Sunday, February 25, 2018

ഖബ്ർ ചുംബിക്കൽ

ഖബ്ർ ചുംബിക്കൽ


ഇസ്ലാമിക ആദര്‍ശ പഠനത്തിന് ഇസ്ലാമിക് ഗ്ലോബല്‍ വോയ്സ് ബ്ലോഗ് ഉപയോഗപ്പെടുത്തുക*
https://islamicglobalvoice.blogspot.in/?m=0
ഖബർ ചുമ്പിക്കൽ പാടില്ല എന്ന ചില കിതാബുകളിൽ കാണുന്നു. അതിന്റെ ഉദ്ധേഷ്യം എന്താണ്?

ഉത്തരം
   ഖബറ് ബഹുമാനിച്ച് കൊണ്ട്  ചുമ്പനം പാടില്ല എന്നും ബറകത്ത് എടുക്കാൻ വേണ്ടി പറ്റുമെന്നാണ് നിയമം

ജീവിതകാലത്ത് മഹാന്മാരെ സന്ദർശിക്കുമ്പോൾ സ്വീകരിക്കേണ്ട മര്യാദ മരണ ശേഷം അവരെ സന്ദർശിക്കുമ്പോഴും സ്വീകരിക്കണം. ജീവിതകാലത്ത് അവരെ സന്ദർശിക്കുമ്പോൾ അവരുടെ എത്ര സമീപമാണ് പോയി നിന്നിരുന്നത് അതേ ദൂര പരിധിയിൽ തന്നെയാണ് മരണശേഷം അവരെ സന്ദർശിക്കുമ്പോഴും നിൽക്കേണ്ടത്. അപ്പോൾ ഖബ്റുമായി ചേർന്ന് നിൽക്കുന്നതും ഖബ്റിന്റെ മുകളിൽ സ്ഥാപിച്ച പെട്ടിയോ മറ്റോ തൊടുന്നതും അവ ചുംബിക്കുന്നതും കറാഹത്താണ്. ഇബ്നു ഹജറുൽ ഹയ്തമി(റ) എഴുതുന്നു:

"ويقرب" ندبا "زائره" من قبره "كقربه منه" إذا زاره "حيا" احتراما له والتزام القبر أو ما عليه من نحو تابوت ولو قبره صلى الله عليه وسلم بنحو يده وتقبيله بدعة مكروهة قبيحة(تحفة: ١٧٥/٣)



മയ്യിത്തിനെ ആദരിക്കുന്നതിന്റെ ഭാഗമായി ജീവിതകാലത്ത് അവനെ സന്ദർശിക്കുമ്പോൾ അവന്റെ എത്ര സമീപത്താണോ പോയി നിന്നിരുന്നത് അതേ ദൂരപരിധി കണക്കിലെടുത്ത് സന്ദർശകൻ പോയി നില്ക്കുന്നതാണ് സുന്നത്ത്. ഖബ്റിനെയൊ അതിന്റെ മുഖളിൽവെച്ച പെട്ടി പോലെയുള്ളതിനെയോ കൈകൊണ്ടു തൊടുന്നതും അതിനെ ചുംബിക്കുന്നതും കറാഹത്തായ ആചാരമാണ്. നബി(സ) യുടെ ഖബ്റാണെങ്കിൽ പോലും നിയമം മറ്റൊന്നല്ല. (തുഹ്ഫത്തുൽ മുഹ്താജ്: 3/175)

മേൽ പറഞ്ഞത് ഖബർ ബഹുമാനിച്ചു കൊണ്ട് ചുമ്പിക്കലാണ്:

   മരണ ശേഷം മഹാന്മാരെ ആദരിച്ചും ബറകത്തിനു വേണ്ടിയും ചുംബിക്കുന്നത സുന്നത്താണല്ലോ. മഹാനായ സിദ്ദീഖ്(റ) വഫത്തായ നബി(സ)യുടെ മുഖത്ത് നിന്ന് വസ്ത്രം നീക്കി ചുംബിച്ച സംഭവം ഇമാം ബുഖാരി(റ) സ്വഹീഹിൽ (1241) രേഖപ്പെടുത്തിയിട്ടുണ്ട്. 


