Friday, October 3, 2025

മുഹമ്മദ് നബി ഉത്തമ മാതൃക Part 3

 


മുഹമ്മദ് നബി ഉത്തമ മാതൃക

Part 3

*I love Muhammad* 

صلي الله عليه وسلم


https://chat.whatsapp.com/Io6efs5AMs2E7RrBkKDAFW


വിനയവും വിവേകവുമുള്ള പ്രവാചകന്‍


ജൂത പണ്ഡിതനായ സെയ്ദ് ഇബ്‌നു സഅ്‌ന, മുഹമ്മദ് നബി ﷺ യില്‍ പ്രവാചകത്വത്തിന്റെ ലക്ഷണങ്ങള്‍ നിരീക്ഷിച്ചറിയാന്‍ വേണ്ടി പരിശ്രമിക്കുന്ന സമയം. ഒരുദിനം അദ്ദേഹം നബി ﷺ യോടൊത്ത് നില്‍ക്കവെ ഒരാള്‍ തന്റെ വാഹനപ്പുറത്ത് ആഗതനായി. ഒരു ഗ്രാമത്തിലെ മുസ്‌ലിംകള്‍ കാലക്കെടുതികളിലും കഷ്ടപ്പാടുകളിലുമാണെന്ന വിവരം അദ്ദേഹം നബി ﷺ യോട് പറഞ്ഞു. അവരെ സഹായിക്കാനുള്ള സമ്പത്ത് നബി ﷺ യുടെ കയ്യിലില്ലായിരുന്നു. അദ്ദേഹം തന്റെ കൂടെയുള്ള അലി(റ)യെ നോക്കി. അലി(റ) പറഞ്ഞു: ‘സമ്പാദ്യമായി ഒന്നും അവശേഷിക്കുന്നില്ല.’ ആ സമയം സെയ്ദ് ഇബ്‌നു സഅ്‌ന നബി ﷺ യുടെ അടുത്തുചെന്ന് പറഞ്ഞു: ‘ഇതാ എണ്‍പത് സ്വര്‍ണനാണയങ്ങള്‍. നിര്‍ണിത തീയതിയായാല്‍ പകരം ഈ സംഖ്യക്കൊത്ത കാരക്ക തന്ന് കടം വീട്ടിയാല്‍ മതി.’ നബി ﷺ അത് സ്വീകരിക്കുകയും വാഹനപ്പുറത്തെത്തിയ വ്യക്തിയെ ഏല്‍പിക്കുകയും ചെയ്തു. നബി ﷺ അയാളോട് പറഞ്ഞു: ‘ആ ഗ്രാമവാസികളിലേക്ക് മടങ്ങിച്ചെന്ന് അവരെ സഹായിക്കൂ.’

സെയ്ദ് ഇബ്‌നു സഅ്‌ന പറയുന്നു: ‘വ്യവസ്ഥ പ്രകാരം ബാധ്യത തീര്‍ക്കുവാന്‍ രണ്ടുമൂന്ന് നാളുകള്‍ ശേഷിക്കുന്നുണ്ട്. നബി ﷺ ഒരു ജനാസയെ അനുഗമിച്ച് ബക്വീഅ് ക്വബ്ര്‍സ്ഥാനിലേക്ക് പുറപ്പെട്ടതായിരുന്നു. അനുചരന്മാരില്‍ അബൂബക്കര്‍(റ), ഉമര്‍(റ), ഉഥ്മാന്‍(റ) എന്നിവരും മറ്റും അദ്ദേഹത്തോടൊപ്പമുണ്ട്. ജനാസ നമസ്‌കരിച്ച നബി ﷺ ചാരിയിരിക്കുവാന്‍ ഒരു ചുമരിനരികിലേക്ക് അടുത്തപ്പോള്‍ ഞാന്‍ അടുത്ത് ചെന്നു. അദ്ദേഹത്തിന്റെ കുപ്പായ മാറും ശിരോവസത്രവും കൂട്ടി അദ്ദേഹത്തെ കടന്നുപിടിച്ചു. പരുഷമായ മുഖഭാവത്തോടെ അദ്ദേഹത്തെ രൂക്ഷമായി നോക്കി. ഞാന്‍ പറഞ്ഞു: ‘മുഹമ്മദ്! എന്നോടുള്ള ബാധ്യത വീട്ടുന്നില്ലേ? നിങ്ങള്‍ അബ്ദുല്‍ മുത്വലിബിന്റെ മക്കള്‍ ബാധ്യത തീര്‍ക്കുന്നതില്‍ അമാന്തിക്കുന്നവരാണ്. നിങ്ങളോടുള്ള ഇടപഴകലില്‍ എനിക്ക് നിങ്ങളെയെല്ലാം നന്നായി അറിയാം. ഞാന്‍ ഉമര്‍(റ)വിനെ നോക്കി. കോപാകുലനായ അദ്ദേഹത്തിന്റെ ഇരുകണ്ണുകളും ഗോളങ്ങള്‍ക്ക് സമാനമായി അദ്ദേഹത്തിന്റെ മുഖത്ത് കറങ്ങുന്നു! എന്നെ നോക്കി ഉമര്‍(റ) പറഞ്ഞു: ‘ശത്രൂ, അല്ലാഹുവിന്റെ തിരുദൂതരോടാണോ നീ ഇതെല്ലാം പറയുന്നതും ചെയ്യുന്നതും? അല്ലാഹുവാണെ, ഞാന്‍ ചില കാര്യങ്ങള്‍ ഭയക്കുന്നില്ലായിരുന്നുവെങ്കില്‍ എന്റെ ഈ വാളുകൊണ്ട് നിന്റെ തല ഞാന്‍ കൊയ്യുമായിരുന്നു.’ എന്നാല്‍ നബി ﷺ യാകട്ടെ തീര്‍ത്തും ശാന്തനായി, തികഞ്ഞ അടക്കത്തോടെ എന്നെ നോക്കുന്നു.  അവിടുന്ന ഉമര്‍(റ)വിനെ വിളിച്ചു ഇപ്രകാരം പറഞ്ഞു:

‘ഉമര്‍! ഞാനും സെയ്ദ് ഇബ്‌നു സഅ്‌നയും നിങ്ങളുടെ കോപം മൂത്ത പെരുമാറ്റം ആവശ്യമുള്ളവരല്ല. പ്രത്യുത, നല്ല നിലയ്ക്ക് ബാധ്യത തീര്‍ക്കുവാന്‍ എന്നോടും നല്ല രീതിയില്‍ അത് സ്വീകരിക്കുവാന്‍ അദ്ദേഹത്തോടും ആവശ്യപ്പെടുകയായിരുന്നു നിങ്ങള്‍ ചെയ്യേണ്ടിയിരുന്നത്. ഉമര്‍! നിങ്ങള്‍ അദ്ദേഹത്തിന്റെകൂടെ പോയി അദ്ദേഹത്തിന്റെ ബാധ്യത തീര്‍ക്കുക. നിങ്ങള്‍ അദ്ദേഹത്തെ ഭയപ്പെടുത്തിയതിന് പകരമായി ഇരുപത് സ്വാഅ് ഈന്തപ്പഴം കൂടുതല്‍ നല്‍കുകയും ചെയ്യുക.’

സെയ്ദ് ഇബ്‌നു സഅ്‌ന പറയുകയാണ്: ‘ഉമര്‍(റ) എന്നെയുംകൂട്ടി നടന്നു. ശേഷം എന്റെ കടം വീട്ടി. ഇരുപത് സ്വാഅ് ഈന്തപ്പഴം കൂടുതല്‍ നല്‍കുകയും ചയ്തു.’ (സ്വഹീഹ് ഇബ്നു ഹിബ്ബാൻ)


Aslam Kamil parappanangadi

മുഹമ്മദ് നബി ഉത്തമ മാതൃക Part 4

 


മുഹമ്മദ് നബി ഉത്തമ മാതൃക

Part 4

*I love Muhammad* 

صلي الله عليه وسلم


I love Muhammad

صلي الله عليه وسلم


https://chat.whatsapp.com/Io6efs5AMs2E7RrBkKDAFW


നീതിയുടെ പ്രവാചകന്‍


സത്യവിശ്വാസികളേ, നിങ്ങള്‍ അല്ലാഹുവിന് വേണ്ടി സാക്ഷ്യം വഹിക്കുന്നവരെന്ന നിലയില്‍ കണിശമായി നീതി നിലനിര്‍ത്തുന്നവരായിരിക്കണം. അത് നിങ്ങള്‍ക്ക് തന്നെയോ, നിങ്ങളുടെ മാതാപിതാക്കള്‍, അടുത്ത ബന്ധുക്കള്‍ എന്നിവര്‍ക്കോ പ്രതികൂലമായിത്തീര്‍ന്നാലും ശരി. (കക്ഷി) ധനികനോ, ദരിദ്രനോ ആകട്ടെ, ആ രണ്ട് വിഭാഗത്തോടും കൂടുതല്‍ ബന്ധപ്പെട്ടവന്‍ അല്ലാഹുവാകുന്നു. അതിനാല്‍ നിങ്ങള്‍ നീതി പാലിക്കാതെ തന്നിഷ്ടങ്ങളെ പിന്‍പറ്റരുത്‌. നിങ്ങള്‍ വളച്ചൊടിക്കുകയോ ഒഴിഞ്ഞ് മാറുകയോ ചെയ്യുന്ന പക്ഷം തീര്‍ച്ചയായും നിങ്ങള്‍ പ്രവര്‍ത്തിക്കുന്നതിനെപ്പറ്റിയെല്ലാം സൂക്ഷ്മമായി അറിയുന്നവനാകുന്നു അല്ലാഹു. (ഖു൪ആന്‍ :4/135)

