Monday, October 30, 2023

ഖബറിന്ന് സുജൂദ് ചെയ്യാമെന്ന് സുന്നികൾ പറയുന്നുണ്ടോ* ? *അങ്ങനെ ചില വഹാബികൾ പ്രചരിപ്പിക്കുന്നത് ശരിയാണോ* ? السجود لمخلوق

 * ഖബറിന്ന് സുജൂദ് ചെയ്യാമെന്ന് സുന്നികൾ പറയുന്നുണ്ടോ* ?


*അങ്ങനെ ചില വഹാബികൾ പ്രചരിപ്പിക്കുന്നത് ശരിയാണോ* ?


السجود لمخلوق

⛱️⛱️⛱️⛱️⛱️⛱️

*✦🔅🔅●﷽●🔅🔅✦*


അഹ്ലുസ്സുന്നയുടെ ആദർശ പഠനത്തിന്  ഇസ്ലാമിക് ഗ്ലോബൽ വോയ്സ് ബ്ലോഗ് ഉപയോഗപ്പെടുത്തുക


https://islamicglobalvoice.blogspot.in/?m=


*അസ് ലം കാമിൽ സഖാഫി

 പരപ്പങ്ങാടി*



*  ഖബറിന്ന് സുജൂദ് ചെയ്യാമെന്ന് സുന്നികൾ പറയുന്നുണ്ടോ* ?


*അങ്ങനെ ചില വഹാബികൾ പ്രചരിപ്പിക്കുന്നത് ശരിയാണോ* ?


മറുപടി


ഒരു സൃഷ്ടിക്കും ഖബറിനും സുജൂദ് ചെയ്യാൻ പാടില്ല. ഷാഫി മദ്ഹബിലെ ആധികാരിക ഗ്രന്ഥമായ ഫത്ഹുൽ മുഈനിൽ പറയുന്നു .


കുഫ്റ് വരുന്ന കാര്യത്തിൽ പെട്ടതാണ് സ്വയം ഇഷ്ടപ്രകാരം ഒരു സൃഷ്ടിക്ക് സുജൂദ് ചെയ്യുക എന്നത് .ശത്രുക്കളുടെ മുന്നിൽ പെട്ട ഭയന്നുകൊണ്ട് ആയാൽ അല്ല .അത് നബിക്ക് ആണ് സുജൂദ് ചെയ്യുന്നതെങ്കിലും കുഫ്റ് തന്നെ. (ഫത്ഹുൽ മുഈൻ.)


وفي فتح المعين


وسجود لمخلوق) اختيارا من غير خوف ولو نبيا وإن أنكر الاستحقاق أو لم يطابق قلبه جوارحه لان ظاهر حاله يكذبه


ഫത്തഹുൽ മുഈനിന്റെ വ്യാഖ്യാന ഗ്രന്ഥം ഇആ നതിൽ വിവരിക്കുന്നു.

അൽ ഇഅലാം

എന്ന ഗ്രന്ഥത്തിൽ പറഞ്ഞു.

അൽ മവാഫിഖിൽ ഇങ്ങനെ കാണാം

ഒരാൾ തിരു നബിയെ സത്യമാക്കുകയും അതോടുകൂടി സൂര്യനെ സുജൂദ് ചെയ്യുകയും ചെയ്താൽ അവൻ മുഅമിൻ അല്ല .അത് ഇജ്മാഉണ്ട് .

കാണാൻ കാരണം അവൻ സൂര്യന് സുജൂദ് ചെയ്യുന്നത്  തന്നെ അവൻ വിശ്വാസമില്ല എന്നതിൻറെ പ്രത്യക്ഷത്തിൽ

 മേലിൽ അറിയിക്കുന്നു.

നമ്മൾ പ്രത്യക്ഷം കൊണ്ടാണല്ലോ വിധിക്കുക.എന്നാൽ അവൻ ഇലാഹാണെന്ന് വിശ്വസിക്കാതെ ആരാധനയോ കരുതാതെയാണ് സുജൂദ് ചെയ്തത് എന്ന് ഉറപ്പുണ്ടെങ്കിൽ അതായത് അവൻ മനസ്സിൽ ഉറച്ചു വിശ്വാസത്തോടുകൂടി ചെയ്തതാണെങ്കിൽ അല്ലാഹുവിൻറെയും അവൻറെയും ഇടയിൽ അവിശ്വാസിയായി കണക്കാക്കപ്പെടുകയില്ലെങ്കിലും പ്രത്യക്ഷത്തിൽ അവൻ അവിശ്വാസിയാണ്. ഇആനത്ത് 4 / 153



وفي اعانة  الطالبين 4/153


قال في الاعلام: وفي المواقف وشرحها من صدق بما جاء به النبي - صلى الله عليه وسلم - ومع ذلك سجد للشمس كان غير مؤمن بالاجماع لان سجوده لها يدل بظاهره على أنه ليس بمصدق ونحن نحكم بالظاهر، فلذلك حكمنا بعدم إيمانه لان عدم السجود لغير الله داخل في حقيقة الايمان حتى لو علم أنه لم يسجد لها على سبيل التعظيم واعتقاد الالهية، بل سجد لها وقلبه مطمئن بالتصديق لم يحكم بكفره فيما بينه وبين الله وإن أجرى عليه حكم الكافر في الظاهر.


اه.

ഷാഫി മദ്ഹബിലെ ആധികാരിക ഗ്രന്ഥമായ തുഹ്ഫ ഇങ്ങനെ കാണാം വിഗ്രഹത്തിനോ സൂര്യനോ സൃഷ്ടികൾക്കോ സുജൂദ് ചെയ്യൽ കുഫറാണ് തുഹ്ഫ 9/9


وفي تحفة المحتاج

 (أَوْ سُجُودٍ لِصَنَمٍ أَوْ شَمْسٍ) أَوْ مَخْلُوقٍ آخَرَ 

ഇമാം ശർവാനി പറയുന്നു

റൗളയിൽ ഇമാം നവവി ഇങ്ങനെ പറഞ്ഞു പിഴച്ചു പോയ വിവരം ഇല്ലാത്ത ധാരാളം ആളുകൾ ചില ശൈഖന്മാർക്ക് മുന്നിൽ സുജൂദ് ചെയ്യുന്നതായി കാണുന്നു.അത് ഹറാമാണ് എന്നത് ഉറപ്പാണ്. അവൻ ചെയ്യുന്നത് ഖിബിലയിലേക്ക് ആവട്ടെ ശൈഖിലേക്ക് ആവട്ടെ. അല്ലാഹുവിന് സുജൂദ് കരുതിക്കൊണ്ടാവട്ടെ അല്ലാതെയാവട്ടെ ചില ഘട്ടത്തിൽ അത് അവിശ്വാസിയായി തീരുകയും ചെയ്യും

