നബിദിനാഘോഷത്തിന് പ്രമാണങ്ങളില്ലെന്നോ?● 0 COMMENTS
🍔🍿🍔🍿🍔🍿
അഹ്ലുസ്സുന്നയുടെ ആദർശ പഠനത്തിന് ഇസ്ലാമിക് ഗ്ലോബൽ വോയ്സ് ബ്ലോഗ് ഉപയോഗപ്പെടുത്തുക
https://islamicglobalvoice.blogspot.in/?m=0
മൗലിദാഘോഷം പ്രതിഫലാര്‍ഹവും പുണ്യകരവുമാണെന്നാണ് പൂര്‍വികരും ആധുനികരുമായ മുഖ്യധാരാ മുസ്‌ലിംകളുടെ കാഴ്ചപ്പാട്. എന്നാല്‍കുറ്റകരവും ദുരാചാരവുമാണെന്ന് ചിലര്‍വാദിക്കുന്നു. റസൂല്‍(സ്വ) ചെയ്തതോ ചെയ്യാന്‍കല്‍പിച്ചതോ ആയ കാര്യമല്ലെങ്കില്‍ഏതു കാര്യവും ബിദ്അത്താണ്, അത് തള്ളിക്കളയേണ്ടതാണ് എന്ന് അല്‍മനാറില്‍മുജാഹിദുകള്‍എഴുതി. മുജാഹിദുകള്‍പൊതുവേ പറയാറുള്ളതും ഇതാണ്. ഈ തത്ത്വത്തിന്റെ അടിസ്ഥാനത്തിലാണ് മൗലിദാഘോഷം ദുരാചാരമാണെന്ന വാദം നിര്‍മിതമായിരിക്കുന്നത്. അല്‍മനാറിന്റെ അഭിപ്രായം ശരിയാണെങ്കില്‍നബി(സ്വ) ചെയ്തിട്ടില്ലാത്തതോ നിര്‍ദേശിച്ചിട്ടില്ലാത്തതോ ആയ ഏതുകാര്യവും അനാചാരമാണെന്ന് വരുന്നു. ഈ അടിത്തറ പൊളിക്കപ്പെട്ടാല്‍മൗലിദാഘോഷം അനാചാരമാണ് എന്ന വാദത്തിന് നിലനില്‍പ്പുണ്ടാവില്ല.
സര്‍വസമ്മതമായതും എന്നാല്‍തിരുനബി ചെയ്തതായി തെളിയിക്കാന്‍ബിദ്അത്തുവാദികള്‍ക്ക് സാധിക്കാത്തതുമായ ചില കാര്യങ്ങള്‍സൂചിപ്പിക്കുന്നത് ഇവിടെ സംഗതമായിരിക്കും.
ഒരു വിശ്വാസിയെ ഖബറടക്കിയാല്‍അദ്ദേഹത്തിന്റെ ഖബറിന്റെ അരികില്‍നിന്ന് നാം അല്ലാഹുമ്മ സബ്ബിത്ഹു ഇന്‍ദസ്സുആല്‍എന്നു ചൊല്ലുന്നു. സുന്നിയും മുജാഹിദും ഇതു ചെയ്യുന്നുണ്ട്. ഈ വാചകങ്ങള്‍നബി(സ്വ) പഠിപ്പിച്ചതാണോ? അവിടുന്ന് നിര്‍ദേശിച്ചതാണോ? ഈ വാചകങ്ങള്‍അവിടുന്ന് ചൊല്ലിയതായി തെളിയിക്കപ്പെട്ടിട്ടില്ല. എന്നാല്‍തസ്ബീത് ചോദിക്കാന്‍തിരുനബി പഠിപ്പിച്ചിട്ടുണ്ട്. അതിന് ഒരു രീതി പില്‍ക്കാലത്തുണ്ടായി. അത് തെറ്റാണോ?