സത്യവിശ്വാസികളേ, നിങ്ങള്‍ അല്ലാഹുവിന്ന് വേണ്ടി നിലകൊള്ളുന്നവരും, നീതിക്ക് സാക്ഷ്യം വഹിക്കുന്നവരുമായിരിക്കുക. ഒരു ജനതയോടുള്ള അമര്‍ഷം നീതി പാലിക്കാതിരിക്കാന്‍ നിങ്ങള്‍ക്ക് പ്രേരകമാകരുത്‌. നിങ്ങള്‍ നീതി പാലിക്കുക. അതാണ് ധര്‍മ്മനിഷ്ഠയോട് ഏറ്റവും അടുത്തത്‌. നിങ്ങള്‍ അല്ലാഹുവെ സൂക്ഷിക്കുക. തീര്‍ച്ചയായും നിങ്ങള്‍ പ്രവര്‍ത്തിക്കുന്നതിനെ കുറിച്ചെല്ലാം അല്ലാഹു സൂക്ഷ്മമായി അറിയുന്നവനാകുന്നു. (ഖു൪ആന്‍ :5/8)


എന്നാല്‍ നീ തീര്‍പ്പുകല്‍പിക്കുകയാണെങ്കില്‍ അവര്‍ക്കിടയില്‍ നീതിപൂര്‍വ്വം തീര്‍പ്പുകല്‍പിക്കുക. നീതിപാലിക്കുന്നവരെ തീര്‍ച്ചയായും അല്ലാഹു സ്നേഹിക്കുന്നു. (ഖു൪ആന്‍ :4/135)


ആഇശ(റ) പറയുന്നു: ഒരു മഖ്‌സൂം ഗോത്രക്കാരിയുടെ മോഷണക്കേസ് ക്വുറൈശികള്‍ക്ക് വിഷമപ്രശ്‌നമായി. ”അല്ലാഹുവിന്റെ ദൂതനോട് അവളുടെ പ്രശ്‌നം സംബന്ധിച്ച് ആരാണ് സംസാരിക്കുക?” അവര്‍ തമ്മില്‍ തമ്മില്‍ അന്വേഷിച്ചു. ”തിരുമേനിയുടെ ഇഷ്ടനായ ഉസാമതുബ്‌നു സൈദിനല്ലാതെ മറ്റാര്‍ക്കാണ് അതിന് ധൈര്യം വരിക?”- ഇതായിരുന്നു അവരുടെയെല്ലാം അഭിപ്രായം. അങ്ങനെ ഉസാമ(റ) നബി ﷺ യോട് സംസാരിച്ചു. അപ്പോള്‍ തിരുമേനി ﷺ ചോദിച്ചു: ”അല്ലാഹുവിന്റെ ശിക്ഷാവിധിയില്‍ നീ ശുപാര്‍ശയുമായി വരികയോ?” തുടര്‍ന്ന് അവിടുന്ന് ചെയ്ത ഒരു പ്രസംഗത്തില്‍ ഇപ്രകാരം പറഞ്ഞു: ”ഉന്നതര്‍ മോഷ്ടിച്ചാല്‍ വെറുതെ വിടുകയും ദുര്‍ബലര്‍ മോഷ്ടിച്ചാല്‍ ശിക്ഷ നടപ്പാക്കുകയും ചെയ്യുന്ന പതിവ് നിങ്ങളുടെ മുന്‍ഗാമികള്‍ക്കിടയില്‍ നിലനിന്നത് അവരുടെ നാശത്തിന് ഹേതുവായിട്ടുണ്ട്. അല്ലാഹുവിനെക്കൊണ്ട് സത്യം. മുഹമ്മദിന്റെ മകള്‍ ഫാത്വിമയാണ് മോഷ്ടിക്കുന്നതെങ്കില്‍ ഞാന്‍ അവളുടെ കൈ മുറിക്കുകതന്നെ ചെയ്യും!” (മുസ്‌ലിം:1688)

അനസ് ബ്നു മാലിക് (റ) വിൽ നിന്ന് നിവേദനം: നബി ﷺ യുടെ കൂടെയുണ്ടായിരുന്ന ഒരാളുടെ അടുത്തേക്ക് ആയാളുടെ ആണ്കുട്ടി വന്നപ്പോൾ അയാളവനെ ചുംബിക്കുകയും തന്റെ മടിയിൽ ഇരുത്തുകയും ചെയ്തു. പിന്നീട് അയാളുടെ പെണ്കുട്ടിവന്നപ്പോൾ അവളെ തന്റെ ഒരു സൈഡിലേക്ക് ഇരുത്തി.(അപ്പോൾ നബി ﷺ ) പറഞ്ഞു: നിനക്ക് അവർക്ക് രണ്ടുപേർക്കുമിടയിൽ നീതി കാണിച്ചുകൂടെ? (സിൽസിലത്തുസ്വഹീഹ)


ആയിശ(റ) വിൽ നിന്ന് നിവേദനം: അല്ലാഹുവിന്റെ മാർഗത്തിൽ യുദ്ധംചെയ്യുന്ന സന്ദർഭത്തിലല്ലാതെ നബി ﷺ ഒരു സ്ത്രീയേയോ ഒരു മൃത്യനേയോ മറ്റോ തന്റെ വിശുദ്ധ കരംകൊണ്ട് പ്രഹരിച്ചിട്ടില്ല. നബി ﷺ യെ ആരെങ്കിലും ഉപദ്രവിച്ചാൽ, ഒരിക്കലും അയാൾക്ക് നേരെ പ്രതികാരം ചെയ്തിരുന്നില്ല. പ്രത്യുത, അല്ലാഹു പവിത്രത കൽപ്പിച്ചവ അനാദരിക്കപ്പെട്ടാൽ, അല്ലാഹുവിന് വേണ്ടി പ്രതികാര നടപടി സ്വീകരിച്ചിരുന്നു. (മുസ്‌ലിം: 2328)


അബൂഖത്താദയില്‍(റ) നിന്ന് നിവേദനം: നബി(ﷺ) പറഞ്ഞു: നമസ്‌കാരം ദീർഘിപ്പിക്കണമെന്നു കരുതി ഞാൻ നമസ്‌കരിക്കാൻ നിൽക്കും. അപ്പോൾ കുട്ടിയുടെ കരച്ചിൽ ഞാൻ കേൾക്കും. അപ്പോൾ ആ കുട്ടിയുടെ ഉമ്മയ്ക്ക് പ്രയാസമുണ്ടാകുന്നത് ഇഷ്ടപ്പെടാത്തതിനാൽ നമസ്‌കാരം ഞാൻ ലഘൂകരിക്കും. (ബുഖാരി: 707)


അനസില്‍(റ) നിന്ന് നിവേദനം: അദ്ദേഹം പറഞ്ഞു: ഞാൻ ഒരിക്കൽ നബി(ﷺ)യോടപ്പം നടക്കുകയായിരുന്നു. നജ്‌റാനിൽ നെയ്തുണ്ടാക്കിയ പരുപരുത്ത വക്ക് കട്ടിയുള്ള ഒരു തട്ടം നബി(ﷺ)യുടെ കഴുത്തിലുണ്ട്. അപ്പോൾ ഒരു ഗ്രാമീണൻ നബി(ﷺ)യെ കണ്ടു. അങ്ങനെ അയാൾ നബിയുടെ തട്ടം പിടിച്ചു വലിച്ചു.ഞാൻ നബി(ﷺ)യുടെ കഴുത്തിലേക്ക് നോക്കുമ്പോൾ അയാളുടെ വലിയുടെ ശക്തിയിൽ ആ തട്ടത്തിന്റെ പരുപരുത്ത ഭാഗം നബി(ﷺ)യുടെ കഴുത്തിൽ അടയാളമുണ്ടാക്കിയിരിക്കുന്നു. പിന്നീട് അയാൾ പറഞ്ഞു: നിന്റെ കൈവശമുള്ള അല്ലാഹുവിന്റെ ധനത്തിൽ നിന്നും എനിക്ക് അല്പം തരാൻ കല്പിക്കുക. അപ്പോൾ നബി (ﷺ)അയാളുടെ നേരെ തിരിഞ്ഞ് ഒന്ന് പുഞ്ചിരിക്കുകയും ശേഷം അയാൾക്ക് വല്ലതും ദാനം നൽകാൻ കല്പിക്കുകയും ചെയ്തു. (ബുഖാരി: 6088)

അബൂഹുറൈറ(റ) പറയുന്നു:’ഒരിക്കല്‍ ഒരു ഗ്രാമീണന്‍ പള്ളിയില്‍ മൂത്രമൊഴിച്ചു. അപ്പോള്‍ ആളുകള്‍ അദ്ദേഹത്തെ തടസ്സപ്പെടുത്താന്‍ ശ്രമിച്ചു. ഉടനെ നബി ﷺ പറഞ്ഞു: ‘നിങ്ങള്‍ അയാളെ വിട്ടേക്കുക. അയാളുടെ മൂത്രത്തില്‍ ഒരു തൊട്ടി വെള്ളമൊഴിക്കുക. നിശ്ചയം എല്ലാം അനായാസകരമാക്കാനാണ് നിങ്ങള്‍ നിയോഗിതരായത്. പ്രയാസപൂര്‍ണമാക്കുന്നതിനല്ല”. (ബുഖാരി:220).


