Monday, March 26, 2018

സ്ത്രി പള്ളി'മൂന്നാം ചോദ്യവും പത്ത് കോടിയും

🏐🏐🏐🏐🏐🏐🏐🏐അഹ്ലുസ്സുന്നയുടെ ആദർശ പഠനത്തിന്  ഇസ്ലാമിക് ഗ്ലോബൽ വോയ്സ് ബ്ലോഗ്    ഉപയോഗപ്പെടുത്തുക

https://islamicglobalvoice.blogspot.in/?m=0

മൂന്നാം ചോദ്യവും
പത്ത് കോടിയും.
✉✉✉✉✉✉✉✉
പത്ത് കോടി ഇനാം പ്രഖ്യാപിച്ചു കൊണ്ട് പേരോട് ഉസ്താദ് ഇറക്കിയ നോട്ടീസിലെ മൂന്നാം ചോദ്യം ഇതായിരുന്നു: "റസൂൽ കരീം (സ) യുടെ ഭാര്യമാരിൽ ആരെങ്കിലും ഏതെങ്കിലും പള്ളിയിൽ അന്യപുരുഷന്മാരോട് കൂടെ ജുമുഅ: ജമാഅത്തിന് പങ്കെടുത്തതായി തെളിയിച്ചാൽ."

ഇതിന് മൗലവിമാരുടെ പ്രതികരണം ഇങ്ങനെയായിരുന്നു:
"പേരോടിന്റെ മൂന്നാമത്തെ വാദം റസൂൽ കരീം (സ) യുടെ ഭാര്യമാരിൽ ആരെങ്കിലും ഏതെങ്കിലും പള്ളിയിൽ അന്യപുരുഷന്മാരോട് കൂടെ ജുമുഅ: ജമാഅത്തിൽ പങ്കെടുത്തിട്ടുണ്ടോ?എന്നതാണ്. റസൂൽ(സ) യുടെ ഭാര്യമാർ ചെയ്തെങ്കിലേ ഇസ്ലാമിൽ ഒരു കാര്യം അനുവദനീയമാവുകയുള്ളൂ എന്ന ഖളിയ്യ എവിടെ നിന്നാണ് പേരോടിന് കിട്ടിയതെന്നറിയാൻ താൽപര്യമുണ്ട്.ഉസൂലിന്റെ ഏതെങ്കിലും ഒരു ഗ്രന്ഥത്തിൽ അങ്ങിനെ പറഞ്ഞിട്ടുണ്ടൊ?"

        അൽ ഇസ്‌ലാഹ്
        പു: 2 ല: 1 പേ: 9

അണികൾക്ക് തൃപ്തിയാവാൻ ഇതൊക്കെ മതി. മറുപടിയിൽ മൗലവി ചെറിയൊരു വലിയ തട്ടിപ്പ് നടത്തിയിട്ടുണ്ട് അത് നിങ്ങൾ ശ്രദ്ധിച്ചോ?
പെണ്ണ് പള്ളിയിലേക്ക് പോകൽ സുന്നത്താണ് എന്നാണ് മൗലവിമാരുടെ വാദം എന്നിട്ടിവിടെ 'അനുവദനീയമാവാൻ " റസൂൽ(സ)ന്റെ ഭാര്യമാർ പോയി എന്ന് തെളിയണോ എന്നാക്കി ലഘൂകരിച്ചു.

സ്ത്രീകൾക്ക് പള്ളിയിൽ പോകൽ സുന്നത്തായ കാര്യമാണെങ്കിൽ / വല്ല പുണ്യവും ഉണ്ടെങ്കിൽ റസൂൽ (സ) യുടെ ഭാര്യമാരും മക്കളും പോകാതിരിക്കില്ലല്ലോ? ഇമാം ശാഫിഈ (റ) അവരാരും പോയതായി തെളിവില്ലെന്ന് എടുത്തു പറയുകയും ചെയ്തു.ഇതിന്റെടിസ്ഥാനത്തിലാവണം ഉസ്താദിന്റെ ചോദ്യം.

മൗലവിമാർക്കുണ്ടോ ഇതിന് രേഖ കിട്ടുന്നു. അവർ ഒറ്റ തട്ട്, "ഇതെവിടുന്നാ ഈ ചോദ്യം പേരോടിന് കിട്ടിയത്?" എന്നൊരു മറു ചോദ്യത്തിൽ ഈ ചോദ്യത്തിൽ പതിരില്ലെന്നും പൊട്ടത്തരമെന്നും പറഞ്ഞ് അണികളെ സമാധാനിപ്പിച്ചു.