സ്വഹാബത്തിനെ കുറിച്ച് റളിയല്ലാഹു അന്‍ഹും എന്ന് ഖുര്‍ആന്‍പറഞ്ഞിട്ടുണ്ട്. ശരിയാണ്; പക്ഷേ ഏതെങ്കിലും സ്വഹാബി കടന്നുവരുന്പോള്‍സ്വഹാബിയെക്കുറിച്ച് നബി(സ്വ) റളിയല്ലാഹു അന്‍ഹു എന്ന് ചൊല്ലിയോ? സ്വഹാബത്ത് പരസ്പരം ചൊല്ലിയോ? നബിയും സ്വഹാബത്തും ചെയ്യാത്തകാര്യംശേഷമുള്ളവര്‍ചെയ്തുമുസ്‌ലിംകളെല്ലാം ചെയ്തുകൊണ്ടിരിക്കുന്നു. ഇത് ബിദ്അത്താണോ?
നബി(സ്വ) ഖുര്‍ആന്‍ഒരു ഗ്രന്ഥത്തിലാക്കിയില്ല. അങ്ങനെ ചെയ്യണമെന്ന് ഉമര്‍(റ) അബൂബക്കര്‍(റ)നോട് പറഞ്ഞു. നബി(സ്വ) ചെയ്യാത്ത കാര്യം ഞാനെങ്ങനെ ചെയ്യുമെന്നാണ് അബൂബക്കര്‍(റ) ആദ്യം ചോദിച്ചത്. പക്ഷേ എന്നിട്ടും ഉമര്‍(റ) പിന്‍മാറിയില്ല. വീണ്ടു വീണ്ടും പറഞ്ഞപ്പോള്‍കാര്യം ശരിയാണെന്ന് അബൂബക്കര്‍(റ)വിന് തോന്നി. രണ്ടുപേരും കൂടി സൈദുബ്നു സാബിത്(റ)വിനെ കണ്ടു. വിഷയം അവതരിപ്പിച്ചു. എന്താണ് സൈദ്(റ) പറഞ്ഞത്? കയ്ഫ തഫ്അലാനി ശൈഅന്‍ലം യഫ്അല്‍ഹു നബിയു(സ്വ)നബി(സ്വ) ചെയ്യാത്ത കാര്യം നിങ്ങള്‍രണ്ടുപേരും എങ്ങനെയാണ് ചെയ്യുക? ആ ചോദ്യം കേട്ട് അബൂബക്കര്‍(റ)വും ഉമര്‍(റ)വും പിന്തിരിഞ്ഞ് പോയിരുന്നുവെങ്കില്‍ഇന്ന് നമുക്ക് ഖുര്‍ആന്‍ലഭിക്കുമായിരുന്നോ?
നബി(സ്വ)യുടെ കാലത്ത് റമളാനിലെ കുറഞ്ഞ ദിവസങ്ങള്‍മാത്രമേ തറാവീഹ് നടന്നുള്ളൂ. പിന്നീട് ഒറ്റയും തെറ്റയുമായി നടന്നു. അബൂബക്കര്‍(റ)വിന്റെ കാലത്തും ഈ സ്ഥിതി തുടര്‍ന്നു. ഒറ്റ ജമാഅതായി റമളാന്‍മാസം മുഴുവനും തറാവീഹ് സംഘടിപ്പിച്ചത് ഉമര്‍(റ) ആണ്.
നബി(സ്വ)യും അബൂബക്കര്‍(റ)വും ചെയ്യാത്തത് ചെയ്ത കാരണത്താല്‍ഉമര്‍(റ) മുബ്തദിഅ് ആയോ? അത് കണ്ടപ്പോള്‍എന്താണ് ഉമര്‍(റ) പറഞ്ഞത്. ബുഖാരി ഉദ്ധരിക്കുന്നു:
നിഅ്മല്‍ബിദ്അതു ഹാദിഹിഇത് നല്ല ബിദ്അത് തന്നെ അപ്പോള്‍എന്ത് മനസ്സിലായി?
നല്ല ബിദ്അത് ഉണ്ട്. ഇതാര് പറഞ്ഞു? ഉമര്‍(റ). ആര് ഉദ്ധരിച്ചു? ബുഖാരി..