Aslam Kamil parappanangadi

മുഹമ്മദ് നബി ഉത്തമ മാതൃക Part 5

 മുഹമ്മദ് നബി ഉത്തമ മാതൃക

Part 5

*I love Muhammad* 

صلي الله عليه وسلم


I love Muhammad

صلي الله عليه وسلم


https://chat.whatsapp.com/Io6efs5AMs2E7RrBkKDAFW




ഹൃദയവിശാലതയുള്ള പ്രവാചകൻ


കപടവിശ്വാസിയായ അബ്ദുല്ലാഹിബ്‌നു ഉബയ്യ് നബി ﷺ യെ പലനിലയ്ക്കും ദ്രോഹിച്ചിട്ടും  അയാളുടെ അന്ത്യസമയത്ത് അയാളോട് നബി ﷺ പെരുമാറിയത് എങ്ങനെയെന്ന് കാണുക.

ഇബ്‌നു ഉമര്‍(റ) പറയുന്നു: ‘‘(കപടവിശ്വാസിയായ)അബ്ദുല്ലാഹിബ്‌നു ഉബയ്യ് മരണപ്പെട്ടപ്പോള്‍ അദ്ദേഹത്തിന്റെ പുത്രന്‍ അബ്ദുല്ലാഹ് അല്ലാഹുവിന്റെ റസൂലി ﷺ നെ സമീപിച്ചു. എന്നിട്ട് തന്റെ പിതാവിനെ കഫന്‍ ചെയ്യുന്നതിനായി നബി ﷺ യുടെ കുപ്പായം നല്‍കാനായി ചോദിച്ചു. അപ്പോള്‍ നബി ﷺ അത് നല്‍കി. പിന്നീട് അദ്ദേഹത്തിനായി നമസ്‌കരിക്കാന്‍ നബി ﷺ യോട് അവന്‍ ചോദിച്ചു. അപ്പോള്‍ അയാള്‍ക്കുവേണ്ടി നമസ്‌കരിക്കാന്‍ നബി ﷺ എഴുന്നേറ്റു. അപ്പോള്‍ ഉമര്‍(റ) എഴുന്നേല്‍ക്കുകയും അല്ലാഹുവിന്റെ റസൂലി ﷺ ന്റെ വസ്ത്രത്തില്‍ പിടിക്കുകയും എന്നിട്ട് (ഇപ്രകാരം) ചോദിക്കുകയും ചെയ്തു: ‘അല്ലാഹുവിന്റെ ദൂതരേ, അങ്ങയുടെ രക്ഷിതാവ് അയാള്‍ക്കുവേണ്ടി നമസ്‌കരിക്കുന്നത് അങ്ങയെ വിലക്കിയിട്ടില്ലയോ?’ അപ്പോള്‍ നബി ﷺ പറഞ്ഞു: ‘അല്ലാഹു എനിക്ക് തെരഞ്ഞടുക്കാനുള്ള സ്വാതന്ത്ര്യം നല്‍കിയിട്ടുണ്ടല്ലോ.’ എന്നിട്ട് അവിടുന്ന് പറഞ്ഞു: {നീ അവര്‍ക്കുവേണ്ടി പാപമോചനം തേടിക്കൊള്ളുക. അല്ലെങ്കില്‍ അവര്‍ക്കുവേണ്ടി പാപമോചനം തേടാതിരിക്കുക. നീ അവര്‍ക്കുവേണ്ടി എഴുപത് പ്രാവശ്യം പാപമോചനം തേടിയാലും … (9:80)’ (എന്ന് അല്ലാഹു പറഞ്ഞിട്ടില്ലേ?). ഞാന്‍ എഴൂപതില്‍ അധികരിപ്പിക്കുന്നതാണ്.’ അങ്ങനെ നബി ﷺ നമസ്‌കരിച്ചു. അപ്പോള്‍ അല്ലാഹു {അവരുടെ കൂട്ടത്തില്‍നിന്ന് മരണപ്പെട്ട യാതൊരാളുടെ പേരിലും നീ ഒരിക്കലും നമസ്‌കരിക്കരുത്. അവന്റെ ക്വബ്‌റിന്നരികില്‍ നില്‍ക്കുകയും ചെയ്യരുത്…’(9:84)} എന്ന സൂക്തം ഇറക്കുകയും ചെയ്തു’’ (ബുഖാരി:4672)

ഉമര്‍(റ) പറഞ്ഞു: ‘‘അബ്ദുല്ലാഹിബ്‌നു ഉബയ്യിബ്‌നു സലൂല്‍ മരണപ്പെട്ടപ്പോള്‍ അയാള്‍ക്ക് വേണ്ടി, അയാളുടെമേല്‍ (ജനാസ) നമസ്‌കരിക്കുന്നതിനായി അല്ലാഹുവിന്റെ റസൂല്‍ ﷺ ക്ഷണിക്കപ്പെടുകയുണ്ടായി. അങ്ങനെ അല്ലാഹുവിന്റെ റസൂല്‍ ﷺ നമസ്‌കാരത്തിന് നിന്നപ്പോള്‍ ഞാന്‍ നബിയിലേക്ക് ചാടി എഴുന്നേറ്റു നിന്നു. എന്നിട്ട് ഞാന്‍ ചോദിച്ചു: ‘അല്ലാഹുവിന്റെ ദൂതരേ, അങ്ങ് ഇബ്‌നു ഉബയ്യിന്റെ മേല്‍ നമസ്‌കരിക്കുകയാണോ? അയാള്‍ (ഇന്ന) ദിവസം ഇങ്ങനെയും ഇങ്ങനെയുമെല്ലാം പറഞ്ഞിരുന്നില്ലേ?’ ഞാന്‍ അവിടുത്തോട് അയാളുടെ വാക്കുകള്‍ എണ്ണിപ്പറഞ്ഞുകൊടുത്തു. അപ്പോള്‍ അല്ലാഹുവിന്റെ റസൂല്‍ ﷺ പുഞ്ചിരിക്കുകയും (ഇപ്രകാരം) പറയുകയും ചെയ്തു: ‘ഉമറേ, എന്നില്‍നിന്നും താങ്കള്‍ വിട്ടു നില്‍ക്കൂ.’ അപ്പോള്‍ ഞാന്‍ അവിടുത്തോട് ധാരാളം (അതിനെ സംബന്ധിച്ചു) പറഞ്ഞുകൊടുത്തു. നബി ﷺ പറഞ്ഞു: ‘തീര്‍ച്ചയായും തെരഞ്ഞടുക്കാനുള്ള അനുവാദം നല്‍കപ്പെട്ടപ്പോള്‍ ഞാന്‍ (അദ്ദേഹത്തിനുവേണ്ടി നമസ്‌കരിക്കാന്‍) തെരഞ്ഞടുത്തു. എഴുപതിന് മുകളില്‍ ഞാന്‍ അധികരിപ്പിച്ചാല്‍ അദ്ദേഹത്തോട് പൊറുക്കപ്പെടുമെന്ന് ഞാന്‍ അറിഞ്ഞിരുന്നെങ്കില്‍ ഞാന്‍ അതിനെക്കാള്‍ അധികരിപ്പിക്കുമായിരുന്നു.’ അദ്ദേഹം (ഉമര്‍) പറഞ്ഞു: ‘അങ്ങനെ അല്ലാഹുവിന്റെ റസൂല്‍ ﷺ അദ്ദേഹത്തിനുവേണ്ടി നമസ്‌കരിക്കുകയും അതില്‍നിന്ന് പിരിയുകയും ചെയ്തു. അല്‍പസമയം കഴിഞ്ഞപ്പോഴേക്കും സൂറതുല്‍ ബറാഅയില്‍നിന്നുള്ള രണ്ട് സൂക്തങ്ങള്‍ ഇറങ്ങി: {അവരുടെ കൂട്ടത്തില്‍നിന്ന് മരണപ്പെട്ട യാതൊരാളുടെ പേരിലും നീ ഒരിക്കലും നമസ്‌കരിക്കരുത്. അവന്റെ ക്വബ്‌റിന്നരികില്‍ നില്‍ക്കുകയും ചെയ്യരുത്. തീര്‍ച്ചയായും അവര്‍ അല്ലാഹുവിലും അവന്റെ ദൂതനിലും അവിശ്വസിക്കുകയും ധിക്കാരികളായിക്കൊണ്ട് മരിക്കുകയും ചെയ്തിരിക്കുന്നു (തൗബ 84)} (ഉമര്‍(റ) പറഞ്ഞു: ‘അല്ലാഹുവിന്റെ റസൂലി ﷺ നോട് അന്നേദിവസം (സംസാരിച്ചതില്‍) എന്റെ ധൈര്യത്തെ സംബന്ധിച്ച് ഞാന്‍ അത്ഭുതപ്പെട്ടിരുന്നു.’’ (ബുഖാരി:1366)

Aslam Kamil parappanangadi

 

മുഹമ്മദ് നബി ഉത്തമ മാതൃക Part 1

 മുഹമ്മദ് നബി ഉത്തമ മാതൃക

Part 1

I love Muhammad 

صلي الله عليه وسلم


https://chat.whatsapp.com/Io6efs5AMs2E7RrBkKDAFW

തീര്‍ച്ചയായും നിങ്ങള്‍ക്ക് അല്ലാഹുവിന്‍റെ ദൂതനില്‍ ഉത്തമമായ മാതൃകയുണ്ട്‌. അതായത് അല്ലാഹുവെയും അന്ത്യദിനത്തെയും പ്രതീക്ഷിച്ചു കൊണ്ടിരിക്കുകയും, അല്ലാഹുവെ ധാരാളമായി ഓര്‍മിക്കുകയും ചെയ്തു വരുന്നവര്‍ക്ക്‌. (ഖു൪ആന്‍:33/21)

മുഹമ്മദ് നബി(ﷺ)യുടെ ജീവിതത്തില്‍ ഏത് മേഖലയെടുത്ത് പരിശോധിച്ചാലും അത്യുത്തമമായ മഹനീയ മാതൃക കാണാവുന്നതാണ്. അവയില്‍ ചില രംഗങ്ങള്‍ താഴെ ചേ൪ക്കുന്നു.

