റ് ശൃംഗാരങ്ങൾ എന്നിവ ഇ‌ഹ്‌റാമിൽ സ്ത്രിക്കും പുരുഷനും ഹറാമാണ്.*

*ഇഹ്‌റാമിലായിരിക്കെ ഹജറുൽ അസ്‌വദ് മുത്തുമ്പോൾ അതിലുള്ള അത്തർ കൈകളിലോ ശരീരത്തിലോ പുരളുന്നത് ശ്രദ്ധിയ്ക്കണം. പരിശുദ്ധ ഹറമിൽ വെച്ചും ഇഹ്‌റാമിലായിരിക്കുമ്പോഴും കളവ്, ഗീബത്ത് പോലുള്ള നിഷിദ്ധമായ സംസാരങ്ങളും വഞ്ചന, അന്യസ്ത്രികളെ നോക്കൽ തുടങ്ങിയ നിഷിദ്ധ പ്രവർത്തനങ്ങളും വൈകാരിക സംസാരങ്ങളും പ്രത്യേകം സൂക്ഷിക്കണം. ഇഹ്‌റാമിലായിരിക്കെ ഇത്തരം ഹറാമുകൾ ചെയ്താൽ അവന്റെ ഹജ്ജ് /ഉം‌റ മബ്‌റൂറാവില്ലെന്നോർക്കുക. അല്ലാഹു കാക്കട്ടെ ആമീൻ*

*ഇഹ്‌റാമിലാണെങ്കിലും അല്ലെങ്കിലുംഹറമിലെ വേട്ടമൃഗങ്ങൾ, പ്രവുകൾ പോലുള്ളവയെ ഉപദ്രവിക്കാനോ ,ചെടികൾ ,മരങ്ങൾ എന്നിവ നശിപ്പിക്കാനോ പൊട്ടിക്കാനോ പാടില്ല. ഫിദ്‌യ നിർബന്ധമാകുന്ന നിഷിദ്ധങ്ങളാണിവ. എണ്ണയുള്ള ഭക്ഷണം കഴിക്കുമ്പോൾ എണ്ണ ,മീശയിലോ താടിയിലോ ആകുന്നതും സൂക്ഷിക്കണം. സുഗന്ധമുള്ള ടിഷ്യൂ, ഷാമ്പൂ, സോപ്പ് എന്നിവയും ഇഹ്‌റാമിലായിരിക്കെ ഉപയോഗിക്കാൻ പാടുള്ളതല്ല.*

*കുട്ടികൾ നിഷിദ്ധങ്ങളായ കാര്യങ്ങൾ ചെയ്യുന്നത് ശ്രദ്ധിയ്ക്കണം. ചെയ്താൽ പ്രായശ്ചിത്തം നിർബന്ധമാകും. ചെറിയ കുട്ടികൾക്ക് അടിവസ്ത്രം ധരിപ്പിച്ചാൽ ഹജ്ജ് സ്വഹിഹാകുമെങ്കിലും ഫിദ്‌യ നിർബന്ധമാകും.*

*ഹജ്ജോ ഉം‌റയോ പൂർത്തിയാക്കാൻ പറ്റാത്ത വിധം വല്ല തടസ്സങ്ങളും നേരിടുമെന്ന് ഭയന്നാൽ (ഉദാഹരണമായി സ്ത്രീകൾക്ക് ആർത്തവമുണ്ടാകുമെന്ന ഭയം, തസ്‌രീഹ് ഇല്ലാത്തതിന്റെ പേരിലോ മറ്റോ പോലീസ് പിടികൂടുമെന ഭയം, രോഗികൾക്ക് തങ്ങൾക്ക് രോഗമുണ്ടാകുമോ /കൂടുമോ എന്ന ഭയം ) ഇഹ്‌റാമിന്റെ സമയത്ത് തന്നെ , തനിക്ക് വല്ല തടസ്സങ്ങളും നേരിടുകയാണെങ്കിൽ താ‍ൻ അവിടെ വെച്ച് ഹജ്ജിൽ നിന്ന് /ഉം‌റയിൽ നിന്ന് തഹല്ലുലാകുമെന്ന് കരുതിയാൽ , പ്രസ്തുത തടസ്സങ്ങൾക്ക് വിധേയമാകുന്നതോട് കൂടി ഹജ്ജിൽ നിന്ന് /ഉം‌റയിൽ നിന്ന് മോചിതനാകുന്നതാണ്. ഫിദ്‌യ കൊടുക്കേണ്ടതില്ല.*

*ഈ കരുത്ത് നാല് രൂപത്തിലാകം. 1):എനിക്ക് വല്ലതടസന്നളും നേരിട്ടാൽ അവിടെവെച്ച് അറവ് നടത്തി, മുറി മുറിച്ച് തഹല്ലുലാകുന്നു എന്ന നിയ്യത്തോടെ തഹല്ലുസ്സുലാകുക. ഇങ്ങിനെ കരുതിയാൽ അറുക്കലും മുടി മുറിക്കലും തഹല്ലുലാകുന്നു എന്ന് കരുതലും നിർബന്ധമാണ്. 2 )നിയ്യത്തോട് കൂടി മുടി മുറിച്ച് തഹല്ലുലാകുമെന്ന് കരുതുക. ഈ രൂപത്തിൽ അറവ് വേണ്ട പക്ഷെ തഹല്ലുലാകുന്നു എന്ന നിയ്യത്തോടെ മുടി മുറിക്കണം. 3) നിയ്യത്തോട് കൂടെ തഹല്ലുലാകുമെന്ന് കരുതുക.ഈ രൂപത്തിൽ തഹല്ലുലാകുന്നു എന്ന നിയത്ത് മാത്രമുണ്ടായാൽ മതി ഇഹ്‌റാമിൽ നിന്ന് ഒഴിവാകുന്നതാണ്. 4) അറവോ ,മുടി മുറിക്കലോ നിയ്യത്തോ ഇല്ലാത വല്ല തടസവുമുണ്ടായാൽ ആ തടസ്സം ഉണ്ടാകുന്നതോടെ ഞാൻ* *തഹല്ലുലായിരിക്കുമെന്ന് കരുതുക. ഈ രൂപത്തിൽ തടസ്സം നേരിടുന്നതോട് കൂടെ ഇഹ്‌റാമിൽ നിന്ന് ഒഴിവാകുന്നതാണ്.*

തുടരും✍✍✍
[05/07, 5:15 PM] ‪+91 94008 65400‬: _*🌼🌼ഹജ്ജ്🌼*_

➖➖➖➖
*ഭാഗം➡3⃣*

*ഇതിൽ സൌകര്യം വെറും നിയ്യത്തോടു കൂടെ തഹല്ലുലാകുന്നു എന്ന മൂ‍ന്നാമത്തെ രൂപമാണ്. നാലാമത്തെ രൂപത്തിൽ തിരിച്ച് വന്ന് വീണ്ടും പോകുകയാണെങ്കിൽ ഇ‌ഹ്‌റാം അഥവാ നിയ്യത്ത് പുതുക്കണം. മറ്റ് മൂന്ന് രൂപങ്ങളും നിബന്ധനകൾക്ക് വിധേയമാകുന്നത് കൊണ്ട് ആ നിബന്ധനകൾ പൂർത്തിയാകുമ്പോഴേ ഇഹ്‌റാമിൽ നിന്ന് ഒഴിവാകൂ.*
https://chat.whatsapp.com/C3O2VzHpY3Q5b5rVA2GdxT
*ഇഹ്‌റാം ചെയ്യുന്ന സമയത്ത് ഈ പ്രത്യേക കരുത്തില്ലാതിരിക്കെ, ഹജ്ജിന്റെ കർമ്മങ്ങൾ പൂർത്തിയാക്കുന്നതിന് മുമ്പ് പോലിസ് പിടിക്കുകയോ ,രോഗം പിടിപെടുകയോ , സ്ത്രീകൾക്ക് ആർത്തവമുണ്ടാവുകയോ ചെയ്താൽ അവർ ഇഹ്‌റാമിലായിക്കൊണ്ട് ഈ തടസ്സങ്ങൾ നീങ്ങുന്നത് വരെ കാത്തിരിക്കുകയും ,ശേഷം ഹജ്ജിന്റെ സമയം കഴിഞ്ഞിട്ടില്ലെങ്കിൽ (ദുൽ ഹജ്ജിന് ഫജ്‌റുദിക്കുന്നതിനു മുമ്പ് അറഫയിൽ താമസിക്കാൻ കഴിയണം ) ബാക്കിയുള്ളാ കർമ്മങ്ങൾ കൂറ്റി ചെയ്ത് ഹജ്ജ് പൂർത്തിയാക്കുകയും വേണം.*

*ഇനി ഈ സമയത്തിനു മുമ്പ് തടസ്സങ്ങൾ നീങ്ങിയിലെങ്കിൽ , അവന്റെ ഹജ്ജ് നഷ്ടപ്പെടുന്നതും ,അവൻ ഹജ്ജിൽ നിന്ന് തഹല്ലുലാകുന്നു എന്ന നിയ്യത്തോട്കൂടെ ഉം‌റയുടെ അമലുകൾ ചെയ്ത് (തവാഫ് ,സ‌അ്യ്, മുടി മുറിക്കൽ എന്നീ മൂന്ന് കർമ്മങ്ങൾ പക്ഷെ ഖുദൂമിനെ ത്വവാഫിനു ശേഷം സ‌അ്യ് ചെയ്തവനാണെങ്കിൽ അവൻ സ‌അ്യ് ചെയ്യേണ്ടതില്ല. ഈ കർമ്മങ്ങൾ ഉം‌റയായി പരിഗണിക്കപ്പെടുന്നതുമല്ല )ഇഹ്‌റാമിൽ നിന്ന് വിരമിക്കുകയും അടുത്ത വർഷം ഹജ്ജ് ഖളാ‌അ് വീട്ടുകയും ( സുന്നത്തായ ഹജ്ജാണെങ്കിലും ഖളാ‌അ് വീട്ടണം ) ഖളാ‌അ് വീട്ടുന്ന വർഷം ഫിദ്‌യ കൊടുക്കുകയും വേണം.*

*ഉം‌റക്ക് ഇഹ്‌റാം ചെയ്തവനാണെങ്കിൽ തടസ്സം നീങ്ങുന്നത് വരെ കാത്തിരിക്കണം. നീങ്ങിയാൽ ഉം‌റയുടെ കർമ്മങ്ങൾ പൂർത്തിയാക്കി മുടി മുറിച്ച് തഹല്ലുലാകണം. ഒരു നിലക്കും കാത്തിരിക്കാൻ പറ്റാത്ത സാഹചര്യമാണെങ്കിൽ , (പോലീസ് പിടിച്ച് നാട്ടിലേക്ക് കയറ്റി തിരിച്ച് വരാൻ പറ്റാത്ത അവസ്ഥയുണ്ടായി ) ആ‍ടിനെ അറുത്ത് ഞാൻ ഇഹ്‌റാമിൽ നിന്ന് വിരമിക്കുന്നു എന്ന കരുത്തോടെ മുടി മുറിച്ച് ഇഹ്‌റാമിൽ നിന്ന് ഒഴിവാകാവുന്നതാണ്. ആടിനെ അറുക്കേണ്ടത് തടയപ്പെട്ട സ്ഥലത്തോ ഹറമിലോ ആണ്. നാട്ടിലെത്തിയവർ അറവ് നിർവഹിക്കാൻ നിശ്ചിത സ്ഥലത്ത് അറവ് നടത്താൻ സാധിക്കുന്ന വിശ്വസ്തരെ വക്കാലത്താക്കിയാൽ മതിയാവുന്നതാണ്. ഇത് നിർവ്വഹിച്ചാൽ മാത്രമേ ഇഹ്റാമിൽ നിന്ന് ഒഴിവാകൂ‍. അത് വരെ ഇഹ്‌റാമിന്റെ മര്യാദകളൊക്കെ പാലിച്ചിരിക്കണം.*

*ആടിനെ അറുക്കാൻ സാധിക്കാത്തവർ ആടിന് വിലകെട്ടി തതുല്യ വിലയ്ക്കുള്ള ഭക്ഷണസാധനം ദാനം ചെയ്യണം. കഴിയാത്തവർ ഓരൊ മുദ്ദിന്റെ എണ്ണത്തിനനുസരിച്ച് നോമ്പനുഷ്ഠിക്കണം. ഇവ തീരുമാനിച്ചത് മുതൽ ഇഹ്‌റാമിൽ നിന്ന് ഒഴിവാകുന്നതാണ്.*

*ഇത് വളരെ പ്രയാസമുള്ളതായത് കൊണ്ട് ഇത്തരം സാഹചര്യങ്ങളിൽ നേരത്തെപ്പറഞ്ഞ രൂപത്തിൽ നിയ്യത്ത് ചെയ്യലായിരിക്കും നല്ലത്. ഏതായിരുന്നാലും പോലീസ് പിടിക്കുമ്പോഴേക്ക് ഇഹ്‌റാമിന്റെ വസ്ത്രം വലിച്ചെറിഞ്ഞ് തിരിച്ച് പോരുന്നതും നിഷിദ്ധമായ കാര്യങ്ങൾ ചെയ്യുന്നതും കുറ്റകരമാണ്. നാട്ടിൽ പോയി വിവാഹം കഴിക്കുകയോ, ഭാര്യയുമായി ബന്ധപ്പെടുകയോ ചെയ്യുന്നത് ഹറാമുകളുടെ നൂലാമാലയായിരിക്കുമെന്ന് ഓർക്കുക. ഇത്തരം ഘട്ടങ്ങളിൽ പണ്ഡിതാന്മാരുടെ ഉപദേശം തേടിയതിനു ശേഷം തുടർ കാര്യങ്ങൾ ചെയ്യുക.*

