Friday, April 13, 2018

മജ്ദൂബും ത്വരീഖതും


ഖമറുൽ ഉലമ കാന്തപുരം ഉസ്താദിന്റെ ത്വരീഖത്ത് എന്ന  പുസ്തകത്തിൽ നിന്നും*)


🍔🍿🍔🍿🍔🍿
അഹ്ലുസ്സുന്നയുടെ ആദർശ പഠനത്തിന്  ഇസ്ലാമിക് ഗ്ലോബൽ വോയ്സ് ബ്ലോഗ്    ഉപയോഗപ്പെടുത്തുക

https://islamicglobalvoice.blogspot.in/?m=0 അസ്ലം സഖാഫി പരപ്പനങ്ങാടി


മജ്ദൂബും ത്വരീഖതും

ഔലിയാഇന്റെ കൂട്ടത്തിലെ ഒരു വിഭാഗമാണു മജാദീബ്. ജദ്ബിന്റെ
അവസ്ഥ പ്രാപിച്ചവർ എന്നാണ് ഈ നാമത്തിന്റെ അർത്ഥം. ജദ്ബ് എന്ന
പദം വിത്യസ്ത അർത്ഥത്തിൽ പ്രയോഗിക്കാറുണ്ട്. ഇവിടെ ഉദ്ദേശ്യം
ബോധാവബോധങ്ങൾ അത്രയും അല്ലാഹുവിൽ മാത്രമായി അർപ്പിക്കു
കയും ആകർഷിക്കപ്പെടുകയും ചെയ്യുക എന്നതാണ്. ഈ വിഭാഗത്തിനു
സത്യത്തിൽ അല്ലാഹുവിനെക്കുറിച്ചുള്ള വിചാരത്താൽ സ്വബോധം
തന്നെ നഷ്ടമായിരിക്കും. അതുകൊണ്ട് ഇവർ ഒരുതരം ഭ്രാന്തന്മാരാണ്.
ന്നു പറയാം. സാധാരണഭാന്തന്മാരല്ല. ആത്മീയ ഭ്രാന്തന്മാരാണ്. സാധാ
രണക്കാരനിലെ ഭ്രാന്തന്മാർ ഭൗതിക ഭാന്തന്മാരാണെങ്കിൽ ഇവർ അസാധാരണക്കാരിലെ ഭ്രാന്തന്മാരാണ്. ഇബ്നു അറബി തങ്ങൾ ഇത്തരക്കാരെ
പരിചയപ്പെടുത്തുന്നതു ബുദ്ധിയുള്ള ഭ്രാന്തന്മാർ (ഉഖലാഉൽമജാനീൻ)
എന്നാണ്.

മജ്ദൂബുകൾ മഹാന്മാർ തന്നെയാണ്. അവരുടെ മാനസിക നില
തെറ്റാൻ കാരണം അല്ലാഹുവിലുള്ള അഗാധചിന്തയും പ്രമവുമാണ്.


ഇമാം ളിയാഉദ്ദീൻ പറയുന്നു: "അല്ലാഹു സ്വന്തത്തിനു വേണ്ടി വലിച്ചെടു
ടുത്തവരാണു മജ്ദൂബ്. അല്ലാഹു അവരെ തന്റെ സന്നിധാനത്തിലേക്ക്
ആകർഷിക്കുകയും അവന്റെ പരിശുദ്ധ പാനീയത്താൽ പവിത്രമാക്കു
കയും ചെയ്തിരിക്കുന്നു. അതുകൊണ്ടു സാധാരണയിലുള്ള നിയമ പ്ര
ശ്നങ്ങൾക്ക് ഇടമില്ലാതെ സകലമാന ആത്മീയ പദവികൾ കൊണ്ടും സ്ഥാ
നങ്ങൾ കൊണ്ടുംഅവർ വിജയം കൊയ്തടുത്തിരിക്കുന്നു. ( ജാമി ഉൽ ഉസ്വൂൽ  117)

ഉബ്നു അറബി(റ) പറയുന്നു: "ഇലാഹിയായ വളിപാട് പെട്ടെന്ന് ആ
ഗമിച്ചതിനാൽ ബുദ്ധി താങ്ങാനാകാതെ താളം തെറ്റിയതാണ് മജാദി
ബിന്റെ പ്രശ്നം ' അവരുടെ സമനില സത്യത്തിൽ അല്ലാഹവിന്റെ അരി
പിൽ ഗോപ്യ മായി നിൽക്കു ന്നുവെന്നതാണ് നേര് (ഫുതൂഹാ
തുൽ മക്കിയ്യ: 1/316).

