Thursday, March 13, 2025

ത്വലാഖിൻ്റെ ഇദ്ദയിൽ ഭർത്താവിൻ്റെ മരണം !?*

 *ത്വലാഖിൻ്റെ ഇദ്ദയിൽ ഭർത്താവിൻ്റെ മരണം !?*


❓ ഒരാൾ തൻ്റെ ഭാര്യയെ ഒരു ത്വലാഖ് ചൊല്ലി. അതിൻ്റെ പേരിൽ അവൾ ഇദ്ദ ആചരിച്ചുകൊണ്ടിരിക്കേ ഭർത്താവ് മരണപ്പെട്ടാൽ അവൾക്ക് ഭർത്താവിൻ്റെ സ്വത്തിൽ അവകാശമുണ്ടാകുമോ? അവളുടെ കുടുംബം ഭാര്യയുടെ അവകാശം കിട്ടണമെന്ന് വാദിക്കുന്നു. എന്നാൽ ത്വലാഖ് ചൊല്ലപ്പെട്ടത് കൊണ്ട് ഭാര്യയല്ലന്നും അനന്തര സ്വത്തിന് അവൾ അർഹതയല്ലന്നും ഭർത്താവിൻ്റെ കുടുംബം വാദിക്കുന്നു, ആരുടെ വാദമാണ് ശരി ?

= സകരിയ്യ: പുറത്തിയിൽ


✅ ഭാര്യയുടെ കുടുംബത്തിൻ്റെ വാദമാണ് ശരി. 

    ഒന്നോ രണ്ടോ ത്വലാഖ് ചൊല്ലപ്പെട്ടതിൻ്റെ പേരിൽ ഇദ്ദ നിർബന്ധമായവൾക്ക് അവളുടെ ഇദ്ദയുടെ കാലത്ത് ഭർത്താവ് മരണപ്പെട്ടാൽ അദ്ദേഹത്തിൻ്റെ അനന്തര സ്വത്തിൽ അവൾക്ക് അവകാശം ഉണ്ട്. സ്വത്ത് ലഭിക്കുന്ന വിഷയത്തിൽ അവൾ ഭാര്യയെ പോലെയാണ്.( ഫത്ഹുൽ മുഈൻ, ഇആനത്ത്: 3/342 )

   ഭർത്താവിന് മക്കളില്ലെങ്കിൽ നാലിലൊന്നും ഭർത്താവിന് മക്കളുണ്ടെങ്കിൽ എട്ടിലൊന്നുമാണ് ഭാര്യയുടെ അവകാശം. 

   അപ്പോൾ പ്രസ്തുത ഭാര്യക്ക് ഭർത്താവിൻ്റെ കുടുംബം അവകാശം കൊടുക്കണം.

   ഇനി , ഈ മസ്അലയിൽ ഇദ്ദക്കാലത്ത് ഭാര്യയാണ് മരിച്ചതെങ്കിൽ അവളുടെ സ്വത്തിൽ ഭർത്താവിനും അവകാശമുണ്ട്. ഭാര്യക്ക് മക്കളില്ലെങ്കിൽ സ്വത്തിൻ്റെ പകുതിയും മക്കളുണ്ടെങ്കിൽ നാലിലൊന്നുമാണ് ഭർത്താവിൻ്റെ അവകാശം .

*സംഗ്രഹം*

1) ഒന്നോ രണ്ടോ ത്വലാഖ് ചൊല്ലപ്പെട്ടവളുടെ ഭർത്താവ് അവളുടെ ഇദ്ദ കാലത്ത് മരണപ്പെട്ടാൽ ഭർത്താവിൻ്റെ സമ്പത്തിൽ അവൾക്ക് അവകാശമുണ്ട്.

2) അവളുടെ ഇദ്ദ കാലത്ത് അവൾ മരിച്ചാൽ അവളുടെ സ്വത്തിൽ ഭർത്താവിനും അവകാശമുണ്ട്.


