Friday, April 4, 2025

നോമ്പുകാർക്ക്‌ കളിയും വിനോദവും*

 *നോമ്പുകാർക്ക്‌ കളിയും വിനോദവും*


*ചോദ്യം:* നോമ്പുകാർ നേരമ്പോക്കിനു വേണ്ടി അനുവദനീയമായ കളി, ഗാനം കേൾക്കൽ, നോവലുകളും കഥകളും വായിക്കൽ തുടങ്ങിയ കാര്യങ്ങളിലേർപ്പെടുന്നതിനു വിരോധമുണ്ടോ.? അതിന്റെ ശർഇയ്യായ വിധിയെന്ത്‌.?


*ഉത്തരം:* അനുവദനീയമായ അത്തരം സുഖാസ്വാദനങ്ങളെല്ലാം നോമ്പുകാരൻ ഒഴിവാക്കുകയാണു വേണ്ടത്‌. അതാണു സുന്നത്ത്‌. അത്തരം വിനോദങ്ങളിലേർപ്പെടുന്നതിന്റെ വിധി കറാഹത്തും.(ശർഹു ബാഫള്‌ൽ 2–186)

അത്താഴം കഴിക്കണോ.?*

 *ആവശ്യമില്ലാത്തവരും അത്താഴം കഴിക്കണോ.?*


*ചോദ്യം:* അത്താഴമൊന്നും കഴിക്കാതെ ഒരാൾക്കു നോമ്പനുഷ്ടിക്കാൻ പ്രയാസമില്ലെങ്കിൽ അങ്ങനെ ചെയ്തുകൂടേ.? ആവശ്യമുള്ളവർക്കും ഇല്ലാത്തവർക്കുമെല്ലാം അത്താഴം പുണ്യമാണോ.?


*ഉത്തരം:* അതെ, പുണ്യമാണ്‌. "ഒരിറക്കു വെള്ളം കൊണ്ടാണെങ്കിലും നിങ്ങൾ അത്താഴം കഴിക്കുവീൻ" എന്നു നബി(സ്വ) തങ്ങൾ പ്രസ്താവിച്ചിട്ടുണ്ട്‌. ഇതു നോമ്പിനു ശക്തി പകരാൻ ഉപകരിക്കുന്നതു കൊണ്ടല്ലെന്നതു വ്യക്തമാണല്ലോ. അത്താഴം പതിവില്ലാത്ത വേദക്കാർക്കു വിപരീതം ചെയ്യുക എന്ന നേട്ടവും അത്താഴം കഴിക്കലിലുണ്ട്‌. അതിനാൽ നോമ്പിനു ശക്തികിട്ടാൻ ആവശ്യമുള്ളവർക്കും അല്ലാത്തവർക്കും അത്താഴം സുന്നത്താണ്‌.(തുഹ്ഫഃ 3–423)

തസ്ബീഹു നമസ്കാരത്തിൻ്റെ രൂപം*

 *തസ്ബീഹു നമസ്കാരത്തിൻ്റെ രൂപം* 


    ജമാഅത്തു സുന്നത്തില്ലാത്ത നമസ്ക്കാരത്തിൽപ്പെട്ടതാണു തസ്ബീഹു നമസ്ക്കാരം. അതു നാലു റക്അത്താണ്. രണ്ടാം റക്അത്തിൽ സലാം ചൊല്ലിക്കൊണ്ടും സലാം ചൊല്ലാതെ നാലു റക്അത്തു ചേർത്തുകൊണ്ടും അതു നമസ്ക്കരിക്കാവുന്നതാണ്. രാത്രിയാണു നമസ്കരിക്കുന്നതെങ്കിൽ രണ്ടാം റക്അത്തിൽ സലാം ചൊല്ലി മുറിച്ചു നമസ്ക്കരിക്കുകയാണുത്തമം. തസ്ബീഹു നമസ്കാരത്തിന് പ്രത്യേക സമയമില്ല. ദിനംപ്രതി അതു നിർവ്വഹിക്കാവുന്നതാണ്. ഇല്ലെങ്കിൽ ആഴ്ചയിൽ ഒരു തവണ. അതുമില്ലെങ്കിൽ മാസത്തിൽ. അതുമില്ലെങ്കിൽ വർഷത്തിൽ. അതുമില്ലെങ്കിൽ വയസ്സിൽ ഒരു തവണയെങ്കിലും നമസ്കരിക്കേണ്ടതാണ്.


   ഓരോ റക്അത്തിലും 75 തസ്ബീഹു വീതം നാലു റക്‌അത്തിലും കൂടി 300 തസ്ബീഹ് അതിൽ പൂർത്തിയാക്കേണ്ടതാണ്. തസ്ബീഹിന്റെ വാക്യം ഇപ്രകാരമാണ്:-


سُبْحَانَ اللَّهِ وَالْحَمْدُ لِلَّهِ وَلَا إِلٰهَ إِلَّا اللَّهُ وَاللَّهُ أَكْبَرُ


