Friday, June 28, 2024

പ്രവാചകന്മാർ അസാധാരണക്കാർ

 https://islamicglobalvoice.blogspot.in/?m=0


പ്രവാചകന്മാർ അസാധാരണക്കാർ


മനുഷ്യരിലേക്ക് നിയോഗിക്കപ്പെട്ട മാതൃകാപുരുഷരായ അമ്പിയാക്കൾ മനുഷ്യരാണ്. ജിന്നോ മലക്കോ അല്ല. പക്ഷേ, സാധാരണ മനുഷ്യൻ്റെ അറിവോ കഴിവോ അല്ല അവർക്കു ള്ളത്. മലക്കുകളെ കാണാനും കേൾക്കാനുമുള്ള പ്രകൃതിയല്ലല്ലോ മനുഷ്യന്. എന്നാൽ അവരെ കാണാനും കേൾക്കാനും സംവദിക്കാനും പ്രവാചകന്മാർക്ക് അല്ലാഹു കഴിവു നൽകിയിട്ടുണ്ട്. അവരുടെ ജനനം മുതൽ അസാധാ രണത്വം നമുക്ക് ദർശിക്കാൻ കഴിയും. അമ്പിയാക്കളുടെ ചരിത്രം പഠിക്കാത്തവരാണ് അവർ നമ്മെപ്പോലെ സാധാരണ മനുഷ്യരാണ് എന്ന് വാദിക്കുന്നത്. അമ്പിയാക്കൾ നമ്മെപ്പോ ലെ സാധാരണ മനുഷ്യർ മാത്രമാണെന്ന് പറയുമ്പോൾ അവർക്ക് മലക്കുകളുമായുള്ള ബന്ധത്തെയും അതുവഴി വഹ്‌യിനെയുമാണ് നിഷേധിക്കുന്നതെന്ന് വിമർശകർ മനസ്സിലാക്കുന്നില്ല.


പ്രവാചകൻ സാധാരണ മനുഷ്യൻ


കെ.എൻ.എം മദ്റസയിൽ പഠിപ്പിച്ചിരുന്ന ഒരു ആദർശമാ യിരുന്നു പ്രവാചകൻ സാധാരണ മനുഷ്യനായിരുന്നു എന്നത്. മൂന്നാം ക്ലാസിലെ ഇസ്‌ലാമിക വിശ്വാസകാര്യങ്ങൾ കാണുക: 


“എല്ലാ പ്രവാചകന്മാരും സാധാരണ മനുഷ്യർ

തന്നെയായിരുന്നു."


നബി(സ) സാധാരണ മനുഷ്യൻ എന്നു പറയുന്നവർ കാഫിർ


“നബി(സ) കേവലം സാധാരണ മനുഷ്യൻ മാത്രമാണ് എന്ന് പറയുന്നവൻ കാഫിറാണ്. നബിയുടെ പ്രത്യേകതകൾ നിഷേധിച്ചവനും കാഫിറാണ്.” (സൽസബീൽ 1993 മാർച്ച്, 2 22)


“നബി(സ) സാധാരണ മനുഷ്യനല്ല. അസാധാരണ മനുഷ്യനാണ്. അസാധാരണത്വം വളരെ വ്യക്തമാണ്.” (സൽസ ബീൽ 1993 മാർച്ച്. പേജ് 21)



നബി(സ) സാധാരണ അറബി ബാലൻ


നബി(സ) നാൽപ്പത് വയസ്സ് വരെ ഒരു സാധാരണ അറബി ബാലനായി വളർന്നുവെന്നാണ് മുജാഹിദ് വിശ്വാസം. നബി( സ)യുടെ മഹത്വത്തെ നിഷേധിക്കലും ഇകഴ്ത്തി കാണിക്ക ലുമാണിത്. ഐ.എസ്.എം കേരള പുറത്തിറക്കിയ 'തൗഹീദി ലേക്ക് സുന്നത്തിലേക്ക്' എന്ന പുസ്‌തകത്തിൽ ഒരു മൗലവി എഴുതുന്നു. “ക്രി. 570 ആഗസ്റ്റ് 29നു ആമിനയുടെയും അബ്ദു ല്ലയുടെയും പുത്രനായി മുഹമ്മദ് ജനിച്ചു. ഒരു സാധാരണ അറബി ബാലനായി അദ്ദേഹം വളർന്നു." (പേജ് 72, 73)


നബി(സ)ക്ക് അസാധാരണ ബാല്യം


നബി(സ) ബാല്യകാലത്തും യുവത്വകാലത്തുമെല്ലാം അസാധാരണക്കാരൻ തന്നെയായിരുന്നു. അൽമനാർ തന്നെ ഒരിക്കൽ ഈ സത്യം തുറന്നെഴുതിയിട്ടുണ്ട്.


“കുട്ടിപ്രായത്തിൽ തന്നെ പ്രവാചകൻ്റെ മനസ്സിൽ പിശാ ചിനിടം നൽകാതെ മനസ്സിനെ ശുദ്ധമാക്കി. അനസ്(റ) നിവേ ദനം: നബി(സ) കുട്ടികളോടൊപ്പം കളിച്ചുകൊണ്ടിരിക്കുമ്പോൾ ജിബ്രീൽ വന്ന് നബിയെ പിടിച്ചു നിലത്തുകിടത്തി നെഞ്ച് പിളർത്തി ഒരു മാംസപിണ്ഡ‌ം പുറത്തേക്കെടുത്തു എന്നിട്ടു പറഞ്ഞു ഇത് പിശാചിന് നിന്നിലുള്ള ഓഹരിയാണ്. പിന്നെ ഒരു തളികയിൽ അത് വെച്ച് സംസം വെള്ളം കൊണ്ട് കഴുകി. പിന്നെ അതിനെ ശരിപ്പെടുത്തി തൽസ്ഥാനത്ത് വെച്ചു. കുട്ടികൾ വളർത്തുമ്മയുടെ അടുത്തേക്ക് ഓടി അവർ പറഞ്ഞു: മുഹമ്മദ് കൊല്ലപ്പെട്ടു. അവർ വന്ന് നബിയെ എടുത്തപ്പോൾ പ്രവാചകൻ വിവർണമായ സ്ഥിതിയിലായിരുന്നു. അനസ്(റ) പറയുകയാണ്: നബി(സ)യുടെ മാറിടത്തിൽ തുന്നിയതിന്റെ അടയാളം കണ്ടിരുന്നു. (മുസ്‌ലിം) മിഅ്റാജിന്റെ സംഭവ ത്തിലും ഇതുപോലെ നബി(സ)യുടെ നെഞ്ച് കീറി സംസം വെള്ളം കൊണ്ട് കഴുകിയ സംഭവം ബുഖാരിയും മുസ്‌ലിമും ഉദ്ധരിച്ചിട്ടുണ്ട്.” (അൽമനാർ 2009 ഡിസംബർ, പേജ് 28)



*വൈരുദ്ധ്യമേ നിന്റേ പേരോ ഒഹാബീസം*


https://chat.whatsapp.com/25iXC28SbjWFoTZeUBXBoh


Tuesday, June 25, 2024

മദ്ഹബ് സ്വീകരിക്കൽ ഇജ്തിഹാദ് - തഖ്ലീദ*

 *മദ്ഹബ് സ്വീകരിക്കൽ ഇജ്തിഹാദ് - തഖ്ലീദ*


അസ് ലം കാമിൽ സഖാഫി

പരപ്പനങ്ങാടി

അഹ്ലുസ്സുന്നയുടെ ആദർശ പഠനത്തിന്  ഇസ്ലാമിക് ഗ്ലോബൽ വോയ്സ് ബ്ലോഗ്    ഉപയോഗപ്പെടുത്തുക


https://islamicglobalvoice.blogspot.in/?m=0 


بسم الله الرحمن الرحيم

الحمدلله

صلى الله علي محمد صلي الله عليه وسلم 

ചോദ്യം


ഖുർആനും സുന്നത്തുമുണ്ടായിരിക്കെ മദ്ഹബ് സ്വീകരിക്കുന്നതന്തിന്?

ഇജ്‌തിഹാദിന്റെ ആവശ്യകത എന്ത് ?


മറുപടി


ഖുർആനിലും സുന്നത്തിലും വെക്തമായി പറയാത്ത കാര്യങ്ങൾ ഗവേഷണത്തിന് അർഹതയുള്ള മുജ്തഹിദുകളായ പണ്ഡിതന്മാർ ഗവേഷണം ചെയ്ത അഭിപ്രായത്തെ ഗവേഷണത്തിന് കഴിവില്ലാത്തവർ - മുജ്തഹിദ ല്ലാത്തവർ - സ്വീകരിക്കുന്നതിനാണ് മദ്ഹബ് സ്വീകരിക്കുക എന്ന് പറയുന്നത്.