അബൂബക്കര്‍(റ)വും ഉമര്‍(റ)വും ചെയ്യാത്ത കാര്യം ഉസ്മാന്‍(റ) ചെയ്തു. ഖുര്‍ആന്‍വിവിധ കോപ്പികളാക്കി. ജുമുഅക്ക് രണ്ട് വാങ്ക് സ്ഥാപിച്ചു. നബി ചെയ്യാത്തത് ചെയ്തതിന്റെ പേരില്‍ഉസ്മാന്‍(റ) മുബ്തദിഅ് ആണെന്നു പറയാന്‍ഇവര്‍ക്കാകുമോ?
നാല് ഖലീഫമാരും ചെയ്യാത്ത കാര്യമാണ് ഹദീസ് ക്രോഡീകരണം. താബിഉകള്‍ചെയ്യാത്ത കാര്യമാണ് മദ്റസകള്‍സ്ഥാപിക്കല്‍. നാല് ഇമാമുമാരും ചെയ്യാത്ത കാര്യമാണ് സംഘടന ഉണ്ടാക്കല്‍. ഹദീസ് ക്രോഡീകരണത്തിന് പ്രതിഫലം കിട്ടില്ലേ? അതിന് വേണ്ടി നടന്ന അലച്ചിലുകള്‍വെറുതെയാകുമോ? തര്‍ളിയത് ചൊല്ലുന്നതിനും തസ്ബീത് ചൊല്ലുന്നതിനും പ്രതിഫലം കിട്ടില്ലേ? ഇതൊന്നും മതകാര്യങ്ങളല്ലേ? സംഘടനകള്‍എല്ലാ മാസവും മീറ്റിംഗ് വിളിക്കുന്നു. എല്ലാ വര്‍ഷവും വാര്‍ഷികാഘോഷങ്ങള്‍നടത്തുന്നു. ക്യാന്പുകളും ക്യാന്പയിനുകളും നടത്തുന്നു. ഈ മീറ്റിങ്ങിന് പോകുന്നതിന് പോസ്റ്റര്‍ഒട്ടിക്കുന്നതിനും അവര്‍ക്ക് ഒരു പ്രതിഫലവും കിട്ടില്ലേ? നബിയും സ്വഹാബത്തും ചെയ്തില്ല എന്ന കാരണത്താല്‍?
കിട്ടും. കാരണം അതൊക്കെ ഉമര്‍(റ) പറഞ്ഞതുപോലെ നല്ല ബിദ്അതുകളാണ്. ഇല്‍മ് പഠിക്കുക പഠിപ്പിക്കുക എന്ന പൊതു തത്ത്വത്തിന്റെ കീഴിലാണ് മദ്റസകള്‍വരുന്നത്. ദീന്‍പ്രചരിപ്പിക്കുക എന്ന പൊതുതത്ത്വത്തിനു കീഴിലാണ് സംഘടനകള്‍വരുന്നത്. തിരുനബിയാകുന്ന അനുഗ്രഹത്തിന് നന്ദി പ്രകടിപ്പിക്കുക എന്ന പൊതുതത്ത്വത്തിനു കീഴിലാണ് മൗലിദും മൗലിദാഘോഷവും അന്നദാനവും മദ്ഹുറസൂല്‍പ്രഭാഷണവുമൊക്കെ വരുന്നത്. സംഘടനാ സംവിധാനത്തിന്റെയും മതപഠനത്തിന്റെയും പില്‍കാല മാതൃകകള്‍മുന്പില്ലാത്തത് കൊണ്ട് അത് ബിദ്അതും തള്ളപ്പെടേണ്ടതുമാണെന്ന് പറയാന്‍പറ്റാത്തത് പോലെ നബി(സ്വ) എന്ന അനുഗ്രഹത്തിന് നന്ദി പ്രകടിപ്പിക്കുക എന്നതിന്റെ പില്‍ക്കാല മാതൃകകള്‍മുന്പ് ഇല്ലായെന്ന് തര്‍ക്കത്തിനുവേണ്ടി സമ്മതിച്ചാല്‍തന്നെയും കൊണ്ട് അതും തള്ളപ്പെടേണ്ടതാണെന്ന് പറയാവുന്നതല്ല.
