Monday, June 24, 2024

സുന്നി വിശ്വാസത്തിൽ ലോകം നിയന്ത്രിക്കുന്നത് ആരാണ് ?

 സുന്നി വിശ്വാസത്തിൽ ലോകം നിയന്ത്രിക്കുന്നത് ആരാണ് ?



മറുപടി


ലോകംസർവവും നിയന്ത്രിക്കുന്നത് അല്ലാഹു മാത്രമാണ് എന്ന് വിശ്വസിക്കുന്നവരാണ് സുന്നികൾ

رب العالمين

ലോകം മുഴുവനും നിയന്ത്രിച്ചു പരിപാലിക്കുന്നവൻ എന്ന ഫാത്തിഹ സൂറത്തിലെ വചനം ആവർത്തിച്ചു പാരായണം ചെയ്യുന്നവരുമാണ് സുന്നികൾ



എന്നാൽ ലോകത്തിലെ ചില കാര്യങ്ങൾ നിയന്ത്രിക്കാൻ അല്ലാഹു മലക്കുകളെ ഏൽപ്പിച്ചിട്ടുണ്ട് എന്നും സുന്നികൾ വിശ്വസിക്കുന്നു.

അപ്രകാരം ലോകത്തിൻറെ പല നിയന്ത്രണങ്ങളും അവൻറെ  മഹാത്മാക്കളെയും അല്ലാഹു ഏൽപ്പിച്ചിട്ടുണ്ട്


കാര്യങ്ങൾ നിയന്ത്രിക്കുന്നവർ ഉണ്ട് എന്ന് വിശുദ്ധ ഖുർആനിൽ തന്നെ പറഞ്ഞതിന്റെ അടിസ്ഥാനത്തിൽ മുഫസ്സിറുകൾ വിവരിച്ചതിന്റെ അടിസ്ഥാനത്തിലും ആണ് ഇങ്ങനെ മനസ്സിലാക്കുന്നത് ഉദാഹരണത്തിന് ഇമാം റാസിയുടെ തഫ്സീർ നോക്കുക


ലോകത്തിൻറെ പല നിയന്ത്രണങ്ങളും മലക്കുകളെ ഏൽപ്പിച്ചിട്ടുണ്ട് എന്നതോ കാര്യം നിയന്ത്രിക്കുന്നത് ധാരാളം ആളുകളുണ്ട് എന്ന് ഖുർആനിൽ പറഞ്ഞതോ അല്ലാഹുവാണ് ലോകത്തെ മുഴുവനും നിയന്ത്രിക്കുന്നത് എന്നതിന് വിരുദ്ധമല്ല.


Aslam Kamil Saquafi parappanangadi


https://chat.whatsapp.com/25iXC28SbjWFoTZeUBXBoh


https://t.me/ahlussnnavaljama

No comments:

Post a Comment

മദ്ഹബിന് വിരുദ്ധമായി ഒരു ഹദീസ് കണ്ടാൽ

  *മദ്ഹബ് സ്വീകരിക്കൽ* -* ഇസ്ലാമിക ആദര്‍ശ പഠനത്തിന് ഇസ്ലാമിക് ഗ്ലോബല്‍ വോയ്സ് ബ്ലോഗ് ഉപയോഗപ്പെടുത്തുക*  https://islamicglobalvoice.blogspot....