ഖുർആനും സുന്നത്തും വെളിച്ചം നൽകാത്ത ഒരു കാര്യവു മില്ല. മനുഷ്യൻ്റെ ഐഹികവും പാരത്രികവുമായ അഭ്യുദയത്തിനു ആവശ്യമുള്ള സകല വിധിവിലക്കുകളും ഖുർആനിലും സുന്നത്തി ലുമുണ്ട്. എന്നാൽ പല കാര്യങ്ങളും സ്‌പഷ്ടമായിട്ടാണ് പറഞ്ഞിട്ടു ള്ളതെങ്കിൽ മറ്റു പല കാര്യങ്ങളും അസ്‌പഷ്ടമായിട്ടാണ് പറഞ്ഞിട്ടു ള്ളത്. ഈ അവ്യക്ത കാര്യങ്ങൾ ബുദ്ധിയും വിവരവുമുള്ളവർക്ക് ഗ വേഷണം ചെയ്തു കണ്ടുപിടിക്കാവുന്ന രീതിയിലാണ് വെച്ചിട്ടുള്ളത്. ഇത്തരം ഗവേഷണ പരമായ കാര്യങ്ങളെ യോഗ്യത നേടിയ വ്യക്തി കൾ ഖുർആനിൽ നിന്നും സുന്നത്തിൽ നിന്നും കണ്ടുപിടിച്ചെടുക്കു ന്നതിനാണ് ഇജ്‌തിഹാദ് എന്നു പറയുന്നത്. ഇമാം ഗസ്സാലിയുടെ നിർവ്വചനം കാണുക: 'മതപരമായ വിധികളെ കുറിച്ചു, അറിവുതേടു ന്നതിൽ ഒരു മുജ്‌തഹിദ് തൻ്റെ കഴിവു വിനിയോഗിക്കുന്നതിനാണ് ഇജ്‌തിഹാദ് എന്നു പറയുന്നത്'. (മുസ്‌തസ്ഫാ 2:101)


ഇസ്ലാമിൻറെ കർമശാസ്ത്ര വിധികൾക്കുള്ള നാല് പ്രമാണങ്ങൾ ഖുർആനെ സുന്നത്ത് ഇജ്മാഅ്  ഖിയാസ് എന്നിവയാണ്  .


ഇവിടെ ഖിയാസ് അടക്കം പ്രമാണം ആവാൻ കാരണം ഖുർആനും സുന്നത്തിലും വ്യക്തമായി പറയാത്ത വിഷയത്തിൽ ഖിയാസ് ( തുലനം ) ചെയ്ത് കണ്ടുപിടിക്കൽ ആവശ്യമായതുകൊണ്ടാണ്.

ഖുർആനിലും സുന്നത്തിലും വ്യക്തമായി പറയാത്ത വിഷയത്തിൽ ഇജ്ജ്തിഹാദ് ചെയ്ത് കണ്ടുപിടിക്കാൻ ആവശ്യമാണ് എന്നതിന്  തെളിവ് താഴെ പറയുന്നു


ഹസ്റത്ത് മുആദുബിൻ ജബലി (റ) നെ യമനിലേക്കു (ഗവർ ണറായി) റസൂൽ തിരുമേനി (സ) നിയോഗിച്ചപ്പോൾ അവിടുന്ന് ചോദിച്ചു. 'വല്ല പ്രശ്നവും മുമ്പിൽ വന്നാൽ താങ്കൾ എങ്ങനെ വിധി ക്കും?' 'ഞാൻ അല്ലാഹുവിൻ്റെ ഗ്രന്ഥം കൊണ്ടു വിധിക്കും' മുആദ് പ റഞ്ഞു. 'അല്ലാഹുവിൻ്റെ ഗ്രന്ഥത്തിൽ നീ കണ്ടില്ലെങ്കിൽ?' നബി (സ) ചോദിച്ചു. 'അല്ലാഹുവിൻ്റെ പ്രവാചകന്റെ സുന്നത്തുകൊണ്ട് വിധി ക്കും' അദ്ദേഹം പ്രതിവചിച്ചു. 'പ്രവാചകൻ്റെ സുന്നത്തിലും നീ കണ്ടില്ലെങ്കിലോ?' തിരുമേനി വീണ്ടും ചോദിച്ചു. 'ഞാൻ ഒട്ടും വീഴ്ച വരുത്താതെ എന്റെ്റെ ബുദ്ധി ഉപയോഗിച്ചു ഇജ്‌തിഹാദ് ചെയ്യും'. എന്ന് മുആദ് (റ) മറുപടി നൽകിയപ്പോൾ നബി (സ) അദ്ദേഹത്തിന്റെ മാറിടത്തിൽ തട്ടിക്കൊണ്ട് ഇപ്രകാരം പറഞ്ഞു:


الْحَمْدُ لله الذي وفق رسول رسول الله لما يرضى به رسول الله.


"അല്ലാഹുവിന്റെ ദൂതൻ്റെ ദൂതനു, അല്ലാഹുവിന്റെ ദൂതൻ ഇഷ്ട പ്പെടുന്ന കാര്യത്തിനു സഹായം നൽകിയ അല്ലാഹുവിനത്രെ സകല സ്തുതിയും" (തുർമുദി, അബൂദാവൂദ്, ദാരിമി)


ഈ ഹദീസിൽ നിന്നും ഖുർആനിലും സുന്നത്തിലും വ്യക്തമായി പറയാത്ത പല വിഷയങ്ങളും ഗവേഷണം ചെയ്തു കണ്ടുപിടിക്കേണ്ടതുണ്ട് എന്ന് മനസ്സിലാക്കാം


ഇപ്രകാരം ഇജ്‌തിഹാദ് ചെയ്യൽ അനുവദനീയമാണെന്ന കാ ര്യത്തിൽ പരിഗണനീയ പണ്ഡിതന്മാർക്കിടയിൽ പക്ഷാന്തരമില്ല. ഖു ർആനിലും സുന്നത്തിലും ഖണ്ഡിത പ്രസ്‌താവനയില്ലാത്ത ഏതൊ രു സംഭവത്തിലും ബുദ്ധി ഉപയോഗിച്ചു ഇജ്‌തിഹാദ് നടത്തി വിധി കണ്ടെത്താമെന്നതിൽ സ്വഹാബത്ത് ഏകകണ്ഠ‌മായി ഏകോപിച്ചി രിക്കുന്നുവെന്നത് ഇജ്‌തിഹാദിന് തെളിവാകുന്നു. (മുസ്‌ത്വഫാ 2:57)


അപ്പോൾ മേൽ ഹദീസ് മാത്രമല്ല തെളിവ് ലോക പണ്ഡിതന്മാരുടെ ഇജ്മാഉം തെളിവാണ്


എന്നല്ല ഇവിടെ ഗവേഷണം ചെയ്തു വിധി പറയുന്ന കാര്യങ്ങൾ അവിടെയുള്ള ജനങ്ങൾ അംഗീകരിക്കുകയും സ്വീകരിക്കുകയും ചെയ്യുന്നു ഇതിനാണ് തെക്കലീദ് എന്ന് പറയുന്നത്.


ويجب على العامي اتباع المفتى إذ دل الإجماع على أن فرض العوام اتباع ذلك المستصفى (۱۲۳/۲)


“സാധാരണക്കാരനു മുഫ്‌തിയെ പിൻപറ്റൽ നിർബന്ധമാണ്. കാരണം സാധാരണക്കാക്കു അയാളെ പിൻപറ്റൽ നിർബന്ധമാണെ ന്ന് പണ്ഡിതന്മാരുടെ ഏകകണ്‌ഠമായ അഭിപ്രായം (ഇജ്‌മാഅ്) വ്യ ക്തമാക്കിയിരിക്കുന്നു. (മുസ്‌തസ്‌ഫാ 2:123)

അസ് ലം കാമിൽ സഖാഫി

പരപ്പനങ്ങാടി

https://chat.whatsapp.com/25iXC28SbjWFoTZeUBXBoh


https://t.me/ahlussnnavaljama

അല്ലാഹുവിന് കൈ എന്ന അവയവമില്ല*

 *അല്ലാഹുവിന് കൈ എന്ന അവയവമില്ല*


بسم الله الرحمن الرحيم

Aslam Kamil Saquafi parappanangadi


ഖിയാമത്ത് നാളിൽ അല്ലാഹു ഭൂമിയെ ഖബ്ള് ചെയ്യും

 ആകാശങ്ങൾ

 അവന്റെ യമീനിലാവും

എന്ന ബാഹ്യാർത്ഥം മുള്ള സ്വഹീഹു ബുഖാരിയിലെ ഹദീസും 

وكلتا يديه يمين

എന്ന ഹദീസും

വിവരിച്ചു ഹാഫിള് ഇബ്നു ഹജർ അസ്ഖലാനി ഫത്ഹുൽ ബാരിയിൽ പറയുന്നു -

ഇമാം ബൈഹഖി റ 

പറയുന്നു,


ചിന്തകരായ പണ്ഡിതന്മാർ പറയുന്നത്.

ഇവിടെ യദ് എന്നാൽ ( കൈ എന്ന )അവയവം അല്ലാത്ത സിഫത്താണ് .

ഖുർആനിലും ഹദീസിലും യദ് എന്ന് വന്ന എല്ലാ സ്ഥലത്തും

അവിടെ പറയപ്പെടുന്ന ചുരുട്ടുക പിടിക്കുക നൽകുക തുടങ്ങിയ  പ്രവർത്തിയുമായി ആ സിഫത്ത് തൊടൽ കൂടാതെ ബന്ധിക്കലാണ് മുറാദ് .ഇങ്ങനെ മനസ്സിലാക്കിയാൽ ഒരിക്കലും തന്നെ സാദൃശ്യപ്പെടുത്തൽ ഇല്ല .മറ്റു ചില പണ്ഡിതന്മാർ അഭിപ്രായപ്പെട്ടത് അല്ലാഹുവിനോട് യോജിച്ച ക്രമത്തിൽ വ്യാഖ്യാനിക്കലാണ്.

