Wednesday, December 25, 2024

*നേർച്ചയിലൂടെ പലിശ ഇടപാടിൽ നിന്നു രക്ഷ നേടാം*

 7️⃣7️⃣5️⃣9️⃣

------------------------------------------------------

*നേർച്ചയിലൂടെ പലിശ ഇടപാടിൽ നിന്നു രക്ഷ നേടാം*

⚡⚡⚡⚡⚡⚡⚡⚡⚡


❓ നല്ലയിനം അരിയും നിലവാരം കുറഞ്ഞ അരിയും തമ്മിൽ  പരസ്പരം കച്ചവടം നടത്തുകയാണെങ്കിൽ രണ്ടു അരിയും തുല്യ തൂക്കമാകണ മെന്നും വ്യത്യസ്ത തൂക്കമായാൽ പലിശ ഇടപാടാകുമെന്നും മസ്അല നമ്പർ *7758* - ൽ വിവരിച്ചത് കണ്ടു.

   എന്നാൽ വ്യത്യസ്ത തൂക്കത്തോടെ പലിശ വരാതെ പരസ്പരം അരി കൈപറ്റാൻ വല്ല മാർഗവുമുണ്ടോ?


✅ ഉണ്ട്. നേർച്ചാ ഇടപാടിലൂടെ ചരക്ക് പരസ്പരം സ്വന്തമാക്കി പലിശ ഇടപാടിൽ നിന്നു രക്ഷ നേടാം.

   അതിങ്ങനെ:

 പരസ്പരം കച്ചവടമിടവാട്  നടത്താനുദ്ദേശിച്ച രണ്ടാളുകൾ കച്ചവടം നടത്താതെ ഓരോരുത്തരും തൻ്റെ ചരക്ക് ( ഉദാ: അരി ) മറ്റൊരാൾക്ക് നേർച്ചയാക്കുക. 

ഉദാ: ഒരാൾ തൻ്റെ അടുത്തുള്ള നിലവാരം കുറഞ്ഞ 40 കിലോ  അരി മറ്റൊരാൾക്ക് നേർച്ചയാക്കുക, ആ മറ്റൊരാൾ തൻ്റെയടുത്തുള്ള മുന്തിയ ഇനം 20 കിലോ അരി  ഇവനും നേർച്ചയാക്കുക 

   കച്ചവടം സാധുവാകാത്തതും [ ഉദാ: പലിശ വരാൻ സാധ്യതയുള്ള കച്ചവടം, ഏറ്റ വിത്യാസത്തോടെ നേർച്ചയാക്കി കൈമാറൽ: ഇബ്നു ഖാസിം :10/ 78 ] എന്നാൽ നേർച്ച സാധുവാകുന്നതുമായ വസ്തുക്കളിൽ ഈ ഏർപ്പാട് ധാരാളം നടക്കാറുണ്ട് ( തുഹ്ഫ: തുഹ്ഫ: 10/78, ഫത്ഹുൽ മുഈൻ )

 *ﻭﺃﻓﺘﻰ ﺟﻤﻊ ﻓﻴﻤﻦ ﺃﺭاﺩ ﺃﻥ ﻳﺘﺒﺎﻳﻌﺎ ﻓﺎﺗﻔﻘﺎ ﻋﻠﻰ ﺃﻥ ﻳﻨﺬﺭ ﻛﻞ ﻟﻵﺧﺮﺑﻤﺘﺎﻋﻪ ﻓﻔﻌﻼ ﺻﺢ. ﻭﺇﻥ ﺯاﺩ اﻟﻤﺒﺘﺪﺉ: ﺇﻥ ﻧﺬﺭﺕ ﻟﻲ ﺑﻤﺘﺎعك ﻭﻛﺜﻴﺮا ﻣﺎ ﻳﻔﻌﻞ ﺫﻟﻚ ﻓﻴﻤﺎ ﻻ ﻳﺼﺢ ﺑﻴﻌﻪ ﻭﻳﺼﺢ ﻧﺬﺭﻩ*. (تحفة : ١٠ ٧٨, فتح المعين)

قوله فيما لا يصح بيعه :  كالربويات مع التفاضل: ابن قاسم , والشرواني , ١٠ / ٧٨)


🖊️ ദുആ വസ്വിയ്യത്തോടെ

*എം.എ.ജലീൽ സഖാഫി പുല്ലാര*

റേഷൻ കടയിലെ അരിയും സൂപ്പർ മാർക്കറ്റിലെ അരിയും പരസ്പരം കൈമാറൽ

 7️⃣7️⃣5️⃣8️⃣

..........................................