അനസില്‍(റ) നിന്ന് നിവേദനം: അദ്ധേഹം പറഞ്ഞു: ഞാൻ നബി(ﷺ)ക്ക് പത്ത് വർഷം സേവനം ചെയ്തു. അതിനിടക്ക് ഒരിക്കൽ പോലും അദ്ധേഹം എന്നോട് ‘ഛെ!’ എന്നോ, നീ എന്തിന് ഇങ്ങനെ ചെയ്തു, നിനക്ക് ഇങ്ങനെ ചെയ്യാമായിരുന്നില്ലേ എന്നോ പറഞ്ഞിട്ടില്ല. (ബുഖാരി: 6038)

ആയിശയിൽ(റ) നിന്ന് നിവേദനം: അവർ പറഞ്ഞു: നബി(ﷺ) തന്റെ ഭൃത്യരെയോ ഭാര്യമാരെയോ ഒരിക്കലും അടിച്ചിരുന്നില്ല, തന്റെ കൈ കൊണ്ട് അവിടുന്ന് ആരെയും അടിച്ചിരുന്നില്ല. (ഇബ്നുമാജ:1984)

ജാബിറില്‍(റ) നിന്ന് നിവേദനം: നബി(ﷺ)യോട്‌ എന്തെങ്കിലും സാധനം ആവശ്യപ്പെട്ടിട്ട് “ഇല്ല” എന്ന് അവിടുന്ന് പറഞ്ഞിട്ടില്ല. (ബുഖാരി: 78)

അസ്’വദില്‍(റ) നിന്ന് നിവേദനം: ഞാൻ ആയിശയോട്(റ) ചോദിച്ചു: നബി(ﷺ) തന്റെ വീട്ടിൽ എന്തെല്ലാമാണ് പ്രവർത്തിച്ചിരുന്നത്? ആയിശ(റ) പറഞ്ഞു: നബി(ﷺ) തന്റെ പത്നിമാരുടെ ജോലികളിൽ സഹായിക്കുമായിരുന്നു. നമസ്കാരത്തിന്റെ സമയമായാൽ നമസ്കാരത്തിന് പുറപ്പെടും. (ബുഖാരി: 676)

ആയിശ (റ) പറയുന്നു: നബി ﷺ പറഞ്ഞു: നിങ്ങളെപ്പോലെ നിർത്താതെ തുരുതുരാ സംസാരിക്കുന്ന സ്വഭാവക്കാരനായിരുന്നില്ല നബി ﷺ (ബുഖാരി: 3568)

ആയിശ(റ) ൽ നിന്ന് നിവേദനം: നബി ﷺ യുടെ സംസാരം, ശ്രോതാക്കൾക്ക് മുഴുവൻ ഗ്രാഹ്യമാകുംവിധം സ്ഫുടവും വ്യക്തവുമായ വചനങ്ങളായിരുന്നു. (അബൂദാവൂദ്: 4839)

അബൂഹുറൈറയില്‍(റ) നിന്ന് നിവേദനം: നബി(ﷺ) ഒരു ആഹാരത്തേയും ആക്ഷേപിക്കാറില്ല. ആഗ്രഹമുണ്ടെങ്കില്‍ അവിടുന്ന്‌ അതു ഭക്ഷിക്കും. ആഗ്രഹമില്ലെങ്കില്‍ ഉപേക്ഷിക്കും. (ബുഖാരി:5409)

ജാബിറുബ്നുഅബ്ദില്ല(റ) പറയുന്നു: ഞങ്ങൾക്കരികിലൂടെ ഒരു ജനാസ കൊണ്ടുപോയി. അതിനോടുള്ള ആദരസൂചകമായി നബി(ﷺ) എഴുന്നേറ്റു നിന്നു.അത് കണ്ട് ഞങ്ങളുമെഴുന്നേറ്റു. അപ്പോൾ ഞങ്ങൾ പറഞ്ഞു: അല്ലാഹുവിൻറെ റസൂലേ, ഇതൊരു യഹൂദിയുടെ ജനാസയാണല്ലോ? നബി(ﷺ) പറഞ്ഞു: നിങ്ങൾ ജനാസ കണ്ടാൽ എഴുന്നേറ്റുനിൽക്കുക. (ബുഖാരി: 1311)




*ബാക്കി തുടർന്ന് വായിക്കുക*


https://www.facebook.com/share/p/1Lik4XmHxs/

.

മുഹമ്മദ് നബി ഉത്തമ മാതൃക

Part 1

I love Muhammad 

صلي الله عليه وسلم


https://chat.whatsapp.com/Io6efs5AMs2E7RrBkKDAFW


Aslam Kamil parappanangadi

Tuesday, September 30, 2025

ബുർദാആശയ പഠനം ഫസ് ൽ 9 137- 149

 ബുർദാആശയ പഠനം

ഫസ് ൽ 9


137- 149




خدَمْتُهُ بِمَدِيحٍ أَسْتَقِيلُ بِهِ

പാടി പറയാൻ കൊണ്ട് ഞാൻ മുത്തുനബിക്ക് സേവനം ചെയ്യുന്നു.അതുകൊണ്ട് ഞാൻ മാപ്പ് ലഭിക്കണമെന്ന് തേടിയവനായ നിലക്ക്

ذُنُوبَ عُمْرٍ مَضَى فِي الشَّعْرِ وَالْخِدَمِ

ആരൊക്കെയോ  സ്തുതിച്ചുപാടുന്നതിലും ആർക്കൊക്കെയോ സേവനം ചെയ്യുന്നതിലും കഴിഞ്ഞകാല എൻറെ ആയുസ്സിലുള്ള തെറ്റുകുറ്റങ്ങളെ  മായിച്ചു കളയലിനെ ആഗ്രഹിച്ചവനായ നിലക്ക്

إِذْ قَلَّدَانِي مَا تُخْشَى عَوَاقِبُهُ

കാരണം

ഭാവി ഭയക്കേണ്ട കാര്യങ്ങളാണ് ഞാൻ എൻറെ കഴുത്തിൽ അണിയിച്ചത്

كَأَنَّنِي بِهِمَا هَدَى مِنَ النَّعَمِ

ആ പാട്ടുകാരണവും സേവനം കാരണവും ഞാൻ ബലി മൃഗത്തെ പോലെ ആയിട്ടുണ്ട്.

اطعْتُ غي الصَّبَا فِي الْحَالَتَيْنِ 

രണ്ട് ഘട്ടത്തിലും  എൻറെ ഇളം പ്രായത്തിന്റെ വഴികേടിനെ ഞാൻ  അനുസരിച്ചു പോയി

وَمَاحَصَلْتُ إِلَّا عَلَى الْآثَامِ وَالنَّدَمِ

കുറ്റവും വിഷാദവും അല്ലാതെ അതുകൊണ്ട് ഞാൻ ലഭിച്ചിട്ടില്ല.

فَيَا خَسَارَةَ نَفْسٍ فِي تِجَارَتِهَا

ഒരാളുടെ വ്യാപാരത്തിൽ അയാൾക്ക് പറ്റിയ എന്തൊരു നഷ്ടമേ

لَمْ تَشْتَرِ الدِّينَ بِالدُّنْيَا وَلَمْ تَسُمِ

അയാൾ ദുനിയാവിന് പകരം ദീനിനെ വാങ്ങിയിട്ടില്ല. വില പറയുക പോലും ചെയ്തിട്ടില്ല.

وَمَنْ يَبِعْ أَجِلاً مِنْهُ بِعَاجِلِهِ

താൽക്കാലിക നേട്ടത്തിനു പകരം എന്നെന്നേക്കുമുള്ളതിന് ഒരാൾ കച്ചവടമാക്കിയാൽ

يَينْ لَهُ الْغَبْنُ فِي بَيْعِ وَفِي سَلَمِ

അവന്റെകച്ചവടത്തിലും സലം ഇടപാടിലും അവൻക്ക് നഷ്ടം ബോധ്യപ്പെടും.