ശർവാനി 9/9


وفي الشرواني9/9


قَالَ فِي الرَّوْضَةِ مَا يَفْعَلُهُ كَثِيرُونَ مِنْ الْجَهَلَةِ الضَّالِّينَ مِنْ السُّجُودِ بَيْنَ يَدَيْ الْمَشَايِخِ حَرَامٌ قَطْعًا بِكُلِّ حَالٍ سَوَاءٌ كَانَ إلَى الْقِبْلَةِ أَوْ غَيْرِهَا وَسَوَاءٌ قَصَدَ السُّجُودَ لِلَّهِ تَعَالَى أَوْ غَفَلَ عَنْهُ وَفِي بَعْضِ صُوَرِهِ مَا يَقْتَضِي الْكُفْرَ قَالَ الشَّارِحُ فِي الْإِعْلَامِ بَعْدَ نَقْلِهِ مَا فِي الرَّوْضَةِ هَذَا يُفْهِمُ أَنَّهُ قَدْ يَكُونُ كُفْرًا بِأَنْ قَصَدَ بِهِ عِبَادَةَ مَخْلُوقٍ أَوْ التَّقَرُّبَ إلَيْهِ وَقَدْ يَكُونُ حَرَامًا بِأَنْ قَصَدَ بِهِ تَعْظِيمَهُ أَيْ التَّذَلُّلَ لَهُ أَوْ أَطْلَقَ وَكَذَا يُقَالُ فِي الْوَالِدِ وَالْعُلَمَاءِ انْتَهَى اهـ كُرْدِيٌّ


Aslam Kamil Saquafi parappanangadi

🛑🛑🛑🛑🛑


https://m.facebook.com/story.php?story_fbid=pfbid02sMjxoM7yMHWzUai89U3XeNxLekTwXKWJaZ2HqzrdAdyb8xPWEiaFwPKrZRRFUGAhl&id=100016744417795&mibextid=Nif5oz


Friday, October 27, 2023

ഇസ്തിഗാസ : ഒഹാബി പുരോഹിതന്മാർദുർവ്യാഖ്യാനം ചെയ്യുന്ന ആയത്ത്* وأن المساجد لله فلا تدعوا مع الله أحدا

 


*ഇസ്തിഗാസ : ഒഹാബി പുരോഹിതന്മാർദുർവ്യാഖ്യാനം ചെയ്യുന്ന ആയത്ത്*

وأن المساجد لله فلا تدعوا مع الله أحدا 


Aslam Kamil Saquafi parappanangadi


*✦🔅🔅●﷽●🔅🔅✦*

💎💎💎💎💎💎💎💎💎

https://m.facebook.com/story.php?story_fbid=pfbid0FfZ8xKz6vtgVR5Wxyyd1T5EWvegZksrti3FxTU268JbF6xK3sppk8UPYacWNRfxpl&id=100016744417795&mibextid=Nif5oz


അഹ്ലുസ്സുന്നയുടെ ആദർശ പഠനത്തിന്  ഇസ്ലാമിക് ഗ്ലോബൽ വോയ്സ് ബ്ലോഗ് ഉപയോഗപ്പെടുത്തുക

,,

https://islamicglobalvoice.blogspot.in/?m=0


ഇസ്തിഗാസ : ഒഹാബി പുരോഹിതന്മാർദുർവ്യാഖ്യാനം ചെയ്യുന്ന ആയത്ത്


ഇസ്തിഗാസ (മഹാന്മാരുടെ മുഅജിസത്ത് കറാമത്ത് കൊണ്ട് സഹായിക്കുമെന്ന വിശ്വാസത്തിൽ സഹായം ചോദിക്കൽ ശിർക്കാക്കാൻ വേണ്ടി ഒഹാബികൾ ദുർവ്യാഖ്യാനം ചെയ്യുന്ന ആയത്താണ് സൂറത്ത് ജിന്നിലെ ആയത്ത്


وأن المساجد لله فلا تدعوا مع الله أحدا 


ഇതിൽ മേൽ ഇസ്തിഗാസ ശിർക്കാണന്ന് പറയുന്നേ ഇല്ല.


ഈ ആയത്തിന്റെ ശരിയായ അർത്ഥം  ലോകപ്രശസ്ത പൗരാണിക  മുഫസ്സിർ  ഇമാം ത്വബരി റ മരണം ഹി٣١٠ هـ)

 പറയുന്നു.


ഈ ആയത്തിൽ അല്ലാഹു പറയുന്നത് . അല്ലാഹുവിനോട് കൂടെ നിങ്ങൾ ശിർക്ക്  ചെയ്യരുത്. ഏക ദൈവ വിശ്വാസം അവന്ന് മാത്രം തനിപ്പിക്കുക. അവന്ന് മാത്രം ഇബാദത്ത് ചെയ്യുക.

വ്യാഖ്യാതാക്കൾ എല്ലാം ഇത് തന്നെയാണ് പറഞ്ഞത്. ബഹു ഖതാദ റ പറയുന്നത് അല്ലാഹുവിന്റെ ഏകത്വം നിങ്ങൾ അംഗീകരിക്കു എന്നാണ് (തഫ്സീറുത്വബരി 23/667 )


وَأَنَّ الْمَسَاجِدَ لِلَّهِ فَلَا تَدْعُوا مَعَ اللَّهِ أَحَدًا (18)


القول في تأويل قوله تعالى : وَأَنَّ الْمَسَاجِدَ لِلَّهِ فَلا تَدْعُوا مَعَ اللَّهِ أَحَدًا (18)

يقول تعالى ذكره لنبيه محمد صلى الله عليه وسلم : قُلْ أُوحِيَ إِلَيَّ أَنَّهُ اسْتَمَعَ نَفَرٌ مِنَ الْجِنِّ (وَأَنَّ الْمَسَاجِدَ لِلَّهِ فَلا تَدْعُوا) أيها الناس ( مَعَ اللَّهِ أَحَدًا ) ولا تشركوا به فيها شيئا، ولكن أفردوا له التوحيد، وأخلصوا له العبادة.