അത് കൊണ്ടാണ് ഇമാം ശാഫിഈ പറഞ്ഞത്: പില്‍കാലത്ത് ഉണ്ടാക്കപ്പെട്ട കാര്യങ്ങള്‍രണ്ടുവിധമുണ്ട്. കിതാബിനോടോ സുന്നത്തിനോടോ അസറിനോടോ ഇജ്മാഇനോടോ എതിരാകുന്ന രൂപത്തില്‍ഉണ്ടാക്കപ്പെടുന്നത്. ഇതാണ് ചീത്ത ബിദ്അത്. ഇവയോടൊന്നും എതിരാകാത്ത രൂപത്തില്‍ഉണ്ടാക്കപ്പെടുന്നത്, ഇത് ആക്ഷേപാര്‍ഹമല്ലാത്ത ബിദ്അതാണ്.
നബി(സ്വ)യാകുന്ന അനുഗ്രഹത്തിന് നന്ദിചെയ്ത് സന്തോഷം പ്രകടിപ്പിക്കുക എന്ന കാര്യം ഖുര്‍ആനിനോടും സുന്നത്തിനോടും എതിരല്ല എന്നു മാത്രമല്ല അവരണ്ടും കല്‍പിക്കുന്ന കാര്യമാണ്. എന്നാല്‍അവക്ക് എതിരായ കാര്യമാണെങ്കില്‍അത് ബിദ്അത് തന്നെ. മാസപ്പിറവി നിര്‍ണയിക്കാന്‍കാഴ്ചയെ മാത്രമേ മാനദണ്ഡമാക്കാവൂ എന്നതാണ് തിരുനബി നിര്‍ദേശം. അതിന് പകരം കണക്കുകൂടി നോക്കണം എന്ന വാദം സുന്നത്തിനെതിരാണ്. അതുകൊണ്ട് അത് ബിദ്അത്താണ്. ഇത്തരം ഇസ്‌ലാമിക പ്രമാണങ്ങള്‍ക്ക് വിരുദ്ധമായ പുത്തനാചാരങ്ങളാണ് ഇസ്‌ലാമിന്റെ സാങ്കേതിക ഭാഷയില്‍ബിദ്അത്. ഈ അര്‍ത്ഥത്തില്‍സംഘടനയും മദ്റസയും മൗലിദും ബിദ്അതേ അല്ല. പ്രമാണ വിരുദ്ധമായത് എന്ന അര്‍ത്ഥത്തിലുള്ള ഈ സാങ്കേതിക ബിദ്അതിനെ കുറിച്ചാണ് ഹദീസില്‍കുല്ലു ബിദ്അതിന്‍ളലാല (എല്ലാ ബിദ്അതും വഴികേടാണ്)എന്നു പറഞ്ഞത്.
ഇുസ്സിബ്നു അബ്ദിസ്സലാം(റ) ബിദ്അതിനെ അഞ്ചായി തിരിച്ചിട്ടുണ്ട്. വാജിബും സുന്നതും ഹറാമും കറാഹതും മുബാഹും. അറബി വ്യാകരണപഠനം വാജിബായ ബിദ്അതായും മദ്റസകളും മറ്റും സുന്നത്തായ ബിദ്അതുമായിട്ടാണ് അദ്ദേഹം എണ്ണുന്നത്. സ്വഹാബത്തിന്റെ കാലത്തില്ലാത്തതെല്ലാം ബിദ്അതാണെന്ന് വിഡ്ഢികളുടെ വാദമാണെന്നാണ് ഇമാം തഫ്താസാനി(റ)യും പറയുന്നത്. പ്രമാണബന്ധമായ നല്ല ആചാരങ്ങള്‍ഉണ്ടാക്കാമെന്ന് നബി(സ്വ) തന്നെ പറഞ്ഞിട്ടുമുണ്ട്. മുസ്‌ലിം ഉദ്ധരിക്കുന്ന ഹദീസില്‍അങ്ങനെ കാണാം.