   നിർത്തത്തിൽ പതിനഞ്ചും. റുകൂഇൽ പത്തും. ഇഅ്‌തിദാലിൽ പത്തും. ആദ്യത്തെ സുജൂദിൽ പത്തും. ഇടയിലെ ഇരുത്തത്തിൽ പത്തും, രണ്ടാം സുജൂദിൽ പത്തും. രണ്ടാം സുജൂദിൽ നിന്ന് ഉയർന്ന ഉടനെ ഇരുന്ന് പത്തും. ഇങ്ങനെയാണു മേൽപറഞ്ഞ എണ്ണം തസ്ബീഹു ചൊല്ലേണ്ടത്. അത്തഹിയ്യാത്തിന്റെ ഇരുത്തത്തിൽ ആദ്യം തസ്‌ബീഹും പിന്നെ അത്തഹിയ്യാത്തും കൊണ്ടുവരേണ്ടതാണ്. ബാക്കി സ്ഥാനങ്ങളിലെല്ലാം അതാത് സ്ഥാനങ്ങളിൽ കൊണ്ടുവരാനുള്ളവയുടെ ശേഷമാണു തസ്ബീഹ് ചൊല്ലേണ്ടത്. ഇപ്രകാരം നാലു റക്അത്തിലും കൊണ്ടുവരേണ്ടതാണ്. ഏതെങ്കിലും ഒരു സ്ഥാനത്തെ തസ്‌ബീഹ് ഒഴിഞ്ഞുപോയാൽ ആ തസ്ബീഹുംകൂടി ശേഷമുള്ള സ്ഥാനത്തു കൊണ്ടുവരേണ്ടതാ ണ്. പക്ഷേ, റുകൂഇലേത് ഇഅ്‌തിദാലിലും ഒന്നാം സുജൂദിലേത് ഇടയിലെ ഇരുത്തത്തിലും പരിഹരിക്കപ്പെടരുത്. അതു രണ്ടും യഥാക്രമം ഒന്നാം സുജൂദിലും രണ്ടാം സുജൂദിലുമാണു പരിഹരിക്കപ്പെടേണ്ടത്. ഇഅ്തിദാലും ഇടയിലെ ഇരുത്തവും ചുരുങ്ങിയ ഫർളുകളായതിനാൽ അതു രണ്ടും അതാതിലെ ദിക്റുകളേക്കാൾ കൂടുതൽ നീട്ടിക്കൂടാത്തതാണ്. ഫാതിഹഃക്കു ശേഷം ഓതുവാൻ പറയപ്പെട്ട സൂറത്തുകൾ അൽഹാക്കും, വൽഅസ്വ്‌രി, കാഫിറൂന, ഇഖ്ലാസ്വ് ഇവകളാണ്.


`[ശൈഖുൽ ഉലമാഇ വതാജുഹും എൻ.കെ മുഹമ്മദ് മൗലവി (ഖു:സി) അവർകളുടെ "കർമ്മശാസ്ത്ര പാഠങ്ങൾ" പേ: 101, 102]`

Thursday, April 3, 2025

പെരുന്നാളും യാത്രക്കാരും*

 *പെരുന്നാളും യാത്രക്കാരും*


കണ്ട നാട്ടിൽ നിന്ന് കാണാത്ത നാട്ടിലേക്ക്


ഉദയാസ്തമനം വ്യത്യാസമുള്ള രണ്ട് നാടുകളിൽ നിന്ന് ഒന്നിൽ റമളാൻ മാസം കാണുകയും കണ്ട നാട്ടിൽ നിന്ന് കാണാത്ത നാട്ടിലേക്ക് ഒരാൾ യാത്രപോവുകയും ചെയ്‌താൽ മാസത്തിൻ്റെ അവസാനത്തിൽ അവൻ ചെന്നെത്തിയ നാട്ടുകാരോട് നോമ്പിൽ യോജിക്കണമെന്നാണ് പ്രബലാഭിപ്രായം. അവൻ മൂപ്പത് നോമ്പ് എടുത്തവനാണെങ്കിലും നിയമം ഇതു തന്നെയാണ്. കാരണം അവൻ ആ നാട്ടിൽ എത്തുന്നതോടെ അവരുടെ നിയമം അവനും ബാധകമായി.


കാണാത്ത നാട്ടിൽ നിന്ന് മാസം കണ്ട നാട്ടിലേക്ക്



ഇനി പെരുന്നാളിൻ്റെ മാസം കാണാത്ത നാട്ടിൽ നിന്ന് മാസം കണ്ട നാട്ടിലേക്ക് ഒരാൾ വന്നാൽ അവരോടൊന്നിച്ച് അവനും പെരുന്നാളാ ഘോഷിക്കണം. അവൻ 28 നോമ്പുമാത്രമേ എടുത്തിട്ടുള്ളുവെങ്കിലും നിയമം ഇതു തന്നെയാണ്. കാരണം അവൻ അവിടെ എത്തുന്നതോടെ അവരുടെ നിയമം അവനും ബാധകമായി. ഇനി അവൻ 28 നോമ്പ് മാത്രം എടുത്ത് 29 ലാണ് പെരുന്നാളാഘോഷിക്കുന്നതെങ്കിൽ ഒരു നോമ്പ് അവൻ വീട്ടണം. കാരണം റമളാൻ ഒരിക്കലും 28 ആവുകയില്ലല്ലോ. ഇനി 29


നോമ്പെടുത്ത് മൂപ്പതിൻ്റെ അന്നാണ് പെരുന്നാളാഘോഷിച്ചതെങ്കിൽ വീട്ടേണ്ടതില്ല. കാരണം റമളാൻ 29 ആകാറുണ്ടല്ലോ. അവൻ ഇപ്പോൾ എത്തിപ്പെട്ട നാട്ടുകാർക്ക് മൂപ്പത് നോമ്പ് ലഭിച്ചിട്ടുണ്ടെങ്കിലും നിയമം ഇതുതന്നെയാണ്.


നോമ്പെടുക്കുന്നവരുടെ നാട്ടിൽ എത്തിപ്പെട്ടാൽ


ഇനി പെരുന്നാൾ ദിവസത്തിൽ രാവിലെ യാത്രപുറപ്പെട്ട ഒരാൾ മാസം കാണാത്തതിനാൽ നോമ്പെടുക്കുന്നവരുടെ നാട്ടിൽ എത്തിപ്പെട്ടാൽ അന്ന് അവൻ നോമ്പുകാരനെ പോലെ അന്നപാനീയങ്ങൾ ഒഴിവാക്കി നിൽക്കണം. കാരണം അവിടെ എത്തുന്നതോടെ അവനും അവരുടെ നിയമം ബാധകമായി. (തുഹ്‌ഫത്തുൽ മുഹ്‌താജ്: 3/ 383-385)


എന്നാൽ അവനവിടെ എത്തിയത് റമളാൻ മുപ്പതിനായിരുന്നു വെങ്കിൽ ഒരു ദിവസം അവൻ വീട്ടേണ്ടതുണ്ടോ?. 


വിഷയം ചിന്തനീയമാണ്.  ഇതിൽ ന്യായമായിതോന്നുന്നത് ഇതാണ്. അവൻ അവിടെ എത്തിയത് * പകലിലാണെങ്കിൽ നോമ്പ് വീട്ടൽ നിർബന്ധമില്ല. കാരണം അവൻ അവിടെ എത്തുന്നതോടു കൂടിയാണല്ലോ അവന്ന് അവരുടെ നിയമം  ബാധകമാകുന്നത്.