وبنحو الذي قلنا في ذلك قال أهل التأويل.

* ذكر من قال ذلك:

حدثنا بشر، قال: ثنا يزيد، قال: ثنا سعيد، عن قتادة، قوله: ( وَأَنَّ الْمَسَاجِدَ لِلَّهِ فَلا تَدْعُوا مَعَ اللَّهِ أَحَدًا ) كانت اليهود والنصارى إذا دخلوا كنائسهم وبِيَعهم أشركوا بالله، فأمر الله نبيه أن يوحد الله وحده. تفسير الطبري 667/23


ബൈളാവി റ തഫ്സീറിൽ പറയുന്നു.


അല്ലാഹുവിനോട് കൂടെ മറ്റൊരാളെ ആരാധിക്കരുത് എന്നാണ് അർത്ഥം തഫ് സീറ് ബൈളാവി


وفي تفسير البيضاوي 2/501


وأن المساجد لله فلا تدعوا مع الله أحدا 


وأن المساجد لله مختصة به. فلا تدعوا مع الله أحدا فلا تعبدوا فيها غيره، 


തഫ്സീറ് അബു സഊദ് പറയുന്നു


അല്ലാഹുവിനോട് കൂടെ മറ്റൊരാളെ ആരാധിക്കരുത് എന്നാണ് (തഫ്സീറ് അബു സഊദ് 9/46

وفي تفسير ابوالسعود

9/46


فلا تدعوا أي: لا تعبدوا فيها مع الله أحدا غيره، 



തഫ്സീറ് ഇബ്ന് റജബ് പറയുന്നു.


ഇബാദത്തിൽ അല്ലാഹുവിനോട് കൂടെ പങ്ക് ചേർക്കുന്നതിനെ വിരോധിക്കുന്നതിൽഇറങ്ങിയതാണ് മേൽ ആയത്ത് .

തഫ്സീറ് ഇബ്ന് റജബ് 2 / 50 1

وفي تفسير ابن رجب2/501

والصحيح: أن الآية لم يرد بها ذلك، وأنها نزلت في النهي عن أن يشرك بالله في المساجد في عبادته غيره، كما يفعل أهل الكتاب في كنائسهم وبيعهم . [ ص: 501



എന്താണ് ശിർക്ക് എന്ന് ഇമാം ഖുർതുബി വിവരിക്കുന്നത് കാണുക അല്ലാഹുവിൻറെ ഉലൂഹിയ്യത്തിൽ മറ്റൊരാളെ പങ്കുണ്ടന്ന് വിശ്വസിക്കല്ലാണ് .

അതാണ് വലിയ ശിർക്ക് .അതുതന്നെയാണ് ജാഹിലീയ കാലത്ത് ശിർക്ക് അതിൻറെ തൊട്ടടുത്തു നിൽക്കുന്ന ശിർക്കാണ് പ്രവർത്തിയിലെ ശിർക്ക്

ഒരു പ്രവർത്തി ചെയ്യുന്നതിൽ മറ്റൊരാൾക്ക് സ്വയം പര്യപ്തതയുണ്ട് എന്ന് വിശ്വസിക്കലാണ്

തഫ്സീറുൽ ഖുർത്വുബി

وقال القُرطبيُّ:

في تفسيره 

https://quran.ksu.edu.sa/tafseer/qortobi/sura4-aya36.html


 (أصلُه -أي: الشِّرْكِ- اعتِقادُ شَريكٍ للهِ في ألوهيَّتِه، وهو الشِّرْكُ الأعظَمُ، وهو شِرْكُ الجاهِليَّةِ، ويليه في الرُّتبةِ اعتِقادُ شَريكٍ للهِ تعالى في الفِعلِ، وهو قَولُ مَن قال: إنَّ موجودًا ما غيرَ اللهِ تعالى يستَقِلُّ بإحداثِ فِعلٍ وإيجادِه، وإن لم يُعتَقَدْ كَونُه إلهًا) 


ഇത്രയും വിവരിച്ചതിൽ നിന്നും അല്ലാഹു അല്ലാത്തവരെ ആരാധനക്ക് അർഹതയുണ്ട് എന്ന വിശ്വാസമാണ് ഷിർക്ക് എന്നും അല്ലെങ്കിൽ അല്ലാഹുവല്ലാത്തവർക്ക് സ്വയം പര്യപ്തതയുണ്ട് എന്ന വിശ്വാസമാണ് ഷിർക്ക് എന്നും മനസ്സിലാക്കാം  മേൽ ആയത്ത് അല്ലാഹുവിനോട് കൂടെ മറ്റൊരാളെ ആരാധിക്കുന്നതിനെ എതിർക്കാൻ വേണ്ടി ഇറങ്ങിയ ആയത്താണ് എന്നും മനസ്സിലാക്കാം

 എന്നിട്ട് ഈ ആയത്തിനെ ദുർവ്യാഖ്യാനം ചെയ്തു 

 മഹാന്മാരുടെ മുഅജിസത്ത് കറാമത്ത് കൊണ്ട് സഹായിക്കുമെന്ന വിശ്വാസത്തിൽ സഹായം ചോദിക്കൽ (ഇസ്തിഗാസ ) ശിർക്കാക്കാൻ വേണ്ടി ഒഹാബികൾ ദുർവ്യാഖ്യാനം ചെയ്യുകയാണ് .


അസ് ലം കാമിൽ സഖാഫി

പരപ്പനങ്ങാടി


Wednesday, October 25, 2023

തഖ്ലീദ് ചെയ്യണമെന്നോ40 ?

 https://www.facebook.com/100024345712315/posts/pfbid0ufqm3LCkza1bznzKSB48eaZsZreir3p6X9dRWDErBcb8HzducXWHXg9W5Y3CQ9Nnl/?mibextid=9R9pXO

മുജാഹിദ് പ്രസ്ഥാനം 

ഒരു സമഗ്ര പഠനം 40/313

➖➖➖➖➖➖➖➖➖➖➖

✍️ Aslam saquafi payyoli


*സംഘടനയെ*

*തഖ്ലീദ് ചെയ്യണമെന്നോ ?*


നബി(സ)യുടെ കാലം മുതൽ തന്നെ ഇസ്‌ലാം കേരളത്തിലെത്തിയെന്നാണ് ചരിത്രം. ഇസ്‌ലാമിക വിശ്വാസവും കർമ്മങ്ങളും ഇവിടെ പരിചയപ്പെടുത്തിയത് സ്വഹാബികളാണ്. സയ്യിദന്മാരെ ബഹുമാനിക്കുകയും ആലിമീങ്ങളെ ആദരിക്കുകയും അവരിൽ നിന്ന് വിശ്വാസങ്ങളും കർമ്മങ്ങളും സ്വീകരിക്കുകയും ചെയ്ത കേരളീയർ ഓരോ മഹല്ലിലെയും ഖത്തീബുമാരും ഖാളിമാരും നൽകുന്ന ഉപദേശങ്ങളും നിർദ്ദേശങ്ങളും അനുസരിച്ച് ഇസ്‌ലാമിക ചിട്ടയോടെ ജീവിക്കുന്നവരായിരുന്നു. 


