Tuesday, February 13, 2018

മയ്യിത്തിനുവേണ്ടിയുള്ള ദുആ-കട്ടിലിൽ വച്ചതിന് ശേഷമുള്ള ദുആ

ഇസ്ലാമിക ആദര്‍ശ പഠനത്തിന് ഇസ്ലാമിക് ഗ്ലോബല്‍ വോയ്സ് ബ്ലോഗ് ഉപയോഗപ്പെടുത്തുക*
https://islamicglobalvoice.blogspot.in/?m=0

മയ്യിത്തിനുവേണ്ടിയുള്ള ദുആ-കട്ടിലിൽ വച്ചതിന് ശേഷമുള്ള ദുആ
മയ്യിത്തിനുവേണ്ടിയുള്ള ദുആ:
ഉമ്മു സലമ(റ)യില് നിന്ന് നിവേദനം ﺣﺪﺛﻨﺎ ﻋﺒﺪ ﺍﻟﻤﻠﻚ ﺑﻦ ﺣﺒﻴﺐ ﺃﺑﻮ ﻣﺮﻭﺍﻥ ﺣﺪﺛﻨﺎ ﺃﺑﻮ ﺇﺳﺤﻖ ﻳﻌﻨﻲ ﺍﻟﻔﺰﺍﺭﻱ ﻋﻦ ﺧﺎﻟﺪ ﺍﻟﺤﺬﺍﺀ ﻋﻦ ﺃﺑﻲ ﻗﻼﺑﺔ ﻋﻦ ﻗﺒﻴﺼﺔ ﺑﻦ ﺫﺅﻳﺐ ﻋﻦ ﺃﻡ ﺳﻠﻤﺔ ﻗﺎﻟﺖ ﺩﺧﻞ ﺭﺳﻮﻝ ﺍﻟﻠﻪ ﺻﻠﻰ ﺍﻟﻠﻪ ﻋﻠﻴﻪ ﻭﺳﻠﻢ ﻋﻠﻰ ﺃﺑﻲ ﺳﻠﻤﺔ ﻭﻗﺪ ﺷﻖ ﺑﺼﺮﻩ ﻓﺄﻏﻤﻀﻪ ﻓﺼﻴﺢ ﻧﺎﺱ ﻣﻦ ﺃﻫﻠﻪ ﻓﻘﺎﻝ ﻻ ﺗﺪﻋﻮﺍ ﻋﻠﻰ ﺃﻧﻔﺴﻜﻢ ﺇﻻ ﺑﺨﻴﺮ ﻓﺈﻥ ﺍﻟﻤﻼﺋﻜﺔ ﻳﺆﻣﻨﻮﻥ ﻋﻠﻰ ﻣﺎ ﺗﻘﻮﻟﻮﻥ ﺛﻢ ﻗﺎﻝ ﺍﻟﻠﻬﻢ ﺍﻏﻔﺮ ﻷﺑﻲ ﺳﻠﻤﺔ ﻭﺍﺭﻓﻊ ﺩﺭﺟﺘﻪ ﻓﻲ ﺍﻟﻤﻬﺪﻳﻴﻦ ﻭﺍﺧﻠﻔﻪ ﻓﻲ ﻋﻘﺒﻪ ﻓﻲ ﺍﻟﻐﺎﺑﺮﻳﻦ ﻭﺍﻏﻔﺮ ﻟﻨﺎ ﻭﻟﻪ ﺭﺏ ﺍﻟﻌﺎﻟﻤﻴﻦ ﺍﻟﻠﻬﻢ ﺍﻓﺴﺢ ﻟﻪ ﻓﻲ ﻗﺒﺮﻩ ﻭﻧﻮﺭ ﻟﻪ ﻓﻴﻪ : ﺻﺤﻴﺢ ﻣﺴﻠﻢ , ﻣﺸﻜﺎﺓ ,141 ﺷﺮﺡ ﺍﻟﻤﻬﺬﺏ 5/126
"മരണവേളയിലുള്ള എന്റെ ഭര്ത്താവായ അബൂസലമ(റ)ന്റെ അരികില് നബി(സ)കടന്നുവന്നു തുറന്നു കിടന്ന കണ്ണ് അടക്കുകയും ശേഷം റൂഹ് പിടിക്കപ്പെട്ടാല് കണ്ണ് അതിനെ പിന്തുടരുമെന്ന് പറയുകയും ചെയ്തു.ചില ബന്ധുക്കള് അസ്വസ്ഥതകാണിക്കാന് തുടങ്ങിയപ്പോള് നബി(സ)പറഞ്ഞു:നിങ്ങളുടെ ശരീരങ്ങള്ക്ക് നിങ്ങള് നല്ലത് മാത്രം പ്രാര്ത്ഥിക്കുക.