 ﻭﻫﻲ [ الرجعية ] ﻛﺎﻟﺰﻭﺟﺔ، ﺑﺪﻟﻴﻞ ﺻﺤﺔ اﻟﺘﻮاﺭﺙ ﺑﻴﻨﻬﻤﺎ ﻟﻮ ﻣﺎﺕ ﺃﺣﺪﻫﻤﺎ ﻓﻲ ﻫﺬﻩ اﻟﻌﺪﺓ [ اعانة الطالبين 3/342) copy

*************************************

മൂന്നാം റക്അത്തിൽ അവസാനത്തെ അത്തഹിയ്യാത്തിനുവേണ്ടി ഇരുന്നു

 *ഇമാമിൻ്റെ സുജൂദ്, പള്ളിയിൽ പ്രശ്നമായി*


❓ഞങ്ങളുടെ നാട്ടിൽ ഇന്നലെ അസ്ർ നിസ്കാരത്തിൽ ഇമാം  നാലാം റക്അത്താണെന്ന് ധരിച്ച്, മൂന്നാം റക്അത്തിൽ  അവസാനത്തെ അത്തഹിയ്യാത്തിനുവേണ്ടി ഇരുന്നു. അപ്പോൾ തന്നെ പിന്നിൽ നിന്നു മഅ്മൂം 'സുബ്ഹാനല്ലാഹ്' ചൊല്ലിയപ്പോൾ ഇമാം എഴുന്നേറ്റ് ഒരു റക്അത്ത് നിസ്കരിച്ചു. പിന്നെ സഹ്'വിൻ്റെ സുജൂദ് ചെയ്തു സലാം വീട്ടി, നിസ്കാര ശേഷം ചില മഅ്മൂമുകൾ സഹ്'വിൻ്റെ സുജൂദിൻ്റെ ആവശ്യമില്ലെന്നും മറ്റു ചിലർ സഹ്'വിൻ്റെ സുജൂദ് സുന്നത്തുണ്ടെന്നും വാദിച്ചു. അങ്ങനെ അതൊരു സംസാര വിഷയമായി. ഈ വിഷയത്തിലെ മസ്അല എന്താണ്?

= നബീൽ മണ്ണാർക്കാട്


✅ ഈ മസ്അലമിൽ സഹ്'വിൻ്റെ സുജൂദ് സുന്നത്തില്ല. ഇവിടെ റക്അത്ത് കൂടുതലാകാൻ ഒരു സാധ്യതയും ഇല്ലല്ലോ. അല്പസമയം സംശയത്തിലായി എന്നത് പ്രശ്നമല്ല. [ ഫത്ഹുൽ മുഈൻ ]

*ﻭﺃﻣﺎ ﻻ ﻳﺤﺘﻤﻞ ﺯﻳﺎﺩﺓ ﻛﺄﻥ ﺷﻚ ﻓﻲ ﺭﻛﻌﺔ ﻣﻦ ﺭﺑﺎﻋﻴﺔ ﺃﻫﻲ ﺛﺎﻟﺜﺔ ﺃﻡ ﺭاﺑﻌﺔ؟ ﻓﺘﺬﻛﺮ ﻗﺒﻞ اﻟﻘﻴﺎﻡ ﻟﻠﺮاﺑﻌﺔ ﺃﻧﻬﺎ ﺛﺎﻟﺜﺔ ﻓﻼ ﻳﺴﺠﺪ ﻻﻥ ﻣﺎ ﻓﻌﻠﻪ ﻣﻨﻬﺎ ﻣﻊ اﻟﺘﺮﺩﺩ ﻻ ﺑﺪ ﻣﻨﻪ ﺑﻜﻞ ﺗﻘﺪﻳﺮ* [ فتح المعين ] (കോപ്പി )

•••••••••••••••••••••••••••••••••••••••••••••


റമളാൻ നോമ്പിനു റമളാനിൻ്റെ ആദ്യരാത്രി മാത്രം നിയ്യത്ത് ചെയ്താൽ മതിയാകുമോ

 *റമളാൻ : സുപ്രധാന മസ്അലകൾ*


*നോമ്പിൻ്റെ നിയ്യത്ത് റമളാനിൻ്റെ ആദ്യരാത്രി മാത്രം*⁉️


            *ചോദ്യം* ഒന്ന്:

            ....................................


    റമളാൻ നോമ്പിനു റമളാനിൻ്റെ ആദ്യരാത്രി മാത്രം നിയ്യത്ത് ചെയ്താൽ മതിയാകുമോ?