ഏതെങ്കിലും പണ്ഡിതനെ ചോദ്യം ചെയ്യാനോ അവമതിക്കാനോ അവർക്കറിയില്ലായിരുന്നു. പണ്ഡിതരാവട്ടെ, ഇമാമുകൾ പഠിപ്പിച്ചതിനപ്പുറം സ്വന്തം വകയായി ദീൻ പറയാനും തയ്യാറായിരുന്നില്ല.


1921 ലെ വഹാബി രംഗപ്രവേശത്തോടെ മതരംഗത്തെ അടുക്കും ചിട്ടയും മാറി തുടങ്ങി. സ്വഹാബികളെയും ഇമാമുകളെയും തള്ളി പറയാനും ഒരോരുത്തരും പ്രമാണങ്ങൾ നോക്കി കാര്യങ്ങൾ ചെയ്യാനും നിർദ്ദേശം വന്നു തുടങ്ങി. പണ്ഡിതന്മാരെ ചോദ്യം ചെയ്യാനുളള ധൈര്യം പകർന്നു നൽകി.  


എല്ലാ മറകളും നീക്കി, പരസ്പരം ആദരവും ബഹുമാനവും ഇല്ലാത്ത ഒരു സമൂഹത്തെ സൃഷ്ടിച്ചെടുക്കാനാണ് ഒരു നൂറ്റാണ്ടിനിടയിൽ മൗലവിമാർക്ക് സാധിച്ചത്. 


സമുദായത്തെ ഇമാമുകളുടെ പിന്നിൽ നിന്നും അടർത്തിയെടുത്ത് സ്വന്തം താല്പര്യങ്ങൾക്ക് കീഴിൽ വളർത്തിയെടുക്കുകയും അതുവഴി നേരായ മാർഗ്ഗത്തിൽ നിന്നും വ്യതിചലിപ്പിക്കലായിരുന്നു   മൗലവിമാരുടെ ലക്ഷ്യം.

പക്ഷേ, ആ ലക്ഷ്യം പൂർത്തിയായില്ല.


അണികൾ വളർന്നു വലുതായി. സ്വന്തം നേതൃത്വത്തെ ചോദ്യം ചെയ്യാൻ അവരും മുന്നോട്ടു വന്നു. 


"നേതാക്കളെ ഭയപ്പെടുകയും ബഹുമാനിക്കുകയും ചെയ്യുന്ന അനുയായികളായിരുന്നു നമ്മുടെയൊക്കെ ചെറുപ്പത്തിൽ. അഥവാ അമ്പതോ അതിലധികമോ കൊല്ലങ്ങൾക്ക് മുമ്പ്. ഇപ്പോഴോ നേതാവ് ഒരു കാര്യം പ്രസ്താവിച്ചാൽ ഉടനെ തന്നെ യുവതയുടെ , വിദ്യാർത്ഥികളുടെ ചോദ്യം ചെയ്യൽ. നേതാക്കന്മാരുടെ പ്രസ്താവനക്ക് ഒരു പ്രസക്തിയും അനുയായികൾ കൊടുക്കുന്നില്ല."

(അൽമനാർ മാസിക

2015 ആഗസ്റ്റ് പേജ് 4 )


മൗലവിമാർ പറയുന്ന ആശയത്തിൽ അടിയുറച്ചു നിൽക്കണമെന്നതാണ് മൗലവിമാരുടെ ആഗ്രഹം. ആ ' തഖ്‌ലീദി ' ന് അണികൾ വഴങ്ങാത്തതിന്റെ സങ്കടങ്ങൾ പ്രസ്ഥാനത്തിൻറെ മുഖപത്രമായ അൽമനാറിലൂടെ മൗലവിമാർ തന്നെ പങ്കുവെക്കുകയാണ്.


"മുജാഹിദ് പ്രസ്ഥാനത്തിൽ നിന്ന് തെറിച്ചു നിന്നവരുടെയും അവസ്ഥ ഇതിൽനിന്ന് ഭിന്നമല്ല. താൻ ഒരു പ്രസ്ഥാനത്തിൻറെ ചട്ടക്കൂട്ടിൽ ഒതുങ്ങി നിൽക്കേണ്ടവനല്ലെന്ന അഹന്തയിൽ നിന്നാണ് വിമതനീക്കം ആരംഭിക്കുന്നത്. സ്വയം  വിഗ്രഹമായി തോന്നുകയും വിഗ്രഹ നിർമിതിക്കാർ കൂടെ കൂടുകയും ചെയ്യുമ്പോൾ വ്യവസ്ഥയിൽ നിന്നും പുറത്ത് കടക്കണം എന്ന ചിന്ത സജീവമാകുന്നു. കുറ്റമറ്റ ഒരു ആദർശത്തിന്റെ അടിത്തറയിൽ നിന്ന് ശൂറയിലൂടെ കാര്യങ്ങൾ അവതരിപ്പിക്കുമ്പോൾ വിഗ്രഹങ്ങൾക്ക് അത് സഹിക്കില്ല."

(അൽ മനാർ മാസിക

2013 ജൂൺ പേ: 6)


മുജാഹിദ് സംഘടനാ തീരുമാനങ്ങൾക്കപ്പുറം അഭിപ്രായം പറയാനോ കാര്യങ്ങൾ മനസ്സിലാക്കാനോ പാടില്ലെന്നത് യഥാർത്ഥത്തിൽ സംഘടനയെ തഖ്‌ലീദ്‌ ചെയ്യൽ തന്നെയല്ലേയെന്നാണ് അണികളിൽ ചിലരുടെ പക്ഷം.