*പോലീസിനെ പേടിച്ച് ഇഹ്‌റാം ചെയ്യാതെ മക്കത്തേക്ക് പോകുന്നതും മക്കയിൽ നിന്ന് തൻ‌ഈമിൽ പോയി ഇഹ്‌റാം ചെയ്യുന്നവരും ഇന്ന് ധാ‍രാളമാണ്. കടൂത്ത ഹറാമാണ് അവർ ചെയ്യുന്നത്. ഹജ്ജോ ഉംറയോ ഉദ്ദേശിച്ച് കൊണ്ട് ഇഹ്‌റാം ചെയ്യാത്ത തങ്ങളുടെ മിഖാത്ത് വിട്ടു കടക്കൽ ഹറാമും ഇവയുടെ കർമ്മങ്ങൾ തുടങ്ങുന്നതിനു മുമ്പ് തിരിച്ച് വന്നിട്ടില്ലെങ്കിൽ ഫിദ്‌യ നിർബന്ധമാകുന്നതും തൌബ നിർബന്ധമാകുന്ന കുറ്റക്കാരനാകുന്നതുമാണ്. ഇത്തരം ഹറാമുകൾ ഹജ്ജ് മബ്‌റൂറാകാതിരിക്കാൻ കാരണമാകുമെന്നും ഓർക്കുക.*

*മക്കയിലെത്തിയാല്‍ ഹജ്ജിന്റെ മീഖാത്ത് മക്ക തന്നെയാണ്. തന്‍‌ഈമിലേക്ക് പോകാന്‍ പാടില്ല. തന്‍‌ഈം മക്കക്കാരുടെ ഉം‌റയുടെ മീഖാത്താണ്. മക്കയിലെത്തിയവന്‍ ഹജ്ജിന് തന്‍‌ഈമില്‍ നിന്ന് ഇഹ്‌റാം ചെയ്യുകയും മക്കയിലേക്ക് തിരിച്ച് വരാതെ അറഫയിലേക്ക് പോകുകയും ചെയ്താല്‍ വീണ്ടും ഫിദ്‌യ നിര്‍ബന്ധമാകുന്നതാണ്.*

*സ്ത്രീകള്‍ക്ക് ആര്‍ത്തവമുണ്ടായത് ഉം‌റയുടെ ത്വവാഫിന് ശേഷമാണെങ്കില്‍ നിസ്കാരമല്ലാത്ത ഉം‌റയുടെ മറ്റ് കര്‍മ്മങ്ങള്‍ (സ‌അ്യ്, മുടി മുറിക്കല്‍ ) എന്നിവ നിര്‍വ്വഹിക്കാവുന്നതാണ്. ഇവക്ക് ശുദ്ധി നിര്‍ബന്ധമില്ലെന്നതാണ് കാരണം. സ‌അ്യ് ചെയ്യുന്ന സ്ഥലം പള്ളിയില്‍ പെട്ടതുമല്ല.*

*അറിവും പരിചയവുമുള്ള പണ്ഡിതന്മാരോട് കൂടെ ഹജ്ജ് ചെയ്യലായിരിക്കും സൂക്ഷ്മത. രാവിലെ തന്നെ എല്ലാ ഒരുക്കങ്ങളും ചെയുത് ഇഹ്‌റാമിലായി കഴിയുമെങ്കില്‍ മക്കയില്‍ ചെന്ന് ഖുദൂമിന്റെ ത്വവാഫും അതിന് ശേഷം ഹജ്ജിന്റെ ഫര്‍ളായ സ‌അ്യും ചെയ്ത് ളുഹ്‌റിന് മുമ്പ് മീനയിലെത്താന്‍ ശ്രമിക്കണം. ഇന്നത്തെ അവസ്ഥ അനുസരിച്ച് ഖുദൂമിന്റെ ത്വവാഫും ഫര്‍ളായ സ‌അ്യും അറഫയിലേക്ക് പോകുന്നതിന്റെ മുമ്പ് ചെയ്യലാണ് കൂടുതല്‍ നല്ലത്. സുന്നതും അതാണ്. ദുല്‍ ഹജ്ജ് എട്ടിന് മക്കയിലേക്ക് പോകാതെ മിനയിലേക്ക് പോയവര്‍ക്കും മക്കയില്‍ പോയി ഈ ത്വവാഫും ശേഷം സ‌അ്യും ചെയ്ത് ഈ പുണ്യം നേടാവുന്നതാണ്. അറഫയില്‍ നില്‍ക്കുന്നതിന് മുമ്പ് ഏത് സമയത്തും ഇത് ചെയ്യാവുന്നതാണ്. ഖുദൂമിന്റെ ത്വവാഫിന്റെ ശേഷം സ‌അ്യ് ചെയ്താല്‍ പിന്നീട് അവന് ഹജ്ജിന്റെ ഫര്‍ളായ ത്വവാഫ് മാത്രം ചെയ്താല്‍ മതി. സ‌അ്യ് ചെയ്യേണ്ടതില്ല.*

*യാത്ര പുറപ്പെടുമ്പോള്‍ ചൊല്ലാൻ*

*بِسْمِ اللهِ الرَّحْمٰنِ الرَّحِيمِ تَوَكَّلْتُ عَلَى اللهِ لاٰ حَوْلَ وَلاٰ قُوَّةَ إِلاَّ بِاللهِ الْعَلِيِّ الْعَظِيمِ ° اَللَّهُمَّ إِلَيْكَ تَوَجَّهْتُ وَبِكَ اعْتَصَمْتُ اَللَّهُمَّ اكْفِنِي مَا أَهَمَّنِي وَمَا لَمْ أَهْتَمَّ بِهِ اَللَّهُمَّ زَوِّدْنِي التَّقْوَى وَاغْفِرْ لِي ذَنْبِي ° اَللَّهُمَّ بِكَ أَسْتَعِينُ وَعَلَيْكَ أَتَوَكَّلُ اَللّهُمَّ ذَلِّلْ لِي صُعُوبَةَ أَمْرِي وَسَهِّلْ عَلَيَّ مَشَقَّةَ سَفَرِي وَارْزُقْنِي مِنَ الْخَيْرِ أَكْثَرَ مِمَّا أَطْلُبُ وَاصْرِفْ عَنِّي كُلَّ شَرٍّ يَا رَبَّ الْعَالَمِينَ °رَبِّ اشْرَحْ لِي صَدْرِي وَنَوِّرْ قَلْبِي وَيَسِّرْ لِي أَمْرِي اَللَّهُمَّ إِنِّي أَسْتَحْفِظُكَ وَأَسْتَوْدِعُكَ نَفْسِي وَدِينِي وَأَهْلِي وَأَقَارِبِي وَكُلَّ مَا أَنْعَمْتَ بِهِ عَلَيَّ وَعَلَيْهِمْ مِنْ آخِرَةٍ وَدُنْيًا فَاحْفَظْنَا أَجْمَعِينَ مِنْ كُلِّ سُوءٍ يَا كَرِيمُ .*


*വാഹനത്തില്‍ ഇരുന്ന ശേഷം താഴെ കൊടുത്ത സൂറത്തുകളും ദിക്‌റുകളും ചൊല്ലുക*



سورة الفاتحة ، آية الكرسي ، لإيلاف قريش ، قل يا أيها الكافرون ، إذا جاء نصر الله ، قل هو الله أحد ، قل أعوذ برب الفلق ،قل أعوذ برب الناس

*ശേഷം*




*بِسْمِ اللهِ الرَّحْمٰنِ الرَّحِيمِ .لاٰ حَوْلَ وَلا قُوَّةَ إِلاَّ بِاللهِ الْعَلِيِّ الْعَظِيمِ(പത്ത് പ്രാവശ്യം )*

*حَسْبِيَ اللهُ لاٰ إِلَهَ إِلاَّ هُوَ عَلَيْهِ تَوَكَّلْتُ وَهُوَ رَبُّ الْعَرْشِ الْعَظِيمِ (ഏഴ് പ്രാവശ്യം )*


لاٰ إِلَهَ إِلاَّ اللهُ الْعَظِيمُ الْحَلِيمُ لاٰ إِلَهَ إِلاَّ اللهُ رَبُّ الْعَرْشِ الْعَظِيمِ لاٰ إِلَهَ إِلا اللهُ رَبُّ السَّمٰوٰاتِ وَرَبُّ الْأَرْضِ وَرَبُّ الْعَرْشِ الْكَرِيمِ
*(മൂന്ന് പ്രാവശ്യം )*


*اَللَّهُمَّ صَلِّ عَلَى سَيِّدِنَا مُحَمَّدٍ وَعَلى آلِهِ وَصَحْبِهِ وَسَلِّمْ (പതിനൊന്ന് പ്രാവശ്യം)*.


*തൽബിയത്ത്*

لَبَّيْكَ اللَّهُمَّ لَبَّيْك ° لَبَّيْكَ لاٰ شَرِيكَ لَكَ لَبَّيْك ° إِنَّ الْحَمْدَ وَالنّعْمَةَ لَكَ وَالْمُلْكْ ° لاٰ شَرِيكَ لَكْ

*ഹജ്ജിലും ഉം‌റയിലും ഉച്ചത്തില്‍ തല്‍ബിയത്ത് ചൊല്ലല്‍ വളരെ പുണ്യമുള്ള അമലാണ്. ഇഹ്‌റാം ചെയ്തത് മുതല്‍ക്ക് ഹജ്ജിന്റെ തഹല്ലുലുകളില്‍പെട്ട എറിയുക, മുടിമുറിക്കുക, ത്വവാഫ് ചെയ്യുക എന്നീ മൂന്ന് കാര്യങ്ങളില്‍ നിന്ന് ഏതെങ്കിലുമൊന്ന് നിര്‍വ്വഹിക്കുന്നത് വരെ ഇതു തുടരണം. ഉം‌റയില്‍ ത്വവാഫ് തുടങ്ങുന്നത് വരേക്കുമാണ് തല്‍ബിയത്ത് ചൊല്ലേണ്ടത്.*

*ഹറമിലേക്ക് പ്രവേശിക്കുമ്പോള്‍*

*ജിദ്ദയില്‍ നിന്ന് പോകുമ്പോള്‍ ചെക്ക് പോസ്റ്റ് കഴിഞ്ഞ് അര കി.മീ സഞ്ചരിച്ചാല്‍ കാണുന്ന പ്രത്യക അടയാളം (ബോര്‍ഡ് ) എത്തുന്നതോട് കൂടി ഹറമില്‍ പ്രവേശിക്കുന്നതാണ്. മക്കയിലേക്ക് എത്തിച്ചേരുന്ന എല്ലാ പ്രധാന റോഡുകളിലും ഇത്തരം ബോര്‍ഡുകളുണ്ട്. ഹറമിലേക്ക് പ്രവേശിക്കുന്നതോടെ ഹറമിന്റെ പവിത്രതയെ പ്രത്യേകം മാനിക്കുകയും തല്‍ബിയത്തും സ്വലാത്തും ചൊല്ലിക്കൊണ്ട് പുണ്യങ്ങള്‍ വര്‍ധിപ്പിക്കുകയും ചെയ്യുക.*

*ഹറം പരിധിയില്‍പെട്ട സ്ഥലങ്ങളില്‍ വെച്ച് ( മസ്‌ജിദുല്‍ ഹറാമില്‍ മാത്രമല്ല ) ചെയ്യുന്ന എല്ലാ പുണ്യകര്‍മ്മങ്ങള്‍ക്കും (നിസ്കാരങ്ങള്‍ക്ക് മാത്രമല്ല) ഒന്നിന് ഒരു ലക്ഷം പുണ്യം ലഭിക്കുമെന്നത് പ്രത്യേകം ഓര്‍ക്കുക. മസ്‌ജിദുല്‍ ഹറാമിലാകുമ്പോള്‍ ഇതിലും എത്രയോ ഇരട്ടിയാകും.*



اَللَّهُمَّ هٰذَا حَرَمُـكَ وَأَمْنُكَ فَحَرِّمْنِي عَـلَى النَّارِ وَآمِنِّي مِنْ عَذَابِكَ يَوْمَ تَبْعَثُ عِبَادَكَ وَاجْعَلْنِي مِنْ أَوْلِيَائِكَ وَأَهْلِ طَاعَتِكَ وَوَفِّقْنِي لِلْعَمَلِ بِطَاعَتِكَ وَامْنُنْ عَلَيَّ بِقَضَاءِ مَنَاسِكِكَ وَتُبْ عَلَيَّ إِنَّكَ أَنْتَ التَّوَّابُ الرَّحِيمُ.