          *ഉത്തരം*

          ,,,,,,,,,,,,,,,,,,,,,,,

 

     *ഇല്ല ,എല്ലാ രാത്രിയും നിയ്യത്തു ചെയ്യൽ നിർബന്ധമാണ്.( ഇതാണു നമ്മുടെ, ശാഫിഈ മദ്ഹബിലെ നിയമം.) നിയ്യത്ത്   കരുതൽ നിർബന്ധവും ഉച്ചരിക്കൽ സുന്നത്തുമാണ്. മഗ്'രിബ് മുതൽ സുബ്ഹ് വരെയാണ് നിയ്യത്തിൻ്റെ സമയം .(തുഹ്ഫ: ശർവാനി: 3/386)* 


     *എന്നാൽ , ഈ റമളാൻ മാസം മുഴുവനും ഫർളായ നോമ്പ് അനുഷ്ഠിക്കാൻ ഞാൻ കരുതി ,എന്നു മൊത്തത്തിൽ റമളാനിൻ്റെ ആദ്യരാത്രി നിയ്യത്തു ചെയ്യൽ നമ്മുടെ മദ്ഹബിൽ സുന്നത്തുണ്ട്.* *(ഫത്ഹുൽ മുഈൻ: പേജ്: 133)*

  

              *ചോദ്യം* രണ്ട്:


        റമളാൻ ആദ്യ രാത്രിയിലെ ആ സുന്നത്തായ നിയ്യത്തു കൊണ്ടുള്ള പ്രയോജനമെന്ത്?

              

          *ഉത്തരം*

         ,,,,,,,,,,,,,,,,,,,,,,


      *ഏതെങ്കിലും ദിവസം രാത്രി നിയ്യത്തു മറന്നാൽ ഇമാം മാലിക് (റ)വിൻ്റെ വീക്ഷണത്തിൽ നോമ്പ് ലഭിക്കുമെന്നതാണ് പ്രയോജനം.(മാലികീ മദ്ഹബിൽ ആദ്യരാത്രി മാത്രമേ നിയ്യത്ത് നിർബന്ധമുള്ളൂ. ഒരു മാസത്തിനു മുഴുവനായുള്ള നിയ്യത്ത്)  (ഫത്ഹുൽ മുഈൻ) ഈ നിയ്യത്തുണ്ടായാൽ റമളാൻ നോമ്പ് നഷ്ടപ്പെടില്ലല്ലോ.*


         *ചോദ്യം* 

മൂന്ന്:

        ................


    മാലികി വീക്ഷണത്തിൽ നോമ്പ് ലഭിക്കുന്നമെങ്കിൽ മാലിക് (റ)വിനെ തഖ്ലീദ് ചെയ്യണ്ടെയോ?


         *ഉത്തരം*

       ,,,,,,,,,,,,,,,,,,,,,,,,


   *അതേ, നിയ്യത്തിൻ്റെ വേളയിൽ തഖ്ലീദ് വേണം. പ്രസ്തുത നിയ്യത്ത് മാലികി വീക്ഷണത്തിലാണ് എന്ന അറിവ് മതി. അതാണു തഖ്ലീദ്. അല്ലാതെ തഖ്ലീദ് ഉണ്ടാകാൻ പുതിയ നിയ്യത്തൊന്നും വേണ്ട.(തർശീഹ്: 136 നോക്കുക)*


   *ചോദ്യം:* 

നാല്

..................


   മാലികി മദ്ഹബിലെ പ്രസ്തുത നിയമം കൊണ്ടുള്ള അറിവ് റമളാനിൻ്റെ പ്രഥമ രാത്രി നിയ്യത്തു ചെയ്യുമ്പോൾ തന്നെ വേണോ?


         *ഉത്തരം*

       ,,,,,,,,,,,,,,,,,,,,,,,,,,,,,


 *അതേ , അതാണു പ്രബല വീക്ഷണം. എന്നാൽ  , അങ്ങനെ വേണമെന്നില്ല. കർമത്തിനു ശേഷം തഖ്ലീദ് ഉണ്ടായാലും മതി എന്നു വിവരിച്ച ഫുഖഹാക്കളുണ്ട്. അതു നമുക്ക് വലിയ അനുഗ്രഹമാണ്.(തർശീഹ് പേജ്: 136 നോക്കുക)*