മജ്ദൂബുകൾക്കു സമനില തെറ്റിയ കാരണത്താൽ മതവിധികൾ
നിർബന്ധമില്ലെന്നൊരു തത്വമുണ്ട്. ഈ വസ്തുത വ്യാജവിഭാഗത്തിന്റെ
ശക്തമായ വഞ്ചനക്കു പാത്രമായ ഒന്നാകുന്നു. ശരീഅതിന്റെ നിയമങ്ങൾ
ലംഘിക്കുകയും തങ്ങൾ ത്വരീഖതിന്റെ ശൈഖും  മുരീദുമൊക്കെയാ
ണെന്നു നടിക്കുകയും ചെയ്യുന്ന ഇക്കൂട്ടർ തെളിവായി ഉദ്ധരിക്കുന്നതു
മജ്ദൂബുകളായ മഹാന്മാരെയാണ്. അതുകൊണ്ടു വ്യാജന്മാരാൽ വഞ്ചി
തരാകാതിരിക്കാൻ ത്വരീഖതിലും ശരീഅതിലും മജ്ദൂ ബുകളുടെ
സ്ഥാനത്തെപ്പറ്റി നാം അറിഞ്ഞിരിക്കണം.

ശരീഅതിൽ മജ്ദൂബുകൾ മതശാസനാമുക്തരാണെന്നാണു പണ്ഡി
തമതം. കാരണം, അവർക്ക് സമനിലതെറ്റി എന്നതുതന്നെ. സമനില
തെറ്റാൻ കാരണം ആധ്യാത്മ ചിന്തയാണ്. ഇമാം ഇബ്നു അറബി(റ)
പറയുന്നു: “ബഹാലീൽ, മജാനീൻ, മജാദീബ് എന്നിങ്ങനെ സമനില
തെറ്റിയ മഹാന്മാരോടു മത മര്യാദികളെ പറ്റി തേട്ടമില്ല. എന്നാൽ ബുദ്ധി
സ്ഥിരത ഉള്ളവനു മതനിയമം നിർബന്ധമാകുന്നു." (അൽഫുതൂഹാത്: 1
2/511)

ശരീഅതിൽ മജ്ദൂബ് ആർക്കും പ്രമാണമല്ലെന്നു ഈ പറഞ്ഞതിൽ
നിന്നു വ്യക്തമാകുന്നു. ഇങ്ങനെ പറയുന്നതു മജ്ദൂബിന്റെ മഹത്വത്തെ
മാനിക്കാതിരിക്കലല്ല. അംഗീകരിക്കലാണ്. ഇത്തരക്കാരെ ദീനീ കാര്യത്തിൽ രേഖയാക്കിയാൽ അതു ശരീഅതിന്റെ അസ്തിത്വത്തിനു തകർച്ച
പറ്റാനും ജനങ്ങൾ വഴിതെറ്റാനും കാരണമാകും. അതുകൊണ്ട് ഇവരിൽ
നിന്നു ശരീഅതിനു വിരുദ്ധമായി വരുന്ന വാക്കുകളും പ്രവൃത്തികളും
വിമർശന വിധേയമാണെന്നു തന്നെയാണു പണ്ഡിതമതം. ഔലിയാഇലെമഹാനും അഗാധപണ്ഡിതനുമായ ഇമാം നവവി(റ) പറയുന്നതു കാണുക:
"മജ്ദൂബുകളെ പോലെ ബുദ്ധി സ്ഥിരത തെറ്റിയവരുടെ കാര്യം അല്ലാ
ഹുവിലേക്കു നാം വിടുന്നു. പക്ഷേ, അവരിൽ നിന്നു ദീനിനു വിരുദ്ധമായ കാര്യങ്ങൾ വന്നാൽ അതിനെ നാം എത്രിക്കുക തന്നെ വേണം
വിശുദ്ധ ശരീഅത്തിന്റെ നിയമ സുരക്ഷക്ക് അത് ആവശ്വം തന്നെയാണ്.
(അൽ മഖാ സ്വിദ് 18)