ഫത്ഹുൽ ബാരി 13/407


عن رسول الله صلى الله عليه وسلم أنه قال إن الله يقبض يوم القيامة الأرض وتكون السموات بيمينه ثم يقول أنا الملك

 ، قال البيهقي : تفرد بذكر الشمال فيه عمر بن حمزة ، وقد رواه عن ابن عمر أيضا نافع وعبيد الله بن مقسم بدونها ، ورواه أبو هريرة وغيره عن النبي صلى الله عليه وسلم كذلك ، وثبت عند مسلم من حديث عبد الله بن عمرو رفعه المقسطون يوم القيامة على منابر من نور عن يمين الرحمن ، وكلتا يديه يمين وكذا في حديث أبي هريرة قال آدم اخترت يمين ربي ، وكلتا يدي ربي يمين وساق من طريق أبي يحيى القتات بقاف ومثناة ثقيلة وبعد الألف مثناة أيضا عن مجاهد في تفسير قوله تعالى والسماوات مطويات بيمينه قال " وكلتا يديه يمين " وفي حديث ابن عباس رفعه أول ما خلق الله القلم فأخذه بيمينه وكلتا يديه يمين وقال القرطبي في المفهم : كذا جاءت هذه الرواية بإطلاق لفظ الشمال على يد الله تعالى على المقابلة المتعارفة وفي حقنا وفي أكثر الروايات وقع التحرز عن إطلاقها على الله حتى قال وكلتا يديه يمين لئلا يتوهم نقص في صفته سبحانه وتعالى ؛ لأن الشمال في حقنا أضعف من اليمين 

، قال البيهقي ذهب بعض أهل النظر إلى أن اليد صفة ليست جارحة ، وكل موضع جاء ذكرها في الكتاب أو السنة الصحيحة فالمراد تعلقها بالكائن المذكور معها كالطي والأخذ والقبض والبسط والقبول والشح والإنفاق وغير ذلك تعلق الصفة بمقتضاها من غير مماسة ، وليس في ذلك تشبيه بحال ، وذهب آخرون إلى تأويل ذلك بما يليق به انتهى . وسيأتي كلام الخطابي في ذلك في باب قوله تعالى تعرج الملائكة والروح إليه

فتح الباري13/407

.........

لما خلقت بيدي 


മേൽ ആയത്ത് വിവരിച്ച്  ഫത്ഹുൽ ബാരി പറയുന്നു.

ഇമാം ഇബ്നു ബത്താൽ പറഞ്ഞു.

ഈ ആയത്തിൽ അല്ലാഹുവിന് യദൈനി ഉണ്ട് എന്ന് അറിയിക്കുന്നു.അത് അല്ലാഹുവിന്റെ  സിഫത്തുകളിൽ പെട്ട രണ്ട് സിഫത്തുകൾ ആണ് .അവ രണ്ടും അവയവം അല്ല .

മുശബ്ബിഹത്ത് (അല്ലാഹുവിനെ സാദൃശ്യമാക്കുന്നവർ) ഇതിനു വിരുദ്ധമായി.

അവർ അവയവം സ്ഥിരപ്പെടുത്തുന്നു .

ജഹമിയതും ഇതിന് വിരുദ്ധമാണ്.

ഫത്ഹുൽ ബാരി 405


[ ص: 404 ] [ ص: 405 ] قوله : باب قول الله تعالى لما خلقت بيدي ) قال ابن بطال : في هذه الآية إثبات يدين لله ، وهما صفتان من صفات ذاته وليستا بجارحتين خلافا للمشبهة من المثبتة ، وللجهمية من المعطلة فتح الباري




അല്ലാഹുവിന്ന് കണ്ണ് ഉണ്ട് എന്നതിന്ന് വഹാബികൾ കൊണ്ട് വരുന്ന   

تجري بأعيننا 

ആയത്ത് വിവരിച്ചു ഫത്ഹുൽ ബാരി പറയുന്നു.


നമ്മുടെ അറിവ് കൊണ്ട് കപ്പൻ സഞ്ചരിക്കും എന്നാണ്

ഫത്ഹുൽ ബാരി

 : وقوله تعالى تجري بأعيننا ) أي بعلمنا وذكر ف

ഫത്ഹുൽ ബാരി തുടരുന്നു.

ഐന് എന്നാൽ ഒരു അവയവമാണ്.

എന്നാൽ ഒരു വസ്തുവിന് സംരക്ഷിക്കുന്നവനെ പറ്റി അവന് ഐന് ഉണ്ട് എന്ന് പറയും

ഇന്നയാൾ എൻറെ രണ്ട് അയിനലാണ് എന്ന് പറഞ്ഞാൽ ഞാൻ അവനെ സംരക്ഷിക്കുന്നു എന്നാണ് അർത്ഥം


നമ്മുടെ അഅയുനിൽ നീ കപ്പൽ നിർമ്മിക്കുക എന്ന് പറഞ്ഞതിന്റെ അർത്ഥം ഞാൻ നിന്നെ സംരക്ഷിക്കുകയും കാണുകയും ചെയ്യുന്നുണ്ട് എന്നാണ്.

നമ്മുടെ അഅയുനിൽ അത് സഞ്ചരിക്കുന്നു എന്ന് പറഞ്ഞതിന്റെ അർത്ഥവും

ولتصنع على عيني

എന്നതിന്റെ അർത്ഥവും എൻറെ സംരക്ഷണത്തിൽ നിർമിക്കപ്പെടും എന്നാണ്.


ഇമാം റാഗിബ് പറയുന്നു.


ഐന് എന്ന്  ധാരാളം അർത്ഥങ്ങൾക്ക് ഉപയോഗിക്കാറുണ്ട്.

 قال الراغب : العين الجارحة ، ويقال للحافظ للشيء المراعي له : عين ، ومنه فلان بعيني أي أحفظه ، ومنه قوله تعالى واصنع الفلك بأعيننا أي نحن نراك ونحفظك ، ومثله تجري بأعيننا وقوله ولتصنع على عيني أي بحفظي ، قال : وتستعار العين لمعان أخرى كثيرة ،



ഇമാം ഇബ് ബത്താൽ പറയുന്നു അല്ലാഹുവിന് ജിസ്മ ഉണ്ട് എന്ന് പറയുന്നവർ ഈ  ഈ ഹദീസ് കൊണ്ട് തെളിവ് പിടിച്ചിരിക്കുന്നു.തിരുനബി തൻറെ കണ്ണിലേക്ക് ആംഗ്യം കാണിച്ചതിൽ നമ്മുടെ കണ്ണുപോലെ അല്ലാഹുവിനും കണ്ണുണ്ട് എന്ന് തെളിവാണ് എന്ന് അവർ പറയുന്നു.

എന്നാൽ അതിൻറെ മറുപടി ഇങ്ങനെയാണ്.

അല്ലാഹുവിനെ ജിസ്മാ എന്നത് സംഭവിക്കാൻ പറ്റാത്തതാണ് .

കാരണം ജിസ്മ് പുതുതായതാണ് അല്ലാഹു അനാധ്യനാണ്

അപ്പോൾ ഹദീസിന്റെ ഉദ്ദേശം അല്ലാഹുവിന് ന്യൂന്നതയില്ല എന്ന് അറിയിക്കലാണ്.

 وقال ابن بطال احتجت المجسمة بهذا الحديث ، وقالوا في قوله " وأشار بيده إلى عينه " دلالة على أن عينه كسائر الأعين ، وتعقب باستحالة الجسمية عليه ؛ لأن الجسم حادث وهو قديم ، فدل على أن المراد نفي النقص عنه انتهى . وقد تقدم شيء من هذا في باب قوله تعالى وكان الله سميعا بصيرا 

ഇമാം ബൈഹഖി പറയുന്നു പണ്ഡിതന്മാർ  ഒരു വിഭാഗം പറയുന്നത് 


ഐൻ എന്നത് അല്ലാഹുവിൻറെ ദാത്തിന്റെ സിഫത്താണ് .

ചില പണ്ഡിതന്മാർ ഐനിന് കാണൽ എന്നാണ് ഉദ്ദേശം എന്ന് പറയുന്നു.

അപ്പോൾ ആയത്തിന്റെ അർത്ഥം എൻറെ മേൽനോട്ടത്തിൽ അതിനെ നിർമ്മിക്കാൻ എന്നാകും.

فإنك بأعيننا 

എന്നതിൻറെ അർത്ഥം നീ എന്റെ  മേൽനോട്ടത്തിലാണ് എന്നാണ്.

ആദ്യത്തെ  അഭിപ്രായം സലഫുകളുടെ അഭിപ്രായമാണ്.

