Monday, April 7, 2025

അറിവ് വെളിച്ചമാണ്.

 അറിവ് വെളിച്ചമാണ്.


ഇബ്നുൽ ജൗസി(റ) പറയുന്നു. പിശാച് ജനങ്ങളെ ആദ്യമായി വഞ്ചിക്കുന്നത് അറിവിനെ തൊട്ട് അവരെ തടഞ്ഞു കൊണ്ടാണ്. കാരണം അറിവ് വെളിച്ചമാണ്.വിളക്കുകൾ കെടുത്തിക്കളഞ്ഞാൽ യഥേഷ്ടം അവരെ ഇരുട്ടിൽ വീഴ്ത്താൻ സാധിക്കും

(തൽബീസു ഇബ്ലീസ്, പേജ്:284)



 *اﻋﻠﻢ ﺃﻥ ﺃﻭﻝ ﺗﻠﺒﻴﺲ ﺇﺑﻠﻴﺲ ﻋﻠﻰ اﻟﻨﺎﺱ ﺻﺪﻫﻢ ﻋﻦ اﻟﻌﻠﻢ ﻷﻥ اﻟﻌﻠﻢ ﻧﻮﺭ ﻓﺈﺫا ﺃطفأ ﻣﺼﺎﺑﻴﺤﻬﻢ ﺧﺒﻄﻬﻢ ﻓﻲ اﻟﻈﻠﻢ ﻛﻴﻒ ﺷﺎء* 

(تلبيس إبليس ص ٢٨٤)

➖➖➖➖➖➖➖➖➖


കറാമത്ത് നിശേധികളും ഒഹാബികളും

 മുത്ത്നബി ധാരാളം രോഗങ്ങൾ മുഅജിസത്ത് മുഖേനേ ശിഫയാക്കിയിട്ടുണ്ട്. എങ്കിലും പല സ്വഹാബികളും മുത്ത് നബിയും രോഗമാവുകയും മരണപെടുകയും ചെയ്തത് അവിടന്ന് മുഅജിസത്ത് ഇല്ല എന്നതിനും അവിടന്ന് നബി അല്ല എന്നതിനും തെളിവായി  പല ഇസ്ലാമിക വിമർശകരും പറയാറുണ്ട് - കറാമത്ത് നിശേധികളും ഒഹാബികളും ഇതേ ന്യായം പറഞ്ഞു നബി തങ്ങളെ മുഅജിസത്ത് നിശേധിക്കുമോ ?


മസ്ജിദുകൾ തകർക്കപെടുമ്പോഴും മുസ്ലിമീങ്ങൾ ശത്രുക്കളാൾ കൊല്ലപ്പെടുമ്പോഴും പടച്ചവനേ നിശേധിക്കുന്നവർ പരിഹസിക്കു പോലെ കറാമത്ത് എന്താണന്ന് അറിയാത്ത ഒഹാബികൾ ആരെങ്കിലും മരിക്കുമ്പോൾ ഔലിയാക്കളെ പരിഹസിക്കുന്നു.


നിശേധികൾ രണ്ട് കൂട്ടരും സാദൃശ്യമുണ്ട്

تشابهت قلوبهم


Aslam Kamil parappanangadi


https://m.facebook.com/story.php?story_fbid=pfbid02cC2EgsUKmnhTTnCu9sRWUZBRZJWkwpHxmWUrn4PK1FPybpVn1EXmDivhgA1oNA62l&id=100016744417795&mibextid=Nif5oz

Friday, April 4, 2025

ശവ്വാൽ മാസവും വീടുപണിയും* 🏠

*ശവ്വാൽ മാസവും വീടുപണിയും* 

🏠🏠🏠🏠🏠🏠🏠🏠🏠🏠



*ചോദ്യം:* 2️⃣1️⃣8️⃣7️⃣

ശവ്വാൽ മാസത്തിൽ വീടു പണി ആരംഭിക്കുന്നത് നല്ലതാണോ?