   ( ഒരു മാസത്തിന് മൊത്തത്തിലായി റമളാനിൻ്റെ ആദ്യരാത്രി നിയ്യത്ത് ചെയ്യൽ സുന്നത്താണെന്ന നമ്മുടെ മദ്ഹബിലെ നിയമപ്രകാരം ഒരാൾ നിയ്യത്ത് ചെയ്തു. അങ്ങനെ ഒരു രാത്രി നിയ്യത്ത് മറന്നു. അന്നു പകലിൽ നോമ്പുകാരനെ പോലെ നിന്നു. പിന്നീടാണ് ആ നോമ്പ് മാലികി മദ്ഹബിൽ സ്വഹീഹാണെന്ന് അറിഞ്ഞത്. അമലിൻ്റെ ശേഷമുള്ള തഖ്ലീദിൻ്റെ ഒരു ഉദാഹരണമാണിത് . അവനും മാലികീ വീക്ഷണത്തിൽ നോമ്പ് ലഭിക്കും)


  *പ്രത്യേക ശ്രദ്ധയ്ക്ക്*

,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,


   *മാലികി വീക്ഷണത്തിൽ നോമ്പ് ലഭിക്കണമെങ്കിൽ മൂന്ന് കാര്യങ്ങൾ പ്രത്യേകം ശ്രദ്ധിക്കണം. അവ ഉണ്ടാകാൻ പാടില്ല. അവ മാലികി വീക്ഷണത്തിൽ നോമ്പ് ബാത്വിലാകുന്നതും നമ്മുടെ മദ്ഹബിൽ നോമ്പ് ബാത്വിലാകാത്തതുമാണ്.*

   

1) *മദ്'യ് (വികാരത്തിൻ്റെ പ്രഥമ ഘട്ടത്തിൽ പുറപ്പെടുന്ന മദജലം) പുറപ്പെടൽ. (ഫത്ഹുൽ മുഈൻ പേജ്: 135)*


2) *കണ്ണിൽ സുറുമ ഇടൽ (ഖൽയൂബി :2/72)*


3) *മറന്നു ഭക്ഷണം കഴിക്കൽ (അത്താജ് വൽ ഇഖ്ലീൽ: 3/350 )*


   *റമളാനിൻ്റെ പ്രഥമ രാവിൽ ഒരു മാസത്തെ നിയ്യത്ത് ഒരുമിച്ചു ചെയ്യുക . പിന്നെ എന്നും രാത്രി നിയ്യത്ത് ചെയ്യുക*. 

     

*ചോദ്യം:* 

അഞ്ച്

...... .....


 റമളാനിൻ്റെ ആദ്യരാത്രി ഒരു മാസത്തിനു മുഴുവനായി മൊത്തത്തിൽ നിയ്യത്ത് വെക്കാൻ മറന്ന ഒരാൾ ഏതെങ്കിലും രാത്രി നിയ്യത്ത് മറന്നാൽ അവനു നോമ്പ് ലഭിക്കാൻ മാർഗമുണ്ടോ?


    *ഉത്തരം*

  ,,,,,,,,,,,,,,,,,,,,,,,,,,,,,,,


 *ഉണ്ട് ,അവൻ ഹനഫീ മദ്ഹബ് തഖ്ലീദ് ചെയ്തു അന്നു പകലിൻ്റെ ആദ്യത്തിൽ (ഉച്ചയ്ക്കു മുമ്പ്)  നിയ്യത്ത് ചെയ്താൽ മതി. എന്നാൽ അവനു നോമ്പ് ലഭിക്കും. (ഫത്ഹുൽ മുഈൻ: പേജ്: 133)  നോമ്പ് മുറിയുന്ന കാര്യത്തിൽ നമ്മുടെ മദ്ഹബ് പോലെ തന്നെയാണ് ഹനഫീ മദ്ഹബും (ഫിഖ്ഹുൽ ഹനഫീ)* (കോപ്പി)

============================


റമളാനിൻ്റെ പ്രഥമ രാത്രി സൂറതുൽ ഫത്ഹ് പാരായണം ചെയ്യൽ

 *റമളാൻ : സുപ്രധാന മസ്അലകൾ*

........................................

*റമളാനിലെ പ്രഥമ രാത്രി സൂറതുൽ ഫത്ഹ് ഓതൽ⁉️*


❓ റമളാനിൻ്റെ പ്രഥമ രാത്രി സൂറതുൽ ഫത്ഹ് പാരായണം ചെയ്യൽ പ്രത്യേകം സുന്നത്തുണ്ടോ? 