നബിദിനവും രണ്ടാവാങ്കും

 *നബിദിനം-ഇനി ഹറമിലേക്കില്ലെന്ന് വഹാബികൾ...🤭*

👇👇👇👁️👁️👁️

https://m.facebook.com/story.php?story_fbid=1454768968430969&id=100016936382946&mibextid=Nif5oz

✍️നബിദിനമായിരുന്നു ചർച്ചാ വിഷയം. അങ്ങോട് ചെന്നതല്ല- ഇങ്ങോട് വലിഞ്ഞുകയറി വന്നതാണ് മൗലവിമാരും കുഞ്ഞാടുകളും...''നബി പഠിപ്പിച്ച മതത്തിൽ നബിദിനമില്ല''... കൂട്ടത്തിലെ മൂത്ത മൗലവിയുടെ ഒറ്റ വാക്കിൽ എല്ലാം തീർന്നു. ''അല്ല മൗലവീ... നബിയുടെ കാലത്ത് ജുമുഅക്ക് രണ്ട് ബാങ്കുണ്ടോ?''...'ഇ... ഇല്ല '.... ''നബി പഠിപ്പിച്ചോ ഈ രണ്ടാം ബാങ്ക്...?''. 'ഇല്ല'... ''ഇരു ഹറമിലും രണ്ട് ബാങ്കുണ്ടല്ലോ.ബിദ് അത്തല്ലേ ?. നരകത്തിൽ പോകില്ലേ...?.ജുമുഅ ശെരിയാകുമോ...?.ജുമുഅ നഷ്ടപ്പെടുത്തിയ ഹജ്ജ് എന്താകും...?''.

              ''ഇനി മുതൽ നബിദിനത്തിനില്ലാത്തതു പോലെ, ഹറമിലേക്കും മൗലവിമാരില്ല...'' കാര്യങ്ങൾ പെട്ടെന്ന് തീരുമാനമാക്കി മൗലവിമാർ തടിയൂരി...''ഹജ്ജും ഹറമുമില്ലാതെ എന്ത് ഇസ്ലാം മൗലവീ...''... കൂട്ടത്തിലുള്ള കുഞ്ഞാടുകളുടെ ചോദ്യം മൈൻ്റ് ചെയ്യാതെ ചവിട്ടിക്കുലുക്കി ഇറങ്ങിപ്പോയ മൗലവിമാർ... ഏതായാലും ഒന്നുറപ്പ്- നബി പഠിപ്പിക്കാത്ത രണ്ട് ബാങ്കുമായി നരകത്തിൽ പോകാൻ വഹാബികൾക്ക് സൗകര്യമില്ല... ഇനി ഹറമിലേക്കില്ല...😄 ഞങ്ങളില്ലാതെ ഒറ്റക്ക് പടച്ചോൻ എന്താക്കുമെന്ന് കാണട്ടെ... അല്ല പിന്നെ...🤭

*ഖുദ്സി*

10-10-2023

നബിദിനം-കരഞ്ഞു തളർന്ന ഗഫൂർ മൗലവിക്ക്...🤭

 *നബിദിനം-കരഞ്ഞു തളർന്ന ഗഫൂർ മൗലവിക്ക്...🤭*

👇👇👇👁️👁️👁️

https://m.facebook.com/story.php?story_fbid=1232337177340817&id=100016936382946&mibextid=Nif5oz

✍️എല്ലാ റബീഉൽ അവ്വൽ 12 നും നുമ്മടെ ഗഫൂർ മൗലവി എന്ന കൊടി മൂത്ത വഹാബീ സഹോദരൻ കരച്ചിലാണ്. വെറും കരച്ചിലല്ല... ഒരൊന്നൊന്നര കരച്ചിൽ... ന്നാലും ഇതെങ്ങിനെ ഒപ്പിക്കുന്നു മച്ചാനേ എന്നൊന്നും ചോദിക്കരുത്. നബി സ്നേഹമാണ് കാരണം.നബി തങ്ങൾ വഫാത്തായത്  റബീഉൽ അവ്വൽ 12 തിങ്കളാഴ്ചയാണ്.നബി സ്നേഹിയായ ഗഫൂർക്ക എങ്ങിനെ കരയാതിരിക്കും. ഹൊ... കൂട്ടക്കരച്ചില് തന്നെ... മൂപ്പരും മൂപ്പരെ സ്നേഹിക്കുന്നവരുമൊക്കെ കരച്ചില് തന്നെ... അക്കൂട്ടത്തിൽ സകല വഹാബികളും കരച്ചിലാണ്.കരച്ചിലോട് കരച്ചിൽ...കരഞ്ഞ് കരഞ്ഞ് ഒരു പരുവത്തിനായി...😄

                      വാർത്ത കേട്ട് ഗിന്നസ് ബുക്കുകാര് കേരളത്തിലോട്ട് വണ്ടി കയറിയിട്ടുണ്ടെന്നാണ് അറിയാൻ കഴിഞ്ഞത്.അങ്ങിനെയെങ്കിൽ ഈ കരച്ചിൽ ഫെയ്മസാകും. സകല വഹാബികളും ഒപ്പം കരയും... ''ലോക വഹാബീ  കരച്ചിൽ യജ്ഞം''... അതിനിടയിൽ ശ്വാസം വിടാൻ കിട്ടിയ ചെറിയ സമയത്ത് മൂപ്പരുടെ ഞരങ്ങിയ ചോദ്യം... 'ഈ കരച്ചിലിനിടയിൽ നബിയാകുന്ന അനുഗ്രഹത്തിൻ്റെ പേരിൽ അല്ലാഹുവിന് നന്ദിയായി സന്തോഷം രേഖപ്പെടുത്തി വിശക്കുന്നവന് പായസം വിതരണം ചെയ്യാൻ നിങ്ങൾക്കെങ്ങിനെ തോന്നീ'ന്ന്... ല്ലേ... കൊടുക്കരുത്... വിശക്കുന്നവന് അന്നം കൊടുത്ത് ആ മനസിൽ സന്തോഷമുണ്ടാക്കേണ്ട ദിനമല്ലിത് വഹാബീസ്... സകലവനും കരയണം... കരയ്... അങ്ങിനെ നന്നായിക്കരയ്... കഴിയുമെങ്കിൽ ചങ്കത്തടിച്ച്...പാടവും പറമ്പും വരമ്പുമെല്ലാം വഹാബിക്കണ്ണീർത്തടങ്ങളാകട്ടെ...അടുത്ത വർഷവും   കരയാൻ തന്നെയാണ് നുമ്മടെ 'കണ്ണീർ മൗലവി'യുടെയും വഹാബികളുടെയും കൂട്ടായ തീരുമാനം.കരഞ്ഞ് തളർന്ന 'കണ്ണീർ മൗലവി'ക്ക് എൻ്റെ വക ഇരിക്കട്ടെ ഒരു കർച്ചീഫ്... ഇത്രയും കസ്തപ്പെട്ട് ഇമ്മാതിരി കരഞ്ഞിട്ടും ഒന്നും കൊടുക്കാതിരിക്കുന്നത് മോസമല്ലേ...😄

