S

രിഫാഈ മാല: ആത്മജ്ഞാനത്തിന്റെ കീര്‍ത്തനഹാരം
● അബ്ദുറഹ്മാന്‍ ദാരിമി സീഫോര്‍ത്ത്
0 COMMENTS
ഇസ്ലാമിക ആദര്‍ശ പഠനത്തിന് ഇസ്ലാമിക് ഗ്ലോബല്‍ വോയ്സ് ബ്ലോഗ് ഉപയോഗപ്പെടുത്തുക*
https://islamicglobalvoice.blogspot.in/?m=0
മഹാനായ ശൈഖുല്‍ ആരിഫീന്‍ രിഫാഈ(റ – 512-578) ന്റെ പേരില്‍ രചിക്കപ്പെട്ട കാവ്യ കീര്‍ത്തനമാണ് രിഫാഈ മാല. ശൈഖവര്‍കളുടെ ജീവചരിത്രം, കറാമത്തുകള്‍, വ്യക്തിപ്രഭാവം, ദര്‍ശന സൗന്ദര്യം, ആത്മീയ ഔന്നിത്യം എല്ലാം അടങ്ങിയ രിഫാഈ മാല കേരളീയ മുസ്‌ലിംകള്‍ക്ക് സുപരിചിതമാണ്. മുഹ്‌യിദ്ദീന്‍ മാലയെ പോലെ ബിദ്അത്തുകാര്‍ ദുര്‍വ്യാഖ്യാനം നടത്തുകയും പല വരികളും മതവിരുദ്ധമാണെന്ന് പ്രചരിപ്പിച്ച് രിഫാഈ മാലയെ പരിഹസിക്കുകയും ചെയ്യുന്നു എന്ന പ്രസിദ്ധിയും രിഫാഈ മാലക്കുണ്ട്. ശൈഖ് രിഫാഇയെ കുറിച്ച് മാലക്ക് പുറമേ മൗലിദും രചിക്കപ്പെട്ടിട്ടുണ്ട്. കേരളീയ പണ്ഡിതരായ മൗലാനാ അണ്ടത്തോട് അമ്മു മുസ്‌ലിയാര്‍(മ: ഹിജ്‌റ 1319), നെടിയിരുപ്പ് മുഹ്‌യിദ്ദീന്‍ മുസ്‌ലിയാര്‍, ചാപ്പനങ്ങാടി ഹസന്‍ മുസ്‌ലിയാര്‍(മ: ഹിജ്‌റ 1339, ചാപ്പനങ്ങാടി ബാപ്പുമുസ്‌ലിയാരുടെ പിതാവ്), മര്‍ഹൂം എം.എ അബ്ദുല്‍ ഖാദിര്‍ മുസ്‌ലിയാര്‍ എന്നിവര്‍ രിഫാഈ രചനകള്‍ നടത്തിയ മലയാളി പ്രമുഖരാണ്.