അപ്പോള്‍പ്രസക്തമായ കാര്യം നബി(സ്വ)യാകുന്ന അനുഗ്രഹത്തിന് ശുക്റ് ചെയ്യുകയും സന്തോഷം പ്രകടിപ്പിക്കുകയും ചെയ്യാമെന്നതിനു രേഖയുണ്ടോ എന്നാണ്. ഉണ്ടെങ്കില്‍ആ നന്ദിപ്രകടനത്തിന്റെ ഭാഗമായ മൗലിദാഘോഷം ഒരിക്കലും അനാചാരമല്ല. പ്രത്യേക പ്രതിഫലാര്‍ഹമാണ്. ചോദ്യത്തിന്റെ ഉത്തരമിതാഉണ്ട്.
മുഫസ്സിറുകള്‍പറഞ്ഞ പ്രകാരം നബി(സ്വ)യാകുന്ന അനുഗ്രഹത്തില്‍സന്തോഷിക്കാന്‍ഖുര്‍ആന്‍പറയുന്നു. സൂറതു യൂനുസ് 58ാംആയത്തിലൂടെ. ഈ ആയത്തില്‍പറഞ്ഞ റഹ്മതുകൊണ്ടുദ്ദ്യേം നബി(സ്വ) തങ്ങളാണെന്ന് ഇബ്നു അബ്ബാസ്(റ)വില്‍നിന്ന് ളഹാക്കും അബുശൈഖും ഉദ്ധരിച്ചതായി പല തഫ്സീറുകളിലും പറഞ്ഞിട്ടുണ്ട്. നബി(സ്വ) തന്നെ ഒരു മൃഗത്തെ അറുത്തു കൊടുത്തുകൊണ്ട് തന്റെ ജന്മത്തില്‍സന്തോഷം പ്രകടിപ്പിച്ചുവെന്ന് ഇമാം സുയൂത്വി സമര്‍ത്ഥിച്ചിട്ടുണ്ട്. ആ ഹദീസിന്റെ ചില സനദുകളില്‍ദുര്‍ബലരുണ്ടെങ്കിലും പ്രബലമായ സനദുണ്ടെന്ന് ഇമാം ഇബ്നു ഹജറുല്‍അസ്ഖലാനി ഫത്ഹുല്‍ബാരിയിലും മുബാറക് ഫൂരി തുഹ്ഫതുല്‍അഹ്വദിയിലും ഇമാം ഇബ്നു ഹജറുല്‍ഹൈതമി തുഹ്ഫയിലും ഹൈസമി മജ്മഉസ്സവാഇദിലും പറഞ്ഞിട്ടുണ്ട്.
സൂറതു ഇബ്റാഹീമിലെ 28ാം വചനത്തെ വിശദീകരിച്ചുകൊണ്ട് ഇബ്നുകസീര്‍എഴുതുന്നു: ഈ സൂക്തത്തില്‍പറഞ്ഞ നിഅ്മതുകൊണ്ടുദ്ദ്യേം നബി(സ്വ) തങ്ങളാണെന്ന് ഇബ്നുഅബ്ബാസ്(റ) പറഞ്ഞിട്ടുണ്ട്. അത്കൊണ്ടുതന്നെ ആ അനുഗ്രഹത്തെ അറിയിക്കാനും ആ അനുഗ്രഹം നല്‍കിയതിന് അല്ലാഹുവിന് നന്ദിചെയ്യാനും ഖുര്‍ആന്‍ആവശ്യപ്പെടുന്നു. ഈ നന്ദിപ്രകടനത്തിന്റെ ഭാഗമാണ് തിരുനബിയാകുന്ന അനുഗ്രഹത്തെ എടുത്തു പറയുകയും അവിടുത്തെ സന്ദേശം പ്രചരിപ്പിക്കുകയും ചെയ്യുന്ന മൗലിദാഘോഷ പരിപാടികള്‍. ഇക്കാര്യം ഇമാം ഇസ്മാഈല്‍ഹഖില്‍ബറൂസവി തന്റെ തഫ്സീറില്‍പറഞ്ഞിട്ടുണ്ട്. ആയിരക്കണക്കിന് ഗ്രന്ഥങ്ങള്‍രചിച്ച ഇമാം സ്വുയൂത്വിയും ലക്ഷക്കണക്കിന് ഹദീസുകള്‍മനഃപാഠമാക്കിയ അല്‍ഹാഫിള് ഇബ്നു ഹജറുല്‍അസ്ഖലാനിയും ഇക്കാര്യം വിശദമായി സമര്‍ത്ഥിച്ചിട്ടുണ്ട്.