*മക്കയിലെക്ക് പ്രവേശിക്കുമ്പോൾ ചൊല്ലേണ്ടുന്നത്*


اَللَّهُمَّ إِنَّ هٰذَا الْحَرَمَ حَرَمُكَ وَالْبَلَدَ بَلَدُكَ وَالْأَمْنَ أَمْنُكَ وَالْعَبْدَ عَبْدُكَ جِئْتُكَ مِنْ بِلاٰدٍ بَعِيدَةٍ بِذُنُوبٍ كَثِيرَةٍ وَأَعْمَالٍ سَيِّـئَةٍ أَسْأَلُكَ مَسْأَلَةَ الْمُضْطَرِّينَ إِلَيْكَ الْمُشْفِقِينَ مِنْ عَذَابِكَ أَنْ تَسْتَقْبِلَنِي بِمَحْضِ عَفْوِكَ وَأَنْ تُدْخِلَنِي فَسِيحَ جَنَّتِكَ جَنَّةَ النَّعِيمِ اَللَّهُمَّ إِنَّ هٰذَا حَرَمُكَ وَحَرَمُ رَسُولِكَ فَحَرِّمْ لَحْمِي وَدَمِي وَعَظْمِي عَلَى النَّارِ اَللَّهُمَّ آمِنِّي مِنْ عَذَابِكَ يَوْمَ تَبْعَثُ عِبَادَكَ أَسْأَلُكَ بِأَنَّكَ أَنْتَ اللهُ لاٰ إِلَهَ إِلاَّ أَنْتَ الرَّحْمٰنُ الرَّحِيمُ أَنْ تُصَلِّيَ وَتُسَلِّمَ عَلى سَيِّدِنَا مُحَمَّدٍ وَعَلَى آلِهِ وَصَحْبِهِ تَسْلِيماً كَثِيراً أَبَداً يَا رَبَّ الْعَالَمِينَ


*പള്ളിയിൽ പ്രവേശിക്കുമ്പോൾ ചൊല്ലേണ്ടത്*

أَعُوذُ بِاللهِ الْعَظِيمِ وَبِوَجْهِهِ الْكَرِيمِ وَسُلْطَانِهِ الْقَدِيمِ مِنَ الشَّيْطَانِ الرَّجِيمِ بِسْمِ اللهِ وَالْحَمْدُ ِللهِ اَللَّهُمَّ صَلِّ وَسَلِّمْ عَلى سَيِّدِنَا مُحَمَّدٍ وَعَلى آلِ سَيِّدِنَا مُحَمَّدٍ اَللَّهُمَّ اغْفِرْ لِي ذُنُـوبِي وَافْتَحْ لِي أَبْوٰابَ رَحْمَتِكَ ، اَللَّهُمَّ أَنْتَ السَّلاٰمُ وَمِنْكَ السَّلاٰمُ فَحَيِّنَا رَبَّنَا بِالسَّلاٰمِ وَأَدْخِلْنَا الْجَنَّةَ دٰارَ السَّلاٰمِ تَبَارَكْتَ وَتَعَالَيْتَ يٰا ذَا الْجَلاٰلِ وَالإِكْرٰامِ


*പുറത്ത്* *കടക്കുമ്പോൾ وافتح لي أبواب رحمتكഎന്നതിനു പകരം وَافتح لي أبواب فَضْلِكَ എന്ന് ചൊല്ലുക.* *പള്ളിയിൽ കടന്ന ഉടനെ ഇഅ്തികാഫിന്റെ നിയ്യത്ത് മറക്കാതിരിക്കുക.*
*നിയ്യത്ത് : ഞാൻ ഈ പള്ളിയിൽ* *അല്ലാഹുവിന്നുവേണ്ടി ഇഅ്തികാഫ് ഇരിക്കുന്നു.*
*വിശുദ്ധ ക‌അബയെ കാണുമ്പോൾ*

سُبْحَانَ الله وَالْحَمْدُ للهِ وَلاٰ إِلَهَ إِلا اللهُ وَاللهُ أَكْبَرُ

*എന്ന് മൂന്ന് പ്രാവശ്യം ചൊല്ലി ഇങ്ങിനെ ദുആ ചെയ്യുക.*



اَللَّهُمَّ صَلِّ وَسَلِّمْ عَلى سَيِّدِنَا مُحَمَّدٍ وَعَلى آلِ سَيِّدِنَا مُحَمَّدٍ اَللَّهُمَّ زِدْ بَيْتَكَ تَشْرِيفاً وَتَكْرِيماً وَتَعْظِيماً وَمَهَابَةً وَرِفْعَةً وَبِرّاً ، وَزِدْ يَا رَبِّ مَنْ شَرَّفَهُ وَكَرَّمَهُ وَعَظَّمَهُ مِمَّنْ حَجَّهُ وَاعْتَمَرَهُ تَشْرِيفاً وَتَكْرِيماً وَتَعْظِيماً وَمَهَابَةً وَرِفْعَةً وَبِرّاً وَصَلَّى اللهُ عَلَى سَيِّدِنَا مُحَمَّدٍ وَعَلَى آلِهِ وَصَحْبِهِ وَسَلِّمْ.


*✍✍തുടരും*
[06/07, 2:42 PM] ‪+91 94008 65400‬: *🌼🌼ഹജ്ജ്🌼🌼*



_*ത്വവാഫ്*_

_എട്ടിന് മക്കയിലെത്തിയാൽ ആദ്യമായി ചെയ്യേണ്ട കർമ്മമാണ് സുന്നത്തായ ഖുദൂമിന്റെ ത്വവാഫ്. മസ്ജിദുൽ ഹറാമിന്റെ തഹിയ്യത്തും ഈ ത്വവാഫ് തന്നെയാണ്. ത്വവാഫ് ചെയ്യാൻ ഉദ്ദേശിക്കാത്തവർ രണ്ട് റക്‌അത്ത് തഹിയ്യത്ത് നിസ്കരിക്കണം._
https://chat.whatsapp.com/C3O2VzHpY3Q5b5rVA2GdxT
_‘ഖുദുമിന്റെ / തഹിയ്യത്തിന്റെ ത്വവാഫ് അല്ലാഹുവിന്ന് വേണ്ടി ഞാൻ ചെയ്യുന്നു ‘ എന്ന് കരുതുക.സാധാരണ സുന്നത്തായ ത്വവാഫ് മാത്രമാണ് ചെയ്യുന്നതെങ്കിൽ ‘സുന്നത്തായ ത്വവാഫ് അല്ലാഹുവിന്ന് വേണ്ടി ഞാൻ ചെയ്യുന്നു ‘ എന്ന് കരുതുക. ഉം‌റയുടെയും ഹജ്ജിന്റെയും ത്വവാഫുകൾക്കൊഴിച്ച് മറ്റെല്ലാ ത്വവാഫുകൾക്കും നിയ്യത്ത് നിർബന്ധമാണ്._

_ത്വവാഫിൽ ക‌അബയെ ഇടത്‌വശത്താക്കാനും, വുളു ഉണ്ടായിരിക്കാനും, പുരുഷന്മാർ പൊക്കിൾ മുതൽ മുട്ട് വരെ അരയുടുപ്പ് കൊണ്ട് തന്നെ മറക്കാനും, സ്ത്രീകൾഅവരുടെ മുൻ‌കയ്യും മുഖവും അല്ലാത്ത ശരീര ഭാഗം മുഴുവൻ മറക്കാനും, കാലിൽ സോക്സ് ധരിക്കാനും പ്രത്യേകം ശ്രദ്ധിയ്ക്കണം.ഇഹ്‌റാമിലല്ലാത്ത സ്ത്രീകൾ തന്നെ വിശുദ്ധ ഹറമുകളിൽ പോലും മുഖവും മുൻ‌കയ്യും കാൽ പാദങ്ങളും മറ്റ് ശരീര ഭാഗങ്ങളും മറക്കാതെ പ്രത്യക്ഷപ്പെടുന്നത് ദീനിനോടും ഹറമിനോടും ചെയ്യുന്ന പാതകമാണ്. ഇഹ്‌റാമിലാണെങ്കിൽ പോലും അന്യപുരുഷന്മാർ കാണുമെന്ന് കണ്ടാൽ മുഖത്ത് തട്ടാത്ത രൂപത്തിൽ വിരിയിടണമെന്നാണ് ഇസ്‌ലാമിക ശാസന._

*ചെറിയ കുട്ടികളെ വഹിച്ച് കൊണ്ട് ത്വവഫ്* *ചെയ്യുന്നവർഅവരുടെ (കുട്ടികളുടെ ) അടിവസ്ത്രത്തിൽ നജസ് ഇല്ലെന്ന് ഉറപ്പ് വരുത്തണം.*

*ചെറിയ കുട്ടികളെ ഹജ്ജോ ഉം‌റയോ ചെയ്യിപ്പിക്കുകയാണെങ്കിൽഅവരെ വഹിച്ച് കൊണ്ട് ത്വവാഫ് ചെയ്യുമ്പോൾ , വഹിക്കുന്നയാൾ ആദ്യം ത്വവാഫ് ചെയ്തിരിക്കണം. ഒരു ത്വവാഫ് രണ്ട് പേർക്കും കൂടി മതിയാവുകയില്ല. വീൽ ചെയറിൽ ഇരുത്തി തള്ളുകയാണെങ്കിൽ ഒരേ സമയത്ത് തന്നെ രണ്ട് പേർക്കും ത്വവാഫ് ചെയ്യാവുന്നതാണ്. നിയ്യത്ത് ഉണ്ടായിരിക്കണമെന്ന് മാത്രം.കുട്ടികളെ വഹിച്ച് കൊണ്ട് ത്വവാഫ് ചെയ്യുമ്പോൾ കുട്ടിക്ക് വുളു ചെയ്തു കൊടുക്കുന്നതോടൊപ്പം വഹിക്കുന്നയാൾക്കും വുളു ഉണ്ടായിരിക്കണം. കുട്ടിയുടെ ഇടത് ഭാഗം ക‌അബിയിലേക്കാവാനും , ഔറത്ത് മറക്കാനുമൊക്കെ പ്രത്യേകം ശ്രദ്ധിയ്ക്കണം. ചുരുക്കത്തിൽ വലിയവർ ത്വവാഫിന്റെ സമയത്ത് പാലിക്കേണ്ടെ എല്ലാകാര്യങ്ങളും കുട്ടികളിലും ശ്രദ്ധിയ്ക്കേണ്ടതുണ്ട്. വലിയ കുട്ടികൾ പോലും പാം‌പേഴ്സിന്റെ മറവിൽ വിശുദ്ധ ഹറമുകളിൽ കാഷ്ഠവും മൂത്രവും പേറി നടക്കുന്നത് ഹറമിന്റെ പവിത്രതയെ കളങ്കപ്പെടുത്തലാണ്.*

*നിയ്യത്തോട് കൂടെ ഹജറുൽ അസ്‌വദിലേക്ക് തിരിഞ്ഞ് നിന്ന് കൈ ഉയർത്തി ആംഗ്യം കാണിച്ച് بِسْمِ اللهِ وَاللهُ أَكْبَرْഎന്ന് ചൊല്ലി കൈ ചുംബിച്ച്(സാധിക്കുമെങ്കിൽ ഹജറുൽ അസ്‌വദിൽ നെറ്റി വെച്ച് ചുംബിക്കലാണ് ശ്രേഷ്ഠത, ഹജറുൽ അസ്‌വദ് ചുംബിക്കുന്നത് വലിയ പുണ്യമുള്ളതാണ്. ഇന്ന് കാരക്കയുടെ വലിപ്പമുള്ള എട്ട് കഷണങ്ങൾ മാത്രമേ ഹജ്‌റുൽ അസ്‌വദിന്റെതായി കാണൂ. അവയിൽ നെറ്റി വെക്കാൻ ശ്രദ്ധിയ്ക്കുക ) ക‌അബയെ ഇടത് വശത്താക്കി നടക്കുക.*


*ത്വവാഫിന്റെ ശർഥുകൾ*

*1) രണ്ട് അശുദ്ധികളിൽ നിന്നും നജസിൽ നിന്നും ശുദ്ധിയാവുക.*
(സൂക്ഷിക്കാൻ കഴിയാത്ത പക്ഷിക്കാഷ്ടങ്ങൾ പോലോത്തതിനു വിട്ടുവീഴ്ചയുണ്ട് ) ത്വവാഫിനിടയിൽ അശുദ്ധിയുണ്ടായാൽ വുളു എടുത്തതിനു ശേഷം ബാക്കി ചെയ്താൽ മതി. പുനരാരംഭിക്കേണ്ടതില്ല.
*2) നഗ്നത മറയ്ക്കുക*

*3) ഹജ്ജ് , ഉം‌റകളിലായല്ലാതെ ചെയ്യുന്ന ത്വവാഫിനു നിയ്യത്ത് ചെയ്യുക*

*4) ഹജറുൽ അസ്‌വദിന്റെ ഭാഗത്ത് നിന്ന് തുടങ്ങുക.*

*5) ത്വവാഫ് ചെയ്യുന്നയാളുടെ ഇടത് ഭാഗം പൂർണ്ണമായും ക‌അബയുടെ നേരെ വരിക*
( ഓരോ ചുറ്റിലും ഹജറുൽ അസ്‌വദിനെ മുത്തുക അല്ലെങ്കിൽ തൊട്ടുമുത്തുക എന്ന സുന്നത്തായ കർമ്മം ചെയ്യുന്നതിനു വേണ്ടി ഹജറുൽ അസ്‌വദിലേക്ക് തിരിയുമ്പോൾ അതേ സ്ഥലത്ത് നിന്ന് തന്നെ തന്റെ ഇടത് ഭാഗം ക‌അബിയിലെക്കാക്കാൻ നിർബന്ധമായും ശ്രദ്ധിയ്ക്കണം. തിരക്കുള്ള സമയത്ത് മുത്താനും തൊട്ടു മുത്താനും വേണ്ടി തിരിയാതിരിക്കുകയാണ് ഇതിൽ നിന്ന് രക്ഷപ്പെടാൻ നല്ലത്. ആംഗ്യം കാണിച്ച് കൈ മുത്താൻ തിരിയേണ്ട ആവശ്യവുമില്ല.)
*6) മസ്ജിദുൽ ഹറാമിൽ വെച്ചായിരിക്കുക*

*7) ത്വവാഫിൽ ശരീരം പൂർണ്ണമായും ക‌അബയിൽ നിന്നു പുറത്തായിരിക്കുക.*

*8) പൂർണ്ണമായും 7 എണ്ണമായിരിക്കുക.*

*9) മറികടക്കുക .കാണാതായ വസ്തുവിനെയോ കൂട്ടുകാരനെയോ തിരയുക തുടങ്ങിയ മറ്റു ലക്ഷ്യങ്ങളില്ലാതിരിക്കുക*