                                     ശിയാഇസത്തെ കേരളത്തിലേക്ക് പറിച്ചു നടാനുള്ള എളിയ ശ്രമങ്ങളാണ്...''മാറിച്ചിന്തിക്കണം സഹോദരങ്ങളേ''...😄...ന്നാലും ഏതു മുറി മൗലവിമാരാലും പറ്റിക്കപ്പെടാൻ മാത്രം വഹാബികളൊക്കെ ഇത്ര മണ്ടൻമാരായതെങ്ങിനെ എന്നതാണ് ഏറ്റവും രസകരമായ ചോദ്യം...🤭

*ഖുദ്സി*

ഇജ്തിഹാദ് നിർത്തി വെക്കാൻ മൗലവിമാരുടെ ആഹ്വാനം3*

 https://www.facebook.com/100024345712315/posts/pfbid02LP1G9hx69XiQfChNNSeqyV5S76PmomFNo3pGELfoGS1pvEcW4PBEt6rzjJ2pya2Dl/?mibextid=9R9pXO

മുജാഹിദ് പ്രസ്ഥാനം 

ഒരു സമഗ്ര പഠനം 39/313

➖➖➖➖➖➖➖➖➖➖➖

✍️ Aslam saquafi payyoli


*ഇജ്തിഹാദ് നിർത്തി വെക്കാൻ മൗലവിമാരുടെ ആഹ്വാനം*


ഇമാമുകളെ സ്വീകരിച്ച് വിശ്വാസവും കർമ്മവും ശക്തിപ്പെടുത്തി മുന്നോട്ടുപോകുന്ന മുസ്‌ലിം സമൂഹത്തെ ഭിന്നിപ്പിക്കാനും വിശ്വാസ കർമ്മ കാര്യങ്ങൾ തകർത്തെറിയാനും മൗലവിമാർക്ക് സാധിച്ചത് തഖ്ലീദ് വിരോധത്തിലൂടെയായിരുന്നു.


മദ് ഹബിന്റെ ഇമാമുകളെ സ്വീകരിക്കരുതെന്ന് പ്രഖ്യാപിച്ചു. അവരുടെ ഗ്രന്ഥങ്ങളെ പാള കിതാബുകളായി പരിഹസിച്ചു.

അത്യാവശ്യം അറബി വായിക്കാനും മനസ്സിലാക്കാനും കഴിയുന്നവരെയൊക്കെ ഗവേഷക(മുജ്തഹിദു) പദവിയിലേക്കുയർത്തി.  


"ഖുർആനിലേക്ക് സുന്നത്തിലേക്ക്, പ്രമാണങ്ങളിലേക്ക് മടങ്ങുക " തുടങ്ങിയ ആകർഷണീയ പ്രമേയങ്ങളുമായി മുന്നോട്ടു പോയപ്പോൾ പലരും തെറ്റിദ്ധരിച്ചു. അത് ശരിയാണെന്ന് കരുതി. ഗവേഷണങ്ങൾ ആരംഭിച്ചു. അതോടെ കുഞ്ഞുങ്ങളുടെ കയ്യിൽ കളർ പെൻസിൽ കിട്ടിയ പോലെ സകലരും ഗവേഷണം നടത്തി ഫത്‌വയിറക്കി രംഗം വഷളാക്കി.


1921 വരെയുളള കേരള മുസ്‌ലിംകൾ മുരിക്കുകളാണെന്നാണ് ആദ്യവിധി. കേരളക്കരയിലെ പ്രശസ്തരായ ഔലിയാക്കളും മഖ്ദൂമുമാരും മമ്പുറം തങ്ങളും ഉമർ ഖാളിയും അറിയപ്പെട്ട മറ്റു ആലിമീങ്ങളും എല്ലാവരെയും ശിർക്കിന്റെയും പട്ടികയിൽ എഴുതി തള്ളി.


1941 ൽ ജമാഅത്തെ ഇസ്‌ലാമി എന്ന പേരിൽ പുതിയ ഗവേഷകർ വന്നു.  സുന്നികളും മുജാഹിദുകളും കാഫിറാണെന്ന് പ്രഖ്യാപിച്ചു. 1970 കളിൽ ചേകന്നൂര് മൗലവി വന്നു. സുന്നികളും മുജാഹിദുകളും ജമാഅത്കാരും ഇസ്‌ലാമിനു പുറത്താണെന്ന് പ്രഖ്യാപിച്ചു. രണ്ടായിരത്തി രണ്ടോടെ മുജാഹിദ് വീണ്ടും പിളർന്നു. പരസ്പരം ശിർക്ക്, കുഫ്ർ ആരോപിച്ചു. 


2012 ൽ വീണ്ടും പിളർന്നു. ശിർക്കാരോപണം വർദ്ധിക്കാൻ തുടങ്ങി. മുജാഹിദ്കൾക്കിടയിൽ തന്നെ ശിർക്കും തൗഹീദും തിരിച്ചറിയാത്ത വിധം കാര്യം ഗൗരവത്തിലായി. ബാപ്പ കാഫിറും മകൻ മുസ്‌ലിമുമായി വീടകങ്ങളിൽ തന്നെ പട പടർന്നു.


കാര്യങ്ങൾ ഇത്രത്തോളം വഷളായപ്പോഴാണ് മൗലവിമാർ ഇജ്തിഹാദ് (ഗവേഷണം ) നിർത്തിവെക്കാൻ തീരുമാനിക്കുന്നത്. 


