Thursday, January 9, 2025

മുബ്തദിഅ് ആര്

 📚

*ബിദ്അതാരോപണം;*

*ചിലത് ശ്രദ്ധിക്കാതെ പറ്റില്ല*


(ഭാഗം - 2)


✍️

_അശ്റഫ് സഖാഫി, പള്ളിപ്പുറം._

__________________________



'ഇജ്മാഇനെ' നിഷേധിക്കുക, അതിനെതിരെ വിശ്വസിക്കുക എന്ന ഒരൊറ്റ പോയിൻ്റിൽ മാത്രമാണ് അഹ്‌ലുസ്സുന്നഃയിൽ നിന്ന് പുറത്തുപോയ 'മുബ്തദിഅ്' ആവുക എന്നാണ് കഴിഞ്ഞ കുറിപ്പിൽ പറഞ്ഞു വെച്ചത്. കർമ്മശാസ്ത്രവുമായി ബന്ധപ്പെട്ട് 'ബിദ്അത്' എന്ന് പറയുന്നതിൽ മറ്റൊരു സങ്കൽപമാണെന്ന് അതിൽ സൂചിപ്പിച്ചിരുന്നു. ഇനിയങ്ങോട്ട് അതുമായി ബന്ധപ്പെട്ട് അൽപം പറയാം.


مجمع عليه 

ആയ കാര്യത്തിന് എതിര് വിശ്വസിക്കുന്നവനാണ് മുബ്തദിഅ് എന്ന പേരിനർഹൻ. ആ വിശ്വാസം ഹറാമായത് പോലെ, അതിനെതിരായി ചെയ്യുന്നതും ഹറാമാണ്, നിഷിദ്ധമാണ്.


(وخرقه) بالمخالفة (حرام). اه‍ (جمع الجوامع: ٢/١٩٧)

اي من الكبائر. اه‍  (حاشية العطار)


 നിസ്കാരത്തിൽ നെഞ്ചിന് മുകളിൽ കൈ കെട്ടാം എന്ന് വിശ്വസിച്ചാൽ മുബ്തദിഅ്. ആ വിശ്വാസത്തോടെ നെഞ്ചിന് താഴെ കെട്ടിയവനും മുബ്തദിഅ് തന്നെ. അപ്രകാരം നെഞ്ചിന് മുകളിൽ കൈ കെട്ടിയാൽ അത് ഹറാമാണ്. അത് ഇജ്മാഇന് വിരുദ്ധമാണെന്ന് അറിയുകയും അംഗീകരിക്കുകയും ചെയ്താൽ അതിനെ നിഷേധിച്ചവനല്ല, മുബ്തദിഅ് ആകുന്നില്ല. എങ്കിലും ആ ചെയ്തി ഹറാമാണ്. കൈ കെട്ടുന്ന കാര്യത്തിൽ ഒരു അഭിപ്രായത്തിൽ പോലും നെഞ്ചിന് മുകളിലാണെന്ന് ഇല്ല. ഇക്കാര്യം ശൗകാനി പോലും അംഗീകരച്ചതാണെന്നും, ഇതിനെതിര് ചെയ്യൽ ഇജ്മാഇന് വിരുദ്ധം പ്രവർത്തിക്കലാണെന്നും അല്ലാമഃ ഖലീൽ അഹ്‌മദ് സഹാറൻബൂരീ പറയുന്നു:


فانحصرت مذاهب المسلمين في ثلاثة: أحدها: الوضع تحت السرة، وثانيها: فوق السرة تحت الصدر، وثالثها: الإرسال، بل انحصر الوضع في هيئتين: تحت الصدر وتحت السرة، ولم يوجد على ما قال الشوكاني مذهب من مذاهب المسلمين أن يكون الوضع على الصدر، فقول الوضع على الصدر  قول خارج من مذاهب المسلمين، وخارق لإجماعهم المركب. اه‍

(بذل المجهود في سنن أبي داود- ٤/١١٣)


വസ്തുതകൾ വേർതിരിച്ച് മനസ്സിലാക്കാൻ ഉദാഹരണം പറഞ്ഞെന്ന് മാത്രം. മറ്റ്‌ ഇജ്മാഉള്ള കാര്യങ്ങളിലെല്ലാം ഇങ്ങനെ ഗ്രഹിക്കണം.



*ഇജ്മാഅ് സ്ഥിരപ്പെടുന്നതോടെ വിശ്വാസകാര്യമായി മാറും.*


ഇത് വിവരിക്കും മുമ്പ് ഫിഖ്ഹിൻ്റെ നിർവ്വചനം അറിഞ്ഞിരിക്കണം. ഖുർആനിലോ ഹദീസിലോ 'നസ്സ്വ്' ചെയ്ത് പറയാത്ത  കാര്യങ്ങളിൽ ഗവേഷണം നടത്തി കണ്ടെത്തുന്ന കാര്യങ്ങളാണ് ഫിഖ്ഹ്. ഇത് ഗവേഷണത്തിന് അർഹരായ മുജ്തഹിദുകളുടെ നിഗമനങ്ങളാണ്. അത് കൊണ്ട് തന്നെ ഒരു മുജ്തഹിദിൻ്റെ നിഗമനത്തോട് മറ്റൊരു മുജ്തഹിദിൻ്റെ നിഗമനം എതിരാകാം. ഗവേഷണങ്ങൾക്കനുസരിച്ച് നിഗമനങ്ങൾ വ്യത്യാസപ്പെടാം എന്ന് ചുരുക്കം.


 ഇങ്ങനെ ഒരു കാലഘട്ടത്തിലെ എല്ലാ മുജ്തഹിദുകളുടെയും ഒരു വിഷയത്തിലെ നിഗമനം ഒന്നായാൽ അത് ഇജ്മാഅ് ആയി. അതോടെ അത് ഫിഖ്ഹിൽ നിന്നും ഉയർന്ന്, വിശ്വാസകാര്യമായും പ്രമാണമായും മാറി. കർമ്മങ്ങൾ ചർച്ച ചെയ്യാൻ വേണ്ടി ഫിഖ്ഹ് ഗ്രന്ഥങ്ങളിൽ അത് മാറ്റി നിർത്തപ്പെടാതെ നിലകൊള്ളുകയും ചെയ്യും. 

ഉദാ: അഞ്ച് സമയങ്ങളിലെ നിസ്കാരം നിർബന്ധമാണെന്ന് ഫിഖ്ഹ് ഗ്രന്ഥങ്ങളിൽ കാണാം. പക്ഷെ, യഥാർത്ഥത്തിൽ അത് ഫിഖ്ഹ് അല്ല. കാരണം, നിഷേധിച്ചാൽ കുഫ്റ് വരുന്ന വിധം ദീനിൽ പരക്കെ അറിയപ്പെട്ട കാര്യമായതിനാൽ, അതിൽ ഗവേഷണത്തിന് പോലും പഴുതില്ല. എങ്കിലും, ഒരു വിശ്വാസി ചെയ്യേണ്ട കർമ്മമായതിനാലും അത് സംബന്ധിച്ച് - ശുദ്ധീകരണം, ജമാഅത് തുടങ്ങി മറ്റു പല കാര്യങ്ങളും ഫിഖ്ഹായതിനാലും കർമ്മശാസ്ത്രത്തിൽ വിവരിച്ചതാണ്. ഇപ്രകാരം, നിഷേധിച്ചാൽ ബിദ്അത് വരുന്ന 

مجمع عليه 

ആയ കാര്യങ്ങൾ ഫിഖ്ഹ് ഗ്രന്ഥങ്ങളിൽ പറയുമെങ്കിലും, ഫിഖ്ഹ് എന്ന ഗ്രേഡിനേക്കാൾ ഉയർന്ന് നിൽക്കുന്ന കാര്യങ്ങളാണവ.


ലോക മുസ്‌ലിംകൾക്കെല്ലാം ഒരു ഇമാം ഉണ്ടായിരിക്കണം. ഖുറൈശി ഗോത്രക്കാരനായിരിക്കണം, നീതിമാനായിരിക്കണം തുടങ്ങി ചില നിബന്ധനകൾ അദ്ദേഹത്തിനുണ്ടാവണമെന്നും അദ്ദേഹത്തെ തെരെഞ്ഞെടുക്കേണ്ട രീതികളും ചുമതലകളുമെല്ലാം ഫിഖ്ഹിൽ വ്യക്തമാക്കുന്നുണ്ട്. അതോടൊപ്പം ഇങ്ങനെ ഒരു ഇമാം ഉണ്ടായിരിക്കണമെന്ന് ഇജ്മാഅ് എന്ന പ്രമാണത്താൽ സ്ഥിരപ്പെട്ട കാര്യമായത് കൊണ്ട് ഇത് വിശ്വാസത്തിൻ്റെ ഭാഗം കൂടിയാണ്. അത് കൊണ്ട് ഇതിനെ വിശ്വാസ ശാസ്ത്ര ഗ്രന്ഥങ്ങളിലും വിവരിച്ചിട്ടുണ്ട്(ശറഹുൽ അഖാഇദ്- പേ: 142).


വുളൂവിൽ 'ഖുഫ്ഫ്‌' തടവുന്ന കാര്യം ചർച്ച ചെയ്യുന്നുണ്ട്. ഇത് ശാഫിഈ മദ്ഹബിൽ ഉത്തമത്തിനെതിരാണ്. എങ്കിലും അത് ശറഇൽ സ്വീകാര്യമാണെന്നതിൽ ഇജ്മാഅ്‌ വന്നിട്ടുണ്ട്. അതിനാൽ ഇതും അഖീദഃയുടെ ഗ്രന്ഥങ്ങളിൽ പ്രതിപാദിച്ചിട്ടുണ്ട് (ശറഹുൽ അഖാഇദ്- പേ: 147).


അനസ് ബ്നു മാലിക്(റ)വിനോട് ചോദിച്ചു:

"അഹ്‌ലുസ്സുന്നതി വൽ ജമാഅഃ എന്നാൽ എന്താണ് ?"

അപ്പോൾ ഇപ്രകാരമായിരുന്നു അദ്ദേഹത്തിൻ്റെ പ്രതികരണം:


أن تحب الشيخين، ولا تطعن في الخنتين، وتمسح على الخفين.


"അബൂബക്ർ(റ), ഉമർ(റ) എന്നിവരെ പ്രിയം വെക്കലും, ഉസ്മാൻ(റ), അലീ(റ) എന്നിവരെ ആക്ഷേപിക്കാതിരിക്കലും, ഖുഫ്ഫ്‌ തടവലുമാണ്.."


മഹാനരുടെ കാലത്തുണ്ടായ ബിദ്അതിൻ്റെ കക്ഷികൾ, വാദിക്കുന്ന കാര്യങ്ങളെ വിമർശിക്കുകയാണ് ഇതിലൂടെ. ഇജ്മാഉള്ള കാര്യങ്ങളിൽ ചിലത് പറഞ്ഞാണ് മറുപടി നൽകിയത്. അല്ലാതെ ഈ മൂന്ന് കാര്യങ്ങൾ മാത്രമാണ് എന്ന അർത്ഥത്തിലല്ല. കർമ്മ കാര്യങ്ങളായ ഖുഫ്ഫ്‌ തടവൽ മഹാനർ എണ്ണിയതാണ് ഇവിടെ ശ്രദ്ധേയം. ഇത് വിവരിച്ചു കൊണ്ട് ഇമാം തഫ്താസാനീ(റ) പറയുന്നു:


وبالجملة من لا يرى المسح على الخفين فهو من أهل البدعة. اه‍ (شرح العقائد النسفية: ص- ١٤٥)


"ഖുഫ്ഫ്‌ തടവൽ ഇസ്‌ലാം അനുവദിച്ച കാര്യമാണെന്നതിനെ നിഷേധിച്ചവൻ മുബ്തദിആകും."


ഇപ്രകാരം, മുസ്‌ലിമായ ഏതൊരു വ്യക്തിയുടെ മേലിലും, അവൻ മരണപ്പെട്ടാൽ മയ്യിത് നിസ്കരിക്കുക പോലോത്ത പല കർമ്മ കാര്യങ്ങളെയും വിശ്വാസമായി പരിചയപ്പെടുത്തിയത് കാണാം. ഇതെല്ലാം ഫിഖ്ഹ് ഗ്രന്ഥങ്ങളിൽ കർമ്മങ്ങളെന്ന നിലയിൽ പ്രതിപാദിച്ചിട്ടുണ്ടെങ്കിലും, അക്കാര്യത്തിൽ ഇജ്മാഅ്‌ സ്ഥിരപ്പെടലോടെ വിശ്വാസത്തിൻ്റെ ഭാഗമായും മാറിയതിനാലാണ് അഖീദഃയുടെ ഗ്രന്ഥങ്ങളിൽ ഇവ കൂട്ടിച്ചേർത്തത്.


അങ്ങനെയെങ്കിൽ, ഒട്ടകത്തിൻ്റെ സകാത് പോലെ ഒരുപാട് വിഷയങ്ങളിൽ ഇജ്മാഅ്‌ വന്നിട്ടുണ്ടല്ലോ. അവയെല്ലാം വിശ്വാസ ഗ്രന്ഥങ്ങളിൽ പറഞ്ഞിട്ടില്ലല്ലോ എന്ന സംശയം വന്നേക്കാം. അപ്പോൾ, ഖുഫ്ഫ്‌ തടവുക, ഇമാമിനെ നിശ്ചയിക്കുക തുടങ്ങിയ പ്രതിപാദ്യ വിഷയങ്ങളിൽ, ശിയാക്കളിൽ നിന്നും മറ്റ് ബിദ്അതിൻ്റെ കക്ഷികളിൽ നിന്നും മുൻകാലത്ത് നിഷേധങ്ങൾ ഉയർന്നപ്പോൾ അക്കാര്യങ്ങൾ പ്രത്യേകം ഉണർത്തി എന്ന് വേണം കരുതാൻ. ഓരോ കാലത്തെയും പണ്ഡിതന്മാർ അവരുടെ കാലത്തെ ബിദ്അതിനെതിരെ ശബ്ദിക്കുമല്ലോ. അത് കൊണ്ടാണ് മേൽ കാര്യങ്ങളെ വിശദീകരിച്ചപ്പോൾ ഇമാം തഫ്താസാനീ ഇങ്ങനെ പറഞ്ഞത്:


لا كما زعمت الشيعة خصوصا الامامية الخ. اه‍ 

(شرح العقائد النسفية ص- ١٤٣)


നിലവിൽ ഇമാമിനെ നിശ്ചയിക്കേണ്ടതില്ലെന്നും അവർ പിന്നീട് വെളിപ്പെടുമെന്നും ശിയാക്കൾ പറഞ്ഞു. അത് ശരിയല്ലെന്നാണ് ഇമാം തുറന്നുകാട്ടുന്നത്. ഖുഫ്ഫ് തടവുന്നത് വിശദീകരിച്ചപ്പോഴും അതിനെതിരെ വിമർശകരുണ്ടായതിനാലാണ് അവ്വിധം തെളിവുദ്ധരിച്ചതെന്ന് മനസ്സിലാക്കാം.