 *ഉത്തരം:* 

അതെ,

ശവ്വാൽ മാസത്തിൽ വീടു പണി ആരംഭിച്ചാൽ ആ വീട്ടിൽ ധാരാളം അനുഗ്രഹങ്ങളും ബറകത്തും ഐശ്വര്യവും ഉണ്ടാകുന്നതാണ്.

(ഖസ്വാഇസ്വുൽ അയ്യാമി വൽ അശ്ഹുർ, പേജ്: 203)


 *إن ابتداء بناء الدار إذا كان في شوال فالنعمة والبركة والغنی* 

(خصائص الأيام والأشهر ص ٢٠٣)

➖➖➖➖➖➖➖➖➖

 *ദുആ വസ്വിയ്യത്തോടെ* 


 *പി.കെ.എം.മുസ്ത്വഫ അസ്ഹരി, പുല്ലാര* 

9846210736

ശവ്വാൽ:03 (ബുധൻ)





ഏപ്രിൽ ഒന്നിന് കളവു പറയാമോ?

 *ഏപ്രിൽ ഫൂളും കളവ് പറയലും* 

‼️‼️‼️‼️‼️‼️‼️‼️‼️‼️‼️


 **ചോദ്യം* 2️⃣1️⃣8️⃣6️⃣


 _ ഇന്ന് ഏപ്രിൽ ഒന്നാണല്ലോ_ 

 _ഏപ്രിൽ ഒന്നിന് കളവു പറഞ്ഞ് ജനങ്ങളെ ഫൂൾ ആക്കുന്ന അവസ്ഥ ചിലരിൽ കണ്ടു വരുന്നു ,യാഥാർത്യമെന്ത്?_ 



 *ഏപ്രിൽ ഒന്നിന് കളവു പറയാമോ?.*



*ഉത്തരം*:


 *ഏപ്രിൽ ഒന്നിനാണെങ്കിലും മറ്റു ദിവസമാണങ്കിലും  കളവുപറയൽ ഹറാമാണ്.*


 *എന്നാൽ ചില പ്രത്യേക സാഹചര്യങ്ങളിൽ കളവ് പറയാൻ വിശുദ്ധ ഇസ്ലാം  അനുവദിച്ചിട്ടുണ്ട്.*


 _കളവു പറയൽ നിർബന്ധമായ സമയവും അനുവദനീയമായ സമയവുമുണ്ട്_ 


 *(കളവു പറയൽ നിർബന്ധമായ സാഹചര്യങ്ങൾ ) [ഈ സാഹചര്യങ്ങളിൽകളവു പറഞ്ഞില്ലെങ്കിലാണ് ശിക്ഷ ലഭിക്കുക]* 

➖➖➖➖➖➖➖➖➖



 *ഒന്ന്:* 

〰️〰️〰️〰️〰️〰️〰️〰️〰️〰️〰️


 *ഒരാൾ സൂക്ഷിക്കാൻ വേണ്ടി ഏൽപ്പിക്കപ്പെട്ട വസ്തു അന്വേഷിച്ച് ഒരു അക്രമി*

 *വന്നാൽ എന്റെ കൈവശം ഒന്നുമില്ല എന്നു കളവുപറയൽ നിർബന്ധമാണ്.*


 *രണ്ട്* 

〰️〰️〰️〰️〰️〰️〰️〰️〰️〰️〰️


 *കൊല്ലാൻ ഉദ്ദേശിക്കുന്ന ഒരു അക്രമിയിൽ*

*നിന്ന് ഒളിഞ്ഞിരിക്കുന്ന ഒരു നല്ല മനുഷ്യനെക്കുറിച്ച് നമ്മളോട് അന്വേഷിച്ചാൽ എനിക്കറിയില്ല എന്ന് കളവുപറയൽ നിർബന്ധമാണ്.*




*കളവുപറയൽ അനുവദനീയമായ സാഹചര്യങ്ങൾ*

〰️〰️〰️〰️〰️〰️〰️〰️〰️





1️⃣

 *പരസ്പരം പിണങ്ങി നിൽക്കുന്ന രണ്ടു സഹോദരൻമാർക്കിടയിൽ പിണക്കം മാറ്റാൻ വേണ്ടി കളവു പറയലല്ലാതെ മറ്റു മാർഗങ്ങളില്ലെങ്കിൽ കളവു പറയാം .*