✅ പ്രത്യേക സുന്നത്തുള്ളതായി നമ്മുടെ ഫുഖഹാഅ് വിധി പറഞ്ഞത് കണ്ടിട്ടില്ല. അതേ സമയം പ്രസ്തുത രാത്രി പ്രസ്തുത സൂറത്ത് ഓതിയാൽ ചില നേട്ടങ്ങൾ ആരിഫീങ്ങൾ വിവരിച്ചിട്ടുണ്ട്.

   അതു വിവരിക്കാം. 

ذخائر الإخوان في مواعظ شهر رمضان

എന്ന ഗ്രന്ഥത്തിൽ ശൈഖ് അഹ് മദുൽ പൊന്നാനി (റ) വിവരിക്കുന്നു:

 قال بعض العارفين *''من قرأ سورة الفتح عند رؤية هلال رمضان في أول ليلته وسَّع الله رزقه في ذلك العام* الي آخره 

(ذخائر الإخوان في مواعظ شهر رمضان :صفحة :٦١)

ആരിഫീങ്ങളിൽ ചിലർ പറയുന്നു:

      ആരെങ്കിലും റമളാനിൻ്റെ പ്രഥമ രാത്രി സൂറതുൽ ഫത്ഹ് ഓതിയാൽ ആ വർഷം അവസാനം വരെ അവൻ്റ റിസ്ഖ് അല്ലാഹു വിശാലമാക്കിക്കൊടുക്കും. (ദഖാഇഖുൽ ഇഖ് വാൻ: പേജ്: 61)

    റമളാൻ പ്രഥമ രാത്രി സുന്നത്ത് നിസ്കാരത്തിൽ സൂറത്ത് ഫത്ഹ് ഓതിയാലുള്ള പോരിശയും പ്രസ്തുത ഗ്രന്ഥത്തിലുണ്ട്. 

  ശൈഖ് അഹ്മദ് മഖ്ദൂം (റ) വിവരിക്കുന്നു: 

 *قال ابن مسعود رضي الله عنه بلغني عن النبي صلى الله عليه وسلم أنه قال  ''من قرأ سورة الفتح في أول ليلة من رمضان في صلاة التطوع حفظه الله تعالي ذلك العام ومن الله العون''* 

ٰ(ذخائر الإخوان في مواعظ شهر رمضان :  صفحة: ٦١)

റമളാനിൻ്റെ പ്രഥമ രാവിൽ  സുന്നത്തു നിസ്കാരത്തിൽ സൂറത്തുൽ ഫത്ഹ് ഓതുന്നവന് ആ വർഷം അല്ലാഹു സംരക്ഷണം നൽകും .സഹായം അല്ലാഹുവിൽ നിന്നാണ്. (ദഖാഇറുൽ ഇഖ് വാൻ: പേജ് 61)

  ഇമാം ഖുർത്വുബി(റ)വിൻ്റെ തഫ്സീർ ഖുർത്വുബി ,(16/260 ) ശൈഖ് ഇസ്മാഈലുൽ ഹിഖി(റ)വിൻ്റെ റൂഹുൽ ബയാൻ ,(9/61)  ആലൂസിയുടെ  റൂഹുൽ മആനീ, ഇമാം സുയൂത്വി (റ)വിൻ്റെ ദുർറുൽ മൻസൂർ, (7/512)  മുഗ്നിയുടെ രചയിതാവായ ഇമാം ഖത്വീബുശ്ശിർബീനീ (റ)വിൻ്റെ അസ്സിറാജുൽ മുനീർ (7/90) എന്നീ തഫ്സീർ ഗ്രന്ഥങ്ങളിലും കൻസുന്നജാഹ് (പേജ് 189, നുസ്ഹത്തുൽ മജാലിസ് (1/164 ) എന്നിവയിലും മറ്റും റമളാൻ പ്രഥമ രാവിലെ സൂറത്തുൽ ഫത്ഹിൻ്റ പാരായണത്തെക്കുറിച്ച് പരാമർശിച്ചിട്ടുണ്ട്. 

*പ്രത്യേക ശ്രദ്ധയ്ക്ക്*

   റമളാനിൻ്റെ പ്രഥമ രാത്രിയിലെ സാധാ സുന്നത്ത് നിസ്കാരത്തിൻ്റെ (ഉദാ: തറാവീഹ് , വിത്ർ) മഹത്വമൊന്നും  സൂറത്തുൽ ഫത്ഹ് ഓതിക്കൊണ്ടുള്ള പ്രത്യേക നിസ്കാരത്തിനില്ല .കാരണം ,തറാവീഹും വിത്റുമെല്ലാം മഹത്വം വിവരിച്ച് ഫുഖഹാഅ് സുന്നത്തെന്ന് വിധി പ്രഖ്യാപിച്ച നിസ്കാരങ്ങളാണ്. മറ്റേത് അങ്ങനെയുള്ളതല്ല.