ഇജ്മാഅ്‌ ഉള്ളതെല്ലാം വിശ്വാസ കാര്യമായി - എന്ന് പറയുമ്പഴേക്കും ബുദ്ധിമുട്ടായി തോന്നേണ്ട. അവ ഓരോ വിശ്വാസിയും അറിഞ്ഞിരിക്കേണ്ട വിധം നിർബന്ധമുള്ള കാര്യങ്ങളല്ല. അവക്ക് എതിരായി വിശ്വസിക്കാൻ പാടില്ല എന്നേയുള്ളൂ. പ്രാഥമികമായി വിശ്വസിച്ചിരിക്കേണ്ട ആറ് ഈമാൻ കാര്യങ്ങളും അഞ്ച് ഇസ്‌ലാം കാര്യങ്ങളും അറിഞ്ഞിരിക്കാനേ ജനങ്ങളോട് കൽപനയുള്ളൂ. മദ്രസകളിൽ നിന്ന് ചൊല്ലിപ്പഠിച്ച ബാലപാഠങ്ങളാണല്ലോ ഇവ. ഇവിടെ വിശദീകരിച്ച ഇജ്മാഉം, അവയിലൂടെ സ്ഥിരപ്പെട്ട കാര്യങ്ങളും നിഷേധിക്കരുത് എന്ന് മാത്രം. അറിഞ്ഞാലേ മുസ്‌ലിമാവൂ എന്നില്ല. അത് കൊണ്ട് തന്നെയാണ് ബാക്കിയുള്ള എല്ലാ

مجمع عليه 

ആയ കാര്യങ്ങളും വിശ്വാസമായി പഠിപ്പിക്കാത്തതും. നിക്ഷേധിക്കുന്നത് ശ്രദ്ധയിൽ പെട്ടാൽ ഉലമാഅ് അത് തിരുത്തുകയും ചെയ്യും.



(തുടരും )


💫

ബിദ്അതാരോപണം;* *ചിലത് ശ്രദ്ധിക്കാതെ പറ്റില്ല

 📚

*ബിദ്അതാരോപണം;* 

 *ചിലത് ശ്രദ്ധിക്കാതെ പറ്റില്ല* 


(ഭാഗം - 1)


✍️

 _അശ്റഫ് സഖാഫി, പള്ളിപ്പുറം._ 

__________________________



'ബിദ്അത്'- ഇതിനെ നിർവ്വചിക്കുന്നതിൽ ചിലർക്ക് അൽപം ധാരണാ പിശകുകൾ വന്നിട്ടുണ്ടെന്ന് പലപ്പോഴും തോന്നിയിട്ടുണ്ട്. ഭാഷയിൽ 'മുമ്പ് ഇല്ലാത്തത് ' എന്ന് ലളിതമായി പറയാമെങ്കിലും, സാങ്കേതികമായി ചില വിശദീകരണങ്ങൾ ആവശ്യമാണ്, പറയാം. 



തിരുനബി (സ്വ) തങ്ങളുടെ കാലത്തില്ലാത്ത എല്ലാം ബിദ്അതാണ്. പക്ഷെ, ചെയ്യാൻ പാടില്ലാത്തത് എന്ന അർത്ഥത്തിനല്ല ആ പ്രയോഗമുള്ളത്.   അങ്ങനെ വരണമെങ്കിൽ ഇജ്മാഅ്‌ കൊണ്ട് സ്ഥിരപ്പെട്ടതിനോടോ, മദ്ഹബിന്റെ ഉസ്വൂല് - ഖവാഇദിനോടോ എതിരായ കാര്യമായിരിക്കണം. അപ്പോൾ മാത്രമാണ് നിഷിദ്ധമായ ബിദ്അതാവുക. ബിദ്അത് കാരണമായി അഹ്‌ലുസ്സുന്നഃയിൽ നിന്ന് പുറത്തുപോയവനായി വിധി എഴുതണമെങ്കിൽ, ഇജ്മാഅ്‌ കൊണ്ട് സ്ഥിരപ്പെട്ട കാര്യത്തെ നിഷേധിക്കുക തന്നെ ചെയ്യണം.

കർമ്മശാസ്ത്രവുമായി ബന്ധപ്പെട്ട് 'ബിദ്അത്' എന്ന് പറയുന്നതിൽ മറ്റൊരു സങ്കൽപമാണുള്ളത് (വഴിയെ വിശദീകരിക്കുന്നുണ്ട്).


ഇനി, ബിദ്അത് ആകലോടു കൂടെ നല്ലകാര്യമാവുന്നതുമുണ്ട്. തിരുനബി(സ്വ) തങ്ങളുടെ വഫാതിന് ശേഷം നടന്ന ഖുർആൻ ക്രോഡീകരണവും തറാവീഹ് നിസ്കാരം ഒരു ഇമാമിന്റെ കീഴിൽ നടത്തിയതും ഇതിനുദാഹരണമാണ്. ഖലീഫാ ഉമർ(റ)വിന്റെ ഇതു സംബന്ധിച്ച

 نِعْمَت البِدْعَةُ هَذِهِ 

എന്ന വാക്ക് പ്രസിദ്ധമാണല്ലോ. (സ്വഹീഹുൽ ബുഖാരി-2010). 


അപ്പോൾ ബിദ്അതിൽ പല ഇനങ്ങളുണ്ട്. അതിൽ അപകടകരമായത് അഹ്‌ലുസ്സുന്നഃയിൽ നിന്ന് പുറത്ത് പോകുന്ന ബിദ്അതാണ്. ഇതിനെ സംബന്ധിച്ചാണ് സാധാരണയിൽ  'ബിദ്അത്' എന്ന് പ്രയോഗിക്കുന്നതും. ഈ അപകടം,

 مجمعٌ عليه

 ആയ കാര്യത്തെ നിഷേധിക്കുമ്പോൾ മാത്രമാണ് ഉണ്ടാവുക എന്നതാണ് ഇവിടെ ശ്രദ്ധിക്കേണ്ടത്.

ഇമാം ശാഫിഈ(റ) ബിദ്അതിനെ നിർവ്വചിച്ചത് ഇങ്ങനെയാണ് : 


قال الإمام الشافعي رضي الله عنه: المحدثات من الأمور ضربان أحدهما ما أحدث يخالف كتابا أو سنة أو أثرا أو إجماعا فهذه البدعة الضلالة، والثاني ما أحدث من الخير لا خلاف فيه لواحد من هذا فهذه محدثة غير مذمومة. رواه البيهقي في مناقب الشافعي(١/٤٦٩)

وذكره الحافظ ابن حجر في فتح الباري 


ഇതിൽ

مجمعٌ عليه

 യെ നിഷേധിക്കുക എന്നതിന് പുറമെ ഖുർആനിനോട് എതിരായാലും ഹദീസിൽ വന്നതിനോട് എതിരായാലും, എല്ലാം ബിദ്അത് വരുമെന്ന് പറയുന്നുണ്ട്. എന്നാൽ ഇത് കർമ്മശാസ്ത്രവുമായി ബന്ധപ്പെട്ട ബിദ്അതിനെയും ഉൾക്കൊള്ളിക്കുന്ന വ്യാപകാർത്ഥത്തിലുള്ള നിർവ്വചനമാണ്. വാജിബ്, സുന്നത്ത് , ഹറാം, കറാഹത് , മുബാഹ് തുടങ്ങിയ പഞ്ചവിധികളിലേക്ക് ബിദ്അതിനെ ഓഹരി ചെയ്തു കൊണ്ടുള്ള പിൽക്കാല ഇമാമുകളുടെ വ്യാഖ്യാനത്തിൽ നിന്നും ഇത് വ്യക്തമാണ്. 


وقال العز بن عبد السلام: البدعة منقسمة إلى واجبة ومحرّمة ومندوبة ومكروهة ومباحة ثم قال: والطريق في ذلك أن تُعرض البدعة على قواعد الشريعة، فإن دخلت في قواعد الإيجاب فهي واجبة، أو في قواعد التحريم فهي محرمة، أو الندب فمندوبة، أو المكروه فمكروهة، أو المباح فمباحة. اه‍ (قواعد الأحكام: ٢/١٧٢). 


ഇമാം നവവി(റ) (وَكُلُّ بِدْعَةٍ ضَلاَلَةٌ) എന്ന ഹദീസ് വ്യാഖ്യാനിച്ചു കൊണ്ട് ശറഹു മുസ്‌ലിമിലും ഇത് പറയുന്നുണ്ട്. അപ്പോൾ ഇമാം ശാഫിഈ(റ), ബിദ്അതിനെ വിശദീകരിച്ചത് വ്യാപകാർത്ഥത്തിലാണെന്നും അതിൽ 

مجمعٌ عليه 

ആയതിനെ നിഷേധിക്കുക എന്ന ഒരൊറ്റ പോയിന്റിൽ മാത്രമാണ് അഹ്‌ലുസ്സുന്നഃയിൽ നിന്ന് പുറത്തു പോകുന്ന ബിദ്അത് വരുന്നത് എന്നും മറ്റു ഗ്രന്ഥങ്ങളെല്ലാം പരിശോധിച്ചാൽ വ്യക്തമാകുന്നതാണ്.



ഇമാം കുർദീ(റ) മുബ്തദിഇനെ നിർവ്വചിച്ചത് കാണുക: 


والمبتدع من يعتقد ما أجمع أهل السنة على خلافه. اهـ 

(الحواشي المدنية: ٢/٤٠)


അഹ്‌ലുസ്സുന്നഃ ഏകോപിച്ച കാര്യത്തിനെതിരിൽ വിശ്വസിക്കുന്നവനാണ് മുബ്തദിഅ്. ഏകോപിക്കാത്ത കാര്യങ്ങൾക്കെതിരിൽ വിശ്വസിച്ചാൽ ബിദ്അത് വരില്ലെന്നും വിശ്വാസത്തിലാണ് ഇത് വരികയെന്നും ഈ വാക്കിൽ നിന്നും ശ്രദ്ധിച്ച് മനസ്സിലാക്കേണ്ടതാണ്.


എന്താണ് 'ഇജ്മാഅ്‌'.? 


ഇസ്‌ലാം ദീനിനെ വിശദീകരിക്കുന്നതിൽ മുജ്തഹിദുകൾക്ക് പ്രധാനമായും നാല് പ്രമാണങ്ങളാണുള്ളത് : ഖുർആൻ, ഹദീസ്, ഇജ്മാഅ്, ഖിയാസ്. ഇതിന് പുറമെ ഇസ്തിഹ്സാൻ, ഇസ്തിസ്വ് ഹാബ് തുടങ്ങി വേറെയും പ്രമാണരീതികൾ ഇവർക്കിടയിലുണ്ടെങ്കിലും അവയെല്ലാം ഖണ്ഡിതമായി ഉപയോഗിക്കപ്പെടുന്നതല്ല. മുഖ്യമായ നാലെണ്ണത്തിൽ ഖുർആനിനും ഹദീസിനും അതിന്റേതായ മഹത്വം നിലനിൽക്കലോടു കൂടെ, പ്രാമാണികതയിൽ 'ഇജ്മാഇ'നാണ് അവയേക്കാൾ പ്രാധാന്യമുള്ളത്. ഇക്കാര്യം ഇമാം താജുദ്ദീനുസ്സുബ്കീ(റ) പറയുന്നുണ്ട്:


(و)-يرجّح- (الإجماع على النص) لأنه يؤمن فيه النسخ بخلاف النص. اهـ (جمع الجوامع: ٢/٣٧٢) 


'ഇജ്മാഅ്' നസ്ഖ് ചെയ്യപ്പെടുന്നില്ല എന്നതാണ് കാരണം. ഇങ്ങനെ തെളിവായി കണക്കാക്കുന്നതിൽ ഖുർആനിൻ്റെയും ഹദീസിൻ്റെയും 'നസ്സ്വി'നേക്കാളും സ്ഥാനമുണ്ടായതിനാൽ തന്നെയാണ് ഫുഖഹാഇന്റെ ഇബാറതുകളിലെല്ലാം 

والأصل قبل الإجماع قوله تعالى الخ 

എന്ന പ്രയോഗം കാണുന്നത്. ഇജ്മാഅ് സ്ഥിരപ്പെട്ടതിന് ശേഷം അതാണ് ഇവ്വിഷയത്തിലെ മുഖ്യ തെളിവെന്ന് ചുരുക്കം.


'ഇജ്മാഅ്' - എന്നാൽ ഒരു കാലഘട്ടത്തിലെ മുജ്തഹിദുകളായ ഇമാമുകളെല്ലാം ഒരു കാര്യത്തിൽ ഏകോപിക്കുക എന്നാണ്. ആ കാര്യത്തെ കുറിച്ച് കിതാബുകളിൽ 

مجمعٌ عليه

 എന്നും പറയും. ഉദാഹരണമായി, നിസ്കാരത്തിൽ കൈ കെട്ടുകയാണെങ്കിൽ അത് നെഞ്ചിന് താഴെയായിരിക്കണം എന്നതിൽ പ്രസ്തുത ഏകോപനമുണ്ടായിട്ടുണ്ട്. (കെട്ടുകയാണെങ്കിൽ - എന്ന് പറഞ്ഞത്, മാലികീ മദ്ഹബിലെ വീക്ഷണത്തെ കൂടി പരിഗണിച്ചതിനാലാണ്. തക്ബീർ ചൊല്ലിയിട്ട് രണ്ട് കൈകളും താഴ്ത്തിയിട്ട് - 

إرسال

 ആണ് വേണ്ടതെന്നും അവരുടെ മദ്ഹബിൽ ഒരു വീക്ഷണമുണ്ട് )


പൊക്കിളിന് മീതെയായിരിക്കണം എന്നതിൽ ഈ ഏകോപനമില്ല. ഹനഫീ മദ്ഹബിൽ പൊക്കിളിന് താഴെയാണ്. എന്നാലും നെഞ്ചിന് താഴെയായിരിക്കണം എന്ന് അവരും പറയുന്നുണ്ടല്ലോ. അപ്പോൾ നെഞ്ചിന് മീതെ കൈ കെട്ടുന്നത് 'ഇജ്മാഇ'ന് വിരുദ്ധമായതും അങ്ങനെ ആകാമെന്ന് വിശ്വസിച്ചാൽ അവൻ അഹ്‌ലുസ്സുന്നഃയിൽ നിന്ന് പുറത്തുപോവുന്ന മുബ്തദിഉം ആയിത്തീരും. അതിനാൽ നെഞ്ചിന് മുകളിലായിരിക്കണം എന്ന് തോന്നിക്കുന്ന ഹദീസുകളെ ഈ 'ഇജ്മാഇ'നോട് യോജിപ്പിച്ചു കൊണ്ട് വ്യാഖാനിച്ച് മനസ്സിലാക്കണം. 'ഇജ്മാഅ്' ഒരിക്കലും പിഴക്കില്ല എന്നതാണ് ഇതിനു കാരണം.


