*⭕കര്‍മ്മശാസ്ത്ര മദ്ഹബുകള്‍*
ഇസ്ലാമിക ആദര്‍ശ പഠനത്തിന് ഇസ്ലാമിക് ഗ്ലോബല്‍ വോയ്സ് ബ്ലോഗ് ഉപയോഗപ്പെടുത്തുക*
https://islamicglobalvoice.blogspot.in/?m=0
മദ്ഹബുകൾ തമ്മിൽ വിവിധ അഭിപ്രായങ്ങൾ ആകാൻ കാരണമെന്ത്?
*സുന്നികള്‍ക്കിടയില്‍ കര്‍മ്മ ശാസ്ത്രപരമായി അംഗീകൃതങ്ങളായ പതിനേഴോളം* *മദ്ഹബുകളുണ്ടായിരുന്നു. ഉമര്‍ബ്നു അബ്ദില്‍ അസീസ്(റ), സുഫ്യാനുബ്നു ഉയൈന(റ), ഇസ്ഹാഖു ബ്നു റാഹവൈഹി(റ), ദാവൂദുള്ള്വാഹിരി(റ), ആമിറുബ്നു ശറഹീലുശ്ശഅബി(റ), ലൈസുബ്നു സഅദ്(റ), അഅ്മശ്(റ), മുഹമ്മദുബ്നു ജരീറുത്ത്വബരി(റ), സുഫ്യാനുസ്സൌരി (റ), അബ്ദുറഹ്മാന്‍ ഔസാഇ(റ) തുടങ്ങിയവര്‍ സ്വതന്ത്ര മുജ്തഹിദുകളും ഫുഖഹാഉമായിരുന്നു. അവര്‍ ക്കെല്ലാം സ്വന്തം മദ്ഹബുകളുണ്ടായിരുന്നു. ഇവരില്‍ ആരുടെയും മദ്ഹബ് മുസ്ലിംകള്‍ക്ക് സ്വീകരിക്കാമായിരുന്നു. പക്ഷേ, മറ്റു നാലു മദ്ഹബുകളെ പോലെ അവ* *ക്രോഡീകരിക്കപ്പെടാത്തതിനാല്‍ പിന്‍തലമുറക്ക് പ്രസ്തുത* *ചിന്താസരണികള്‍ നഷ്ടപ്പെട്ടുപോവുകയാണുണ്ടായത്.*
ഭിന്ന വീക്ഷണങ്ങള്‍ക്ക് അംഗീകാരം
ശരീഅത്തിന്റെ അടിസ്ഥാന നിയമങ്ങളിലെല്ലാം ഖുര്‍ആനും സുന്നത്തും വ്യക്തമായ വിധികള്‍ നല്‍കിയിട്ടുണ്ട്. കാലികങ്ങളായ പ്രശ്നങ്ങളിലും ശാഖാപരമായ കാര്യങ്ങളിലും മുജ്തഹിദുകള്‍ക്ക് ഭിന്നാഭിപ്രായങ്ങളുണ്ടാകാം. ഈ ഭിന്നാഭിപ്രായങ്ങളെ ഇസ്ലാം അംഗീകരിക്കുന്നുണ്ട്. ഒരിക്കല്‍ അഹ്സാബ് യുദ്ധം കഴിഞ്ഞ് എല്ലാവരും സ്ഥലം വിടാന്‍ ഒരുങ്ങുകയായിരുന്നു. അ പ്പോള്‍ നബി(സ്വ) പറഞ്ഞു: നിങ്ങള്‍ ഉടനെ പുറപ്പെടുക. ബനൂഖുറൈളയില്‍ എത്തിയേ നി ങ്ങള്‍ അസ്വ്ര്‍ നിസ്കരിക്കാവൂ. സ്വഹാബികള്‍ ഉടനെ പുറപ്പെട്ടു. വഴിമദ്ധ്യേ അസ്വ്ര്‍ നിസ്കാരത്തിന് സമയമായി. ചിലര്‍ വഴിക്ക് വച്ച് അസ്വ്ര്‍ നിസ്കരിച്ചു. മറ്റുള്ളവര്‍ ബനൂഖുറൈളയില്‍ എ ത്തിയ ശേഷമാണ് നിസ്കരിച്ചത്. അപ്പോള്‍ അസ്വ്ര്‍ ഖളാആയിരുന്നു. ആദ്യ വിഭാഗത്തിന്റെ ന്യായം ഇപ്രകാരമായിരുന്നു, വേഗം ബനൂഖുറൈളയില്‍ എത്തണമെന്നല്ലാതെ അസ്വ്ര്‍ നിസ് കാരം ഖളാ ആക്കണമെന്ന് നബി(സ്വ) ഉദ്ദേശിച്ചു കാണില്ല. രണ്ടാം വിഭാഗം നബിയുടെ നിര്‍ ദ്ദേശം അക്ഷരാര്‍ഥത്തില്‍ തന്നെ നടപ്പിലാക്കുകയാണ് ചെയ്തത്. നബി(സ്വ) ഇക്കാര്യം അറിഞ്ഞപ്പോള്‍ ഇരു വിഭാഗത്തെയും ശരിവെക്കുകയാണ് ചെയ്തത്. ഗവേഷണത്തിന് സാദ്ധ്യതയുള്ള വിഷയത്തില്‍ അര്‍ഹതയുള്ള ഗവേഷണങ്ങളും അത് വഴി എത്തിച്ചേരുന്ന നിഗമനങ്ങ ളും ഇസ്ലാം ശരിവയ്ക്കുന്നുവെന്നതിന് തെളിവാണ് മുകളിലുദ്ധരിച്ച സംഭവം. വ്യത്യസ്ത മദ്ഹബുകളുണ്ടാകാനുള്ള കാരണം ഗവേഷകരുടെ അഭിപ്രായങ്ങളില്‍ വന്ന ഭിന്ന വീക്ഷണങ്ങളാണ്.
അംഗീകൃത മദ്ഹബുകള്‍
കര്‍മ്മശാസ്ത്ര രംഗത്ത് 4 മദ്ഹബുകള്‍ക്കേ ഇസ്ലാമില്‍ അംഗീകാരമുള്ളൂ ഹിജ്റ 4 ാം നൂറ്റാണ്ടുവരെ നിരവധി കര്‍മ്മശാസ്ത്ര മദ്ഹബുകള്‍ പ്രചാരത്തിലുണ്ടായിരുന്നുവെന്ന് സൂചിപ്പിച്ചുവല്ലോ. ഇവയില്‍ ഹനഫി, മാലികീ, ശാഫിഈ, ഹമ്പലീ എന്നീ നാലു മദ്ഹബുകള്‍ക്ക് മാത്രമെ ഇന്ന് അംഗീകാരമുള്ളു. ഈ മദ്ഹബുകള്‍ മാത്രമെ സ്വീകാര്യ യോഗ്യമായനിലയില്‍ രേഖപ്പെടുത്തപ്പെട്ടിട്ടുള്ളുവെന്നതാണ് കാരണം. മറ്റു മദ്ഹബുകളെല്ലാം ഗ്രന്ഥങ്ങളുടെയും, അനുയായികളുടെയും അഭാവം കൊണ്ട് പില്‍ക്കാലക്കാര്‍ക്ക് നഷ്ടപ്പെട്ടു. അത്തരം മദ്ഹബുകളില്‍ പ്രധാനപ്പെട്ടവയാണ് ഔസാഈ, സൌരീ, ലൈസി, ള്വാഹിരി, ത്വബരി എന്നീ മദ്ഹബുകള്‍. അംഗീകൃത മദ്ഹബുകള്‍ താഴെ പറയുന്നവയാണ്.