 *റേഷൻ കടയിലെ അരിയും സൂപ്പർ മാർക്കറ്റിലെ അരിയും പരസ്പരം കൈമാറൽ*

🍿🍿🍿🍿🍿🍿🍿🍿🍿


❓കുറഞ്ഞ വിലയിൽ റേഷൻ കടയിൽ നിന്നു കിട്ടുന്ന അരി [ ഉദാ: നാൽപ്പത് കിലോ അരി ] സൂപ്പർമാർക്കറ്റിൽ കൊടുത്തി പകരം അവിടെയുള്ള വില കൂടിയ അരി [ ഉദാ: ഇരുപത് കിലോ അരി ] പകരം വാങ്ങുന്ന കച്ചവടം പലയിടത്തും നടക്കുന്നുണ്ട്. 

    വില കുറഞ്ഞ 40 കിലോ അരി കൊടുത്തു വില കൂടിയ 20 കിലോ അരി വാങ്ങുന്ന കച്ചവടം അനുവദനീയമാണോ?


✅ അല്ല, അനുവദനീയമല്ല, ഹറാമാണ്, വൻദോഷമാണ്. പലിശ ഇടപാടാണത്. ആ ഇടപാട് ബാത്വിലുമാണ്. സ്വഹീഹല്ല.

   അരിയും അരിയും തമ്മിൽ കച്ചവടം നടത്തുമ്പോൾ മൂന്നു നിബന്ധന അനിവാര്യമാണ്. 

*ഒന്ന്:*

 രണ്ടു പേരുടെയും അരി തുല്യ തൂക്കമായിരിക്കണം ( ഒരാളുടെത് ഇരുപത് കിലോ ആണെങ്കിൽ മറ്റെയാളുടെതും ഇരുപത് കിലോ ആവണം

*രണ്ട്:*

രണ്ടു അരിയും റൊക്കമായിരിക്കണം .

*മൂന്ന്:*

സദസ്സ് വിട്ടുപിരിയും മുമ്പ് പരസ്പരം അരി കൈമാറണം.(ഫത്ഹുൽ മുഈൻ)

    ഈ മൂന്നു നിബന്ധനകളിൽ ഏതെങ്കിലും ഒന്നു നഷ്ടപ്പെട്ടാൽ തന്നെ കച്ചവടം ഹറാമാണ്, വൻദോഷമാണ്. പലിശ ഇടപാടാണ്. തിരു നബി(സ്വ) ശപിച്ച തെറ്റാണിത് ( ഫത്ഹുൽ മുഈൻ )

  സംഗ്രഹം

   ചോദ്യത്തിൽ പറഞ്ഞ അരിക്കച്ചവടം വൻകുറ്റമാണ്. 

   അരിക്കച്ചവടത്തിന് മാത്രമുള്ള നിയമമല്ല ഇത്. പലിശ വരാൻ സാധ്യതയുള്ള മറ്റു വസ്തുക്കളിലുമുണ്ട്

   രണ്ടു ഇനം വസ്തുക്കളിലാണ് പലിശ വരാൻ സാധ്യതയുള്ളത്. ഭക്ഷ്യവസ്തുക്കളും ഇരു നാണയങ്ങളുമാണത്. അതു അല്പം വിവരിക്കാനുണ്ട്. പിന്നീടാവാം

إن شاء الله

............

 ﻭﺷﺮﻁ ﻓﻲ ﺑﻴﻊ ﻣﻄﻌﻮﻡ ﻭﻧﻘﺪ ﺑﺠﻨﺴﻪ ﺣﻠﻮﻝ ﻭﺗﻘﺎﺑﺾ ﻗﺒﻞ ﺗﻔ ﻭﻣﻤﺎﺛﻠﺔ ﻭﺑﻐﻴﺮ ﺟﻨﺴﻪ ﺣﻠﻮﻝ ﻭﺗﻘﺎﺑﺾﻭﺷﺮﻁ ﻓﻲ ﺑﻴﻊ ﺭﺑﻮﻱ ﻭﻫﻮ ﻣﺤﺼﻮﺭ ﻓﻲ ﺷﻴﺌﻴﻦ:ﻣﻄﻌﻮﻡ ﻛﺎﻟﺒﺮ ﻭاﻟﺸﻌﻴﺮ ﻭاﻟﺘﻤﺮ ﻭاﻟﺰﺑﻴﺐ ﻭاﻟﻤﻠﺢ ﻭاﻷﺭﺯ ﻭاﻟﺬﺭﺓ ﻭاﻟﻔﻮﻝ.ﻭﻧﻘﺪ ﺃﻱ ﺫﻫﺐ ﻭﻓﻀﺔ ﻭﻟﻮ ﻏﻴﺮ ﻣﻀﺮﻭﺑﻴﻦ ﻛﺤﻠﻲ ﻭﺗﺒﺮ.