(കോപ്പി)

•••••••••••••••••••••••••••••••••••••••••••••••••


മാസം കാണുകയോ കണ്ടതായി വിവരം ലഭിക്കുകയോ ചെയ്താൽ

 `പുണ്യങ്ങളുടെ പൂക്കാലം സമാഗതമായി`


 *പുതു മാസവും ആചാരങ്ങളും*


🕹️ *ഒന്ന്:* 

മാസം കാണുകയോ കണ്ടതായി വിവരം ലഭിക്കുകയോ ചെയ്താൽ 

*اﻟﻠﻪ ﺃﻛﺒﺮ اﻟﻠﻬﻢ ﺃﻫﻠﻪ ﻋﻠﻴﻨﺎ ﺑﺎﻷﻣﻦ ﻭاﻹﻳﻤﺎﻥ ﻭاﻟﺴﻼﻣﺔ ﻭاﻹﺳﻼﻡ ﻭاﻟﺘﻮﻓﻴﻖ ﻟﻤﺎ ﺗﺤﺐ ﻭﺗﺮﺿﻰ، ﺭﺑﻨﺎ ﻭﺭﺑﻚ اﻟﻠﻪ، اﻟﻠﻪ ﺃﻛﺒﺮ ﻻ ﺣﻮﻝ ﻭﻻ ﻗﻮﺓ ﺇﻻ ﺑﺎﻟﻠﻪ، اﻟﻠﻬﻢ ﺇﻧﻲ ﺃﺳﺄﻟﻚ ﺧﻴﺮ ﻫﺬا اﻟﺸﻬﺮ ﻭﺃﻋﻮﺫ ﺑﻚ ﻣﻦ ﺷﺮ اﻟﻘﺪﺭ ﻭﺷﺮ اﻟﻤﺤﺸﺮ، ﻫﻼﻝ ﺧﻴﺮ ﻭﺭﺷﺪ،  ﺁﻣﻨﺖ ﺑﺎﻟﺬﻱ ﺧﻠﻘﻚ،* 

എന്നു ചൊല്ലണം. അതു സുന്നത്താണ്.(ഏതു മാസമാണെങ്കിലും സുന്നത്തു തന്നെ)


🕹️ *രണ്ട്:* 

പിന്നീട്

*اﻟﺤﻤﺪ ﻟﻠﻪ اﻟﺬﻱ ﺫﻫﺐ ﺑﺸﻬﺮ شعبان ﻭﺟﺎء ﺑﺸﻬﺮ رمضان*

എന്നു ചൊല്ലണം. (ഏതു മാസമാണെങ്കിലും ഇവ സുന്നത്താണ്. മാസത്തിൻ്റെ പേര് മാറ്റണമെന്ന് മാത്രം. 

  (നിഹായ :3/157)


🕹️ *മൂന്ന്:*

 മാസപ്പിറവി കാണുകയോ കണ്ടതായി അറിയുകയോ ചെയ്താൽ   തബാറക സൂറത്ത് പാരായണം ചെയ്യൽ സുന്നത്തുണ്ട്. (ശർവാനി: ഇആനത്ത് )

    ഇമാം സുബ്കി (റ) പ്രസ്താവിക്കുന്നു: മാസത്തിലുള്ള  ദിവസങ്ങളുടെ എണ്ണം പോലെ തബാറക സൂറത്തിലെ ആയത്തുകളുടെ എണ്ണവും മുപ്പതാണ്.  പ്രസ്തുത സൂറത്ത് പരായണം ചെയ്യുന്നിടത്ത് സമാധാനം വർഷിക്കും.

.( ഇആനത്ത്: 2/ 248)      ശർവാനി: 3/ 385)

     മാസപ്പിറവി കാണാത്തവനു കണ്ടുവെന്നറിഞ്ഞാൽ പ്രസ്തുത കാര്യങ്ങൾ സുന്നത്തുണ്ട് (ശർവാനി :3/385)


🕹️ *നാല്:*

പുതു മാസത്തിനു ആശംസ നേരൽ. അതു സുന്നത്തുണ്ട്.(ശർവാനി: 3/56, തർശീഹ് പേജ്: 96)

*تقبل الله منا ومنكم*

എന്നു ആശംസ വാക്യമായി പറയാം. 