_*1. ഹനഫീ മദ്ഹബ്.*_
അംഗീകൃത മദ്ഹബുകളില്‍ ആദ്യത്തേതാണ് ഹനഫീ മദ്ഹബ്. ഇമാം അബൂഹനീഫ നുഅ്മാനുബ്നു സാബിതുല്‍ കൂഫി(റ)യാണ് ഈ മദ്ഹബിന്റെ ഉപജ്ഞാതാവ്. ഹിജ്ര 80ല്‍ അദ്ദേഹം കൂഫയില്‍ ജനിച്ചു. ഫിഖ്ഹില്‍ അദ്ദേഹത്തിന്റെ പ്രധാന ഗുരു ഹമ്മാദു ബ്നു സുലൈമാനായിരുന്നു. യുക്തിവാദികളെയും ഖവാരിജുകളെയും നേരിടുന്നതില്‍ അദ്ദേഹം അതീവ നൈപു ണ്യം പ്രകടിപ്പിച്ചു. ഒരിക്കല്‍ റോമക്കാരനായ ഒരു യുക്തിവാദിയെ ഇമാം വാദപ്രതിവാദത്തിലൂടെ മുട്ടുകുത്തിച്ചു. യുക്തിവാദി ചോദിച്ചു: ദൈവം ഖദീമാണെന്നാണല്ലോ നിങ്ങളുടെ വാദം. എല്ലാറ്റിനും മുമ്പുള്ള ഒന്ന്; അതിന് മുമ്പ് ഒന്നും ഇല്ല. അങ്ങനെ ഒന്ന് (ദൈവം) ഉണ്ടെന്ന് പറഞ്ഞാല്‍ ബുദ്ധി സമ്മതിക്കുമോ? ഇമാം: അതെ, നിനക്ക് എണ്ണം അറിയില്ലേ? എല്ലാറ്റിനും മുമ്പുള്ള എണ്ണം ഏതാണ്?
യുക്തിവാദി: ഒന്ന്.
ഇമാം : അതിന് മുമ്പുള്ള എണ്ണം?
യുക്തിവാദി: ഒന്നുമില്ല. പൂജ്യം.
യുക്തിവാദി രണ്ടാം ചോദ്യം തൊടുത്തുവിട്ടു. എല്ലാറ്റിനും മുമ്പുള്ള ഒന്ന് (ദൈവം) ഉണ്ടെന്ന് സമ്മതിക്കാം. അങ്ങനെയാണെങ്കില്‍ അത് ഇപ്പോള്‍ എവിടെയാണ്?
ഇമാം: പാലില്‍ വെണ്ണയുണ്ട് എന്ന് നീ സമ്മതിക്കില്ലേ? എങ്കില്‍ അത് എവിടെയാണ്?
യുക്തി: അത് എല്ലായിടത്തുമാണ്. പ്രത്യേക ഇടം ഇല്ല.
ഇമാം: അത്പോലെ അല്ലാഹുവിനും പ്രത്യേക ഇടം ഇല്ല.
പരാജയ ബോധത്തോടെ യുക്തിവാദി ചോദിച്ചു. ദൈവം ഏത് ഭാഗത്താണെന്നു പറയാമോ?
ഇമാം: കത്തിച്ചു വച്ച ദീപത്തിന്റെ പ്രകാശം ഏത് ഭാഗത്താണെന്ന് പറയാമോ?
യുക്തി: എല്ലാ ഭാഗത്തും അത് പ്രകാശം പരത്തുന്നു.
ഇമാം: അതുപോലെ എല്ലാ ഭാഗങ്ങളിലേക്കും അല്ലാഹു അവന്റെ ശക്തി വിശേഷം പരത്തുന്നു.
യുക്തി: ദൈവത്തിന്റെ ജോലിയെന്താണ്?
ഇമാം: അത് പറയും മുമ്പ് നീ പ്രസംഗ പീഠത്തില്‍ നിന്ന് ഒന്ന് ഇറങ്ങുക. ഞാനൊന്നങ്ങോട്ട് കയറി നില്‍ക്കട്ടെ. യുക്തിവാദി തറയിലോട്ട് ഇറങ്ങി. ഇമാം പ്രസംഗ പീഠത്തിലേക്ക് കയറി. എ ന്നിട്ടു പറഞ്ഞു. ഇതാണ് ദൈവത്തിന്റെ ജോലി. നിന്നെപ്പോലെയുള്ള അവിശ്വാസികളെ താഴെയിറക്കുക; എന്നെപ്പോലെയുള്ള വിശ്വാസികളെ ഉയര്‍ത്തുക. ഇമാം അവര്‍കളുടെ വാഗ്വൈഭവം യുകതിവാദിയെ അസ്ത്രപ്രജ്ഞനാക്കി.