2️⃣

 *ഭാര്യയെ *തൃപ്തിപ്പെടുത്താൻ വേണ്ടി കളവു പറയലല്ലാതെ മറ്റു മാർഗങ്ങളില്ലെങ്കിൽ കളവു പറയാം.*



3️⃣

*ചെറിയ കുട്ടികളുടെ കരച്ചിൽ അടക്കാൻ വേണ്ടി കളവ് പറയലല്ലാതെ മറ്റു മാർഗങ്ങളില്ലെങ്കിൽ കളവു  പറയാം.*


4️⃣  *താൻ രഹസ്യമായി ചെയ്ത തെറ്റിനെ കുറിച്ച് രാജാവ് ചോദിച്ചാൽ ചെയ്തിട്ടില്ലന്നു കളവു പറയാം* 


 *5️⃣തൻ്റെ സഹോദരൻ്റെ താൻ അറിയുന്ന രഹസ്യത്തെ കുറിച്ച് രാജാവ് ചോദിച്ചാൽ അറിയില്ലന്നു കളവു പറയാം* 

 (ഈ സ്ഥലങ്ങളിലൊന്നും നിരുപാധികം കളവു പറയൽ അനുവദനീയമല്ല, അങ്ങിനെ ചിലർ തെറ്റിദ്ധരിക്കുകയും എഴുതുകയും പ്രചരിപ്പിക്കുകയും ചെയ്തത് തിരുത്തപ്പെടേണ്ടതാണ്)

 *കളവു പറയാതെ തന്നെ ഈ കാര്യങ്ങളെല്ലാം ശരിയാകുമെങ്കിൽ ഈ സ്ഥലങ്ങളിലും കളവ് പറയൽ ഹറാമാണ്_* .

(ഇഹ് യാഉലൂമിദ്ധീൻ,

ഇആനത്ത്: 3/288)



 *الكذب حرام وقد يجب كما إذا سأل ظالم عن وديعة يريد أخذها فيجب إنكارها....وكذا لو رأى معصوما اختفى من ظالم يريد قتله..*

 *وقد يجوز كما إذا كان لايتم مقصود حرب اوإصلاح ذات البين او إرضاء زوجته الا بالكذب فمباح.*


*(فتح المعين مع  اعانة الطالبين ٣/٢٨٨)*

 *فكل مقصود محمود يمكن التوصل إليه بالصدق والكذب جميعا فالكذب فيه حرام وان أمكن التوصل إليه بالكذب دون الصدق فالكذب فيه مباح ان كان تحصيل ذلك القصد مباحا وواجب ان كان المقصود واجبا...* 

(إحياء علوم الدين ٣/١٣٧)

(إعانة الطالبين ٣/٢٨٨)

(الزواجر ٢/٣٢٦)


〰️〰️〰️〰️〰️〰️〰️〰️〰️〰️〰️


 *ദുആ വസ്വിയ്യത്തോടെ* 


 *പി.കെ.എം.മുസ്ത്വഫ അസ്ഹരി, പുല്ലാര* 

(മുദരിസ് മീനാർ കുഴി ജുമാ മസ്ജിദ് )


ശവ്വാലും ആറു നോമ്പും

 *ശവ്വാലും ആറു നോമ്പും*

 (ബൈ നോമ്പ് )

〰️〰️〰️〰️〰️〰️〰️〰️〰️〰️

*ചോദ്യം* :2️⃣1️⃣8️⃣5️⃣

ശവ്വാലിലെ ആറു നോമ്പ് നോറ്റാലുള്ള പ്രതിഫലം എന്താണ്?


ഈ ആറു നോമ്പുകൾ തുടർച്ചയായി തന്നെ നോൽക്കേണ്ടതുണ്ടോ?


ഏതെങ്കിലും ആറു ദിവസം നോറ്റാൽ മതിയാകുമോ?