    മറുപടിയായി

*تقبل الله منكم. أحياكم الله لأمثاله كل عام وانتم بخير* 

എന്ന വാക്യം പറയാം. ഇതു സുന്നത്താണ് . (ബാജൂരി,ശർവാനി :3/56 ) (കോപ്പി)

°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°


തറാവീഹ്‌, വിത്ർ എന്നിവയെല്ലാം ഖളാ വീട്ടൽ

 *റമളാൻ : സുപ്രധാന മസ്‌അലകൾ*



*തറാവീഹും വിത്റും ഖളാ വീട്ടൽ?:*


❓ തറാവീഹ്‌, വിത്ർ എന്നിവ  നഷ്ടപ്പെട്ടാൽ ഖളാ വീട്ടൽ സുന്നത്തുണ്ടോ? ഉണ്ടെങ്കിൽ അത്‌ റമളാനിൽ തന്നെ ഖളാ വീട്ടണോ?  പകലിൽ ഖളാ വീട്ടാമോ?


✅  തറാവീഹ്‌, വിത്ർ എന്നിവയെല്ലാം  ഖളാ വീട്ടൽ സുന്നത്തുണ്ട്‌. അവ മാത്രമല്ല , സമയം നിർണ്ണയിക്കപ്പെട്ട ഏത്‌ സുന്നത്ത്‌ നിസ്കാരവും നഷ്ടപ്പെട്ടാൽ അത്‌ ഖളാ വീട്ടൽ സുന്നത്താണ്‌. 

     റമളാനിലോ അല്ലാത്തപ്പോഴോ രാത്രിയോ പകലോ എന്ന അന്തരമില്ല. എപ്പോൾ വേണമെങ്കിലും ഖളാ വീട്ടാം.  

(തുഹ്ഫ: 2/ 237)

   

   രാത്രി ഖളാ വീട്ടുകയാണെങ്കിൽ ഉറക്കെ ഓതാം.