ഇമാമിന്റെ ഓരോ തീരുമാനവും യുക്തിഭദ്രമായിരുന്നു. അധികാരി വര്‍ഗത്തിന്റെ പ്രലോഭനങ്ങ ള്‍ക്ക് അദ്ദേഹത്തെ കീഴ്പെടുത്താന്‍ കഴിഞ്ഞിരുന്നില്ല. ജീവിതത്തില്‍ അതീവ സൂക്ഷ്മതയുള്ള മഹാപണ്ഢിതനായിരുന്നു അദ്ദേഹം. ലോക മുസ്ലിംകളില്‍ നേര്‍ പകുതി ഇമാം അബൂഹനീഫ(റ)യുടെ മദ്ഹബ് സ്വീകരിച്ചവരാണ്. തുര്‍ക്കി, ഇന്ത്യ, ബംഗ്ളാദേശ്, പാക്കിസ്ഥാന്‍, അഫ്ഗാനിസ്ഥാന്‍, ജോര്‍ഡാന്‍, ചൈന, ഇന്റോചൈന, റഷ്യ എന്നിവിടങ്ങളിലെ ഭൂരിപക്ഷം മുസ്ലിംകളും ഹനഫികളാണ്. ഹനഫീ മദ്ഹബിന് ശാസ്ത്രീയ രൂപം നല്‍്കുന്നതില്‍ മുഖ്യ പങ്ക് വഹിച്ചത് അദ്ദേഹത്തിന്റെ പ്രമുഖ ശിഷ്യരായ ഇമാം മുഹമ്മദ്(റ)വും ഇമാം അബൂയൂസുഫ്(റ)വുമാണ്. ഹിജ്റ 150 ലാണ് ഇമാം അബൂഹനീഫ(റ) അന്തരിച്ചത്. പ്രമുഖ ശിഷ്യരായ ഇമാം മുഹമ്മദ്(റ) ഹിജ്റ 189 ലും അബൂയൂസുഫ്(റ) 183 ലും അന്തരിച്ചു.
*_2. മാലികീ മദ്ഹബ്._*
ഇമാം മാലിക്ബ്നു അനസ്(റ)വാണ് മാലികീ മദ്ഹബ് സ്ഥാപിച്ചത്. ഹിജ്റ 93ല്‍ മദീനയില്‍ ജനിച്ചു. മദീനയില്‍ത്തന്നെയാണ് അദ്ദേഹം വളര്‍ന്നതും വിദ്യയഭ്യസിച്ചതും. സ്വഹാബിയായിരുന്ന സഹ്ലുബ്നു സഅ്വ്(റ)വായിരുന്നു അദ്ദേഹത്തിന്റെ ആദ്യ ഗുരു. ഹദീസ ്ഗ്രന്ഥമായ മുവത്വ അദ്ദേഹത്തിന്റെ കൃതിയാണ്. മുവത്വയും മുദവ്വനയുമാണ് മാലികീ മദ്ഹബിന്റെ അടിസ്ഥാന ഗ്രന്ഥങ്ങള്‍. മാലിക്(റ)വിന്റെ ശിഷ്യനായ ഇമാം സഹ്നൂന്‍ തനൂഖി(റ) (160-245) ആണ് മുദവ്വനയുടെ കര്‍ത്താവ്. ഹിജ്റ 179ല്‍ മാലിക്(റ) നിര്യാതനായി. 12 കോടിയോളം മുസ്ലിംകള്‍ മാലികീ മദ്ഹബ് പിന്തുടരുന്നവരാണ്. മൊറോക്കോ, അള്‍ജീരിയ, ടൂണിസ്, സുഡാന്‍, കുവൈത്, ബഹ്റൈന്‍ എന്നീ രാജ്യങ്ങളാണ് മാലിക്കികള്‍ അധികമുള്ള പ്രദേശങ്ങള്‍.
