Friday, April 13, 2018

ത്വരീഖത്ത് മഹത്വം ആർക്ക്, മഹിമ ഏതിന്?

ഖമറുൽ ഉലമ കാന്തപുരം ഉസ്താദിന്റെ ത്വരീഖത്ത് എന്ന  പുസ്തകത്തിൽ നിന്നും*)


🍔🍿🍔🍿🍔🍿
അഹ്ലുസ്സുന്നയുടെ ആദർശ പഠനത്തിന്  ഇസ്ലാമിക് ഗ്ലോബൽ വോയ്സ് ബ്ലോഗ്    ഉപയോഗപ്പെടുത്തുക

https://islamicglobalvoice.blogspot.in/?m=0 അസ്ലം സഖാഫി പരപ്പനങ്ങാടി
ത്വരീഖത്ത്
മഹത്വം ആർക്ക്, മഹിമ ഏതിന്?

-------
ഇൽമുത്തസ്വവുഫിനോ ഇൽമുൽഫിഖ്ഹിനോ കൂടുതൽ പദവി
സഫിക്കാണോ ഫഖീഹിനാണാ മഹത്വം? ചിലർ ഉന്നയിക്കുന്ന ചോദ്യ
ങ്ങളാണിവ.

 ഈ ചോദ്യത്തിനുള്ള മറുപടി വിശദമായി ഇബ്നു ഹജറിൽ ഹയത്തമി(റ) പറഞ്ഞിട്ടുണ്ട്. മഹാൻ പറഞ്ഞതിന്റെ ചുരുക്കം, വിജ്ഞാ
നശാഖകളിൽ മഹത്തരമായത് ഇൽമുത്തസ്വവുഫാണെന്നും അക്കാര
ണത്താൽ പണ്ഡിതന്മാരിൽ മഹത്വം ഉലമാളത്തസ്വവു ഫിനാണെന്നു
മാണ്.

ആന്തരികജ്ഞാനികൾ (ഉലമാഉൽബാത്വിൻ), അധ്യാത്മജ്ഞാനികൾ
(അൽആരിഫുൻ) എന്നിങ്ങനെ വ്യത്യസ്ത പേരുകളിൽ ഉലാമാളത്തസ്വൂഫിനെ പറയപ്പെടാറുണ്ട്. ഇവർ അല്ലാഹുവിലേക്കടുത്തും ലയിച്ചും
ആരാധനാ നിമഗ്നരും ആന്തരീക വിശുദ്ധരുമൊക്കെ ആയ തിനാൽ
ബാഹ്യ ജ്ഞാനികളായി അറിയപ്പെടുന്ന ഉലമാളളാഹിറിനെക്കാൾ
മഹത്വം അർഹിക്കുന്നതു ന്യായമാണ്.

 കാരണം ഉലമാഉള്വാഹിർ വ്യവ
സ്ഥാപിതജ്ഞാനത്തിൽ മാത്രം ഒതുങ്ങുന്നവരും അതിന്റെ സംരക്ഷണ
ത്തിൽ മാത്രം ബദ്ധശ്രദ്ധരുമായവരാണ്.

 അതുപോലെ ഇൽമുൽ ഫിഖ്ഹ്
ദീനീ വിധികളെപ്പറ്റി മാത്രം പറയുന്നതാകയാൽ അല്ലാഹുവിന്റെ നാമ
ഗുണങ്ങളുമായി ബന്ധപ്പെടുന്ന ഇൽമുത്ത്വരീഖതിനെക്കാൾ അത് ഒരു
പടി താണേനിൽക്കു.

വസ്തുത ഇതാണെന്നു കരുതി ഇൽമുൽഫിഖ്ഹി
നെയും ഫുഖഹാഇനെയും അവമതിക്കുന്നത് അനർത്ഥങ്ങൾവരുത്തുന്ന
ഒന്നാണ്. ചില ഘട്ടങ്ങളിൽ ഇൽമുൽഫിഖ്ഹും അതിന്റെവാക്താക്കളും
കൂടുതൽ പ്രസക്തരും ഉയർന്നു നിൽക്കുന്നവരുമാകുമെന്നാണു പണ്ഡിത
വീക്ഷണം.

ഇബ്നുഹജറിൽ ഹസ്തമി(റ) പറയുന്നതു കാണുക:

 “ബാഹ്യ
ജ്ഞാനികൾക്കും മഹത്തായ പദവി തന്നെ ഉണ്ട്. എന്നല്ല, ഒരർത്ഥത്തിൽ
അവരാണ് അത്യുന്നതന്മാർ. അതുപോലെ മറ്റെല്ലാ വിജ്ഞാനശാഖ
കൾക്കും ആന്തരീകജ്ഞാനത്തെ പോലെ തന്നെ ഫിഖ്ഹും അടിസ്ഥാ
നാവശ്യമായി തീരുന്നതാണ്. കാരണം ഫിഖ്ഹ് ഇബാദതിനെപ്പറ്റിയുള്ള
ചർച്ചാശാസ്ത്രമാണ്. ഇൽമുൽ മഅ്രിഫതാകട്ടെ അല്ലാഹുവിനെ അടു
ത്തറിയാനുള്ള ജ്ഞാനശാഖയുമാകുന്നു.

 മനുഷ്യ-ജിന്ന് വർഗത്തെ പട
ച്ചത് അല്ലാഹുവിനെ ആരാധിക്കാനാണെന്നാണു ഖുർആൻ പഠിപ്പിക്കുന്നത്. അവനെ ആരാധിക്കണമെങ്കിൽ അവനെ അറിയൽ അനിവാര്യമാ
ണല്ലോ. അറിഞ്ഞാൽ ആരാധിക്കലും അനിവാര്യം തന്നെ. (ഫതാ
വൽ ഹദീസിയ്യ: 230)

🌴🌴🌴🌴🌴🌴🌴
അസ്ലം കാമിൽ സഖാഫി
പരപ്പനങ്ങാടി
*ഈ  സംരംഭം  സോഷ്യല്‍  മീഡിയയിൽ  നിർവ്വഹിച്ചു  വരുന്ന  സേവനം  ഇഷ്ടപ്പെട്ടവർ  താഴെ  കാണുന്ന  ഫേസ്ബുക്ക്  ലിങ്കില്‍  ലൈക്ക് ചെയ്യുക*👇 👇👇👇👇👇👇 https://m.facebook.com/Ahlussunnah-Samshayanivaranam-room-227211094293475/

No comments:

Post a Comment

നമസ്കാരത്തിൽ നെഞ്ചത്ത് കൈ കെട്ടൽ കറാഹതാകുന്നു : ഇബ്നുതൈമിയ്യ.

  നമസ്കാരത്തിൽ നെഞ്ചത്ത് കൈ കെട്ടൽ കറാഹതാകുന്നു : ഇബ്നുതൈമിയ്യ. ഇമാം ഇബ്നുതൈമിയ്യ  തന്റെ شرح العمدة : ٦٦٠، ٦٦١، ٦٦٢، ٦٦٣، ٦٦٤ പേജുകളിൽ എ...