 *ഉത്തരം* :

റമളാൻ മാസം മുഴുവനായും നോമ്പനുഷ്ടിക്കുകയും ശവ്വാലിൽ നിന്നും ആറു ദിവസം നോമ്പനുഷ്ടിക്കുകയും ചെയ്താൽ വർഷം മുഴുവനും ഫർളായ നോമ്പനുഷ്ടിച്ച പ്രതിഫലം  ലഭിക്കുന്നതാണ് (സുന്നത്തായ നോമ്പനുഷ്ടിച്ച പ്രതിഫലമല്ല എന്ന് പ്രത്യേകം ശ്രദ്ധിക്കണം)


ഒരാൾ എല്ലാ വർഷവും ഇങ്ങിനെ ചെയ്താൽ അവൻ്റെ ജീവിത കാലം മുഴുവനും ഫർളായ നോമ്പനുഷ്ടിച്ച പ്രതിഫലം അവന് ലഭിക്കുന്നതാണ്


ഈ ആറുനോമ്പുകൾ ശവ്വാലിൽ നിന്നും ഏതെങ്കിലും ആറു ദിവസം നോറ്റാലും മതിയാകുന്നതാണ്. എങ്കിലും പെരുന്നാളിൻ്റെ തൊട്ടു ശേഷമുള്ള ദിവസങ്ങളാവലും ( ശവ്വാൽ 2, 3, 4, 5, 6, 7 ) തുടർച്ചയായി നോൽക്കലും പ്രത്യേകം സുന്നത്തുണ്ട്, അതാണ് ഏറ്റവും ഉത്തമമായതും

(ബുജൈരിമി: 2/406)

(തുഹ്ഫ ശർവാനി സഹിതം: 3/456,457)

(ഇആനത്: 2/303,304)

(മുഗ് നി :2/184)


 *(يسن ستة من شوال* )

 *ﻷﻧﻬﺎ ﻣﻊ ﺻﻴﺎﻡ ﺭﻣﻀﺎﻥ ﺃﻱ: ﺟﻤﻴﻌﻪ ﻭﺇﻻ ﻟﻢ ﻳﺤﺼﻞ اﻟﻔﻀﻞ اﻵﺗﻲ ﻭﺇﻥ ﺃﻓﻄﺮ ﻟﻌﺬﺭ ﻛﺼﻴﺎﻡ اﻟﺪﻫﺮ ﺭﻭاﻩ ﻣﺴﻠﻢ* 

 *ﻭﺣﺎﺻﻠﻪ ﺃﻥ ﻣﻦ ﺻﺎﻣﻬﺎ ﻣﻊ ﺭﻣﻀﺎﻥ ﻛﻞ ﺳﻨﺔ ﺗﻜﻮﻥ ﻛﺼﻴﺎﻡ اﻟﺪﻫﺮ ﻓﺮﺿﺎ* 


 *ﻗﻮﻟﻪ ﻭﺗﺘﺎﺑﻌﻬﺎ ﻋﻘﺐ اﻟﻌﻴﺪ ﺃﻓﻀﻞ) ﺃﻱ: ﺗﺤﺼﻞ اﻟﺴﻨﺔ ﺑﺼﻮﻣﻬﺎ ﻣﺘﻔﺮﻗﺔ ﻭﻟﻜﻦ ﺗﺘﺎﺑﻌﻬﺎ ﻭاﺗﺼﺎﻟﻬﺎ ﺑﻴﻮﻡ اﻟﻌﻴﺪ ﺃﻓﻀﻞ* 

(تحفة مع الشرواني٣/٤٥٦٬٤٥٧)


 *ﻭﺗﺤﺼﻞ اﻟﺴﻨﺔ ﺑﺼﻮﻣﻬﺎ ﻣﺘﻔﺮﻗﺔ* *(ﻭ) ﻟﻜﻦ (ﺗﺘﺎﺑﻌﻬﺎ ﺃﻓﻀﻞ) ﻋﻘﺐ اﻟﻌﻴﺪ ﻣﺒﺎﺩﺭﺓ ﺇﻟﻰ اﻟﻌﺒﺎﺩﺓ* 

(مغني ٢/١٨٤)