حدثنا بشر بن محمد أخبرنا عبد الله قال أخبرني معمرويونس عن الزهري قال أخبرني أبو سلمة أن عائشة رضي الله عنها زوج النبي صلى الله عليه وسلم أخبرته قالت أقبلأبو بكر رضي الله عنه على فرسه من مسكنه بالسنح حتى نزل فدخل المسجد [ ص: 419 ] فلم يكلم الناس حتى دخل على عائشة رضي الله عنها فتيمم النبي صلى الله عليه وسلم وهو مسجى ببرد حبرة فكشف عن وجهه ثم أكب عليه فقبله ثم بكى فقال بأبي أنت يا نبي الله لا يجمع الله عليك موتتين أما الموتة التي كتبت عليك فقد متها(صحيح البخاري : ١١٦٥)



ആഇഷാ(റ) വില നിന്ന് നിവേദനം: 'സുൻഹ്'  എന്ന സ്ഥലത്തുള്ള വീട്ടിൽ നിന്ന്  അബൂബക്കർ (റ) കുതിരപ്പുറത്ത് കയറി പളളിയിൽ വന്നു. ജനങ്ങളോട് യാതൊന്നും സംസാരിക്കാതെ ആഇഷാ(റ) യുടെ വീട്ടിൽ വന്ന അദ്ദേഹം വസ്ത്രം കൊണ്ട് മൂടപ്പെട്ട നബി(സ) യെ സമീപിച്ചു.നബി(സ) യുടെ മുഖത്ത്നിന്ന് വസ്ത്രം നീക്കി നബി(സ) യെ ചുംബിച്ചു. കരഞ്ഞുകൊണ്ടദ്ദേഹം നബി(സ) യെ വിളിച്ചു പറഞ്ഞു."അല്ലാഹുവിന്റെ  പ്രവാചകരെ! അങ്ങയിക്ക് വേണ്ടി എന്റെ പിതാവിനെ സമർപ്പിക്കാൻ ഞാനൊരുക്കമാണ്.അങ്ങയിക്ക് രണ്ട് മരണത്തെ അള്ളാഹു സംഘടിപ്പിക്കുകയില്ല. അങ്ങയിക്ക് അള്ളാഹു നിർബന്ദമാക്കിയ മരണം അങ്ങയിക്ക് സംഭവിച്ചിരിക്കുന്നു".(ബുകാരി :1165)

ഈ ഹദീസ് വിശദീകരണത്തിൽ ഇബ്നു ഹജറുൽ അസ്ഖലാനി(റ) എഴുതുന്നു:

وفى هذه الأحاديث جواز تقبيل الميت تعظيما وتبركا


ആദരിച്ചും ബറകത്തിനു വേണ്ടിയും മയ്യിത്തിനെ ചുംബിക്കൽ അനുവദനീയമാണെന്നതിനു ഈ ഹദീസുകൾ രേഖയാണ്. (ഫത്ഹുൽബാരി)

അതേപോലെ ബറകത്തുദ്ദെഷിച്ച് ഖബ്റും ഉമ്മറപ്പടിയും ചുംബിക്കലും തൊട്ടു മുത്തലും സുന്നത്താണെന്ന് ചില പണ്ഡിതന്മാർ അഭിപ്രായപ്പെടുന്നുണ്ട്. ഇബ്നു ഹജറുൽ അസ്ഖലാനി(ര്0 എഴുതുന്നു:


إستنبط بعضهم من مشروعية تقبيل الأركان جواز تقبيل كل من يستحق التعظيم من آدمي وغيره فأما تقبيل يد الآدمي فيأتي في كتاب الأدب ، وأما غيره فنقل عن الإمام أحمد أنه سئل ، عن تقبيل منبر النبي (ص) وتقبيل قبره فلم ير به بأساً ، وإستبعد بعض أتباعه صحة ذلك ونقل ، عن بن أبي الصيف اليماني أحد علماء مكة من الشافعية جواز تقبيل المصحف وأجزاء الحديث وقبور الصالحين. إبن حجر - فتح الباري -الجزء : ( 3 ) - رقم الصفحة : (375 )


മനുഷ്യരിൽ നിന്നും അല്ലാത്തവയിൽ നിന്നും ആദരവർഹിക്കുന്ന ഏതിനെയും ചുംബിക്കൽ സുന്നത്താണെന്ന് കഅബയുടെ മൂലകൾ ചുംബിക്കൽ സുന്നത്താണെന്നതിൽ നിന്ന് ചില പണ്ഡിതന്മാർ കണ്ടെത്തിയിരിക്കുന്നു. മനുഷ്യന്റെ കൈചുംബിക്കുന്നകാര്യം അദബിന്റെ അധ്യായത്തിൽ വരുന്നുണ്ട്. അല്ലാത്തതിനെ കുറിച്ച്  ഇവിടെ പരമാര്ശിക്കാം. (നബി(സ)യുടെ മിമ്പറും കബ്റും ചുംബിക്കുന്നതിനു യാതൊരു വിരോധവുമില്ലെന്ന് ഇമാം അഹ്മദ്(റ) വിനെ തൊട്ട് ഉദ്ദരിക്കപ്പെടുന്നുണ്ട്. മുസ്വഹഫ്, ഹദീസ് ഗ്രന്ഥങ്ങൾ, സ്വാലിഹീങ്ങളുടെ ഖബ്റുകൾ എന്നിവ ചുംബിക്കൽ അനുവദനീയമാണെന്ന് മക്കയിലെ പ്രമുഖ ശാഫിഈ പണ്ഡിതരിലൊരാളായ ഇബ്നുസ്സ്വയ്ഫിൽയമാനി(റ) പ്രസ്താവിച്ചതായി റിപ്പോർട്ട്‌ ചെയ്യപ്പെട്ടിരിക്കുന്നു. (ഫത്ഹുൽ ബാരി: 3/475)


ശാഫിഈ മദ്ഹബിലെ പ്രമുഖ പണ്ഡിതൻ ഇമാം റംലി(റ) യുടെ പരിഗണനക്കു വന്ന ഒരു ചോദ്യവും മറുവടിയും ചുവടെ കുറിക്കുന്നു: 


ചോദ്യം.


(وسئل) عن تقبيل أضرحة الصالحين هل يكره أو لا ؟


http://sunnisonkal.blogspot.com/

മഹാന്മാരുടെ ഖബ്റുകൾ ച്ചുംബിക്കൾ കറാഹത്താണോ അല്ലേ?


മറുവടി.


 بأن فعل ذلك للتبرك لا يكره فقط صرحوا بأنه إذا عجز عن استلام الحجر الأسود يسن له أن يشير بعصا ، وأن يقبلها ، وقالوا أي أجزاء البيت قبل فحسن . (فتاوي الرملي: ١٠٦/٤)



ബറകത്തിനുവേണ്ടി മഹാന്മാരുടെ ഖബ്റുകൾ ചുംബിക്കുന്നത് കറാഹത്തല്ല. ഹജറുൽ അസ് വദ് തൊട്ടു മുത്താൻ സാധിക്കാത്തവർ ഒരു വടികൊണ്ട് അതിലേക്കു ചൂണ്ടി അത് ചുംബിക്കൽ സുന്നത്താണെന്ന് കര്മ്മ ശാസ്ത്ര പണ്ഡിതന്മാർ വ്യക്തമാക്കിയിട്ടുണ്ട്. കഅബയുടെ ഏത് ഭാഗം ചുംബിക്കുന്നതും നല്ലതാണെന്നും അവർ പ്രസ്ഥാപിച്ചിട്ടുണ്ട്. (ഫതാവാറംലി: 4/106)