ഇവിടെ കണ്ണന്ന അവയവം സ്ഥിരപ്പെടുത്തൽ ഇല്ല ,


وقال البيهقي : منهم من قال العين صفة ذات كما تقدم في الوجه ، ومنهم من قال : المراد بالعين الرؤية ، فعلى هذا قوله ولتصنع على عيني أي لتكون بمرأى مني ، وكذا قوله واصبر لحكم ربك فإنك بأعيننا أي بمرأى منا والنون للتعظيم ،



 ومال إلى ترجيح الأول ؛ لأنه مذهب السلف ، ويتأيد بما وقع في الحديث وأشار بيده فإن فيه إيماء إلى الرد على من يقول معناها القدرة ، صرح بذلك قول من قال إنها صفة ذات وقال ابن المنير : وجه الاستدلال على إثبات العين لله من حديث الدجال من قوله إن الله ليس بأعور من جهة أن العور عرفا عدم العين وضد العور ثبوت العين ، فلما نزعت هذه النقيصة لزم ثبوت الكمال بضدها وهو وجود العين ، وهو على سبيل التمثيل والتقريب للفهم


അല്ലാഹുവിനെ കണ്ണന്ന  അവയവം സ്ഥിരപ്പെടുത്തുന്ന അർത്ഥം അല്ല ഇവിടെ

ഇമാം ബൈഹഖി തുടരുന്നു

കലാമിന്റെ പണ്ഡിതന്മാർ

ഐൻ വജ്ഹ് യദ് തുടങ്ങിയ സിഫത്തുകളുടെ വിഷയത്തിൽ മൂന്ന് അഭിപ്രായമുണ്ട്.

ഒന്ന് :അല്ലാഹുവിന്റെ ദാത്തിന്റെ സിഫത്താണത്

അത് പ്രമാണത്തിൽ സ്ഥിരപ്പെട്ടതാണ് അതിലേക്ക് ബുദ്ധി മനസ്സിലാക്കാൻ സാധ്യമല്ല.

രണ്ടാം അഭിപ്രായം ഐൻഎന്നാൽ കാഴ്ച എന്നാണ്.യദ് എന്നാൽ ശക്തി എന്നാണ്.വജ്ഹ് എന്നാൽ ഉണ്മ എന്നാണ്.

മൂന്നാം അഭിപ്രായം അതിൻറെ അർത്ഥം അല്ലാഹുവിലേക്ക് ഏൽപ്പിച്ചതായി വന്നതുപോലെ നടത്തലാണ്.

 لا على معنى إثبات الجارحة ، قال : ولأهل الكلام في هذه الصفات كالعين والوجه واليد ثلاثة أقوال : أحدها أنها صفات ذات أثبتها السمع ولا يهتدي إليها العقل ، والثاني أن العين [ ص: 402 ] كناية عن صفة البصر ، واليد كناية عن صفة القدرة ، والوجه كناية عن صفة الوجود ، والثالث إمرارها على ما جاءت مفوضا معناها إلى الله تعالى ،


ഇമാം സുഹറവർദ്ധി റ  എന്നവർ പറയുന്നു.

അല്ലാഹു അവന്റെ ഗ്രന്ഥത്തിലും അല്ലാഹുവിൻറെ റസൂലിനെ തൊട്ട് സ്ഥിരപ്പെട്ടതിലും ഇസ്തിവാ നു സൂൽ നഫ്സ് യദ് ഐൻ എന്നെല്ലാം ഉണ്ട്

അല്ലാഹുവിനെ സാദൃശ്യപ്പെടുത്തുകയോ അവയെ മുടക്കുകയോ ചെയ്യാൻ പാടില്ല.

അല്ലാഹു റസൂൽ അത് പറഞ്ഞിട്ടില്ലെങ്കിൽ ബുദ്ധി ഒരിക്കലും അതിൻറെ ചുറ്റും രംഗത്ത് വരില്ല ആയിരുന്നു.

 ഇതാണ് അവലംബയോഗ്യമായ അഭിപ്രായം സലഫുകൾ പറയുന്നതും.

 وقال الشيخ شهاب الدين السهروردي في كتاب العقيدة له : أخبر الله في كتابه وثبت عن رسوله الاستواء والنزول والنفس واليد والعين ، فلا يتصرف فيها بتشبيه ولا تعطيل ، إذ لولا إخبار الله ورسوله ما تجاسر عقل أن يحوم حول ذلك الحمى ، قال الطيبي : هذا هو المذهب المعتمد وبه يقول السلف الصالح ، وقال غيره : لم ينقل عن النبي صلى الله عليه وسلم ولا عن أحد من أصحابه من طريق صحيح التصريح بوجوب تأويل شيء من ذلك ولا المنع من ذكره ، ومن المحال أن يأمر الله نبيه بتبليغ ما أنزل إليه من ربه وينزل عليه اليوم أكملت لكم دينكم ثم يترك هذا الباب فلا يميز ما يجوز نسبته إليه مما لا يجوز مع حضه على التبليغ عنه بقوله ليبلغ الشاهد الغائب حتى نقلوا أقواله وأفعاله وأحواله وصفاته وما فعل بحضرته ،



 فدل على أنهم اتفقوا على الإيمان بها على الوجه الذي أراده الله منها ، ووجب تنزيهه عن مشابهة المخلوقات بقوله تعالى ليس كمثله شيء فمن أوجب خلاف ذلك بعدهم فقد خالف سبيلهم وبالله التوفيق . وقد سئلت هل يجوز لقارئ هذا الحديث أن يصنع كما صنع رسول الله صلى الله عليه وسلم فأجبت وبالله التوفيق إنه إن حضر عنده من يوافقه على معتقده وكان يعتقد تنزيه الله تعالى عن صفات الحدوث وأراد التأسي محضا جاز ، والأولى به الترك خشية أن يدخل على من يراه شبهة التشبيه تعالى الله عن ذلك ، ولم أر في كلام أحد من الشراح في حمل هذا الحديث على معنى خطر لي فيه إثبات التنزيه ، وحسم مادة التشبيه عنه ، وهو أن الإشارة إلى عينه صلى الله عليه وسلم إنما هي بالنسبة إلى عين الدجال فإنها كانت صحيحة مثل هذه ثم طرأ عليها العور لزيادة كذبه في دعوى الإلهية ، وهو أنه كان صحيح العين مثل هذه فطرأ عليها النقص ولم يستطع دفع ذلك عن نفسه .


Aslam Kamil Saquafi parappanangadi



https://chat.whatsapp.com/25iXC28SbjWFoTZeUBXBoh


Monday, June 24, 2024

സുന്നി വിശ്വാസത്തിൽ ലോകം നിയന്ത്രിക്കുന്നത് ആരാണ് ?

 സുന്നി വിശ്വാസത്തിൽ ലോകം നിയന്ത്രിക്കുന്നത് ആരാണ് ?



മറുപടി


ലോകംസർവവും നിയന്ത്രിക്കുന്നത് അല്ലാഹു മാത്രമാണ് എന്ന് വിശ്വസിക്കുന്നവരാണ് സുന്നികൾ

رب العالمين

ലോകം മുഴുവനും നിയന്ത്രിച്ചു പരിപാലിക്കുന്നവൻ എന്ന ഫാത്തിഹ സൂറത്തിലെ വചനം ആവർത്തിച്ചു പാരായണം ചെയ്യുന്നവരുമാണ് സുന്നികൾ



എന്നാൽ ലോകത്തിലെ ചില കാര്യങ്ങൾ നിയന്ത്രിക്കാൻ അല്ലാഹു മലക്കുകളെ ഏൽപ്പിച്ചിട്ടുണ്ട് എന്നും സുന്നികൾ വിശ്വസിക്കുന്നു.

അപ്രകാരം ലോകത്തിൻറെ പല നിയന്ത്രണങ്ങളും അവൻറെ  മഹാത്മാക്കളെയും അല്ലാഹു ഏൽപ്പിച്ചിട്ടുണ്ട്


കാര്യങ്ങൾ നിയന്ത്രിക്കുന്നവർ ഉണ്ട് എന്ന് വിശുദ്ധ ഖുർആനിൽ തന്നെ പറഞ്ഞതിന്റെ അടിസ്ഥാനത്തിൽ മുഫസ്സിറുകൾ വിവരിച്ചതിന്റെ അടിസ്ഥാനത്തിലും ആണ് ഇങ്ങനെ മനസ്സിലാക്കുന്നത് ഉദാഹരണത്തിന് ഇമാം റാസിയുടെ തഫ്സീർ നോക്കുക


ലോകത്തിൻറെ പല നിയന്ത്രണങ്ങളും മലക്കുകളെ ഏൽപ്പിച്ചിട്ടുണ്ട് എന്നതോ കാര്യം നിയന്ത്രിക്കുന്നത് ധാരാളം ആളുകളുണ്ട് എന്ന് ഖുർആനിൽ പറഞ്ഞതോ അല്ലാഹുവാണ് ലോകത്തെ മുഴുവനും നിയന്ത്രിക്കുന്നത് എന്നതിന് വിരുദ്ധമല്ല.