ഈ നന്ദി പ്രകടനം സ്വഹാബത്തും ചെയ്തിരുന്നു. അവര്‍തിരുനബിക്കൊപ്പം യുദ്ധം ചെയ്തു, അവിടുത്തെ അങ്ങേയറ്റം സ്നേഹിച്ചു. അവിടുത്തെക്കുറിച്ച് പാട്ടുപാടി, മദ്ഹ് ചൊല്ലി, ബറകത്തെടുത്തു, തിരുനബി അവരുടെ കൂടത്തന്നെ ഉണ്ടായിരുന്നു. അതിനു പ്രത്യേക സമയം അവര്‍ക്കു നിശ്ചയിക്കേണ്ടി വന്നില്ല. സ്വഹാബികളുടെ ദഅ്വാ പ്രവര്‍ത്തനങ്ങളും അങ്ങനെയൊക്കെത്തന്നെയായിരുന്നു. പില്‍കാലത്ത് ദഅ്വാ പ്രവര്‍ത്തനങ്ങള്‍ക്ക് പുതിയ രീതികള്‍കണ്ടുപിടിച്ചു. തിയ്യതിയും സ്ഥലവും സമയവും നിശ്ചയിച്ച് പരിപാടികള്‍നടത്തി. ഒരു മാസവും ആഴ്ചകളും നീണ്ടുനില്‍ക്കുന്ന പരിപാടികള്‍വെച്ചു. ഇത് പോലെ പില്‍ക്കാല മുസ്‌ലിംകള്‍ഈ നന്ദിപ്രകടനത്തിന്, സന്തോഷപ്രകടനത്തിന് ചില രീതികള്‍ആവിഷ്കരിച്ചു. ചിലര്‍മൗലിദുകള്‍രചിച്ചു. അവരൊരുമിച്ചിരുന്നു പാടി, വന്നവര്‍ക്ക് ഭക്ഷണം നല്‍കി, തിരുനബിയെ സിയാറത് ചെയ്തു, ജനിച്ച സ്ഥലം സന്ദര്‍ശിച്ചു. അവിടുന്ന് ജനിച്ച മാസത്തിലും ദിനത്തിലും തൊട്ടുള്ള മാസങ്ങളിലുമൊക്കെ അവര്‍കൂടുതലായി തിരുനബിയെ അനുസ്മരിച്ചു, മദ്ഹ് ഗീതങ്ങള്‍ആലപിക്കുന്നു, സന്തോഷം പ്രകടിപ്പിക്കുന്നു. പണ്ടുമുതലേ മക്കത്തും മദീനത്തുമൊക്കെ നിലനിന്ന ആചാരമാണിത്. റബീഉല്‍അവ്വല്‍മാസത്തില്‍തിങ്കളാഴ്ച ദിവസം തിരുനബി(സ്വ) ജനിച്ച സ്ഥലം ജനങ്ങള്‍സന്ദര്‍ശിക്കുക പതിവായിരുന്നെന്ന് ഹിജ്റ 614 ല്‍വഫാതായ ഇബ്നുജുബൈര്‍തന്റെ രിഹ്ലയില്‍പറഞ്ഞിട്ടുണ്ട്. ഇസാറതു തര്‍ഗീബു വതശ്വീഖ് എന്ന കൃതിയില്‍ഇമാം ഖവാറസ്മിയും പഴയകാലത്ത് മക്കയില്‍നടന്നിരുന്ന നബിദിനാഘോഷ പരിപാടികളെ കുറിച്ച് വിശദീകരിച്ചിട്ടുണ്ട്. മുസ്‌ലിം ലോകം മുഴുവനും റബീഉല്‍അവ്വല്‍മാസത്തില്‍ആഘോഷപരിപാടികള്‍നടത്തുന്നതിനെ കുറിച്ച് സ്വഹീഹുല്‍ബുഖാരിയുടെ വ്യാഖ്യാതാവ് കൂടിയായ ഇമാം ഖസ്തല്ലാനി തന്റെ മവാഹിബു ലദുന്നിയ്യയില്‍പറഞ്ഞിട്ടുണ്ട്.