قال رسول الله صلى الله تعالى عليه وسلم: ان الله لا يجمع أمتي على ضلالة. رواه الترمذي (رقم الحديث: ٢١٦٧). 


തറാവീഹ് നിസ്കാരത്തിലും ഇത് തന്നെയാണ് കാര്യം. അത് ഇരുപത് റക്അത് ഉണ്ട് എന്നതിൽ ഈ സമവായമുണ്ട്. (ഇരുപതേ ഉള്ളൂ എന്നല്ല. കാരണം, മാലികീ മദ്ഹബിൽ 36 റക്അത് നിസ്കരിക്കുന്ന രൂപവും ഉണ്ടല്ലോ.) ഇരുപതിൽ താഴെ എത്ര നിസ്കരിച്ചാലും അതിന്റെ പ്രതിഫലം നൽകപ്പെടുമെങ്കിലും ഇരുപത് ഇല്ല എന്ന് വിശ്വസിക്കുന്നിടത്താണ് നിഷിദ്ധമുള്ളതും ബിദ്അത് വരുന്നതും. 


ചില കാര്യങ്ങളിൽ 'ഇജ്മാഅ്' എന്ന ഏകോപനം സ്ഥിരപ്പെടും മുമ്പ് അഭിപ്രായ ഭിന്നതകൾ ഉണ്ടായിരിക്കാം. അവ, മുമ്പത്തെ ഭിന്നതകളാണെന്നും അത് നിലവിൽ സ്വീകാര്യമല്ലെന്നും തിരിച്ചറിയണം. തിരുനബി(സ്വ) തങ്ങളുടെ 'മിഅ്റാജ്' യാത്രയെ ചൊല്ലി പല ഭിന്നാഭിപ്രായങ്ങളും നിലനിന്നിരുന്നെങ്കിലും പിന്നീട് രണ്ടാം നൂറ്റാണ്ടിൽ ഇമാമുമാർക്കിടയിൽ ഏകോപനമുണ്ടാവുകയാണ് ചെയ്തത്. അതിനാൽ ഇനി 'മിഅ്റാജ്' യാത്രയെ നിഷേധിച്ചാൽ ബിദ്അത് വരും. മുൻകാലത്ത് അഭിപ്രായ ഭിന്നത പറഞ്ഞവരെ കുറ്റപ്പെടുത്താനുമില്ല.


'ഇജ്മാഅ്' സ്ഥിരപ്പെട്ടു കഴിഞ്ഞാൽ പിന്നെ, ആ തലമുറ ഒന്നടങ്കം വിശ്വസിച്ച് ചെയ്ത് പോരുന്ന കാര്യമായി അത് മാറുമല്ലോ. അവരോട് തുടർന്ന് ശേഷമുള്ള തലമുറകളെല്ലാം അങ്ങനെ തന്നെ. അപ്പോൾ

 مجمعٌ عليه

 ആയ കാര്യത്തെ നിഷേധിക്കുന്ന മുബ്തദിഉകൾ ഒരു തലമുറയെ മുഴുവൻ നിഷേധിക്കുകയും കളവാക്കുകയും ചെയ്യുകയാണ്. ഇതിലൂടെ, പാരമ്പര്യമായി മാത്രം കിട്ടേണ്ട ഇസ്‌ലാമിക വിശ്വാസ - കർമ്മ കാര്യങ്ങളിൽ ഇവർക്ക് യാതൊരു ബന്ധവുമില്ലാതാവുകയുമാണ് ചെയ്യുന്നത്. കഷ്ടം ! 


ഇമാം കുർദീ(റ)നെ മുകളിൽ ഉദ്ധരിച്ചല്ലോ. ഇത് മറ്റു ഗ്രന്ഥങ്ങളിലും കാണാം. ഈ വിശദീകരണം, അഥവാ -

 مجمعٌ عليه 

യെ നിഷേധിക്കുമ്പോഴാണ് 'മുബ്തദിഅ്' ആവുക എന്നതിന്റെ ഉത്‌ഭവം, പ്രധാനമായും 'മുഅ്തസിലതി'നെ വിശദീകരിച്ചിടത്ത് നിന്നാണ് കാണുന്നത്. ഇമാം തഫ്താസാനീ(റ) പറയുന്നു: 


لأنهم- أي المعتزلة- أول فرقة أسّسوا قواعد الخلاف، لِمَا ورد به ظاهر السنة وجرى عليه جماعة الصحابة رضوان الله عليهم أجمعين. اهـ (شرح العقائد- ص: ١٢) 


സ്വഹാബതിന്റെ ഏകോപനമുണ്ടായ കാര്യത്തിനെതിരിൽ അവർ നിലകൊണ്ടതാണ് അവരുടെ പ്രശ്നമായിട്ട് പറഞ്ഞത്. 


സ്വഹാബതിന്റെ 'ഇജ്മാഇ'ന് എതിരായി നിലകൊള്ളൽ മാത്രമാണ് പ്രശ്നമെന്ന് പറയാൻ പറ്റില്ല.

 الظاهرية

 വിഭാഗം അങ്ങനെ വാദിച്ചിട്ടുണ്ടെങ്കിലും അത് പിഴച്ച വാദമാണെന്ന് ഇമാം താജുദ്ദീൻ അസ്സുബ്കീ(റ) വ്യക്തമാക്കിയതാണ്: 


وأنه لا يختص بالصحابة وخالف الظاهرية. اهـ (جمع الجوامع: ٢/١٧٨). 


മുഅ്തസിലതിന്റെ കാര്യത്തിൽ അവരുടെ 'ഇജ്മാഅ് നിഷേധം' സ്വഹാബതിന്റെ 'ഇജ്മാഇ'നെ എതിർക്കുന്നതിലൂടെയാണല്ലോ ഉണ്ടാവുക. കാരണം താബിഈ പ്രമുഖനായ ഹസ്വനുൽ ബസ്വരീ(റ)വിന്റെ ശിഷ്യനാണ് ഇവരുടെ തലവൻ - വാസ്വിലു ബ്നു അത്വാഅ്. അപ്പോൾ താബിഉകളുടെ കാലത്തുള്ള ഇയാളുടെ മുൻതലമുറ സ്വഹാബത് തന്നെ. അത് കൊണ്ടാണ് ശറഹുൽ അഖാഇദിൽ 

جماعة الصحابة

 എന്ന് മാത്രം പറഞ്ഞ് നിർത്തിയത്.


ഇതേ പ്രകാരം വ്യാഖ്യാനിക്കേണ്ടതാണ് താബിഇയ്യായ മുജാഹിദ്(റ)വിന്റെ അഹ്‌ലുസ്സുന്നഃയെ വിശദീകരിച്ചു കൊണ്ടുള്ള വാക്ക്: 


فقال مجاهد - رضي الله تعالى عنه - ....فعلى المؤمن اتباع السنة والجماعة ، فالسنة ما سنه رسول الله - صلى الله عليه وسلم - والجماعة ما اتفق عليه أصحاب رسول الله - صلى الله عليه وسلم وجرى عليه الصحابة. اهـ بحذف (الغنية: ١/٨٩) 


അവരുടെ മുൻതലമുറയും സ്വഹാബതായിരുന്നല്ലോ. അത് കൊണ്ട് സ്വഹാബതിൻ്റെ ഏകോപനം എന്ന് മാത്രം പറഞ്ഞുവെന്നേയുള്ളൂ. അതിനാൽ ഈ ഉദ്ധരണിയും 

الظاهرية

ന്റെ വാദത്തിന് സഹായകമല്ല. 



( തുടരും )


💫

Monday, January 6, 2025

ഖുതുബ പരിഭാഷ :` 1️⃣ *മാലിക് സലഫിയുടെ* *ഒരു കുറിപ്പിൽ അഞ്ചു കളവുകൾ

 https://www.facebook.com/share/p/19rFcBqtpn/

`ഖുതുബ പരിഭാഷ :`      1️⃣

*മാലിക് സലഫിയുടെ* 

*ഒരു കുറിപ്പിൽ അഞ്ചു കളവുകൾ* 

✍️aslam saquafi payyoli 

➖➖➖➖➖➖➖➖➖➖➖➖

പരപ്പനങ്ങാടിയിൽ 

'ഞങ്ങൾ മുസ്‌ലിംകളാണ് ' 

എന്ന് മടവൂരികൾക്ക് മുമ്പിൽ തെളിയിക്കാൻ പാടുപെടുന്ന തിരക്കിലാണ് മാലിക് സലഫി. 

അഞ്ചു തവണ ഖണ്ഡനം നടന്നിട്ടും ജിന്നൂരികൾ മുസ്‌ലിംകളാണെന്ന് മടവൂരികൾ അംഗീകരിക്കുന്നില്ല.


അതിനിടക്കാണ്  സമസ്തക്കാർക്ക് ഖുതുബ പരിഭാഷയുടെ ചരിത്രം പഠിപ്പിക്കാൻ വേണ്ടി സലഫി ഒരു കുറിപ്പ്  എഴുതിയത്. അതിലടങ്ങിയ കളവുകൾ ചുരുങ്ങിയ വാക്കുകളിൽ സലഫിയെ ബോധ്യപ്പെടുത്താനാണ് ഈ കുറിപ്പ്.


`കളവ് 1`


"കേരള മുസ്‌ലിംകൾ പുരാതന കാലം മുതൽ തന്നെ ജുമുഅ ഖുതുബയും പെരുന്നാൾ ഖുതുബയും അർക്കാനുകൾ മാത്രം അറബിയിലും ഉപദേശം മാതൃഭാഷയിലുമാണ് നടത്തിയിരുന്നത്."

(മാലിക് സലഫിയുടെ കുറിപ്പ്)

ഇതിൽ രണ്ട് കളവുകൾ  സലഫി പറയുന്നുണ്ട്. 


1) ഖുതുബ പരിഭാഷ പഴയ കാലം മുതലേ ഉണ്ട്.

2) നികാഹിന്റെ ഖുതുബ പരിഭാഷ പണ്ടുമുതലേ യുണ്ട്.


ഇത് രണ്ടും കളവാണ്. കേരളത്തിലെ ഖുതുബ പരിഭാഷയുടെ ചരിത്രം സലഫി പഠിക്കാത്തത് കൊണ്ടാണ് ഈ കളവ് എഴുതേണ്ടിവന്നത്. 


കേരളത്തിൽ എന്നല്ല ലോകത്ത് ആദ്യമായി ജുമുഅ ഖുതുബ അറബിയല്ലാത്ത ഭാഷയിൽ നിർവഹിക്കപ്പെട്ടത്  1865ൽ നിർമ്മിക്കപ്പെട്ട കൊച്ചി മട്ടാഞ്ചേരിയിലെ പുതിയ പള്ളിയിലാണ്. ഇവിടെ ആദ്യമായി അനറബി ഭാഷയിൽ ഖുതുബ നിർവഹിക്കപ്പെട്ടത് ഉറുദു ഭാഷയിലാണ്. മലയാളത്തിലായിരുന്നില്ല.


 ഈ പള്ളിക്ക് പുതിയ പള്ളി എന്ന പേര് വരാനും ഖുതുബ ഉർദുവിൽ നിർവഹിക്കപ്പെടാനും ഒരു കാരണമുണ്ട്. 


കൊച്ചി മട്ടാഞ്ചേരിയിലെ പഴയ പള്ളിയിൽ സേവനം ചെയ്തു കൊണ്ടിരുന്ന ഹൈദരാബാദ് കാരൻ അബ്ദുൽ കരീം മൗലവി നേർച്ചകളെയും സുന്നി വിശ്വാസങ്ങളെയും പരിഹസിക്കുകയും ചോദ്യം ചെയ്യുകയും ചെയ്തപ്പോൾ മഹല്ലിൽ നിന്നും പുറത്താക്കി. 


പിന്നീട് ഇദ്ദേഹത്തിന്റെ പിഴച്ച ആശയങ്ങൾ പ്രചരിപ്പിക്കാൻ  വേണ്ടി അബ്ദുള്ള ഹാജി ആദം സേട്ട് നിർമ്മിച്ചു കൊടുത്ത പള്ളിയാണ് കൊച്ചി മട്ടാഞ്ചേരിയിലെ പുതിയ പള്ളി.(പഴയ പള്ളി സുന്നി ആചാരത്തിൽ തന്നെ നിലനിൽക്കുന്നു.) ഈ പള്ളിയിലാണ് ആദ്യമായി അനറബി ഖുതുബ നിർവഹിക്കപ്പെടുന്നത്. മലയാളികൾ ആരും ഈ പള്ളിയിൽ കയറാത്തത് കൊണ്ട് ഉറുദുക്കാരായ അന്യസംസ്ഥാന തൊഴിലാളികളെ വെച്ചുകൊണ്ട് അവർക്കറിയാവുന്ന ഉറുദു ഭാഷയിൽ ഖുതുബ നിർവഹിക്കേണ്ടിവന്നു. പിന്നീട് സാമ്പത്തികമായും മറ്റും  പാവങ്ങളായ മലയാളികളെ വശീകരിച്ചുകൊണ്ട് പള്ളിയിൽ മലയാളികളെ എത്തിക്കുകയും അവിടെ മലയാള ഖുതുബ ആരംഭിക്കുകയുമാണ് ചെയ്തത്.