ഇനി ഫജ്‌റിനു മുമ്പാണ് അവനവിടെയെത്തിയതെങ്കിൽ ആ ദിവസത്തെ നോമ്പ് അവനു നിർബന്ധമാകും. അതവൻ എടുത്തില്ലെങ്കിൽ അത് വീട്ടുകയും വേണം. ഇനി അവൻ അവിടെ എത്തിയ ദിവസം അവന്റെ കാര്യത്തിൽ മൂപ്പത്തി ഒന്നാമത്തെ ദിവസമാവുകയും ഫജ്റിനു മുമ്പായി അവനവിടെ എത്തുകയും അവൻ ആ ദിവസത്തെ നോമ്പ് ഒഴിവാക്കുകയും ചെയ്‌താൽ അത് നോറ്റു വീട്ടൽ അവന്ന് നിർബന്ധമാകുമോ?. 


വിഷയം ചിന്തിക്കേണ്ടതുണ്ട്. അവന്ന് അവരുടെ നിയമം  ബാധകമായെന്ന് പറയുമ്പോൾ അത് മുപ്പത്തിഒന്നാണെങ്കിലും വീട്ടൽ നിർബന്ധമാണെന്നാണ് മനസ്സിലാകുന്നത്.കാരണം അത് മൂപ്പത്തിഒന്നാകുന്നത് അടിസ്ഥാനപരമായല്ലല്ലോ. ചിലപ്പോൾ യാത്ര ആവർത്തിക്കു മ്പോൾ 31 ൽ അധികവും ആവാൻ സാധ്യതയുണ്ട്. (ഇബ്നു‌ഖാസിം 3/385)


Aslam Kamili

Parappanangadi

https://chat.whatsapp.com/25iXC28SbjWFoTZeUBXBoh


ദൈവ വിശ്വാസ പരിണാമങ്ങൾ-40` *സുന്നികളുടെ പേരിൽ* *കളവ് പ്രചരിപ്പിക്കുന്നു*

 https://www.facebook.com/share/1BkZC7Quef/

1️⃣8️⃣7️⃣

മുജാഹിദ് പ്രസ്ഥാനം 

ഒരു സമഗ്ര പഠനം 

✍️aslam saquafi payyoli 


`ദൈവ വിശ്വാസ പരിണാമങ്ങൾ-40`


*സുന്നികളുടെ പേരിൽ*

*കളവ് പ്രചരിപ്പിക്കുന്നു*


വിശ്വാസ കാര്യങ്ങളിൽ ഇടയ്ക്കിടെ മാറ്റങ്ങൾ വരുന്നുവെന്നത് മൗലവിമാർക്ക് വലിയ പ്രതിസന്ധി തന്നെയാണ്. വക്കം മൗലവി, കെ എം മൗലവി, അമാനി മൗലവി തുടങ്ങിയ സ്ഥാപക നേതാക്കളുടെ വിശ്വാസമല്ല ഇന്ന് വഹാബികൾ പ്രചരിപ്പിക്കുന്ന ദൈവവിശ്വാസം. ഇത് പ്രമാണബദ്ധമായി തെളിയിക്കപ്പെടുമ്പോൾ പ്രതിസന്ധിയിലാകുന്ന മൗലവിമാർ സുന്നികളും അല്ലാഹുവിലുള്ള വിശ്വാസത്തിൽ വ്യതിചലിച്ചിരിക്കുന്നുവെന്ന് ശുദ്ധ നുണ പ്രചരിപ്പിക്കാനാണ് ശ്രമിക്കുന്നത്. 


അല്ലാഹു എല്ലായിടത്തും വ്യാപിച്ചു കിടക്കുകയാണ് എന്ന് വിശ്വസിക്കുന്നവരാണത്രേ കേരളത്തിലെ സുന്നികൾ!

നഊദു ബില്ലാഹ്...

എന്തൊരു കളവാണിത്!!

അൽമനാറിൽ ഈ ശുദ്ധ നുണ എഴുതിവെക്കുന്നത് നോക്കൂ.


".. എങ്കിൽ പിന്നെ നിങ്ങൾ തന്നെ വിശദമായി പറഞ്ഞു തരൂ എന്ന് ആവശ്യപ്പെട്ടാൽ അവർ (സുന്നികൾ) അല്ലാഹുവിനെ സംബന്ധിച്ച് വളരെ ഈസിയായി പറഞ്ഞു തുടങ്ങും. അല്ലാഹു എല്ലായിടത്തുമുണ്ട്,  അവനില്ലാത്ത ഒരിടവുമില്ല. പ്രപഞ്ചമാസകലം അവൻ വ്യാപിച്ചു കിടക്കുകയാണ്. അവൻ സർവ്വ സ്വരൂപനാണ്.."

(അൽമനാർ മാസിക 2017

 ജൂലൈ പേജ്:45)


അല്ലാഹു എല്ലായിടത്തുമാണെന്നൊരു വിശ്വാസം കേരളത്തിലെ സുന്നി പണ്ഡിതരിൽ ആര്, എവിടെ പറഞ്ഞു എന്നൊന്നും അൽമനാറിൽ രേഖയായി ചേർത്തു കാണുന്നില്ല. സുന്നികൾക്കെതിരെ എന്ത് നുണ പ്രചരിപ്പിച്ചാലും അത് അന്ധമായി സ്വീകരിക്കാനൊരു 'കൗമു'ണ്ടല്ലോയെന്നതാണ് മൗലവിമാർക്കുള്ള ഏക ആശ്വാസം.


സുന്നി പ്രസിദ്ധീകരണം വളച്ചൊടിച്ച് മറ്റൊരു ആരോപണം ഉന്നയിക്കുന്നത് നോക്കൂ. അതായത്, എല്ലാ സൃഷ്ടികളെയും കാണാൻ പറ്റാത്ത അല്ലാഹു ആണത്രേ സുന്നികളുടെ അല്ലാഹു.!!?