ﺑﺠﻨﺴﻪ ﻛﺒﺮ ﺑﺒﺮ ﻭﺫﻫﺐ ﺑﺬﻫﺐ.ﺣﻠﻮﻝ ﻟﻠﻌﻮﺿﻴﻦ ﻭﺗﻘﺎﺑﺾ ﻗﺒﻞ ﺗﻔﺮﻕ ﻭﻟﻮ ﺗﻘﺎﺑﺾا اﻟﺒﻌﺾ: ﺻﺢ ﻓﻴﻪ ﻓﻘﻂ ﻭﻣﻤﺎﺛﻠﺔ ﺑﻴﻦ اﻟﻌﻮﺿﻴﻦ ﻳﻘﻴﻨﺎ: ﺑﻜﻴﻞ ﻓﻲ ﻣﻜﻴﻞ ﻭﻭﺯﻥ ﻓﻲ ﻣﻮﺯﻭﻥ ﻭﺫﻟﻚ ﻟﻘﻮﻟﻪ ﺻﻠﻰ اﻟﻠﻪ ﻋﻠﻴﻪ ﻭﺳﻠﻢ: "ﻻ ﺗﺒﻴﻌﻮا اﻟﺬﻫﺐ ﺑﺎﻟﺬﻫﺐ ﻭﻻ اﻟﻮﺭﻕ ﺑﺎﻟﻮﺭﻕ ﻭﻻ اﻟﺒﺮ ﺑﺎﻟﺒﺮ ﻭﻻ اﻟﺸﻌﻴﺮ ﺑﺎﻟﺸﻌﻴﺮ ﻭﻻ اﻟﺘﻤﺮ ﺑﺎﻟﺘﻤﺮ ﻭﻻ اﻟﻤﻠﺢ ﺑﺎﻟﻤﻠﺢ ﺇﻻ ﺳﻮاء ﺑﺴﻮاء ﻋﻴﻨﺎ ﺑﻌﻴﻦ ﻳﺪا ﺑﻴﺪ ﻓﺈﺫا اﺧﺘﻠﻔﺖ ﻫﺬﻩ اﻷﺻﻨﺎﻑ ﻓﺒﻴﻌﻮا ﻛﻴﻒ ﺷﺌﺘﻢ ﺇﺫا ﻛﺎﻥ ﻳﺪا ﺑﻴﺪ"

ﺃﻱ:ﻣﻘﺎﺑﻀﺔ.ﻗﺎﻝ اﻟﺮاﻓﻌﻲ: ﻭﻣﻦ ﻻﺯﻣﻪ اﻟﺤﻠﻮﻝ ﺃﻱ ﻏﺎﻟﺒﺎ ﻓﻴﺒﻄﻞ ﺑﻴﻊ اﻟﺮﺑﻮﻱ ﺑﺠﻨﺴﻪ ﺟﺰاﻓﺎ ﺃﻭ ﻣﻊ ﻇﻦ ﻣﻤﺎﺛﻠﺔ ﻭﺇﻥ ﺧﺮﺟﺘﺎ ﺳﻮاء.ﻭﺷﺮﻁ ﻓﻲ ﺑﻴﻊ ﺃﺣﺪﻫﻤﺎ ﺑﻐﻴﺮ ﺟﻨﺴﻪ ﻭاﺗﺤﺪا ﻓﻲ ﻋﻠﺔ اﻟﺮﺑﺎ ﻛﺒﺮ ﺑﺸﻌﻴﺮ ﻭﺫﻫﺐ ﺑﻔﻀﺔ ﺣﻠﻮﻝ ﻭﺗﻘﺎﺑﺾ ﻗﺒﻞ ﺗﻔﺮﻕ ﻻ ﻣﻤﺎﺛﻠﺔ ﻓﻴﺒﻄﻞ ﺑﻴﻊ اﻟﺮﺑﻮﻱ ﺑﻐﻴﺮ ﺟﻨﺴﻪ ﺇﻥ ﻟﻢ ﻳﻘﺒﻀﺎ ﻓﻲ اﻟﻤﺠﻠﺲ ﺑﻞ ﻳﺤﺮﻡ اﻟﺒﻴﻊ ﻓﻲ اﻟﺼﻮﺭﺗﻴﻦ ﺇﻥ اﺧﺘﻞ ﺷﺮﻁ ﻣﻦ اﻟﺸﺮﻭﻁ.ﻭاﺗﻔﻘﻮا ﻋﻠﻰ ﺃﻧﻪ ﻣﻦ اﻟﻜﺒﺎﺋﺮ ﻟﻮﺭﻭﺩ اﻟﻠﻌﻦ ﻵﻛﻞ اﻟﺮﺑﺎ ﻭﻣﻮﻛﻠﻪ ﻭﻛﺎﺗﺒﻪ ( فتح المعين )


🖌️ ദുആ വസ്വിയ്യത്തോടെ

*എം.എ.ജലീൽ സഖാഫി പുല്ലാര*


1446 ജുമാദൽ ഊലാ 20


ഇമാമത്തു നിൽക്കുന്ന സ്ത്രീ

 7️⃣7️⃣5️⃣7️⃣

.............................................

*ഇമാമത്തു നിൽക്കുന്ന സ്ത്രീ*

🕹️🕹️🕹️🕹️🕹️🕹️🕹️🕹️🕹️


❓ മദ്റസയിൽ വെച്ച് മഗ്'രിബും ഇശാഉം പെൺകുട്ടികൾ ജമാഅത്തായി നിർവ്വഹിക്കാറുണ്ട്. പെൺകുട്ടി തന്നെയാണ് ഇമാമത്ത് നിൽക്കാറുള്ളത്. നിസ്കാരം ശ്രദ്ധിക്കാനും തെറ്റുണ്ടെങ്കിൽ പറഞ്ഞു തരാനും ഉസ്താദ് പിന്നിൽ നിന്നു വീക്ഷിക്കാറുണ്ട്. ഇത്തരം വേളയിൽ പുരുഷ ഇമാമ് നിസ്കാരത്തിൽ ഖിറാഅത്തും തക്ബീറുകളും ഉറക്കെയാക്കും പോലെ

 '' സത്രീ ഇമാം''

 ഉറക്കെയാക്കാമോ?

= സീനത്ത് കൊടക്കാട്


✅ ഉറക്കെയാക്കാവതല്ല. അന്യപുരുഷനുള്ള സ്ഥലത്ത് (ഉദാ: ഉസ്താദ്) ഇമാമത്ത് നിൽക്കുന്ന സ്ത്രീ ഖിറാഅത്തും തക്ബീറുകളും പതുക്കെയാക്കണം.

   അന്യപുരുഷൻ ഇല്ലെങ്കിൽ  ഇമാമായ സ്ത്രീക്ക് ഉറക്കെയാക്കൽ സുന്നത്തുണ്ട്. എന്നാലും പുരുഷ ഇമാമ് ഉറക്കെയാക്കുന്നത്ര ഉറക്കെയാക്കരുത്. അതിൻ്റെ താഴെയാവണം. (ഇആനത്ത്: 1/180)


_[ ഉസ്താദ് ക്ലാസിൽ വെച്ച് മസ്അല പറഞ്ഞു കൊടുത്ത് നിസ്കാരം വീക്ഷിക്കാൻ പോകാതിരിക്കലാണ് തടിക്ക് മെച്ചം ]_


(ﻭاﻋﻠﻢ) ﺃﻥ ﻣﺤﻞ ﻣﺎ ﺫﻛﺮ ﻣﻦ اﻟﺠﻬﺮ ﻭاﻟﺘﻮﺳﻂ ﻓﻲ ﺣﻖ اﻟﺮﺟﻞ، ﺃﻣﺎ اﻟﻤﺮﺃﺓ ﻭاﻟﺨﻨﺜﻰ ﻓﻴﺴﺮاﻥ ﺇﻥ ﻛﺎﻥ ﻫﻨﺎﻙ ﺃﺟﻨﺒﻲ، ﻭﺇﻻ ﻛﺎﻧﺎ ﻛﺎﻟﺮﺟﻞ، ﻓﻳﺠﻬﺮاﻥ ﻭﻳﺘﻮﺳﻄﺎﻥ، ﻭﻳﻜﻮﻥ ﺟﻬﺮﻫﻤﺎ ﺩﻭﻥ ﺟﻬﺮ اﻟﺮﺟﻞ. ( اعانة: ١ / ١٨٠)


🖊️ ദുആ വസ്വിയ്യത്തോടെ

*എം.എ.ജലീൽ സഖാഫി പുല്ലാര*


1446 ജുമാദൽ ഊലാ: 19


മിമ്പറിൽ കയറുന്ന ഖത്വീബ്* 🔰

 7️⃣7️⃣5️⃣6️⃣

...........................................