ഉമർ മൗലവി എഴുതുന്നു :

 ജാഹിലിയ്യത്തുകൊണ്ടും ഖുറാഫാത്തു കൊണ്ടും പാടെ മൂടപ്പെട്ട കാലത്ത് ഏതാണ്ട് 125 വർഷങ്ങൾക്ക് മുമ്പ് അറബിയല്ലാത്ത ഭാഷയിൽ ഖുതുബ നടത്താൻ നിർമ്മിക്കപ്പെട്ട പള്ളി. അതാണ് പുതിയ പള്ളി!.... പള്ളി പണിത ശേഷം ജുമുഅ തുടങ്ങി. ഹൈദരാബാദ് കാരൻ മൗലവി ഉറുദുവിൽ ഖുത്ബ നടത്തി. ശ്രോതാക്കൾ അധികവും ഉർദു അറിയുന്ന കച്ചിന്മേൽക്കാരും ആലിയികളും ആയിരുന്നു. അവർ തന്നെ അബ്ദുല്ല ഹാജി ആദം സേട്ടുവിന്റെ സ്വാധീനത്താൽ എത്തുന്ന വരും. അമ്പതിൽ താഴെ  ആളുകൾ! മലയാളികൾ കയറുകയില്ല. വഹാബികളുടെ പള്ളിയിൽ പോയാൽ നമസ്കാരത്തിന് നാലോ അഞ്ചോ പേർ കാണും. പള്ളിയിൽ നമസ്കാരത്തിന് സ്ഥിരമായി ആളെ ഉണ്ടാക്കുവാൻ സേട്ടു സാഹിബ് വളരെ ത്യാഗം ചെയ്തിട്ടുണ്ട്. തൃശ്നാപള്ളിയിൽ നിന്നും നെയ്ത്തുകാരായ റാവുത്തർ വിഭാഗത്തിലുള്ള മുസ്‌ലിം തൊഴിലാളി കുടുംബങ്ങളെ അദ്ദേഹം കൊച്ചിയിൽ കൊണ്ടുവന്നു. പള്ളിയുടെ പരിസരത്ത് അവർക്ക് താമസിക്കാൻ വീട് നൽകി. തങ്ങളുടെ നെയ്ത്തു ജോലി ചെയ്യാൻ സേട്ടുവിന്റെ ചെലവിൽ നെയ്ത്തുപകരണമായ തറി കൊടുത്തു. വീടും ജോലിയും സൗജന്യം. ഒരു നിബന്ധന മാത്രം പള്ളിയിൽ ജമാഅത്തിന് ഹാജറുണ്ടാകണം. അങ്ങനെ സ്ഥിരമായി കുറച്ചുപേർ ഉണ്ടായി. സേട്ട് വലിയ ധർമ്മിഷ്ഠനായിരുന്നു. പാവങ്ങൾക്ക് ഉച്ചയൂണിന് ഹോട്ടലിലേക്ക് പാണ്ടിക ശാലയിൽ നിന്നും ചീട്ടു കൊടുക്കുന്ന ഏർപ്പാട് ഉണ്ടായിരുന്നു. വൈകുന്നേരം ധാരാളം പേർ വരും ചായ കാശിനായി. ഇതെല്ലാം പാണ്ടിക ശാലയിൽ നിന്നും മാറ്റി പള്ളിയിൽ നിന്നും നമസ്കാരശേഷം കൊടുക്കലാക്കി. അതു വാങ്ങാൻ വരുന്ന സാധുക്കൾ ളുഹ്റിനും അസറിനും പള്ളിയിലേക്ക് വരാൻ തുടങ്ങി. അങ്ങനെ പകൽ പള്ളി സജീവമായി.... കുറേക്കാലത്തെ ഉറുദു ഖുതുബക്ക് ശേഷം പിന്നിട്ടത് മലയാളത്തിലായി.

(കെ ഉമർ മൗലവി, ഓർമ്മകളുടെ തീരത്ത് പേജ് 236)


ഇങ്ങനെയൊക്കെയാണ് അനറബി ഖുതുബ തുടങ്ങിയതിന്റെ ചരിത്രം ഉമർ മൗലവി എഴുതിവെച്ചത്. ഇതൊക്കെ ഒഴിവു കിട്ടുമ്പോൾ മാലിക് സലഫി ഒന്നു വായിച്ചു നോക്കണം.


(തുടരും)

മുഅജിസത്ത് കറാമത്തുകൾ മഹാന്മാർക്ക് നൽകുന്ന കഴിവിൽ പെടുമോ? അവർ ഉദ്ദേശിക്കുമ്പോൾ ഉണ്ടാകുമോ

 മുഅജിസത്ത് കറാമത്ത്

ഒഹാബികൾക്ക് മറുപടി

Aslam Kamil Saquafi parappanangadi


അഹ്ലുസ്സുന്നയുടെ ആദർശ പഠനത്തിന്  ഇസ്ലാമിക് ഗ്ലോബൽ വോയ്സ് ബ്ലോഗ് ഉപയോഗപ്പെടുത്തുക


http://islamicglobalvoice.blogspot.com/

htps://islamicglobalvoice.blogspot.in/?m


മുഅജിസത്ത് കറാമത്തുകൾ മഹാന്മാർക്ക് നൽകുന്ന കഴിവിൽ പെടുമോ?

അവർ

ഉദ്ദേശിക്കുമ്പോൾ ഉണ്ടാകുമോ ?


എന്നതിൽ വഹാബികൾ തർക്കിക്കാറുണ്ട്.


ഇത് രണ്ടിനെയും ഗണ്ണിക്കുന്ന ചില തെളിവുകൾ ഇമാം റാസിയുടെ തഫ്സീറിൽ നിന്നും നമുക്ക് ഉദ്ധരിക്കാം


ഇമാം റാസി റ തഫ്സീറിൽ പറയുന്നു.


തിരുനബിയുടെ ഖബറിന്റെ അരികിൽ അബൂബക്കർ എന്നിവരുടെ ജനാസ കൊണ്ടുപോയി വച്ചപ്പോൾ അല്ലാഹുവിൻറെ റസൂലേ അബൂബക്കർ അങ്ങയുടെ ഗേറ്റിൽ എന്ന് പറഞ്ഞപ്പോൾ വാതിൽ തുറക്കുകയും ഇഷ്ടക്കാരനെ ഇഷ്ടക്കാരിലേക്ക് കടത്തു എന്ന് ഖബറിൽ നിന്നും സംസാരം കേൾക്കുകയും ചെയ്തു.

(ഇവിടെ സഹാബത്ത്  ഉദ്ദേശിച്ച സമയത്ത് തന്നെയാണ് ഈ കറാമത്ത് ഉണ്ടായത് എന്ന് വ്യക്തമാണ്)


أما الآثار " فلنبدأ بما نقل أنه ظهر عن الخلفاء الراشدين من الكرامات ثم بما ظهر عن سائر الصحابة، أما أبو بكر رضي الله عنه فمن كراماته أنه لما حملت جنازته إلى باب قبر النبي صلى الله عليه وسلم ونودي السلام عليك يا رسول الله هذا أبو بكر بالباب فإذا الباب قد انفتح وإذا بهاتف يهتف من القبر ادخلوا الحبيب إلى الحبيب،


(ഇമാം റാസി തുടരുന്നു )

ഉമറ് റ ൽ നിന്നും ധാരാളം കറാമത്തുകൾ ഉണ്ടായിട്ടുണ്ട്

അതിൽ പെട്ട ഒന്ന് .

ഒമർ ഒരു സൈന്യത്തെ യുദ്ധത്തിന് പറഞ്ഞയച്ചു സാരിയാ എന്ന് പേരുള്ള ഒരാളെ  അമീറാക്കി

അങ്ങനെ ഉമർ വെള്ളിയാഴ്ച ഖുതുബ നിർവഹിക്കുമ്പോൾ ഓ സാരിയ ആ പർവ്വതത്തെ സൂക്ഷിക്കു എന്നിങ്ങനെ വിളിച്ചുപറഞ്ഞു.

അലി റ  പറയുന്നു -

വിളിച്ച് പറഞ്ഞ ഡേറ്റ് ഞാൻ കുത്തിവച്ചു. സൈന്യത്തിൻറെ ദൂതൻ മദീനയിലേക്ക് പിന്നീട് വന്നു.

എന്നിട്ട് പറഞ്ഞു അമീറുൽ മുഅ്മിനീൻ ഞങ്ങൾ വെള്ളിയാഴ്ച ഖുതുബയുടെ സമയത്ത് യുദ്ധം നിർവഹിച്ചു കൊണ്ടിരിക്കുമ്പോൾ ഞങ്ങൾ ശത്രുക്കളെ പരാജയപ്പെടുത്തി ധാരാളം സ്വത്തുക്കൾ ലഭിച്ചു.അത് അങ്ങയുടെ ആ വിളി കൊണ്ടായിരുന്നു.


 وأما عمر رضي الله عنه فقد ظهرت أنواع كثيرة من كراماته وأحدها ما روي أنه بعث جيشا وأمر عليهم رجلا يدعى سارية بن الحصين فبينا عمر يوم الجمعة يخطب جعل يصيح في خطبته وهو على المنبر: يا سارية الجبل الجبل قال علي بن أبي طالب كرم الله وجهه فكتبت تاريخ تلك الكلمة فقدم رسول مقدم الجيش فقال: يا أمير المؤمنين غزونا يوم الجمعة في وقت الخطبة فهزمونا فإذا بإنسان يصيح يا سارية الجبل الجبل فأسندنا ظهورنا إلى الجبل فهزم الله الكفار وظفرنا بالغنائم العظيمة ببركة ذلك الصوت

(ഇമാം റാസി തുടരുന്നു.)

ഇത് മുത്ത് നബിയുടെ മുഅജിസത്ത് ആണ് കാരണം അവിടുന്ന്  അബൂബക്കർ ഉമർ രണ്ടുപേരോടും പ്രഖ്യാപിച്ചിട്ടുണ്ട്

നിങ്ങൾ രണ്ടുപേരും എൻറെ കേൾവിയുടെയും കാഴ്ചയുടെയും സ്ഥാനത്താണ് ഇവിടെ ഉമർ തിരുനബിയുടെ കാഴ്ചയുടെ സ്ഥാനത്തു നിന്നപ്പോൾ ഇത്രയും ദൂരെ ഉള്ളത് കാണാൻ ഉമറി റ ന് *ഖുദ്റത്ത് ലഭിച്ചു ( കഴിവ് ലഭിച്ചു.)*


(ദൂരെയുള്ളത് കാണുക എന്ന ഉമർ റ ഉണ്ടായ ഈ കറാമത്ത് അദ്ദേഹത്തിന് ലഭിച്ച കഴിവ് തന്നെയാണ് എന്ന് ഇമാം റാസി വിവരിക്കുന്നു)

 قلت سمعت بعض

لمذكرين قال: كان ذلك معجزة لمحمد صلى الله عليه وسلم لأنه قال لأبي بكر وعمر أنتما مني بمنزلة السمع والبصر فلما كان عمر بمنزلة البصر لمحمد صلى الله عليه وسلم، لا جرم قدر على أن يرى من ذلك البعد العظيم. 


ഉമർ റ വിന്റെ രണ്ടാമത്തെ കറാമത്ത് .

ജാഹിലിയ കാലത്ത് എല്ലാ വർഷവും ഒരുതവണ നൈൽ നദി സ്റ്റോപ്പ് ആകുമായിരുന്നു ഭംഗിയുള്ള ഒരു പെൺകുട്ടിയെ അതിലിട്ടാൽ അല്ലാതെ അത് സഞ്ചരിക്കുകയില്ല.

ഇസ്ലാം എത്തിയപ്പോൾ അംറ്ബ്നുൽ ആസ്വ റ  ഈ സംഭവം ഉമറിലേക്ക് എഴുതി അറിയിച്ചു.

അപ്പോൾ ഉമർ  റ ഒരു ശീലയിൽ ഇങ്ങനെ എഴുതി. ഓ നൈലെ നീ അല്ലാഹുവിന്റെ കൽപ്പന പ്രകാരം ഒഴുകുന്നവൻ ആണെങ്കിൽ നീ ഇപ്പോൾ ഒഴുകുക നിന്റെ കൽപ്പന പ്രകാരമാണ് നീ ഒഴുകുന്നതെങ്കിൽ നിന്നെ നമുക്ക് ആവശ്യമില്ല. ആ ശീല  നൈൽ നദിയിലിട്ടു അപ്പോൾ നൈൽ നദി ഒഴുകി പിന്നീട് നിന്നിട്ടില്ല :


(ഇവിടെ ഉമർ എന്നവരുടെ കറാമത്ത് ഉണ്ടായത് അദ്ദേഹം ഉദ്ദേശിച്ച സമയത്ത് തന്നെയാണ് എന്ന് വ്യക്തമാണ്.മഹാന്മാർ ഉദ്ദേശിക്കുമ്പോൾ കറാമത്തുകൾ ഉണ്ടാവുകയില്ല എന്ന് വഹാബിവാദം ഇതോടെ പൊളിഞ്ഞു പാളീസായി )

الثاني: روي أن نيل مصر كان في الجاهلية يقف في كل سنة مرة واحدة وكان لا يجري حتى يلقى فيه جارية واحدة حسناء، فلما جاء الإسلام كتب عمرو بن العاص بهذه الواقعة إلى عمر، فكتب عمر على خزفة: أيها النيل إن كنت تجري بأمر الله فاجر، وإن كنت تجري بأمرك فلا حاجة بنا إليك! فألقيت تلك الخزفة في النيل فجرى ولم يقف بعد ذلك.


ഉമർ റ വിന്റെ മൂന്നാമത്തെ കറാമത്ത് .

മദീനയിൽ ഭൂമികുലുക്കം സംഭവിച്ചപ്പോൾ ഉമർ അദ്ദേഹത്തിൻറെ വടി ഭൂമിയിൽ അടിച്ചു കൊണ്ട് ഇങ്ങനെ പറഞ്ഞു. അല്ലാഹുവിന് അനുമതി പ്രകാരം നീ അടങ്ങൂ അപ്പോൾ ഭൂമി അടങ്ങി പിന്നീട് മദീനയിൽ ഭൂമികുലുക്കം ഉണ്ടായിട്ടില്ല.

(ഇവിടെയും ഉമറി റ ന്റെ ഉദ്ദേശപ്രകാരം തന്നെയാണ് ഈ അത്ഭുതം സംഭവിക്കുന്നത് കറാമത്ത് മഹാന്മാരുടെ ഉദ്ദേശപ്രകാരം ഉണ്ടാവുമെന്നതിന്റെ വ്യക്തമായ തെളിവാണിത്)


 الثالث: وقعت الزلزلة في المدينة فضرب عمر الدرة على الأرض وقال: اسكني بإذن الله فسكنت وما حدثت الزلزلة بالمدينة بعد ذلك.

നാലാമത്തെ കറാമത്ത് .

മദീനയിലെ ചില വീട്ടിൽ തീപിടുത്തം ഉണ്ടായി ഉമർ റ ഒരു ഓട്ടിന്റെ  കഷണത്തിൽ ഇങ്ങനെ എഴുതി .തീ അല്ലാഹുവിൻറെ സമ്മതപ്രകാരം നീ അടങ്ങു .അത് തീയിലേക്ക് ഇട്ടപ്പോൾ അപ്പോൾ തന്നെ കെട്ടു പോയി.


(ഇതും ഉമറ് റ  ഉദ്ദേശിക്കുമ്പോൾ തന്നെയാണ് ഉണ്ടായത് എന്ന് വ്യക്തമാണ്. )

 الرابع: وقعت النار في بعض دور المدينة فكتب عمر على خزفة: يا نار اسكني بإذن الله فألقوها في النار فانطفأت في الحال

അഞ്ചാമത്തെ കറാമത്ത്

ഉമർ എന്നവർ ഉറങ്ങിക്കിടക്കുമ്പോൾ അവിടത്തെ കൊല്ലാൻ വേണ്ടി ഒരാൾ വാള് ഊരി  അപ്പോൾ ഭൂമിയിൽ നിന്നും രണ്ട് സിംഹത്തെ അല്ലാഹു പുറപ്പെടുവിക്കുകയും അവന്റെ നേരെ വരുകയും ചെയ്തു. അപ്പോൾ അവൻ പേടിച്ച് വാള് കയ്യിൽ നിന്ന് വീണു. പിന്നീട് അയാൾ മുസ്ലിമായി.