 *ﻭﺗﺘﺎﺑﻌﻬﺎ ﻋﻘﺐ اﻟﻌﻴﺪ ﺃﻓﻀﻞ* 

 *ﻗﻮﻟﻪ: (ﻋﻘﺐ اﻟﻌﻴﺪ) اﻷﻭﻟﻰ: ﻭﻋﻘﺐ اﻟﻌﻴﺪ؛ ﻷﻥ ﺫﻟﻚ ﺳﻨﺔ ﺃﺧﺮﻯ ﻗ ﻟ.* 

(حاشية البجيرمي علی الخطيب ٢/٤٠٦)

〰️〰️〰️〰️〰️〰️〰️〰️〰️

 *ദുആ വസ്വിയ്യത്തോടെ* 


 *പി.കെ.എം.മുസ്ത്വഫ അസ്ഹരി, പുല്ലാര* 

9846210736

ശവ്വാൽ:01 (തിങ്കൾ)




പെരുന്നാൾ നിസ്കാരത്തിന്റെ രൂപം

 



*പെരുന്നാൾ നിസ്കാരത്തിന്റെ രൂപം*

➖➖➖➖➖➖➖➖

  

  പെരുന്നാൾ നിസ്കാരം രണ്ട് റക്അത്താണ് . (സാധാരണ രണ്ട് റക് അത്ത് സുന്നത്ത് നിസ്കാരം പോലെ നിസ്കരിച്ചാൽ തന്നെ അടിസ്ഥാന സുന്നത്ത് ലഭിക്കും ) മറ്റു നിസ്കാരങ്ങളുടെ ശർത്തുകളും ഫർളുകളും സുന്നത്തുകളും ഇതിനും ബാധകമാണ് (തുഹ്ഫ: 3/41)


  *നിയ്യത്ത് :* 

ചെറിയ പെരുന്നാൾ സുന്നത്ത് നിസ്കാരം രണ്ട് റക്അത്ത് ഖിബ് ലക്ക് മുന്നിട്ട് അദാആയി അല്ലാഹു തആലാക്ക് വേണ്ടി ഞാൻ നിസ്കരിക്കുന്നു എന്ന് കരുതി തക്ബീറതുൽ ഇഹ്റാം ചൊല്ലുക. ജമാഅത്തായിട്ടാണങ്കിൽ അതും കരുതണം. ശേഷം പ്രാരംഭ പ്രാർത്ഥന (വജ്ജഹ്തു...)ചൊല്ലുക. ഫാതിഹക്ക് മുമ്പായി ഒന്നാം റക്അത്തിൽ ഏഴും രണ്ടാം റക്അത്തിൽ അഞ്ചും തക്ബീറുകൾ സുന്നത്തുണ്ട്. ഈ തക്ബീറുകൾ എല്ലാവരും ശബ്ദം ഉയർത്തി ചൊല്ലൽ പ്രത്യേകം സുന്നത്തുണ്ട്.ഈ തക്ബീറുകൾക്കിടയിൽ *سبحان الله والحمد لله ولا إله إلا* *الله والله أكبر*

 എന്ന ദിക്ർ ചൊല്ലൽസുന്നത്താണ് .

 *ولا حول ولا قوة إلا بالله العلي العظيم* 

എന്നും കൂടെ വർദ്ധിപ്പിക്കൽ അനുവദനീയമാണ്.

(ശർവാനി:3/41)

(ബുജൈരിമി, 1/552)

ഈ ദിക്റുകൾ മറ്റു ദിക്റുകളെ പോലെ പതുക്കെയാണ് എല്ലാവരും ചൊല്ലേണ്ടത്

 (തുഹ്ഫ: 3/41)


    

     ഒന്നാം റക്അത്തിൽ ഏഴിന്റെ ശേഷവും രണ്ടാം റക്അത്തിൽ അഞ്ചിന്റെ ശേഷവും ദിക്ർ സുന്നത്തില്ല. അഥവാ തക്ബീറുകൾ ഏഴെണ്ണംചൊല്ലുമ്പോൾ ദിക്റ് ആറു തവണയാണ് ചൊല്ലേണ്ടത് .രണ്ടാമത്തെ റക്അത്തിൽ അഞ്ചു തക്ബീറുകൾ ചൊല്ലുമ്പോൾ ദിക്റ് നാലു തവണയാണ് ചൊല്ലേണ്ടത്. (അസ്നൽ മത്വാലിബ്,മുഗ് നി , ശർവാനി : 3 / 41 )

 

   ശേഷം ഫാതിഹ ഓതി സൂറത്തും ഓതി മറ്റു നിസ്കാരങ്ങളെ പോലെ പൂർത്തിയാക്കുക.