*ത്വവാഫിന്റെ സുന്നത്തുകൾ :*

*1) ഹജ്ജിന്റെയും ഉം‌റയുടെയും ത്വവാഫിന് നിയ്യത്ത് ചെയ്യുക.*

*2) ശേഷം സ‌അ്യ് ചെയ്യാവുന്ന ഫർളായ ത്വവാഫോ, ഖുദൂമിന്റെ ത്വവാഫോ ചെയ്യുമ്പോൾ ഇള്ത്വിബാ‍‌അ് ചെയ്യുക. (മേൽതട്ടത്തിന്റെ മധ്യഭാഗം വലത് ചുമലിനു താഴെയും രണ്ടറ്റങ്ങളും ഇടത് ചുമലിനു മുകളിലും ആക്കി വലതു ചുമൽ തുറന്നിടുക. ത്വവാഫിന്റെ സുന്നത്തായ രണ്ട് റകത്തിൽ ഇള്ത്വിബാ‌അ സുന്നത്തില്ല.*

*3) തുടങ്ങുന്ന സമയത്ത് ഹജറുൽ അസ്‌വദിനെ അഭിമുഖീ‍കരിക്കുക.*

*4) എല്ലാ തവണയിലും ആദ്യം ഹജറുൽ അസ്‌വദിനെ തൊട്ടു ചുംബിക്കുകയും നെറ്റി വെക്കുകയും ചെയ്യുക. ആദ്യത്തെയും അവസാനത്തെയും തവണകളിൽ ചുംബനം ഏറ്റവും പുണ്യമാണ്.*

*5) ശേഷം സ‌അ്യുള്ള ത്വവാഫുകളിൽ ,ആദ്യത്തെ മൂന്നു തവണകളിൽ റം‌ല് നടത്തം നടക്കുക. (രണ്ട് ചുമലുകൾ കുലുക്കി വേഗത്തിലുള്ള നടത്തം )*

*6) അവസാന നാലു തവണകളിൽ സാധാരണ നിലയിൽ നടക്കുക*

*7) ഗാംഭീര്യത്തോടും സമാധാനത്തോടും സംസാരിക്കാതെ നടക്കുക*

*8) റുകുനുൽ യമാനിയെ തൊട്ടു ചുംബിക്കുക. കഴിഞ്ഞില്ലെങ്കിൽ ആംഗ്യം കാണിക്കുക.*

*9) ഇടമുറിയാതെ ചെയുക*

*10) എല്ലാ തവണകളിലും പ്രാർത്ഥനയും ദിക്‌റുകളും ചൊല്ലുക. ഖുർ‌ആ‍ൻ ഓതുകയുമാവാം.*

*11) ശേഷം രണ്ട് റക്‌അത്ത് നിസ്കാരം നിർവ്വഹിക്കുക. ഇബ്‌റാഹിം മഖാമിന്റെ പിന്നിൽ വെച്ച് ആകൽ ഉത്തമം*

*12) സംസമിൽ നിന്നു കുടിക്കലും തലയിൽ ഒഴിക്കലും*

*13) എല്ലാറ്റിനും ശേഷം ഹജറുൽ അസ്‌വദിനെ ചുംബിക്കുകയും നെറ്റി വെക്കുകയും ചെയ്യുക.*


*ത്വവാഫിലെ ദിക്‌റുകൾ*

*ആദ്യത്തെ ചുറ്റ് തുടങ്ങുമ്പോൾ ഇങ്ങിനെ ചൊല്ലുക*

سُبْحَانَ اللهِ وَالْحَمْدُ ِللهِ وَلاٰ إِلَهَ إِلاَّ اللهُ وَاللهُ أَكْبَرُ وَلاٰ حَوْلَ وَلاٰ قُوَّةَ إِلاَّ بِاللهِ الْعَلِيِّ الْعَظِيمِ ° وَالصَّلاٰةُ وَالسَّلاٰمُ عَلى سَيِّدِنَا مُحَمَّدٍ وَعَلى آلِهِ وَصَحْبِهِ أَجْمَعِينَ ° اَللَّهُمَّ إِيماناً بِكَ وَتَصْدِيقاً بِكِتَابِكَ وَوَفَاءً بِعَهْدِكَ وَاتِّبََاعاً لِسُنَّةِ نَبِيِّكَ وَحَبِيبِكَ سَيِّدِنَا مُحَمَّدٍ صَلَّى اللهُ عَلَيْهِ وَسَلَّمَ ° اَللَّهُمَّ إِنِّي أَسْأَلُكَ الْعَفْوَ وَالْعَافِيَةَ وَالْمُعَافَاةَ الدَّائِمَةَ فِي الدِّينِ وَالدُّنْيَا وَالْآخِرَةِ وَالْفَوْزَ بِالْجَنَّةِ وَالنَّجَاةَ مِنَ النَّارِ يَا رَبَّ الْعَالَمِين ° اَللَّهُمَّ آتِ نَفْسِي تَقْوٰاهٰا وَزَكِّهٰا أَنْتَ خَيْرُ مَنْ زَكَّاهٰا أَنْتَ وَلِيُّهٰا وَمَوْلاٰهٰا ° اَللَّهُمَّ أَحْسِنْ عَاقِبَتَنَا فِي الْأُمُورِ كُلِّهَا وَأَجِرْنَا مِنْ خِزْيِ الدُّنْيَا وَعَذَابِ الْآخِرَة ° اَللَّهُمَّ إِنِّي أَسْأَلُكَ ثَوٰابَ الشَّاكِرِينَ وَنُزُلَ الْمُقَرَّبِينَ وَمُرٰافَقَةَ النَّبِيِّينَ وَيَقِينَ الصَّادِقِينَ وَذِلَّةَ الْمُتَّقِينَ وَإِخْبَاتَ الْمُوقِنِينَ حَتىّ تَتَوَفَّانِي عَلَى ذٰلِكَ يَا أَرْحَمَ الرَّاحِمِينَ


*പിന്നീട് റുകുനുൽ യമാനി വരെ :*


(لاٰ إِلَهَ إِلاَّ اللهُ وَحْدَهُ لاٰ شَرِيكَ لَه ، لَهُ الْمُلْكُ وَلَهُ الْحَمْدُ يُحْيِي وَيُمِيتُ وَهُوَ عَلى كُلِّ شَيْءٍ قَدِيرٌ.)


*എന്ന് ആവർത്തിച്ച് ചൊല്ലുക. ഇതേ പോലെ ഓരോ ചുറ്റിലും അതാത് സ്ഥലങ്ങളിൽ ബ്രാക്കറ്റിൽ കൊടുത്ത ദിക്‌റ് ആവർത്തിച്ച് ചൊല്ലാവുന്നതാണ്.*

*റുകുനുൽ യമാനി മുതൽ ഹജറുൽ അസ്‌വദ് വരെ എല്ലാ ചുറ്റിലും*

رَبَّنَا آتِنَا فِي الدُّنْيَا حَسَنَةً وَفِي الآخِرَةِ حَسَنَةً وَقِنَا عَذَابَ النَّارِ وَأَدْخِلْنَا الْجَنَّةَ مَـعَ الأَبْرَارِ يَا عَزِيزُ يَا غَفَّارُ يَا رَبَّ الْعَالَمِينَ


*എന്ന് ചൊല്ലുക*


*രണ്ടാമത്തെ ചുറ്റിൽ*

اَللَّهُمَّ إِنَّ هٰذَا الْبَيْتَ بَيْتُكَ وَالْحَرَمَ حَرَمُكَ وَالْأَمْنَ أَمْنُكَ وَالْعَبْدَ عَبْدُكَ وَأَنَا عَبْدُكَ وَابْنُ عَبْدِكَ وَهٰذَا مَقَامُ الْعَائِذِ بِكَ مِنَ النَّارِ فَحَــرِّمْ لُحُومَنَا وَبَشَــرَتَنَا عَلَى النَّارِ ° اَللَّهُمَّ حَبِّبْ إِلَيْنَا الْإِيْمَانَ وَزَيِّنْهُ فِي قُلُوبِنَا وَكَرِّهْ إِلَيْنَا الْكُفْرَ وَالْفُسُوقَ وَالْعِصْيَانَ وَاجْعَلْنَا مِنَ الرَّاشِدِينَ ° اَللَّهُمَّ قِنَا عَذَابَكَ يَوْمَ تَبْعَثُ عِبَادَكَ اَللَّهُمَّ ارْزُقْنَا الْجَنَّةَ بِغَيْرِ حِسَابٍ ° اَللَّهُمَّ أَصْلِحْ لِي دِينِيَ الَّذِي هُوَ عِصْمَةُ أَمْرِي، وَأَصْلِحْ لِي دُنْيَايَ الَّتِي فِيهَا مَعَاشِي، وَأَصْلِحْ لِي آخِرَتِيَ الَّتِي فِيهَا مَعَادِي، وَاجْعَلِ الْحَيَاةَ زِيَادَةً لِي فِي كُلِّ خَيْرٍ، وَاجْعَلِ الْمَوْتَ رٰاحَةً لِي مِنْ كُلِّ شَرٍّ ° اَللَّهُمَّ اغْفِرْ لِي ذَنْبِي وَوَسِّعْ لِي فِي رِزْقِي وَبَارِكْ لِي فِيمَا رَزَقْتَنِي


(سُبْحَانَ اللهِ وَالْحَمْدُ ِللهِ وَلٰا إِلهَ إِلاَّ اللهُ وَاللهُ أَكْبَرْ وَلاٰ حَوْلَ وَلاٰ قُوَّةَ إِلاَّ بِاللهِ الْعَلِيِّ الْعَظِيمِ).

*മൂന്നാമത്തെ ചുറ്റിൽ*

اَللَّهُمَّ إِنِّي أَعُوذُ بِكَ مِنَ الشَّكِّ وَالشِّرْكِ وَالشِّقَاقِ وَالنِّفَاقِ وَسُوءِ الْمَنْظَرِ وَالْمُنْقَلَبِ فِي الْمَالِ وَالْأَهْلِ وَالْوَلَدِ * اَللَّهُمَّ إِنِّي أَعُوذُ بِكَ مِنْ فِتْنَةِ الْقَبْرِ وَأَعُوذُ بِكَ مِنْ فِتْنَةِ الْمَحْيَا وَالْمَمَاتِ. اَللهُمَّ إِنِّي أَسْأَلُكَ رِضَاكَ وَالْجَنَّةِ وَأَعُوذُبِكَ مِنْ سَخَطِكَ وَالنَّارِ. رَبَّنَا لاَ تُؤَاخِذْنَا إِن نَّسِينَا أَوْ أَخْطَأْنَا رَبَّنَا وَلاَ تَحْمِلْ عَلَيْنَا إِصْرًا كَمَا حَمَلْتَهُ عَلَى الَّذِينَ مِن قَبْلِنَا رَبَّنَا وَلاَ تُحَمِّلْنَا مَا لاَ طَاقَةَ لَنَا بِهِ وَاعْفُ عَنَّا وَاغْفِرْ لَنَا وَارْحَمْنَآ أَنتَ مَوْلاَنَا فَانصُرْنَا عَلَى الْقَوْمِ الْكَافِرِينَ اَللَّهُمَّ أَغْنِنِي بِالْعِلْمِ ، وَزَيِّنِّي بِالْحِلْمِ ، وَأَكْرِمْنِي بِالتَّقْوَى ، وَجَمِّلْنِي بِالْعَافِيَة

(سُبْحَانَ الله وَبِحَمْدِهِ سُبْحَانَ الله الْعَظِيمِ وَبِحَمْدِهِ أَسْتَغْفِرُ الله).



*ത്വവാഫിലെ ദിക്‌റുകൾ*

*നാലാമത്തെ ചുറ്റിൽ*


اَللَّهُمَّ اجْعَلْهُ حَجاًّ مَبْرُوراً وَسَعْياً مَشْكُوراً وَذَنْباً مَغْفُوراً وَعَمَلاً صَالِحاً مَقْبُولاً وَتِجَارَةً لَنْ تَبُورَ يَا ذَا الْجَلاٰلِ وَالْإِكْرٰامِ° اَللَّهُمَّ يَا عَالِمَ مَا فِي الصُّدُورِ أَخْرِجْنِي يَا اَللهُ مِنَ الظُّلُمَاتِ إِلى النُّورِ ° اَللَّهُمَّ إِنِّي أَسْأَلُكَ مُوجِبَاتِ رَحْمَتِكَ وَعَزٰائِمَ مَغْفِرَتِكَ وَالسَّلاٰمَةَ مِنْ كُلِّ إِثْمٍ وَالْغَنِيمَةَ مِنْ كُلِّ بِرٍّ وَالْفَوْزَ بِالْجَنَّةِ وَالنَّجَاةَ مِنَ النَّارِ رَبَّنَا ظَلَمْنَا أَنفُسَنَا وَإِن لَّمْ تَغْفِرْ لَنَا وَتَرْحَمْنَا لَنَكُونَنَّ مِنَ الْخَاسِرِينَ. رَبَّنَا اغْفِرْ لِي وَلِوَالِدَيَّ وَلِلْمُؤْمِنِينَ يَوْمَ يَقُومُ الْحِسَابُ ° اَللَّهُمَّ إِنِّي أَسْأَلُكَ الصِّحَّةَ وَالْعِفَّةَ وَالْأَمَانَةَ وَحُسْنَ الْخُلُقِ وَالرِّضَا بِالْقَدْرِ

(لاٰ إِلَهَ إِلاَّ أَنْتَ سُبْحَانَكَ إِنِّي كُنْتُ مِنَ الظاَلِمِينَ).