إِنْ آتِ ذَنْبًا فَمَا عَهْدِي بِمُنْتَقِضٍ

 ഞാൻ തെറ്റ് ചെയ്താൽ മുത്ത് നബിയോടുള്ള എൻറെ ഉടമ്പടി മുറിഞ്ഞു പോവുകയില്ല.

مِنَ النَّبِيِّ وَلَا حَبْلِي بِمُنْصَرِمِ

എൻറെ പിടിക്കായർ മുറിഞ്ഞു പോവുകയില്ല.

فَإِنَّ لِي ذِمَّةٌ مِنْهُ بِتَسْمِيَتِي

കാരണം ഞാൻ മുഹമ്മദ് എന്ന് പേരിടൽ കൊണ്ട് മുത്ത് നബിയിൽ നിന്ന് ഒരു സംരക്ഷണ കരാർ എനിക്കുണ്ട്.

مُحَمَّدًا وَهُوَ أَوْفَى الْخَلْقِ بِالذَّمَمِ

കരാറുകൾ പാലിക്കുന്നതിൽ പടപ്പുകൾ കൂട്ടത്തിൽ അവിടുന്ന് ഏറ്റവും സമ്പൂർണ്ണരാണ്.

إِنْ لَمْ يَكُنْ فِي مَعَادِي آخِذًا بِيَدِي

അവിടുത്തെ ഔദാര്യമായി എൻറെ പരലോകം അടക്ക ഘട്ടത്തിൽ അവിടുന്ന് പിടിച്ചിട്ടില്ലെങ്കിൽ


فَضْلاً وَإِلَّا فَقُلْ يَا زَلَّةَ الْقَدَمِ

അവിടുത്തെ കരാർ അടിസ്ഥാനത്തിലും അവിടുന്ന് എന്നെ കൈപിടിച്ചിട്ടില്ലെങ്കിൽ നീ വിലപിക്കു .. എൻറെ പാദത്തിൻറെ വീഴ്ചയേ

حَاشَاهُ أَنْ يَحْرِمَ الرَّاجِي مَكَارِمَهُ

അവിടത്തെ സ്നേഹത്തെ കൊതിച്ചു വരുന്നവരെ തൊട്ട് അവിടുന്ന് ഒരിക്കലും വിലക്കുകയില്ല

 أَوْ يَرْجِعَ الْجَارُ مِنْهُ غَيْرَ مُحْتَرَم

തങ്ങളെ അരികിലേക്ക് എത്തിയവൻ മാനിക്കപ്പെടാതെ മടങ്ങലിനെ തൊട്ടും അവിടുന്ന് പരിശുദ്ധരാണ്.

وَمُنْذُ أَلْزَمْتُ أَفْكَارِي مَدَائِحَهُ

അവിടുത്തെ പാടിപ്പുകൾ തന്നെ ഞാൻ എൻറെ ചിന്തകളെ നിർബന്ധമാക്കിയപ്പോൾ 

 وَجَدْتُهُ لِخَلاصِي خَيْرَ مُلْتَزِم

എൻറെ മോചനത്തിനു വേണ്ടി ഏറ്റെടുത്തവരിൽ അത്യുത്തമരാണ് അവിടുന്ന് എന്ന് എനിക്ക് ബോധ്യപ്പെട്ടു

وَلَنْ يَفُوتَ الْغِنَى مِنْهُ يَدًا تَرِبَتْ

ദരിദ്രം പിടിപെട്ട ഒരു കരത്തിനും ആ മുത്ത് നബിയിൽ നിന്നും ക്ഷേമം കിട്ടാതെ നഷ്ടപ്പെടുകയില്ല

 إِنَّ الْحَيَا يُنْبِتُ الْأَنْهَارَ فِي الْأَكَمِ

നിശ്ചയം മഴ കുന്നിൻ പ്രദേശങ്ങളിലും പുഷ്പങ്ങളെ ഉത്പാദിപ്പിക്കും.

وَلَمْ أَرِدْ زَهْرَةَ الدُّنْيَا الَّتِي اقْتَطَفَتْ

(മുത്ത് നബിയുടെ മദ്ഹുകൾ പാടിപ്പറയൽ കൊണ്ട്)

ഐഹികമായ ആഡംബരത്തെ ഞാൻ ഉദ്ദേശിച്ചിട്ടില്ല


 يَدَا زُهَيْرٍ بِمَا أَثْنَى عَلَى هَرِم

ഹരിമിനെ പാടി പുകഴ്ത്തിയ സുഹൈറിന്റെ കരങ്ങൾ പറിച്ചെടുക്കുന്ന (ഐഹിക സുഖങ്ങൾ  ഞാൻ ഉദ്ദേശിച്ചിട്ടില്ല)


يَا أَكْرَمَ الْخَلْقِ مَا لِي مَنْ أَلُوذُ بِهِ


സൃഷ്ടികളിൽ ഏറ്റവും ബഹുമാനിയായ വരെ എനിക്ക് അഭയം തേടാൻ അങ്ങല്ലാതെ മറ്റാരുമില്ല.

 سِوَاكَ عِنْدَ حُلُولِ الْحَادِثِ الْعَمِمِ

വ്യാപകമായ പ്രയാസങ്ങൾ ഇറങ്ങുന്ന സമയത്ത് (അങ്ങല്ലാതെ ആരുമില്ല)

وَلَنْ يَضِيقَ رَسُولَ اللَّهِ جَاهُكَ بِي

അല്ലാഹുവിൻറെ തിരുദൂതരേ അങ്ങയുടെ ഉന്നത പദവി എനിക്ക് കുടുസാവുകയില്ല 


إِذَا الْكَرِيمُ تَجلَّى بِاسْمِ مُنْتَقِمِ

നടപടിയെടുക്കുക എന്ന നാമം കൊണ്ട് ഔദാര്യനായ അല്ലാഹു വെളിവായാൽ


فَإِنَّ مِنْ جُودِكَ الدُّنْيَا وَضَرَّتَهَا 

കാരണം നിശ്ചയം ഈ ദുനിയാവും അതിൻറെ സകളത്രയായ പരലോകവും അങ്ങയുടെ ധർമ്മത്തിൽ നിന്നും മാത്രമാണ്.


وَمِنْ عُلُومِكَ عِلْمَ اللَّوْحِ وَالْقَلَمِ

ലൗഹിന്റെയും ഖലമിന്റെയും വിജ്ഞാനം അങ്ങയുടെ വിജ്ഞാനത്തിൽ നിന്നും ഒരു ഭാഗമാണ്

يَا نَفْسِ لَا تَقْنَطِي مِنْ زَلَّةٍ عَظُمَتْ

ഓ ശരീരമേ

ഭീമമായ തെറ്റുകൾ ചെയ്തതിനാൽ നീ നിരാശപ്പെടരുത്


إِنَّ الْكَبَائِرَ فِي الْغُفْرَانِ كَاللَّمَمِ

കാരണം വൻ കുറ്റങ്ങൾ അല്ലാഹു പൊറുക്കുന്നതിൽ ചെറുദോഷം പോലെ തന്നെയാണ്

لَعَلَّ رَحْمَةَ رَبِّي حِينَ يَقْسِمُهَا

എൻറെ നാഥന്റെ കനിവ് വിതരണം ചെയ്യുന്ന സമയത്ത് അത് അയേക്കാം

 تَأْتِي عَلَى حَسَبِ الْعِصْيَانِ فِي الْقِسَمِ

അത് ഓഹരി വെക്കുന്ന വേളയിൽ ദോഷത്തിന്റെ സ്ഥിതി അനുസരിച്ച് എനിക്ക് എത്തിയതായേക്കാം


يَا رَبِّ وَاجْعَلْ رَجَائِي غَيْرَ مُنْعَكِسٍ

 എൻറെ നാഥാ എൻറെ പ്രതീക്ഷ നിൻറെ  സന്നിധാനത്തിൽ വിപരീതമല്ലാത്തതാ ആക്കണേ

لَدَيْكَ وَاجْعَلْ حِسَابِي غَيْرَ مُنْخَرِمِ

എൻറെ കണക്ക് കൂട്ടൽ തെറ്റാത്തതാക്കണേ

وَالْطُفْ بِعَبْدِكَ فِي الدَّارَيْنِ إِنَّ لَهُ 

ഇരു വീട്ടിലും നിൻറെ ഈ അടിമയ്ക്ക് നീ കനിവ് കാട്ടണേ

صَبْرًا مَتَى تَدْعُهُ الْأَهْوَالُ يَنْهَزِمِ .

ഈ അടിമക്ക് ഒരു ക്ഷമയുണ്ട്

ഭീതിതമായ അവസ്ഥകൾ വന്നാൽ ആ ക്ഷമ പിന്തിരിയുന്നതാണ്.


