Tuesday, February 13, 2018

കൈ ചുംബിക്കൽ

ഇസ്ലാമിക ആദര്‍ശ പഠനത്തിന് ഇസ്ലാമിക് ഗ്ലോബല്‍ വോയ്സ് ബ്ലോഗ് ഉപയോഗപ്പെടുത്തുക*
https://islamicglobalvoice.blogspot.in/?m=0

ആശയം:
ഇബ്നുഹജറുൽ അസ്ഖലാനി(റ) ഫത്ഹുൽബാരിയിൽ എഴുതുന്നു:  കൈ ചുംബിക്കുന്ന വിഷയത്തിൽ പണ്ഡിതലോകത്ത് വീക്ഷണാന്തരമുണ്ട്. ഇമാം മാലിക്(റ) അതിനെ വെറുക്കുകയും അതിനെ ബന്ധപ്പെട്ടുവന്ന രിവായത്തുകൾ നിഷേധിക്കുകയും ചെയ്തിരിക്കുന്നു. എന്നാൽ മറ്റുള്ള പണ്ഡിതന്മാർ കൈചുംബിക്കൽ അനുവദനീയമാണെന്ന് പറയുന്നവരാണ്. ഉമർ(റ)ന്റെ തൊട്ട് ഉദ്ദരിക്കപ്പെടുന്ന ഹദീസ് അവർക്ക് രേഖയാണ്. അവർ ഒരു യുദ്ധത്തിൽനിന്ന് മടങ്ങിയപ്പോൾ ഞങ്ങൾ ഓടുന്നവരാണെന്ന് പറഞ്ഞു അവർ ഓടിയപ്പോൾ ഉമർ(റ) പറഞ്ഞു: നിങ്ങൾ യോദ്ദാക്കളാണ്. നിശ്ചയം നമ്മൾ സത്യവിശ്വാസികളാണ്. അപ്പോൾ ഉമർ(റ)ന്റെ വിന്റെ കൈ അവർ ചുംബിച്ചു. അബൂലുബാബ(റ)വും കഅ്ബുബ്നുമാലിക്കും(റ) തന്റെ രണ്ട് കൂട്ടുകാരും അല്ലാഹു അവരുടെ പശ്ചാത്താപം സ്വീകരിച്ചപ്പോൾ നബി(സ) യുടെ കൈ ചുംബിക്കുകയുണ്ടായി. ഇക്കാര്യം അബ്ഹരി(റ) പരാമർശിച്ചിട്ടുണ്ട്. ഉമർ(റ) വന്നപ്പോൾ അബൂഉബയ്ദ(റ) അദ്ദേഹത്തിൻറെ കൈചുംബിക്കുകയുണ്ടായി. ഇബ്നു അബ്ബാസ്(റ) സൈദുബ്നുസാബിത്(റ) വിന്റെ കാലനയിൽ പിടിച്ചപ്പോൾ സൈദുബ്നുസാബിത്(റ) വിന്റെ കാലണയിൽ പിടിച്ചപ്പോൾ സൈദുബ്നുസാബിത്(റ) ഇബ്നുഅബ്ബാസ്(റ) യുടെ കൈചുംബിച്ചു.
     അബ്ഹരി(റ) പറയുന്നു: കൈചുംബിക്കുന്നത് കറാഹത്താണെന്ന്‌ ഇമാം മാലിക്(റ) പറയുന്നത് ഒരു അഹങ്കാരസ്വരത്തിൽ ആകുമ്പോൾ മാത്രമാണ്. എന്നാൽ വിജ്ഞാനം, ശ്രേഷ്ഠത, മതം, തുടങ്ങിയവ കണക്കിലെടുത്താകുമ്പോൾ അത് അനുവദനീയമാണ്.
        ഇബ്നുബത്ത്വാൽ പറയുന്നു: സ്വഫ്‌വാനുബ്നുഅസ്സാൽ(റ)വിനെ ഉദ്ദരിച്ച് ഇമാം തുര്മുദി(റ) നിവേദനം ചെയ്ത ഒരു ഹദീസിൽ ഇപ്രകാരം കാണാം: രണ്ട് ജൂതന്മാർ നബി(സ)യോട് ഒമ്പത് ദൃഷ്ട്ടാന്തങ്ങളെക്കുറിച്ച് അന്വേഷിക്കുകയുണ്ടായി... അതിന്റെ അവസാന ഭാഗത്ത് ഇങ്ങനെ കാണാം; തുടർന്ന് ആ രണ്ട് ജൂതന്മാർ നബി(സ)യുടെ കൈയും തലയും ചുംബിച്ചു. ഈ ഹദീസ് ഹസനും സ്വഹീഹുമാണെന്ന് ഇമാം തുർമുദി(റ) പ്രസ്താവിച്ചിട്ടുണ്ട്.
    ഇബനുഹജർ(റ) പറയുന്നു: ഇബ്നു ഉമർ(റ)യുടെ ഹദീസ് ഇമാം അബൂദാവൂദും(റ) ഇമാം ബുഖാരി(റ) അദബുൽ മുഫ്രദിലും നിവേദനം ചെയ്തിട്ടുണ്ട്. കഅ്ബ്(റ) വിന്റേയും കൂട്ടുകാരുടെയും ഹദീസ് ഇബ്നുൽ മുഖ്‌രി(റ) ഉദ്ധരിച്ചിട്ടുണ്ട്. അബൂഉബയ്ദ(റ) യുടെ ഹദീസ് സുഫ്‌യാൻ(റ)  ജാമിഇൽ എടുത്തുവെച്ചിട്ടുണ്ട്. ഇബ്നുഅബ്ബാസ്(റ)യുടെ ഹദീസ് ത്വബ്‌രി(റ)യും ഇബ്നുൽ മുഖ്‌രി(റ)യും പുറപ്പെടുവിച്ചിട്ടുണ്ട്.  സ്വഫ്‌വാൻ(റ)വിന്റെ ഹദീസ് നസാഈ(റ)യും ഇബ്നുമാജ(റ)യും റിപ്പോർട്ട് ചെയ്തിട്ടുണ്ട്. ഹാകിം(റ) അത് പ്രബലമാണെന്ന് പ്രഖ്യാപിക്കുകയും ചെയ്തിട്ടുണ്ട്.