*അഞ്ചാമത്തെ ചുറ്റിൽ*

اَللَّهُمَّ إِنِّي أَسْأَلُكَ مِنْ خَيْرِ مَا سَأَلَكَ مِنْهُ نَبِيُّكَ سَيِّدُنَا مُحَمَّدٌ صَلَّى اللهُ عَلَيْهِ وَسَلَّمَ وَأَعُوذُ بِكَ مِنْ شَرِّ مَا اسْتَعَاذَكَ مِنْهُ نَبِيُّكَ سَيِّدُنَا مُحَمَّدٌ صَلَّى اللهُ عَلَيْهِ وَسَلَّمَ ° اَللَّهُمَّ أَظِلَّنِي تَحْتَ ظِلِّ عَرْشِكَ يَوْمَ لاٰ ظِلَّ إِلاَّ ظِلُّكَ يَا أَرْحَمَ الرَّاحِمِينَ ° اَللَّهُمَّ اسْقِنِي مِنْ حَوْضِ نَبِيِّكَ سَيِّدِنَا مُحَمَّدٍ صَلَّى اللهُ عَلَيْهِ وَسَلَّمَ شَرْبَةً هَنِيئَةً مَرِيئَةً لاٰ نَظْمَأُ بَعْدَهَا أَبَداً يَا أَكْرَمَ الْأَكْرَمِينَ° رَبَّنَا اصْرِفْ عَنَّا عَذَابَ جَهَنَّمَ إِنَّ عَذَابَهَا كَانَ غَرٰاما إنها سٰاءَتْ مُسْتَقَرًّا وَمُقَامًا°.رَبَّنَا اغْفِرْ لَنَا وَلِإِخْوَانِنَا الَّذِينَ سَبَقُونَا بِالْإِيمَانِ وَلَا تَجْعَلْ فِي قُلُوبِنَا غِلًّا لِّلَّذِينَ آمَنُوا رَبَّنَا إِنَّكَ رَؤُوفٌ رَّحِيمٌ

(لاٰ إِلَهَ إِلاَّ اللهُ مُحَمَّدٌ رَّسُولُ الله فِي كُلِّ لَمْحَةٍ وَنَفَسٍ عَدَدَ مَا وَسِعَهُ عِلْمُ الله).


*ആറാമത്തെ ചുറ്റിൽ*

اَللَّهُمَّ إِنَّ لَكَ عَلَيَّ حُقُوقاً كَثِيرَةً فِيمَا بَيْنِي وَبَيْنَكَ وَحُقُوقاً فِيمَا بَيْنِي وَبَيْنَ خَلْقِكَ اَللَّهُمَّ مَا كَانَ لَكَ مِنْهَا فَاغْفِرْهُ لِي وَمَا كَانَ لِخَلْقِكَ فَتَحَمَّلْهُ عَنِّي يَا ذَا الْجَلاٰلِ وَالْإِكْرٰامِ ° اَللَّهُمَّ يَا غَنِيُّ يَا حَمِيدُ يَا مُبْدِئُ يَا مُعِيدُ يَا رَحِيمُ يَا وَدُودُ أَغْنِنِي بِحَلاٰلِكَ عَنْ حَرٰامِكَ وَبِطَاعَتِكَ عَنْ مَعْصِيَتِكَ وَبِفَضْلِكَ عَمَّنْ سِوٰاكَ يَا وٰاسِعَ الْمَغْفِرَةِ ° اَللَّهُمَّ إِنَّ بَيْتَكَ عَـظِيمٌ وَوَجْهَكَ كَرِيمٌ وَأَنْتَ يَا اَللهُ حَلِيمٌ كَرِيمٌ عَظِيمٌ تُحِبُّ الْعَفْوَ فَاعْفُ عَنِّي ° اَللَّهُمَّ إِنِّي أَسْأَلُكَ مِنْ فُجٰاءَةِ الْخَيْرِ ، وَأَعُوذُ بِكَ مِنْ فُجٰاءَةِ الشَّرِّ ، اَللَّهُمَّ أَنْتَ رَبِّي لاٰ إِلٰهَ إِلاّٰ أَنْتَ خَلَقْتَنِي وَأَنَا عَبْدُكَ وَأَنَا عَلَى عَهْدِكَ وَوَعْدِكَ مَا اسْتَطَعْتُ ، أَعُوذُ بِكَ مِنْ شَرِّ مَا صَنَعْتُ ، أَبُوءُ لَكَ بِنِعْمَتِكَ عَلَيَّ وَأَبُوءُ بِذَنْبِي فَاغْفِرْ لِي فَإِنَّهُ لاٰ يَغْفِرُ الذُّنُوبَ إِلاّٰ أَنْتَ


(اَللَّهُمَّ صَلِّ عَلى سَيِّدِنَا مُحَمَّدٍ وَعَلى آلِهِ وَصَحْبِهِ وَسَلِّمْ)



*ഏഴാമത്തെ ചുറ്റിൽ*

അവസാനത്തെ ചുറ്റിൽ തനിക്ക് ഇഷ്ടമുള്ളത് അറബിയിലോ മലയാളത്തിലോ ദുആ ചെയ്യുക. പക്ഷെ തുടക്കത്തിൽ ഹംദും സ്വലാത്തും ചൊല്ലേണ്ടതാണ്. മാതൃക താഴെ


اَلْحَمْدُ ِللهِ رَبِّ الْعَالَمِينَ حَمْـداً يُوٰافِي نِعَمَهُ وَيُكَافِئُ مَزِيدَهُ ° اَللَّهُمَّ صَلِّ وَسَـلِّمْ عَلَى سَيِّدِنَا مُحَمَّدٍ وَعَلى آلِ وَأَصْحَابِ سَيِّدِنَا وَمَوْلاٰنَا مُحَمَّدٍ ° وَعَـلى جَمِيعِ الْأَنْبِيَاءِ وَالْمُرْسَلِينَ وَالْأَوْلِيَاءِ وَالشُّهَدٰاءِ وَالصَّالِحِينَ ° وَصَلِّ وَسَلِّمْ عَلَى سَيِّدِنَا إِبْرَاهِيمَ وَإِسْمَاعِيلَ وَهَاجَرَ وَصَلِّ عَلى مَلاٰئِكَتِكَ الْكِرَامِ ° اَللَّهُمَّ قَنِّعْنِي بِمَا رَزَقْتَنِي وَبَارِكْ لِي فِيه وَاخْلُفْ عَـلى كُلِّ غَائِبَةٍ لِي مِنْكَ بِخَيْرٍ ° اَللَّهُمَّ إِنِّي أَسْأَلُكَ إِيمَاناً كَامِلاً وَيَقِيناً صَادِقاً وَرِزْقاً وٰاسِعاً وَقَلْباً خَاشِعاً وَلِسَاناً ذٰاكِراً وَحَلاٰلاً طَيِّباً وَتَوْبَةً نَصُوحاً وَتَوْبَةً قَبْلَ الْمَوتِ وَرٰاحَةً عِنْدَ الْمَوتِ وَمَغْفِرَةً وَرَحْمَةً بَعْدَ الْمَوْتِ وَالْعَفْوَ عِنْدَ الْحِسَابِ وَالْفَوْزَ بِالْجَنَّةِ وَالنَّجَاةَ مِنَ النَّارِ بِرَحْمَتِكَ يَا عَـزِيزُ يَا غَفَّـارُ ° رَبِّ زِدْنِي عِلْمًا وَأَلْحِقْنِي بِالصَّالِحِينَ يَا أَرْحَمَ الرَّاحِمِينَ . رَبَّنَا هَبْ لَنَا مِنْ أَزْوَاجِنَا وَذُرِّيَّاتِنَا قُرَّةَ أَعْيُنٍ وَاجْعَلْنَا لِلْمُتَّقِينَ إِمَامًا


*ഇതോടെ ത്വവാഫ് കഴിഞ്ഞു. അവസാനവും ഹജറുൽ അസ്‌വദിനെ മുത്തുകയോ തൊട്ടുമുത്തുകയോ ആഗ്യം കാണിച്ച് കൈ ചുംബിക്കുകയോ ചെയ്യൽ സുന്നത്താണ്. ഈ ഏഴാമത്തെ ചുറ്റിന് ശേഷം മഖാമു ഇബ്‌റാഹിമിന്റെ പിന്നിൽ വെച്ച് ത്വവാഫിന്റെ രണ്ട് റക്‌അത്ത് സുന്നത്ത് നിസ്കരിക്കണം.
ഇത് ഏറ്റവും ശ്രേഷ്ഠമായ സ്ഥലമാണ്. മറ്റെവിടെ വെച്ചുമാകാവുന്നതാണ്. ഈ നിസ്കാരം ത്വഫാഫിന്റെ സുന്നത്താണ്. *“ത്വവാഫിന്റെ രണ്ട് റക്‌‌അത്ത് സുന്നത്ത് ഞാൻ നിസ്കരിക്കുന്നു” എന്ന നിയ്യത്തോടെ തക്‌ബീർ ചൊല്ലി ആദ്യത്തെ റക്‌അത്തിൽ വജ്ജഹതും , ഫാത്വിഹയും ഓതിയതിനു ശേഷം ‘ഖുൽ യാ അയ്യുഹൽ കാഫിറൂന’ എന്ന സൂറത്തും രണ്ടാമത്തെ റക്‌അത്തിൽ ‘ഖുൽ ഹുവല്ലാഹു’ എന്ന സൂറത്തും ഓതൽ സുന്നത്താണ്.*


*✍✍തുടരും*
[08/07, 4:57 PM] ‪+91 94008 65400‬: *🌼🌼ഹജ്ജ്🌼🌼*

*➡ഭാഗം5⃣*
➖➖➖➖➖

_*മഖാമു ഇബ്‌‌റാഹിമിൽ*_
➖➖
*ഇബ്‌റാഹിം നബിയും ഇസ്മാ‌ഈൽ നബിയും عليهما السلام ക‌അബ പടുത്തുയർത്തുന്ന സമയത്ത് ഇബ്‌റാഹിം നബിയെയും വഹിച്ച് മുകളിലേക്കും ചുറ്റുഭാഗത്തേക്കും സഞ്ചരിച്ച് പടവുകൾക്ക് സഹായം നൽകിയ അത്ഭുത കല്ലാണിത്. ഇതും ഹജറുൽ അസ്‌വദും സ്വർഗീയ മാണിക്യങ്ങളിൽ പെട്ടതാണെന്ന് ഹദീസുകളിൽ കാണാം. ഇവിടെ വെച്ച് നിസ്കരിക്കാൻ പ്രത്യേകം ഖുർ‌ആനിൽ നിർദ്ദേശവും കാണാം. ത്വവാ‍ഫിന്റെ രണ്ട് റക്‌‌അത്ത് ഇവിടെ വെച്ച് നിസ്കരിച്ചതിനു ശേഷം ഇങ്ങിനെ ദു‌ആ ചെയ്യുക.*
https://chat.whatsapp.com/C3O2VzHpY3Q5b5rVA2GdxT
اَلْحَمْدُ ِللهِ رَبِّ الْعَالَمِينَ حَمْـداً يُوٰافِي نِعَمَهُ وَيُكَافِئُ مَزِيدَهُ ، اَللَّهُمَّ صَلِّ وَسَـلِّمْ عَلى سَيِّدِنَا مُحَمَّدٍ وَعَلى آلِ وَأَصْحَابِ سَيِّدِنَا وَمَوْلاٰنَا مُحَمَّدٍ ° اَللَّهُمَّ إِنَّكَ تَعْلَمُ سِرِّي وَعَلاٰنِيَتِي فَاقْبِلْ مَعْذِرَتِي وَتَعْلَمُ حَاجَتِي فَاعْطِنِي سُؤْلِي وَتَعْلَمُ مَا فِي نَفْسِي فَاغْفِرْ لِي ذُنُوبِي ° اَللَّهُمَّ إِنِّي أَسْأَلُكَ إِيمَاناً يُبَاشِرُ قَلْبِي وَيَقِيناً صَادِقاً حَتَّى أَعْلَمُ أَنَّهُ لاٰ يُصِيبُنِي إِلاَّ مَا كَتَبْتَ لِي وَرِضاً مِنْكَ بِمَا قَسَمْتَ لِي أَنْتَ وَلِيِّي فِي الدُّنْيَا وَالآخِرَةِ تَوَفَّنِي مُسْلِماً وَأَلْحِقْنِي بِالصَّالِحِينَ ° اَللَّهُمَّ لاٰ تَدَعْ لَنَا فِي مَقَامِنَا هٰذَا ذَنْبًا إِلاَّ غَفَرْتَهُ وَلاٰ هَمًّا إِلاَّ فَرَّجْتَهُ وَلاٰ حَاجَةً إِلاَّ قَضَيْتَهَا وَيَسَّرْتَهَا فَيَسِّرْ أُمُورَنَا وَاشْرَحْ صُدُورَنَا وَنَوِّرْ قُلُوبَنَا وَاخْتِمْ بِالصَّالِحَاتِ أَعْمَالَنَا ° اَللَّهُمَّ تَوَفَّنَا مُسْلِمِينَ وَأَلْحِقْنَا بِالصَّالِحِينَ غَيْرَ خَزٰايَا وَلاٰ مَفْتُونِينَ.