وَأَذَنْ لِسُحْبِ صَلَاةٍ مِنْكَ دَائِمَةً 

عَلَى النَّبِيِّ بِمُنْهَلَّ وَمُنْسَجِم

പ്രവഹിക്കുകയും വർഷിക്കുകയും ചെയ്യുന്ന സ്വലാത്ത് മേഘങ്ങൾക്ക് നിത്യമായിട്ടും തിരുനബിയുടെ മേലിൽ ചോദിക്കാൻ നീ അനുമതി നൽകണേ



مَا رَنحَتْ عَذَبَاتِ الْبَانِ رِيحُ صَبًا 

കിഴക്കൻ കാറ്റ് പൈൻ മരത്തിൻറെ ചില്ലകളെ ചാഞ്ചാടിക്കുന്ന കാലത്തോളം (സ്വലാത്ത് വർഷിപ്പിക്കണേ)

وَأَطْرَبَ الْعِيسَ حَادِي الْعِيسِ بِالنَّغَمِ

മൂളിപ്പാട്ട് കൊണ്ട് ഒട്ടകങ്ങളെ തെലിക്കുന്നവൻ വെളുപ്പും ചുവപ്പും കലർന്ന ഒട്ടകങ്ങൾക്ക് ഇമ്പം പകരുന്ന കാലത്തോളം

ثُمَّ الرِّضَى عَنْ أَبِي بَكْرٍ وَعَنْ عُمَرٍ 

وَعَنْ عَلَيَّ وَعَنْ عُثْمَانَ ذِي الْكَرَمِ

 ബഹുമാനമുള്ള അബൂബക്കർ ഉമറ് അലി ഉസ്മാൻ എന്നിവരെ തൊട്ട് അല്ലാഹു പൊരുത്തപ്പെടട്ടെ

سعْدٍ سَعِيدٍ زُبَيْرٍ طَلْحَةٍ وَأَبِي عُبَيْدَةٍ وَابْنِ عَوْفٍ عَاشِرِ الْكَرَمِ

സഅദ് സഈദ് സുബൈർ ത്വൽഹത് അബൂ ഉബൈദ 

ഇബ്ന് ഔഫ് എന്നിവർക്കും അല്ലാഹു തൃപ്തി നൽകട്ടെ .ഇവർ ആദരവുള്ള പത്ത് പേരാണ് .

وَالْآلِ وَالصَّحْبِ ثُمَّ التَّابِعِينَ فَهُمْ


അവിടുത്തെ കുടുംബത്തിനും സ്വഹാബികൾക്കും താബിഉകൾക്കുംസ്വലാത്തുകൾ വർഷിപ്പിക്കട്ടെ


 أَهْلُ التَّقَى وَالنَّقَا وَالْحِلْمِ وَالْكَرَمِ

അവർ ഭക്തിയുടെയും ശുദ്ധിയുടെയും സഹനത്തിന്റെയും ഔദാര്യത്തിന്റെയും ആളുകളാണ്

يَا رَبِّ بِالْمُصْطَفَى بَلِّغْ مَقَاصِدَنَا

എൻറെ നാഥാ മുസ്തഫ നബിയെക്കൊണ്ട് ഞങ്ങളുടെ ഉദ്ദേശങ്ങൾ നീ എത്തിച്ചു തരണേ

وَاغْفِرْ لَنَا مَا مَضَى يَا وَاسِعَ الكَرَمِ

ഔദാര്യം വിശാലമായവനെ കഴിഞ്ഞുപോയതെല്ലാം ഞങ്ങൾക്ക് പൊറുത്തു തരണേ


وَاغْفِرْ إِلهِي لِكُلِّ الْمُسْلِمِينَ بِمَا


يَتْلُونَ فِي الْمَسْجِدِ الْأَقْصَى وَفِي الْحَرَمِ

എന്റെ ഇലാഹായവനെ

മസ്ജിദുൽ അഖ്സയിലും ഹറമിലും പാരായണം ചെയ്യുന്നതുകൊണ്ട് എല്ലാം മുസ്ലിമീങ്ങൾക്കും നീ പൊറുക്കണേ

بِجَاهِ مَنْ بَيْتُهُ فِي طَيْبَةٍ حَرَمُ

അവരുടെ വീട് ത്വയ്ബയിൽ ഹറാമായ മുത്ത് നബിയുടെ ജാഹു കൊണ്ട്

وَإِسْمُهُ قَسَمٌ مِنْ أَعْظَمِ الْقَسَمِ

അവിടുത്തെ നാമം ഏറ്റവും വലിയ സത്യമാണ്

وَهَذِهِ بُرْدَةُ الْمُخْتَارِ قَدْ خُتِمَتْ

ഇത് തെരഞ്ഞെടുക്കപ്പെട്ട തിരുദൂതരുടെ കീർത്തനമാണ് സമാപിച്ചിരിക്കുന്നു

وَالْحَمْدُ لِلَّهِ فِي بَدْءٍ وَفِي خَتْم

തുടക്കത്തിലും ഒടുക്കത്തിലും അല്ലാഹുവിനാണ് സർവ്വസ്തുതിയും

أَبْيَاتُهَا قَدْ أَتَتْ سِتِّينَ مَعْ مِائَةٍ

 ഇതിൻറെ വരികൾ നൂറ്റി അറുപത് എത്തിച്ചിരിക്കുന്നു

فَرِّجْ بِهَا كَرْبَنَا يَا وَاسِعَ الْكَرَمِ

ഔദാര്യം വിശാലമായവനെ ഞങ്ങളുടെ പ്രയാസങ്ങൾ ഇതുകൊണ്ട് നീക്കി തരണേ


Aslam Kamil parappanangadi 

ബുർദ ആശയ വിവർത്തനം* *അവിടെത്തെ ആത്മവീര്യം യുദ്ധം ധീരധ* ഫസ്വൽ 8

 


*ബുർദ ആശയ വിവർത്തനം*

*അവിടെത്തെ ആത്മവീര്യം യുദ്ധം ധീരധ*

ഫസ്വൽ 8


114......126

Aslam Kamil Saquafi parappanangadi


رَاعَتْ قُلُوبَ الْعِدَا أَنْبَاءُ بِعْثَتِهِ 

അവിടുത്തെ നിയോഗ വിവരം ശത്രുക്കളുടെ മനസ്സുകളെ ഭീതിപ്പെടുത്തിയിരിക്കുന്നു.

كَتَبْأَةٍ أَجْفَلَتْ غُفْلاً مِنَ الْغَنَمِ

സസുഖമേഞ്ഞ നടക്കുന്ന ആട്ടിൻപറ്റങ്ങളെ  സിംഹഗർജ്ജനം   ഭീതിപ്പെടുത്തിയത് പോലെ

ما زَالَ يَلْقَاهُمُ فِي كُلِّ مُعْتَرَكِ

എല്ലാ പോർക്കളങ്ങളിലും അവിടുന്ന് ശത്രുപക്ഷത്തെ  നേരിട്ടുകൊണ്ടിരുന്നു

حَتَّى حَكَوْا بِالْقَنَا لَحْمًا عَلَى وَضَمِ :

അങ്ങനെ അവർകുന്തം കൊണ്ടുള്ള കുത്തേറ്റ് കൊണ്ട്  ഇറച്ചിക്കടയിലെ മാംസപിണ്ഡം പോലെ അവർ  ആയി തീർന്നു.

وَدُّوا الْفِرَارَ فَكَادُوا يَغْبِطُونَ بِهِ

അവർ ഓടാൻ ആഗ്രഹിച്ചു അവർ അസൂയപ്പെടാൻ അടുക്കുകയും ചെയ്തു.

 أَشْلَاءَ شَالَتْ مَعَ الْعِقْبَانِ وَالرَّحْمِ

ശവംതീനികളോടൊപ്പവും കഴുകന്മാരോടൊപ്പം പറന്നുയരുന്ന അവയവ പീസുകൾ ആവാൻ അവർ കൊതിച്ചു.


تَمْضِي اللَّيَالِي وَلَا يَدْرُونَ عِدَّتَهَا 

അവരുടെ രാപ്പകലുകൾ കടന്നുപോയിക്കൊണ്ടിരുന്നു

അതിന്റെ എണ്ണം അവർക്ക് പിടികിട്ടുന്നില്ല

مَا لَمْ تَكُنْ مِنْ لَيَالِي الْأَشْهُرِ الْحُرُمِ

യുദ്ധം ഹറാമാക്കപ്പെട്ടത് ആയിരുന്ന യുദ്ധങ്ങൾ ഉണ്ടായിട്ടില്ലെങ്കിൽ (രാപ്പകലുകളുടെ എണ്ണങ്ങൾ അവർക്കറിയില്ലായിരുന്നു )

كَأَنَّمَا الدِّينُ ضَيْفٌ حَلَّ سَاحَتَهُمْ

പരിശുദ്ധമായ ഈ ദീന്

അവരുടെ മുറ്റങ്ങളിൽ ചെന്നിറങ്ങിയതായഒരു വിരുന്നുകാരനെ പോലെ ഉണ്ട്

 بِكُلِّ قَرْمٍ إِلَى لَحْمِ الْعِدًا قَرِمِ

ശത്രു മാംസങ്ങളിലേക്ക് വല്ലാതെ കൊതിക്കുന്ന സർവ്വ നായകന്മാരെ കൊണ്ടും (ചെന്നിറങ്ങി )

بجر بَحْرَ خَمِيسٍ فَوْقَ سَابِحَةٍ.