സമനില തെറ്റുന്ന അവസരത്തിൽ മജ് ദൂബുകൾ  ശറ ഈശാസന
വിധേയരല്ലെങ്കിലും സ്വബോധത്തിൽ എത്തുന്ന അവസരത്തിൽ നിയമ
ങ്ങൾ പാലിക്കാൻ അവർ ബാധ്യസ്ഥരാണ്. സാധാരണ വിശ്വാസി
യോടുള്ള ശാസന തന്നെയാണു ദീനീ കാര്യത്തിൽ ഇവരോടും ഉള്ളത്


ഇമാം ശഅറാനി(റ) പറയുന്നതു കാണുക "എന്റെ നേതാവ് ശൈഖ്
അഹ്മദ് സതീഹ്(റ) പറയുന്നതായി ഞാൻ കേട്ടിട്ടുണ്ട്. ഔലിയാഇൽ
ചിലരെ അല്ലാഹു തന്റെ അദ്യശ്യമറ കൊണ്ട് അനുഗ്രഹിക്കുന്നതാണ്.
അതേസമയം അവൻ തന്റെ മഹത്വം അവർക്കു പ്രകടമാക്കിയാൽ
അതിനു മുമ്പിൽ പിടിച്ചു നിൽക്കാൻ അവർക്കാകുന്നതല്ല. അല്ലാഹു
വിന്റെ അപാരതയെ അവൻ ഹാജറാക്കിയാൽ ഒന്നും ഓർക്കാനാകാത
അവൻ മജ്ദൂബായി തീരും. പിന്നെ ജനങ്ങൾ അവരുടെ കാര്യത്തിൽ
പരിഭ്രമിക്കുന്ന സ്ഥിതിവരും. അവരെ നിസ്കരിക്കുന്നതായി പോലും
അവർ കാണുന്നതല്ല. ഇതു പറഞ്ഞപ്പോൾ ഞാൻ ചോദിച്ചു
“ഇത്തരക്കാർക്കു ബോധം തിരിച്ചു വന്നാൽ നിസ്കാരങ്ങൾ വീണ്ട
ടുക്കൽ നിർബന്ധമാണോ?" ശയ്ഖ് പറഞ്ഞു: "അതെ, നിർബന്ധ
മാകും." (മീസാനുൽ കുബ്റാ: 1/157, 158)

മജ്ദൂബുകളെ കുറിച്ചുള്ള ശറഈ വീക്ഷണമാണു മുകളിൽ പറഞ്ഞ
ത്. ശരീഅതിൽ ഇവർ പ്രമാണമാകാത്തതുപോലെ ത്വരീഖതിലുംപ്രമാണമല്ലെന്നാണ് ആത്മജ്ഞാനികളുടെ വീക്ഷണം. ശറഇൗവിരുദ്ധ ത്വരിഖതില്ലാത്തതിനാൽ ഇവരുടെ ശാസനരഹിത ജീവിതം ത്വരീഖതിൽ രേഖയായി തീരുന്നതല്ല.

 അതുകൊണ്ട് ഇത്തരക്കാരെ ത്വരീഖതിന്റെ ശൈഖുമാരായി അവതരിപ്പിക്കുന്നതും

 വിശ്വസിക്കുന്നതും ഇവർ പറയുന്ന ദീനീ
വിരുദ്ധ തത്വങ്ങൾ സത്യമായി കാണുന്നതും തെറ്റാണെന്നു പണ്ഡിതന്മാർ വെക്തമാക്കിയിരിക്കുന്നു.