അറബി മലയാളത്തില്‍ വിരചിതമായ രിഫാഈ മാലക്ക് മുഹ്‌യിദ്ദീന്‍ മാലയുടെ പല വരികളുടെ ആശയങ്ങളോടും സാമ്യമുണ്ട്. ഉദാഹരണം: ‘മേല്‍മയില്‍ തൊഫ്ഫം പറയുന്നു ഞാനിതില്‍ മേല്‍മാ ഫറകിലോ മട്ടില്ല എന്നോവര്‍'(രിഫാഈ മാല), ‘മേല്‍മയില്‍ സ്വല്‍ഫം പറയുന്നു ഞാനിഫ്ഫള്‍ മേല്‍മാ ഫറകിലോ ഫലെ ബണ്ണം ഉള്ളോവര്‍'(മുഹ്‌യിദ്ദീന്‍ മാല), ‘ഇല്ല ഒരുത്തര്‍ക്കും എന്റെ മഖാമിനെ. എത്തിക്കയില്ലാ അതെന്ന് ഫറഞ്ഞോവര്‍'(രിഫാഈ മാല), ‘ആരുണ്ട് അതെന്റെ മഖാമിനെ എത്തീട്ട് ആരാനും ഉണ്ടെങ്കില്‍ ചൊല്ലുവിന്‍ എന്നോവര്‍'(മുഹ്‌യിദ്ദീന്‍ മാല). ‘മുന്നം ഒരേകലാല്‍ നാല്‍ഫത് നാളിലും മുല കുടിക്കും കാലം മുലനെ തൊടാത്തോവര്‍'(രിഫാഈ മാല), ‘മുതലായ റമളാനില്‍ മുപ്പത് നാളിലും മുല കുടിക്കും കാലം മുലനെ തൊടാത്തോവര്‍'(മുഹ്‌യിദ്ദീന്‍ മാല). ഇത്തരം സാമ്യത പല വരികളിലുണ്ട്. ശൈഖ് രിഫാഈയുടെ വ്യക്തിപ്രഭാവവും കറാമത്തുകളും പ്രകാശിപ്പിക്കുന്ന വരികളിലാണ് ഈ സാമ്യത കൂടുതല്‍ കാണാനാവുക. ഈണത്തിലുമുണ്ട് ഈ സാമ്യത. കൂടാതെ രചനയിലും ഇത് കാണാനാവും. ഖാളി മുഹമ്മദ് മുഹ്‌യിദ്ദീന്‍ മാല രചിക്കുന്നത് ശൈഖ് ജീലാനിയുടെ ബഹ്ജയും തക്മിലയും കവിതകളും അവലംബിച്ചാണെന്ന് മുഹ്‌യിദ്ദീന്‍ മാലയില്‍ പരാമര്‍ശിക്കുന്നുണ്ട്. ശൈഖ് രിഫാഈയുടെ പ്രശസ്തമായ പല കാവ്യങ്ങളെയും അവലംബിച്ചാണ് രിഫാഈ മാല രചിച്ചതെന്ന് ഗ്രന്ഥകര്‍ത്താവ് പറയുന്നു. ”അവര്‍ ചൊന്നെ ബൈത്തിന്നും തന്‍ബീഹ് തന്നിന്നും അങ്ങിനെ സിര്‍റുല്‍ മക്‌നൂനിന്നും കണ്ടോവര്‍”(രിഫാഈ മാല).
മുഹ്‌യിദ്ദീന്‍ മാലയും രിഫാഈ മാലയും ആരംഭത്തിലേയും അവസാനത്തിലേയും പ്രാര്‍ത്ഥനകളിലെ സാമ്യത ഏറെ ശ്രദ്ധേയമാണ്. ”അല്ലാ തിരു ഫേരും സ്തുതിയും സ്വലവാത്തും- അതിനാല്‍ തുടങ്ങുവാന്‍ അരുള്‍ ചെയ്ത ബേദാംബര്‍. ആലം ഉടയവന്‍ ഏകല്‍ അരുളാലെ- ആയ മുഹമ്മദ് അവര്‍ക്കിള ആണോവര്‍”(മുഹ്‌യിദ്ദീന്‍ മാല), ”ബിസ്മിതിരു ഫേരും തുദിയും സ്വലവാത്തും- ബേദാംബറാക്കി അദിനാല്‍ തുടങ്ങുവാന്‍, ആശിഖ് ഉടയവന്‍ ഏകല്‍ അരുളാലെ- ഹാശിം ബനീകിള തന്നില്‍ പിറന്നോവര്‍”(രിഫാഈ മാല). രണ്ട് മാലകളുടെയും അവസാനത്തില്‍ അവഗണിക്കാനാവാത്ത പൊരുത്തം കാണാന്‍ കഴിയും. വ്യക്തി പ്രഭാവവും കറാമത്തുകളും പരാമര്‍ശിക്കുന്ന ഭാഗങ്ങള്‍ മുഹ്‌യിദ്ദീന്‍ മാലയിലും രിഫാഈ മാലയിലും പലയിടങ്ങളിലും സാമ്യതകളുണ്ട്. ശൈഖ് ജീലാനിയുടെയും ശൈഖ് രിഫാഇയുടെയും അത്ഭുത സിദ്ധികളുടെ സാമ്യത വളരെ ശ്രദ്ധേയമാണ്. മുഹ്‌യിദ്ദീന്‍ മാലയിലും രിഫാഈ മാലയിലും ഇരുപത്തി അഞ്ചിലേറെ വരികളില്‍ സാമ്യത കാണാനാവും.