*മുൽതസമിൽ*

*ഹജറുൽ അസ്‌വദിന്റെയും ക‌അബയുടെ വാതിലിന്റെയും ഇടയിലുള്ള സ്ഥലത്തിന് മുൽതസം എന്നു പറയുന്നു. ഇത് ദുആ സ്വീകരിക്കപ്പെടുന്ന സ്ഥലങ്ങളിൽ‌പ്പെട്ടതാണ്. അവിടെ ഇങ്ങിനെ ചൊല്ലുക.*

اَلْحَمْدُ ِللهِ رَبِّ الْعَالَمِينَ .حَمْـداً يُوٰافِي نِعَمَهُ وَيُكَافِئُ مَزِيدَهُ ، اَللَّهُمَّ صَلِّ وَسَـلِّمْ عَلى سَيِّدِنَا مُحَمَّدٍ وَعَلى آلِ وَأَصْحَابِ سَيِّدِنَا وَمَوْلاٰنَا مُحَمَّدٍ ° اَللَّهُمَّ يَا رَبَّ الْبَيْتِ الْعَتِيقِ أَعْتِقْ رِقَابَنَا وَرِقَابَ آبَائِنَا وَأُمَّهَاتِنَا وَإِخَوٰانِنَا وَأَزْوَاجِنَا وَأَوْلاٰدِنَا مِنَ النَّارِ يَا ذَا الْجُودِ وَالْكَرَمِ وَالْفَضْلِ وَالْمَنِّ وَالْعَطَاءِ وَالْإِحْسَانِ ° اَللَّهُمَّ أَحْسِنْ عَاقِبَتَنَا فِي الْأُمُورِ كُلِّهَا وَأَجِرْنَا مِنْ خِزْيِ الدُّنْيَا وَعَذٰابِ الْآخِرَةِ ° اَللَّهُمَّ إِنِّي عَبْدُكَ وَابْنُ عَبْدِكَ وٰاقِفٌ تَحْتَ بَابِكَ مُلْتَزِمٌ بِأَعْتَـابِكَ أَرْجُو رَحْمَتَكَ وَأَخْشَى عَذٰابَكَ يَا قَدِيمَ الْإِحْسَانِ ° اَللَّهُمَّ إِنِّي أَسْأَلُكَ أَنْ تَرْفَعَ ذِكْرِي وَتَضَعَ وِزْرِي وَتُصْلِحَ أَمْرِي وَتُطَهِّرَ قَلْبِي وَتُنَوِّرَ لِي فِي قَبْرِي وَاغْفِرْ لِي ذَنْبِي ° وَأَسْأَلُكَ الدَّرَجَاتِ الْعُلَى مِنَ الْجَنَّةِ يَا حَيُّ ياَ قَيُّومُ ° آمين

*ഹിജ്‌റു ഇസ്മാഈലിൽ*

*ക‌അ്ബയുടെ സ്വർണപ്പാത്തിയുടെ താഴെയുള്ള സ്ഥലമാണിത്. ക‌അ്ബയുടെ ചുമരു മുതൽക്ക് ആറുമുഴം ക‌അ്ബയിൽ‌പ്പെട്ടതാണ്. ഇവിടെ നിസ്കരിക്കുന്നത് ക‌അ്ബക്കുള്ളിൽ നിസ്കരിക്കുന്നതിനു തുല്യമാണ്. ഇവിടം ‘സ്വാലീഹീങ്ങളുടെ മുസ്വല്ലയാണെന്ന്’മഹാനായ ഇബ്നു അബ്ബാസ് رضي الله عنهما പറഞ്ഞിട്ടുണ്ട്. അവിടെ വെച്ച് സുന്നത്ത് നിസ്കരിച്ച് ഇങ്ങിനെ ദുആ ചെയ്യുക.*

اَلْحَمْدُ ِللهِ رَبِّ الْعَالَمِينَ حَمْـداً يُوٰافِي نِعَمَهُ وَيُكَافِئُ مَزِيدَهُ ، اَللَّهُمَّ صَلِّ وَسَـلِّمْ عَلى سَيِّدِنَا مُحَمَّدٍ وَعَلى آلِ وَأَصْحَابِ سَيِّدِنَا وَمَوْلاٰنَا مُحَمَّدٍ ° اَللَّهُمَّ أَنْتَ رَبِّي لاٰ إِلَهَ إِلاَّ أَنْتَ خَلَقْتَنِي وَأَنَا عَبْدُكَ ، وَأَنَا عَلَى عَهْدِكَ وَوَعْدِكَ مَا اسْتَطَعْتُ أَعُوذُ بِكَ مِنْ شَرِّ مَا صَنَعْتُ أَبُوءُ لَكَ بِنِعْمَتِكَ عَلَيَّ وَأَبُوءُ بِذَنْبِي فَاغْفِرْ لِي فَإِنَّهُ لاٰ يَغْفِرُ الذُّنُوبَ إِلاَّ أَنْتَ ° اَللَّهُمَّ إِنِّي أَسْأَلُكَ مِنْ خَيْرِ مَا سَأَلَكَ بِهِ عِبَادُكَ الصَّالِحُونَ وَأَعُوذُ بِكَ مِنْ شَرِّ مَا اسْتَعَاذَكَ مِنْهُ عِبَادُكَ الصَّالِحُونَ° اَللَّهُمَّ بِأَسْمَائِكَ الْحُسْنَى وَصِفَاتِكَ الْعُلْيَا طَهِّرْ قُلُوبَنَا ِمنْ كُلِّ وَصْفٍ يُبَاعِدُنَا عَنْ مُشَاهَدَتِكَ وَمَحَبَّتِكَ ، وَأَمِتْنَا عَلَى السُّنَّةِ وَالْجَمَاعَةِ وَالشَّوْقِ إِلَى لِقَائِكَ يَا ذَا الْجَلاٰلِ وَالْإِكْرٰامِ ° اَللَّهُمَّ نَوِّرْ بِالْعِلْمِ قَلْبِي وَاسْتَعْمِلْ بِطَاعَتِكَ بَدَنِي وَخَلِّصْ مِنَ الْفِتَنِ سِرِّي وَاشْغَلْ بِالْإِعْتِبَارِ فِكْرِي وَقِنِي شَرَّ وَسَاوِسِ الشَّيْطَانِ وَأَجِرْنِي مِنْهُ يَا رَحْمٰنُ حَتَّى لاٰ يَكُونَ لَهُ عَلَيَّ سُلْطَانٌ ° رَبَّنَا إِنَّنَا آمَنَّا فَاغْفِرْ لَنَا ذُنُوبَنَا وَقِنَا عَذٰابَ النَّارِ

*ശേഷം തന്റെയും വേണ്ടപ്പെട്ടവരുടെയും ഭൌതികവും പാരത്രികവുമായ എല്ലാ കാര്യങ്ങളും അല്ലാഹുവിനോട് ചോദിക്കാവുന്നതാണ്.*


*സംസം കുടിക്കുമ്പോൾ ചൊല്ലുന്നത്*

*പ്രബഞ്ചത്തിലെ ഏറ്റവും പുണ്യമായ ജലമാണ് സംസം. ഇതിന്റെ പുണ്യത്തെക്കുറിച്ച് സ്വഹീഹായ ഹദീദുകളുണ്ടെന്നതിനു പുറമെ ,അതിന്റെ ഏറ്റവും വലിയ പ്രത്യേകതയാണ് തിരുനബിصلى الله عليه وسلم യ്ക്ക് ആത്മീയമായി ചെയ്ത നാല് ഹൃദയ ശസ്ത്രക്രിയകളിലും അവിടുത്തെ ഹൃദയം കഴുകാൻ ഉപയോഗിച്ച വെള്ളം സംസം ആയിരുന്നു എന്നതും അവിടുന്ന് ഹജ്ജ് ചെയ്ത സമയത്ത് സംസം കുടിച്ച് ബാക്കിയുള്ളതിൽ അവിടുത്തെ തുപ്പ്നീര് കലർത്തുകയും ശേഷം അത് സംസം കിണറിൽ ഒഴിക്കുകയും ചെയ്തിട്ടുണ്ടെന്നും ആ പുണ്യ തുപ്പുനീരിന്റെ അംശമുള്ള വെള്ളമാണ് ഇന്നും നാം കുടിക്കുന്നതെന്നോർക്കുക. സംസം കുടിക്കുമ്പോൾ ഇങ്ങിനെ ചൊല്ലുക*


اَللَّهُمَّ بَلَغَنِي عَنْ نَبِيِّكَ مُحَمَّدٍ صَلَّى اللهُ عَلَيْهِ وَسَلَّمَ إِنَّ مَاءَ زَمْزَمَ لِمَا شُـرِبَ لَهُ اَللَّهُمَّ فَإِنِّي أَشْرَبُهُ (لِشِفَاءِ مَرَضِي


*(ബ്രാക്കറ്റിൽ എഴുതിയിരിക്കുന്നത് ഒരു ഉദാഹരണം മാത്രമാണ്. തങ്ങളുടെ ഉദ്ദേശ്യം എന്താണോ അത് അവിടെ പറയുക. ക‌അബയിലെക്ക് തിരിഞ്ഞിരിക്കലും വയറ് നിറയെ കുടിക്കലും പ്രത്യേകം പുണ്യമുള്ളതാണ്. സംസം കുടിക്കുമ്പോഴെല്ലാം മഹാനായ ഇമാം ഇബ്നു അബ്ബാസ് (റ) ചൊല്ലിയിരുന്നതും വളരെ ഫലപ്രദമെന്ന് പല മഹാന്മാരും പറഞ്ഞതുമായ ഒരു ദിക്‌ർ താഴെ കൊടുക്കുന്നു.*

اَللَّهُمَّ إِنِّي أَسْأَلُكَ عِـلْماً نَـافِعاً وَرِزْقاً حَلاٰلاً وَشِفَاءً مِّنْ كُلِّ دَاءٍ


*സ‌അ്യ്*
➖➖
*ഹജ്ജിന്റെ നിർബന്ധ കാര്യങ്ങളിൽ ഒന്നാണിത്. ഫിദ്‌യ കൊണ്ടോ മറ്റോ പരിഹരിക്കപ്പെടുന്നതല്ല. സ്വഫയിൽ നിന്ന് മർവയിലേക്കും മർവയിൽ നിന്ന് സ്വഫയിലേക്കും നടക്കുന്നതിന് സ‌അ്യ് എന്ന് പറയുന്നു. സ്വഫയിൽ നിന്ന് മർവയിലെത്തിയാൽ ഒരു സ‌അ്യ് ആയി. തിരിച്ചെത്തിയാൽ രണ്ടെണ്ണമായി.*

*പൂർണ്ണവും സ്വഹീഹുമായ ഖുദൂമിന്റെ ത്വവാഫിന് ശേഷം ഹജ്ജിന്റെ ഫർളായ സ‌അ്യ ചെയ്യാവുന്നതാണ്. അറഫയിൽ നിൽക്കുന്നതിനു മുമ്പ് ഏത് സമയത്തും ഖുദൂമിന്റെ ത്വവാഫ് ചെയ്യാവുന്നതാണ്. എട്ടിന് രാത്രി മിനയിലെത്തിയവർക്ക് പോലും മക്കത്ത് പോയി ഖുദൂമിന്റെ ത്വവാഫും ശേഷം ഹജ്ജിന്റെ ഫർളായ സ‌അ്യും ചെയ്യാവുന്നതാണ്. തിരക്കേറിയ ഇന്നത്തെ സാഹചര്യത്തിൽ മുൻ‌കൂട്ടി സ‌അ്യ് ചെയ്യുന്നതായിരിക്കും നല്ലത്. (മുൻ‌കൂട്ടി )ഇപ്പോൾ സ‌അ്യ് ചെയ്താൽ പിന്നീറ്റ് സ‌അ്യ് ചെയ്യാൻ പാടില്ല.*



*തുടരും✍✍*
[09/07, 8:07 PM] ‪+91 94008 65400‬: _*🌼🌼ഹജ്ജ്🌼🌼*_

➖➖➖➖
*➡ഭാഗം6⃣*



*സ‌അ്യിന്റെ ശർത്വുകൾ*
➖➖➖
*1) ഒന്ന്,മൂന്ന് തുടങ്ങിയ ഒറ്റയായ സ‌അ്യുകൾ സ്വഫയിൽ നിന്നും ,ഇരട്ട സ‌അ്യുകൾ മർ‌വയിൽ നിന്നും തുടങ്ങുക.*

*2) പ്രയാണത്തിന് മറ്റ് ലക്ഷ്യങ്ങളില്ലാതിരിക്കുക. മോഷ്ടാവിന്റെ പിന്തുടരുകയോ മറ്റോ ആണെങ്കിൽ സ‌അ്യായി പരിഗണിക്കപ്പെടുന്നതല്ല.*
https://chat.whatsapp.com/C3O2VzHpY3Q5b5rVA2GdxT
*3) നടത്തം, സ്വഫാ മർവകളുടെ താഴ്‌വരയിൽ നീളത്തിലായിരിക്കുക.*

*4) വഴിദൂരം പൂർണമായും പ്രാപിക്കുക*

*5) ഫർളിന്റെയോ ഖുദൂമിന്റെയോ ത്വവാഫിനു ശേഷമാവുക.*

*6) ഉറപ്പായും എഴുതവണയാവുക. വാഹനത്തിലും സ‌അ്യ് ചെയ്യാവുന്നതാണ്. എണ്ണത്തിൽ സംശയിച്ചാൽ ഉറപ്പായ എണ്ണം സ്വികരിക്കണം.*


*സ‌അ്യിന്റെ സുന്നത്തുകൾ :*

*1) സ‌അ‌‌്യ് ത്വവാഫിന്റെ ഉടനെയാവുക. (രണ്ടിനുമിടയിൽ സമയം വൈകിയാലും സാധുവാകുന്നതാണ് )*

*2) പുരുഷന്മാർ രണ്ട് പച്ച ലൈറ്റുകൾക്കിടയിൽ(ഉള്ള സ്ഥലത്ത്) വേഗത്തിൽ നടക്കുക.*

*3) ഔറത്ത് വെളിവാക്കാതിരിക്കുക.*

*4) വുളു ഉണ്ടായിരിക്കുക.*

*5) നടന്ന് കൊണ്ട് സ‌അ്യ് ചെയ്യുക*

*6) ദിക്‌റുകൾ ചൊല്ലുക*

*7) സഫ-മർവകളിൽ കയറിയാൽ ഖിബ്‌ലയെ അഭിമുഖീകരിക്കുകയും നോക്കുകയും ചെയ്യുക എന്നിവയെല്ലാം സുന്നത്തുകളാണ്.*


*ഉം‌റയുടെയോ ഹജ്ജിന്റെയോ ഭാഗമായല്ലാതെ ത്വവാഫിനെപ്പോലെ സ‌അ്യ് സ്വന്തമായി ചെയ്യൽ സുന്നത്തോ പുണ്യമോ അല്ല.*