ഒരു മൗലവി എഴുതുന്നു:

" സമസ്തക്കാരുടെ അല്ലാഹുവിന് അവന്റെ അടിമകളെയെല്ലാം കാണാൻ കഴിയുകയില്ല. അൽ ഇർഫാദ് മാസികയിലെഴുതുന്നത് കാണുക : ത്വബ്റാനി ഉദ്ധരിക്കുന്ന ഒരു ഹദീസിൽ വിജന ഭൂമിയിൽ ഒരാൾ എത്തിപ്പെട്ടാൽ - യാ ഇബാദല്ലാഹി അഗീസൂനീ - അല്ലാഹുവിന്റെ അടിയാറുകളെ എന്നെ നിങ്ങൾ സഹായിക്കൂ എന്ന് പറയാൻ കൽപ്പിച്ചതായി കാണാം. അതിന്റെ കാരണം അല്ലാഹുവിന് കാണാൻ പറ്റാത്ത ചില അടിമകൾ ഉണ്ട് എന്നതാണെന്നും വ്യക്തമാക്കിയിട്ടുണ്ട്. (2007 ഡിസംബർ)"

(അല്ലാഹു സമസ്തക്കാരുടെ 

ദൃഷ്ടിയിൽ പേജ് 11 )


ആർക്കും എളുപ്പം മനസ്സിലാക്കാവുന്ന വരികളെയാണ് ഇവിടെ ദുർവ്യാഖ്യാനിച്ചിരിക്കുന്നത്. യാ ഇബാദല്ലാഹി.. അല്ലാഹുവിന്റെ അടിമകളേ എന്ന് വിജനമായ സ്ഥലത്ത് വെച്ച് വിളിക്കുക. നിങ്ങൾ കാണാത്ത ചില അടിമകൾ അല്ലാഹുവിനുണ്ട്. അവർ നിങ്ങളെ സഹായിക്കും. ഇതാണ് ഹദീസിന്റെ പൊരുൾ. ഇവിടെ 'കാണാൻ പറ്റാത്ത ചില അടിമകൾ' അല്ലാഹുവിനുണ്ട് എന്ന് ഉദ്ദേശിച്ചിടത്ത്  'അല്ലാഹുവിന് കാണാൻ പറ്റാത്ത' എന്നാക്കി  എഴുതിയയാൾ ഉദ്ദേശിക്കാത്ത അർത്ഥം പ്രചരിപ്പിച്ചു. ഈ ഹദീസ് ആവട്ടെ വിശ്രുതമാണ്. മനുഷ്യന് കാണാൻ പറ്റാത്ത പല അടിമകളും അല്ലാഹുവിനുണ്ട്. അവർ നിങ്ങളെ സഹായിക്കും എന്നാണ് ഈ ഹദീസിന്റെ ഉദ്ദേശ്യം. ചുക്ക് മുളക് തിപ്പല്ലി എന്ന് വൈദ്യർ എഴുതിക്കൊടുത്തത്  ഒരു വിദ്വാൻ ചുക്ക്മു, ളകുതി, പല്ലി എന്നു വായിചുവെന്ന് കേട്ടിട്ടുണ്ട്. അതിന് സമാനമാണ് മൗലവിമാരുടെ അൽ ഇർഫാദ് വായന. 


ഏതായാലും സുന്നികളുടെ വിശ്വാസം ശരിയല്ലെന്ന് പറയാൻ  കളവുകളും ദുർവ്യാഖ്യാനങ്ങളും മൗലവിമാർക്ക് ആവശ്യമായി വരുന്നു. 

ഇതുകൊണ്ടൊന്നും സ്വന്തം വിശ്വാസ വൈകല്യങ്ങൾ മറച്ചുവെക്കാൻ സാധ്യമല്ല തന്നെ.

Tuesday, April 1, 2025

ഇസ്തിഗാസ - തിരുനബിയുടെ ഖബറിന് അരികിൽ പോയി നബിയെ വിളിച്ച് മഴയെ തേടിയ സംഭവം

 

-ഇസ്തിഗാസ -
തിരുനബിയുടെ ഖബറിന് അരികിൽ പോയി നബിയെ വിളിച്ച് മഴയെ തേടിയ സംഭവം
................

ഉമർ എന്നവരുടെ കാലത്ത് 'തിരുനബിയുടെ ഖബറിന് അരികിൽ പോയി നബിയെ വിളിച്ച് മഴയെ തേടിയ സംഭവം വഹാബികളുടെ കുരുട്ട് ചോദ്യം

ഒഹാബി എഴുതുന്നു

ഇവിടെ ഉമർറളിയള്ളാഹുവിനെ *പറ്റെ വഷളാക്കിയിട്ട്  വേറെ ഒരുത്തൻ സ്വപ്നം കാണുകയാണ്* ഉമറിന്റെ ഭരണം മോശമാണ് നന്നാക്കാൻ വേണ്ടി ഉമറിനോട് പോയി പറയണം.😰😰😰
മറുപടി
ഒന്നാമത് അല്ലാഹുവിൻറെ പേര് എഴുതാനെങ്കിലും പഠിക്കുക അള്ള എന്നത് അവന്റെ പേരല്ല എന്ന് മനസ്സിലാക്കുക.
ഇവിടെ ഉമർ റ തങ്ങളെ ആരും മോശമാക്കിയിട്ടില്ല.
ഈ ചരിത്രത്തിൽ ഉമർ റ എന്നവരെ മോശമാക്കൽ ഉണ്ട് എന്ന് ഏതെങ്കിലും പണ്ഡിതന്മാർ പറഞ്ഞതായി തെളിയിക്കാൻ ഒരു പുരോഹിതനും സാധ്യമല്ല.അതുണ്ടെങ്കിൽ അതാണ് പുരോഹിതന്മാരെ നിങ്ങൾ തെളിയിക്കേണ്ടത്.

ഉമർ റ ന്റെ മഹത്വം പറയുന്ന അധ്യായത്തിലാണ് മുസന്നഫിൽ ഈ ചരിത്രം നൽകിയിട്ടുള്ളത്.
വഫാത്തിന് ശേഷവും തിരുനബിയുടെ കൺട്രോൾ ഉമർ  റ ന് ഉണ്ടായിരുന്നു എന്ന മഹത്വമാണ് ഇവിടെ തെളിയുന്നത്.