ഇമാം റംലി(റ) എഴുതുന്നു:

نعم إن قصد بتقبيل أضرحتهم التبرك لم يكره كما أفتى به الوالد رحمه الله، فقد صرَّحوا بأنه إذا عجز عن استلام الحجر يسن أن يشير بعصا وأن يقبِّلها، وقالوا: أي أجزاء البيت قبَّل فحسن. (نهاية المحتاج: ٣/٣٤)



പിതാവ് ഫത് വ കൊടുത്തത് പോലെ ബറക്കത്തുദ്ദേശിച്ച് മഹാന്മാരുടെ ഖബ്റുകൾ ചുംബിക്കുന്നത് കറാഹത്തല്ല. ഹജറുൽ അസ് വദ് തൊട്ടുമുത്താൻ സാധിക്കാത്തവർക്ക്   ഒരു വടി കൊണ്ട് അതിലേക്കു ചൂണ്ടി ആ വടി ചുംബിക്കൽ സുന്നത്താണെന്ന് കര്മ്മശാസ്ത്ര പണ്ഡിതന്മാർ വ്യക്തമാക്കിയിട്ടുണ്ട്. കഅബത്തിന്റെ ഏതു ഭാഗം ചുംബിക്കുന്നതും   നല്ലതാണെന്നും അവർ പ്രസ്ഥാപിച്ചിട്ടുണ്ട്. (നിഹായ: 3/34)


ഇമാം റംലി(റ) യുടെ പ്രസ്തുത പരാമാർശത്തെ അധികരിച്ച് അലിയ്യു ശബ്റാമുല്ലസി(റ) എഴുതുന്നു:


قال ع ش قوله م ر بتقبيل أضرحتهم ومثلها غيرها كالأعتاب وقوله فقد صرحوا الخ أي فيقاس عليه ما ذكر وقوله بأنه إذا عجز الخ يؤخذ من هذا أن محلات الأولياء ونحوها التي تقصد زيارتها كسيدي أحمد البدوي إذا حصل فيها زحام يمنع من الوصول إلى القبر أو يؤدي إلى اختلاط النساء بالرجال لا يقرب من القبر بل يقف في محل يتمكن من الوقوف فيه بلا مشقة ويقرأ ما تيسر ويشير بيده أو نحوها إلى الولي الذي قصد زيارته أي ثم قبّل ذلك اه‍ ع ش (٣/٣٤)



മഹാന്മാരുടെ ഖബ്റുകൾ ചുംബിക്കുന്നതിന്റെ വിധിതന്നെയാണ് അവയുടെ ഉമ്മറപ്പടി ചുംബിക്കുന്നതിനുമുള്ളത്.ഹജറുൽ അസ് വദ് ചുംബിക്കുന്നതിനോട് മഹാന്മാരുടെ ഖബ്റുകൾ ചുംബിക്കുന്നതിനെയും താരതമ്യം ചെയ്യണമെന്നാണ് ഇമാം റംലി(റ) യുടെ പരമാർശത്തിന്റെ താല്പര്യം. അതനുസരിച്ച് സയ്യിദ് അഹ്മദുൽബദവി(റ) നെ പോലെയുള്ള സിയാറത്ത് ലക്ഷ്യമാക്കുന്ന മഹാന്മാരുടെ ഖബ്റുകളിൽ തിരക്കോ സ്ത്രീപുരുഷ സങ്കലനമോ ഉണ്ടെങ്കിൽ ഖബ്റിന്റെ സമീപത്തേക്ക് സന്ദർശകൻ പോകരുത്. പ്രുത്യുത ബുദ്ദിമുട്ട് കൂടാതെ നില്ക്കാൻ പറ്റിയ ഒരു സ്ഥലത്ത് നിന്ന് സാധിക്കുന്നത്ര ഖുർആൻ പാരായണം ചെയ്ത് കൈകൊണ്ടോ മറ്റോ സിയാറത്ത് ചെയ്യാനുദ്ദേശിച്ച വലിയ്യിലേക്ക് ചൂണ്ടി അവർ ചുംബിക്കണം. (ഹാശിയത്തുന്നിഹായ: 3/34)     