ഉദാഹരണം:
55-ാം വരി മുഹ്‌യിദ്ദീന്‍ മാല- 25-ാം വരി രിഫാഈ മാല
58-ാം വരി മുഹ്‌യിദ്ദീന്‍മാല- 59-ാം വരി രിഫാഈ മാല
85-ാം വരി മുഹ്‌യിദ്ദീന്‍ മാല- 120-ാം വരി രിഫാഈ മാല
146-ാം വരി മുഹ്‌യിദ്ദീന്‍ മാല- 153-ാം വരി രിഫാഈ മാല
115-ാം വരി മുഹ്‌യിദ്ദീന്‍ മാല- 111-ാം വരി രിഫാഈ മാല
മുഹ്‌യിദ്ദീന്‍ മാലയില്‍ ഉപയോഗിച്ച 120- ലേറെ പദങ്ങള്‍ രിഫാഈ മാലയില്‍ കാണുന്നുണ്ട്. ഉദാഹരണം: കിള, കേളി, അരുള്‍, ആവണ്ണം, ആണ്ട്, ചുറ്റി, തേടുവിന്‍, ഖോജാ, പോരിശ, കാവലില്‍ ഏകല്ലാ- തുടങ്ങിയവ. മുഹ്‌യിദ്ദീന്‍ മാലയിലെ ചില വരികളുടെ പാതിഭാഗം അങ്ങനെത്തന്നെ രിഫാഈ മാലയിലുണ്ട്. ഉദാഹരണം: ചത്തെ ചകത്തിനെ ജീവന്‍ ഇടീച്ചോവര്‍, ആര്‍ക്കും ഖിയാമത്തോളം ചെയ്യാദ് എന്നോവര്‍, ഇബ്‌ലീസ് അവരെ ചതിഫ്ഫാനായ് ചെന്നാരെ, അംബിയാക്കന്മാരും ഔലിയാക്കന്മാരും, മുല കുടിക്കും കാലം മുലനെ തൊടാത്തോവര്‍, ഇതിനേ പാടുന്നോര്‍ക്കും മേലേ കേള്‍ക്കുന്നോര്‍ക്കും.