*മിമ്പറിൽ കയറുന്ന ഖത്വീബ്*

🔰🔰🔰🔰🔰🔰🔰🔰🔰


❓ ഖുത്ബ നിർവ്വഹിക്കാനായി മിമ്പറിൽ കയറുന്ന ചിലർ മിമ്പറിൻ്റെ ഓരോ പടവിലും രണ്ടു കാലും വെച്ച് കയറുന്നത് കാണാം. സാധാരണ രീതിയിൽ കോണി കയറാൻ സാധിക്കുന്നവർ ചിലർ വരെ  ഇങ്ങനെ ചെയ്യുന്നുണ്ട്. മിമ്പറിൻ്റെ ഓരോ പടവിലും രണ്ടു കാലും വെച്ച് കയറണമെന്നുണ്ടോ?


✅ ഇല്ല, സാധാരണ സ്റ്റപ്പുകൾ കയറുമ്പോഴുള്ള പതിവ് പോലെയാണ് മിമ്പറിൻ്റെ പടവുകളും ചവിട്ടിക്കയറേണ്ടത്. അതാണ് സുന്നത്ത്. പതിവ് സ്റ്റപ്പ് കയറുന്നതിനു വിരുദ്ധമായി മിമ്പറിൻ്റെ ഓരോ പടവുകളിലും രണ്ടു കാലും വെച്ച് നിന്നു കൊണ്ട് കയറൽ സുന്നത്തിനു വിരുദ്ധവും കറാഹത്തുമാണ്. [ ശർവാനി :2/ 462 , 1/282 ,ഹാശിയത്തുന്നിഹായ :2/327]

     _മിമ്പറിൻ്റെ സ്റ്റപ്പ് സാധാരണ രീതിയിൽ കയറാൻ ബുദ്ധിമുട്ടുള്ള ഏതെങ്കിലും ഖത്വീബ് ഓരോ സ്റ്റപ്പിലും രണ്ടു കാലും വെച്ച് കയറിയിട്ടുണ്ടെങ്കിൽ അതു ആരും അനുകരിക്കരുത് . അനുകരണം തെളിവിൻ്റെ വെളിച്ചത്തിലാവണം_

ﻭﻗﻮﻝ اﻟﺒﻴﻀﺎﻭﻱ ﻳﻘﻒ ﻓﻲ ﻛﻞ ﻣﺮﻗﺎﺓ ﺃﻱ ﺩﺭﺟﺔ ﻭﻗﻔﺔ ﺧﻔﻴﻔﺔ ﻳﺴﺄﻝ اﻟﻠﻪ ﺗﻌﺎﻟﻰ اﻟﻤﻌﻮﻧﺔ ﻭاﻟﺘﺴﺪﻳﺪ ﻏﺮﻳﺐ ﺿﻌﻴﻒ اﻩـ ﺃﻱ ﻓﻼ ﻳﺴﻦ ﺑﻞ ﻗﺪ ﻳﻘﺘﻀﻲ ﻛﻼﻣﻪ ﻛﺮاﻫﺔ ﺫﻟﻚ اﻟﻮﻗﻮﻑ *ﻓﻴﻄﻠﺐ ﻣﻨﻪ اﻟﺼﻌﻮﺩ ﻣﺴﺘﺮﺳﻼ ﻓﻲ ﻣﺸﻴﻪ ﻋﻠﻰ اﻟﻌﺎﺩﺓ* ﻛﻤﺎ ﻓﻲ اﻟﺰﻳﺎﺩﻱ ﻋﻦ اﻟﺘﺒﺼﺮﺓ ﻭﻓﻲ ﺳﻢ ﻋﻠﻰ اﻟﻤﻨﻬﺞ ﻋﻦ اﻟﻌﺒﺎﺏ ﻋ ﺷ ( شرواني : ٢ / ٢٦٢)


🖊️ ദുആ വസ്വിയ്യത്തോടെ

*എം.എ.ജലീൽ സഖാഫി പുല്ലാര*


1446 ജുമാദൽ ഊലാ 19

https://

മഖ്ബറയിൽ നിന്നു പിന്നിലേക്ക് നടക്കൽ*⁉️

 7️⃣7️⃣5️⃣5️⃣

..........................................