. الخامس: روى أن رسول ملك الروم جاء إلى عمر فطلب داره فظن أن داره مثل قصور الملوك فقالوا: ليس له ذلك، وإنما هو في الصحراء يضرب اللبن فلما ذهب إلى الصحراء رأى عمر رضي الله عنه وضع درته تحت رأسه ونام على التراب، فعجب الرسول من ذلك وقال: إن أهل الشرق والغرب يخافون من هذا الإنسان وهو على هذه الصفة! ثم قال في نفسه: إني وجدته خاليا فأقتله وأخلص الناس منه. فلما رفع السيف أخرج الله من الأرض أسدين فقصداه فخاف وألقى السيف من يده وانتبه عمر ولم ير شيئا فسأله عن الحال فذكر له الواقعة وأسلم.

 وأقول هذه الوقائع رويت بالآحاد، 


(-* കറാമത്തിന്ന് കഴിവ് എന്ന് പറയാം* - )


അപ്രകാരം തന്നെ അനിഷേധ്യമായി അറിയപ്പെട്ടതാണ്  . ഭൗതികതയെ വളരെ ദൂരം ആക്കുകയും ധാരാളം പ്രയാസങ്ങൾ സഹിക്കുകയും ചെയ്ത ഉമർ റ എന്നവർ കിഴക്കും പടിഞ്ഞാറും അധീനപ്പെടുത്തുകയും ധാരാളം രാഷ്ട്രങ്ങളെ കീഴടക്കുകയും ചെയ്തു എന്നത് .ആദം നബിയുടെ ചരിത്രം മുതൽ പരിശോധിച്ചാൽ ഇങ്ങനെ ഒരു അത്ഭുതം കാണാൻ സാധ്യമല്ല.

എങ്ങനെയാണ് ഉമറി റ ന് ഈ അധികാരങ്ങൾക്ക് *ഖുദ്റത്ത് ലഭിച്ചത്* (കഴിവ് ലഭിച്ചു. )അദ്ദേഹത്തിൻറെ ഏറ്റവും വലിയ കറാമത്ത് തന്നെ സംശയമില്ല

(ഇവിടെയും ഇമാം റാസി ഈ കറാമത്തിനെ സംബന്ധിച്ച് കഴിവ് എന്ന് തന്നെയാണ് പറഞ്ഞിട്ടുള്ളത് കറാമത്ത് കഴിവല്ല എന്ന് പറയുന്ന വഹാബി വാദം ഇവിടെ പൊളിയുകയാണ് )

وههنا ما هو معلوم بالتواتر وهو أنه مع بعده عن زينة الدنيا واحترازه عن التكلفات والتهويلات ساس الشرق والغرب وقلب الممالك والدول لو نظرت في كتب التواريخ علمت أنه لم يتفق لأحد من أول عهد آدم إلى الآن ما تيسر له فإنه مع غاية بعده عن التكلفات كيف قدر على تلك السياسات، ولا شك أن هذا من أعظم الكرامات.



(*അദ്യശ്യമറിയുന്നു.* )


ഉസ്മാൻ റ യുടെ കറാമത്ത്


അനസ് റ പറയുന്നു.

ഞാൻ ഒരു വഴിയിലൂടെ നടക്കുമ്പോൾ  ഒരു സ്ത്രീയിലേക്ക് ഞാൻ നോക്കി പോയി.ഉസ്മാൻ എന്നവരുടെ അരികിലെത്തിയപ്പോൾ അവിടുന്ന് പറഞ്ഞു.നിങ്ങൾ എൻറെ അടുത്തേക്ക് കടന്നുവരുമ്പോൾ വ്യഭിചാരത്തിന്റെ അടയാളം നിങ്ങളുടെ മേൽ പ്രത്യക്ഷമായി ഞാൻ കാണുന്നു.

അപ്പോൾ ഞാൻ ചോദിച്ചു. അല്ലാഹുവിൻറെ റസൂലിനു ശേഷം വഹ് യ് വന്നോ ?

ഉസ്മാൻ റ  പറഞ്ഞു. ഇല്ല .

എങ്കിലും സത്യസന്ധമായ ലക്ഷണത്തിലൂടെ അറിയാം.

 وأما عثمان رضي الله عنه فروى أنس قال: سرت في الطريق فرفعت عيني إلى امرأة ثم دخلت على عثمان فقال: ما لي أراكم تدخلون علي وآثار الزنا ظاهرة عليكم؟ فقلت: أجاء الوحي بعد رسول الله صلى الله عليه وسلم فقال لا ولكن فراسة صادقة. 

ഉസ്മാൻ റ വരുടെ മറ്റൊരു കറാമത്ത് .

അദ്ദേഹത്തെ വാളുകൊണ്ട്. കുത്തിയപ്പോൾ

മുസ്ഹഫിൽ രക്തം വീഴുകയുണ്ടായി. അവരെ തൊട്ട് അല്ലാഹു അങ്ങയെ കാക്കും എന്ന് ആയത്തിന്മേൽ ആയിരുന്നു ആ രക്തം


الثاني: أنه لما طعن بالسيف فأول قطرة من دمه سقطت وقعت على المصحف على قوله تعالى: * (فسيكفيكهم الله وهو السميع العليم) *. (البقرة: 137)

മറ്റൊരു കറാമത്ത് .

ഉസ്മാൻ എന്നവരുടെ വടി ഒരാൾ പിടിച്ചുപറിച്ചു വാങ്ങി അയാളുടെ മുട്ടിൻകാലിന്മേൽ വച്ചു പൊട്ടിച്ചു

അതുകാരണം അയാളുടെ മുട്ടുകാലിൽ മുറിവ് സംഭവിക്കുകയും നഷ്ടപ്പെടുകയും ചെയ്തു.


 الثالث: أن جهجاها الغفاري انتزع العصا من يد عثمان وكسرها على ركبته فوقعت الأكلة في ركبته


*അലി റ യുടെ കറാമത്ത് .

ഉദ്ധേശപ്രകാരം*


അദ്ദേഹത്തിൻറെ സ്നേഹിതന്മാരിൽ ഒരാൾ കളവ് നടത്തി .അയാൾ ഒരു കറുത്ത അടിമയായിരുന്നു..

അലിയാരുടെ അരികിലേക്ക് അയാളെ കൊണ്ടുവന്നു. നീ കളവ് നടത്തിയിട്ടുണ്ടോ എന്ന് ചോദിച്ചു .അദ്ദേഹം അതെ എന്ന് പറഞ്ഞു. അപ്പോൾ അയാളുടെ കൈ മുറിക്കപ്പെട്ടു.

അയാൾ അലിയാരുടെ അരികിൽ നിന്നും പിരിഞ്ഞുപോന്നു. സൽമാനുൽ ഫാരിസി റ യേയും ഇബ്നുൽ കറാ റ യേയും കണ്ടു

നിൻറെ കൈ ആരാ മുറിച്ചത് ? എന്ന് ചോദിച്ചു. എൻറെ കൈ മുറിച്ചത് വിശ്വാസികളുടെ നേതാവും മുസ്ലിമീങ്ങളുടെ നേതാവും പ്രവാചകൻറെ മരുമകനും ഫാത്തിമയുടെ ഭർത്താവുമാണ് എന്ന് പറഞ്ഞു.

. وأما علي كرم الله وجهه فيروي أن واحدا من محبيه سرق وكان عبدا أسود فأتى به إلى علي فقال له: أسرقت؟ قال نعم. فقطع يده فانصرف من عند علي عليه السلام فلقيه سلمان الفارسي وابن الكرا، فقال ابن الكرا: من قطع يدك فقال أمير المؤمنين ويعسوب المسلمين وختن الرسول وزوج البتول

അദ്ധേഹം ചോദിച്ചു. നിൻറെ കൈ അദ്ദേഹം മുറിച്ചിട്ടും നീ എന്തുകൊണ്ട് അവരെ മഹത്വം പറയുന്നു.

അയാൾ പറഞ്ഞു ഞാൻ എങ്ങനെ അദ്ദേഹത്തെ മഹത്വം പറയാതിരിക്കും അവകാശം കൊണ്ടല്ലേ അദ്ദേഹം കൈ മുറിച്ചത് എന്നെ അദ്ദേഹം നരകത്തിൽ നിന്ന് രക്ഷപ്പെടുത്തിയതല്ലേ .

ഇത് കേട്ട സൽമാന് അലിയാരോട് ഈ വിവരം പറഞ്ഞു.

അപ്പോൾ അലിയാര് ആ മനുഷ്യനെ വിളിക്കുകയും അയാളുടെ കൈ അയാളുടെ കയ്യിലേക്ക് ചേർത്തുവയ്ക്കുകയും ഒരു ടവ്വൽ കൊണ്ട് പൊതിഞ്ഞു ദുആ ചെയ്യുകയും ചെയ്തു. അപ്പോൾ ആകാശത്തിൽ നിന്നും ഒരു ശബ്ദം .കയ്യിൽ നിന്നും ടവ്വൽ ഉയർത്തുക. അത് ഉയർത്തിയപ്പോൾ കൈ സുഖമായിട്ടുണ്ട്.

(ഇവിടെ അലിയാർ റ ഉദ്ദേശപ്രകാരം തന്നെയാണ് ഈ കറാമത്ത് പ്രകടിപ്പിച്ചത് മഹാന്മാരുടെ ഉദ്ധേശപ്രകാരം കറാമത്ത് പ്രകടിപ്പിക്കാൻ കഴിയില്ല എന്ന് വഹാബിവാദം പൊളിക്കുകയാണ് )

 فقال قطع يدك وتمدحه؟ فقال: ولم لا أمدحه وقد قطع يدي بحق وخلصني من النار! فسمع سلمان ذلك فأخبر به عليا فدعا الأسود ووضع يده على ساعده وغطاه بمنديل ودعا بدعوات فسمعنا صوتا من السماء ارفع

الرداء عن اليد فرفعناه فإذا اليد قد برأت بإذن الله تعالى وجميل صنعه.

മറ്റു  സഹാബികളുടെ ചരിത്രങ്ങളും ധാരാളമാണ് അതിൽ ചിലത് ഇവിടെ പറയാം.


മുഹമ്മദ് ബിൻ മുൻകദിർ റിപ്പോർട്ട് ചെയ്യുന്നു.

നബി തങ്ങളുടെ മൗലയായ സഫീന പറയുന്നു.

ഞാൻ സമുദ്രത്തിൽ യാത്ര പോയി. കപ്പൽ പൊട്ടി പിളർന്നു ഞാൻ ഒരു പലകയിൽ കയറി ഒരു ദ്വീപിൽ എത്തിപ്പെട്ടു.

അപ്പോൾ ഒരു സിംഹം എനിക്ക് നേരെ വന്നു. അപ്പോൾ ഞാൻ പറഞ്ഞു അല്ലാഹുവിൻറെ റസൂലിൻറെ മൗലയാണ് അപ്പോൾ സിംഹം മുന്നോട്ടു നടക്കുകയും എനിക്ക് വഴി കാണിച്ചു തരികയും ചെയ്തു.

വഴിയിലെത്തിയപ്പോൾ സിംഹം ചെറിയ ഒരു മൂളൽ മൂളി .എന്നോട് വിട ചോദിക്കും പോലെ . സിംഹം മടങ്ങി.

(ഇവിടെ ഈ കറാമത്ത് ഉണ്ടായത് അദ്ദേഹം ഉദ്ദേശിക്കുന്ന ആവശ്യമായ സമയത്ത് തന്നെയാണ് )

 أما سائر الصحابة فأحوالهم في هذا الباب كثيرة فنذكر منها شيئا قليلا. الأول: روى محمد بن المنكدر عن سفينة مولى رسول الله صلى الله عليه وسلم قال: ركبت البحر فانكسرت سفينتي التي كنت فيها فركبت لوحا من ألواحها فطرحني اللوح في خيسة فيها أسد فخرج الأسد إلي يريدني فقلت: يا أبا الحرث أنا مولى رسول الله صلى الله عليه وسلم فتقدم ودلني على الطريق ثم همهم فظننت أنه يودعني ورجع. 


ഹുസൈദ് എന്നവരും മറ്റൊരു മനുഷ്യനും തിരുനബി صلي الله عليه وسلم

യുടെ അരികിൽ നിന്നും സംസാരിച്ചുകൊണ്ടിരിക്കുകയായിരുന്നു .രാത്രി കുറെ സമയമായി.

രണ്ടാളും അവിടെ നിന്ന് പുറപ്പെട്ടു. ശക്തമായ ഇരുട്ട്. രണ്ടാളുടെ കയ്യിൽ ഒരു വടിയുണ്ട് .അപ്പോൾ ഒരാളുടെ വടി പ്രകാശിച്ചു വെളിച്ചം ഏകി.

പിന്നീട് രണ്ടുപേരും രണ്ടു വഴിയിൽ പ്രവേശിച്ചപ്പോൾ .

രണ്ടുപേരുടെയും വടി പ്രകാശിച്ചു  വെളിച്ചത്തിൽ രണ്ടുപേരും നടന്നു. 

(ഇവിടെയും അവർക്കാവശ്യമായ സമയത്ത് തന്നെയാണ് അത്ഭുതകരമായി വടി പ്രകാശിക്കുന്നത് )

الثاني: روى ثابت عن أنس أن أسيد بن حضير ورجلا آخر من الأنصار تحدثا عند رسول الله صلى الله عليه وسلم في حاجة لهما حتى ذهب من الليل زمان ثم خرجا من عنده وكانت الليلة شديدة الظلمة وفي يد كل واحد منهما عصا فأضاءت عصا أحدهما لهما حتى مشيا في ضوئها فلما انفرق بينهما الطريق أضاءت للآخر عصاه فمشى في ضوئها حتى بلغ منزله

ചിലർ ഖാലിദ് റ വിനോട് പറഞ്ഞു.

നിങ്ങളുടെ സൈന്യത്തിൽ മദ്യപാനിയുണ്ട് അങ്ങനെ ഖാലിദ് രാത്രി കുതിരപ്പുറത്ത് സൈന്യത്തിൽ ചുറ്റി. ഒരാളുടെ അരികിൽ മദ്യക്കോപ്പ കണ്ടു.

അയാളോട് ഇത് എന്താണെന്ന് ചോദിച്ചു അയാൾ പറഞ്ഞു ഇത് സുർക്കയാണ്.

അപ്പോൾ ഖാലിദ് പ്രാർത്ഥിച്ചു അള്ളാഹുവേ ഇത് സുർക്ക ആക്കണേ .

പിന്നീട് അയാൾ അയാളുടെ കൂട്ടുകാരിയുടെ അരികിലേക്ക് പോയി അയാൾ അവരോട് പറഞ്ഞു ഞാൻ സൂപ്പർ കള്ളുമായാണ് വന്നിട്ടുള്ളത് ഇതുപോലൊരു കള്ള് ആരും കുടിച്ചിട്ടില്ല.

അവരത് തുറന്നു നോക്കിയപ്പോൾ അത് സുർക്കയായിട്ടുണ്ട് അയാൾ പറഞ്ഞു ഇത് ഖാലിദിന്റെ പ്രാർത്ഥനയാണ്.