ശരീഅത്താണ് ഇസ്‌ലാമിന്റെ സരണിയെന്നും അതിന്റെ നിയമ പരിധിക്കുള്ളില്‍ നിന്ന് ഒരാള്‍ക്കും പുറത്ത് കടക്കാന്‍ കഴിയില്ലെന്നും ആണയിട്ട് പഠിപ്പിക്കുന്നുണ്ട് രിഫാഈ മാലയിലെ വരികള്‍. ”ബയ്യാല്‍ ശരീഅത്തും ബകവെ ത്വരീഖത്തും ബലിമാ ഹഖീഖത്തും എന്‍ കൈയ്യിലെന്നോവര്‍.” ത്വരീഖത്തിന്റെ പേരില്‍ പ്രത്യക്ഷപ്പെട്ട് ശരീഅത്തിന്റെ അസ്ഥിവാരത്തില്‍ പെട്ട പലതും നിരാകരിക്കുകയും ചില ഉള്‍രഹസ്യങ്ങള്‍ ഞങ്ങള്‍ക്കറിയാമെന്ന് പുലമ്പുകയും ചെയ്യുന്ന ചിലരുണ്ട്. എന്നാല്‍ ആത്മീയതയുടെ ഏറ്റവും ഉന്നതമായ പദവിയിലെത്തിയിട്ട് പോലും ഖുര്‍ആനിന്നും സുന്നത്തിനും വിരുദ്ധമായ ഒന്നും ശൈഖ് രിഫാഈ ചെയ്തില്ല. സംസാരത്തില്‍ പോലും അവിടുന്ന് സുക്ഷ്മത പാലിച്ചു. അല്‍പ്പം മാത്രം സംസാരിച്ചു. ‘എല്ലാ കലാമിലും ദുഷ്‌ക്കം ഉടയോവര്‍ ഏകന്‍ ഇബാദത്തില്‍ എപ്പോളും ഉള്ളോവര്‍.’ നിസ്‌കാര സമയമായാല്‍ പിന്നെ മറ്റൊരു വിഷയവുമായി ബന്ധപ്പെടുമായിരുന്നില്ല. ഒരിക്കല്‍ ഭാര്യയോട് കുടിക്കാന്‍ വെള്ളം ആവശ്യപ്പെട്ടു. അപ്പോള്‍ വാങ്ക് വിളി കേട്ടു. ഉടനെ ശൈഖ് പറഞ്ഞു: അല്ലാഹുവിന്ന് നിര്‍വ്വഹിക്കേണ്ട ബാധ്യതക്ക് സമയമായി. ശരീരത്തിന്റെ ആവശ്യത്തിന് ഇനി പ്രാധാന്യമില്ല. നിസ്‌കാരത്തില്‍ നിന്നാല്‍ നിറമാകെ മാറും. പേടിച്ച് വിറച്ചുള്ള നിറുത്തം (ഖിലാദത്തുല്‍ ജവാഹിര്‍). ”ബല്ലഫ്ഫള്‍ നിസ്‌കാരം തന്നില്‍ അകം ഫക്കാല്‍ ബംബിച്ചെ ബാളുമ്മല്‍ നിന്നെഫോല്‍ യെന്നോവര്‍.”
മാതൃകായോഗ്യനായ പ്രബോധകനായിരുന്നു ശൈഖവര്‍കള്‍. എല്ലാം കണ്ടറിഞ്ഞ് ബുദ്ധി ഉപയോഗപ്പെടുത്തിയായിരുന്നു അവിടുത്തെ പ്രബോധനം. മനസ്സില്‍ തട്ടുന്ന ഉപദേശം. വിധേയപ്പെടുന്ന പെരുമാറ്റം. വശ്യമായ സ്വഭാവം. സംയമനവും വിട്ടുവീഴ്ചയും. എന്നാല്‍ മതത്തിന്റെ ആസ്തിത്വത്തെ ചോദ്യം ചെയ്യുന്ന വികൃതികളെ ശൈഖ് രിഫാഈ വെറുതെ വിട്ടില്ല. അവരാരായിരുന്നാലും നാട്ടിന്റെ ഭരണവും അധികാരവും കയ്യിലുള്ളവരായാല്‍ പോലും അവിടുന്ന് നിയന്ത്രിച്ചു. ഒരു വിട്ടു വീഴ്ചയും ദീനിന്റെ വിഷയത്തില്‍ കാണിച്ചില്ല. ഖുര്‍ആനും സുന്നത്തും മതപ്രമാണങ്ങളുമായിരുന്നു ശൈഖിന്റെ ജീവിതം. ‘എന്റെ മജ്‌ലിസില്‍ ദിക്‌റും ഖുര്‍ആനും- എണ്ണിയ ദോഷം ഒന്നില്ലെന്ന് ചൊന്നോവര്‍.’ ഖുര്‍ആനിനോട് കൂടെ ദിക്‌റ് എന്ന് വേറെ തന്നെ പറഞ്ഞത് ബോധന അടിസ്ഥാനങ്ങളായ സുന്നത്തടക്കമുള്ള പ്രമാണങ്ങള്‍, പ്രഭാഷണങ്ങള്‍ അടക്കമുള്ള പ്രബോധന മാധ്യമങ്ങള്‍ എന്നിവ കൂടി ഉള്‍ക്കൊള്ളുന്ന വിശാലാര്‍ത്ഥങ്ങള്‍ക്ക് വേണ്ടിയാണ്.