മലക്കുകള് നിങ്ങള്ക്ക് ആമീന് പറയുന്നുണ്ട്.ശേഷം അവിടെന്ന് പ്രാര്ത്ഥിച്ചു.അല്ലാഹുവേ അബൂസലമക്ക് നീ മ...ാപ്പ് നല്കണേ.സന്മാര്ഗികളിലായി അദ്ദേഹത്തിന്റെ പദവി നീ ഉയര്ത്തുകയും അവര്ക്ക് നല്ലൊരു പ്രതിനിധിയെ നല്കുകയും ചെയ്യണമേ.ഞങ്ങള്ക്കും അവര്ക്കും മാപ്പരുളുകയും അദ്ദേഹത്തിന്റെ ഖബറിടം വിശാലവും പ്രഭാപൂരിതമാക്കുകയും ചെയ്യേണമേ"(മുസ്ലിം,മിശ്കാത്ത്)
കത്തപ്പുര (ഖുര്ആന് പാരായണത്തിന്ന് ഉണ്ടാകുന്ന പുര)
ﻭﻋﻦ ﺍﻟﺒﺨﺎﺭﻱ ﺗﻌﻠﻴﻘﺎ ﻗﺎﻝ ﻟﻤﺎﻣﺎﺕ ﺍﻟﺤﺴﻦ ﺑﻦ ﺍﻟﺤﺴﻦ ﺑﻦ ﻋﻠﻲ ﺭﺿﻲ ﺍﻟﻠﻪ ﻋﻨﻪ ﺿﺮﺑﺖ ﺍﻣﺮﺃﺗﻪ ﻗﺒﺔ - ﺧﻴﻤﺔ - ﻋﻠﻲ ﻗﺒﺮﻩ ﺳﻨﺔ
ഇമാം ബുഖാരി(റ)പറയുന്നു:"അലി(റ)പൌത്രന് ഹസന്(റ)മരിച്ചപ്പോള് അവരുടെ ഭാര്യം അദ്ദേഹത്തിന്റെ ഖബറിടത്തില് ഖുബ്ബ (കത്തപ്പുര)നിര്മിച്ചു"
ഈ ഹദീസ് വിശദീകറിച്ച് കൊണ്ട് ബഹു മുല്ലാ അലിയ്യുല് ഖാരി(റ)പറയുന്നത് കാണാം ﺍﻟﻈﺎﻫﺮ ﺍﻧﻪ ﻻﺟﺘﻤﺎﻉ ﺍﻻﺣﺒﺎﺏ ﻟﻠﺬﻛﺮ ﻭﺍﻟﻘﺮﺍﺋﺔ ﻭﺣﻀﻮﺭ ﺍﻻﺻﺤﺎﺏ ﻟﻠﺪﻋﺎﺀ ﻭﺍﻟﻤﻐﻔﺮﺓ ﻭﺍﻟﺮﺣﻤﺔ : ﻣﺸﻜﺎﺓ 152
"കൂട്ടുകാരും സ്നേഹിതരും വന്ന് മയ്യിത്തിന്ന് ദുആ,ദിക്ര്,ഖുര്ആന്പാരായണം,ചെയ്യാന് വേണ്ടിയായിരുന്നുഈ പുര നിര്മ്മിച്ചത്(മിശ്കാത്ത്)
മയ്യിത്ത് കട്ടിലില് വെച്ച ശേഷം ദുആ:
ഹാഫില് ഇബ്ന് സഅദ്(റ)ഉദധരിക്കുന്നു: ﺍﻟﻠﻬﻢ ﺇﻧﺎ ﻧﺸﻬﺪ ﺃﻥ ﻗﺪ ﺑﻠﻎ ﻣﺎ ﺃﻧﺰﻝ ﻋﻠﻴﻪ، ﻭﻧﺼﺢ ﻷﻣﺘﻪ، ﻭﺟﺎﻫﺪ ﻓﻲ ﺳﺒﻴﻞ ﺍﻟﻠﻪ ﺣﺘﻰ ﺃﻋﺰ ﺍﻟﻠﻪ ﺩﻳﻨﻪ، ﻭﺗﻤﺖ ﻛﻠﻤﺎﺗﻪ، ﻓﺄﻭﻣﻦ ﺑﻪ ﻭﺣﺪﻩ ﻻ ﺷﺮﻳﻚ ﻟﻪ، ﻓﺎﺟﻌﻠﻨﺎ ﻳﺎﺇﻟﻬﻨﺎ ﻣﻤﻦ ﻳﺘﺒﻊ ﺍﻟﻘﻮﻝ ﺍﻟﺬﻱ ﺃﻧﺰﻝ ﻣﻌﻪ، ﻭﺍﺟﻤﻊ ﺑﻴﻨﻨﺎ ﻭﺑﻴﻨﻪ ﺣﺘﻰ ﻳﻌﺮﻓﻨﺎ ﻭﻧﻌﺮﻓﻪ ﺑﻨﺎ ﻓﺈﻥ ﻛﺎﻥ ﺑﺎﻟﻤﺆﻣﻨﻴﻦ ﺭﺅﻭﻓﺎً ﺭﺣﻴﻤﺎً، ﻻ ﻧﺒﻐﻲ ﺑﺎﻹﻳﻤﺎﻥ ﺑﺪﻻً ﻭﻻ ﻧﺸﺘﺮﻱ ﺑﻪ ﺛﻤﻨﺎً ﺃﺑﺪﺍً ﻓﻴﻘﻮﻝ ﺍﻟﻨﺎﺱ ﺁﻣﻴﻦ ﺁﻣﻴﻦ ‏( ﻃﺒﻘﺎﺕ ﺍﻟﻜﺒﺮﻱ 2/291
"വഫാത്തായ നബി(സ)തങ്ങളെ കുളിപ്പിച്ച് കട്ടിലില് വെച്ച ശേഷം അലി(റ)പറഞ്ഞു:നാഥാ..ഞങ്ങള് സാക്ഷ്യം വഹിക്കുന്നു.നബി(സ)അവിടത്തേക്ക്ഇറക്കപ്പെട്ടത് എത്തിക്കുകയും തന്റെ സമുദായത്തിന്ന് സദുപദേശം നല്കുകയും ചെയ്തിരിക്കുന്നു ഇസ്ലാം ശക്തിപ്പെട്ടു.പരിപൂര്ണ്ണമാവുന്നതവരെ അല്ലാഹുവിന്റെ മാര്ഗത്തില് യുദ്ധം ചെയ്യുകയും ചെയ്തിരിക്കുന്നു.ആയതിനാല് അവിടത്തോട് അനുധാവനം ചെയ്യുന്നവരില് ഞങ്ങളെ ഉള്പ്പെടുത്തുകയും അവിടത്തെ ശേഷമുള്ള ഞങ്ങള്ക്ക് ദൈര്യം നല്കുകയും ഞങ്ങളേയും നബി(സ)യെയും സ്വര്ഗത്തില് ഒരുമിച്ചു കൂട്ടുകായും ചെയ്യണമേ...ഇത് പറയുമ്പോള് ജനങ്ങള് മുഴുവനും ആമീന് ആമീന് ആമീന് എന്ന് പറഞ്ഞിരുന്നു"(ത്വബഖാത്തുല് കുബ്റ 2:291)

No comments:

Post a Comment

മുജാഹിദ് പ്രസ്ഥാനം ഒരു സമഗ്ര പഠനം

 https://www.facebook.com/share/17ZWVWZjSu/ 1️⃣5️⃣6️⃣ മുജാഹിദ് പ്രസ്ഥാനം  ഒരു സമഗ്ര പഠനം ✍️aslam saquafi payyoli  ➖➖➖➖➖➖➖➖➖➖➖ ദൈവവിശ്വാസ പരി...