ഒന്നാം റക്അത്തിൽ ഖാഫ് / സബ്ബിഹിസ്മ രണ്ടാം റക്അത്തിൽ ഇഖ്തറബ / ഗാശിയ : ഓതൽ പ്രത്യേകം സുന്നത്തുണ്ട്.

കാഫിറൂനയും ഇഖ്ലാസും ഓതാവുന്നതാണ് എന്ന് ഖൽയൂബിയിൽ രേഖപ്പെടുത്തിയിട്ടുണ്ട്.

(തുഹ്ഫ, ശർവാനി സഹിതം:3/45)


    ഈ തക്ബീറുകൾ ഫർളോ അബ്ആള് സുന്നത്തുകളോ അല്ല. അത് കൊണ്ട് തന്നെ ഇവ ഉപേക്ഷിച്ചാൽ നിസ്കാരം ബാത്വിലാവുകയോ ഉപേക്ഷിച്ചതിന്റെ പേരിൽ സഹ്‌വിന്റെ സുജൂദ് ചെയ്യുകയോ വേണ്ട. ഈ തക്ബീറുകൾ ഉപേക്ഷിക്കൽ കറാഹത്താണ് (തുഹ്ഫ: 3/41 )


  നിസ്കാരം കഴിഞ്ഞ ശേഷം രണ്ട് ഖുത്വുബ സുന്നത്തുണ്ട്. ഒറ്റക്ക് നിസ്കരിക്കുന്നവർക്കോ സ്ത്രീകൾ മാത്രം ജമാഅത്തായി നിസ്കരിക്കുന്ന സമയത്തോ ഖുത്വുബ സുന്നത്തില്ല. ( തുഹ്ഫ: 3/40)


    ഒന്നാം ഖുത്വുബ ഒമ്പത് തക്ബീറുകൾ കൊണ്ടും രണ്ടാം ഖുത്വുബ ഏഴ് തക്ബീറുകൾ കൊണ്ടുമാണ് ആരംഭിക്കേണ്ടത്. ഈ തക്ബീറുകൾ ഖുത്വുബയിൽ പെട്ടതല്ല. (തുഹ്ഫ: 3/45,46)


ഈ തക്ബീറുകൾ ഓരോന്നും ഓരോ ശ്വാസത്തിൽ നിർത്തി നിർത്തിയാണ് ചൊല്ലേണ്ടത്.അല്ലാഹു അക്ബർ, അല്ലാഹു അക്ബർ, അല്ലാഹു അക്ബർ ഇങ്ങനെയാണ് ചൊല്ലൽ സുന്നത്തുള്ളത്.

(നിഹായതു സൈൻ ,പേജ്: 110  )



*(صلاة العيدين ركعتان) كغيرها أركانا وشروطا وسننا إجماعا* 

 *( يحرم بها* ) هذا أقلها *بنية صلاة عيد النحر( ثم يأتي بدعاء* *الإفتتاح) كغيرها (ثم سبع تكبيرات) غير تكبيرة الاحرام قبل القراءة(* *يقف بين كل ثنتين) من التكبيرات (كآية* *معتدلة يهلل ويكبر ويمجد ويحسن في ذلك أن يقول سبحان الله والحمد لله ولا إله إلا الله والله أكبر ،ثم يتعوذ* ) *وبعد التعوذ (يقرأ) الفاتحة (ويكبر في الثانية) بعد تكبيرة القيام (خمسا قبل )التعوذ السابق علي( القراءة)* 