Aslam Kamil Saquafi parappanangadi


https://chat.whatsapp.com/25iXC28SbjWFoTZeUBXBoh


https://t.me/ahlussnnavaljama

ഉതുബി (റ) " സ്വീകരിച്ച ഇമാമീങ്ങളും തള്ളുന്ന വഹാബികളും""""" part -

 Showing posts with label ഇസ്തിഗാസ മുഫസ്സിറുകൾ. Show all posts

Sunday 1 April 2018

"മഹാനായ ഉത്ബീ (റ) - 'സ്വീകാരിച്ച ഇമാമീങ്ങൾ തള്ളുന്ന വഹാബികൾ'

*"മഹാനായ ഉതുബി (റ) " സ്വീകരിച്ച ഇമാമീങ്ങളും തള്ളുന്ന വഹാബികളും""""" part - 01*____________✍🏻


*ഉതുബി (റ) വിൽ നിന്ന് ഇസ്തിഗാസ ഉദ്ധരിച്ചതിൽ ഇപ്പോൾ 32 കിതാബുകൾ 28 ഇമാമീങ്ങൾ ഇവിടെ കൊടുക്കുന്നു*


(ഇസ്തിഗാസ നടന്നതിന്ന് ശേഷം ഈ നൂറ്റാണ്ട് വരെ ഇതുദ്ധരിച്ച ഇമാമീങ്ങളുടെ കാലഘട്ടം ക്രമമായി കൊടുത്തിട്ടുണ്ട്)


✍🏻തയ്യാറാക്കിയത് - സിദ്ധീഖുൽ മിസ്ബാഹ്  - 09496210086 - wtsp & call

(90% കിതാബും "മക്തബതു ശാമില" ആൻഡ്രോയിഡ് മൊബൈൽ പ്ലേസ്റ്റോറിൽ ലഭിക്കുന്ന ആപ്പിൽ  നിന്നും കിതാബുകൾ ഡൗൺലോഡ് ചെയ്തും ഇതിൽ ഇല്ലാത്തത് PDF online കിതാബിൽ നിന്നും ഡൗൺലോഡ് ചെയ്ത് ഇബാറത്ത് നേരിട്ട് കണ്ട്  ബോധ്യപ്പെട്ടിട്ടാണ് കിതാബിന്റെ ഉദ്ധരണികളുടെ പേജ് നമ്പറുകൾ , ഇമാമീങ്ങൾ കാലഘട്ടം തുടങ്ങിയവ കൊടുത്തിട്ടുള്ളത് - സംഷയമുള്ളവർക്ക് wtsp പിഎമ്മിൽ ബന്ധപ്പെടാവുന്നതാണ്)_________👍🏻


"മഹാനായ ഉത്ബി (റ) (വഫാത്ത് ഹിജ്റ - 228) - വിൽ നിന്നും ഉദ്ധരിക്കപ്പെട്ട വളരെ പ്രസിദ്ധമായ ഇസ്തിഗാസയാണ് നബി (സ്വ) യുടെ ഖബറിങ്കൽ ഖുർ ആനിൽ പരിജ്ഞാനമുണ്ടായിരുന്ന (അഹ്റാബി) പാപമോചനത്തിനായി വന്ന് ഇസ്തിഗാസ നടത്തിയ സംഭവം. അത് കൊണ്ട് തന്നെ മഹാനായ ഉതുബി (റ) വിനെ പ്രതിസ്ഥാനത്ത് നിർത്തി ആരോപണവിധേയനാക്കാൻ ഇസ്തിഗാസ വിരോധികളായ ആധുനിക വഹാബികൾ കിണഞ്ഞ് പരിശ്രമിച്ച് കൊണ്ടിരിക്കുന്നു.""


സംഭവം ഇങ്ങനെ :-


“ഒരു സംഘം പണ്ഢിതന്മാര്‍ ഉത്ബി(റ)ല്‍ നിന്നു പ്രസിദ്ധമായ ഒരു സംഭവം റിപ്പോർട്ട് ചെയ്തിരിക്കുന്നു. ഉത്ബി(റ) പറഞ്ഞു: ഞാന്‍ നബി(സ്വ)യുടെ ഖബ്റിനു സമീപം ഇരിക്കുകയായിരുന്നു. അപ്പോള്‍ ഒരു അഅ്റാബി അവിടെ വന്നു ഈ ആയത്ത് ഓതിക്കൊണ്ട് പറഞ്ഞു. ‘അല്ലാഹുവിന്റെ തിരുദൂതരേ, അങ്ങയില്‍ അല്ലാഹുവിന്റെ സലാം ഉണ്ടായിരിക്കട്ടെ. അല്ലാഹു പറഞ്ഞതായി ഞാന്‍ കേട്ടിട്ടുണ്ട്. അവര്‍ ശരീരങ്ങളെ അക്രമിച്ച് അങ്ങയെ സമീപിക്കുകയും അല്ലാഹുവിനോട് പൊറുക്കലിനെ തേടുകയും നബി(സ്വ) അവര്‍ക്കു പൊറുക്കുന്നതിനു വേണ്ടി പ്രാര്‍ഥിക്കുകയും ചെയ്താല്‍ പശ്ചാതാപം സ്വീകരിക്കുന്നവനായും അനുഗ്രഹം ചെയ്യുന്നവനായും അല്ലാഹുവിനെ അവര്‍ എത്തിക്കുന്നതാണ്. റസൂലേ, എന്റെ ദോഷങ്ങളില്‍ നിന്നു മോചനം തേടിയവനായി കൊണ്ടും എന്റെ റബ്ബിലേക്ക് അങ്ങയെ കൊണ്ട് ശുപാർശ തേടിയവനായ നിലയിലും ഇതാ ഞാന്‍ അങ്ങയുടെ അരികില്‍വന്നിരിക്കുന്നു’”


പിന്നീട് ആ അഅ്റാബി പാടി:


يا خَيْرَ مَنْ دُفِنَتْ بِالقاعِ أَعْظُمُهُ

‘‘ഈ ഖാഅ് എന്ന പ്രദേശത്ത് (മദീനയില്‍) മറവു ചെയ്യപ്പെട്ടവരില്‍ ഏറ്റവും പുണ്യവാനായ നബിയെ”


فَطابَ مِنْ طِيْبِهِنَّ القاعُ والأَكَمُ

“അവിടുത്തെ സൗരഭ്യം കാരണമായി ഈ ഖാഅ് പ്രദേശവും പരിസരവും

പുണ്യപൂരിതമായിരിക്കുന്നു.”

نَفْسِي الفِداءُ لِقَبْرٍ أَنْتَ ساكِنُهُ

“എന്റെ ഈ ശരീരം അങ്ങ് വിശ്രമിക്കുന്ന ഈ ഖബര്‍ ശരീഫിനു ഞാന്‍ സമര്‍പ്പിച്ചിരിക്കുന്നു”


فيهِ العَفافُ وفيهِ الجُودُ والكَرَمُ

“വിട്ടുവീഴ്ചയും ഔദാര്യവും, മഹത്വവും ഉള്ളത് ആ ഖബര്‍ ശരീഫിലാണല്ലോ,”


ഉത്ബി(റ) തുടരുന്നു;

ആ അഅ്റാബി പിരിഞ്ഞു പോയതിനു ശേഷം ഞാന്‍ അവിടെ

അല്‍പനേരം മയങ്ങി. അപ്പോള്‍ റസൂല്‍(സ) സ്വപ്നത്തില്‍ വന്ന്‍ എന്നോട് പറഞ്ഞു - ഉത്ബീ, ആ അഅ്റാബിയുടെ അടുത്തു പോയി അദ്ദേഹത്തിന് അല്ലാഹു പൊറുത്തു കൊടുത്തിരിക്കുന്നു എന്ന സന്തോഷ വാര്‍ത്ത അറിയിക്കുക."’

👉 ( ഈ കവിത ഇന്നും മദീനയിലെ റൗളയുടെ ചുമരിൽ കാണാവുന്നതാണ് )____


പ്രസ്തുത സമാനമായ സംഭവം ഹബീബായ (സ്വ) യുടെ വഫാത്തിന്റെ മൂന്നാം ദിവസം മറ്റൊരു അഹ്റാബിയിലൂടെ നടക്കുന്നുണ്ട് ഇത് അലിയ്യുബ്നു അബീ ത്വാലിബ് (റ) വിൽ നിന്നുദ്ധരിക്കുന്നതാണ്.   തഫ്സീർ ഖുർതുബി , തഫ്സീർ സഹ്ലബീ , ഇമാം സം ആനി (റ) , തഫ്സീർ നസഫി , തഫ്സീർ ബഹറ് മുഹീത് , ഹാവി ലിൽ ഫതാവാ, കൻസുൽ അമ്മാൽ , ജാമിഉൽ അഹാദീസ് പോലുള്ള ധാരാളം ഗ്രന്ഥങ്ങളിൽ കാണാൻ കഴിയും , ഇതും കൂടാതെ മുഹമ്മദ് ഹർബിനിൽ ഹിലാലി (റ) വിൽ നിന്നുദ്ധരിക്കുന്ന മറ്റൊരു സംഭവവും കൂടി ഇമാം ബൈഖഖി (റ) ശുഅബുൽ ഈമാനിൽ കൊണ്ട് വരുന്നുണ്ട്. ചുരുക്കിപ്പറഞ്ഞാൽ മൂന്നും മൂന്ന് സംഭവങ്ങളാണ് എല്ലാം ഉത്ബി (റ) വിൽ നിന്നുദ്ധരിക്കുന്നതാണെന്ന് ഇസ്തിഗാസ വിരോധികൾ പറയാറുണ്ട് അത് ശരിയല്ല എന്നതിന്ന് വേണ്ടിയാണ് ഇതും കൂടി പറഞ്ഞത്. എന്നാൽ ഇവിടെ മൂന്നാം നൂറ്റാണ്ടിൽ നടന്ന ഉത്ബി (റ) വിൽ  നിന്ന് മാത്രമായി ഉദ്ധരിക്കുന്ന ഗ്രന്ഥങ്ങളും ഇമാമീങ്ങളുമാണ് ചുവടെ കൊടുക്കുന്നത്.