   കൈചുംബിക്കുന്ന വിശയവുമായി  ബന്ധപ്പെട്ട് ഹാഫിള് അബൂബക്കറുബ്നുൽ മുഖ്‌രി(റ) ഒരു ഗ്രൻഥം തന്നെ രചിച്ചിട്ടുണ്ട്. പ്രസ്തുത ഗ്രൻഥത്തിൽ തദ്വിഷയകമായി നിരവധി ഹദീസുകളും ആസാറുകളും അദ്ദേഹം എടുത്തുവെച്ചിട്ടുണ്ട്. അബുൽ ഖൈസിന്റെ നിവേദകസംഘത്തിലെ അംഗമായ സാരിഉൽ അബ്ദി(റ)യുടെ ഹദീസ് കൂട്ടത്തിൽ മെച്ചപ്പെട്ടതാണ്. അദ്ദേഹം പറയുന്നു. ഞങ്ങൾ വീടുകളിൽ നിന്ന് ഉളരി വന്ന്‌ നബി(സ)യുടെ കൈയും കാലും ചുംബിക്കാൻ തുടങ്ങി. ഈ ഹദീസ് അബൂദാവൂദ് ഉദ്ധരിച്ചിട്ടുണ്ട്. മസീദത്തുൽ അസ്വ് രി(റ)യുടെ ഹദീസിലും ഇതേ പരാമർശമുണ്ട്. ഉസാമത്തുബ്നുശരീക് (റ)വിന്റെ ഹദീസിൽ ഇപ്രകാരം കാണാം. നബി(സ)യുടെ കൈ ഞങ്ങൾ എണീറ്റ് അവിടത്തെ കൈ ചുംബിച്ചു. ഇതിന്റെ പരമ്പര സുശക്തമാണ്. ജാബിർ(റ)ന്റെ ഹദീസും അതിൽ കാണാം. ഉമർ(റ) എണീറ്റ് നബി(സ)യുടെ കൈ ചുംബിച്ചു. എനിക്ക് ഒരു ദൃഷ്ട്ടാന്തം കാണിച്ചു തരൂ എന്ന് നബി(സ)യോട് ആവശ്യപ്പെട്ട അഅ്റാബിയോട് ആ നിൽക്കുന്ന മരത്തോട് നിന്നെ അല്ലാഹുവിന്റെ റസൂൽ വിളിക്കുന്നുവെന്ന് പറയാൻ നബി(സ) നിർദ്ദേശിക്കുകയും അപ്രകാരം അഅ്റാബി പറഞ്ഞപ്പോൾ മരം നബി(സ)യുടെ സമീപത്തേക്കു നടന്നു വരികയും ചെയ്ത സംഭവം വിവരിക്കുന്ന ബുറൈദ(റ)യുടെ ഹദീസിൽ ഇങ്ങനെ കാണാം. അഅ്റാബി നബി(സ)യോട്  പറഞ്ഞു: "അല്ലാഹുവിന്റെ റസൂലേ! അങ്ങയുടെ തലയും കാലും ചുംബിക്കാൻ എന്നെ അനുവദിച്ചാലും". അപ്പോൾ നബി(സ) അദ്ദേഹത്തിന് അതിന്നു അനുവാദം നൽകി.
          അബ്ദുറഹ്‌മാനുബ്നുറസീനി(റ) നെ ഉദ്ദരിച്ച് ഇമാം ബുഖാരി(റ) അദബുൽ മുഫ്‌റദിൽ രേഖപ്പെടുത്തുന്നു. സലമതുബ്നുൽ അക് വഅ്(റ) ഞങ്ങൾക്ക് താടിയുള്ള ഒരു കൈനീട്ടിത്തന്നു. അപ്പോൾ ഞങ്ങൾ എണീറ്റ് അദ്ദേഹത്തിൻറെ കൈ ചുംബിച്ചു. അനസ്(റ) വിന്റെ കൈ സാബിത്(റ) ചുംബിച്ചതായി നിവേദനം ചെയ്തിട്ടുണ്ട്.  അലി(റ) അബ്ബാസ്(റ)ന്റെ കൈയും കാലും ചുബിച്ചതായി ഇമാം ബുഖാരി(റ) അദബുൽമുഫ്‌റദിൽ ഉദ്ധരിച്ചിട്ടുണ്ട്. ഈ സംഭവം ഇബ്നുൽ മുഖ്‌രി(റ)യും രേഖപ്പെടുത്തിയിട്ടുണ്ട്. അബൂമാലികിൽ അശ്ജഈ(റ) വില നിന്ന് ഇമാം ബുഖാരി(റ) ഉദ്ധരിക്കുന്നു. നബി(സ)യോട് ബൈഅത്ത് ചെയ്ത കൈ എന്നിലേക്ക്‌ നീട്ടിത്തരാൻ ഇബ്നുഅബീഔഫാ(റ) വിനോട് ഞാനാവശ്യപ്പെട്ടു. അപ്പോൾ എന്നിലേക്ക്‌ നീട്ടിത്തന്ന അദ്ദേഹത്തിൻറെ കൈ ഞാൻ ചുംബിച്ചു. (ഫത്ഹുൽബാരി. 1/18)