 *(ولسن) أي هذه السبع والخمس (فرضا) فلا تبطل الصلاة بتركها (ولا بعضا) فلا يسجد لتركها بل هي كبقية هيئات الصلاة،ويكره* *تركها* *والزيادة عليها* 

(تحفة المحتاج ٣/٤١)

 *قوله سبحان الله الخ ولو زاد علی ذلك جاز أي من ذكر آخر ومن ذلك الجائز ولا حول* **ولا* *قوة إلا بالله العلي* *العظيم* 

(حاشية الشرواني ٣/٤١)

(بشری الكريم ٤٢٥)


 *ويسن الجهر بالتكبير أي وان كان مأموما والإسرار بالذكر* 

(تحفة المحتاج مع حاشية الشرواني ٣/٤١)


 *(قوله بين كل ثنتين) أي لا قبل السبع والخمس ولا بعدهما* 

(حاشية الشرواني ٣/٤١)


 *(و)تسن (للمنفرد) ولا خطبة له أي ولا لجماعة النساء إلا ان يخطب لهن ذكر فلو قامت واحدة منهن ووعظتهن فلا بأس* 

(تحفة مع حاشية الشرواني ٣/٤٠)


( *ويسن بعدها خطبتان يفتتح الأولي بتسع تكبيرات والثانية بسبع ولاء) إفرادا في الكل وهي مقدمة لها لا منها* 

(تحفة المحتاج ٣/٤٥٬٤٦)

 *ويقرأ بعد الفاتحة في الأولی ق وفي الثانية اقتربت* *بكمالهاللاتباع ،رواه مسلم،وفيه أيضا أنه قرأ بسبح والغاشية* *فكل سنة ،زاد القليوبي فسورة الكافرون وسورة الإخلاص جهرا* 

(تحفة مع حاشية الشرواني ٣/٤٥)


ﻭﻳﺴﻦ ﺃﻥ ﻳﻜﺒﺮ ﻓﻲ اﻓﺘﺘﺎﺡ اﻟﺨﻄﺒﺔ اﻷﻭﻟﻰ ﺗﺴﻌﺎ ﺑﺘﻘﺪﻳﻢ اﻟﻤﺜﻨﺎﺓ ﻋﻠﻰ اﻟﺴﻴﻦ ﻭﻓﻲ اﻓﺘﺘﺎﺡ اﻟﺜﺎﻧﻴﺔ ﺳﺒﻌﺎ ﺑﺘﻘﺪﻳﻢ اﻟﺴﻴﻦ ﻋﻠﻰ اﻟﻤﻮﺣﺪﺓ ﻣﻊ اﻟﻤﻮاﻻﺓ *ﻭﺇﻓﺮاﺩ ﻛﻞ ﺗﻜﺒﻴﺮﺓ ﺑﻨﻔﺲ* 

(نهاية الزين ص١١٠)

➖➖➖➖➖➖➖➖➖➖➖

 *

ഫിത്വ് ർ സകാത് നൽകുന്നവർക്കുള്ള* *10 പ്രത്യേകതകൾ*

 *റമളാൻ മസ്അലകൾ* 

(ഭാഗം:7️⃣8️⃣6️⃣)

⌛⌛⌛⌛⌛⌛⌛⌛⌛⌛


*സകാത് ;സുപ്രധാനമസ്അലകൾ* 

( ഭാഗം -3️⃣3️⃣)

➖➖➖➖➖➖➖➖➖


 *ഫിത്വ് ർ സകാത് അറിഞ്ഞിരിക്കേണ്ട മസ്അലകൾ* 

(ഭാഗം-15)

〰️〰️〰️〰️〰️〰️〰️〰️〰️


*‌‌‌‌‌ *ഫിത്വ് ർ സകാത് നൽകുന്നവർക്കുള്ള* 

 *10 പ്രത്യേകതകൾ* 



നബി(സ) തങ്ങൾ പറയുന്നു:

ഫിത്വ് ർ സകാത്ത് കൊടുക്കുന്നവർക്ക് പത്ത് പ്രത്യേകതകൾ ലഭിക്കുന്നതാണ്.