*സഫ-മർവയുടെ ഇടയിൽ അല്ലാഹുവിന്ന് വേണ്ടി ഹജ്ജിന്റെ / ഉം‌റയുടെ സ‌അ്യ് ഞാൻ ചെയ്യുന്നു എന്നാണ് നിയ്യത്ത്.*

*ഹറമിന്റെ വിപുലീകരണത്തിന്റെ ഭാഗമായി സ‌അ്യ് ചെയ്യുന്ന സ്ഥലവും (മസ്‌അയും ) വീതി കൂട്ടിയിട്ടുണ്ട്. കഴിയുമെങ്കിൽ പഴയ സ്ഥലത്ത്കൂടെ സ‌അ്യ് ചെയ്യലായിരിക്കും നല്ലത്. (മർവയിൽ നിന്ന് സ്വഫയിലേക്ക് നടക്കുന്ന ഭാഗം മുഴുവനും പഴയതാണ് തിരക്കില്ലാത്തപ്പോൾ ഈ സ്ഥലത്തുകൂടെ തന്നെ സ്വഫയിൽ നിന്ന് മർവയിലേക്കും തിരിച്ചും നടക്കാവുന്നതാ‍ണ്. മുകളിലും അണ്ടർ ഗ്രൌണ്ടിലും ഇന്ന് സ‌അ്യിനുള്ള സൌകര്യമുണ്ട്. ഇവിടെയൊക്കെ പഴയ സ്ഥലത്തിലൂടെ സ‌അ്യ് ചെയ്യാൻ പറ്റുമോ എന്ന് നോക്കുന്നത് നല്ലതാണ് )*


*സ‌‌അ്യിന്റെ ദിക്‌റുകൾ*

*ക‌അബയിലേക്ക് തിരിഞ്ഞ് നിന്ന്*

بِسْمِ اللهِ لا إِلهَ إِلاَّ اللهُ اَللهُ أَكْبَرُ وَِللهِ الْحَمْدْ


*എന്ന് മൂന്ന് പ്രാവശ്യം ചൊല്ലി മർവയുടെ ഭാഗത്തേക്ക് നടക്കുക. നടത്തം തുടങ്ങുമ്പോൾ ഇങ്ങിനെചൊല്ലുക*


اَللهُ أَكْبَرْ اَللهُ أَكْبَرْ اَللهُ أَكْبَرْ وَِلله الْحَـمْدُ اَللهُ أَكْبَرْ وَالْحَمْـدُ ِللهِ عَلى مٰا هَدٰانَا وَالْحَمْدُ ِللهِ عَلَى مَا أَوْلاٰنَا لاٰ إِلهَ إِلاَّ اللهُ وَحْدَهُ لاٰ شَرِيكَ لَه ، لَهُ الْمُلْكُ وَلَهُ الْحَمْدُ يُحْيِي وَيُمِيتُ بِيَدِهِ الْخَيْرُ وَهُوَ عَلى كُلِّ شَيْءٍ قَدِيرٌ وَصَلَّى اللهُ عَلى سَيِّدِنَا مُحَمَّدٍ وَعَـلى آلِهِ وَصَحْبِهِ وَسَـلَّمَ


*ഒന്നാമത്തെ നടത്തത്തിൽ*

رَبَّنَا نَجِّنَا مِنَ النَّارِ سٰالِمِينَ غَانِمِينَ فَرِحِينَ مُسْتَبْشِرِينَ مَعَ عِبَادِكَ الصَّالِحِينَ مَعَ الَّذِينَ أَنْعَمَ اللهُ عَلَيْهِمْ مِنَ النَّبِيِّينَ وَالصِّدِّيقِينَ وَالشُّهَدَاءِ وَالصَّالِحِينَ وَحَسُنَ أُولئِكَ رَفِيقاً ° لاٰ إِلَهَ إِلاَّ اللهُ حَقًّا حَقًّا لاٰ إِلَهَ إِلاَّ اللهُ تَعَبُّداً وَرِقًّا لاٰ إِلَهَ إِلاَّ اللهُ وَلاٰ نَعْبُدُ إِلاَّ إِيَّاهُ مُخْلِصِينَ لَهُ الدِّينَ وَلَوْ كَرِهَ الْكَافِرُونَ ° اَللّٰهُمَّ أَنْتَ رَبِّي لاٰ إِلٰهَ إِلا أَنْتَ عَلَيْكَ تَوَكَّلْتُ وَأَنْتَ رَبُّ الْعَرْشِ الْعَظِيمْ ° مٰاشٰاءَ اللهُ كٰانَ وَمٰا لَمْ يَشَأْ لَمْ يَكُنْ وَلاٰ حَوْلَ وَلٰا قُوَّةَ إِلاّٰ بِاللهِ الْعَلِيِّ الْعَظِيمْ ° أَعْلَمُ أَنَّ اللهَ عَلَى كُلِّ شَيْءٍ قَدِيرٌ ، وَأَنَّ اللهَ قَدْ أَحٰاطَ بِكُلِّ شَيْءٍ عِلْماً ° اَللَّهُمَّ إِنِّي أَعُوذُ بِكَ مِنْ شَرِّ نَفْسِي ، وَمِنْ شَرِّ كُلِّ دٰابَّةٍ أَنْتَ آخِذٌ بِنٰاصِيَتِهٰا إِنَّ ربِّي عَلَى صِرٰاطٍ مُّسْتَقِيمٍ ° اَللَّهُمَّ اغْفِرْ لِي مَا قَدَّمْتُ وَمَا أَخَّرْتُ وَمَا أَسْرَرْتُ وَمَا أَعْلَنْتُ أَنْتَ الْمُقَدِّمُ وَأَنْتَ الْمُؤَخِّرُ وَأَنْتَ عَلَى كُلِّ شَيْءٍ قَدِيرٌ (لاٰ إِلهَ إِلاَّ اللهُ وَحْدَهُ لاٰ شَرِيكَ لَه ، لَهُ الْمُلْكُ وَلَهُ الْحَمْدُ يُحْيِي وَيُمِيتُ وَهُوَ عَلى كُلِّ شَيْءٍ قَدِيرٌ)


*എന്ന് ആവർത്തിച്ച് ആവർത്തിച്ച് ചൊല്ലുക*

*പതുക്കെ ഓടുന്ന (പച്ചലൈറ്റുകൾക്കിടയിൽ )സമയത്ത് ഇങ്ങിനെ ചൊലുക*

(رَبِّ اغْفِرْ وَارْحَمْ وَاعْفُ وَتَكَرَّمْ وَتَجَاوَزْ عَمَّا تَعْلَمُ إِنَّكَ تَعْلَمُ مَـا لاٰ نَعْلَمُ إِنَّكَ أَنْتَ اللهُ الْأَعَزُّ الْأَكْرَمُ)

*എല്ലാ പ്രാവശ്യവും സ്വഫയിലും മർവയിലും കയറുമ്പോൾ*

إِنَّ الصَّفَا وَالْمَرْوَةَ مِن شَعَآئِرِ اللّهِ فَمَنْ حَجَّ الْبَيْتَ أَوِ اعْتَمَرَ فَلاَ جُنَاحَ عَلَيْهِ أَن يَطَّوَّفَ بِهِمَا وَمَن تَطَوَّعَ خَيْرًا فَإِنَّ اللّهَ شَاكِرٌ عَلِيمٌ

*എന്ന ആയത്ത് ഉരുവിടുക*


*രണ്ടാമത്തെ നടത്തത്തിൽ*

اَللهُ أَكْبَرْ اَللهُ أَكْبَرْ اَللهُ أَكْبَرْ وَِللهِ الْحَـمْدُ لاٰ إِلَهَ إِلاَّ اللهُ الْوٰاحِدُ الْفَرْدُ الصَّمَدُ لَمْ يَتَّخِذْ صَاحِبَةً وَلاٰ وَلَداً وَلَمْ يَكُنْ لَهُ شَرِيكٌ فِي الْمُلْكِ وَلَمْ يَكُنْ لَهُ وَلِيٌّ مِنَ الذُّلِّ وَكَبِّرْهُ تَكْبِيراً ° اَللَّهُمَّ إِنَّكَ قُلْتَ فِي كِتَابِكَ اُدْعُونِي أَسْتَجِبْ لَكُمْ دَعَوْنَاكَ رَبَّنَا فَاغْفِرْ لَنَا كَمَا أَمَرْتَنَا إِنَّكَ لاٰ تُخْلِفُ الْمِيعَادَ .رَّبَّنَا إِنَّنَا سَمِعْنَا مُنَادِيًا يُنَادِي لِلإِيمَانِ أَنْ آمِنُواْ بِرَبِّكُمْ فَآمَنَّا رَبَّنَا فَاغْفِرْ لَنَا ذُنُوبَنَا وَكَفِّرْ عَنَّا سَيِّئَاتِنَا وَتَوَفَّنَا مَعَ الْأبْرَارِ.رَبَّنَا وَآتِنَا مَا وَعَدتَّنَا عَلَى رُسُلِكَ وَلاَ تُخْزِنَا يَوْمَ الْقِيَامَةِ إِنَّكَ لاَ تُخْلِفُ الْمِيعَادَ * رَبَّنَا عَلَيْكَ تَوَكَّلْنَا وَإِلَيْكَ أَنَبْنَا وَإِلَيْكَ الْمَصِيرُ .رَبَّنَا لاَ تَجْعَلْنَا فِتْنَةً لِلَّذِينَ كَفَرُوا وَاغْفِرْ لَنَا رَبَّنَا إِنَّكَ أَنْتَ الْعَزِيزُ الْحَكِيمُ .رَبَّنَا اغْفِرْ لَنَا وَلِإِخْوَانِنَا الَّذِينَ سَبَقُونَا بِالْإِيمَانِ وَلَا تَجْعَلْ فِي قُلُوبِنَا غِلًّا لِّلَّذِينَ آمَنُوا رَبَّنَا إِنَّكَ رَؤُوفٌ رَّحِيمٌ* ° اَللَّهُمَّ إِنِّي أَعُوذُ بِكَ مِنَ الْهَمِّ وَالْحَزَنِ ، وَأَعُوذُ بِكَ مِنَ الْعَجْزِ وَالْكَسَلِ ، وَأَعُوذُ بِكَ مِنَ الْجُبْنِ وَالْبُخْلِ ، وَأَعُوذُ بِكَ مِنْ غَلَبَةِ الدَّيْنِ وَقَهْرِ الرِّجٰالِ
(سُبْحَانَ اللهِ وَالْحَمْدُ ِللهِ وَلاٰ إِلهَ إِلاَّ اللهُ وَاللهُ أَكْبَرْ وَلاٰ حَوْلَ وَلاٰ قُوَّةَ إِلاَّ بِاللهِ الْعَلِيِّ الْعَظِيمِ)

*മൂ‍ന്നാമത്തെ നടത്തത്തിൽ*

اَللهُ أَكْبَرُ اَللهُ أَكْبَرُ اَللهُ أَكْبَرُ وَِللهِ الْحَمْدُ

رَّبَّنَا أَتْمِمْ لَنَا نُورَنَا وَاغْفِرْ لَنَا إِنَّكَ عَلَى كُلِّ شَيْءٍ قَدِيرٌ * اَللَّهُمَّ إِنِّي أَسْأَلُكَ الْخَيْرَ كُلَّهُ عَاجِلَهُ وَآجِلَهُ وَأَسْتَغْفِرُكَ لِذَنْبِي وَأَسْأَلُكَ رَحْمَتَكَ يَا أَرْحَمَ الرَّاحِمِينَ * رَبِّ زِدْنِي عِلْماً رَبَّنَا لاَ تُزِغْ قُلُوبَنَا بَعْدَ إِذْ هَدَيْتَنَا وَهَبْ لَنَا مِن لَّدُنكَ رَحْمَةً إِنَّكَ أَنتَ الْوَهَّابُ. ° اَللَّهُمَّ عَافِنِي فِي سَمْعِي وَبَصَرِي لاٰ إِلَهَ إِلاَّ أَنْتَ اَللَّهُمَّ إِنِّي أَعُوذُ بِكَ مِنْ عَذَابِ الْقَبْرِ لاٰ إِلَهَ إِلاَّ أَنْتَ سُبْحَانَكَ إِنِّي كُنْتُ مِنَ الظَّالِمِينَ ° اَللَّهُمَّ إِنِّي أَعُوذُ بِكَ مِنَ الْكُفْرِ وَالْفَقْرِ ، اَللَّهُمَّ إِنِّي أَعُوذُ بِرِضَاكَ مِنْ سُخْطِكَ وَبِمُعَافَاتِكَ مِنْ عُقُوبَتِكَ وَأَعُوذُ بِكَ مِنْكَ لاٰ أُحْصِي ثَنَاءً عَلَيْكَ أَنْتَ كَمَا أَثْنَيْتَ عَلَى نَفْسِكَ فَلَكَ الْحَمْدُ حَتَّى تَرْضَى° اَللّٰهُمَّ إِنِّي أَسْأَلُكَ الْعَفْوَ وَالْعٰافِيَةَ وَالْمُعٰافٰاةَ الدّٰائِمَةَ فِي دِينِي وَدُنْيٰايَ وَأَهْلِي وَمٰالِي. اَللهُمَّ اسْتُرْ عَوْرٰاتِي ، وَآمِنْ رَوْعٰاتِي° اَللَّهُمَّ احْفَظْنِي مِنْ بَيْنِ يَدَيَّ وَمِنْ خَلْفِي وَعَنْ يَمِينِي وَعَنْ شِمٰالِي وَمِنْ فَوْقِي وَأَعُوذُ بِعَظَمَتِكَ أَنْ أُغْتٰالَ مِنْ تَحْتِي°(أَسْتَغْفِرُ اللهَ الَّذِي لاَ إِلٰهَ إِلاَّ هُوَ الرَّحْمٰنُ الرَّحِيمُ الْحَيُّ الْقَيُّومُ الَّذِي لاَ يَمُوتُ وَأَتُوبُ إِلَيْهِ رَبِّ اغْفِرْ لِي وَلِلْمُؤْمِنِينَ وَالْمُؤْمِنَاتِ.