അലിയ്യു ശബ്റാമുല്ലസി(റ) യുടെ മേൽ വാചകം എടുത്ത് വെച്ച് അല്ലാമ ശർവാനി(റ) പറയുന്നു: 


واعتمد شيخنا ذلك أي ما تقدم عن النهاية وع ش،


മുമ്പ് പറഞ്ഞത് പ്രബലമാണെന്ന് ശൈഖുനാ പ്രസ്ഥാപിച്ചിരിക്കുന്നു. (ഹാഷിയാത്തു ശർവാനി : 3/176)


ഇബ്നു ഹജർ(റ) എഴുതുന്നു:


وعلم مما تقرر كراهة مس مشاهد الأولياء وتقبيلها، نعم إن غلبه أدب أو حال فلا كراهة(حاشية الإيضاح: ٤٩٢)



http://sunnisonkal.blogspot.com/

ഔലിയാക്കളുടെ മക്ബറകൾ സ്പർശിക്കുന്നതും ചുംബിക്കുന്നതും കറാഹത്താണെന്ന് ഇതുവരെയുള്ള വിവരണത്തിൽ നിന്ന് വ്യക്തമാണ്. എന്നാൽ ഒരാൾക്ക്‌ അനിയന്ത്രിതമായ അദബോ ഹാലോ വന്നാൽ കറാഹത്തില്ല. (ഹാഷിയാത്തുൽ ഈളാഹ്: 492)


ഇബ്നു ഹജർ(റ) എഴുതുന്നു:

إلا إن غلبه أدب أو حال، وروي بلالاً رضي الله عنه لما زار المصطفى -صلى الله عليه وسلم - جعل يبكي ويمرغ خديه على القبر الشريف.



ഒരാൾക്ക്‌ നിയന്ത്രിക്കാൻ സാധിക്കാത്ത വിധം അദബോ ഹാലോ ഉണ്ടായാൽ കറാഹത്തില്ല. മഹാനായ ബിലാൽ(റ) നബി(സ) യെ സന്ദർശിച്ചപ്പോൾ കരഞ്ഞ് മുഖം നബി(സ) യുടെ ഖബ്റിൻ മേൽ വെച്ച് ഉരുട്ടിയിരുന്നതായി റിപ്പോർട്ട്‌ വന്നിട്ടുണ്ട്.


അല്ലാമ ബാഇശ്നി(റ) എഴുതുന്നു:


التمسح بالقبور قال الإمم أحمد لا بأس به، وقال الطبري: يجوز، وعليه عمل العلماء والصالحين، وقال النووي: يكره إلصاق الظهر والبطن بجدار القبر، ومسحه باليد وتقبيله(بغية المستر شدين: ص:١٨)



ഖബ്റുകൾ തടവുന്നതിനു വിരോധമില്ലെന്ന് ഇമാം അഹ്മദ്(റ) പ്രസ്ഥാപിച്ചിരിക്കുന്നു. അത് അനുവദനീയമാണെന്നും പണ്ഡിതന്മാരും സ്വാലിഹീങ്ങളും അതനുസരിച്ചാണ് പ്രവർത്തിച്ച് വരുന്നതെന്നും ഇമാം ത്വബ് രി(റ) പ്രസ്താവിച്ചിരിക്കുന്നു. എന്നാൽ മുതുകും വയറും ഖബ്റിനോട് ചേർക്കുന്നതും കൈകൊണ്ടു ഖബ്റ് തടവുന്നതും ഖബ്ർ ചുംബിക്കുന്നതും കറാഹത്താണെന്ന് ഇമാം നവവി(റ) പറയുന്നു: (ബിഗ്‌ യ :18)

http://sunnisonkal.blogspot.com/

അല്ലാമ ഐനി(റ) പറയുന്നു:



ബറകത്തുദ്ദേശിച്ച് ശ്രേഷ്ടമായ സ്ഥലങ്ങൾ ചുംബിക്കുന്നതും സ്വാലിഹീങ്ങളുടെ കൈകാലുകൾ ചുംബിക്കുന്നതും ഉദ്ദേശ്യത്തിന്റെ തോതനുസരിച്ച് നല്ല കാര്യമാണ്. നബി(സ) ചുംബിച്ചിരുന്ന ഹസൻ(റ) വിന്റെ പൊക്കിൾ വെളിവാക്കിക്കൊടുക്കുവാൻ മഹാനായ അബൂഹുറൈറ(റ) ഹസൻ(റ) വിനോട് ആവശ്യപ്പെടുകയും ആ സ്ഥലം അബൂഹുറൈറ(റ) ചുംബിക്കുകയും ചെയ്തു. നബി(സ)യുടെയും അവിടുത്തെ സന്താനങ്ങളുടെയും ആസാറു കൊണ്ട് ബറകത്തെടുക്കുക എന്ന ലക്ഷ്യത്തോടെയാണ് അബൂഹുറൈറ(റ) അത് ചുംബിച്ചത്. മഹാനായ സാബിതുൽബുനാനി(റ) അനസ്(റ) ന്റെ കൈ ചുംബിക്കാതെ വിടാറില്ല. നബി(സ)യുടെ കൈ സ്പർശിച്ച കൈയാണ് അതെന്ന് അവർ പറയുകയും ചെയ്യുമായിരുന്നു. (ഉംദത്തുൽഖാരി: 9/714) 


ബർമാവി(റ) യെ ഉദ്ദരിച്ച് ബുജയ് രിമി(റ) എഴുതുന്നു:


وفى البجيرمي عن البرماوي ما نصه: (٤٩٦/١) نعم إن قصد بتقبيل أضر حتهم أي وأعتابهم التبرك لم يكره، وهذا هو المعتمد 


ബറക്കത്തുദ്ദെഷിച്ച് മഹാന്മാരുടെ ഖബ്റുകളോ ഉമ്മറപ്പടികളോ ചുംബിക്കുന്നത് കറാഹത്തില്ല. ഇതാണ് പ്രബല വീക്ഷണം. (ബുജയ് രിമി : 1/.496)


ഇബ്നു ഹജർ(റ) എഴുതുന്നു:


وقد تغلب المحبة والشوق على بعض الناس فترفع الحجب عن نظره ويصير كالمشاهد لوجهه المكرم صلى الله عليه وسلم المماس لحبيبه حتى يخرجه ذلك عن قياس العادات الى حقائق المنازلات(الجوهر المنظم: ١٨٣)



ചിലപ്പോൾ മഹബ്ബത്തും അനുരാഗവും ചിലര്ക്ക് നിയന്ത്രിക്കാൻ സാധിക്കാതെ വന്നേക്കാം. അപ്പോൾ എല്ലാ മറകളും നീക്കപ്പെടുന്നതും നബി(സ)യുടെ തിരുമുഖം നേരിൽ നോക്കിക്കാണുന്ന പ്രതീതി അനുഭവപ്പെടുന്നതും അതോടെ പതിവിന്റെ അതിർവരമ്പുകൾ ഭേദിച്ച് യാതാർത്ഥ്യത്തിന്റെ ലോകത്തേക്ക് അവൻ ഉയരുന്നതുമാണ്. (അൽജൗഹറുൽ മുനള്വം: 183)