*മഖ്ബറയിൽ നിന്നു പിന്നിലേക്ക് നടക്കൽ*⁉️

📗📗📗📗📗📗📗

❓ ഖബ്ർ സിയാറത്ത് കഴിഞ്ഞു മടങ്ങുമ്പോൾ സാധാ നടത്തം നടക്കാതെ പിന്നിലേക്ക് നടക്കുന്ന ചിലരെ കാണാം. അങ്ങനെ നടത്തം സുന്നത്തുണ്ടോ?


✅ ഇല്ല , സുന്നത്തില്ല. 

    സാധാരണ നടക്കും പോലെയാണ് നടക്കേണ്ടത് . പിന്നിലേക്ക് നടക്കരുത്. എന്നു ഫുഖഹാഅ് വിവരിച്ചു  തന്നിട്ടുണ്ട്.അതു തന്നെ നബി(സ്വ)യുടെ ഹുജ്റ: ശരീഫ: സിയാറത്ത് ചെയ്തു മടങ്ങുന്നതിനെ ക്കുറിച്ചാണ്. അതാണല്ലോ ലോകത്ത് ഏറ്റവും മഹത്വമുള്ള , കൂടുതൽ അദബ് കാണിക്കേണ്ട സ്ഥലം . 

   (അപ്പോൾ മഖ്ബറ: സിയാറത്ത് കഴിഞ്ഞു മടങ്ങാൻ ഒരുങ്ങുമ്പോൾ തിരിഞ്ഞു നിന്നു സാധാരണ നടത്തമാണ് നടക്കേണ്ടത്)

(കൂടുതൽ പoനത്തിന് ശർവാനി: 4/145 മുഗ്നി,2/  284 ,നിഹായ :3/231, ഖൽയൂബി1/158 നോക്കുക)

 

 *ﻭﺇﺫا ﺃﺭاﺩ اﻟﺴﻔﺮ اﺳﺘﺤﺐ ﺃﻥ ﻳﻮﺩﻉ اﻟﻤﺴﺠﺪ ﺑﺮﻛﻌﺘﻴﻦ ﻭﻳﺄﺗﻲ اﻟﻘﺒﺮ اﻟﺸﺮﻳﻒ ﻭﻳﻌﻴﺪ اﻟﺴﻼﻡ اﻷﻭﻝ ﻭﻳﻘﻮﻝ اﻟﻠﻬﻢ ﻻ ﺗﺠﻌﻠﻪ ﺁﺧﺮ اﻟﻌﻬﺪ ﻣﻦ ﺣﺮﻡ ﺭﺳﻮﻝ اﻟﻠﻪ - ﺻﻠﻰ اﻟﻠﻪ ﻋﻠﻴﻪ ﻭﺳﻠﻢ - ﻭﻳﺴﺮ ﻟﻲ اﻟﻌﻮﺩ ﺇﻟﻰ اﻟﺤﺮﻣﻴﻦ ﺳﺒﻴﻼ ﺳﻬﻼ ﻭاﺭﺯﻗﻨﻲ اﻟﻌﻔﻮ ﻭاﻟﻌﺎﻓﻴﺔ ﻓﻲ اﻟﺪﻧﻴﺎ ﻭاﻵﺧﺮﺓ ﻭﺭﺩﻧﺎ ﺇﻟﻰ ﺃﻫﻠﻨﺎ ﺳﺎﻟﻤﻴﻦ ﻏﺎﻧﻤﻴﻦ ﻭﻳﻨﺼﺮﻑ ﺗﻠﻘﺎء ﻭﺟﻬﻪ ﻭﻻ ﻳﻤﺸﻲ اﻟﻘﻬﻘﺮﻯ*

✏️ദുആ വസ്വിയ്യത്തോടെ

*എം.എ.ജലീൽ സഖാഫി പുല്ലാര*


1446 ജുമാദൽ ഊലാ 18 

https://chat.whatsapp.com/Gm5wQEYS3AC8siGhyQLV74

പഴയ ഖബ്‌റു മാന്തൽ

 7️⃣7️⃣5️⃣2️⃣

---------------------------------------------------

*പഴയ ഖബ്‌റു മാന്തൽ*


     ❓  പുതിയ മയ്യിത്തിനെ മറവു ചെയ്യുവാൻ വേണ്ടി അസ്ഥികളും മറ്റും പൂർണ്ണമായി നശിച്ചിട്ടില്ലാത്ത ഖബ്‌റുകൾ മാന്തുന്നതിന്റെ  മത വിധിയെന്ത്? ഖബ്‌റു കുഴിച്ചുകൊണ്ടിരിക്കുമ്പോൾ ആദ്യം മറവു ചെയ്യപ്പെട്ട മയ്യിത്തിൻ്റെ  എല്ലുകൾ കണ്ടെത്തിയാൽ എന്തു ചെയ്യണം?