*സ‌അ്യിന്റെ –നാ‍ലാമത്തെ നടത്തത്തിൽ*

اَللهُ أَكْبَرْ اَللهُ أَكْبَرْ اَللهُ أَكْبَرْ وَِلله الْحَـمْدُ اَللَّهُمَّ إِنِّي أَسْأَلُكَ مِنْ خَيْرِ مَا تَعْلَمُ وَأَعُوذُ بِكَ مِنْ شَرِّ مَا تَعْلَمُ وَأَسْتَغْفِرُكَ مِنْ كُلِّ مَا تَعْلَمُ إِنَّكَ أَنْتَ عَلاَّمُ الْغُيُوبِ ° لاٰ إِلَهَ إلاَّ اللهُ الْمَلِكُ الْحَقُّ الْمُبِينُ مُحَمَّدٌ رَّسُولُ اللهِ صَلَّى اللهُ عَلَيْهِ وَسَلَّمَ الصَّادِقُ الْوَعْدِ الْأَمِينُ ° اَللَّهُمَّ إِنِّي أَسْأَلُكَ كَمَا هَدَيْتَنِي لِلْإِسْلاٰمِ أَنْ لاٰ تَنْزِعْهُ مِنِّي حَتَّى تَتَوَفَّانِي وَأَنَا مُسْلِمٌ اَللَّهُمَّ اجْعَلْ فِي قَلْبِي نُوراً وَفِي سَمْعِي نُوراً وَفِي بَصَرِي نُوراً ° اَللَّهُمَّ اشْرَحْ لِي صَدْرِي وَيَسِّرْ لِي أَمْرِي يَا أَرْحَـمَ الرَّاحِمِينَ ° اَللَّهُمَّ إِنِِّي أَعُوذُ بِكَ مِنْ شَرِّ وَسَاوِسِ الصَّدْرِ وَشَتَاتِ الْأَمْرِ وَفِتْنَةِ الْقَبْرِ وَأَعُوذُ بِكَ مِنْ شَرِّ مَا يَلِجُ فِي اللَّيْلِ وَشَرِّ مَا يَلِجُ فِي النَّهَارِ وَمِنْ شَرِّ مَا تَهُبُّ بِهِ الرِّيَاحُ يَا أَرْحَمَ الرَّاحِمِينَ ° سُبْحَانَكَ مَا عَبَدْنَاكَ حَقَّ عِبَادَتِكَ يَا اَلله ، سُبْحَانَكَ مَا ذَكَرْنَاكَ حَقَّ ذِكْرِكَ يَا اَلله ° يٰا حَيُّ يٰا قَيُّومُ بِرَحْمَتِكَ أَسْتَغِيثُ ، وَمِنْ عَذٰابِكَ أَسْتَجِيرُ ، أَصْلِحْ لِي شَأْنِي كُلَّهُ ، وَلاٰ تَكِلْنِي إِلَى نَفْسِي وَلاٰ إِلَى أَحَدٍ مِّنْ خَلْقِكَ طَرْفَةَ عَيْنٍ
(حَسْبِيَ الله لاٰ إِلهَ إِلاَّ هُوَ عَلَيْهِ تَوَكَّلْتُ وَهُوَ رَبُّ الْعَرْشِ الْعَظِيمِ)

*സ‌അ്യിന്റെ –അഞ്ചാമത്തെ നടത്തത്തിൽ*

اَللهُ أَكْبَرْ اَللهُ أَكْبَرْ اَللهُ أَكْبَرْ وَِلله الْحَـمْدُ اَللَّهُمَّ حَبِّبْ إِلَيْنَا الْإِيمٰانَ وَزَيِّنْهُ فِي قُلُوبِنَا وَكَرِّهْ إِلَيْنَا الْكُفْرَ وَالْفُسُوقَ وَالْعِصْيَانَ وَاجْعَلْنَا مِنَ الرَّاشِـدِينَ ◦ اَللَّهُمَّ ابْسُطْ عَلَيْنَا مِنْ بَرَكَاتِكَ وَرَحْمَتِكَ وَفَضْلِكَ وَرِزْقِكَ اَللَّهُمَّ إِنِّي أَسْأَلُكَ النَّعِيمَ الْمُقِيمَ الَّذِي لاٰ يَحُولُ وَلاٰ يَزُولُ أَبَداً يَا رَبَّ الْعَالَمِينَ ◦ اَللَّهُمَّ اجْعَلْ فِي قَلْبِي نُوراً وَفِي سَمْعِي نُوراً وَفِي بَصَرِي نُوراً وَفِي لِسَانِي نُوراً وَعَنْ يَمِينِي نُوراً وَمِنْ فَوْقِي نُوراً وَاجْعَلْ فِي نَفْسِي نُوراً وَعَظِّمْ لِي نُوراً رَبِّ اشْرَحْ لِي صَدْرِي وَيَسِّرْ لِي أَمْرِي ◦ اَللَّهُمَّ إِنِّي أَسْأَلُكَ مِنَ الْخَيْرِ كُلِّهِ عَاجِلِهِ وَآجِلِهِ مَا عَلِمْتُ مِنْهُ وَمَا لَمْ أَعْلَمُ وَأَعُوذُ بِكَ مِنَ الشَّرِّ كُلِّهِ عَاجِلِهِ وَآجِلِهِ مَا عَلِمْتُ مِنْهُ وَمَا لَمْ أَعْلَمْ ◦ اَللَّهُمّ إِنِّي أَعُوذُ بِكَ مِنْ عِلْمٍ لاٰ يَنْفَعُ ، وَقَلْبٍ لاٰ يَخْشَعُ ، وَنَفْسٍ لاٰ تَشْبَعُ ، وَدَعْوَةٍ لاٰ يُسْتَجابُ لَهٰا ◦ اَللَّهُمَّ إِنِّي أَعُوذُ بِكَ مِنْ زَوٰالِ نِعْمَتِكَ ، وَتَحَوُّلِ عَافِيَتِكَ ، وَفُجَاءَةِ نِقْمَتِكَ ، وَجَمِيعِ سَخَطِكَ ◦بسم الله الله الرحمن الرحيم قُلْ هُوَ اللَّهُ أَحَدٌ. اللَّهُ الصَّمَدُ . لَمْ يَلِدْ وَلَمْ يُولَدْ. وَلَمْ يَكُن لَّهُ كُفُوًا أَحَدٌ.



*സ‌അ്യിന്റെ –ആറാമത്തെ നടത്തത്തിൽ*

اَللهُ أَكْبَرْ اَللهُ أَكْبَرْ اَللهُ أَكْبَرْ وَِلله الْحَـمْدُ اَللَّهُمَّ إِنِّي أَسْأَلُكَ الْهُدَى وَالتُّقَى وَالْعَفَافَ وَالْغِنَى وَالْمُعَافَاةَ الدَّائِمَةَ ياَ رَبَّ الْعَالَمِينَ° اَللَّهُمَّ إِنِّي أَسْأَلُكَ رِضَاكَ وَالْجَنَّةَ وَأَعُوذُ بِكَ مِنْ سُخْطِكَ وَالنَّارِ ° اَللَّهُمَّ بِنُورِكَ اهْتَدَيْنَا وَبِفَضْلِكَ اسْتَغْنَيْنَا وَفِي كَنَفِكَ وَإِنْعَامِكَ وَعَطَائِكَ وَإِحْسَانِكَ أَصْبَحْنَا وَأَمْسَيْنَا أَنْتَ الْأَوَّلُ فَلاٰ قَبْلَكَ شَيْءٌ وَالْآخِرُ فَلاٰ بَعْدَكَ شَيْءٌ وَالظَّاهِرُ فَلاٰ شَيْءَ فَوْقَكَ وَالْبَاطِنُ فَلاٰ شَيْءَ دُونَكَ نَعُوذُ بِكَ مِنَ الْفَلَسِ أَوِ الْكَسَلِ وَعَذَابِ الْقَبْرِ وَفِتْنَةِ الْغِنَى وَنَسْأَلُكَ الْفَوْزَ بِالْجَنَّةِ وَالنَّجَاةَ مِنَ النَّارِ ° اَللَّهُمَّ إِنِّي أَسْأَلُكَ فِعْلَ الْخَيْرٰاتِ وَتَرْكَ الْمُنْكَراتِ ، وَحُبَّ الْمَسَاكِينِ ، وَأَنْ تَغْفِرَ لِي وَتَرْحَمَنِي ، وَإِذَا أَرَدتَّ بِعِبَادِكَ فِتْنَةً ، فَتَوَفَّنِي إِلَيْكَ غَيْرَ مَفْتُونٍ° اَللَّهُمَّ إِنِّي أَعُوذُ بِكَ مِنْ جَهْدِ الْبَلاءِ ، وَدَرَكِ الشَّقَاءِ ، وَسُوءِ الْقَضَاءِ ، وَشَمَاتَةِ الْأَعْدَاءِ ° اَللَّهُمَّ يَا مُقَلِّبَ الْقُلُوبِ ثَبِّتْ قَلْبِي عَلَى دِينِكَ ° اَللَّهُمَّ يَا بَدِيعَ السَّموٰاتِ وَالْأَرْضِ يَا ذَا الْجَلاٰلِ وَالْإِكْرَامِ يَا صَرِيخَ الْمُسْتَصْرِخِينَ يَا غِيَاثَ الْمُسْتَغِيثِينَ يَا كَاشِفَ السُّوءِ يَا أَرْحَمَ الرَّاحِمِينَ بِكَ أُنْزِلُ حَاجَتِي وَأَنْتَ أَعْلَمُ بِهَا فَاقْضِهَا يَا رَبُّ يَا كَرِيمُ
(اَللَّهُمَّ صَلِّ عَلى سَيِّدِنَا مُحَمَّدٍ وَعَلى آلِهِ وَصَحْبِهِ وَسَلِّمْ)

*സ്വലാത്ത്, അസ്മാഉൽ ഹുസ്‌നാ തുടങ്ങി പലതും ഈ സമയത്ത് ചൊല്ലാവുന്നതാണ്.*

*സ‌അ്യിന്റെ –ഏഴാമത്തെ നടത്തത്തിൽ*

*ഇവിടെ തനിക്ക് ഇഷ്ടമുള്ളത് അറബിയിലോ മലയാളത്തിലോ ദുആ ചെയ്യുക. പക്ഷെ തുടക്കത്തിൽ ഹംദും സ്വലാത്തും ചൊല്ലേണ്ടതാണ് അതിന്റെ ഒരു മാതൃക താഴെ*

*اَلْحَمْدُ ِللهِ رَبِّ الْعَالَمِينَ حَمْداً يُوَافِي نِعَمَهُ وَيُكَافِئُ مَزِيدَهُ ° اَللَّهُمَّ صَلِّ وَسَلِّمْ عَلى سَيِّدِنَا مُحَمَّدٍ وَعَلى آلِ سَيِّدِنَا مُحَمَّدٍ وَعَلَى أَزْوَاجِهِ وَذُرِّيََّتِهِ وَأَصْحَابِه وَأَهْلِ بَيْتِهِ أَجْمَعِينَ ° وَعَلَى جَمِيعِ الْأَنْبِيَاءِ وَالْمُرْسَـلِينَ وَالْأَوْلِيَـاءِ وَالشُّهَـدَاءِ وَالصَّالِحِينَ وَصَلِّ وَسَلِّمْ عَلَى سَيِّدِنَا إِبْرَاهِيمَ وَإِسْمَاعِيلَ وَهَاجَرَ عَلَيْهِمُ الصَّلاٰةُ وَالسَّلاٰم ° اَللَّهُمَّ اخْتِمْ بِالْخَيْرٰاتِ آجَالَنَا وَحَقِّقْ بِفَضْلِكَ آمَالَنَا وَسَهِّلْ لِبُلُوغِ رِضَاكَ سُبُلَنَا وَحَسِّنْ فِي جَمِيعِ الْأَحْوٰالِ أَعْمَالَنَا يَا ذَا الْجَلاٰلِ وَالْإِكْرٰامِ ° رَبَّنَا لاَ تُزِغْ قُلُوبَنَا بَعْدَ إِذْ هَدَيْتَنَا وَهَبْ لَنَا مِن لَّدُنكَ رَحْمَةً إِنَّكَ أَنتَ الْوَهَّابُ. °° رَبِّ اغْفِرْ لِي وَلِوٰالِدَيَّ وَلِلْمُؤْمِنِينَ يَوْمَ يَقُومُ الْحِسَابُ° رَبَّنَا تَقَبَّلْ مِنَّا وَعَافِنَا وَاعْفُ عَنَّا وَعَلَى طَاعَتِكَ وَشُكْرِكَ أَعِنَّا وَعَلَى غَيْرِكَ لاٰ تَكِلْنَا وَعَلَى الْإِيْمَانِ وَالْإِسْلاٰمِ الْكاَمِلِ جَمْعاً تَوَفَّنَا وَأَنْتَ رٰاضٍ عَنَّا ، اَللَّهُمَّ ارْحَمْنَا بِتَرْكِ الْمَعَاصِي مَا أَبْقَيْتَنَا يَا أَرْحَمَ الرَّاحِمِينَ*


*തുടരും✍✍*

No comments:

Post a Comment

മദ്ഹബിന് വിരുദ്ധമായി ഒരു ഹദീസ് കണ്ടാൽ

  *മദ്ഹബ് സ്വീകരിക്കൽ* -* ഇസ്ലാമിക ആദര്‍ശ പഠനത്തിന് ഇസ്ലാമിക് ഗ്ലോബല്‍ വോയ്സ് ബ്ലോഗ് ഉപയോഗപ്പെടുത്തുക*  https://islamicglobalvoice.blogspot....