ഈ നന്ദിപ്രകടനത്തിന് പൊതുവെ ജന്മദിനം തന്നെ തിരഞ്ഞെടുക്കാന്‍കാരണമെന്താണ്? സ്വഹീഹുല്‍ബുഖാരിയുടെ വ്യാഖ്യാതാവായ ഇമാം ഇബ്നുഹജറില്‍അസ്ഖലാനി പറയുന്നു: ആ ദിവസത്തിലാണ് റഹ്മത്തിന്റെ പ്രവാചകനായ തിരുനബി(സ്വ)യുടെ ആഗമനമുണ്ടായത്. ഇതിനേക്കാള്‍വലിയ മറ്റേതനുഗ്രഹമാണുള്ളത്. ആ ദിവസത്തിനെ പ്രത്യേകം പരിഗണിക്കേണ്ടതുണ്ട്. അതല്ലെങ്കില്‍ആ മാസത്തിലെ ഏതു ദിവസവുമാകാം. കൊല്ലത്തിലെപ്പോള്‍വേണമെങ്കിലുമാകാം എന്നു പറഞ്ഞവരുമുണ്ട്.
അനുഗ്രഹങ്ങളെടുത്തുപറയാന്‍ദിവസവും സമയവും നിശ്ചയിക്കുന്നതു തെറ്റല്ല. തിരുനബി മദീനയിലെത്തുന്നതിനു മുന്പ് അന്‍സ്വാറുകള്‍ഒരിടത്ത് സംഘടിച്ചു. അവര്‍ചര്‍ച്ച ചെയ്തു: നമുക്ക് വലിയൊരനുഗ്രമാണ് വരാന്‍പോകുന്നത്. നമുക്ക് അതിനെ കുറിച്ചു പറയാന്‍ഒന്നു ഒരുമിച്ചുകൂടിയാലെന്താ? ഏത് ദിവസം എന്നായി പിന്നത്തെ ചര്‍ച്ച. അതിനു യോജിച്ച ദിവസം അവര്‍നിശ്ചയിച്ചു. അവര്‍ആ ദിവസം ഒരുമിച്ചു കൂടും, പരിപാടി സംഘടിപ്പിക്കും. ആടിനെ അറുത്ത് ഭക്ഷണം കഴിക്കും. നബി(സ്വ)യുടെ നിര്‍ദേശം ഇല്ലാതിരുന്ന ആ കാര്യം ദിവസവും സമയവും നിശ്ചയിച്ച് ചെയ്തപ്പോഴേക്കും അവരെല്ലാം മുബ്തദിഉകളായോ?
അല്ലാഹുവിന്റെ ദിനങ്ങളെ കൊണ്ട് ജനങ്ങള്‍ക്ക് ഉല്‍ബോധനം നടത്താന്‍അല്ലാഹു തന്നെ വിശുദ്ധ ഖുര്‍ആനിലൂടെ നിര്‍ദേശിച്ചതാണല്ലോ?