(ഇവിടെയും ഖാലിദ് എന്നവരുടെ കറാമത്ത് സംഭവിക്കുന്നു. ഉദ്ദേശിച്ച സമയത്ത് തന്നെ. ഇനിയും മഹാന്മാർ ഉദ്ദേശിക്കുമ്പോൾ കറാമത്ത് ഉണ്ടാവാൻ പാടില്ല എന്ന് പറഞ്ഞു കൊണ്ട് വരല്ലേ . ഒഹാബി)


. الثالث: قالوا لخالد بن الوليد إن في عسكرك من يشرب الخمر فركب فرسه ليلة فطاف بالعسكر فلقي رجلا على فرس ومعه زق خمر، فقال ما هذا؟ قال: خل، فقال خالد: اللهم اجعله خلا. فذهب الرجل إلى أصحابه فقال: أتيتكم بخمر ما شربت العرب مثلها! فلما فتحوا فإذا هو خل فقالوا: والله ما جئتنا إلا بخل؟ فقال هذا والله دعاء خالد بن الوليد


മറ്റൊരു പ്രശസ്ത ചരിത്രം ഖാലിദ് ബിസ്മി ചൊല്ലി കടുത്ത വിഷം കുടിച്ചു ഒരു ഉപദ്രവവും ഏറ്റില്ല

(ഖാലിദ് ഉദ്ദേശപ്രകാരം തന്നെയാണ് കറാമത്ത് സംഭവിക്കുന്നത് എന്ന് മനസ്സിലാക്കുക വഹാബികളെ )

. الرابع: الواقعة المشهورة وهي أن خالد بن الوليد أكل كفا من السم على اسم الله وما ضره. الخامس


സ്വഹാബിയായ ഇബ്നു ഉമർ റ ഒരു യാത്രയിലായിരുന്നു. ഒരു വലിയ മൃഗം ഭയന്നിട്ട് ജനങ്ങളെല്ലാം വഴിയിൽ പേടിച്ചു നിൽക്കുന്നത് കാണാനിടയായി .ഇബ്നു ഉമർ അവന്യജീവിയെ ആട്ടി അത് പോയി.ഇബ്നു ഉമർ റ പറഞ്ഞു .അല്ലാഹുവിനെ ഭയക്കാത്ത മനുഷ്യരുടെ മേലിൽ മാത്രമേ ഇത്തരം ജീവികൾ അല്ലാഹു അധികാരം നൽകു . എന്നാൽ അല്ലാഹുവിനെ ഭയക്കുന്നവരുടെ മേലിൽ അല്ലാഹു അധികാരം നൽകുകയില്ല.

(ഇവിടെയും ഉദ്ധേ പ്രകാരം  തന്നെയാണ് കറാമത്ത് ഉണ്ടാകുന്നത് എന്ന് വ്യക്തമാണ്)

: روي أن ابن عمر كان في بعض أسفاره فلقي جماعة وقفوا على الطريق من خوف السبع فطرد السبع من طريقهم ثم قال: إنما يسلط على ابن آدم ما يخافه ولو أنه لم يخف غير الله لما سلط عليه شيء. السادس:

തിരു നബി സല്ലല്ലാഹു അലൈഹിവസല്ലമ അലാഉ റ എന്നവരെ ഒരു യുദ്ധത്തിന് പറഞ്ഞയച്ചു. സമുദ്രം ശത്രുക്കൾക്കിടയിൽ മറയായി . അദേഹം അല്ലാഹുവിനോട് പ്രാർത്ഥിച്ചു കൊണ്ട് വെള്ളത്തിൻറെ മുകളിലൂടെ നടന്നു

(ഇവിടെയും ഈ അത്ഭുതം കാണിക്കുന്നത് അവരുടെ ഉദ്ദേശപ്രകാരമാണ് എന്നതു വ്യക്തമാണ്)

 روي أن النبي صلى الله عليه وسلم بعث العلاء بن الحضرمي في غزاة فحال بينهم وبين المطلوب قطعة من البحر فدعا باسم الله الأعظم ومشوا على الماء. 


മഹാന്മാരുടെ സൂഫിയാക്കളുടെ ഗ്രന്ഥത്തിൽ എണ്ണിത്തിട്ടപ്പെടുത്താൻ കഴിയാത്ത അത്രയും റിപ്പോർട്ടുകൾ ഇനിയും കാണാവുന്നതാണ്. ആവശ്യമുള്ളവർ അത് പാരായണം ചെയ്തു കൊള്ളുക.


وفي كتب الصوفية من هذا الباب روايات متجاوزة عن الحد والحصر فمن أرادها طالعها. 

ഇനി ബുദ്ധിപരമായ ഖണ്ഡിതമായ  തെളിവുകൾ കറാമത്ത് ഉണ്ടാവാം എന്നതിന് പറയാം .അതിൽ ഒന്നാമത്തെ തെളിവ്.


അടിമ അല്ലാഹുവിൻറെ വലിയ്യാകുന്നു. (ഇഷ്ടക്കാരനും അടുത്തവനുമാകുന്നു)

അവരുടെ മേൽ ഭയാമോ ദുഃഖമോ ഇല്ല എന്ന് അല്ലാഹു പറഞ്ഞിട്ടുണ്ട്.

റബ്ബ് അടിമയുടെ വലിയ്യ് ആകുന്നു (ഇഷ്ടക്കാരനും അടുത്തവനും ആകുന്നു )

ഖുർആൻ പറയുന്നു സത്യവിശ്വാസികളുടെ വലിയ അല്ലാഹുവാണ്.

അല്ലാഹു സ്വാലിഹീങ്ങളെ ഏറ്റെടുക്കുന്നതാണ്. നിങ്ങളുടെ സഹായി അല്ലാഹുവും അവന്റെറസൂലുമാണ്.

അല്ലാഹുവേ നീയാണ് ഞങ്ങളുടെ സഹായി സത്യവിശ്വാസികളുടെ മൗല അല്ലാഹുവാണ്.

തുടങ്ങിയ ആയത്തുകളുടെ റബ്ബ് അടിമയുടെ സഹായം ഇഷ്ടക്കാരനും സംരക്ഷകനും അടുത്തംള്ളവനും ആണെന്ന് മനസ്സിലാക്കാം .അപ്രകാരം വലിയ്യ് അല്ലാഹുവിനോട് അടുത്തവനും ഇഷ്ടക്കാരനും ആണ് .

അല്ലാഹു പറയുന്നു. അവൻ അവരെ ഇഷ്ടം വെക്കുന്നു  അവർ അവനെയും ഇഷ്ടം വെക്കുന്നു.

സത്യവിശ്വാസികൾ അല്ലാഹുവിനെ ഏറ്റവും ഇഷ്ടം വെക്കുന്നവനാണ് .അല്ലാഹു ശുദ്ധിയുള്ളവരെയും തൗബ ചെയ്യുന്നവരെയും ഇഷ്ടം വെക്കും


وأما الدلائل العقلية القطعية على جواز الكرامات فمن وجوه:


الحجة الأولى: أن العبد ولي الله قال الله تعالى: * (ألا إن أولياء الله لا خوف عليهم ولا هم يحزنون) * (يونس: 62) والرب ولي العبد قال تعالى: * (الله ولي الذين آمنوا) * (البقرة: 257) وقال: * (وهو يتولى الصالحين) * (الأعراف: 166) وقال: * (إنما وليكم الله ورسوله) * (المائدة: 55) وقال: * (أنت مولانا) * (البقرة: 286) وقال: * (ذلك بأن الله مولى الذين آمنوا) * (محمد: 11) فثبت أن الرب ولي العبد وأن العبد ولي الرب وأيضا الرب حبيب العبد والعبد حبيب الرب قال تعالى: * (يحبهم ويحبونه) * (المائدة: 54) وقال: * (والذين آمنوا أشد حبا لله) * (البقرة: 165) وقال: * (إن الله يحب التوابين ويحب المتطهرين) * (البقرة: 222) 

ഇത് സ്ഥിരപ്പെട്ടു കഴിഞ്ഞാൽ ഇനി നമുക്ക് പറയാനുള്ളത്. ഒരു അടിമ അള്ളാഹുവിനെ ഇബാദത്ത് ചെയ്തുകൊണ്ട് അല്ലാഹുവിൻറെ മുഴുവൻ കൽപ്പനകളും പ്രവർത്തിക്കുന്നവനായാൽ ഇഷ്ടപ്പെട്ടതെല്ലാം ചെയ്യുന്നവൻ ആയാൽ അല്ലാഹു വിരോധിച്ചതും തടഞ്ഞതെല്ലാം ഉപേക്ഷിക്കുകയും ചെയ്താൽ 

അടിമ ഉദ്ദേശിക്കുന്നത് അല്ലാഹു ചെയ്യുന്നത് എന്ത് വിദൂരതയാണ് ഉള്ളത് ?

എന്നെല്ല അടിമ എന്ത് ഉദ്ദേശിച്ചാലും അല്ലാഹു ചെയ്തുകൊടുക്കൽ ഏറ്റവും ബന്ധമാണ്.

അല്ലാഹു പറഞ്ഞു എൻറെ കരാറിൽ നിങ്ങൾ പൂർത്തിയാക്കി നിങ്ങളുടെ കരാർ ഞാനും പൂർത്തിയാക്കാം

(ഇവിടെയും അടിമയുടെ ഉദ്ദേശ പ്രകാരം കറാമത്ത് ഉണ്ടാകുമെന്ന് തന്നെയാണ് ഇമാം റാസി രേഖപ്പെടുത്തുന്നത് വിശുദ്ധ ഖുർആനിന്റെ അടിസ്ഥാനത്തിൽ ഘണ്ഡിതവും ബുദ്ധിപരമായ പ്രമാണം കൊണ്ട് തന്നെ.)


وإذا ثبت هذا فنقول: العبد إذا بلغ في الطاعة إلى حيث يفعل كل ما أمره الله وكل ما فيه رضاه وترك كل ما نهى الله وزجر عنه فكيف يبعد أن يفعل الرب الرحيم الكريم مرة واحدة ما يريده العبد بل هو أولى لأن العبد مع لؤمه وعجزه لما فعل كل ما يريده الله ويأمره به فلأن يفعل الرب الرحيم مرة واحدة ما أراده العبد كان أولى ولهذا قال تعالى: * (أوفوا بعهدي أوف بعهدكم) * (البقرة: 45).

*രണ്ടാമത്തെ പ്രമാണം*


 കറാമത്ത് പ്രകടമാകാൻ സാധ്യമല്ല എന്ന് പറയുകയാണെങ്കിൽ ഇത്തരം കാര്യങ്ങൾ ചെയ്യാൻ അല്ലാഹു അർഹനല്ലാത്തത് കൊണ്ടാവാം അല്ലെങ്കിൽ വിശ്വാസി അത് നൽകപ്പെടാൻ അർഹത ഇല്ലാത്തതുകൊണ്ടാവാം.

ആദ്യഭാഗം അല്ലാഹുവിന്റെ കഴിവിനെ ചോദ്യം ചെയ്യലാണ് , അത് അവിശ്വാസമാണ്..

രണ്ടാമത്തെ ഭാഗം ശരിയല്ല. കാരണം അല്ലാഹുവിൻറെ ദാത്തുംസിഫാത്തും പ്രവർത്തനങ്ങളും ഹുക്കുമുകളും നാമങ്ങളും അറിയുകയും അല്ലാഹുവിനെ സ്നേഹിക്കുകയും വഴിപ്പെടുകയും അവന് പരിശുദ്ധനാക്കിക്കൊണ്ട് സ്മരിക്കൽ  പതിവാക്കുകയും ചെയ്യൽ എന്നത് മരുഭൂമിയിൽ  പത്തിരി നൽകുന്നതിനേക്കാളും പാമ്പിനെയോ സിംഹത്തെയോ കീഴ്പ്പെടുത്തുന്നതിനേക്കാളും ഉന്നതമാണ്. അപ്പോൾ അല്ലാഹു അവൻറെ അറിവും മഹബ്ബത്തും നന്ദിയും സ്മരണയും ചോദിക്കാതെ നൽകിയവന്ന് മരുഭൂമിയിൽ പത്തിരി നൽകുന്നത് എന്ത് വിദൂരതയാണ് ഉള്ളത് ?


الحجة الثانية: لو امتنع إظهار الكرامة لكان ذلك إما لأجل أن الله ليس أهلا لأن يفعل مثل هذا الفعل أو لأجل أن المؤمن ليس أهلا لأن يعطيه الله هذه العطية، والأول: قدح في


قدرة الله وهو كفر، والثاني: باطل فإن معرفة ذات الله وصفاته وأفعاله وأحكامه وأسمائه ومحبة الله وطاعاته والمواظبة على ذكر تقديسه وتمجيده وتهليله أشرف من إعطاء رغيف واحد مني مفازة أو تسخير حية أو أسد فلما أعطى المعرفة والمحبة والذكر والشكر من غير سؤال فلأن يعطيه رغيفا في مفازة فأي بعد فيه؟

*മൂന്നാമത്തെ പ്രമാണം*


അല്ലാഹു പറയുന്നു.

ഞാൻ ഫർളാക്കിയത് വീട്ടി ക്കൊണ്ട് എന്നിലേക്ക് അടുക്കുന്നതിനേക്കാളും മറ്റൊന്നു കൊണ്ടും അടിമ അടുക്കുകയില്ല അവൻ എന്നിലേക്ക് സുന്നത്തുകളെ കൊണ്ട് അടുത്തുകൊണ്ടിരിക്കും അപ്പോൾ ഞാൻ അവനെ ഇഷ്ടം വെക്കും ഞാൻ അവനെ ഇഷ്ടം വെച്ചാൽ ഞാൻ അവന്റെ കേൾവിയും കാഴ്ചയും നാക്കും ഹൃദയവും കയ്യും കാലും ആകും അവൻ എന്നെക്കൊണ്ട് കേൾക്കുകയും കാണുകയും എന്നെക്കൊണ്ട് സംസാരിക്കുകയും എന്നെക്കൊണ്ട് നടക്കുകയും ചെയ്യും.

ഈ ഹദീസ് അറിയിക്കുന്നത് അവരുടെ കേൾവിയിൽ അല്ലാഹു അല്ലാത്തവർക്ക് ഒരു വിഹിതവും ഇല്ല . അവരുടെ കാഴ്ചയിലും ഇല്ല . അവരുടെ അവയവത്തിലും ഇല്ല . അല്ലാഹു അല്ലാത്തവർക്ക് അവിടെ ഒരു വിഹിതം ഉണ്ടായിരുന്നെങ്കിൽ ഞാൻ അവൻറെ കേൾവിയും കാഴ്ചയും ആണെന്ന് അല്ലാഹു പറയില്ല.