ബുദ്ധിപൂർവ്വം കൈകാര്യം ചെയ്തു ചെയ്യൂ എന്ന് തിരുനബി തൻറെ അനുയായിയോടെ നിർദ്ദേശിക്കുന്നത് അവിടത്തെ മോശമാക്കൽ ആവുകയില്ല.അത് അവിടുത്തെ മോശമാക്കാൻ ആണെന്ന് ലോകത്തെ ഏതെങ്കിലും ഒരു പണ്ഡിതൻ പറഞ്ഞതായി തെളിയിക്കാൻ വഹാബി പുരോഹിതനെ ഞാൻ വെല്ലുവിളിക്കുന്നു.

ബഹാബി എഴുതുന്നു.

ആ മഹാന്റെ കാലത്ത് വരൾച്ച നേരിടുകയാണെങ്കിൽ ആ മഹാനുമഴ ലഭിക്കും എന്ന സന്തോഷവാർത്ത അറിയിക്കേണ്ടത് *ആ മഹാനു തന്നെയാണ്*

മറുപടി

അല്ലാഹുവിൻറെ റസൂലിൻറെ
സന്തോഷ വാർത്ത ഉമർ റ എന്നവരുടെ കാലത്ത് അദ്ദേഹത്തോട് മാത്രമേ പറയാവൂ എന്നതിന് ഖുർആനിൽ വല്ല തെളിവും ഉണ്ടോ ? ഒഹാബീ പൊട്ടത്തരം പറയുന്നതിന് വേണം അതിര്

ഒഹാബീ - പറയുന്നു.

ഇവിടെ ഉമർ റ  വിനെ *പറ്റെ വഷളാക്കിയിട്ട്  വേറെ ഒരുത്തൻ സ്വപ്നം കാണുകയാണ്* ഉമറിന്റെ ഭരണം മോശമാണ് നന്നാക്കാൻ വേണ്ടി ഉമറിനോട് പോയി പറയണം.

മറുപടി

തിരുനബിയുടെ ചാരെവന്ന് പ്രാർത്ഥിക്കാൻ വേണ്ടി പറഞ്ഞ വ്യക്തിയോട് തന്നെയാണ് അവിടുന്ന് നിർദ്ദേശിക്കേണ്ടത്.
ഒരു കാര്യം വന്നു പറഞ്ഞാൽ അദ്ദേഹത്തോടല്ലേ മറുപടി പറയേണ്ടത്? ഇതു പോലും ചിന്തിക്കാനുള്ള ബുദ്ധിയില്ലാത്ത വഹാബി .
ഇതിൽ ഉമർ  റ എന്നവരെ വഷളാക്കലോ മോശമാക്കലോ ഇല്ല. ഉണ്ട് എന്ന് ഉദ്ധരിച്ച ഒരു പണ്ഡിതനും പഠിപ്പിച്ചിട്ടുമില്ല. അത് വഹാബിയുടെ കുരുട്ട് ബുദ്ധി മാത്രമാണ്.
ഭരണം മോശം ആണെന്നോ ഒന്നും നബിതങ്ങൾ ഇവിടെ നിർദ്ദേശിച്ചിട്ടുമില്ല അത് സോപ്പ് പെട്ടി സമ്മാനം വാങ്ങിയ വഹാബിയുടെ കളവ് മത്സരത്തിന്റെ ഫലമായുള്ള പച്ചക്കള്ളമാണ്.

ഒഹാബീ പറയുന്നു.

എന്നുമാത്രമല്ല രണ്ടാം ഖലീഫയായ ഉമറിനോട് (റ ) നീ പോയിട്ട് പറയുക മഴ ലഭിക്കും എന്ന്.
انا لله وانا اليه راجعون
മഹാനായ മുത്തുനബി ആ *കാര്യങ്ങളൊക്കെ നേരിട്ട്  ഉമറിനോട് (റ )
വിനോട് പറയുകയല്ലാതെ
*ഒരു റജ്ലിനോട് പറയുക**

ഈ രീതിയിൽ ഉമർ (റ) വഷളാക്കുക എന്ന് പറയുന്ന ഒരു സംഭവം ഉണ്ടാകില്ല.

മറുപടി

തിരുനബിയോട് പരാതി പറഞ്ഞയാളോട് തന്നെയാണ് തിരുനബി ഇക്കാര്യം പറയേണ്ടത് പരാതി പറഞ്ഞയാളോട് ഒന്നും മിണ്ടാതിരിക്കുക എന്നതാണ് മോശം .
അതൊരിക്കലും ഉമർ തങ്ങളെ മോശമാക്കൽ അല്ല . മോശമാണെന്ന് ആരാണ് പറഞ്ഞത് ഇമാം അസ്ഖലാനി പറഞ്ഞിട്ടുണ്ടോ ഇബ്നുകസീർ പറഞ്ഞിട്ടുണ്ടോ . ഇബ്നു അബീ ശൈബ പറഞ്ഞിട്ടുണ്ടോ?
വഹാബിയുടെ സ്വയം ഇതിഹാദ് വീട്ടിൽ വച്ചാൽ മതി.

ഒഹാബി തുടരുന്നു.

പിന്നെ കിതാബുകളിൽ പല കാര്യങ്ങളും എഴുതി വെക്കും

മറുപടി
മേൽ ചരിത്രം എഴുതിവച്ച പണ്ഡിതന്മാർ അത് അംഗീകരിക്കുകയും ചെയ്തിട്ടുണ്ട് ആരും തന്നെ അതിന് വിമർശിക്കുകയോ ശിർക്ക് ആണെന്ന് പറയുകയോ ചെയ്തിട്ടില്ല. ഉമർ തങ്ങളെ മോശമാക്കിഎന്നും പറഞ്ഞിട്ടില്ല അങ്ങനെ ഉണ്ടായിരുന്നെങ്കിൽ അവരത് പറയുമായിരുന്നു. മറിച്ച് അതെല്ലാം പ്രമാണ ബദ്ധമായി അവർ സ്വീകരിക്കുകയാണ് ചെയ്തിട്ടുള്ളത്.

ഒഹാബി എഴുതുന്നു.