ചരിത്രപരവും അടിസ്ഥാനപരവും ആശയപരവുമായി തെളിയിക്കാനും സമര്‍ത്ഥിക്കാനും കഴിയുന്നതാണ് രിഫാഈ മാലയിലെ ഓരോ വരിയും. പ്രമാണിക ഗ്രന്ഥങ്ങള്‍ വസ്തുനിഷ്ഠമായി ഉദ്ധരിച്ചതാണ് അവയെല്ലാം. പ്രമാണങ്ങളോട് തിരിഞ്ഞ് നില്‍ക്കുന്ന ഒരു വരിപോലും രിഫാഈ മാലയില്‍ ഇല്ല. ശത്രുക്കള്‍ സത്യത്തോട് മത്സരിക്കുകയാണ്. ചിലത് പരിശോധിക്കാം. ‘ഗര്‍ഭം വയറ്റില്‍ ജനിച്ചാറാം മാസത്തില്‍- ഗുണമുള്ള താഴാര്‍ ഇതാരെന്ന് കേട്ടോവര്‍, മകനോ മകളോന്ന് ചോദിച്ച നേരത്ത്- മകനാര്‍ അഹ്മദുല്‍ കബീറെന്ന് ചൊന്നോവര്‍’. രിഫാഈ മാലയുടെ ആമുഖത്തില്‍ ഇങ്ങനെ കാണാം. വയറ്റിലുള്ള കുഞ്ഞ് ഉമ്മയോട് സംസാരിച്ച സംഭവം അതിശയോക്തിപരമാണെന്നാണ് ചിലര്‍ പ്രചരിപ്പിക്കാറുള്ളത്. മഹാനായ ഈസാ നബി(അ) ഗര്‍ഭാവസ്ഥയില്‍ തന്നെ മര്‍യം ബീവിയോട് സംസാരിച്ചത് ചരിത്രത്തിലുണ്ട്. ശൈഖ് ഇമാമുദ്ദീന്‍ സിന്‍കിയില്‍ നിന്ന് ശൈഖ് അലിയ്യുസ്സൂരി ഗര്‍ഭാശയത്തില്‍ വെച്ച് ശൈഖ് രിഫാഈ സംസാരിച്ച സംഭവം ഉദ്ധരിക്കുന്നുണ്ട്(അര്‍ളുന്നളീര്‍ പേ. 17).