*"""സ്വഹീഹ് ബുഖാരിയിലെ  ഒന്നാമത്തെ ഹദീസിലെ ബുഖാരി ഇമാമിന്റെ  രണ്ടാമത്തെ ഉസ്താദായ സുഫ്യാനുബ്നു ഉയയ്ന (റ) വിന്റെ ശിഷ്യനും , ചങ്ങാതിയും ഇമാം ശാഫിഈ (റ) വിന്റെ ഉസ്താദും കൂടിയായ  ഉതുബി (റ) വിനെ സ്വീകരിച്ച് പ്രസ്തുത ഇസ്തിഗാസ സംഭവം ഉദ്ധരിച്ച ധാരാളം ഇമാമീങ്ങൾ ഉണ്ട്. ഇപ്പോൾ 32 കിതാബുകളിലായി 28 ഇമാമീങ്ങളുടെ മാത്രം ഇവിടെ കൊടുക്കുന്നു. !! മഹാനായ ഉത്ബീ (റ) വിനെതിരെ ബിദ ഇകളുടെ കള്ള ആരോപണങ്ങളിലേക്ക് കടക്കുന്നതിന്ന് മുമ്പ് നമുക്ക് ചിന്തിക്കാം !!  മൂന്നാം നൂറ്റാണ്ട് മുതലിങ്ങോട്ട് 14 നൂറ്റാണ്ട് വരെ ഉതുബി (റ) വിൽ നിന്ന് അംഗീകാര സ്വഭാവത്തോടെ ഇസ്തിഗാസ ഉദ്ധരിച്ച ഇമാമീങ്ങൾക്കൊന്നും ഷിർക്ക് തിരിഞ്ഞിട്ടില്ലേ ? ഇവർക്കാർക്കും ഉതുബി (റ) അസ്വീകാര്യനായിട്ടില്ല. നമുക്ക് ആരെ ഉൾക്കൊള്ളാം ഇമാമീങ്ങളേയോ അതോ ഈ ആധുനിക വഹാബികളേയോ ???""*

___________________✍🏻↕


ഉദ്ധരിച്ച കിതാബുകൾ - ഇമാമീങ്ങൾ :-


*(01) - ഇബ്നുസ്സ്വബാഗ് (റ)*


ശാഫിഈ പണ്ടിതൻ - (ജനനം ഹിജ്റ -400 , വഫാത്ത് ഹിജ്റ -477)

ഗ്രന്ഥം -  കിതാബുശ്ശാമിൽ


الشيخ أبو نصر بن الصباغ -  (400 - 477)


الإمام ، العلامة ، شيخ الشافعية أبو نصر ، عبد السيد بن محمد بن عبد الواحد بن أحمد بن جعفر البغدادي ، الفقيه المعروف بابن الصباغ ، مصنف كتاب " الشامل " ، وكتاب " الكامل " ، وكتاب " تذكرة العالم والطريق السالم " .

مولده سنة أربعمائة .

توفي الشيخ أبو نصر في يوم الثلاثاء ، ثالث عشر جمادى الأولى سنة سبع وسبعين وأربعمائة ودفن من الغد بداره بدرب السلولي .


ഇബ്നു സ്വബാഗ് (റ) വിന്റെ പ്രസ്തുത ഗ്രന്ഥത്തിൽ നിന്നാണ് ഇബ്നു കസീർ (റ) സ്വന്തം തഫ്സീറിൽ ഉതുബി (റ) വിൽ നിന്ന് ഉദ്ധരിക്കുന്നത്


*(02) - ഇമാം മാവർദ്ധി (റ)*


ശാഫിഈ പണ്ഡിതൻ , വഫാത്ത് - ഹിജ്റ - 450


കിതാബ് - 01 - ഹാവിൽ കബീർ - പേജ് നമ്പർ- 4/215


കിതാബ് - 02 - അഹ്കാമി സുൽത്വാനിയ - പേജ് നമ്പർ -  1/174


(01) - الكتاب:الحاوي الكبير في فقه مذهب الإمام الشافعي وهو شرح مختصر المزني


(02) - الكتاب:الأحكام السلطانية


المؤلف:أبو الحسن علي بن محمد بن محمد بن حبيب البصري البغدادي، الشهير بالماوردي (المتوفى: ٤٥٠هـ)


*(03) - ഇമാം യഹ്യ ബിൻ അംറാനി (റ)*


 - വഫാത്ത് (ഹിജ്റ - 558)

കിതാബ് - അൽ ബയാൻ ഫീ മദ് ഹബി ഇമാം ശാഫി ഈ (റ) - പേജ് നമ്പർ -  4/379


الكتاب:البيان في مذهب الإمام الشافعي


المؤلف:أبو الحسين يحيى بن أبي الخير بن سالم العمراني اليمني الشافعي (المتوفى: ٥٥٨هـ)


*(04) - ഇബ്നു അസാകിർ (റ)*


വഫാത്ത് - (ഹിജ്റ 571)


കിതാബ് - മത്ന് ഹദീസ് ഗ്രന്ഥമായ മുഹ്ജമു ശുയൂഖ് ഇബ്നു അസാകിർ  - പേജ് നമ്പർ - 1/599 ഹദീസ് - 738


الكتاب:معجم الشيوخ المؤلف:ثقة الدين، أبو القاسم علي بن الحسن بن هبة الله المعروف بابن عساكر (المتوفى: ٥٧١هـ)


*(05) - ഇമാം  അബ്ദുല്ലാഹിബ്നു അഹ്മദ്ബ്നു മുഹമ്മദ്ബ്നു ഖുദാമ (റ)*


 - ഹംബലീ ഫിഖ്ഹീ പണ്ഡിതൻ - വഫാത്ത് (ഹിജ്റ - 620)


കിതാബ് - മുഗ്നീ ഇബ്നു ഖുദാമ - പേജ് നമ്പർ  3/478


(01) - الكتاب:المغني لابن قدامة


المؤلف:أبو محمد موفق الدين عبد الله بن أحمد بن محمد بن قدامة الجماعيلي المقدسي ثم الدمشقي الحنبلي، الشهير بابن قدامة المقدسي (المتوفى: ٦٢٠هـ)


*(06) - ഇമാം (അബുൽ ഫറജ്) അബ്ദു റഹ്മാനുബ്നു ഖുദാമ (റ)*


- വഫാത്ത് (ഹിജ്റ - 682)

കിതാബ് - ഷറഹുൽ കബീർ അലാ മത്നിൽ മുഖ്നിഹ് - പേജ് നമ്പർ - 3/494


الكتاب:الشرح الكبير على متن المقنع


المؤلف:عبد الرحمن بن محمد بن أحمد بن قدامة المقدسي الجماعيلي الحنبلي، أبو الفرج، شمس الدين (المتوفى: ٦٨٢هـ)


*(07) - ഇമാം നവവി (റ)*


- രണ്ടാം ശാഫിഈ എന്ന പേരിൽ അറിയപ്പെടുന്നു. വഫാത്ത് - ( ഹിജ്റ - 676)


- കിതാബ് - 01 - ഷറഹ് മുഹദ്ദബ് - പേജ് നമ്പർ -  8/274

(01) - الكتاب:المجموع شرح المهذب


കിതാബ് - 02 - അദ്കാർ - പേജ് നമ്പർ - 1/335


(02) - الكتاب:الأذكار النووية.

കിതാബ് - 03 - ഈളാഹ് - പേജ് നമ്പർ - 1/454


المؤلف:أبو زكريا محيي الدين يحيى بن شرف النووي (المتوفى: ٦٧٦هـ)

>>مَا حَكَاهُ الْمَاوَرْدِيُّ وَالْقَاضِي أَبُو الطَّيِّبِ وَسَائِرُ أَصْحَابِنَا عَنْ الْعُتْبِيِّ مُسْتَحْسِنِينَ لَهُ<<


""നബി (സ്വ) യുടെ ഖബർ സിയാറത്ത് ചെയ്യുമ്പോൾ""


""""ഇമാം മാവർദ്ധി (റ) , ഖാളീ അബുത്വയ്യിബ് (റ) , നമ്മുടെ മറ്റ് അസ്വ് ഹാബുമാരൊക്കെ വളരെ നല്ലതായി കണ്ട് കൊണ്ട്   ഉത്ബി (റ) വിൽ നിന്നുദ്ധരിക്കുന്ന വാചകം‌ തന്നെ പറയുന്നതാണ് കൂടുതൽ നല്ലത്"""""""


*(08) - ഇമാം ഷിഹാബുദ്ദീൻ അഹ്മദ് ബിൻ ഇദ്രീസുൽ  ഖറാഫീ*


വഫാത്ത് (ഹിജ്റ - 684)

കിതാബ് - അദഖീറ - പേജ് നമ്പർ - 3/375

الكتاب:الذخيرة


المؤلف:أبو العباس شهاب الدين أحمد بن إدريس بن عبد الرحمن المالكي الشهير بالقرافي (المتوفى: ٦٨٤هـ)