ഒരുത്തൻ പള്ളിയിൽ മൂത്രമൊഴിച്ചു അവരെ തടഞ്ഞ *ആളുകളോട് നബി പറഞ്ഞു തടയേണ്ട അവൻ മൂത്രമൊഴിക്കട്ടെ..*

അതിനർത്ഥം പള്ളിയിൽ മൂത്രം ഒഴിക്കൽ സുന്നത്താണ് എന്നല്ല.

മറുപടി

മൂത്രമൊഴിച്ചത് വഹാബി നേതാവ് ദുൽഖുവൈസർത്താണ് എന്ന് പണ്ഡിതന്മാർ പറഞ്ഞിട്ടുണ്ട്. അയാൾ ഖവാരിജിന്റെയും ഒഹാബികളുടേയും നേതാവായിരുന്നു .അയാളിൽ നിന്നും പിശാചിൻറെ കൊമ്പ് പ്രത്യക്ഷപ്പെടും എന്ന് മുത്ത് നബി പറഞ്ഞിട്ടുണ്ട്.
മൂത്രമൊഴിച്ചപ്പോൾ അദ്ദേഹത്തെ നിങ്ങൾ വിടൂ എന്ന് തിരു നബി പറഞ്ഞത് പള്ളിയിൽ മൂത്രമൊഴിക്കാനുള്ള സമ്മതമല്ല .മറിച്ച് പെട്ടെന്ന് മൂത്രം ഒഴിക്കുന്നയാളെ ഉപദ്രവിച്ചാൽ ചിലപ്പോൾ പള്ളിയുടെ പല ഭാഗത്തേക്കും മൂത്രം തെറിക്കുകയും  അദ്ദേഹത്തിന്  മറ്റുപല പ്രയാസങ്ങൾക്കും  കാരണമാവുകയും ചെയ്യുന്നത് കൊണ്ടാണ് എന്ന് ഫത്ഹുൽ ബാരി  അടക്കം വിവരിച്ചിട്ടുണ്ട് .പള്ളിയിൽ ഇത്തരം കാര്യങ്ങൾ ഒന്നും ഉണ്ടാവാൻ പാടില്ല എന്നും ശേഷം തിരുനബി ഉപദേശിക്കുകയും ചെയ്തിട്ടുണ്ട്.

എന്നാൽ തിരുനബിയുടെ അരികിൽ പോയി മഴയെ തേടിയ സംഭവത്തിൽ അത് ശിർക്ക് ആണെന്ന് ഉമർ റ എന്നവരോ മറ്റു ഒരു സ്വഹാബിയും താബിഉകളും ഇത് വരെയുള്ള ഒരു പണ്ഡിതനും അത് ഉദ്ധരിച്ച  ഒരു മഹാനും പറഞ്ഞിട്ടില്ല.ഉണ്ടെങ്കിൽ അത് തെളിയിക്കാൻ വേണ്ടി  ഇബിലീസ് അടക്കമുള്ള  സർവ്വ വഹാബി പുരോഹിതന്മാരെ ഞാൻ വെല്ലുവിളിക്കുന്നു.
മൂത്രമൊഴിച്ച കഥയെ ഇതിനോട് തുലനം ചെയ്യുന്നത് വഹാബിയുടെ ജഹാലത്ത് മാത്രമാണ്.

ഒഹാബി എഴുതുന്നു.

മുത്ത് നബിയുടെ സ്വന്തം വീട്ടിൽ ഒരുത്തൻ വന്നിട്ട് കാഷ്ടിച്ച് മൂത്രമൊഴിച്ച് വൃത്തികേടാക്കി പോയി.👌
*നബി തീരെ എതിർത്തില്ല അതിനർത്ഥം റൗളയിൽ പോയി* കാഷ്ടിച്ചു മൂത്രമൊഴിച്ചു പോകണം എന്നല്ല..

മറുപടി

മറ്റൊരാളുടെ വീട്ടിൽ മനപ്പൂർവ്വം കാഷ്ടിക്കാനും മൂത്രവൈക്കാനും പാടില്ല എന്നത് തിരുനബി പഠിപ്പിച്ചതാണ്.ലോക പണ്ഡിതന്മാരും അയാൾ ആ ചെയ്തത് തെറ്റാണെന്ന് കൃത്യമായി വിവരിച്ചിട്ടുണ്ട്.
എന്നാൽ തിരുനബിയോട് ഇസ്തിഗാസ ചെയ്തത് തെറ്റാണെന്ന് ആ ചരിത്രം ഉദ്ധരിച്ച ഒരു പണ്ഡിതൻ പോലും ഉദ്ധരിച്ചിട്ടില്ല അതുണ്ടെങ്കിൽ അതാണ് വഹാബി തെളിയിക്കേണ്ടത്.

ഒഹാബി പറയുന്നു.

എന്ന് *മാത്രമല്ല സ്വപ്നം ദീനിൽ തെളിവാണ് എന്ന് ഈ ഭൂമിയിൽ ഏതെങ്കിലും ഒരു ഇമാംപറഞ്ഞിട്ടുണ്ടോ??*

മറുപടി

ഇവിടെ തിരുനബിയുടെ അരികിൽ ബിലാല് ബ്നു ഹാരിസ് എന്നവരാണ് വന്നത് എന്ന്  ഇമാം ഇബ്നു ഹജർ  റ ഇമാം ഖസ്ത്വല്ലാനി റ ധാരാളം പണ്ഡിതന്മാർ അംഗീകരിച്ചു രേഖപ്പെടുത്തിയിട്ടുണ്ട് .തിരുനബിയുടെ ഖബറിന്റെ അരികിൽ തങ്ങളോട് മഴയെ തേടിയത് സ്വപ്നത്തിൽ അല്ല അത് വഹാബിയുടെ പച്ച കളവാണ്.പിന്നീട് ഈ വിവരം ഉമർ എന്നവരോട് അദ്ദേഹം പോയി പറഞ്ഞതും സ്വപ്നത്തിൽ അല്ല സ്വപ്നത്തിൽ ആണെന്നത് പച്ചക്കളമാണ്.
തിരുനബിയോട് ഇസ്തിഗാസ ചെയ്തതിനുശേഷം അദ്ദേഹം അവിടുത്തെ സ്വപ്നത്തിലൂടെയുള്ള നിർദ്ദേശം പാലിക്കാൻ പാടില്ലെന്ന് ഒരു പണ്ഡിതനും പറഞ്ഞിട്ടില്ല.എന്നല്ല ഇമാം അസ്ഖലാനി  അടക്കമുള്ള സർവ്വ പണ്ഡിതന്മാരും ഈ സംഭവത്തെ തെളിവായിട്ട് തന്നെയാണ് ഉദ്ധരിച്ചിട്ടുള്ളത്.
ഇത് സ്വപ്നമായതുകൊണ്ട് ഈ സംഭവം തള്ളിക്കളയണം എന്നോ ശിർക്കാണെന്നോ അവർ പറഞ്ഞിട്ടുണ്ടെങ്കിൽ അതു കൊണ്ടു വരൂ ഒഹാബീ പുരോഹിതന്മാരെ