الحجة الثالثة: قال النبي صلى الله عليه وسلم حكاية عن رب العزة: " ما تقرب عبد إلي بمثل أداء ما افترضت عليه ولا يزال يتقرب إلي بالنوافل حتى أحبه فإذا أحببته كنت له سمعا وبصرا ولسانا وقلبا ويدا ورجلا بي يسمع وبي يبصر وبي ينطق وبي يمشي " وهذا الخبر يدل على أنه لم يبق في سمعهم نصيب لغير الله ولا في بصرهم ولا في سائر أعضائهم إذ لو بقي هناك نصيب لغير الله لما قال أنا سمعه وبصره

ഇത് സ്ഥിരപ്പെട്ടാൽ സംശയമില്ല. ഇത് ഏറ്റവും വലിയ സ്ഥാനമാണ്.  പാമ്പിനെയോ വന്യജീവിയെയോ കീഴ്പെടുത്തുന്നതിനേക്കാളും മരുഭൂമിയിൽപത്തിരി നൽകുന്നതിനേക്കാളും ഒരു മുന്തിരിയുടെ കൊല അല്ലെങ്കിൽ വെള്ളത്തിൻറെ മുറുക്കുകൾ നൽകുന്നതിനേക്കാളും വലിയ സ്ഥാനം.

അല്ലാഹു അവന്റെ റഹ്മത്ത് കൊണ്ട് ഉന്നതമായ പദവിയിലേക്ക് അടിമയെ ചേർക്കുമ്പോൾ പത്തിരിയോ വെള്ളമുറക്കോ മരുഭൂമിയിൽ വച്ച് നൽകുന്നത് എന്ത്  വിദൂരതയാണ് ഉള്ളത്.


. إذا ثبت هذا فنقول: لا شك أن هذا المقام أشرف من تسخير الحية والسبع وإعطاء الرغيف وعنقود من العنب أو شربة من الماء فلما أوصل الله برحمته عبده إلى هذه الدرجات العالية فأي بعد في أن يعطيه رغيفا واحدا أو شربة ماء في مفازة.

*നാലാമത്തെ പ്രമാണം*


 അല്ലാഹു പറയുന്നു  .

 വലിയി നോട് ആരെങ്കിലും ശത്രുത വച്ചാൽ അവൻ എന്നോട് യുദ്ധം പ്രഖ്യാപിച്ചവനാണ് . ഇവിടെ ഇഷ്ടദാസനോടുള്ള പ്രയാസപ്പെടുത്തൽ അല്ലാഹുവിനെ പ്രയാസപ്പെടുത്തലിനോട് തുല്യമാക്കി. ഇത് അല്ലാഹു പഠിപ്പിച്ച വിവിധ ആയത്തുകളോട് അടുപ്പമുണ്ട്.


അങ്ങയോട് കരാർ ചെയ്യുന്നവർ അല്ലാഹുവിനോട് കരാർ ചെയ്യുന്നവരാണ്. അല്ലാഹുവും റസൂലും ഒരു വിധി പറഞ്ഞാൽ വിശ്വാസിക്കോ വിശ്വാസി നിക്കോ ഇഷ്ട പ്രകാരം പ്രവർത്തിക്കാൻ പാടില്ല.

അല്ലാഹുവിനെയും റസൂലിനെയും പ്രയാസപ്പെടുത്തുന്നവർ ദുനിയാവിലും പരലോകത്തും അല്ലാഹു അവരെ ശപിച്ചിരിക്കുന്നു.

الحجة الرابعة: قال عليه السلام حاكيا عن رب العزة: " من آذى لي وليا فقد بارزني بالمحاربة " فجعل إيذاء الولي قائما مقام إيذائه وهذا قريب من قوله تعالى: * (إن الذين يبايعونك إنما يبايعون الله) * (الفتح: 10) وقال: * (وما كان لمؤمن ولا مؤمنة إذا قضى الله ورسوله أمرا) * (الأحزاب: 36) وقال: * (إن الذين يؤذون الله ورسوله لعنهم الله في الدنيا والآخرة) * (الأحزاب: 57) 

ഇവിടെ മുഹമ്മദ് നബിയോടുള്ള കരാർ അല്ലാഹുവിനോടുള്ള കരാർ ആക്കി . മുഹമ്മദ് നബിയുടെ തൃപ്തി അല്ലാഹുവിൻറെ തൃപ്തിയും അവിടുത്തെ ഉപദ്രവിക്കൽ അല്ലാഹുവിനെ ഉപദ്രവിക്കലും ആക്കി . സംശയമില്ല ഈസ്ഥാനം അത്യുന്നത പദവി തന്നെ. ഇപ്രകാരമാണ് അല്ലാഹുവിൻറെ ഇഷ്ടദാസനോട് ശത്രുത വെച്ചാൽ എന്നോട് ശത്രുത വെക്കലാണെന്ന് അല്ലാഹു പറഞ്ഞത്.

 ഇവിടെ ഇഷ്ടദാസനോടുള്ള ശത്രുത അല്ലാഹുവിൻറെ ശത്രുതയുടെ സ്ഥാനത്താക്കി. ഇപ്രകാരം പ്രശസ്തമായ ഒരു ഹദീസിൽ ഞാൻ വെള്ളം ആവശ്യപ്പെട്ടപ്പോൾ എന്തുകൊണ്ട് എനിക്ക് വെള്ളം തന്നില്ല എന്തുകൊണ്ട് എനിക്ക് ഭക്ഷണം തന്നില്ല എന്തുകൊണ്ട് എന്റെ രോഗം സന്ദർശിച്ചില്ല? എന്ന് വലിയ്യിനെ പറ്റി പറഞ്ഞ സ്ഥലത്ത് അല്ലാഹു ചോദിക്കുന്നുണ്ട്

فجعل بيعة محمد صلى الله عليه وسلم بيعة مع الله ورضاء محمد صلى الله عليه وسلم رضاء الله وإيذاء محمد صلى الله عليه وسلم إيذاء الله فلا جرم كانت درجة محمد صلى الله عليه وسلم أعلى الدرجات إلى أبلغ الغايات فكذا ههنا لما قال: " من آذى لي وليا فقد بارزني بالمحاربة " دل ذلك على أنه تعالى جعل إيذاء الولي قائما مقام إيذاء نفسه ويتأكد هذا بالخبر المشهور أنه تعالى يقول: " يوم القيامة مرضت فلم تعدني، استسقيتك فما سقيتني، استطعمتك فما أطعمتني فيقول يا رب كيف أفعل هذا وأنت رب العالمين! فيقول إن عبدي فلانا مرض فلم تعده أما علمت أنك لو عدته لوجدت ذلك عندي " وكذا في السقي والإطعام


ഈ ഹദീസുകൾ എല്ലാം അറിയിക്കുന്നത് ഔലിയാക്കൾ ഉന്നതമായ പദവിയിലേക്ക് എത്തുന്നതാണ്. ഇങ്ങനെയുള്ള പദവി എത്തിയാൽ റൊട്ടിയോ വെള്ളമോ അത്ഭുതകരമായി അല്ലാഹു അവർക്ക് നൽകുന്നതുംഒരു നായയെയോ മറ്റോ കീഴ്പ്പെടുത്തുന്നതും വിദൂരത്തല്ല.

 فدلت هذه الأخبار على أن أولياء الله يبلغون إلى هذه الدرجات فأي بعد في أن يعطيه الله كسرة خبز أو شربة ماء أو يسخر له كلبا أو وردا.

*അഞ്ചാമത്തെ പ്രമാണം*


 സാധാരണ ഒരു രാജാവിൻറെ പ്രത്യേകക്കാർ അദ്ദേഹത്തിന് പ്രത്യേകമായ സേവനം ചെയ്തുകൊണ്ട് അദ്ദേഹത്തിൻറെ മജ്‌ലിസിൽ പ്രവേശനത്തിന് സമ്മതം നൽകിക്കൊണ്ടും പ്രത്യേകതയാക്കപ്പെട്ടാൽ മറ്റുള്ളവർക്ക്  കഴിവ് നൽകാത്ത

പലതും അദ്ദേഹത്തിനു നൽകുന്നതാണ്.

ശരിയായ ബുദ്ധി സാക്ഷിയാണ് .ഇത്തരം ഉന്നതമായ അടുപ്പങ്ങൾ ലഭിച്ചാൽ ഇത്തരം സ്ഥാനങ്ങൾ അവന് തുടർന്ന് ലഭിക്കും. അപ്പോൾ ഈ സ്ഥാനങ്ങൾ ലഭിക്കാനുള്ള അടിസ്ഥാനം അടുപ്പമാണ്. സ്ഥാനങ്ങളെല്ലാം തുടർന്നുവരുന്നതാണ്. ഏറ്റവും വലിയ രാജാവ് ലോക രക്ഷിതാവാണ്. അവൻറെ സേവനത്തിനുവേണ്ടി അല്ലാഹു അടിമയെ ചേർത്തു വെച്ചാൽ അവൻറെ മഹത്വമായ പദവിയിലേക്കും അവന്റെ അറിവിൻറെ രഹസ്യങ്ങളിലേക്കും അവരെ നിർത്തുകയും അല്ലാഹുവിനും അടിമക്കു മിടയിലുള്ള മറ ഉയർത്തുകയും ചെയ്താൽ 

അങ്ങനെ അല്ലാഹുവിൻറെ അടുപ്പത്തിന്റെ വിരിപ്പിൽ ഇരുത്തിയാൽ ഇത്തരം ഉന്നതമായ കറാമത്തുകൾ പ്രകടമാക്കുന്നതിന് യാതൊരു തടസ്സവുമില്ല. പ്രത്യേകിച്ചും ആത്മീയമായ അറിവുകളിലേക്കും വിജയങ്ങളിലേക്കും ചേർത്തി നോക്കുമ്പോൾ ഭൗതികലോകം  ഒന്നുമല്ല.


الحجة الخامسة: أنا نشاهد في العرف أن من خصه الملك بالخدمة الخاصة وأذن له في الدخول عليه في مجلس الأنس فقد يخصه أيضا بأن يقدره على ما لا يقدر عليه غيره، بل العقل السليم يشهد بأنه متى حصل ذلك القرب فإنه يتبعه هذه المناصب فجعل القرب أصلا والمنصب تبعا وأعظم الملوك هو رب العالمين فإذا شرف عبدا بأنه أوصله إلى عتبات خدمته ودرجات كرامته وأوقفه على أسرار معرفته ورفع حجب البعد بينه وبين نفسه وأجلسه على بساط قربه فأي

بعد في أن يظهر بعض تلك الكرامات في هذا العالم مع أن كل هذا العالم بالنسبة إلى ذرة من تلك السعادات الروحانية والمعارف الربانية كالعدم المحض.


ആറാമത്തെ പ്രമാണം സംശയമില്ല പ്രവർത്തനങ്ങളെ നിയന്ത്രിക്കുന്നത് ആത്മാവാണ്. ശരീരമല്ല. സംശയമില്ല,ആത്മാവിന് അല്ലാഹുവിൻറെ അറിവ് ശരീരത്തിന് ആത്മാവിനെ പോലെയാണ്.അതെല്ലാം മറ്റു ആയത്തുകളുടെ വിവരണത്തിൽ നാം സ്ഥിരീകരിച്ചിട്ടുണ്ട്.

അതുകൊണ്ടാണ് ആത്മീയ ലോഗത്തിന്റെ അവസ്ഥയെ ഏറ്റവും കൂടുതൽ അറിയുന്നവർ ഹൃദയം ശക്തന്മാരും ശരീരം ദുർബലരും ആയിരിക്കും.

അതുകൊണ്ടാണ് അലിയാർ പറഞ്ഞത് ഖൈബറിന്റെ വാതിൽ ഞാൻ പറിച്ചത് ശാരീരിക ശക്തി കൊണ്ടല്ല റബ്ബാനിയായ ശക്തി കൊണ്ടാണ്.

കാരണം അലിയാരെ ആ സമയത്ത് ആത്മീയ ലോകത്തെ തൊട്ടുള്ള ചിന്ത മുറിയുകയും ഉന്നതമായ ലോകത്തിൻറെ പ്രകാശങ്ങൾ മലക്കുകൾ അവർക്ക് പ്രകാശിപ്പിക്കുകയും ചെയ്തു.

അപ്പോൾ  അവരുടെ ആത്മാവിന് ശക്തിയും കഴിവും പ്രാപിക്കുകയും മലക്കിയായ ആത്മാവിൻറെ സത്തയോട് സാദൃശ്യം ആവുകയും പരിശുദ്ധമായ ലോകത്തിൻറെ വെളിച്ചങ്ങൾ അതിൽ തിളങ്ങുകയും ചെയ്തു.


الحجة السادسة: لا شك أن المتولي للأفعال هو الروح لا البدن ولا شك أن معرفة الله تعالى للروح كالروح للبدن على ما قررناه في تفسير قوله تعالى: * (ينزل الملائكة بالروح من أمره) * (النمل: 20) وقال عليه السلام: " أبيت عند ربي يطعمني ويسقيني " ولهذا المعنى نرى أن كل من كان أكثر علما بأحوال عالم الغيب كان أقوى قلبا وأقل ضعفا ولهذا قال علي بن أبي طالب كرم الله وجهه: والله ما قلعت باب خيبر بقوة جسدانية ولكن بقوة ربانية. وذلك لأن عليا كرم الله وجهه في ذلك الوقت انقطع نظره عن عالم الأجساد وأشرقت الملائكة بأنوار عالم الكبرياء فتقوى روحه وتشبه بجواهر الأرواح الملكية وتلألأت فيه أضواء عالم القدس والعظمة


സംശയമില്ല അപ്പോൾ മറ്റുള്ളവർക്ക് കഴിയാത്തത് അദ്ദേഹത്തിന് കഴിഞ്ഞു.


 فلا جرم حصل له من القدرة ما قدر بها على ما لم يقدر عليه غيره 


ഇപ്രകാരമാണ് ഒരു അടിമ ഇബാദത്തിനുമേലിൽ നിത്യമാക്കുകയും ഞാൻ അവന്റെ കേൾവിയും കാഴ്ചയും ആകും എന്ന സ്ഥാനത്തേക്ക് എത്തുകയും ചെയ്താൽ :

അല്ലാഹുവിൻറെ പ്രകാശം അവൻറെ കേൾവി ആവുകയുംചെയ്താൽ അവൻ അടുത്തുള്ളതും ദൂരെയുള്ളതും  കേൾക്കും .

അല്ലാഹുവിൻറെ പ്രകാശം അവൻറെ കാഴ്ചയായാൽ അടുത്തുള്ളതും ദൂരെയുള്ളതും അവൻ കാണും. ആ പ്രകാശം അവൻറെ കൈ ആയാൽ *അടുത്തുള്ളതും ദൂരെയുള്ളതിലും എളുപ്പത്തിലും പ്രയാസത്തിലും കൈകാര്യം ചെയ്യാൻ അവനെ കഴിവ് ലഭിക്കും*


وكذلك العبد إذا واظب على الطاعات بلغ إلى المقام الذي يقول الله كنت له سمعا وبصرا فإذا صار نور جلال الله سمعا له سمع القريب والبعيد وإذا صار ذلك النور بصرا له رأى القريب والبعيد وإذا صار ذلك النور يدا له قدر على التصرف في الصعب والسهل والبعيد والقريب. 