 *(ﻭﻟﻮ ﻓﺎﺕ اﻟﻨﻔﻞ اﻟﻤﺆﻗﺖ) ﻛﺎﻟﻌﻴﺪ، ﻭاﻟﻀﺤﻰ، ﻭاﻟﺮﻭاﺗﺐ (ﻧﺪﺏ ﻗﻀﺎﺅﻩ) ﺃﺑﺪا (ﻓﻲ اﻷﻇﻬﺮ) ﻷﺣﺎﺩﻳﺚ ﺻﺤﻴﺤﺔ ﻓﻲ ﺫﻟﻚ «ﻛﻘﻀﺎﺋﻪ - ﺻﻠﻰ اﻟﻠﻪ ﻋﻠﻴﻪ ﻭﺳﻠﻢ - ﺳﻨﺔ اﻟﺼﺒﺢ ﻓﻲ ﻗﺼﺔ اﻟﻮاﺩﻱ ﺑﻌﺪ ﻃﻠﻮﻉ اﻟﺸﻤﺲ ﻭﺳﻨﺔ اﻟﻈﻬﺮ اﻟﺒﻌﺪﻳﺔ ﺑﻌﺪ اﻟﻌﺼﺮ ﻟﻤﺎ اﺷﺘﻐﻞ ﻋﻨﻬﺎ ﺑﺎﻟﻮﻓﺪ» ﻭﻓﻲ ﺧﺒﺮ ﺣﺴﻦ «ﻣﻦ ﻧﺎﻡ ﻋﻦ ﻭﺗﺮﻩ ﺃﻭ ﻧﺴﻴﻪ ﻓﻠﻴﺼﻞ ﺇﺫا ﺫﻛﺮﻩ»* (കോപ്പി )

~~~~~~~~~~~~~~~~~~~~~~~~

തറാവീഹ് നിസ്കാരത്തിനിടയിൽ സ്വലാത്ത്

 *റമളാൻ : സുപ്രധാന മസ്അലകൾ*


*തറാവീഹിനിടയിൽ സ്വലാത്ത്*⁉️


❓ ചിലയിടങ്ങളിൽ ഈരണ്ടു റക്അത്ത് തറാവീഹ് നിസ്കരിച്ച ഉടനെയും മറ്റു ചിലയിടങ്ങളിൽ നാലു റക്അത്തു നിസ്കരിച്ച ഉടനെയും നബി(സ്വ)യുടെ മേൽ സ്വലാത്ത് ചൊല്ലാറുണ്ട്. അതു സുന്നത്തുണ്ടോ?


✅ ഇമാം ഇബ്നു ഹജർ ഹൈതമി(റ) അതിനെക്കുറിച്ചു ഇങ്ങനെ വിവരിക്കുന്നു: 

   ''തറാവീഹ് നിസ്കാരത്തിനിടയിൽ സ്വലാത്ത് ചൊല്ലാൻ പ്രത്യേക രേഖ ഹദീസിലോ നമ്മുടെ ഇമാമീങ്ങളുടെ പ്രസ്താവനയിലോ  നാം കണ്ടിട്ടില്ല. 

  അതിനാൽ പ്രസ്തുത വേളയിൽ പ്രത്യേകം സുന്നത്താണെന്ന ഉദ്ദേശ്യത്തോടെ സ്വലാത്ത് ചൊല്ലുന്നവരെ എതിർക്കപ്പെടണം. കാരണം അത് (ചീത്ത) ബിദ്അത്താണ്. 

   എന്നാൽ സ്വലാത്ത് ചൊല്ലൽ എല്ലാ സമയത്തും സുന്നത്താണ് എന്ന നിലയ്ക്ക് തറാവീഹിനിടയിൽ ചൊല്ലുന്നവരെ വിമർശിക്കാവതല്ല (ഫതാവൽ കുബ്റ: 1/186


*ﻭﺳﺌﻞ) ﻓﺴﺢ اﻟﻠﻪ ﻓﻲ ﻣﺪﺗﻪ ﻫﻞ ﺗﺴﻦ اﻟﺼﻼﺓ ﻋﻠﻴﻪ - ﺻﻠﻰ اﻟﻠﻪ ﻋﻠﻴﻪ ﻭﺳﻠﻢ - ﺑﻴﻦ ﺗﺴﻠﻴﻤﺎﺕ اﻟﺘﺮاﻭﻳﺢ ﺃﻭ ﻫﻲ ﺑﺪﻋﺔ ﻳﻨﻬﻰ ﻋﻨﻬﺎ؟*

*(ﻓﺄﺟﺎﺏ) ﺑﻘﻮﻟﻪ اﻟﺼﻼﺓ ﻓﻲ ﻫﺬا اﻟﻤﺤﻞ ﺑﺨﺼﻮﺻﻪ. ﻟﻢ ﻧﺮ ﺷﻴﺌﺎ ﻓﻲ اﻟﺴﻨﺔ ﻭﻻ ﻓﻲ ﻛﻼﻡ ﺃﺻﺤﺎﺑﻨﺎ ﻓﻬﻲ ﺑﺪﻋﺔ ﻳﻨﻬﻰ ﻋﻨﻬﺎ ﻣﻦ ﻳﺄﺗﻲ ﺑﻬﺎ ﺑﻘﺼﺪ ﻛﻮﻧﻬﺎ ﺳﻨﺔ ﻓﻲ ﻫﺬا اﻟﻤﺤﻞ ﺑﺨﺼﻮﺻﻪ ﺩﻭﻥ ﻣﻦ ﻳﺄﺗﻲ ﺑﻬﺎ ﻻ ﺑﻬﺬا اﻟﻘﺼﺪ ﻛﺄﻥ ﻳﻘﺼﺪ ﺃﻧﻬﺎ ﻓﻲ ﻛﻞ ﻭﻗﺖ ﺳﻨﺔ ﻣﻦ ﺣﻴﺚ اﻟﻌﻤﻮﻡ* ( الفتاوى الكبرى : ١٨٦ / ١) കോപ്പി 

•••••••••••••••••••••••••••••••••••••••••••••


സൂര്യ /*ചന്ത്ര ഗ്രഹണ നിസ്കാരം.*

 🌒  🌓 സൂര്യ /*ചന്ത്ര ഗ്രഹണ നിസ്കാരം.*  🔹 സൂര്യ, ചന്ത്ര ഗ്രഹണ നിസ്കാരങ്ങൾ പുരുഷനും *സ്ത്രീക്കും* യാത്രക്കാർക്കും സുന്നത്താണ്.   🔹 ഗ്രഹണ ന...