✅ *ആദ്യം മറവു ചെയ്യപ്പെട്ട മയ്യിത്തു പൂർണ്ണമായും (വാൽ കുറ്റി ഒഴികെ) നുരുമ്പുന്നതിനു മുമ്പ് മറ്റൊരു മയ്യിത്തിനെ അവിടെ മറവു ചെയ്യുന്നതും അതിനു വേണ്ടി ഖബ്റു മാന്തുന്നതും ഹറാമാണ്. ആദ്യത്തെ മയ്യിത്ത് പൂർണ്ണമായും നശിച്ചിരിക്കുമെന്നു ഭൂപ്രദേശത്തെ സംബന്ധിച്ചു വിവരമുള്ളവർ അഭിപ്രായപ്പെട്ടാൽ പുതിയ മയ്യിത്തിനെ മറവു ചെയ്യുവാൻ വേണ്ടി പഴയ ഖബ്റുകൾ മാന്താവുന്നതാണ്. ഖബ്റു കുഴിച്ചുകൊണ്ടിരിക്കുമ്പോൾ ആദ്യം മറവുചെയ്യപ്പെട്ട മയ്യിത്തിന്റെ എല്ലു കണ്ടാൽ കുഴി പൂർത്തിയാക്കുവാൻ പാടില്ല. മണ്ണിട്ടു നികത്തണം. കുഴി പൂർത്തിയായതിനു ശേഷമാണ് എല്ലുകൾ കണ്ടതെങ്കിൽ അവ ഖബ്റിന്റെ ഒരു ഭാഗത്തേക്കു നീക്കം ചെയ്തു പുതിയ മയ്യിത്തിനെ മറവു ചെയ്യാവുന്നതാണ്.*

(തുഹ്ഫ: 3/ 173)

 *ﻭﻳﺤﺮﻡ ﺃﻳﻀﺎ ﺇﺩﺧﺎﻝ ﻣﻴﺖ ﻋﻠﻰ ﺁﺧﺮ ﻭﺇﻥ اﺗﺤﺪا ﻗﺒﻞ ﺑﻠﻰ ﺟﻤﻴﻌﻪ ﺃﻱ ﺇﻻ ﻋﺠﺐ اﻟﺬﻧﺐ ﻓﺈﻧﻪ ﻻ ﻳﺒﻠﻰ ﻛﻤﺎ ﻣﺮ ﻋﻠﻰ ﺃﻧﻪ ﻻ ﻳﺤﺲ ﻓﻠﺬا ﻟﻢ ﻳﺴﺘﺜﻨﻮﻩ ﻭﻳﺮﺟﻊ ﻓﻴﻪ ﻷﻫﻞ اﻟﺨﺒﺮﺓ ﺑﺎﻷﺭﺽ ﻭﻟﻮ ﻭﺟﺪ ﻋﻈﻤﺔ ﻗﺒﻞ ﻛﻤﺎﻝ اﻟﺤﻔﺮ ﻃﻤﻪ ﻭﺟﻮﺑﺎ ﻣﺎ ﻟﻢ ﻳﺤﺘﺞ ﺇﻟﻴﻪ ﺃﻭ ﺑﻌﺪﻩ ﻧﺤﺎﻩ ﻭﺩﻓﻦ اﻵﺧﺮ* 

(تحفة)

🖊️ ദുആ വസ്വിയ്യത്തോടെ

*എം.എ.ജലീൽ സഖാഫി പുല്ലാര*


1446 ജുമാദൽ ഊലാ 17


കുട്ടികൾക്ക് തൽഖീനും തസ്ബീത്തും

 7️⃣7️⃣5️⃣0️⃣

--------------------------------------

*കുട്ടികൾക്ക് തൽഖീനും തസ്ബീത്തും*

🧱🧱🧱🧱🧱🧱🧱


❓ _കുട്ടികൾ മരണപ്പെട്ടാൽ തൽഖീനും തസ്ബീത്തും സുന്നത്തുണ്ടോ?_


✅ ഇല്ല ,

സുന്നത്തില്ല. ''പ്രായം തികഞ്ഞ മയ്യിത്തിന് , മറവ് ചെയ്യൽ പൂർണമായ ശേഷം തൽഖീൻ ചൊല്ലിക്കൊടുക്കൽ സുന്നത്താണ് '' എന്നാണ്  ഫുഖഹാഇൻ്റ പൊതു പ്രയോഗം .