എന്നാൽ ഇതേ ന്യായം മൗലവിമാർ വലിയ പോയിന്റായി മറ്റൊരു സ്ഥലത്ത് ഉപയോഗിച്ചു. അതായത്, ആമിനാവദൂദ് എന്നൊരു സ്ത്രീ ഖത്തീബായി മിമ്പറിൽ കയറി ഇത് ഇസ്ലാമികമായി ശരിയാണോ എന്ന് മൗലവിമാരോട് ചോദ്യം വന്നു. അപ്പോൾ അവരുടെ മറുപടി പേരോട് ഉസ്താദ് പറഞ്ഞപോലെ നബി(സ)യുടെ ഭാര്യമാർ, മക്കൾ ചെയതില്ലല്ലോ അത് കൊണ്ടത് സാധൂകരിക്കപ്പെടില്ലാന്ന്.

ശബാബിൽ വന്ന മറുപടി വായിക്കൂ..
" സത്യവിശ്വാസികളുടെ മാതാക്കൾ എന്ന് വിളിച്ച് മുസ്ലിം സമൂഹം മുഴുവൻ അംഗീകരിക്കുന്ന മഹതി കളാണല്ലൊ പ്രവാചക പത്നിമാർ. അത് പോലെ എല്ലാവരും ആദരിക്കുന്ന മഹതിയാണ് പ്രവാചക പുത്രി ഫാതിമ (റ). എന്നാൽ ഇവരെയൊന്നും സ്വഹാബികൾ ഇമാമുകളോ ഖതീബുമാരോ ആയി നിയോഗിച്ചിട്ടില്ല. അക്കാലം മുതൽ സമീപ കാലം വരെയും മുസ്ലിം ലോകം തർക്കംകൂടാതെ അംഗീകരിച്ചു പോരുന്ന നിലപാടാണ് പുരുഷന്മാർ മാത്രം ഖതീബുമാരായി കൊണ്ട് ജുമുഅ നമസ്കാരത്തിന് നേതൃത്വം വഹിക്കുക എന്നത് അതിനു വിരുദ്ധമായ ഒരു നിലപാട് ഒരു കാരണവശാലും സാധൂകരിക്കപ്പെടാവുന്നതല്ല."

    ശബാബ് വാരിക
    2008 നവം: 28 പേ: 28

ഹായ്, ഇതേ നിലപാട് തന്നെയല്ലേ സ്ത്രീകൾ പള്ളിയിൽ പോകുന്ന വിഷയത്തിൽ സുന്നികൾ കൈകൊണ്ടത് ? അതിനനുസരിച്ചല്ലെ പേരോട് ഉസ്താദിന്റെ ചോദ്യം. അപ്പോൾ മറുപടി പറയാൻ കഴിയാതിരുന്ന മൗലവിമാർ ഈ ന്യായം പേരോടിനെവിടുന്ന് കിട്ടി? കിതാബിലുണ്ടോ? എന്നൊക്കെ മറു ചോദ്യം ചോദിച്ചു. ഇപ്പോൾ ആമിന വദൂദിന്റെ ഖുതുബ സ്വഹീഹല്ല എന്നതിനു ഇതേ ന്യായം തന്നെ സ്വീകരിക്കുന്നു.

അങ്ങനെ മൂന്നാം ചോദ്യത്തിന്റെ ഉത്തരവും അവർ തന്നെ പിൻവലിച്ചു കഴിഞ്ഞു.ഉസ്താദിന്റെ ചോദ്യങ്ങളും 10 കോടിയും അങ്ങനെ തന്നെ കിടക്കുന്നു.
✍Aboohabeeb payyoIi
🌀🌀🌀🌀🌀🌀🌀🌀

No comments:

Post a Comment

മദ്ഹബിന് വിരുദ്ധമായി ഒരു ഹദീസ് കണ്ടാൽ

  *മദ്ഹബ് സ്വീകരിക്കൽ* -* ഇസ്ലാമിക ആദര്‍ശ പഠനത്തിന് ഇസ്ലാമിക് ഗ്ലോബല്‍ വോയ്സ് ബ്ലോഗ് ഉപയോഗപ്പെടുത്തുക*  https://islamicglobalvoice.blogspot....