_*3. ശാഫിഈ മദ്ഹബ്*_
അബൂഅബ്ദില്ലാ മുഹമ്മദ്ബ്നു ഇദ്രീസിശ്ശാഫിഈ(റ)വാണ് ശാഫിഈ മദ്ഹബിന്റെ ഉപജ്ഞാതാവ്. ഹിജ്റ 150ല്‍ ഫലസ്തീനിലെ ഗസ്സ എന്ന സ്ഥലത്താണ് ഇമാം ശാഫി ഈ(റ) ഭൂജാതനായത്. ശാഫിഈ(റ)വിന്റെ പിതാവ് ഇദ്രീസ്(റ), ഖുറൈശീ വംശജനാണ്. കുടുംബ സമേതം ഗസ്സ:യില്‍ പോയി താമസമാക്കിയ ഇദ്രീസ് അവിടെ വെച്ചു മരിച്ചു. അന്ന് ശാഇഫിഈ(റ) മുലകുടിക്കുന്ന കുട്ടിയായിരുന്നു. രണ്ടു കൊല്ലത്തിന് ശേഷം തന്നെയും കൊണ്ട് തന്റെ മാതാവ് മക്കയില്‍ വന്ന് താമസമാക്കി. ശാഫിഈ(റ) തന്റെ ഏഴാമത്തെ വയസ്സില്‍ ഖുര്‍ആന്‍ മന:പാഠമാക്കി. പന്ത്രണ്ടാമത്തെ വയസ്സില്‍ അദ്ദേഹം ഹദീസില്‍ അവഗാഹം നേടി. പതിനഞ്ചാമത്തെ വയസ്സില്‍ മതവിധികള്‍ പുറപ്പെടുവിക്കാനുള്ള അധികാരം നേടി. മുസ്ലിമുബ്നുഖാലിദ്(റ)വും ഇമാം മാലിക്(റ)വും അദ്ദേഹത്തിന്റെ ഗുരുനാഥന്മാരായിരുന്നു. ഇമാം അഹ്മദുബ്നുഹമ്പല്‍(റ) അദ്ദേഹത്തിന്റ പ്രമുഖ ശിഷ്യനായിരുന്നു. ഇമാം അബൂഹനീഫ(റ)വിന്റെ പ്രമുഖ ശിഷ്യനായിരു ന്ന ഇമാം മുഹമ്മദ്(റ)വും ശാഫിഈ(റ)വും തമ്മില്‍ ഫിഖ്ഹില്‍ ഒട്ടേറെ ചര്‍ച്ചകള്‍ നടത്തിയിരുന്നു. 195 ലാണ് അദ്ദേഹം ബഗ്ദാദില്‍ എത്തിയത്. പിന്നീട് അദ്ദേഹം മക്കയിലേക്ക് പോയി. ഇതിനിടക്ക് അദ്ദേഹം പേര്‍ഷ്യ മുഴുവനും പര്യടനം നടത്തി. പിന്നീട് വീണ്ടും ബഗ്ദാദിലെത്തി. അ വിടെ നിന്ന് ഈജിപ്തിലേക്ക് തിരിച്ചു.
ഇമാം ശാഫിഈ(റ)വിന്റെ വിഖ്യാതമായ ഗ്രന്ഥമാണ് അല്‍ഉമ്മ്. ലോക മുസ്ലിംകളില്‍ ഹനഫികള്‍ കഴിഞ്ഞാല്‍ ഏറ്റവും അധികം അംഗബലമുള്ളത് ശാഫിഈ മദ്ഹബിന്നാണ്. ഇന്ന് ലോ കത്ത് 35 കോടിയോളം ശാഫിഈകളുണ്ട്. ഫലസ്ത്വീന്‍, ലബനാന്‍, ഈജിപ്ത്, ഇറാഖ്, യമന്‍, ഇന്റോനേഷ്യ, മലേഷ്യ, മാലി, ലക്ഷദ്വീപ്, കേരളം എന്നിവിടങ്ങളില്‍ അധികവും ശാഫിഈകളാണ്. ഹിജ്റ 204 ല്‍ ഈജിപ്തില്‍ വെച്ച് അദ്ദേഹം നിര്യാതനായി.