എനിക്കും എന്റെ മാര്‍ഗത്തില്‍ സഞ്ചരിക്കുന്നവര്‍ക്കും നാലു സ്വര്‍ഗ്ഗം തരുമെന്ന് ഉറപ്പ് ലഭിച്ച ശേഷമല്ലാതെ ഗര്‍ഭാശയത്തില്‍ പുറത്ത് കടക്കില്ലെന്ന് ശൈഖ് രിഫാഈ വാശി പിടിക്കുകയും അത് നല്‍കാമെന്ന് ഉറപ്പ് ലഭിച്ച ശേഷമാണ് ശൈഖവര്‍കള്‍ ദുന്‍യാവിലേക്ക് പിറന്ന് വീണതെന്നും ആശയമുള്ളതാണ് പതിമൂന്ന് മുതല്‍ പതിനഞ്ച് വരെയുള്ള വരികള്‍. ഭൗതിക വാദികള്‍ ഇതിനെതിരെയും ഓരിയിടാറുണ്ട്. പ്രമാണപരമായി ആത്മീയ ലോകത്ത് ഇതൊന്നും അത്ര അത്ഭുതമുള്ള കാര്യമല്ല. നേരത്തെ അല്ലാഹു തിരഞ്ഞെടുക്കുന്ന മഹത്തുക്കള്‍ക്ക് ഗര്‍ഭാശയ ലോകമെന്നോ ഭൂമിലോകമെന്നോ വ്യത്യാസമില്ലാതെ അവര്‍ക്ക് ചോദിക്കാന്‍ കഴിയും. ചോദിക്കുന്നത് അല്ലാഹു നല്‍കുകയും ചെയ്യും. ഈസാ നബിയുടെ സംഭവം ഖുര്‍ആന്‍ പഠിപ്പിച്ചതല്ലേ. അധ്യാത്മിക ലോകത്തെ രാജാക്കന്മാര്‍ക്ക് ഇതെല്ലാം നിസ്സാരങ്ങളാണ്. എന്റെ സ്ഥാനത്തെ ഭയപ്പെടുന്നവര്‍ക്ക് രണ്ട് സ്വര്‍ഗ്ഗമുണ്ട്. അത് കൂടാതെ രണ്ട് സ്വര്‍ഗ്ഗമുണ്ട് (സൂറതു റഹ്മാന്‍ 46,62) എന്ന് ഖുര്‍ആന്‍ പറഞ്ഞതിന്റെ പൊരുളുകളില്‍ ശൈഖ് രിഫാഈ ചോദിച്ച നാലു സ്വര്‍ഗം ഉള്‍പ്പെടുന്നതിന്ന് കുഴപ്പമില്ലല്ലോ. ‘കുഷ്ടവ്യാധിയും വെള്ളഫ്ഫാണ്ട് ഒക്കെയും- കരുതി എന്‍ നോക്കാല്‍ ശിഫയാകും എന്നോവര്‍’ – മാറാവ്യാധി രോഗങ്ങള്‍ക്ക് ശൈഖവര്‍കളുടെ ഒരു നോട്ടം കൊണ്ട് തന്നെ ശമനം ലഭിക്കുന്നു എന്നാണ് ഇവിടെ അവകാശപ്പെടുന്നത്. ശൈഖവര്‍കളുടെ ശിഷ്യന്മാരിലൊരാളായ അല്‍-ഹാജ് അബുല്‍ കിറാം ഒരിക്കല്‍ ശൈഖിനെ സന്ദര്‍ശിക്കാനായി പുറപ്പെട്ടു. വഴിയില്‍ വെച്ച് ശക്തമായ കാല് വേദന കൊണ്ട് അദ്ദേഹം പ്രയാസപ്പെട്ടു. തുടയെല്ല് വരെ വേദനയെത്തി. വേദനിക്കുന്ന കാലുമായി ശൈഖിന്റെ അരികിലെത്തി. ശിഷ്യനെ കണ്ടപ്പോള്‍ തന്നെ ശൈഖവര്‍കള്‍ക്ക് കാര്യങ്ങള്‍ ബോധ്യപ്പെട്ടു. തുടര്‍ന്ന് ശൈഖവര്‍കള്‍ അദ്ദേഹത്തെ ഒന്ന് നോക്കി. ശൈഖ് നോക്കിയതോടെ ശിഷ്യന്റെ വേദന പൂര്‍ണ്ണമായും സുഖപ്പെട്ടു. സമാന സംഭവം സൂചിപ്പിക്കുന്ന വരി മുഹ്‌യിദ്ദീന്‍ മാലയിലും കാണാം. ‘വേണ്ടീട്ട് വല്ലൊരു വസ്തുവിനെ നോക്കുകില്‍, വേണ്ടിയ വണ്ണം അതിനെ ആക്കുന്നോവര്‍.”