കെ എൻ എം മുഖപത്രമായ അൽ മനാർ മാസികയിൽ വന്ന ചില ഗൗരവചിന്തകൾ നമുക്ക് വായിക്കാം.


" ഇജ്തിഹാദ് വർദ്ധിക്കുന്നു :

പണ്ഡിത സഭയോടോ അതിന്റെ കീഴിലുള്ള ഫത്‌വാ ബോർഡിനോടോ ആലോചിക്കുകയോ ആശയവിനിമയം നടത്തുകയോ ചെയ്യാതെ സ്വന്തം നിലക്ക് ഫത്‌വ നൽകാനും വ്യാഖ്യാനം നൽകാനും ചിലരെങ്കിലും ഈ കാലത്ത് ശ്രമിക്കുന്നുണ്ട് എന്നത് നിഷേധിക്കാവതല്ല.  പലപ്പോഴും അത്തരക്കാരുടെ വ്യാഖ്യാനങ്ങൾ ഭയാനകമായ വിപത്തുകളാണ് സമൂഹത്തിലും മുസ്‌ലിം സംഘടനക്കുള്ളിലും വരുത്തിവെക്കുന്നത്...

സ്വന്തം ഇഷ്ടപ്രകാരം (ഖുർആൻ) വ്യാഖ്യാനിക്കുന്നതിന് മുമ്പ് പണ്ഡിത സഭയുമായി കൂടിയാലോചിക്കുന്നത് എന്തുകൊണ്ടും ഗുണകരമായിരിക്കും. വായിൽ തോന്നുന്നത് വിളിച്ചു പറഞ്ഞാൽ പിന്നീട് തിരുത്താൻ മറ്റു പണ്ഡിതന്മാർ ഓടിനടക്കേണ്ട അവസ്ഥ വരാറുണ്ട്. "

(അൽമനാർ മാസിക 

2012 ജൂൺ പേജ് 27 )


ഗുരുക്കന്മാരുടെ പൊരുത്തക്കേട് മാത്രം സമ്പാദിച്ച് വഴി തെറ്റി പോയ ഒരുപറ്റം യുവാക്കളുടെ പിടുത്തത്തിലാണ് വിസ്ഡം ഗ്രൂപ്പും, കെ എൻ എമ്മും. 

ജാമിഅ: നദ്‌വിയ്യ:യുടെ പ്രിൻസിപ്പൽ സ്ഥാനത്ത് വരെ അത്തരക്കാരാണ് കയറിപ്പറ്റിയത്. 


ഇളം തലമുറ മുതിർന്നവരിലും മുതിർന്നവർ ഇളയവരിലും  ഇസ്‌ലാമിനെ കാണുന്നില്ല. 

ചുരുക്കിപ്പറഞ്ഞാൽ മുജാഹിദിൽ എല്ലാവരും മുസ്‌ലിംകളാണെന്നുറക്കെ പറയാൻ പറ്റാത്ത അവസ്ഥ.


അൽമനാർ മാസികയുടെ എഡിറ്റോറിയൽ പേജിൽ 

വന്ന വിലാപം നോക്കൂ.


"ആർക്കും ഫത്‌വ  ഇറക്കാം. മുമ്പൊക്കെ പാണ്ഡിത്യത്തിൽ മുന്നിൽ നിൽക്കുന്നവരോടാണ് ചോദിക്കുക. അവരാണ് പഠിച്ച ശേഷം ഫത്‌വ നൽകുക. അത് ചോദിച്ചവനും അറിഞ്ഞവനും അതനുസരിച്ചിരുന്നു. ഇന്നോ, എത്ര പേരാണ് ഫത്‌വ ഇറക്കുന്നത്. ആരും ചോദിക്കാതെ തന്നെ ഫത്‌വകൾ ഇറങ്ങുന്നു. ഒന്നുമറിയാത്തവർ ആ ഫത്‌വാ സ്വീകരിക്കുന്നു. അതനുസരിച്ച് പ്രവർത്തിക്കുന്നു. "

(അൽമനാർ മാസിക

കെ എൻ എം മുഖപത്രം

2015 ആഗസ്റ്റ് പേജ് 6)


ഉപ്പുതിന്നവർ വെള്ളം കുടിക്കട്ടെ.

Saturday, October 21, 2023

തഖ്ലീദ് .ലോകത്ത് ഏറ്റവും കൂടുതൽ* *മുജ്തഹിദുകൾ കേരളത്തിൽ !!*

 https://www.facebook.com/100024345712315/posts/pfbid038CXJSxPfQuFERqgjpVh7FD9Y3sN8M9gorU8AWTVs6AY8yRAagoJFWn45E1xiXktSl/?mibextid=9R9pXO

മുജാഹിദ് പ്രസ്ഥാനം 

ഒരു സമഗ്ര പഠനം  38/313

➖➖➖➖➖➖➖➖➖➖➖➖

✍️ Aslam saquafi payyoli


*ലോകത്ത് ഏറ്റവും കൂടുതൽ*

*മുജ്തഹിദുകൾ കേരളത്തിൽ !!*


ലോകത്ത് ഏറ്റവും കൂടുതൽ തനി മുജ്തഹിദുകളുള്ള നാടാണത്രേ നമ്മുടെ കൊച്ചു കേരളം. മൗലവിമാരുടെ അവകാശ വാദമാണിത്. പുറത്തുനിന്ന് വീക്ഷിക്കുന്നവർക്ക്

കേരളത്തിലെ മൗലവിമാരുടെ വിവരമളക്കാൻ ഈ അവകാശവാദം ഏറെ ഉപകരിക്കും. 

ഇമാം ബുഖാരി (റ) തങ്ങളെ പോലുള്ള പണ്ഡിത കുലപതികൾക്ക് സാധ്യമാക്കാത്തത് നമ്മുടെ നാട്ടിൽ ജീവിച്ചുകൊണ്ടിരിക്കുന്ന മൗലവിമാർക്ക് സാധിക്കുന്നു എന്നവകാശപ്പെടണമെങ്കിൽ എത്രത്തോളം അഹങ്കാരം മനസ്സിലുണ്ടായിരിക്കും.

അല്ലെങ്കിലും വിവരമില്ലെന്ന വിവരം പോലും ഇല്ലാതാകുമ്പോഴാണല്ലൊ ഒരാൾ മുജാഹിദാവുക.