*_4. ഹമ്പലീ മദ്ഹബ്_*
ഇമാം അഹ്മദുബ്നു ഹമ്പല്‍(റ)വാണ് (164 241) ഹമ്പലീ മദ്ഹബിന്റെ ഉപജ്ഞാതാവ്. ഹിജ്റ 164 ല്‍ അദ്ദേഹം ബഗ്ദാദില്‍ ജനിച്ചു. അദ്ദേഹം ഒരു വിഖ്യാത മുഹദ്ദിസ് കൂടിയായിരുന്നു. മുസ് നദ് അഹ്മദ് പ്രസിദ്ധമായ ഒരു ഹദീസ് ശേഖരമാണ്. ഇമാം ശാഫിഈ(റ)വിന്റെ പ്രമുഖ ശിഷ്യരില്‍ ഒരാളാണ് അദ്ദേഹം. ഇന്ന് ഹമ്പലീ മദ്ഹബിന്റെ പ്രധാന അവലംബങ്ങളിലൊന്ന് പന്ത്രണ്ട് വാള്യങ്ങളിലായി ഇബ്നുഖുദാമ(റ) (ക്രിസ്താബ്ദം 11461223) രചിച്ച അല്‍മുഗ്നി എന്ന ഗ്രന്ഥമാണ്. ഖുര്‍ആന്‍ സൃഷ്ടിയാണെന്ന വാദത്തെ ഫലപ്രദമായ രീതിയില്‍ ഖണ്ഡിച്ചത് ഹമ്പലീ ഇമാം(റ)വായിരുന്നു. ഹിജ്റ 241ല്‍ അദ്ദേഹം നിര്യാതനായി. ലോക മുസ്ലിംകളില്‍ ഹമ്പലികള്‍ കുറവാണ്. സഊദി അറേബ്യ, ലബനാണ്‍, സിറിയ, ഖത്വര്‍ എന്നിവടങ്ങളിലായി ഒന്നരക്കോടിയില്‍ താഴെ മാത്രമെ ഹമ്പലികളുള്ളൂ.
അംഗീകൃതങ്ങളായ ഈ നാലു മദ്ഹബുകള്‍ക്ക് പുറമെ ആദ്യകാലത്ത് അംഗീകാരമുണ്ടായിരുന്ന വേറെയും മദ്ഹബുകളുണ്ടായിരുന്നുവെന്ന് പറഞ്ഞുവല്ലോ. അവയില്‍ ചിലതിനെക്കുറിച്ച് ഒരു ചെറിയ വിവരണം ചുവടെ കൊടുക്കുന്നു.
*1. ഔസാഈ മദ്ഹബ്*
ഇമാം അബൂഅംറ് അബ്ദുറഹ്മാനുബ്നു മുഹമ്മദുല്‍ ഔസാഇ(റ)വാണ് ഈ മദ്ഹബിന്റെ ഉപജ്ഞാതാവ്. അദ്ദേഹം ഹിജ്റ 88ല്‍ ഡമസ്കസില്‍ ജനിച്ചു. ശാമുകാരുടെ ഇമാമായിരുന്നു അദ്ദേഹം. ഭരണാധികാരികളുടെ മര്‍ദ്ദനങ്ങളില്‍ നിന്ന് രക്ഷപ്പെടാന്‍ അദ്ദേഹം താമസം ബൈറുത്തിലേക്ക് മാറ്റി. ഹിജ്റ 157 ല്‍ ബൈറൂത്തില്‍ നിര്യാതനായി.
*2. സൌരീ മദ്ഹബ്*
ഇമാം സുഫ്യാനുസ്സൌരി(റ)വാണ് ഈ മദ്ഹബ് സ്ഥാപിച്ചത്. അദ്ദേഹം കൂഫയിലാണ് ജനിച്ചത്. വിവിധ ഫിഖ്ഹ് ഗ്രന്ഥങ്ങളില്‍ സുഫ്യാനുസ്സൌരി(റ)വിന്റെ അഭിപ്രായങ്ങള്‍ രേഖപ്പെടുത്തിയത് കാണാം. ഹിജ്റ 161 ല്‍ അദ്ദേഹം ബസ്വറയില്‍ നിര്യാതനായി.