ചുരുക്കത്തില്‍നബി(സ്വ) യാകുന്ന അനുഗ്രഹത്തിന് നന്ദി പ്രകാശിപ്പിക്കുക, അവിടുത്തെ കൊണ്ട് സന്തോഷിക്കുക എന്ന അടിസ്ഥാന തത്ത്വത്തിന് ഇന്ന് കാണുന്ന മാതൃക തിരുനബിയുടെയും സ്വഹാബത്തിന്റെയും കാലത്ത് ഇല്ല എന്നു വന്നാല്‍തന്നെയും അത് ഖുര്‍ആന്റെ നിര്‍ദേശത്തിന്റെ ഭാഗമായത് കൊണ്ട് പ്രതിഫലാര്‍ഹമാണ് എന്ന വിഷയത്തില്‍തര്‍ക്കമില്ല. മുസ്‌ലിം ലോകത്ത് കഴിഞ്ഞുപോയ മുഫസ്സിറുകളും മുഹദ്ദിസുകളും ഫുഖഹാക്കളും ചരിത്രകാരന്മാരുമായ നൂറുക്കണക്കിന് പണ്ഡിതന്മാര്‍ഇത് പ്രതിഫലാര്‍ഹമാണെന്ന് ഫത്വ നല്‍കിയവരാണ്. സുബുലല്‍ഹുദാ വറശാദ് ഫീ സീറതി ഖൈരില്‍ഇബാദ് എന്ന കൃതിയില്‍മാത്രം ഇമാം മുഹമ്മദ് ബ്നു യൂസുഫ് സ്വാലിഹി മൗലിദാഘോഷം പ്രതിഫലാര്‍ഹമാണെന്ന് പറഞ്ഞ ഇരുപതോളം പണ്ഡിതരുടെ ഫത്വകള്‍ഉദ്ധരിച്ചിട്ടുണ്ട്. മാലികീ പണ്ഡിതനായ ഇമാം ഫാകിഹാനി മാത്രമാണ് മൗലിദാഘോഷത്തെ എതിര്‍ത്ത ഒരേ ഒരു പണ്ഡിതന്‍. ഫാകിഹാനിയുടെ ഓരോ വാദങ്ങള്‍ക്കും അക്കമിട്ടു മറുപടി പറഞ്ഞുകൊണ്ട് ഇമാം സ്വുയൂത്വി ഒരു ഗ്രന്ഥം തന്നെ രചിച്ചിട്ടുണ്ട്. ഇസ്തിഗാസ സമര്‍ത്ഥിച്ച് ഗ്രന്ഥം രചിച്ച, മദ്ഹബു അംഗീകരിക്കുന്ന ഫാകിഹാനിയെ ഒരു തെളിവായി മുന്നില്‍വെക്കാന്‍മുജാഹിദുകള്‍ക്ക് ധാര്‍മികമായ അവകാശമില്ല. എന്നാല്‍അക്കാലത്ത് ചിലയിടങ്ങളില്‍നടന്ന് വന്നിരുന്ന ഹറാമുകള്‍കലര്‍ന്ന ആഘോഷ പരിപാടികളെക്കുറിച്ചു തന്നോട് ചോദിച്ച ചോദ്യത്തിന് നല്‍കിയ ഫത്വയാണ് ഫാകിഹാനിയുടെ രചന എന്നത് പ്രസ്താവ്യമാണ്. സുന്നീ പണ്ഡിതര്‍ക്കു പുറമേ പൗരാണിക ബിദഈ പണ്ഡിതരായ ഇബ്നുതൈമിയ്യയും ശൗകാനിയും ആധുനിക ബിദഇകളായ ഖറദാവി,കെഎം മൗലവി, സി എന്‍അഹ്മദ് മൗലവി എന്നിവരൊക്കെയും മൗലിദാഘോഷത്തെ അംഗീകരിച്ചവരാണ്.
എന്നാല്‍ഖുര്‍ആന്‍സന്തോഷിക്കണമെന്നും നന്ദിപ്രകടിപ്പിക്കണമെന്നും പറഞ്ഞിട്ടും തിരുനബി(സ്വ) അതു പഠിപ്പിച്ചിട്ടും മുസ്‌ലിം ലോകം അതേറ്റെടുത്തിട്ടും പണ്ഡിത ശ്രേഷ്ഠര്‍വ്യക്തമാക്കിയിട്ടും മൗലിദാഘോഷം തെറ്റാണെന്നു മാത്രമല്ല ശിര്‍ക്കുകൂടിയാണെന്ന അപകടകരമായ വാദമാണ് ഇപ്പോള്‍കേരളാ മുജാഹിദുകള്‍മുന്നോട്ടുവെക്കുന്നത്. ആഘോഷം മാത്രമല്ല മൗലിദായ മൗലിദൊക്കെയും ശിര്‍ക്കാണെന്നാണ് ഉമര്‍മൗലവിയുടെ പഴകിയ ഗവേഷണം. നന്മയുടെ എല്ലാ വഴികളിലും മുടക്കുമായി നില്‍ക്കുന്ന ഇവരുടെ ലക്ഷ്യമെന്താണാവോ?
ഫൈസല്‍അഹ്സനി രണ്ടത്താണി
No comments:
Post a Comment