ഇബ്നു അറബി തങ്ങൾ പറയുന്നു: “ശരീഅതിന്റെ മര്യാദകൾ പാലി
ക്കാത്തവൻ എത്ര ഉന്നത പദവി അവകാശപ്പെട്ടാലും ആരുമതു തിരിഞ്ഞു
നോക്കരുത്. അത്തരമൊരാൾ ഒരിക്കലും ശൈഖ്യയിതീരുന്നതല്ല. ശരീ
അതിന്റെ മര്യാദകൾ പാലിക്കാത്തവനെ ത്വരീഖതിന്റെ കാര്യത്തിൽ വിശ്വ
സിക്കരുതെന്നാണു നിയമം. ശാസന സ്വീകാര്യമാകുന്ന ബുദ്ധിസ്ഥിരത ഉണ്ടാവണമെന്ന
നിബന്ധന ഇക്കാര്യത്തിൽ ഉണ്ട് തക്ലിഫിന്റെ വൃത്തത്തിൽ നിന്നും പുറത്ത്
 കടക്കുന്ന വിധം ആത്മീയ കാരണത്താൽ തന്നെസമനില തെറ്റിയവനാണെങ്കിൽ അവന്റെ കാര്യം അവനുതന്നെ വിടുക
യാണു നമ്മുടെ കടമ. എന്നാലും അവനെ പിന്തുടർന്നു പോകരുത്.
അവൻ വിജയിയാകാമെന്നതു വേറെ കാര്യം. (ശറഹുൽ യുസുഫ്
ഹിദായ 190)

മജദൂബ് ത്വരീഖതിൽ അനുകരണീയൻ അല്ല എന്ന ത്ര ഇബ്നു അറ
ബി(റ) പറയുന്നത്. ഇക്കാരണത്താൽ ത്വരീഖതിന്റെ അവിഭാജ്യ ഘടക
മായ 'ശൈഖ മുറബ്ബി' ആകാൻ ഒരു മജ്ദൂബ് അർഹനല്ല. ഈ വസ്തുത
ത്വരീഖത് സംബന്ധിയായ പ്രാമാണിക ഗ്രന്ഥങ്ങളെല്ലാം വ്യക്തമാക്കിയി
ട്ടുണ്ട്.

 ഇബ് രീസ് പറയുന്നു: “തനിച്ച മജ്ദൂബ് ഒരിക്കലും ശൈഖാകാൻ
അർഹനല്ല. ശയ്ഖ് ആകുന്നതുമല്ല.” (പേജ്: 236)

മജ്ദൂബുകളെ തർബിയതിനോ പിന്തുടർച്ചക്കോ പറ്റില്ലെന്ന് ഇബൻ
ഹജറിൽ ഹസ്തമി(റ) ഫതാവൽ ഹദീസിയ്യയിൽ (പേജ്: 224) പറഞ്ഞതു
കാണാം.

ചുരുക്കത്തിൽ ശറഈ വിരുദ്ധമായ യാതൊന്നും അനുവദനീ
യമാകാൻ ത്വരീഖതിൽ പഴുതില്ല. അതുകൊണ്ടു വ്യാജ ശയമാരായി
രംഗത്തുവരികയും ദീനീ വിരുദ്ധ കാര്യങ്ങൾ പ്രവർത്തിക്കുകയും ചോദ്യം
ചെയ്യുമ്പോൾ ജുദ്ബിന്റെ പേരുപറഞ്ഞു തടിതപ്പുകയും ചെയ്യുന്നതു
നീതീകരിക്കാനാവില്ല. അത്തരമൊരു അവസ്ഥയുള്ളവൻ ശയ്ക്കാകാൻ
തന്നെ പറ്റില്ലെന്നു വരുമ്പോൾ പിന്നെന്തു തർബിയത്?
ജദ്ബിന്റെ ലേബലിൽ ശറഈ വിരുദ്ധ ജീവിതം നയിക്കുന്ന വ്യാജന്മാരെ കാണാം. സമനില തെറ്റാത്ത ഈ കള്ളനാണയങ്ങളെ ഒരു വിധത്തിലും പരിഗണിക്കേണ്ടതില്ലെന്നും എതിർക്കുക തന്നെ വേണമെന്നുമാണ് ഇമാം നവവി അടക്കമുള്ളവർ പറഞ്ഞിരിക്കുന്നത്


അങ്ങനെ എതിർത്തെന്നു കരുതി യാതൊരു തെറ്റും വരാനില്ലെന്നും
അവർ നല്ലവരാണെങ്കിൽ തന്നെ ശറഈ സംരക്ഷണം ലക്ഷ്യമാക്കി
വിമർശിച്ചവൻ രക്ഷപ്പെട്ടവനാണെന്നും പണ്ഡിതന്മാർ വിധിച്ചതു കാണാം.


തുടരും

അസ്ലം സഖാഫി
പരപ്പനങ്ങാടി

No comments:

Post a Comment