*3. ലൈസീ മദ്ഹബ്*
*ഇമാം
ലൈസുബ്നുസഅ്ദ്(റ) ആണ് ഈ മദ്ഹബിന്റെ സ്ഥാപകന്‍. അദ്ദേഹം ഈജിപ്തിലാണ് ജനിച്ചത്. ഇമാം മാലിക്(റ)വും ഇദ്ദേഹവും തമ്മില്‍ വിവിധ വിഷയങ്ങളില്‍ ചര്‍ച്ചകള്‍ നടത്തിയിരുന്നു. ഈജിപ്തില്‍ ശാഫിഈ മദ്ഹബ് പ്രചരിച്ചതോടെ അദ്ദേഹത്തിന്റെ മദ്ഹബ് നാമാവശേഷമായി. ഹിജ്റ 175 ലാണ് ഇമാം മരിച്ചത്.
*4. ള്വാഹിരീ മദ്ഹബ്*
ഈ മദ്ഹബിന്റെ സ്ഥാപകനായ ഇമാം ദാവൂദുള്ള്വാഹിരി(റ) പേര്‍ഷ്യയിലെ ഇസ്ഫഹാനില്‍ ഹിജ്റ 202 ല്‍ ജനിച്ചു. ഖുര്‍ആന്റെ ബാഹ്യാര്‍ഥപ്രകാരമാണ് ശരീഅത്ത് നിയമങ്ങള്‍ ആവിഷ്കരിക്കേണ്ടത് എന്നായിരുന്നു, ഇമാമിന്റെ നിലപാട്. ഹിജ്റ 5ാം നൂറ്റാണ്ടില്‍ ജീവിച്ചിരുന്ന ഇബ്നുഹസം(റ)(ഹിജ്റ 384456) ള്വാഹിരീ മദ്ഹബിന്റെ പ്രധാന പ്രചാരകനായിരുന്നു. ഇമാം ദാവൂദ് (റ) ആദ്യത്തില്‍ ശാഫിഈ മദ്ഹബ് അണ് അനുഗമിച്ചിരുന്നത്. ഹിജ്റ 270 ല്‍ അദ്ദേഹം മരിച്ചു. ഹിജ്റ 5ാം നൂറ്റാണ്ടോടെ അദ്ദേഹത്തിന്റെ മദ്ഹബിന്റെ പ്രചാരവും നിലച്ചു. ഇപ്പോള്‍ മറ്റു മദ്ഹബുകളിലെ വിവിധ ആശയങ്ങള്‍ ചര്‍ച്ച ചെയ്യപ്പെടുമ്പോള്‍ അദ്ദേഹത്തിന്റെ ആശയങ്ങളും ചര്‍ച്ചചെയ്യപ്പെടുന്നുവെന്ന് മാത്രം.
ആദ്യ കാലങ്ങളില്‍ ഉദയം ചെയ്ത ഈ മദ്ഹബുകളെല്ലാം അസ്തമിച്ചതോടെ ഇസ്ലാമിക ലോ കത്ത് വിശ്വാസ രംഗത്ത് അശ്അരി, മാതുരീദി മദ്ഹബുകളും കര്‍മ്മരംഗത്ത് ഹനഫീ, മാലികീ, ശാഫിഈ, ഹമ്പലീ മദ്ഹബുകളും അവശേഷിച്ചു. ഇവയില്‍ ഏതെങ്കിലും ഒരു മദ്ഹബ് പിന്തുടരുന്നവരാണ് സുന്നികള്‍. ഇവയ്ക്ക് പുറത്തുള്ള മുസ്ലിംകളെല്ലാം അഹ്ലുസ്സുന്നത്തി വല്‍ ജമാഅത്തിന് പുറത്തുള്ളവരും നൂതനവാദികളുമാണ്. അവരെ മുബ്തദിഉകള്‍ അഥവാ വ്യതിയാന ചിന്താഗതിക്കാര്‍, മത നവീകരണ വാദികള്‍ എന്നൊക്കെ വിളിച്ചുവരുന്നു.
🌹🌹🌹🌹

No comments:
Post a Comment