*(09) - ഇബ്നുൽ മുഞ്ചീ (റ)*


ഹമ്പലീ ഫിഖ്ഹീ പണ്ഡിതൻ - (ജനനം ഹിജ്റ 631, വഫാത്ത് ഹിജ്റ 695)

കിതാബ് - അൽ മുംതിഹ് ഫീ ഷറഇൽ മുഖ്നിഹ് - പേജ് നമ്പർ - 2/214

الممتع في شرح المقنع

زين الدين المنجى بن عثمان بن أسعد ابن المنجى

التنوخي الحنبلي

(٦٣١ - ٦٩٥ هـ)


*(10) - ഇമാം ഇബ്നുൽ ഹാജ് (റ)*


- (മാലികി ഫിഖ്ഹീ പണ്ടിതൻ) വഫാത്ത് - (737)

കിതാബ് - അൽ മദ്ഖൽ -  പേജ് നമ്പർ - 3/228


الكتاب:المدخل المؤلف:أبو عبد الله محمد بن محمد بن محمد العبدري الفاسي المالكي الشهير بابن الحاج (المتوفى: ٧٣٧هـ)


*(11) - ഇമാം സുബുകീ (റ)*


ശാഫിഈ പണ്ഡിതൻ - ( ജനനം ഹിജ്റ - 683 വഫാത്ത് (ഹിജ്റ - 756)

കിതാബ് - ഷിഫാഉസ്സഖാം - പേജ് നമ്പർ - 65-66

الإمام المجتهد شيخ الإسلام تقي الدين السبكي  (المتوفى: ٧٧١هـ)


الكتاب: شفاء السقام


*(12) - ഇമാം ഇസ്സുദ്ദീൻ ഇബ്നു ജമാഅ (റ)*


(ജനനം - 694 , വഫാത്ത് - 767)

കിതാബ് - ഹിദായതു സ്സാലിക് ഇലാ മദാഹിബിൽ അർബഅ - പേജ് നമ്പർ -  1518


*ഉതുബി (റ) വിൽ നിന്ന് ഉദ്ധരിച്ച് മഹാനവർകൾ പഠിപ്പിക്കുന്നു*✒


>>>"ولله در هذا الأعرابي حيث استنبط من الآية الكريمة المجيء إلى زيارته (صلى الله عليه وسلم) بعد موته مستغفرا فإن ذلك أظهر في قصد التعظيم وصدق الإيمان."<<<

"""ഈ അഹ്റാബിയുടെ മമേന്മ അള്ളാഹുവിൽ നിന്നുള്ളതാണ് (എന്തൊരു കഴിവ് !!!) നബി (സ്വ) യുടെ വഫാത്തിന്ന്  ശേഷം പാപ മോചനം ആവശ്യപ്പെട്ട് നബി (സ്വ) യെ സന്ദർശിക്കാമെന്ന് ആയത്തിൽ നിന്ന് അദ്ദേഹം പിടിച്ചെടുത്തുവല്ലോ ! നബി (സ്വ) ആദരിക്കാനുള്ള ഉദ്ദേശവും  """" ശരിയായ ഈമാനുമാണ് അത് കാണിക്കുന്നത്""""' (ഹിദായതുസ്സാലികീൻ - പേജ് നമ്പർ - 1519)<<<<<<<<<<<<<<


>>>>ഷിർക്കാണെന്ന് ആരോപിക്കുന്ന വഹാബികളോട് ഇത് ശരിയായ ഈമാനാണെന്ന് 700 കൊല്ലങ്ങൾക്ക് മുമ്പ് തന്നെ മഹാനവർകൾ ഓർമ്മപ്പെടുത്തുന്നു. അൽഹംദുലില്ലാഹ് !!! അള്ളാഹു അക്ബർ !!!!!!<<<<<<<<<<


*(13) - ഹാഫിള് ഇബ്നു കസീർ (റ)*


ശാഫിഈ പണ്ടിതൻ, വഫാത്ത് (ഹിജ്റ - 774)

കിതാബ് - തഫ്സീർ ഇബ്നു കസീർ -  2/306 - (സൂറത്ത് നിസാഅ് 64 വ്യാഖ്യാനം)


الكتاب:تفسير القرآن العظيم (ابن كثير)المؤلف:أبو الفداء إسماعيل بن عمر بن كثير القرشي البصري ثم الدمشقي (المتوفى: ٧٧٤هـ)


*(14) - അബൂബക്കർ അൽ ഹിസ്നീ (റ)*


വഫാത്ത് (ഹിജ്റ - 829)

കിതാബ് - ദഫ്ഉ ശുബ്ബഹി മൻ ശബ്ബഹ മതമർറദ - പേജ് നമ്പർ - 113


*(15) - ഇമാം സആലിബീ (റ)*


- വഫാത്ത് - ( ഹിജ്റ - 875)

കിതാബ് - ജവാഹിറുൽ ഹിസാൻ ഫീ തഫ്സീറിൽ ഖുർ ആൻ - പേജ് നമ്പർ -   2/257


الكتاب:الجواهر الحسان في تفسير القرآن


المؤلف:أبو زيد عبد الرحمن بن محمد بن مخلوف الثعالبي (المتوفى: ٨٧٥هـ)


*(16) - ഇമാം ഇബ്നു മുഫ്ലിഹ് (റ)*


-ഹംബലീ ഫിഖ്ഹീ പണ്ഡിതൻ - (ജനനം ഹിജ്റ - 816 -  വഫാത്ത് 884)

കിതാബ് - അൽ മുബ്ദിഹ് ഫീ ഷറഹിൽ മുഖ്നിഹ് 3/236 -

المبدع في شرح المقنع -


الكتاب:المبدع في شرح المقنع


المؤلف:إبراهيم بن محمد بن عبد الله بن محمد ابن مفلح، أبو إسحاق، برهان الدين (المتوفى: ٨٨٤هـ)


*(17)- ഇമാം സഖാവി (റ)*


 - വഫാത്ത് ( ഹിജ്റ - 902)

കിതാബ് - അൽ ഖൗലുൽ ബദീഹു  ഫീ സ്വലാതി അലൽ ഹബീബി ശഫീഹ് - പേജ് നമ്പർ - 1/167


الكتاب: القَولُ البَدِيعُ في الصَّلاةِ عَلَى الحَبِيبِ الشَّفِيعِ


المؤلف: شمس الدين أبو الخير محمد بن عبد الرحمن بن محمد السخاوي (المتوفى: ٩٠٢هـ)


*(18) - ഹാഫിള് സുംഹൂദി (റ)*


ശാഫിഈ പണ്ഡിതൻ.  വഫാത്ത് (ഹിജ്റ - 911)

കിതാബുകൾ (02):-  ഖുലാസ്വതുൽ വഫാ - 1/449 ലും വഫാഉൽ വഫാ   4/185 ലും ഉദ്ധരിക്കുന്നു


(01) الكتاب:خلاصة الوفا بأخبار دار المصطفى


(02) الكتاب:وفاء الوفاء بأخبار دار المصطفى


المؤلف:علي بن عبد الله بن أحمد الحسني السمهودي (المتوفى: ٩١١هـ)


*(19) - ഇമാം ഖസ്ത്വല്ലാനി (റ)*


ശാഫിഈ പണ്ഡിതൻ , പ്രസിദ്ധ ഗ്രന്ഥമായ സ്വഹീഹ് ബുഖാരി ഷറഹ്  ഇർശാദുസ്സാരിയുടെ മുസ്വന്നിഫ് , (വഫാത്ത് - 923)


കിതാബ് -  അൽ മവാഹിബുല്ലദുന്യാ - പേജ് നമ്പർ - 3/596


الكتاب:المواهب اللدنية بالمنح المحمدية


المؤلف:أحمد بن محمد بن أبى بكر بن عبد الملك القسطلاني القتيبي المصري، أبو العباس، شهاب الدين (المتوفى: ٩٢٣هـ)


*(20) - ഇമാം ഇബ്നു മുബാറകുൽ ഹുമൈരീ അൽ ഹൾറമീ*


- ശാഫിഈ പണ്ഡിതൻ - വഫാത്ത് (ഹിജ്റ - 930)

കിതാബ്  - ഹദാഇഖിൽ അൻവാർ  - 1/494


الكتاب:حدائق الأنوار ومطالع الأسرار في سيرة النبي المختار


المؤلف:محمد بن عمر بن مبارك الحميري الحضرمي الشافعي، الشهير بـ «بَحْرَق» (المتوفى: ٩٣٠هـ)


*(21) - ഇമാം യൂസുഫു സ്വാലിഹി ശ്ശാമീ (റ)*


- വഫാത്ത് (ഹിജ്റ - 942)

കിതാബ് - സുബുലുൽ ഹുദാ വറഷാദ്  - പേജ് നമ്പർ - 12/390


الكتاب:سبل الهدى والرشاد، في سيرة خير العباد، وذكر فضائله وأعلام نبوته وأفعاله وأحواله في المبدأ والمعاد


المؤلف:محمد بن يوسف الصالحي الشامي (المتوفى: ٩٤٢هـ)


*(22) - ഇമാം ഇബ്നു ഹജർ ഹൈതമി (റ)*


ശാഫിഈ ഫിഖ് ഹീ പണ്ഡിതൻ

- വഫാത്ത് (ഹിജ്റ - 974)