ഏഴാമത്തെ പ്രമാണം

അത് ബുദ്ധിപരമായ ചില തത്വങ്ങളുടെ മേൽ എടുക്കപ്പെട്ടതാണ് -

അവ ഇതാണ്,

ആത്മാവിന്റെ സത്ത നശിക്കുന്ന ശാരീരിക വർഗ്ഗത്തിൽ പെട്ടതല്ല.മരിച്ചതും മാലാഖമാരുടെ സത്തയുടെ വർഗ്ഗത്തിലും ആകാശ ലോകത്ത് വസിക്കുന്നവരുടെ ശ്രദ്ധയുടെ വർഗ്ഗത്തിലും പെട്ടതാണ്.പരിശുദ്ധരും സംശുദ്ധരുമായ ഇനങ്ങളിൽ പെട്ടതാണ്

ബന്ധപ്പെടുകയും അതിൻറെ പരിപാലനത്തിൽ മുഴുകുകയും ചെയ്തപ്പോൾ ആദ്യ വീട് മറന്നവനെ പോലെയായി ഈ നശിക്കുന്ന ശരീരവുമായി പൂർണമായ സാദൃശ്യം ഉണ്ടായി. അപ്പോൾ ആത്മാവിൻറെ ശക്തി കുറയുകയും,

അതിൻറെ സ്ഥാനം നഷ്ടപ്പെടുകയും ഈ പ്രവർത്തനങ്ങൾക്കൊന്നും കഴിവില്ലാതെ ആവുകയും ചെയ്തു.

الحجة السابعة: وهي مبنية على القوانين العقلية الحكمية، وهي أنا قد بينا أن جوهر الروح ليس من جنس الأجسام الكائنة الفاسدة المتعرضة للتفرق والتمزق، بل هو من جنس جواهر الملائكة وسكان عالم السماوات ونوع المقدسين المطهرين إلا أنه لما تعلق بهذا البدن واستغرق في تدبيره صار في ذلك الاستغراق إلى حيث نسي الوطن الأول والمسكن المتقدم وصار بالكلية متشبها بهذا الجسم الفاسد فضعفت قوته وذهبت مكنته ولم يقدر على شيء من الأفعال،

അറിവുകൊണ്ടും സ്നേഹം കൊണ്ടും സഹവസിക്കുകയും ഈ ശരീരത്തിന്റെ പരിപാലനത്തിൽ മുങ്ങുന്നത് കുറക്കുകയും ആകാശ ആത്മാവുകളുടെ പ്രകാശങ്ങൾ അടിച്ചു വീശുകയും ആ പ്രകാശത്തിൽ നിന്നും കുത്തി ചൊരിയുകയും ചെയ്താൽ

ഈ ശാരീരിക ലോകത്ത് കൈകാര്യം ചെയ്യാൻ അതിനെ കഴിവ് ലഭിക്കും ആകാശലോകത്തെ ആത്മാക്കൾ ഇത്തരം പ്രവർത്തികൾക്ക് കഴിവുള്ളതുപോലെ .

എന്ന് പറയുന്നത്


 أما إذا استأنست بمعرفة الله ومحبته وقل انغماسها في تدبير هذا البدن، وأشرقت عليها أنوار الأرواح السماوية العرشية المقدسة، وفاضت عليها من تلك الأنوار قويت على التصرف في أجسام هذا العالم مثل قوة الأرواح الفلكية على هذه الأعمال، وذلك هو الكرامات، وفيه دقيقة أخرى وهي أن مذهبنا أن الأرواح البشرية مختلفة بالماهية ففيها القوية والضعيفة، وفيها النورانية والكدرة، وفيها الحرة والنذلة والأرواح الفلكية أيضا كذلك، ألا ترى إلى جبريل كيف قال الله في وصفه: * (إنه لقول رسول كريم * ذي قوة عند ذي العرش مكين * مطاع ثم أمين) * (التكوير: 19 - 20) وقال في قوم آخرين من الملائكة: * (وكم من ملك في السماوات لا تغني شفاعتهم شيئا) * (النجم: 26) فكذا ههنا فإذا اتفق في نفس من النفوس كونها قوية، القوة القدسية العنصرية مشرقة الجوهر علوية الطبيعة، ثم انضاف إليها أنواع الرياضات التي تزيل عن وجهها غبرة عالم الكون والفساد أشرقت وتلألأت وقويت على التصرف في هيولي عالم الكون والفساد بإعانة نور معرفة الحضرة الصمدية وتقوية أضواء حضرة الجلال والعزة. ولنقبض ههنا عنان البيان فإن وراءها أسرارا دقيقة وأحوالا


എന്നല്ല  ആത്മീയമായി  കഴിവുള്ള ആത്മാക്കൾ പരിശീലനം കൊണ്ട് അതിൻറെ കറകൾ നീക്കിയാൽ അത് പ്രകാശപൂരിതമാവുകയും ഈ ലോകത്ത് കൈകാര്യം ചെയ്യാൻ ശക്തി പ്രാപിക്കുകയും ചെയ്യുന്നതാണ്.

Aslam Kamil Saquafi parappanangadi


https://chat.whatsapp.com/25iXC28SbjWFoTZeUBXBoh

Sunday, January 5, 2025

സ്ത്രീയും പ്രായപൂർത്തിയും Part 1

 



സ്ത്രീയും പ്രായപൂർത്തിയും

Part 1


ഏതൊരു വ്യക്തിയും ഇസ്‌ലാമിക നിയമങ്ങൾക്ക് അക്ഷരാർത്ഥത്തിൽ വിധേയനാകുന്നത് പ്രായപൂർത്തിയോടെയാണ്


മൂന്നിലൊരു ലക്ഷണത്തെ അടിസ്ഥാനമാക്കിയാണ് ഒരു സ്ത്രീയുടെ പ്രായപൂർത്തി വിലയിരുത്ത പ്പെടുന്നത്.


1 ജനിച്ചതുമുതൽ 15 ചന്ദ്രവർഷം പൂർത്തിയാവുക,

 2ഇന്ദ്രിയ സ്രാവമുണ്ടാവുക

3.ആർത്തവ സ്രാവമോ ഉണ്ടാവുക എന്നിവയാണവ.


9 ചന്ദ്രവർഷമാണ് ഒരു സ്ത്രീക്ക് ആർത്തവ രക്തവും ഇന്ദ്രിയവും പുറപ്പെടുവാൻ വേണ്ട ചുരുങ്ങിയ പ്രായം. 


എന്നാൽ കൃത്യമായും 9 വർഷം തികയണമെന്നില്ല. 9 വയസ്സ് തികയുവാൻ 16 ൽ കുറഞ്ഞ ദിവസം മാത്രം ശേഷിക്കുമ്പോൾ ഒരു സ്ത്രീക്ക് ആർത്തവ രക്തവും ഇന്ദ്രിയവും പുറപ്പെടാവുന്നതാണ്.


മേൽ വിവരിച്ച ഏതെങ്കിലുമൊന്നിൻ്റെ അടിസ്ഥാനത്തിൽ ഒരു സ്ത്രീക്ക് പ്രായപൂർത്തി എത്തുന്നതോടൊപ്പം നിസ്ക്‌കാരം, നോമ്പ്, തുടങ്ങിയ ആരാ ധനാ കർമങ്ങൾ (അവൾക്ക്) നിർബന്ധമായിത്തീരുന്നതും പ്രായപൂർത്തി വന്നശേഷം അത്തരം കർമ്മങ്ങൾ ഉപേക്ഷിക്കുന്നത് ശിക്ഷാർഹവും ഉപേ ക്ഷിച്ചു പോയെങ്കിൽ നിർബന്ധമായും അവ വീട്ടേണ്ടതുമാണ്.


പ്രായപൂർത്തി എത്തും മുമ്പ് നിസ്ക‌കാരാദികർമ്മങ്ങൾ നിർബന്ധികുന്നില്ലെങ്കിലും ഏഴു വയസ്സെത്തിയ കുട്ടികളോട് നിസ്‌കാരവും കഴിയു മെങ്കിൽ നോമ്പും നിർവഹിക്കുവാൻ മാതാപിതാക്കൾ നിർദ്ദേശിക്കേണ്ടതാണ്. പത്തുവയസ്സ് പൂർത്തിയായ ശേഷം അവ ഉപേക്ഷിച്ചാൽ മുറിവുണ്ടാകാത്ത വിധം അവരെ അടിക്കേണ്ടതുമാണ്. അല്ലാത്തപക്ഷം മാതാപിതാക്കൾ കുറ്റക്കാരാവുന്നതുമാണ്. ആരാധനാ മേഖലകളിലേക്ക് കുട്ടിക ൾകാലെടുത്തു വെക്കുന്നതിനു മുമ്പു തന്നെ അതിലേക്ക് പരിശീലന നൽകുക എന്നതാണ് ഇസ്‌ലാം ഇതുകൊണ്ട് ലക്ഷ്യമിടുന്നത്.


Aslam Kamil

Parappanangadi

Cm alrashida

Tuesday, December 31, 2024

അടുത്ത കാലത്തായി ഉടലെടുത്ത മൗദൂദി പാർട്ടിയിൽ പെട്ട ആളുകളുമായി മുസ്ലിംകൾ എങ്ങനെയല്ലാമാണ് പെരുമാറേണ്ടത് ?സമസ്ത (മുന്‍)സെക്രട്ടറി ഇ കെ അബൂബക്കര്‍ മുസ്‌ലിയാരുടെ

 സമസ്ത (മുന്‍)സെക്രട്ടറി ഇ കെ അബൂബക്കര്‍ മുസ്‌ലിയാരുടെ

ഫത്‌വ:


ചോദ്യം:


അടുത്ത കാലത്തായി ഉടലെടുത്ത

മൗദൂദി പാർട്ടിയിൽ പെട്ട ആളുകളുമായി

മുസ്ലിംകൾ എങ്ങനെയല്ലാമാണ് പെരുമാറേണ്ടത് ?

അവർ മരിച്ചാൽ ജനാസയുടെ അടുത്ത് ഹാജറാവുകയും,

മയ്യിത്ത് നമസ്കരിക്കുകയും ചെയ്യുന്നത് അനുവദനീയമാണോ?

സുന്നികളുടെ ജുമുഅ പള്ളികളിൽ വെച്ച്

അവാമും ഖവാസ്വുകളും ( സാധാരണ ജനങ്ങളും പ്രധാനികളും )

കൂടി ചേർന്ന് കൊണ്ട് ജനങ്ങൾക്ക് വിശ്വാസയോഗ്യരായ മുദരിസുകൾ പോലെയുള്ളവർ ഇമാമായി 

അവരുടെ മേൽ മയ്യിത്ത് നിസ്കരിക്കുന്നതിന്റെ ഹുക് മെന്ത്?


1. കേരളത്തിലെ പ്രധാനപ്പെട്ട ആലിമീങ്ങള്‍ മൗദൂദിയുടെ പ്രസിദ്ധീകരണങ്ങളും മറ്റും പരിശോധിച്ച് അവരെ സംബന്ധിച്ച് കടുത്ത മുബ്തദിഉകളാണെന്നു തീര്‍പ്പ് ചെയ്തിരിക്കുന്നു. മുബ്തദിഉകളെ എല്ലാവിധത്തിലും വര്‍ജിക്കേണ്ടതാണെന്ന ഹുക്മ് പ്രസിദ്ധവുമാണ്.


ഇമാം നവവി(റ) പറയുന്നു: ”മുബ്തദിഉകളുടെ മേല്‍ സലാം ചൊല്ലുകയും മടക്കുകയും ചെയ്യാതിരിക്കേണ്ടതാണ്.” ഇപ്രകാരം ഇമാം ബുഖാരിയും മറ്റു പല ഉലമാക്കളും പ്രസ്താവിച്ചിട്ടുണ്ട് (അദ്കാര്‍- പുറം: 206).


2. അവര്‍ മരിച്ചാല്‍ അവരുടെ മേല്‍ മയ്യിത്ത് നിസ്‌കരിക്കാനോ ജനാസയില്‍ പങ്കുകൊള്ളാനോ പാടുള്ളതല്ല.


മുഹ്‌യിസ്സുന്നത്തി വദ്ദീന്‍ അബ്ദുല്‍ഖാദിര്‍ ജീലാനി(ഖ.സി) പറയുന്നു: വിശ്വാസികള്‍ സുന്നത്തിനെ പിന്‍പറ്റുകയും, മുബ്തദിഉകള്‍ പിഴച്ചവരാണെന്നു വിശ്വസിച്ചുകൊണ്ട് അവരെ അനുകരിക്കുകയോ അടുത്തുപെരുമാറുകയോ അവര്‍ക്കു സലാം പറയുകയോ അവരുമായി ഒന്നിച്ചിരിക്കുകയോ അടുക്കുകയോ ആഘോഷങ്ങളില്‍ അനുമോദിക്കുകയോ പേരു പറയുമ്പോള്‍ കൃപ തേടുകയോ ചെയ്യാതിരിക്കേണ്ടതും അവരുമായി വേര്‍പ്പെട്ട് അല്ലാഹുവിന്റെ ദീനിന്റെ വിഷയത്തില്‍ ശത്രുത കാണിക്കേണ്ടതുമാണ്(ഗുന്‍യത്ത്- പുറം: 89, 90).


3. മേല്‍ വിവരിച്ച രണ്ടു വസ്തുതകളില്‍ നിന്നു മൂന്നാമതായി പറയപ്പെട്ട മുദര്‍രിസ് പോലുള്ളവരെ പിരിച്ചുവിടേണ്ടതാണെന്നും അവര്‍ ളാല്ലും മുളില്ലുമാണെന്നും(പിഴച്ചവരും പിഴപ്പിക്കുന്നവരും) വ്യക്തമാകുന്നതാണ്- ഇ കെ അബൂബക്കര്‍ മുസ്‌ലിയാര്‍(റദ്ദുല്‍മൗദൂദിയ്യ: 40, 41).



https://m.facebook.com/story.php?story_fbid=pfbid0DNLnsf77uALaeAb1eNyQawi1a9vR2R4jAfg2usv1NZxcm4gDjtLMj8aejCih1tAYl&id=100016744417795&mibextid=Nif5oz

سبحن الله والحمد لله ولا الله الا الله والله اكبر എന്ന് എല്ലാ ദിവസവും കഴിയുന്ന എണ്ണം ചൊല്ലുക .................

 ഹദീസ് പഠനം PARt 3 سبحن الله والحمد لله ولا الله الا الله والله اكبر എന്ന് എല്ലാ ദിവസവും കഴിയുന്ന എണ്ണം ചൊല്ലുക ................. *അബൂഹുറൈറയ...