1️⃣ അവന്റെ ശരീരം ദോശങ്ങളിൽ നിന്ന് ശുദ്ധീകരിക്കപ്പെടുന്നതാണ്.


2️⃣അവന് നരകത്തിൽ നിന്ന് മോചനം ലഭിക്കുന്നു.


3️⃣ അവൻ അനുഷ്ടിച്ച നോമ്പുകൾ സ്വീകാര്യമുള്ളതാവുന്നു.


4️⃣അവന് സ്വർഗം നിർബന്ധമാകുന്നു.


5️⃣അവൻ ഖബ്റിൽ നിന്ന് നിർഭയനായ നിലയിൽ (ഖിയാമത്ത് നാളിൽ) പുറത്തേക്ക് വരുന്നതാണ്.


6️⃣ സകാത് കൊടുത്ത ആ വർഷം അവൻ ചെയ്ത എല്ലാ നന്മകളും സ്വീകരിക്കപ്പെടുന്നു.


7️⃣ഖിയാമത് നാളിൽ എന്റെ ശഫാഅത്ത് അവന് നിർബന്ധമാകുന്നതാണ്.


8️⃣സ്വിറാതാകുന്ന പാലത്തിൽ മിന്നൽ വേഗത്തിൽ കടന്നു പോകാൻ അവന് സാധിക്കും.


9️⃣ നന്മ തിന്മകൾ തൂക്കപ്പടുന്ന തുലാസിൽ നന്മകൾക്ക് തൂക്കം വർദ്ധിക്കും.


1️⃣0️⃣പരാചിതരുടെ പട്ടികയിൽ നിന്നും അവന്റെ പേർ അല്ലാഹു  മായ്ക്കുന്നതാണ്...(ദഖാഇറുൽ ഇഖ്‌വാൻ': പേജ്:58)

(ദുറത്തു ന്നാസ്വിഹീൻ: പേജ്: 265)



وروي عن النبي صلى الله عليه وسلم أنه قال:مَنْ أَعْطَى صَدَقَةَ الفِطْرِ كاَنَ لَهُ عَشْرَةُ أَشْياَءَ ؛

 أَلأَوَّلُ يُطَهَّرُ جَسَدُهُ مِنَ الذُّنُوْبِ , وَالثَّانِى يُعْتَقُ مِنَ النَّارِ , وَالثَّالِثُ يَصِيْرُ صَوْمُهُ مَقْبُوْلاً , وَالرَّابِعُ توجب الجَنَّةَ , وَالخَامِسُ يَخْرُجُ مِنْ قَبْرِهِ آَمِنًا , وَالسَّادِسُ يُقْبَلُ ما عَمِلَ مِنَ الخَيْرَاتِ فىِ تِلْكَ السَّنَةِ , وَالسَّابِعُ تَجِبُ لَهُ شَفَاعَتِى يَوْمَ القِيامَةِ , وَالثَّامِنُ يَمُرُّ عَلَى الصِّرَاطِ كاَلبَرْقِ الخَاطِفِ , وَالتَّاسِعُ يُرَجَّحُ مِيْزَانُهُ مِنَ الْحَسَناَتِ , وَالعَاشِرُ يَمْحُوْ اللهُ تَعالى إِسْمَهُ مِنْ دِيوَانِ الأَشْقِياءِ.

(ذخائر الإخوان:٥٨)

(درة الناصحين ص ٢٦٥)

➖➖➖➖➖➖➖➖➖

 *ദുആ വസ്വിയ്യത്തോടെ* 


 *

പൂച്ചയെ പൈസ കൊടുത്ത് വാങ്ങൽ അനുവദനീയമാണോ ?

 ചോദ്യം:പൂച്ചയെ പൈസ കൊടുത്ത് വാങ്ങൽ അനുവദനീയമാണോ ? എൻ്റെ ഭർത്താവ് കാണാൻ ചന്തമുള്ള പൂച്ചകളെ പൈസ കൊടുത്ത് വാങ്ങിക്കാറുണ്ട്. വീട്ടിൽ പൂച്ചയെ വള...