നൂറ്റി എണ്‍പത്തി അഞ്ച് വരികളാണ് രിഫാഈ മാലയില്‍ ഉള്ളത്. ഇരുപത്തി എട്ട് വരികള്‍ ഉള്‍ക്കൊള്ളുന്ന ഇരവ് അടക്കം. ഇരവുകളില്‍ പ്രാര്‍ത്ഥനകളായി ഒഴുകി വരുന്ന വരികള്‍ ഉള്ളില്‍ തട്ടുന്നവയാണ്. ദീനും ദുന്‍യാവും ഖബറും അസ്‌റാഈലും മുന്‍കറും നകീറും കത്തി മറിയുന്ന നരകവുമെല്ലാം ഇരവുകളില്‍ കടന്ന് വരുന്നുണ്ട്. രിഫാഈ മാലയില്‍ കാണുന്ന ചരിത്ര സംഭവങ്ങളെല്ലാം ശൈഖ് രിഫാഈയെ കുറിച്ച് രചന നടത്തിയ പ്രമുഖര്‍ തന്നെ ഉദ്ധരിച്ചവയാണ്. ആദര്‍ശവും ആശയവും പ്രമാണവുമെല്ലാം പിന്തുണക്കുന്ന വരികളാണ് മുഴുവനും. രിഫാഈ സരണിയെ കുറിച്ച് രചിക്കപ്പെട്ട ഗ്രന്ഥങ്ങളില്‍ ഇവയെല്ലാം കണ്ടെത്താന്‍ കഴിയും. ഇമാം ശഅ്‌റാനിയുടെ ത്വബഖാത്തുല്‍ കുബ്‌റ, ഇമാം സുബ്കിയുടെ ത്വബഖാത്തു ശ്ശാഫിഇയ്യത്തുല്‍ കുബ്‌റ, യൂസുഫുന്നബ്ഹാനിയുടെ ജാമിഉ കറാമത്തില്‍ ഔലിയാഅ്, ഇമാം നവവിയുടെ ത്വബഖാത്ത്- തുടങ്ങി നിരവധി പ്രമുഖ രചനകള്‍ ശൈഖ് രിഫാഈയുടെ ജീവിത ചിത്രവും ചരിത്രവും രേഖപ്പെടുത്തിയവയാണ്. അധ്യാത്മിക ലോകത്തെ അമേയ പുരുഷന്മാരുടെ വാക്കും പ്രവര്‍ത്തിയും സാധാരണക്കാര്‍ക്ക് പെട്ടെന്ന് മനസ്സിലായിക്കൊള്ളണമെന്നില്ല. രിഫാഈ മാലയിലടക്കമുള്ള പല വരികളും പലര്‍ക്കും ദഹിക്കാതെ വരുന്നത് അവരുടെ ജ്ഞാനശോഷണം കൊണ്ടാണ്. മഹത്തുക്കളുടെ സാങ്കേതിക പ്രയോഗങ്ങള്‍ മനസ്സിലാകാത്തവര്‍ അവരുടെ ഗ്രന്ഥങ്ങള്‍ തന്നെ പാരായണം ചെയ്യരുതെന്നാണ് പണ്ഡിത മതം. ഇതിനര്‍ത്ഥം അവര്‍ പറയുന്നത് തെറ്റാണെന്നല്ല. ഇമാം ശഅ്‌റാനി പറയുന്നു. ഞങ്ങളുടെ സരണിയില്‍ പെടാത്തവര്‍ ഞങ്ങളുടെ ഗ്രന്ഥങ്ങള്‍ പാരായണം ചെയ്യുന്നത് പാടില്ല. മാത്രമല്ല, അത് വിശ്വസിക്കാത്തവരിലേക്ക് ഉദ്ധരിക്കാനും പാടില്ലാത്തതാണ്(അല്‍- യവാഖീത്തു വല്‍-ജവാഹിര്‍).
R

No comments:
Post a Comment