 _(നിഹായ: 3/41,ഹാശിയത്തുൽ ജമൽ: 2/204)_

അതുപോലെത്തന്നെ തസ്ബീതിൻ്റെ കാര്യവും . പ്രായം തികഞ്ഞ മയ്യിത്താണെങ്കിലാണ് തസ്ബീത്ത് സുന്നത്തുള്ളത്. _(ഹാശിയത്തുൽ ജമൽ:_ 2/206)


❓ _ഭ്രാന്തന്മാർ മരിച്ചാൽ തൽഖീനും തസ്ബീതും സുന്നത്തുണ്ടോ?_


✅ പ്രായം തികഞ്ഞ ശേഷം ജീവിതത്തിൽ ബുദ്ധി യുള്ള അവസ്ഥ ഉണ്ടായ ഭ്രാന്തന് തൽഖീനും തസ്ബീത്തും സുന്നത്തുണ്ട്.

 - ബുദ്ധിയുള്ള അവസ്ഥ ഉണ്ടായിട്ടില്ലെങ്കിൽ സുന്നത്തില്ല -  _(തുഹ്ഫ: 3/207, നിഹായ :2/41)_ 

   കുട്ടികൾക്കും ബുദ്ധിമുൻകടക്കാത്ത ഭ്രാന്തനും ഖബ്ർ ശിക്ഷയില്ല എന്നതാണ് ഇവർ രണ്ടു കൂട്ടർക്കും തൽഖീനും തസ്ബീത്തും സുന്നത്തില്ലാതിരിക്കാൻ കാരണം. _(നിഹായ : 2/4)_


*ﻭﻻ ﻳﻠﻘﻦ ﻃﻔﻞ ﻭﻟﻮ ﻣﺮاﻫﻘﺎ ﻭﻣﺠﻨﻮﻥ ﻟﻢ ﻳﺘﻘﺪﻣﻪ ﺗﻜﻠﻴﻒ ﻛﻤﺎ ﻗﻴﺪ ﺑﻪ اﻷﺫﺭﻋﻲ ﻟﻌﺪﻡ اﻓﺘﺘﺎﻧﻬﻤﺎ* ( نهاية : ٤١ / ٢)


  *ﻭﻳﺴﺘﺤﺐ ﺗﻠﻘﻴﻦ ﺑﺎﻟﻎ ﻋﺎﻗﻞ ﺃﻭ ﻣﺠﻨﻮﻥ ﺳﺒﻖ ﻟﻪ ﺗﻜﻠﻴﻒ* ( تحفة: ٢٠٧ / ٣) 


*ﻳﺴﺄﻟﻮﻥ ﻟﻪ اﻟﺘﺜﺒﻴﺖ) ﺃﻱ ﺇﻥ ﻛﺎﻥ ﻣﻜﻠﻔﺎ* ( حاشية الجمل: ٢٠٦: ٢)


 *ﻭﻳﺴﺘﺤﺐ ﺗﻠﻘﻴﻦ اﻟﻤﻴﺖ اﻟﻤﻜﻠﻒ ﺑﻌﺪ ﺗﻤﺎﻡ ﺩﻓﻨﻪ* (نهاية : ٤١ / ٢)


🖊️ ദുആ വസ്വിയ്യത്തോടെ

_*എം.എ.ജലീൽ സഖാഫി പുല്ലാര*_


1446 ജുമാദൽ ഊലാ 15 


سبحن الله والحمد لله ولا الله الا الله والله اكبر എന്ന് എല്ലാ ദിവസവും കഴിയുന്ന എണ്ണം ചൊല്ലുക .................

 ഹദീസ് പഠനം PARt 3 سبحن الله والحمد لله ولا الله الا الله والله اكبر എന്ന് എല്ലാ ദിവസവും കഴിയുന്ന എണ്ണം ചൊല്ലുക ................. *അബൂഹുറൈറയ...