കുതിരപ്പടയുടെ മുകളിൽ നിന്നുകൊണ്ട് സൈനിക സാഗരത്തെ ആനയിക്കുന്നതായ (അതിഥി എന്ന പോലെ )


 يَرْمى بِمَوْجٍ مِنَ الْأَبْطَالِ مُلْتَطِمِ

ധീരയോദ്ധാക്കളിൽ നിന്നും കൂട്ടി അടിക്കുന്ന തിരമാലകളെ തൊടുത്തു വിടുന്ന (അതിഥി എന്ന പോലെ )

مِنْ كُلِّ مُنْتَدِبٍ لِلَّهِ مُحْتَسِبٍ

അല്ലാഹുവിൻറെ പൊരുത്തം കാംക്ഷിച്ച് അല്ലാഹുവിൻറെ വിളിക്ക് ഉത്തരം ചെയ്ത ധീരന്മാർ

 يَسْطُو بِمُسْتَأْصِلٍ لِلْكُفْرِ مُصْطَلِمِ

അവിശ്വാസത്തെ നിഷ്കാസനം ചെയ്യുന്ന ആയുധങ്ങളെ കൊണ്ട് അവർ തകർത്തു കളയും

حَتَّى غَدَتْ مِلَّةُ الْإِسْلَامِ وَهْيَ بِهِمْ

 അങ്ങനെ ആ ധീര പടയാളികൾ മുഖേന പരിശുദ്ധ ഇസ്ലാം ആയി തീർന്നു

مِنْ بَعْدِ غُرْبَتِهَا مَوْصُولَةَ الرَّحِمِ

ആ പരിശുദ്ധ ദീനിനെ അവശത വന്നതിനുശേഷം

ഊർജ്ജിത ബന്ധം കിട്ടിയതായി

مَكْفُولَةً أَبَدًا مِنْهُمْ بِخَيْرِ أَبِ

അത്തുൽകൃഷ്ടരായപിതാവിനെ കൊണ്ട് അവരെ തൊട്ട് ആ ദീന് സംരക്ഷിക്കപ്പെട്ടു



وَخَيْرِ بَعْلٍ فَلَمْ تَيْتَمْ وَلَمْ تَئِمِ

അത്തുൽകൃഷ്ഠരായ ഭർത്താവിനെ കൊണ്ടും .

അപ്പോൾ ദീൻ അനാഥൻ ആയില്ല .അത് വിധവ ആയില്ല .

هُمُ الْجِبَالُ فَسَلْ عَنْهُمْ مُصَادِمَهُمْ

അവർ പർവ്വത സമാനരാണ്. അവരോട് മുട്ടിയവരോട് ചോദിച്ചു നോക്കൂ

 مَاذَا رَأَى مِنْهُمُ فِي كُلِّ مُصْطَدَمِ

ഏത് സംഘട്ടന സ്ഥലത്തുനിന്നും അവരിൽ നിന്നും എന്താണ് അനുഭവിച്ചത് എന്ന്

وَسَلْ حُنَيْنًا وَسَلْ بَدْرًا وَسَلْ أُحُدًا 

ഹുനൈനിനോട് നീ ചോദിക്കൂ ബദറിനോട് നീ ചോദിക്കൂ

فُصُولَ حَتْفٍ لَهُمْ أَدْهَى مِنَ الْوَخَمِ

കോളറയെക്കാളും അത്യാപത്തായ അവരുടെ നാശതലങ്ങളെ പറ്റി.

الْمُصْدِرِي الْبِيضِ حُمْرًا بَعْدَ مَا وَرَدَتْ

ചെഞ്ചായമണിഞ്ഞ സ്ഥിതിയിൽ തേച്ചു മിനുക്കിയ വാളുകളെ തിരിച്ചെടുത്തതായ നിലക്ക് .

 مِنَ الْعِدَا كُلَّ مُسْوَدَّ مِنَ اللَّمَمِ

ശത്രു ശിരസ്സുകളിലുള്ള കരിമുടികളിലേക്ക് അത് ചെന്നെത്തിയതിനു ശേഷം

(ചെഞ്ചായമണിയിച്ചു )

وَالْكَاتِبِينَ بِسُمْرِ الْخَطَّ مَا تَرَكَتْ

ഖത്ത് നിർമ്മിതമായ ശൂലം കൊണ്ടുവരച്ചതായ നിലക്ക്

 أَقْلَامُهُمْ حَرْفَ جِسْمٍ غَيْرَ مُنْعَجِمِ

പോറലേൽക്കാത്ത നിലയിൽ ശത്രുവിന്റെ ശരീരത്തിന്റെ ഒരു പാർട്ടിനെയും ആ കുന്ദമുനകൾ ഒഴിവാക്കിയിട്ടില്ല.

شاكي السَّلَاحِ لَهُمْ سِيمَا تُمَيَّزُهُمْ

സായുധ സമ്പൂർണ്ണരായ നിലക്ക്.ആ സ്വഹാബികൾക്ക് അവരെ വേർതിരിക്കുന്ന പ്രത്യേക അടയാളങ്ങളുമുണ്ട്.

وَالْوَرْدُ يَمْتَازُ بِالسِّيمَا عَنِ السَّلَّم 

കരിവേല വൃക്ഷത്തെ തൊട്ട് പ്രത്യേകമായ അടയാളങ്ങളെക്കൊണ്ട് പനിനീർ വേർതിരിയുമല്ലോ

تَهْدِي إِلَيْكَ رِيَاحُ النَّصْرِ نَشْرَهُمُ

ആ സ്വഹാബത്തിന്റെ സുഗന്ധത്തെ സഹായക്കാറ്റുകൾ നിന്നിലേക്ക് കൊടുത്തയക്കുന്നു.

فَتَحْسَبُ الزَّهْرَ فِي الْأَكْمَامِ كُلَّ كَمِي

അപ്പോൾ ധീരരായ സ്വഹാബികളെ പറ്റി പൂമൊട്ടിൽ നിന്നും വിരിഞ്ഞ തായ പുഷ്പം ആണെന്ന് നീ വിചാരിക്കും

كَأَنَّهُمْ فِي ظُهُورِ الْخَيْلِ نَبْتُ رُبًا

ആ ധീരരായ സ്വഹാബികൾ കുതിരപ്പുറത്ത് ഇരിക്കുമ്പോൾ

കുന്നിൻ മുകളിലെ സസ്യം പോലെയാണ്

مِنْ شِدَّةِ الْحَزْمِ لَا مِنْ شَدَّةِ الْحُزُمِ

അവരുടെ ദൃഢദൃഢതയുടെ  ഉഗ്രത കാരണം.കുതിര കളുടെ തടസ്സം കൊണ്ടല്ല.

طَارَتْ قُلُوبُ الْعِدَا مِنْ بَأْسِهِمْ فَرَقًا

സഹാബത്തിന്റെ യുദ്ധഫലം കാരണം കൊടും ഭീതിയാൽ ശത്രുക്കളുടെ ഹൃദയങ്ങൾ പാറി പോയിരിക്കുന്നു

فَمَا تُفَرِّقُ بَيْنَ الْبَهْمِ وَالْبُهَمِ

അതിനാൽ ആട്ടിൻകുട്ടിയെയും ധീര പോരാളിയെയും തിരിച്ചറിയാൻ ആവുന്നില്ല.

وَمَنْ تَكُنْ بِرَسُولِ اللَّهِ نُصْرَتُهُ

ആർക്കെങ്കിലും തിരുനബി മുഖേനെ സഹായം ഉണ്ടെങ്കിൽ

 إِنْ تَلْقَهُ الْأُسْدُ فِي آجَامِهَا تَجِمِ

സിംഹങ്ങൾ പോലും അതിൻറെ സങ്കേതത്തിൽ വച്ച് അവനെ കണ്ടുമുട്ടിയാൽ അത് നിശ്ചലമായി പോകുന്നതാണ്.

وَلَنْ تَرَى مِنْ وَلِيٌّ غَيْرِ مُنْتَصِرٍ

തിരുനബിയോട് ശത്രുവിനെതിരെ സഹായം തേടിയിട്ട് സഹായം ലഭിക്കാത്ത ഒരു വലിയ നിനക്ക് കാണാൻ സാധ്യമല്ല.

بِهِ وَلَا مِنْ عَدُوٌّ غَيْرِ مُنْقَصِمٍ

നുറുങ്ങി പോകാത്തതായ ഒരു ശത്രുവിനെയും നിനക്ക് കാണാൻ സാധ്യമല്ല

أَحَلَّ أُمَّتَهُ فِي حِرْزِ مِلَّتِهِ

അവിടുത്തെ സുരക്ഷിതമായസങ്കേതത്തിൽ അവിടുന്ന് അവിടത്തെ ഉമ്മത്തിനെ പാർപ്പിച്ചിരിക്കുന്നു.

كَاللَّيْثِ حَلَّ مَعَ الْأَشْبَالِ فِي أَجَمِ

സിംഹം അതിന്റെ കുഞ്ഞുങ്ങളോട് കൂടെ അതിൻറെ സങ്കേതത്തിൽ പാർക്കും പോലെ


كَمْ جَدَّلَتْ كَلِمَاتُ اللَّهِ مِنْ جَدِلٍ

തിരുദൂതരുടെ കാര്യത്തിൽ തർക്കിക്കുന്ന താർക്കുക അല്ലാഹുവിന്റെ വചനങ്ങൾ എത്രയാണ് തറപറ്റിച്ചത്

فِيهِ وَكَمْ خَصَمَ الْبُرْهَانُ مِنْ خَصِمِ

പ്രതിയോഗികളെ പ്രമാണങ്ങൾ എത്രയാണ് അതി  ജയിച്ചത്.