മുജാഹിദ് പണ്ഡിതൻ

എം ഐ മുഹമ്മദലി സുല്ലമി എഴുതുന്നു:


"മദ്ഹബുകളെ തഖ്ലീദ് ചെയ്യുന്നത് പാടെ തിരസ്കരിച്ച മുജാഹിദുകൾ തങ്ങളെ ഏതെങ്കിലും ഒരു മദ്ഹബിലേക്ക് ചേർത്തു പറയാറില്ല. ഖുർആനിൽ നിന്നും നബിചര്യയിൽ നിന്നും നേരിട്ട് വിധികൾ നിർദ്ധാരണം ചെയ്തെടുക്കുന്ന മുജ്തഹിദ് മുത്വലഖുകൾ (തനി മുജ്തഹിദുകൾ) എല്ലാകാലത്തും ഉണ്ടാവുമെന്ന് മുജാഹിദുകൾ പഠിപ്പിച്ചുവരുന്ന ഒരാശയമാണ്. കെ പി മുഹമ്മദ് മൗലവി(റ)യും എ പി അബ്ദുൽ ഖാദിർ മൗലവിയും കൂടി രചിച്ച തഖ്ലീദ് ഒരു പഠനം എന്ന കൃതിയിൽ മജല്ലതുൽ മനാറിനെ ഉദ്ധരിച്ചു കൊണ്ടെഴുതുന്നു. 


"എല്ലാ ചിന്ത സരണികളിലും പെട്ട പണ്ഡിതന്മാരെല്ലാം തന്നെ ഇജ്തിഹാദ് ഓരോ കാലത്തെയും സാമൂഹ്യ നിർബന്ധങ്ങളിൽ പെട്ടതാണെന്നുള്ളതിൽ ഏകാഭിപ്രായക്കാരാണ്. ഏതുകാലത്തും ഈ ചുമതല നിർവഹിക്കുന്ന ചിലരെങ്കിലുമുണ്ടായിരിക്കണം " (തഖ്ലീദ് ഒരു പഠനം പേജ് 116)

തുടർന്ന് വീണ്ടും പറയുന്നു : 

"മുജ്തഹിദ് മുത്വലഖ് കൊണ്ട് മാത്രമേ ഈ സാമൂഹ്യ ബാധ്യത നിറവേറ്റുകയുള്ളൂ എന്നാണ് പണ്ഡിത വചനങ്ങളുടെ നേർക്കുനേരെയുള്ള വിവക്ഷ. " (അതേ പുസ്തകം പേജ് 117)


മൗലവി തുടരുന്നു ....

"നമ്മുടെ ഈ ചിന്താ സരണിയുടെ ഫലമായി നമ്മുടെ പണ്ഡിതന്മാർ ഏതെങ്കിലും ഒരു മദ്ഹബിലേക്ക് പ്രസ്ഥാനത്തെയും ആശയത്തെയും ചേർത്ത് പറയുവാൻ ലജ്ജിച്ചു. തൽഫലമായി എല്ലാവരും ഖുർആനിൽ നിന്നും നബിചര്യയിൽ നിന്നും നേരിട്ട് വിധികൾ സ്വീകരിക്കാൻ കഴിവുള്ളവരായി തീർന്നു.

അങ്ങനെ ഇന്ന് ലോകത്ത് ഏറ്റവും കൂടുതൽ തനി മുജ്തഹിതുകളുള്ള (മുജ്തഹിദ് മുത്‌ലഖ്) പ്രദേശം നമ്മുടെ കൊച്ചു കേരളം തന്നെയാണെന്നതിൽ സന്ദേഹമില്ല. നമ്മുടെ മസ്ജിദുകളിലെ നൂറുകണക്കിന് ഖത്തീബുമാരും പ്രബോധന വിഭാഗത്തിന്റെ കീഴിലുള്ള അനേകം പ്രബോധകരും ജംഇയ്യത്തുൽ ഉലമയിലെ മുഴുവൻ അംഗങ്ങളും ഒരു മദ്ഹബും സ്വീകരിക്കാതെ ഇജ്തിഹാദ് നടത്തുന്നവരാണല്ലോ. നമ്മുടെ അഭിമാനകരമായ ഈ നേട്ടത്തെ സയ്യിദ് ജമാലുദ്ദീൻ അഫ്ഗാനിയുടെയും മുഹമ്മദ് അബ്ദുവിന്റെയും ശിഷ്യഗണങ്ങളറിഞ്ഞെങ്കിൽ വിലമിതിക്കാനിടയുണ്ട്. 

" (ഗൾഫ് സലഫിസവും 

മുജാഹിദ് പ്രസ്ഥാനവും 116)


ഈജിപ്തിലെ അർദ്ധ യുക്തിവാദികളോടൊപ്പം കൂടിയതിന്റെ മഹത്വം എടുത്തു പറയുകയാണ് എം ഐ മുഹമ്മദലി സുല്ലമി:

"നോക്കൂ, കേരളത്തിലെ ഇസ്‌ലാഹി പ്രസ്ഥാനവും ഗൾഫ് സലഫിസവും തമ്മിലുള്ള അന്തരം !  50 വർഷത്തിനിടക്ക് ഒരു മതേതര രാഷ്ട്രത്തിൽ നമുക്ക് ആയിരക്കണക്കിന് മുത്‌ലഖ് മുജ്തഹിദ്കളെ വളർത്തിയെടുക്കാൻ കഴിഞ്ഞു. ഗൾഫ് സലഫികൾക്കോ ? ഭരണകൂടവും എണ്ണപ്പണവും ഉണ്ടായിട്ടുപോലും പല നൂറ്റാണ്ടുകൾ പിന്നിട്ടിട്ടും ഒരൊറ്റ മുജ്തഹിദ് മുത്‌ലഖിനെ ഉണ്ടാക്കാൻ സാധിച്ചിട്ടില്ല. "

(ഗൾഫ് സലഫിസവും 

മുജാഹിദ് പ്രസ്ഥാനവും പേ: 117)

മദ്ഹബിന് വിരുദ്ധമായി ഒരു ഹദീസ് കണ്ടാൽ

  *മദ്ഹബ് സ്വീകരിക്കൽ* -* ഇസ്ലാമിക ആദര്‍ശ പഠനത്തിന് ഇസ്ലാമിക് ഗ്ലോബല്‍ വോയ്സ് ബ്ലോഗ് ഉപയോഗപ്പെടുത്തുക*  https://islamicglobalvoice.blogspot....