ثم رأيت الخطيب ابن جملة ذكر ما قلته، فإنه لما ذكر عن ابن عمر وبلال رضي الله عنهم ما قلته مما مر قال: لا أشك أن الإستغراق فى المحبة يحمل على الإذن فى ذلك، والمقصود من ذلك كله الإحترام والتعظيم، والناس تختلف مراتبهم فى ذلك، كما كانت تختلف فى حيوته صلى الله عليه وسلم فالناس حين يرونه، لا يملكون أنفسهم، بل يبادرون إليه، وأناس فيهم أناة يتأخرون، والكل على خير اه(الجوهر المنظم: ١٨٤)


നാം പറഞ്ഞതെല്ലാം ഖത്വീബ് ഇബ്നു ജുംല(റ) പറഞ്ഞതായും എനിക്ക് കാണാൻ സാധിച്ചു. ബിലാൽ(റ) ന്റെയും ഇബ്നു ഉമർ(റ) യുടെയും സംഭവം വിവരിച്ച് അദ്ദേഹം പറയുന്നു. മനസ്സിൽ നിറഞ്ഞു നിൽക്കുന്ന സ്നേഹം അതെല്ലാം അനുവദിക്കുമെന്നതിൽ എനിക്ക് സന്ദേഹമില്ല. അതുകൊണ്ടെല്ലാം ലക്ഷ്യമാക്കുന്നത് ബഹുമാനവും ആദരവും മാത്രമാണ്. നബി(സ) യുടെ ജീവിത കാലത്തെന്ന പോലെ ഈ വിഷയത്തിൽ ജനങ്ങൾ പല തരക്കാരാണ്. നബി(സ) യെ കാണുമ്പോൾ പിടിച്ചു നിൽക്കാനാവാതെ ചിലർ നബി(സ) യിലേക്ക് അതി വേഗത്തിൽ ചെന്നണയുന്നു. ചിലർ പിന്തി നിൽക്കുകയും ചെയ്യുന്നു. എല്ലാവരും ഖൈറിൽ തന്നെയാണ്. (അൽജൗഹറുൽ മുനള്വം : 184)

http://sunnisonkal.blogspot.com/

മഹാനായ അബൂ അയ്യൂബുൽ അൻസ്വാരി(റ), ബിലാൽ(റ) തുടങ്ങിയവർ നബി(സ)യുടെ ഖബ്റ് ചുംബിച്ചിരുന്നതായും ഇബ്നു ഉമർ (റ) വലതു0കൈ ഖബ്റിൽ വെച്ചിരുന്നതായും ഹദീസുകളിൽ വന്നിട്ടുണ്ട്.

ചുരുക്കത്തിൽ അപമര്യാദ ജനിപ്പിക്കും വിധം മഹാന്മാരുടെ ഖബ്റുകൾ സ്പർശിക്കുന്നതും ചുംബിക്കുന്നതും കറാഹത്താണെന്നതിൽ പക്ഷാന്തരമില്ല. എന്നാൽ ബറകത്തുദ്ദെഷിച്ച് അവ സ്പർശിക്കുന്നതും ചുംബിക്കുന്നതും കറാഹത്താണോ അല്ലേ എന്നതില വീക്ഷണാന്തരമുണ്ട്.  ഒരു വിഭാഗം പണ്ഡിതന്മാർ കറാഹത്താണെന്ന വീക്ഷണത്തെ പ്രബലമായികാണുമ്പോൾ മറുപക്ഷം കറാഹത്തല്ലെന്ന വീക്ഷണത്തെ പ്രബലമായി കാണുന്നു. ഇരു പക്ഷത്തും നമുക്ക് പ്രഗത്ഭരെ കാണാം.   

http://sunnisonkal.blogspot.com

No comments:

Post a Comment

മദ്ഹബിന് വിരുദ്ധമായി ഒരു ഹദീസ് കണ്ടാൽ

  *മദ്ഹബ് സ്വീകരിക്കൽ* -* ഇസ്ലാമിക ആദര്‍ശ പഠനത്തിന് ഇസ്ലാമിക് ഗ്ലോബല്‍ വോയ്സ് ബ്ലോഗ് ഉപയോഗപ്പെടുത്തുക*  https://islamicglobalvoice.blogspot....