നിങ്ങളുടെ ഞൊണ്ടി ന്യായങ്ങളിലൂടെ ഈ ചരിത്രം അംഗീകരിക്കരുതെന്നൊ ശിർക്കാണെന്നോ കഴിഞ്ഞുപോയ കാലത്ത് ലോകപണ്ഡിതന്മാർ  ആരെങ്കിലും പറഞ്ഞിട്ടുണ്ടെങ്കിൽ അവരെയാണ് മൗലവിമാർ ഉദ്ധരിക്കേണ്ടത് സ്വയം കണ്ടെത്തിയ പൊട്ടത്തരങ്ങൾ മുസ്ലിമീങ്ങൾക്ക് സ്വീകാര്യമല്ല

Aslam Kamil parappanangadi

Friday, March 28, 2025

തസ്ബീഹ് നിസ്കാരം തെളിവുകൾ

 തസ്ബീഹ് നിസ്കാരം തെളിവുകൾ


മുസ്നദുൽ ഫിർദൗസ് എന്ന ഗ്രന്ഥത്തിൽ ദൈലമി(റ) എഴുതുന്നു: 


قال الديلمي في مسند الفردوس : صلاة التسبيح أشهر الصلوات وأصحها إسنادا .(عون المعبود: ٣/٢٤٧)


തസ്ബീഹ് നിസ്കാരം പ്രസിദ്ദവും പ്രബലമായ പരമ്പരയോടുകൂടി സ്ഥിരപ്പെട്ടതുമാണ്. (ഔനുൽ മഅബൂദ് 3/247) 


وروى البيهقي وغيره عن أبي حامد الشرفي قال كنت عند مسلم بن الحجاج ومعنا هذا الحديث فسمعت مسلما يقول لا يروى فيها إسناد أحسن من هذا . (عين المعبود: ٣/٢٤٧)


          അബൂഹാമിദ്(റ) പറയുന്നു: ഞാൻ മുസ്‌ലിമുബ്നുഹജ്ജാജ്(റ) ന്റെ സന്നിധിയിലായിരുന്നപ്പോൾ ഞങ്ങൾ തസ്ബീഹ് നിസ്കാരത്തിന്റെ ഈ ഹദീസ് ചർച്ചക്കെടുത്തു. അപ്പോൾ ഇമാം മുസ്ലിം(റ) ഇപ്രകാരം പറഞ്ഞു: "ഇതിനേക്കാൾ നല്ല പരമ്പരയുള്ള മറ്റൊരു ഹദീസ് തദ്വിഷയകമായി ഉദ്ദരിക്കപ്പെടുന്നില്ല". (ഔനുൽ മഅബൂദ്: 3/247) .


ഇബ്നു അബ്ബാസ്(റ) വിന്റെ ഹദീസ് വിവിധ പരമ്പരകളിലൂടെ നിവേദിതമാണ്. സുനനു അബൂദാവൂദിന്റെ വിശദീകരണ ഗ്രന്ഥമായ ഔനുൽ മഅബൂദിൽ പറയുന്നു: 


ولحديث ابن عباس هذا طرق فتابع موسى بن عبد العزيز عن الحكم بن أبان إبراهيم بن الحكم ، ومن طريقه أخرجه ابن راهويه وابن خزيمة والحاكم وتابع عكرمة عن ابن عباس عطاء وأبو الجوزاء ومجاهد .(عون لمعبود: ٣/٢٤٧)


ഇബ്നു അബ്ബാസ്(റ) ന്റെ ഈ ഹദീസിന് വിവിധ പരമ്പരകളുണ്ട്. ഹകമുബ്നു അബാനിൽ നിന്ന് മൂസബ്നുഅബ്ദിൽ അസീസിന് പുറമേ ഇബ്റാഹീമുബ്നുൽ ഹകമും അതുദ്ദരിച്ചിട്ടുണ്ട്. ഈ പരമ്പരയിലൂടെ ഇബ്നുറാഹവൈഹി(റ) യും ഇബ്നു ഖുസൈമ(റ)യും ഹകിമും(റ) അതുദ്ദരിച്ചിട്ടുണ്ട്. ഇബ്നുഅബ്ബാസ്(റ)ൽ നിന്ന് ഇക് രിമ(റ)ക്ക് പുറമേ അത്വാഉം(റ) അബുൽജൗസാഉം(റ) മുജാഹിദും(റ) അതുദ്ദരിച്ചിട്ടുണ്ട്.(ഔനുൽ മഅബൂദ് 3/247)   


നിരവദി സ്വഹാബിമാരിൽ നിന്ന് തസ്ബീഹ് നിസ്കാരം നിവേദിതമാണ്. 