وإنما اختلفوا في تقبيل اليد فأنكره مالك وأنكر ما روى فيه، وأجازه آخرون واحتجوا بما روى عن عمر أنهم " لما رجعوا من الغزو حيث فروا قالوا نحن الفرارون، فقال: بل أنتم العكارون أنا فئة المؤمنين، قال فقبلنا يده " قال " وقبل أبو لبابة وكعب بن مالك وصاحباه يد النبي صلى الله عليه وسلم حين تاب الله عليهم " ذكره الأبهري، وقبل أبو عبيدة يد عمر حين قدم، وقبل زيد بن ثابت يد ابن عباس حين أخذ ابن عباس بركابه، قال الأبهري: وإنما كرهها مالك إذا كانت على وجه التكبر والتعظم، وأما إذا كانت على وجه القربة إلى الله لدينه أو لعلمه أو لشرفه فإن ذلك جائز.قال ابن بطال: وذكر الترمذي من حديث صفوان بن عسال " أن يهوديين أتيا النبي صلى الله عليه وسلم فسألاه عن تسع آيات " الحديث وفي آخره " فقبلا يده ورجله " قال الترمذي حسن صحيح قلت: حديث ابن عمر أخرجه البخاري في " الأدب المفرد " وأبو داود، وحديث أبي لبابة أخرجه البيهقي في " الدلائل " وابن المقري، وحديث كعب وصاحبيه أخرجه ابن المقري، وحديث أبي عبيدة أخرجه سفيان في جامعه، وحديث ابن عباس أخرجه الطبري وابن المقري، وحديث صفوان أخرجه أيضا النسائي وابن ماجه وصححه الحاكم.وقد جمع الحافظ أبو بكر بن المقري جزءا في تقبيل اليد سمعناه، أورد فيه أحاديث كثيرة وآثارا، فمن جيدها حديث الزارع العبدي وكان في وقد عبد القيس قال " فجعلنا نتبادر من رواحلنا فنقبل يد النبي صلى الله عليه وسلم ورجله " أخرجه أبو داود، ومن حديث مزيدة العصري مثله، ومن حديث أسامة بن شريك قال " قمنا إلى النبي صلى الله عليه وسلم فقبلنا يده " وسنده قوي ومن حديث جابر " أن عمر قام إلى النبي صلى الله عليه وسلم فقبل يده " ومن حديث بريدة في قصة الأعرابي والشجرة فقال " يا رسول الله ائذن لي أن أقبل رأسك ورجليك فأذن له " وأخرج البخاري في " الأدب المفرد " من رواية عبد الرحمن بن رزين قال " أخرج لنا سلمة بن الأكوع كفا له ضخمة كأنها كف بعير فقمنا إليها فقبلناها " وعن ثابت أنه قبل يد أنس، وأخرج أيضا أن عليا قبل يد العباس ورجله، وأخرجه ابن المقري؛ وأخرج من طريق أبي مالك الأشجعي قال: قلت لابن أبي أوفى ناولني يدك التي بايعت بها رسول الله صلى الله عليه وسلم فناولنيها فقبلتها.(فتح الباري: ١٨/١)

No comments:

Post a Comment

മദ്ഹബിന് വിരുദ്ധമായി ഒരു ഹദീസ് കണ്ടാൽ

  *മദ്ഹബ് സ്വീകരിക്കൽ* -* ഇസ്ലാമിക ആദര്‍ശ പഠനത്തിന് ഇസ്ലാമിക് ഗ്ലോബല്‍ വോയ്സ് ബ്ലോഗ് ഉപയോഗപ്പെടുത്തുക*  https://islamicglobalvoice.blogspot....