گفَاكَ بِالْعِلْمِ فِي الْأُمِّيِّ مُعْجِزَةً

മുഅജി സത്താൽ നിരക്ഷരരായ തിരുനബിയിൽ അപാര വിജ്ഞാനം തന്നെ നിനക്ക് മതി

في الجاهِلِيَّةِ وَالتَّأْدِيبِ فِي الْيُتُم

 അത് അജ്ഞാതകാലത്തും .

അനാഥത്തിൽ ആയിട്ടുള്ള അവിടത്തെ അച്ചടക്കവും നിനക്ക് മതി .


ബുർദ ആശയ വിവർത്തനം* *ഇസ്റാഉ മിഅറാജ്* : ഫസ്വൽ . 7

 *ബുർദ ആശയ വിവർത്തനം*

*ഇസ്റാഉ മിഅറാജ്*

: ഫസ്വൽ . 7


Aslam Kamil Saquafi parappanangadi


101......113

يَا خَيْرَ مَنْ يَمَّمَ الْعَافُونَ سَاحَتَهُ

സഹായം തേടി ഏതൊരുത്തരുടെ തിരുമുറ്റത്താണോ ആളുകൾ വരാറുള്ളത് അവരിൽ ഏറ്റവും ഉത്തമരായവരെ

سَعْيًا وَفَوْقَ مُتُونِ الْأَيْنُقِ الرُّسُمِ

കാൽനടയായിട്ടും വേഗതയുള്ള ഒട്ടകപ്പുറത്തായിട്ടും 

(ഏതൊരുത്തരുടെ തിരുമുറ്റത്താണോ ആളുകൾ വരാറുള്ളത് അവരിൽ ഏറ്റവും ഉത്തമരായവരെ)

وَمَنْ هُوَ الْآيَةُ الْكُبْرَى لِمُعْتَبِرٍ

പാഠം ഉൾക്കൊള്ളുന്നവർക്ക് ഏറ്റവും വലിയ ദൃഷ്ടാന്തം ആയിട്ടുള്ള വരെ

وَمَنْ هُوَ النَّعْمَةُ الْعُظْمَى لِمُغْتَنِمِ

നേട്ടം ആഗ്രഹിക്കുന്നവർക്ക് അതി മഹത്തായ അനുഗ്രഹമായിട്ടുള്ള വരെ

سَرَيْتَ مِنْ حَرَمٍ لَيْلاً إِلَى حَرَمٍ

ഒരു രാത്രിയുടെ അല്പസമയത്തിനുള്ളിൽ ഒരു ഹറമിൽ നിന്നും മറ്റൊരു ഹറമിലേക്ക് അങ്ങ് രാപ്രയാണം നടത്തിയിരിക്കുന്നു.

كَمَا سَرَى الْبَدْرُ فِي دَاجٍ مِنَ الظُّلَمِ

ഇരുട്ടുകളിൽ നിന്നുള്ള ഇരുട്ടിൽ പൗർണമി സഞ്ചരിച്ചത് പോലെ .

وَبِتَّ تَرْقَى إِلَى أَنْ نِلْتَ مَنْزِلَةٌ

അങ്ങ് മഹത്തായ പദവി നേടിയെടുക്കുവോളം കയറിക്കൊണ്ടിരുന്നു.

مِنْ قَابَ قَوْسَيْنِ لَمْ تُدْرَكْ وَلَمْ تُرَمِ

ആർക്കും എത്തിപ്പിടിക്കാൻ കഴിയാത്തതും ആരും ആഗ്രഹിക്കാത്തതുമായരണ്ട് ഏറ്റവും അടുപ്പം ഉള്ള പദവി 

وقدمتكَ جَمِيعُ الأَنْبِيَاءِ بِهَا

ആ പദവി കാരണം സർവ്വ അമ്പിയാ മുർസലുകൾ അങ്ങയെ മുന്നിൽ നിർത്തിയിരിക്കുന്നു.

وَالرُّسُلِ تَقْدِيمَ مَخْدُومٍ عَلَى خَدَم

സേവകൻ സേവന മുന്തിക്കും പോലെ

أنت تَخْتَرِقُ السَّبْعَ الطَّبَاقَ بِهِمْ

ആ പ്രവാചകന്മാരുടെ സമീപത്തിലൂടെ ഏഴ് ആകാശവും അങ്ങ് കീറിമുറിക്കുന്നു

فِي مَوْكِبٍ كُنْتَ فِيهِ صَاحِبَ الْعَلَمِ

അന്ന് പതാക വാഹകരായിരിക്കുന്ന ഒരു സ്ഥലത്ത് (അങ്ങ് മുറിച്ചു കടക്കുന്നു)

عَلَى إِذَا لَمْ تَدَعْ شَأْوا لِمُسْتَبِقٍ

അങ്ങനെ മറികടക്കുന്നവർക്ക് ഒരു ഉയർന്ന സ്ഥാനവുംഅങ്ങ് അവശേഷിപ്പിച്ചില്ലാതിരുന്നപ്പോൾ

مِنَ الدُّنُو وَلَا مَرْقَى لِمُسْتَنِمِ

ഉന്നതങ്ങളിലേക്ക് കയറാൻ ആഗ്രഹിക്കുന്നവർക്ക് ഒരു പടവും (അങ്ങ് അവശേഷിപ്പിക്കാതിരുന്നു )

خفَضْتَ كُلَّ مَقَامِ بِالْإِضَافَةِ إِذْ

അങ്ങ് എല്ലാ സ്ഥാനവും മുറിച്ചു കടന്നു

نُودِيتَ بِالرَّفْعِ مِثْلَ الْمُفْرَدِ الْعَلَمِ

ഒറ്റ പർവ്വതം പോലെ അങ്ങ് ഉയർന്ന സ്ഥാനം കൊണ്ട് വിളിക്കപ്പെട്ടു.

كيما تَفُوز بِوَصْلٍ أَي مُسْتَتِرٍ

കണ്ണുകളെ തൊട്ട് അതീവമായി മറഞ്ഞു കിടന്ന ഇലാഹിയായ സാമീപ്യം കൊണ്ട് അങ്ങ് വിജയിക്കാൻ വേണ്ടി

عَنِ الْعُيُونِ وَسِرِّ أَي مُكْتَتَمِ

അതീവമായി ഒളിപ്പിച്ചുവെച്ച ആ രഹസ്യവും (അങ്ങ് നേടിയെടുക്കാൻ വേണ്ടി )

فحزتَ كُلَّ فَخَارٍ غَيْرَ مُشْتَرَكِ

മറ്റൊരാളും പങ്കില്ലാത്ത എല്ലാ പത്രാസും അങ്ങ് ഒരുമിച്ചു കൂട്ടി


وَجُزْتَ كُلَّ مَقَامٍ غَيْرَ مُزْدَحَمِ


ആർക്കും എത്തിപ്പിടിക്കാൻ കഴിയാത്ത എല്ലാ സ്ഥാനവും അങ്ങ് മറികടന്നിരിക്കുന്നു.



وَجَلَّ مِقْدَارُ مَا وُلِّيتَ مِنْ رُتَبٍ 

അങ്ങേക്ക് അധികാരമായി കിട്ടിയ പദവികൾ മഹത്വമുള്ളതായിരിക്കുന്നു

وَعَزَّ إِدْرَاكَ مَا أُولِيتَ مِنْ نِعَمِ

അങ്ങേക്ക് നൽകപ്പെട്ട മഹത്വങ്ങൾ മറ്റൊരാൾക്ക് ലഭിക്കുക എന്നത് അസാധ്യമായിരിക്കുന്നു

بُشْرَى لَنَا مَعْشَرَ الْإِسْلَامِ إِنَّ لَنَا 

നമുക്കാണ് സന്തോഷം അതായത് ഇസ്ലാമിക സംഘത്തിന് . കാരണം നമുക്കുണ്ട്

مِنَ الْعِنَايَةِ رُكْنًا غَيْرَ مُنْهَدِمِ

അല്ലാഹുവിൽ നിന്നുള്ള പരിഗണനയാൽ തകർന്നു പോകാത്ത ഒരു നെടുംതൂൺ നമുക്കുണ്ട്.

لَمَّا دَعَى اللَّهُ دَاعِينَا لِطَاعَتِهِ



അല്ലാഹുവിനെ അനുസരിക്കാൻ വേണ്ടി നമ്മെ ക്ഷണിച്ചതായ മുത്ത് നബിയെ അല്ലാഹു വിളിച്ചു

بِأَكْرَمِ الرُّسُلِ كُنَّا أَكْرَمَ الْأُمَمِ

 ദൂതന്മാരിൽ 

ഏറ്റവും ഉത്തമരായവർ എന്ന വിളികൊണ്ട് വിളിച്ചപ്പോൾ നാം സമുദായങ്ങളിൽ ഏറ്റവും മഹത്വമുള്ളവരായി

اللهم صل على النور واهله

اللهم سلم عليه


മുത്ത്നബി ﷺ🌹തങ്ങളെക്കുറിച്ച്

 *മുത്ത്നബി ﷺ🌹തങ്ങളെക്കുറിച്ച്* *Dr. മുഹമ്മദ്‌ ഫാറൂഖ് നഈമി ഉസ്താദ്  എഴുതുന്നു✍️* *🌹Tweett 1217🌹* ഉബാദത്ത് ബിനു സാമിത്(റ) നിവേദനം ചെയ്യുന്...