കിതാബ് - അൽജൗഹറുൽ മുനളം - പേജ് നമ്പർ - 18

الإمام ابن حجر الهيتمي في الجوهر المنظم ( 124 , 125)

(المتوفى: ٩٧٤هـ)


*(23) - ഇമാം ഖതീബി ശ്ശർബീനീ (റ)*


- ശാഫിഈ ഫിഖ്ഹീ പണ്ഡിതൻ - വഫാത്ത് (ഹിജ്റ - 977)

കിതാബ് - മുഗ്നിൽ മുഹ്താജ് - പേജ് നമ്പർ -   2/284


الكتاب:مغني المحتاج إلى معرفة معاني ألفاظ المنهاجالمؤلف:شمس الدين، محمد بن أحمد الخطيب الشربيني الشافعي (المتوفى: ٩٧٧هـ)


*(24) - ഇമാം മൻസ്വൂറുബ്നു യൂനുസ് അൽ ബഹൂതി (റ)*


- ഹമ്പലീ ഫിഖ്ഹീ പണ്ഡിതൻ - വഫാത്ത് ( ഹിജ്റ - 1051)

കിതാബ് - കിശാഫുൽ ഖിനാഅ് പേജ് നമ്പർ - 2/516


الكتاب:كشاف القناع عن متن الإقناع


المؤلف:منصور بن يونس بن صلاح الدين ابن حسن بن إدريس البهوتى الحنبلى (المتوفى: ١٠٥١هـ)


*(25) - ഇബ്നു അല്ലാൻ (റ)*


- ശാഫിഈ പണ്ഡിതൻ -  വഫാത്ത് (ഹിജ്റ - 1057)

കിതാബ് - ഫുതൂഹാതു റബ്ബാനിയ (അദ്കാർ ഷറഹ്) - പേജ് നമ്പർ -  5/39


الكتاب:الفتوحات الربانية على الأذكار النواوية


المؤلف:محمد بن علان الصديقي الشافعي الأشعري المكي (المتوفى: ١٠٥٧ هـ)


*(26) - ഇമാം സുർഖാനി (റ)*


- മാലികീ പണ്ഡിതൻ - വഫാത്ത് ( ഹിജ്റ - 1122)


കിതാബ് - ഷറഹ് സുർഖാനി അലൽ  മവാഹിബുല്ലദുന്യ - പേജ് നമ്പർ - 12/198


ـ[شرح العلامة الزرقاني على المواهب اللدنية بالمنح المحمدية]ـ


المؤلف: أبو عبد الله محمد بن عبد الباقي بن يوسف بن أحمد بن شهاب الدين بن محمد الزرقاني المالكي (المتوفى: ١١٢٢هـ)


*(27) - ശൈഖ് സുലൈമാനുൽ ജമൽ (റ)*


ശാഫിഈ ഫിഖ്ഹീ പണ്ഡിതൻ - വഫാത്ത് (ഹിജ്റ - 1204)

കിതാബ് - ഹാഷിയതു ജമൽ  - 2/485

الكتاب:فتوحات الوهاب بتوضيح شرح منهج الطلاب المعروف بحاشية الجمل (منهج الطلاب اختصره زكريا الأنصاري من منهاج الطالبين للنووي ثم شرحه في شرح منهج الطلاب)


المؤلف:سليمان بن عمر بن منصور العجيلي الأزهري، المعروف بالجمل (المتوفى: ١٢٠٤هـ)


*(28) - അശ്ശൈഖ് ബകരീ (റ)*


- ശാഫിഈ ഫിഖ് ഹീ പണ്ഡിതൻ - വഫാത്ത് (ഹിജ്റ - 1310)

കിതാബ് - ഇആനതു ത്വാലിബീൻ  - പേജ് നമ്പർ - 2/357


الكتاب:إعانة الطالبين على حل ألفاظ فتح المعين (هو حاشية على فتح المعين بشرح قرة العين بمهمات الدين)


المؤلف:أبو بكر (المشهور بالبكري) عثمان بن محمد شطا الدمياطي الشافعي (المتوفى: ١٣١٠هـ)


*(29) - അല്ലാമാ ത്വൻതാവി (റ)*


വഫാത്ത് - (ഹിജ്റ - 1431)

‎കിതാബ് - തഫ്സീറുൽ വസീത്വ് പേജ് നമ്പർ - 3/201


الكتاب:التفسير الوسيط للقرآن الكريم

المؤلف:محمد سيد طنطاوي.

പ്രാർത്ഥനയും ഇസ്തിഹാസയും

 

പ്രാർത്ഥനയും ഇസ്തിഹാസയും

ചോദ്യം


മഹാന്മാരോട് ഇസ്തിഗാസ  മഹാന്മാരോട് സംബന്ധിച്ച് സുന്നി പണ്ഡിതന്മാരിൽ ചിലർ പ്രാർത്ഥനയെന്ന് പേരിടുകയും മറ്റുചിലർ

സുന്നികൾ മഹാന്മാരോട് പ്രാർത്ഥിക്കാറില്ല എന്ന് പറയുകയും ചെയ്യുന്നു ഇത് രണ്ടും വൈരുദ്ധ്യമല്ലേ ?


മറുപടി


വൈരുദ്ധ്യമില്ല

പ്രാർത്ഥന എന്ന മലയാള പദത്തിന് അപേക്ഷ അഭ്യർത്ഥ സഹായ തേട്ടം ആരാധന തുടങ്ങി പല അർത്ഥങ്ങളും ഉണ്ട്

ഇത് മലയാള നിഘണ്ടുവിൽ തന്നെ പറഞ്ഞതാണ്.


അപ്പോൾ സഹായ തേട്ടത്തിനും അഭ്യർത്ഥനക്കും അപേക്ഷക്കും പ്രാർത്ഥനാ എന്ന് പറഞ്ഞാൽ ആ സഹായ തേട്ടവും അഭ്യർത്ഥനയും ഒരിക്കലും ശിർക്കാവുകയില്ല.

ഇങ്ങനെയുള്ള സഹായ തേട്ടം എന്ന അർത്ഥത്തിന് ഇസ്തിഗാസക്ക് പ്രാർത്ഥന എന്ന് പറഞ്ഞാൽ മലയാളഭാഷയിൽ അത് തെറ്റല്ല പക്ഷേ സാങ്കേതികമായി ദൈവമാണെന്ന് നിലയ്ക്കുള്ള അപേക്ഷക്കാണ് സാധാരണ പ്രാർത്ഥന എന്ന് പറയാറുള്ളത് ആ അർത്ഥത്തിലുള്ള പ്രാർത്ഥന സുന്നികൾ ചെയ്യാറുമില്ല


ഇതാണ് ഞങ്ങൾ

മഹാന്മാരോട് പ്രാർത്ഥിക്കാറില്ല.

എന്ന് പറഞ്ഞതിന്റെ അർത്ഥം

ഇനി എവിടെയെങ്കിലും ഇസ്തിഗാസക്ക് അഭ്യർത്ഥനക്കോ സഹായ തേട്ടത്തിനോ പ്രാർത്ഥനയെന്ന് പേരിട്ടിട്ടുണ്ടെങ്കിൽ മലയാള ഭാഷയിൽ ആ സഹായ തേട്ടം ശിർക്ക് ആണെന്നോ ആ പേരിടൽ പാടില്ല എന്നോ പറയാൻ യാതൊരു വകുപ്പുമില്ല .ഇത് വേർതിരിച്ച് മനസ്സിലാക്കുന്നവരാണ് യഥാർത്ഥ ബുദ്ധിമാന്മാർ പക്ഷേ വഹാബി സ ത്തിന്റെ അമ്മിക്ക്ചുവട്ടിൽ തല വെച്ചവനു ഉണ്ടോ ഇതു മനസ്സിലാകുന്നു മലയാളഭാഷ പോലും അറിയാത്തവർ നിൻറെ പേരാ വഹാബി


Aslam Kamil Saquafi parappanangadi


https://chat.whatsapp.com/25iXC28SbjWFoTZeUBXBoh

Sunday, June 23, 2024

ല"കട്ട സംവാദം

 *"ല"കട്ട സംവാദം.*

*95 വർഷം മുമ്പ് നടന്ന വാദ പ്രതിവാദം.*


 *AP ഉസ്താദിന്റെ ഓർമ്മയിലേക്ക്...* 


*നടന്ന സംഭവത്തിന്റെ നേർ കാഴ്ച്ച വരച്ചു കാട്ടുന്ന ചരിത്ര കുറിപ്പുകളോടെ  നമ്മുക്ക് ഇതിൽ വായിക്കാം.*

👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻

*https://www.facebook.com/share/v/FEvq1XXNadTbjquy/?mibextid=qi2Omg*


*👆🏻ഷെയർ.👆🏻*

ആർത്തവം (ഹയ്ള്)الحيض

  സ്ത്രീയും പ്രായപൂർത്തിയും Part 1 ഏതൊരു വ്യക്തിയും ഇസ്‌ലാമിക നിയമങ്ങൾക്ക് അക്ഷരാർത്ഥത്തിൽ വിധേയനാകുന്നത് പ്രായപൂർത്തിയോടെയാണ് മൂന്നിലൊരു ലക...