وورد حديث صلاة التسبيح أيضا من حديث العباس بن عبد المطلب وابنه الفضل وأبي رافع وعبد الله بن عمرو وعبد الله بن عمر وعلي بن أبي طالب وجعفر بن أبي طالب وابنه عبد الله وأم سلمة رضي الله عنهم. (عون المعبود: ٣/٢٤٧)


അബ്ബാസുബ്നുഅബ്ദുൽമുത്ത്വലിബ്(റ), ഫള് ലുബ്നുഅബ്ബാസ്(റ), അബൂറാഫിഅ(റ),അബ്ദുല്ലാഹിബ്നു അംറ്(റ), അബ്ദുല്ലാഹിബ്നു ഉമർ(റ),അലിയ്യുബ്നുഅബീത്വാലിബ്‌(റ), ജഅഫറുബ്നു അബീത്ത്വാലിബ് (റ),അബ്ദുല്ലഹിബ്നു ജഅഫർ(റ),ഉമ്മു സലാം(റ), തുടങ്ങിയവരിൽ നിന്ന് തസ്ബീഹ് നിസ്കാരം നിവേദനം ചെയ്യപ്പെടുന്നു. ഔനുൽ മഅബൂദ് 3/247)


ഇമാം നവവി(റ) പറയുന്നു:


وأما صلاة التسبيح المعروفة: فسميت بذلك لكثرة التسبيح فيها على خلاف العادة في غيرها، وقد جاء فيها حديث حسن في كتاب الترمذي وغيره، وذكرها المحاملي وصاحب التتمة وغيرهما من أصحابنا، وهي سنة حسنة.(تهذيب الأسماء واللغات: ٤٥٧/٣)


അറിയപ്പെട്ട തസ്ബീഹ് നിസ്കാരത്തിന് പ്രസ്തുത പേർ നല്കപ്പെട്ടത് സാധാരണ നിസ്കാരങ്ങളിൽ പതിവുള്ളതിനേക്കാൾ തസ്ബീഹുകൾ അതുൾ കൊള്ളുന്നതിനാലാണ്. അതുമായി ബന്ധപ്പെട്ട് തുർമുദിയിലും മറ്റും ഹസനായ ഹദീസ് വന്നിട്ടുണ്ട്. നമ്മുടെ അസ്വഹാബിൽപെട്ട മഹാമിലി(റ)യും തത്തിമ്മത്തിന്റെ കർത്താവും മറ്റും അതിനെകുറിച്ച് പരമാര്ശിച്ചിട്ടുണ്ട്. അത് നല്ല സുന്നത്താണ്. (തഹ്ദീബുൽ അസ്മാഇ വല്ലുഗാത്ത് 3/457)


   ഇബ്നുസ്സ്വലാഹ് (റ) നെ ഉദ്ദരിച്ച് ഇമാം സുയൂത്വി(റ) എഴുതുന്നു:      


وقال ابن الصلاح: إنها سنة، وإن حديثها حسنٌ، وله طرق يعضدُ بعضها بعضًا، فيعمل به سيما في العبادات.(تحفة الأبرار بنكت الأذكار للنووي: للسيوطي:١٧/١)


തസ്ബീഹ് നിസ്കാരം സുന്നത്താണ്. അതിനെ കുറിച്ച് പരമാർശിക്കുന്ന ഹദീസ് ഹസനാണ്. അതിനു ധാരാളം പരമ്പരകളുണ്ട്.ചിലത് ചിലതിനെ ശക്തിപ്പെടുത്തുന്നതിനാൽ അതനുസരിച്ച് പ്രവർത്തിക്കാവുന്നതാണ്. ഇബാടത്തുകളിൽ വിശേഷിച്ചും. (തുഹ്ഫത്തുൽ അബ്റാർ ബിനുകതിൽ അദ്കാർ 1/17)


ഇബ്നുഹജർ ഹൈതമി(റ) എഴുതുന്നു:


وحديثها حسن لكثرة طرقه ووهم من زعم وضعه وفيها ثواب لا يتناهى ومن ثم قال بعض المحققين: لا يسمع بعظيم فضلها ويتركها إلا متهاون بالدين والطعن في ندبها بأن فيها تغييراً لنظم الصلاة إنما يأتي على ضعف حديثها فإذا ارتقى إلى درجة الحسن أثبتها وإن كان فيها ذلك.(تحفة المحتاج: ٢٣٩/٢)


തസ്ബീഹ് നിസ്കാരം പരമാർശിക്കുന്ന ഹദീസ് ധാരാളം പരമ്പരകളിലൂടെ റിപ്പോർട്ട്‌ ചെയ്യപ്പെടുന്നതായത്കൊണ്ട് അത് ഹസനാണ്. അത് നിർമ്മിതമാണെന്ന് വാദിക്കുന്നവർ ഊഹനയിൽ അകപ്പെട്ടിരിക്കുന്നു. അറ്റമില്ലാത്ത പ്രതിഫലം അതിനുണ്ട്. അക്കാരണത്താൽ മുഹഖ്ഖിഖീങ്ങളിൽ ചിലര് ഇപ്രകാരം പ്രസ്തപികുകയുണ്ടായി. "തസ്ബീഹ് നിസ്കാരത്തിന്റെ ശ്രേഷ്ടത മനസ്സിലാക്കിയ ശേഷം മതത്തെ നിസ്സാരമായി കാണുന്നവരല്ലാതെ അത് ഉപേക്ഷിക്കുന്നതല്ല". നിസ്കാരത്തിന്റെ രൂപ ഭാവത്തിൽ മാറ്റം വരുത്തൽ ഉള്ളതിനാൽ അത് സുന്നത്താണെന്നതിൽ ചിന്തിക്കാനുണ്ടെന്നു പറഞ്ഞ് അതിനെ വിമര്ശിക്കുന്നത് അതിന്റെ ഹദീസ് ദുർബ്ബലമാണെന്ന വീക്ഷണ പ്രകാരം മാത്രമേ ശരിയാകൂ. പ്രസ്തുത ഹദീസ് ഹസനിന്റെ സ്ഥാനത്തുയരുമ്പോൾ നിസ്കാരത്തിന്റെ രൂപ ഭാവത്തിൽ മാറ്റം വരുത്തലുണ്ടെങ്കിലും അത് സുന്നത്താണെന്ന് സ്ഥിരപ്പെടുന്നതാണ്.(തുഹ്ഫ 2/239)


ASLAM Kamil Saquafi parappanangadi


ബിദ്അത്ത് ഒഹാബി മാനദണ്ഡം പൊളിയുന്നു.

  ബിദ്അത്ത് ഒഹാബി മാനദണ്ഡം പൊളിയുന്നു . മരണപ്പെട്ട ചിലയാളുകളുടെ പേരിനു പിറകിൽ വഹാബികൾ 'റഹിമഹുല്ലാഹ് 'എന്ന് എഴുതി കാണുന്നു. ഇത് ദിക്...